SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Sunday, 22 March 2015

കേരളത്തില്‍ തന്നെ ആദ്യമായി നിശാപാഠശാല സ്ഥാപിച്ചത് ശ്രീ നാരായണ ഗുരു


ശിവഗിരി കുന്നിന്‍റെ സമീപ പ്രദേസങ്ങളില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന നിരക്ഷരരും നിര്‍ധനരും ആയിരുന്ന പാവങ്ങളുടെ വിധ്യഭാസതിനായി ഗുരുദേവന്‍ കൊല്ലവര്‍ഷം 1081 വൃശ്ചികത്തില്‍ ( 1905 നവംബര്‍ ) ഒരു നിശാപാഠശാല സ്ഥാപിച്ചു .
ഗുരുവിന്‍റെ ദീര്‍ഖ വീക്ഷണത്തിന് ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് ഇത് . വിദ്യാഭാസം ചെയ്യുകയും അത് വഴി ആള്‍ക്കാരില്‍ പുരോഗതിയും സ്വതന്ത്ര ചിന്തയും വളര്‍ത്തുകയുംചെയ്യാന്‍ ആയി ഗുരു എത്ര പ്രായോഗികം ആയി ആരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നത് നമുക്ക് മനസിലാക്കാന്‍ ഈ ഒരു കാര്യം മാത്രം മതി .
അതിനും എത്രയോ വര്‍ഷത്തിനു ശേഷം ആണ് സാക്ഷരത മിഷന്‍ പോലുള്ള പ്രവര്‍ത്തങ്ങള്‍ സര്‍ക്കാര്‍ നടപ്പിലക്കുനത് .
ഇത് കുടാതെ ശിവഗിരിയില്‍ ആംഗലേയ ( ഇംഗ്ലീഷ് ) പാഠശാല , ആയുര്‍വേദ പാഠശാല , വൈദീക പാഠശാല , നെയ്ത്ത് പാഠശാല, മാതൃകാ പാഠശാല പാഠശാല എന്നിങ്ങനെ അന്ന് കാലത്ത് അറിവ് നേടാന്‍ വേണ്ടിയിരുന്ന ഒരു പരിപൂര്‍ണ കലാശാല തന്നെ ആയിരുന്നു ശിവഗിരി .

കേരളത്തില്‍ തന്നെ ആദ്യമായി നിശാപാഠശാല സ്ഥാപിച്ചത് ശ്രീ നാരായണ ഗുരു


ശിവഗിരി കുന്നിന്‍റെ സമീപ പ്രദേസങ്ങളില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന നിരക്ഷരരും നിര്‍ധനരും ആയിരുന്ന പാവങ്ങളുടെ വിധ്യഭാസതിനായി ഗുരുദേവന്‍ കൊല്ലവര്‍ഷം 1081 വൃശ്ചികത്തില്‍ ( 1905 നവംബര്‍ ) ഒരു നിശാപാഠശാല സ്ഥാപിച്ചു .
ഗുരുവിന്‍റെ ദീര്‍ഖ വീക്ഷണത്തിന് ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് ഇത് . വിദ്യാഭാസം ചെയ്യുകയും അത് വഴി ആള്‍ക്കാരില്‍ പുരോഗതിയും സ്വതന്ത്ര ചിന്തയും വളര്‍ത്തുകയുംചെയ്യാന്‍ ആയി ഗുരു എത്ര പ്രായോഗികം ആയി ആരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നത് നമുക്ക് മനസിലാക്കാന്‍ ഈ ഒരു കാര്യം മാത്രം മതി .
അതിനും എത്രയോ വര്‍ഷത്തിനു ശേഷം ആണ് സാക്ഷരത മിഷന്‍ പോലുള്ള പ്രവര്‍ത്തങ്ങള്‍ സര്‍ക്കാര്‍ നടപ്പിലക്കുനത് .
ഇത് കുടാതെ ശിവഗിരിയില്‍ ആംഗലേയ ( ഇംഗ്ലീഷ് ) പാഠശാല , ആയുര്‍വേദ പാഠശാല , വൈദീക പാഠശാല , നെയ്ത്ത് പാഠശാല, മാതൃകാ പാഠശാല പാഠശാല എന്നിങ്ങനെ അന്ന് കാലത്ത് അറിവ് നേടാന്‍ വേണ്ടിയിരുന്ന ഒരു പരിപൂര്‍ണ കലാശാല തന്നെ ആയിരുന്നു ശിവഗിരി .

കേരളത്തില്‍ തന്നെ ആദ്യമായി നിശാപാഠശാല സ്ഥാപിച്ചത് ശ്രീ നാരായണ ഗുരു


ശിവഗിരി കുന്നിന്‍റെ സമീപ പ്രദേസങ്ങളില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന നിരക്ഷരരും നിര്‍ധനരും ആയിരുന്ന പാവങ്ങളുടെ വിധ്യഭാസതിനായി ഗുരുദേവന്‍ കൊല്ലവര്‍ഷം 1081 വൃശ്ചികത്തില്‍ ( 1905 നവംബര്‍ ) ഒരു നിശാപാഠശാല സ്ഥാപിച്ചു .
ഗുരുവിന്‍റെ ദീര്‍ഖ വീക്ഷണത്തിന് ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് ഇത് . വിദ്യാഭാസം ചെയ്യുകയും അത് വഴി ആള്‍ക്കാരില്‍ പുരോഗതിയും സ്വതന്ത്ര ചിന്തയും വളര്‍ത്തുകയുംചെയ്യാന്‍ ആയി ഗുരു എത്ര പ്രായോഗികം ആയി ആരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നത് നമുക്ക് മനസിലാക്കാന്‍ ഈ ഒരു കാര്യം മാത്രം മതി .
അതിനും എത്രയോ വര്‍ഷത്തിനു ശേഷം ആണ് സാക്ഷരത മിഷന്‍ പോലുള്ള പ്രവര്‍ത്തങ്ങള്‍ സര്‍ക്കാര്‍ നടപ്പിലക്കുനത് .
ഇത് കുടാതെ ശിവഗിരിയില്‍ ആംഗലേയ ( ഇംഗ്ലീഷ് ) പാഠശാല , ആയുര്‍വേദ പാഠശാല , വൈദീക പാഠശാല , നെയ്ത്ത് പാഠശാല, മാതൃകാ പാഠശാല പാഠശാല എന്നിങ്ങനെ അന്ന് കാലത്ത് അറിവ് നേടാന്‍ വേണ്ടിയിരുന്ന ഒരു പരിപൂര്‍ണ കലാശാല തന്നെ ആയിരുന്നു ശിവഗിരി .

