Thursday, 10 October 2013

ക്ഷേത്രങ്ങളെ സംബന്ധിച്ച് ഗുരുദേവന് ഉണ്ടായിരുന് സങ്കൽപ്പങ്ങൾ :

വെറും ആരാധനാലയങ്ങൾ ആയി മാത്രമല്ല ഗുരു ക്ഷേത്രങ്ങളെ കണ്ടത്. ജനങ്ങളുടെ സാംസ്കാരിക കേന്ദ്രങ്ങളായി കൂടിയാണ്. ധാർമ്മികമായ നവീകരണം ക്ഷേത്രങ്ങൾ വഴി നടത്താനാകും എന്ന് ഗുരുവിന് ഉറപ്പുണ്ടായിരുന്നു. കുളിച്ചു ശുചിയായി ആളുകൾ വരും എന്നതുകൊണ്ട് ശുതിത്വം ഉണ്ടാകാൻ ക്ഷേത്രങ്ങൾ ഉതകും എന്ന് ഗുരു കണ്ടു. മാത്രമല്ല സാത്വികമായ വിചാരങ്ങളോടെ ക്ഷേത്ര സന്നിധിയിൽ എത്തി പ്രാർത്ഥിക്കുന്ന മനുഷ്യർക്ക്‌ മനസ്സിൽ സാത്വിക ബുദ്ധിയുണ്ടാകും. വലിയ ഗോപുരങ്ങളും എടുപ്പുകളും അല്ല ക്ഷേത്രത്തോടനുബന്ധിച്ചു വേണ്ടത്, പകരം വിശാലമായ ഹാളുകൾ ആണ്. അവിടെ അറിവുള്ളവരെ വിളിച്ചു കൊണ്ടുവന്ന് നല്ല പ്രഭാഷണങ്ങൾ നടത്തണം. ക്ഷേത്രത്തിനു ചുറ്റും നല്ല മരങ്ങൾ നട്ടു പിടിപ്പിക്കണം. പൂന്തോട്ടങ്ങൾ വേണം. ജനങ്ങൾക്ക് വന്നിരുന്ന് നല്ല കാറ്റു കൊള്ളാനുള്ള സൌകര്യങ്ങളാണ് വേണ്ടത്. ക്ഷേത്രക്കുളങ്ങൾക്കു പകരം കുഴൽ വഴി വെള്ളം വന്നു വീഴുന്ന സംവിധാനമാണ് ആരോഗ്യത്തിനു നല്ലത്. ക്ഷേത്രം പണിയാൻ വളരെ പണം ചിലവിട്ടുകൂടാ. ഉത്സവത്തിന്‌ കരിമരുന്നിനു പണം വ്യയം ചെയ്യരുത്. ക്ഷേത്രത്തിൽ വരുന്ന പണം ക്ഷേത്രാവശ്യങ്ങൾക്കുള്ളത് കഴിച്ച് ബാക്കി സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മിടുക്കരായ വിദ്യാർത്ഥികളുടെ പഠിത്തത്തിനായി ചിലവഴിക്കണം. എല്ലാ ക്ഷേത്രത്തിനോടും അനുബന്ധിച്ച് വിദ്യാലയങ്ങൾ വേണം. കുട്ടികളെ പലതരം വ്യവസായങ്ങൾ ശീലിപ്പിക്കാനുള്ള ഏര്പ്പാടുകളും ക്ഷേത്രത്തോടനുബന്ധിച്ചു ഉണ്ടാകേണ്ടതാണ്. ക്ഷേത്രത്തിനോട് ചേർന്നു തന്നെ വായനശാലകൾ വേണം. എല്ലാ മത ഗ്രന്ഥങ്ങളും ശേഖരിച്ചു വച്ച് പഠിപ്പിക്കണം....

ഇതൊക്കെയായിരുന്നു ക്ഷേത്രങ്ങളെ സംബന്ധിച്ച് ഗുരുദേവന് ഉണ്ടായിരുന് സങ്കൽപ്പങ്ങൾ.


Posted on Facebook Group by Sukumari Deviprabha

0 comments:

Post a Comment