ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ കടലോര പ്രദേശമായ ആറാട്ടുപുഴയിലെ സമ്പന്നമായ കല്ലശ്ശേരി തറവാട്ടില്‍ 1825ല്‍ വേലായുധപ്പണിക്കര്‍ ജനിച്ചു. അദ്ദേഹം ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷം അച്ഛനും അമ്മയും നിര്യാതരായി. അപ്പൂപ്പന്റെ കീഴില്‍ വളര്‍ന്നു.അപ്പൂപ്പന്‍ വലിയ ധനിക നായിരുന്നു. അദ്ദേഹത്തിന് നേരിട്ട് വിദേശ വ്യാപാരം ഉണ്ടായിരുന്നു.150 ഏക്കര്‍ തെങ്ങിന്‍ തോപ്പും 300 ഏക്കര്‍ കൃഷിനിലവും അനവധി കെട്ടിടങ്ങ ളുമുണ്ടായിരുന്നു. പായ്ക്കപ്പലു കളുടെയും ഉടമയായിരുന്നു. ഈ സ്വത്തുക്കള്‍ ക്കെല്ലാം ഏക അവകാശി വേലായുധ പ്പണിക്കര്‍ മാത്രം. വിദ്യാഭ്യാസം വീട്ടില്‍ വെച്ചു തന്നെ യായിരുന്നു.സംസ്‌കൃതവും മലയാളവും തമിഴും പഠിച്ചു. വേലായുധന് 16 വയസ്സുള്ളപ്പോള്‍ അമ്മാവന്‍ മരിച്ചു. അതോടെ തറവാട്ടുഭരണം ഏറ്റെടുക്കേണ്ടിവന്നു. ഇതിനിടയില്‍ കായികാഭ്യാസവും കുതിരസവാരിയും വശത്താക്കി. 20ആമത്തെ വയസ്സില്‍ വിവാഹം കഴിച്ചു. പുതുപ്പള്ളിയിലെ വാരണപ്പള്ളിയില്‍ എന്ന പ്രസിദ്ധ തറവാട്ടിലെ വെളുമ്പിയായിരുന്നു വധു.ഈ ദമ്പതികള്‍ക്ക് 7 പുത്രന്മാര്‍ പിറന്നു. തന്റെ മക്കളെ സവര്‍ണരെക്കൊണ്ട് 'കുഞ്ഞ്' എന്ന് വിളിപ്പിക്കും എന്ന ദൃഢനിശ്ചയത്തോടെ അവര്‍ക്ക് കുഞ്ഞയ്യന്‍, കുഞ്ഞുപണിക്കര്‍, കുഞ്ഞന്‍, കുഞ്ഞുപിള്ള, കഞ്ഞുകുഞ്ഞ്, വെളുത്തകുഞ്ഞ്, കുഞ്ഞുകൃഷ്ണന്‍ എന്നിങ്ങനെ പേരിട്ടു. സാധാരണ സവര്‍ണര്‍ മാത്രമാണ് അവരുടെ പേരുകളുടെ കൂടെ 'കുഞ്ഞ്' ചേര്‍ത്ത് വിളിക്കാറുള്ളൂ.അങ്ങനെ, നേരത്തേ തന്നെ സവര്‍ണ ജനവിഭാഗത്തിന്റെ അനീതികള്‍ക്കെതിരേ പ്രതികരിക്കുന്നതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ പണിക്കര്‍ നടത്തിയെന്നുതന്നെ ഉറപ്പിക്കാം.
ഒരു കേസ്സിന്റെ ആവശ്യത്തിനായി തണ്ടുവെച്ച ബോട്ടില്‍ കൊല്ലത്തേക്ക് പോകുക യായിരുന്നു പണിക്കരും സംഘവും. കായംകുളം കായലില്‍ എത്തി. സമയം അര്‍ദ്ധരാത്രി. ഒരു കേവു വള്ളത്തില്‍ വന്ന ചിലര്‍ പണിക്കരെ കണ്ട് അടിയന്തിരമായി ചില കാര്യങ്ങള്‍ അറിയിക്കാ നുണ്ടെന്നും പറഞ്ഞു ബോട്ടില്‍ കയറി. അതിലൊ രാള്‍ ഉറക്കത്തിലാ യിരുന്ന പണിക്കരെ മൃഗീയമായി കുത്തി കൊല പ്പെടുത്തി. അങ്ങനെ 1874ല്‍ തന്റെ 49ആമത്തെ വയസ്സില്‍ പണിക്കര്‍ അന്ത്യശ്വാസം വലിച്ചു. (പണിക്കരെ കൊല പ്പെടുത്തിയത്, അപ്പോള്‍ മാത്രം ഇസ്ലാം മതം സ്വീകരിച്ച കിട്ടന്‍ എന്ന ഒരു ഈഴവ നായിരുന്നു. ഇസ്ലാം മതം സ്വീകരിച്ചതുകൊണ്ട് 'തൊപ്പിയിട്ട കിട്ടന്‍' എന്നാണ് അയാളെ വിളിച്ചിരുന്നത്-തെക്കുംഭാഗം മോഹന്‍)
ജാതിചിന്ത കൊണ്ട് ഭ്രാന്താലയമായിരുന്ന കേരളത്തില്‍, അസമത്വത്തിനും ജാതീയതക്കും വിശിഷ്യാ പിന്നോക്ക സമുദായങ്ങളില്‍ പെട്ട ജനതകളുടെ അവകാശങ്ങള്‍ക്കും വേണ്ടി അക്ഷീണം പോരാടിയ ധീരപുരുഷ കേസരിയായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.ഒരു പക്ഷെ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ചിലപ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിയെങ്കിലും പിന്‍ഗാമികള്‍ക്ക് ഒരു മാര്‍ഗ ദീപമായിരുന്നു.പിന്നീടുവന്ന മഹാന്മാര്‍ ആ ദീപത്തിന്റെ പ്രഭ കേരളത്തിലാകെ പരത്തുകയായിരുന്നു.
0 comments:
Post a Comment