കേരളത്തില്‍ തന്നെ ആദ്യമായി നിശാപാഠശാല സ്ഥാപിച്ചത് ശ്രീ നാരായണ ഗുരു


ശിവഗിരി കുന്നിന്‍റെ സമീപ പ്രദേസങ്ങളില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന നിരക്ഷരരും നിര്‍ധനരും ആയിരുന്ന പാവങ്ങളുടെ വിധ്യഭാസതിനായി ഗുരുദേവന്‍ കൊല്ലവര്‍ഷം 1081 വൃശ്ചികത്തില്‍ ( 1905 നവംബര്‍ ) ഒരു നിശാപാഠശാല സ്ഥാപിച്ചു .
ഗുരുവിന്‍റെ ദീര്‍ഖ വീക്ഷണത്തിന് ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് ഇത് . വിദ്യാഭാസം ചെയ്യുകയും അത് വഴി ആള്‍ക്കാരില്‍ പുരോഗതിയും സ്വതന്ത്ര ചിന്തയും വളര്‍ത്തുകയുംചെയ്യാന്‍ ആയി ഗുരു എത്ര പ്രായോഗികം ആയി ആരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നത് നമുക്ക് മനസിലാക്കാന്‍ ഈ ഒരു കാര്യം മാത്രം മതി .
അതിനും എത്രയോ വര്‍ഷത്തിനു ശേഷം ആണ് സാക്ഷരത മിഷന്‍ പോലുള്ള പ്രവര്‍ത്തങ്ങള്‍ സര്‍ക്കാര്‍ നടപ്പിലക്കുനത് .
ഇത് കുടാതെ ശിവഗിരിയില്‍ ആംഗലേയ ( ഇംഗ്ലീഷ് ) പാഠശാല , ആയുര്‍വേദ പാഠശാല , വൈദീക പാഠശാല , നെയ്ത്ത് പാഠശാല, മാതൃകാ പാഠശാല പാഠശാല എന്നിങ്ങനെ അന്ന് കാലത്ത് അറിവ് നേടാന്‍ വേണ്ടിയിരുന്ന ഒരു പരിപൂര്‍ണ കലാശാല തന്നെ ആയിരുന്നു ശിവഗിരി .

Saturday, 7 March 2015

ശ്രീനാരായണ ഗുരുവിന്റെ ചാതുര്‍വര്‍ണ്യ നിഷേധം





ആലുവാ അദ്വൈതാശ്രമത്തില്‍ ഒരു മാവിന്‍ ചുവട്ടില്‍ സ്വാമികള്‍ വിശ്രമിക്കുകയാണ്. ഭക്തനായ ഒരു പത്രപ്രവര്‍ത്തകന്‍ അടുത്ത് വന്നു നില്‍ക്കുന്നു. ജാതിയെപ്പറ്റി വളരെ നേരം സംസാരിച്ച കൂട്ടത്തില്‍:

സ്വാമികള്‍: മനുഷ്യന് ജാതിയില്ല എന്ന് നാം പറഞ്ഞതായി എഴുതി വയ്ക്കുന്നതില്‍ വിരോധമില്ല. ജാതി ഉണ്ടെന്നുള്ള വിചാരം പോകണം. അതാണ്‌ വേണ്ടത്, ജാതിയെ സൂചിപ്പിക്കുന്ന പേരുകള്‍ ഉപയോഗിക്കരുത്. അല്ലാതെ നല്ല പേരുകള്‍ വളരെ ഉണ്ടല്ലോ. എഴുത്തുകുത്തുകളില്‍ ജാതി കാണിക്കരുത്. അതിനു സര്‍ക്കാരിലേക്ക് എഴുതി സമ്മതം വാങ്ങണം. മതം ഇഷ്ടം പോലെ പറയുവാനും ഒന്നും ഇല്ലെന്നു പറയുവാനും സ്വാതന്ത്ര്യം വേണം. പരിശ്രമിച്ചാല്‍ സര്‍ക്കാരില്‍ നിന്നും വിരോധം പറയുകയില്ല. ഇങ്ങനെ ആയാല്‍ ജാതി താനേ പോകും.

ഭക്തന്‍: മഹാത്മാഗാന്ധി വര്‍ണ്ണാശ്രമം നല്ലതാണെന്നാണ് അഭിപ്രായപ്പെടുന്നത്. 

സ്വാമി: വര്‍ണ്ണം, ആശ്രമം രണ്ടും രണ്ടാണ്. സാധാരണ ജാതിയെപ്പറ്റി പറയുമ്പോള്‍ വര്‍ണ്ണാശ്രമം എന്നാണു പറയുന്നത്. വര്‍ണ്ണം എന്നാല്‍ ഗാന്ധി എന്താണെന്ന് പറയുന്നു...?

ഭക്തന്‍: വര്‍ണ്ണം ജാതിയല്ല, ജാതിയും വര്‍ണ്ണവുമായി സംബന്ധമില്ല എന്നാണു എന്നാണു ഗാന്ധി പറയുന്നത്.

