Wednesday 30 October 2013

ശ്രീ നാരായണ ഗുരുദേവന്റെ സസ്യാഹാര വീക്ഷണം




(കടപ്പാട് : ഗുരുദേവസൂക്തങ്ങൾ Sivagiri Math Publications,Varkkala-695141) 

* മത്സ്യമാംസങ്ങൾ കഴിക്കരുത് അത് അവ ശവക്കറിയാണ് 

*മാംസഭുക്കുകളുടെ ശരീരത്തിൽ തട്ടുന്ന കാറ്റ് പോലും അശുദ്ധം.അങ്ങനെയുള്ളവരുടെ കാറ്റ് ഏൽകുന്നതു തന്നെ നമുക്ക് ഇഷ്ടമില്ല 

*നിങ്ങൾ മാംസം തിന്നാതിരുന്നാൽ മാസമോന്നുക്ക് രണ്ട് ജീവനെ വീതം രക്ഷിക്കാമല്ലോ 


*മാംസം ഭക്ഷിക്കുന്നത് നാക്ക് മുറിക്കേണ്ടുന്നത്ര ഘോരമായ പാപമാണ് 


ചില ഉദരംഭരികൾ സകല പ്രാണികളെയും  ദൈവം നമുടെ  ഉപയോഗത്തിനായികൊണ്ടുതന്നെ സൃഷ്ടിച്ചിരിക്കുന്നു ,നാം അതുകളെ കൊന്നു ഭക്ഷിക്കുന്നത് കൊണ്ട് യാതൊരു പാതകവും വരാനില്ല എന്നിങ്ങനെ ആരാവാരം ചെയ്തുകൊണ്ട് വായില്ലാ പ്രാണികളെ വധിച്ചു ഉപജീവിക്കുന്നു . കഷ്ടം ! ഇപ്രകാരം മനുഷ്യരുടെ ഉപയോഗത്തിനായി കൊണ്ടുതന്നെ സർവ്വ പ്രാണികളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നുവെങ്കിൽ അതുകൾ അന്യോന്യം പിടിച്ചു ഭക്ഷിക്കുന്നതിനും മനുഷ്യർ ചിലപ്പോൾ അതുകളാൽ അപഹരിക്കപ്പെട്ട് പോകുന്നതിനും സംഗതി വരുമായിരുന്നോ ? ഇല്ല.


*പ്രാണികളെ ഭക്ഷിക്കുന്നതിലത്രെ മനുഷ്യത്വം സിദ്ധിക്കുന്നുള്ളൂ എങ്കിൽ ക്രൂര ജന്തുക്കളിലല്ലയോ  
അതിമനുഷ്യത്വം സിദ്ധിക്കേണ്ടത്?. ഇങ്ങനെ വരുമ്പോൾ ചില ജീവകാരുണ്യമുള്ള ആളുകള് തന്നെ മൃഗങ്ങളായിരിക്കുന്നുള്ളൂ എന്നല്ലയോ വന്നുകൂടുന്നത് ? കൊള്ളാം ഈ അസംഗതികൾ ദൈവത്തിൽ സ്ഥാപിച്ച് പറയുന്നതിനേക്കാളും വലുതായ ഒരു ദൈവദൂഷണം വല്ലതുമുണ്ടോ ?


Swami advocated vegetarianism. So, one of his devotees raised a doubt “Swami, when we drink the milk of the goats and cows, what is wrong in eating their meat?”.
Swami   : Well, Do you have a mother?
Devotee: No, she died recently.
Swami   : Died? What did you do with the dead body? Buried or ate it?



0 comments:

Post a Comment