Saturday, 19 October 2013

അന്ന വസ്ത്രം തരുന്ന തമ്പുരാന്‍

ഗുരുദേവന്‍   ദൈവ ദശകത്തില്‍ പറയുന്നത് ശ്രദ്ധിക്കൂ ;
"അന്നവസ്ത്രതി മുട്ടാതെ തന്നു രക്ഷിച്ചു  ഞങ്ങളെ
ധന്യരാക്കുന്ന നീ ഒന്നുതന്നെ ഞങ്ങള്‍ക്ക് തമ്പുരാന്‍ "

അന്നവും വസ്ത്രവും എല്ലാവര്ക്കും basic  need ആണ്. അതിനെ മുട്ട് കൂടാതെ തരുന്ന അഥവാ ഒരു മുടക്കവും വരുത്താതെ നല്‍കുന്ന ഒരുവന്‍ ആരോ അവനാണ് നമ്മുടെ തമ്പുരാന്‍ അഥവാ ദൈവം. വളരെ അധികം ചിന്തിക്കേണ്ട വിഷയമാണ്‌. വേറൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ അന്നം തരുന്ന വ്യക്തി ആയാലും സ്ഥാപനം ആയാലും അതിനെ നമ്മള്‍ ഈശ്വര തുല്യമായി  കാണേണ്ടതാണ്. നമ്മുടെ ആദ്യ പ്രധാന മന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞിരുന്നതും ശ്രദ്ധിച്ചു നോക്കൂ.  അദ്ദേഹം തന്റെ ഓഫീസിനെ ഒരു ക്ഷേത്രമായി കരുതിയിരുന്നു. തങ്ങളുടെ ഓഫീസിനെ ക്ഷേത്രങ്ങളായി കണക്കാക്കി പെരുമാറുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

ഇവിടെ ജോലി സ്ഥലം ഓഫീസ് വേണമെന്നില്ല. നാം ജോലി ചെയ്യുന്ന സ്ഥലം കൃഷി ഭൂമി ആയാലും, കച്ചവട സ്ഥലം അഥവാ എന്തായാലും ഒരു വ്യത്യാസം തോന്നേണ്ട കാര്യമില്ല. ഒരുവന്റെ നിത്യ നിദാനം നടന്നു പോകുന്ന സ്ഥാപനമോ വസ്തുവോ എന്തുതന്നെ ആയാലും അതിനെ ഈശ്വര തുല്യമായി കണക്കാക്കണം. അവിടെ പ്രവേശിക്കുന്നതും ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന കരുതലോടെയും പ്രാര്‍ത്ഥനയോടെയും ആകുമ്പോള്‍ നമ്മുടെ ആ സ്ഥാപനത്തോടും ജോലിയോടും  ഉള്ള ഭക്തിയും ബഹുമാനവും വര്‍ധിക്കുന്നു. നമ്മള്‍ അവിടെ ചെയ്യുന്ന പ്രവര്‍ത്തികള്‍  ഈശ്വര സേവയാണ് എന്ന് മനസ്സില്‍ ഉറപ്പിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കുമ്പോള്‍ നമുക്ക് അഴിമതിക്കാരും  കൈക്കൂലിക്കാരും ആകാന്‍ സാധിക്കുകയില്ല. നാം അറിയാതെ തന്നെ മറ്റുള്ളവരെ സഹായിക്കുന്ന മനസ്തിതിയിലേക്ക് മാറും. അതിന്റെ ഫലമായിനമ്മെ സമീപിക്കുന്ന ആളുകള്‍ക്ക് ആവുന്ന സഹായം ചെയ്യാന്‍ ഉതകുന്ന ആരു മാനസികാവസ്ഥ നമ്മില്‍ ഉടലെടുക്കും.

മറ്റൊരു കാര്യം ജോലിയോട് താത്പര്യമില്ലാത്ത ആളുകളെ സംബന്ധിച്ച് അവര്‍ക്ക് തന്റെ ജോലിയെ കൂടുതല്‍ ഇഷ്ടപ്പെടാന്‍  തോന്നലുണ്ടാകും. കാരണം അയാള്‍ തന്റെ കര്‍ത്തവ്യം ആണെല്ലോ ചെയ്യുന്നത്.അതും ഈശ്വര സേവ തന്നെ. അതിനാല്‍ ജോലിയുടെ മുഷിപ്പില്‍ വിഷന്നന്‍ ആകേണ്ട കാര്യമില്ല. കൂലി പ്പണിയിലും മറ്റും ഏര്‍പ്പെടുന്നവരും ഇത്തരത്തില്‍ തന്റെ ജോലിയെ സമീപിക്കെണ്ടാതാണ്. അന്ന വസ്ത്രം തരുന്ന തമ്പുരാന്‍ തന്റെ ജോലിയുടെ രൂപത്തില്‍ തന്നെ സഹായിക്കുന്നു രക്ഷിക്കുന്നു എന്ന് തോന്നുമ്പോള്‍ അനാവശ്യമായി  പരാതികളും ജോലി സംബന്ധിച്ച പ്രശ്നങ്ങളും ഒഴിവാകുന്നു. അകാരണമായി ലേറ്റ് ആകുന്നതും സമരങ്ങളും അങ്ങനെ തൊഴില്‍ പരമായ  പല പ്രശ്നങ്ങളും തനിയെ പരിഹരിക്കപ്പെടും.എന്താ നമുക്ക് അങ്ങനെ ചിന്തിച്ചു തൊഴിലിനോട് ഒരു പുതിയ സമീപനം ആയിക്കൂടെ? .

Written by Prabhakaran Raumon
Source : http://www.gurudevan.net/

0 comments:

Post a Comment