സ്വാമി: ഗുണകര്‍മ്മങ്ങളെ അടിസ്ഥാനമാക്കിയായിരിക്കാം, ഗുണകര്‍മ്മങ്ങളില്‍ സ്ഥായിയായി ഒന്നും തന്നെ ഇല്ലല്ലോ. അത് എപ്പോഴും മാറിക്കൊണ്ടിരിക്കും. അപ്പോള്‍ പിന്നെ വര്‍ണ്ണം എങ്ങിനെ നിശ്ചയിക്കാം...? (ഇവിടെ ഭഗവദ് ഗീതയിലും മറ്റും പറയുന്ന ഗുണ കര്‍മ്മങ്ങളെ ആസ്പദമാക്കിയുള്ള ചാതുര്‍ വര്‍ണ്ണ്യത്തെ യുക്തിപൂര്‍വ്വം ഗുരു നിഷേധിച്ചിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്, ചാതുര്‍ വര്‍ണ്ണ്യം എന്ന അടിമത്വം അലങ്കാരമായി വ്യാഖ്യാനിച്ച്  നടക്കുന്ന ശൂദ്ര പണ്ഡിതശിരോമണികള്‍ ഗുരുദേവന്‍റെ ഈ വാക്യം ഒരു നൂറു തവണ വായിച്ചാല്‍ ഗുരുദേവാനുഗ്രഹം ഹേതുവായി കുറച്ചെങ്കിലും ബുദ്ധി തെളിയാതിരിക്കില്ല; നമുക്ക് വീണ്ടും വിഷയത്തിലേക്ക് കടക്കാം)

ഭക്തന്‍: ഗാന്ധിയുടെ അഭിപ്രായം മൂലം യാഥാസ്ഥിതികര്‍ക്ക് കുറെ ശക്തി കൂടിയിട്ടുണ്ട്.

സ്വാമികള്‍: എന്താണ് ഗാന്ധി ഇങ്ങനെ പറയുന്നത്...? നല്ലപോലെ ആലോചിച്ചിട്ടില്ലായിരിക്കാം. നമ്മുടെ അഭിപ്രായത്തില്‍ ജാതി ഇല്ല, ഉണ്ടെന്നു വിചാരിക്കുന്നതുകൊണ്ട് ദോഷമല്ലാതെ എന്ത് ഗുണമാണുള്ളത്..? മഹാ കഷ്ടം ! ഇനിയും ഈ വിശ്വാസം നീങ്ങിയിട്ടില്ലല്ലോ. (ഈ വാക്കുകളില്‍ ചാതുര്‍വര്‍ണ്ണ്യം തന്നെയാണ് ജാതിയെന്നും, ഇവ രണ്ടും എത്രമാത്രം വിവേക ശൂന്യവും നിരര്‍ത്ഥകവും ദോഷഹേതുവും ആണെന്നും ഉള്ള പരമ സത്യത്തെ അറിയുന്ന, കാരുണ്യമൂര്‍ത്തിയായ ഗുരുദേവന്‍റെ വ്യസനം പ്രകടമാകുന്നു)

ഭക്തന്‍: ജാതി കൊണ്ട് പല ഗുണങ്ങളും ഉണ്ടെന്നു ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പരമ്പരയായി തൊഴില്‍ ആചരിച്ചാല്‍ അത് തൊഴിലില്‍ വിദഗ്ദന്മാരെ ഉണ്ടാക്കുമത്രേ...

സ്വാമികള്‍: ജാതി കൊണ്ട് ഒരു ഗുണവും ഇല്ല. അത് മനുഷ്യന്റെ സ്വാതന്ത്ര്യം തടുക്കുന്നു, ബുദ്ധി നശിപ്പിക്കുന്നു. സ്വാതന്ത്ര്യവും ബുദ്ധിയും ഇല്ലാതെ തൊഴില്‍ എങ്ങിനെ നന്നാവും..? നമ്മുടെ ആശാരി കരുവാന്‍ മുതലായവര്‍ക്ക് ഒരു വസ്തുവും അറിയാതായല്ലോ. ബുദ്ധിയും കൂടി കെട്ടുപോയി. ജാതി കൊണ്ട് തൊഴില്‍ ചീത്തയാകും. ഒരേ സംഗതി തന്നെ നോക്കി ലോകത്തിലുള്ള മറ്റു യാതൊന്നും അറിയാത്തവര്‍ക്ക് ഒരു ജോലിയും നന്നായി ചെയ്യുവാന്‍ സാധിക്കില്ല. വാസനപോലെ ഓരോരുത്തര്‍ക്കും തൊഴിലില്‍ ഏര്‍പ്പെടുവാനും സൌകര്യമില്ലല്ലോ. ജനിച്ചത്കൊണ്ട് ഒരു ജോലി ചെയ്യുക എന്നാവും. പ്രാപ്തിയും വാസനയും ഇല്ലെങ്കിലും അത് ചെയ്യണം. അപ്പോള്‍ തൊഴില്‍ നന്നാവാന്‍ ഒരു വഴിയുമില്ല.

ഭക്തന്‍: മകന് അച്ഛന്റെ തൊഴിലില്‍ സാധാരണ വാസന കാണും എന്നാണു ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

സ്വാമികള്‍: എന്നാല്‍ പിന്നെ ജാതി ആവശ്യമില്ലല്ലോ ജാതിയില്ലെങ്കിലും വാസനകൊണ്ട് മകന്‍ അച്ഛന്റെ തൊഴില്‍ ശീലിക്കും. നിര്‍ബന്ധിക്കേണ്ട ആവശ്യമില്ല, പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കാമല്ലോ. ഇഷ്ടം പോലെയുള്ള ജോലി എടുക്കുവാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യം വേണം. ഒന്ന് മാത്രമേ പഠിക്കാവൂ എന്ന് വയ്ക്കരുത്. എല്ലാവര്ക്കും എന്തും പഠിക്കയും ശീലിക്കയും ചെയ്യുവാന്‍ വിരോധം ഉണ്ടായിരിക്കരുത്.

