Thursday 10 October 2013

"നിവര്‍ന്ന നട്ടെല്ലുള്ള ഡോക്ടര്‍ പദ്മനാഭ പല്‍പു"

മഹാനായ നേതാവ് ഡോക്ടര്‍ പത്മനാഭ പല്പ്പു ഒരിക്കല്‍ അന്നത്തെ രാജാവായിരുന്ന ശ്രീമൂലം തിരുനാളിനെ മുഖം കാണിക്കുവാന്‍ മുന്കൂട്ടി അനുവാദം വാങ്ങി കനകക്കുന്ന് കൊട്ടാരത്തില്‍ ചെന്നു. 

മുഖം കാണിക്കുവാന്‍ ചെല്ലുന്ന എല്ലാവരും നഗ്നപാദരായി ഒറ്റമുണ്ടുടുത്ത് ചെല്ലണം എന്നാണു കീഴ്വഴക്കം. ഡോക്ടര്‍ ആകട്ടെ താന്‍ സാദാരണ ധരിക്കാറുള്ള കൊട്ടും, ഷൂസും, തലപ്പാവും എല്ലാം ധരിച്ചുകൊണ്ട് രാജാവിന്റെ് മുന്നിലേക്ക്‌ നടന്നു ചെന്നു. 

മൈസൂരില്‍ നിന്നും വാങ്ങിയ വിശിസ്ടമായ മധുരനാരങ്ങയും കയ്യില്‍ ഉണ്ടായിരുന്നു, രാജാവിന് കാഴ്ചവയ്ക്കുവാന്‍. ആ മധുര നാരങ്ങ ഇലയില്‍ കാഴ്ച വച്ച് ഡോക്ടര്‍ രാജാവിനെ വന്ദിച്ചു നിവര്ന്നു നിന്നു. [രാജാവിന്‍റെ മുന്നില്‍ സവര്‍ണ്ണന്‍ പോലും തലകുനിച്ചേ നില്ക്കാവൂ എന്നാണു എന്നോര്‍ക്കണം]

പക്ഷെ രാജാവ് ആ ഭാഗത്തേക്ക് നോക്കിയും ഇല്ല, തലതിരിച്ചു ദേഷ്യത്തില്‍ നില്ക്കു കയും ചെയ്തു. അത് കണ്ട വാല്യക്കാരന് രംഗം പന്തിയല്ലെന്ന് മനസ്സിലായി. ഡോക്ടറോട് സ്ഥലം വിടുവാന്‍ ആഗ്യം കാണിച്ചു. ഡോക്ടര്‍ പല്പ്പു് അനങ്ങിയില്ല. അവിടെ തന്നെ നിന്നു, തലയും ഉയര്ത്തി . വാല്യക്കാരന്‍ വീണ്ടും ആഗ്യം കാണിച്ചു, സഹികെട്ട ഡോക്ടര്‍ പല്പ്പു പറഞ്ഞു.

“മഹാരാജാവിന്‍റെ അനുമതിയോടെ അദ്ദേഹത്തിനുള്ള കാഴ്ച്ചയുമായാണ് ഞാന്‍ ഇവിടെ എത്തിയിട്ടുള്ളത്. അത് സ്വീകരിക്കാതെ തിരിച്ചു പോകുന്ന പ്രശ്നം ഇല്ല”

ഉടനെ വാല്യക്കാരന്‍ കാഴ്ച വസ്തുക്കള്‍ എടുത്തുകൊണ്ട് പോയി. എന്നിട്ടും രാജാവ് ഒന്നും പറഞ്ഞുമില്ല, ഡോക്ടറെ ഒന്ന് നോക്കുകകൂടി ചെയ്തില്ല. മഹാരാജാവിന്‍റെ അല്പത്തരത്തില്‍ പ്രതിക്ഷേധിച്ച്കൊണ്ട് ഡോക്ടര്‍ പല്പ്പു ഉറച്ച കാല്വ്യ്പ്പോടെ നടന്നു നീങ്ങി.

ആ നിമിഷം ബാറോഡയിലെ മഹാനായ സയാജി റാവു ഗെയ്കവാദ് മഹാരാജാവിന്‍റെ ക്ഷണമനുസരിച്ച് ബറോഡ രാജകൊട്ടാരത്തില്‍ എത്തിയതും, രാജാവിനോടൊപ്പം ഭക്ഷണം കഴിച്ചതും, രാജാവിന്‍റെ കുലദൈവത്തിന്‍റെ ക്ഷേത്രത്തില്‍ രാജാവിനോടൊപ്പം സന്ദര്ശിച്ചതും, രാജാവ് ഡോക്ടറുടെ ഔദ്യോഗിക വസതി സന്ദര്ശിച്ചതും എല്ലാം ഡോക്ടറുടെ മനസ്സില്‍ തെളിഞ്ഞു വന്നു.

ഡോക്ടര്‍ പല്പ്പു – ജീവചരിത്രം. (പെരിങ്ങോട്ടുകര ശ്രീധരന്‍)

ഡോക്ടര്‍ പല്‍പ്പുവിന്‍റെ 150മത് ജന്മ വാര്‍ഷികം ആണ് ഈ വരുന്ന 02.11.2013ന്

Posted on Facebook Group by: Pradeen Kumar

0 comments:

Post a Comment