ഭക്തന്‍: അങ്ങിനെ സ്വാതന്ത്ര്യം കൊടുത്താല്‍ മത്സരം വര്‍ദ്ധിക്കുമത്രേ, അതുകൊണ്ട് ലോകത്തിനു സുഖതിലധികം ദുഃഖം ഉണ്ടാകുമെന്ന് ചിലര്‍ പറയുന്നു.

സ്വാമികള്‍: ഇത് ജാതി ഉണ്ടാക്കിയവരുടെ വാദമായിരിക്കാം അല്ലെ..? ജാതികൊണ്ടുള്ള സകല ഗുണവും കിട്ടുന്നവര്‍ അങ്ങിനെ പറയും. മറ്റുള്ളവര്‍ കഷ്ടപ്പെടുന്നത് അവരുടെ ഗുണത്തിന് ആവശ്യമായിരിക്കാം. മനുഷ്യന്‍ ജീവിക്കുന്നത് ജാതിക്കും, ലോകത്തിനും സുഖത്തിനും മറ്റും വേണ്ടിയാണോ...? അതോ ഇവയെല്ലാം മനുഷ്യന് വേണ്ടിയോ...? മനുഷ്യന്‍ കേട്ടുപോയാല്‍ ലോകത്തില്‍ സുഖമുണ്ടായിട്ട് എന്ത് പ്രയോജനം...? ജാതി മനുഷ്യനെ കെടുത്തുന്നു, അതുകൊണ്ട് അത് ആവശ്യമില്ല. ജാതി ഇല്ല, ഉണ്ടെന്നു വിചാരിക്കുന്നത് വിഡ്ഢിത്തമാണ്. 

("ധര്‍മ്മം", 1927, ഡിസംബര്‍ 19)

മുകളിലെ സംഭാഷണത്തില്‍ നിന്നും ഗുരുദേവന്‍ "ഗുണവും കര്‍മ്മവും" അനുസരിച്ചുള്ള ചാതുര്‍ വര്‍ണ്ണ്യത്തെ നിഷേധിക്കുന്നതും,  ചാതുര്‍വര്‍ണ്ണ്യം എന്നത് കുബുദ്ധികളായ മനുഷ്യരുടെ സൃഷ്ടി മാത്രം ആണെന്നും സ്ഥാപിക്കുന്നത് കാണുവാന്‍ കഴിയും. ഇതിനു പുറമേ മറ്റു ചില ശൂദ്ര ശിരോമണികളുടെ സ്ഥിരം പല്ലവിയാണ് "എല്ലാവരും ജനിക്കുന്നത് ശൂദ്രന്‍ ആയിട്ടാണ്, കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണന്‍ ആകേണ്ടത് എന്ന്". ഈ വാദവും പൊള്ളയാണെന്ന് ഗുരുദേവന്‍ തന്നെ എങ്ങിനെ തെളിയിക്കുന്നു എന്ന് നോക്കാം...!

ഹിന്ദു പുരാണങ്ങളില്‍ വസിഷ്ഠ വിശ്വാമിത്രന്മാര്‍ തമ്മില്‍ ഒരു കലഹം നടന്ന കഥ പ്രസിദ്ധമാണല്ലോ. വസിഷ്ടന്‍ ബ്രഹ്മര്ഷിയായിരുന്നു, വിശ്വാമിത്രന്‍ ക്ഷത്രിയനും. വസിഷ്ടനെ പോലെ ബ്രഹ്മര്ഷിയാകാന്‍ തപസ്സു ചെയ്തു ഒരു പുതിയ സ്വര്‍ഗ്ഗം സൃഷ്ടിക്കുവാന്‍ ഉള്ള ദിവ്യശക്തി പോലും വിശ്വാമിത്രന്‍ സമ്പാദിച്ചു. എന്നിട്ടും ജാതി ഗര്‍വ്വം കൊണ്ട് വസിഷ്ടന്‍ വിശാമിത്രനെ ബ്രഹ്മര്‍ഷിയെന്നു സമ്മതിച്ചില്ല.  ഈ കഥയുടെ അന്തരാര്‍ത്ഥം പലരും പലരും പലവിധത്തില്‍ വ്യാഖ്യാനിക്കുണ്ട്. ശ്രീനാരായണ ഗുരുസ്വാമികള്‍ ഈ കഥയ്ക്ക് മറ്റാരും പറഞ്ഞിട്ടില്ലാത്ത ഒരു അന്തരാര്‍ത്ഥം പറഞ്ഞു. അത് ഇങ്ങനെയാണ് "വസിഷ്ടന്‍ ബ്രാഹ്മണനും വിശ്വാമിത്രന്‍ ക്ഷത്രിയനും ആണ്. ബ്രാഹ്മണനും ക്ഷത്രിയനും തമ്മില്‍ ഒരംഗുലത്തിന്റെ ഭേദമെ ഉള്ളൂ. അത്ര അടുത്ത് നില്‍ക്കുന്ന ക്ഷത്രിയന്‍ ബ്രാഹ്മണന്‍ ആകാല്‍ ശ്രമിച്ചാലുണ്ടായ പാടാണിത്. ആയ സ്ഥിതിക്ക് എത്രയോ ദണ്ട് അകലെ കിടക്കുന്ന മറ്റു ജാതിക്കാര്‍ ബ്രാഹ്മണ്യത്തിനു ശ്രമിച്ചാലുള്ള കഥ എന്തായിരിക്കും...?

("ധര്‍മ്മം", 1928, മേയ് 28)

(ബ്രഹ്മത്തെ സാക്ഷാത്കരിച്ച് ബ്രഹ്മമായിത്തീര്‍ന്ന ഗുരുദേവന്റെ പേരിലുള്ള കഥകളിക്ക്, തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഈ അടുത്ത കാലത്ത് പോലും അനുമതി നിഷേധിച്ചതും, അവര്‍ണ്ണര്‍ ആയ പൂജാരിമാരെയും മറ്റും അപമാനിക്കുന്നതും മറ്റും ഇതുമായി ചേര്‍ത്ത് വായിച്ചാല്‍, കര്‍മ്മം കൊണ്ട് ബ്രാഹ്മണന്‍ ആകാന്‍ ഒരു വിവരദോഷി പോലും ആഗ്രഹിക്കില്ല, എന്തെന്നാല്‍ ബ്രാഹ്മണ്യം ആഗ്രഹിച്ച്  ചാതുര്‍വര്‍ണ്ണ്യം എന്ന വിഴുപ്പു ചുമക്കുന്ന ഗര്‍ദ്ദഭം ആകുവാനല്ല, മനുഷ്യനെ മനുഷ്യനായി കാണുവാന്‍, മനുഷ്യത്വം ഉള്ളവന്‍ ആകുവാന്‍ ആണ് ഗുരുദേവന്‍ നമ്മെ പഠിപ്പിച്ചതും പഠിപ്പിക്കുന്നതും, ആത്മാര്‍ഥമായി ഗുരുവിനെ പിന്തുടരുന്ന ആരും തന്നെ അതുകൊണ്ട് ചാതുര്‍ വര്‍ണ്ണ്യം പോലെയുള്ള സംസ്കാര ശൂന്യതകളെ ന്യായീകരിക്കുകയില്ല.)

ഇത്രയും പറയേണ്ടി വരുന്നത് ഒരേ സമയം ഗുരുദേവനെ സ്തുതിക്കുകയും ഒപ്പം ചാതുര്‍ വര്‍ണ്ണ്യം ന്യായീകരിക്കുകയും ചെയ്യന്ന, ബ്രാഹ്മണന്‍ ആകാന്‍ പഠിക്കുന്ന നിരവധി ശൂദ്രന്മാരെ കണ്ടുമുട്ടേണ്ടി വരുന്നു എന്നത് കൊണ്ട് മാത്രമാണ്. കുറച്ചെങ്കിലും ബുദ്ധിയും വിവേകവും ഉള്ളവര്‍ക്ക് ഇത് രണ്ടും ചെയ്യുക സാധ്യമല്ല. ഒന്നുകില്‍ പ്രകാശ സ്വരൂപനായ ഗുരുവിനെ വിട്ടു ചാതുര്‍ വര്‍ണ്ണ്യം എന്ന ഇരുട്ടിനു പുറകെ പോകുക, അല്ലെങ്കില്‍ ചാതുര്‍ വര്‍ണ്ണ്യം വിട്ടു ഗുരുവിനെ പിന്തുടരുക.

ചാതുര്‍വര്‍ണ്ണ്യവും ജാതിയും ഒന്നാണ് എന്ന് ഗുരുദേവന്‍ തെളിയിക്കുന്ന നിരവധി ഉദാഹരങ്ങള്‍ വേറെയും ഉണ്ട്, അവയെല്ലാം ഇതുപോലെ വഴിയെ നമുക്ക് പഠിക്കാം...! സര്‍വ്വ നാശത്തിനു കാരണമായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഒരു നാണവും മാനവും കൂടാതെ ന്യായീകരിക്കുന്നവരുടെ മുന്നിലേക്ക് ഇങ്ങനെയുള്ള തെളിവുകള്‍ കൊണ്ടുവരാന്‍ നമ്മെ പ്രാപ്തനാക്കുന്ന ഗുരുദേവന് മുന്‍പില്‍ എന്നും എന്നെന്നും സാഷ്ടാംഗ പ്രണാമം.

By: Sudheesh NamaShivaya

ദൈവദശകത്തിലെ ദൈവം



ദൈവദശകം എന്ന പേരോട് കൂടിയതും ദൈവമേ എന്ന പദത്തോട് കൂടി ആരംഭിക്കുന്നതുമായ, ഭഗവാന്‍ ശ്രീനാരായണ ഗുരുദേവനാല്‍ വിരചിതമായ പ്രാര്‍ത്ഥന ഇന്ന് അറിയാത്തവരോ, കേള്‍ക്കാത്തവരോ വിരളമാണ്.  ജാതി മത ഭേദമന്യേ സഹൃദയരായ എല്ലാവരും ഒരുപോലെ സ്വീകരിച്ച ഒരു മഹദ് കൃതിയാണ് ദൈവദശകം. ഒറ്റ നോട്ടത്തില്‍ വളരെ ലളിതം എന്ന് തോന്നാവുന്നതും എന്നാല്‍ തത്വവിചാരം ചെയ്‌താല്‍ ഒരു ആയുസ്സ് കൊണ്ടും മനസ്സിലാക്കുവാനും നിര്‍വ്വചിക്കുവാനും പ്രയാസമുള്ളതുമാണ് പ്രപഞ്ച സത്യം മുഴുവന്‍ ഏതാനും ചില വാക്കുകളില്‍ ഒതുക്കി; ഒരു വരദാനമായി ഗുരുദേവന്‍ നമുക്ക് നല്‍കിയ ഈ ജ്ഞാനാമൃതം. 

ഈ കൃതിയുടെ പേര് ദൈവദശകം എന്ന് ആയതുകൊണ്ടും, ദൈവം എന്ന വാക്കിനു ഈ കൃതിയില്‍ പ്രാധാന്യം ഉള്ളത് കൊണ്ടും, ഈ കൃതിയെ പഠിക്കുന്നവരും ജപിക്കുന്നവരും ഗുരുദേവന്‍ കൊടുക്കുന്ന നിര്‍വ്വചനങ്ങളിലൂടെയും, വ്യാഖ്യാനങ്ങളിലൂടെയും ദൈവത്തെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സാധാരണ മനുഷ്യനെ സംബന്ധിച്ച് ഏതോ ഒരു ലോകത്തില്‍ ഇരുന്നുകൊണ്ട് ഈ ലോകത്തെ സൃഷ്ടിക്കുകയും ഇവിടെ പാപം ചെയ്യുന്നവരെ കണക്കു നോക്കി ശിക്ഷിക്കുകയും പുണ്യം ചെയ്യുന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ഗുണങ്ങള്‍ പ്രധാനം ചെയ്യുകയും ചെയ്യുന്ന ഒരു "അഭൌമ വ്യക്തിത്വം" ആണ് ദൈവം. പക്ഷെ ഗുരുദേവന്റെ ദാര്‍ശനിക കൃതികള്‍ കുറച്ചെങ്കിലും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ള ആര്‍ക്കും തന്നെ അങ്ങിനെ ഒരു ദൈവം എവിടെയെങ്കിലും ഉണ്ടെന്നു പറയുക ഒരിക്കലും, ഒരു കാലത്തും സാധ്യമല്ല.

"കാണപ്പെടുന്നതെല്ലാം സ്ഥൂലം സൂക്ഷ്മം കാരണം എന്നീ മൂന്നു രൂപങ്ങളോട് കൂടിയതും പരമാത്മാവില്‍ നിന്നുമുണ്ടായി അതില്‍ തന്നെ ലയിക്കുന്നതുമാകുന്നു അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല". എന്ന് ഗുരുദേവന്‍ ഗദ്യ പ്രാര്‍ഥനയില്‍ പറയുമ്പോള്‍ പരമാത്മാവായ ദൈവം ഇന്ന് നാം കാണുന്നതും അറിയുന്നതുമായ ഒന്നില്‍ നിന്നും അന്യമല്ല എന്നു വ്യക്തമാകുന്നു. ഇതേ വാക്കുകള്‍ തന്നെ ഗുരുദേവന്‍ ദൈവ ദശകത്തില്‍ മറ്റൊരു തരത്തില്‍ വീണ്ടും പറയുന്നു "നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും, നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും".

ഇങ്ങനെവരുമ്പോള്‍ ഇന്ന് നാം കാണുന്നതും അറിയുന്നതും, കാണാത്തതും അറിയാത്തതും ആയി എന്തെല്ലാം ഉണ്ടോ അതിന്റെയെല്ലാം ആകത്തുകയാണ് ദൈവം. പക്ഷെ കാണുന്നതെല്ലാം സത്യമാണോ...? "നിഴല്‍ സത്യമാണെന്ന് കുഞ്ഞിനു തോന്നും, പ്രപഞ്ചം സത്യമാണെന്ന് നമുക്കും തോന്നാം". എന്ന ഗുരുദേവ വചനങ്ങളില്‍, തന്നില്‍ നിന്നും ഉണ്ടായ നിഴലിനെ അന്യമായി ഒരു കുഞ്ഞിനു തോന്നുന്നത് പോലെ, തന്നില്‍ നിന്നും ഉണ്ടായ പ്രപഞ്ചത്തെ അന്യമായി നമുക്കും തോന്നുന്നു...! പക്ഷെ ഈ ചെറിയ എന്നില്‍ നിന്നും അതി ബൃഹത്തായ ഈ പ്രപഞ്ചം  ഉണ്ടായി എന്നത് വിശ്വസിക്കുക പ്രയാസമുള്ള കാര്യമാണ് എന്നത് സത്യം തന്നെ; എങ്കിലും ഒരു ഉദാഹരണം പറയാം...!

ഞാന്‍ ഇന്നലെ ഉറങ്ങുമ്പോള്‍ ഒരു ഉത്സവപറമ്പ് സ്വപ്നം കണ്ടു, നിരവധി ആനകള്‍ നിരന്നു നില്‍ക്കുന്ന ഒരു ഗംഭീര ഉത്സവം. ആള്‍ക്കൂട്ടത്തിനു ഇടയിലൂടെ അങ്ങിനെ നടക്കുമ്പോള്‍ അവിടെ ചില സുഹൃത്തുക്കളെ കണ്ടു, ഞങ്ങള്‍ തമ്മില്‍ എന്തൊക്കെയോ സംസാരിച്ചു, പെട്ടെന്ന് ഒരു ആനയുടെ ചിന്നംവിളി കേട്ട്  നോക്കുമ്പോള്‍ കാണുന്നത് ഒരു ആന ഇടഞ്ഞു ആളുകള്‍ എല്ലാം പല ദിക്കുകളിലേക്ക് ഓടിയകലുന്നത് ആണ്, അവരോടൊപ്പം ഞാനും ഓടി, ഓടുന്നതിനിടെ വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ആന എന്റെ തൊട്ടു പുറകില്‍...! ഞാന്‍ സര്‍വ്വ ശക്തിയും എടുത്തുകൊണ്ടു വീണ്ടും ഓടി, പെട്ടെന്ന് ഒരു കല്ലില്‍ കാല്‍ തട്ടി ഞാന്‍ വീണു. ആന എന്നെ കുത്തുവാന്‍ ആയി അടുത്ത് വന്നു, ഞാന്‍ വേഗത്തില്‍ ഉരുണ്ടു മാറി, കട്ടിലില്‍ നിന്നും താഴെ വീണു സ്വപ്നവും അവസാനിച്ചു...! :)

ഈ സ്വപ്നം എങ്ങിനെ ഉണ്ടായി...? ഉത്സവം കാണുവാന്‍ ആഗ്രഹമുള്ള അഥവാ വാസനയുള്ള എന്റെ മനസ്സ് സ്വപ്നത്തില്‍ ഒരു ഉത്സവ പറമ്പിനെ സൃഷ്ടിച്ചു. എന്നെ കൂടാതെ ഞാന്‍ അവിടെ ഉത്സവത്തിന്‌ വേണ്ട ക്ഷേത്രത്തെയും ജനക്കൂട്ടത്തെയും ആനകളെയും വാദ്യക്കരെയും വാദ്യ ഉപകരണങ്ങളെയും സൃഷ്ടിച്ചു. എന്റെ സുഹൃത്തിനോട്‌ ഞാന്‍ സംസാരിച്ചു , ഞാന്‍ തന്നെ എന്റെ സുഹൃത്തായി എന്നോട് മറുപടിയും പറഞ്ഞു. ആന മദിച്ചപ്പോള്‍ ഞാന്‍ ഓടി, ഞാന്‍ തന്നെ ആനയായി എന്നെ തന്നെ ഓടിച്ചു. എന്റെ സൃഷ്ടിയായ ആനയെ ഞാന്‍ തന്നെ സ്വയം ഭയന്ന് ഓടി. ഇവിടെ ഈ പറയുന്ന സൃഷ്ടികളും സ്രഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രികളും എല്ലാം ഞാന്‍ തന്നെ...! സത്യത്തില്‍ എന്റെ മനസ്സിനുള്ളില്‍ നടന്ന ഒരു സംഭവത്തെ എനിക്ക് ചുറ്റും നടക്കുന്ന ഒരു സംഭവമായി എനിക്ക് തോന്നി. അതുകൊണ്ട് ഉത്സവം കണ്ടപ്പോള്‍ ആനന്ദവും ആന മദിച്ചപ്പോള്‍ ഭയവും ഉണ്ടായി. ഇവയെല്ലാം നടക്കുന്നത് എന്റെ ഉള്ളില്‍ ആണെന്നും, അതില്‍ നടക്കുന്ന ഒന്നും എന്നെ ബാധിക്കുന്നില്ല എന്നും ഞാന്‍ അറിയുന്നത് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ആണ്...! പക്ഷെ കാണുന്ന സമയത്ത് എന്നെ സംബന്ധിച്ച് സ്വപ്നം എന്നത് സത്യം തന്നെ. ഇപ്രകാരം മിഥ്യയായ, സത്യമെന്ന് തോന്നിപ്പിക്കുന്ന ഈ പ്രപഞ്ച സ്വപ്നത്തില്‍ നിന്നും ഉണരുവാന്‍ ആണ് ഗുരുദേവന്‍ നമ്മോടു ആത്മോപദേശ ശതകത്തില്‍ ഉപദേശിക്കുന്നത്. നാം എല്ലാം ഇപ്പോള്‍ ഉറക്കത്തില്‍ ആണ്. അജ്ഞാനമാകുന്ന ഇരുട്ടില്‍ ഉറങ്ങുന്ന നാം ഈ ജീവിതമാകുന്ന സ്വപ്നത്തെ കണ്ടു ചിലപ്പോള്‍ സന്തോഷിക്കുന്നു, മറ്റു ചിലപ്പോള്‍ ഭയപ്പെടുന്നു, അതുമൂലം ജീവിതം സുഖവും ദുഖവും ദുരിതവും നിറഞ്ഞതായി വെറുതെ തോന്നുന്നു. എല്ലാം തന്നില്‍ നിന്നും അന്യമായി കാണുന്ന ഒരുവന് എവിടെ ശാന്തിയും സമാധാനവും...? "തന്നിൽ നിന്നന്യമല്ലാതെ എന്നു കാണുന്നു സർവവും അന്നേതു മോഹമന്നേതു ശോകമേകത്വ ദൃക്കിന്?" എന്നുള്ള ഗുരുദേവ വചനങ്ങള്‍ ഓര്‍മ്മിച്ചാല്‍ തന്നില്‍ നിന്നും അന്യമായ ദൈവവും ദുഖത്തിന് കാരണമാകും എന്ന് മനസ്സിലാക്കാം.

ദൈവം, അറിവ്, ബോധം, പരമാത്മാവ്‌ എന്നീ വാക്കുകള്‍ എല്ലാം ഗുരുദേവ കൃതികളില്‍ ഒന്നാണ് എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇവയില്‍ അറിവ് അല്ലെങ്കില്‍ ബോധം എന്ന ഒന്ന് ഇല്ലാത്തതാണ് എന്ന് ഈ ലോകത്തില്‍ ആരും തന്നെ പറയുകയുമില്ല. നമുക്ക് ചിന്തകളും വാസനകളും ഉണ്ടാകണം എങ്കില്‍ ആദ്യം "ഞാന്‍" എന്ന ബോധം ഉണ്ടായിരിക്കണം. അതില്ലാ എങ്കില്‍ പിന്നെ എന്ത് ചിന്തകള്‍..? എന്ത് വാസനകള്‍...? എന്ത് മനസ്സ്...? എന്ത് ശരീരം..? അതിനാല്‍ ഓരോ മനുഷ്യനെ സംബന്ധിച്ചും അവന്റെ അടിസ്ഥാനമായി നില കൊള്ളുന്നത് "ഞാന്‍" എന്ന ബോധം തന്നെയാണ്. ആ ബോധത്തോടൊപ്പം പൂര്‍വ്വ കര്‍മങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും നേടിയ ചിന്തകളും വാസനകളും ശരീരവും കൂടിച്ചേരുമ്പോള്‍ നാം ഒരു വ്യക്തിയായി മാറുന്നു. ഈ പറയുന്ന ചിന്തകള്‍ക്കും വാസനകള്‍ക്കും മാറ്റം സംഭവിച്ചാലും "ഞാന്‍" എന്ന ബോധം എന്നും ഒന്ന് തന്നെ. സര്‍വ്വ ചരാചരങ്ങളിലും അത് ഒന്ന് തന്നെ...! അത് തന്നെ ദൈവം, ബോധം അഥവാ ആത്മാവ്.

"ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്‌പന്ദമാകണം" എന്ന് ദൈവദശകത്തില്‍ ഗുരുദേവന്‍ പറയുമ്പോള്‍ അവിടെ ഞാനും ദൈവവും രണ്ടെന്ന ചിന്തയും ഇല്ലാതാകണം. അപ്രകാരം തന്നിലും ഒപ്പം സര്‍വ്വ ചരാചരങ്ങളിലും അറിവായി, ബോധമായി കുടികൊള്ളുന്ന ശക്തിയാണ് ദൈവം എന്ന് അറിഞ്ഞു ദൈവദശകം ജപിക്കുവാന്‍ നമുക്ക് കഴിയണം. അങ്ങിനെ വരുമ്പോള്‍ മാത്രമാണ് അന്ധവിശ്വാസങ്ങളില്‍ അധിഷ്ഠിതമായ, എവിടെയോ കസേരയിട്ടിരിക്കുന്ന ദൈവം മുതലായ വിഡ്ഢിസങ്കല്‍പ്പങ്ങളില്‍ നിന്നും മോചനം നേടി യഥാര്‍ത്ഥ ദൈവത്തെ അറിയുവാനുള്ള അവസരം പോലും നമുക്ക് ലഭിക്കുകയുള്ളൂ...!

അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചനം നേടി ആ പരമ സത്യത്തെ അറിയുവാന്‍ ഗുരുദേവ കൃതികളേക്കാള്‍ മഹത്തായ ഒന്നും തന്നെ ഇന്ന് നമുക്ക് ലഭ്യമല്ല. അതിനാല്‍ ഗുരുദേവന്‍ അരുളിയ മാര്‍ഗ്ഗത്തിലൂടെ നമുക്ക് സത്യാന്വേഷണം തുടരാം...! 


ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ ദൈവദശകം രചിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ മഹനീയ മുഹൂര്‍ത്തത്തില്‍ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ശിവഗിരി തീര്‍ഥാടന ആശംസകള്‍...!


By: Sudheesh Namashivaya
വായിക്കുക, ഷെയര്‍ ചെയ്യുക...!
ഗുരുധര്‍മ്മം ജയിക്കട്ടെ, പുതിയൊരു ധര്‍മ്മം പുലരട്ടെ...!

ഗുരുക്കന്മാര്‍ മൂന്നു തരം...!



വളരെ പണ്ട്, ഒരിടത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു, മറ്റു ഗ്രാമങ്ങളില്‍ നിന്നും വേര്‍പെട്ട് ഒരുപാട് ദൂരെ ഒറ്റപ്പെട്ടു കിടന്നിരുന്ന ഒരു ഗ്രാമം. വളരെ വലിയ ഒരു ഘോര വനത്തിനോട് ചേര്‍ന്നായിരുന്നു ഈ ഗ്രാമം സ്ഥിതി ചെയ്തിരുന്നത്. വളരെ ഭയാനകമായ ആ വനത്തില്‍ പകല്‍ പോലും കൂരിരുട്ട് ആയിരിക്കും എന്നതിനാല്‍ ആരും തന്നെ ആ വനത്തിനടുത്ത് പോലും പോകാറില്ല, മാത്രമല്ല, അതിനകത്തേക്ക് ആരെങ്കിലും എന്നെങ്കിലും പോയിട്ടുണ്ട് എങ്കില്‍ തന്നെ അവരാരും ഒരിക്കലും തിരിച്ച് വരാറുമില്ല. ചില സമയങ്ങളില്‍ ആ വനത്തിനകത്ത് നിന്നും ചില ശബ്ദങ്ങളും അലര്‍ച്ചകളും മറ്റും കേള്‍ക്കാറുള്ളത് കൊണ്ട്  ആ വനത്തിനു സമീപം പോകാന്‍ പോലും എല്ലാവര്ക്കും ഭയമായിരുന്നു. ആ വനത്തിനകത്ത് നരഭോജികളായ രാക്ഷസന്മാരും മറ്റു വന്യ മൃഗങ്ങളും ഉണ്ട് എന്നായിരുന്നു ഗ്രാമവാസികള്‍ വിശ്വസിച്ചിരുന്നത്.

ഈ ഗ്രാമത്തോട് ചേര്‍ന്നുള്ള കൃഷിഭൂമിയില്‍ കൃഷി ചെയ്തും അതില്‍ നിന്ന് കിട്ടുന്ന ഭക്ഷ്യ വസ്തുക്കള്‍ കച്ചവടം ചെയ്തും ആ ഗ്രാമവാസികള്‍ അങ്ങിനെ സുഖമായി ജീവിച്ചുപോരുന്ന കാലത്ത് ആ ഗ്രാമത്തെ കഠിനമായ ഒരു വരള്‍ച്ച ബാധിച്ചു. സൂക്ഷിച്ച് വച്ചിരുന്ന ഭക്ഷ്യ വസ്തുക്കള്‍ എല്ലാം കഴിഞ്ഞു തുടങ്ങിയപ്പോള്‍ ധനികരായവര്‍ അവര്‍ക്ക് കഴിയാവുന്നത്ര ഭക്ഷണ സാമഗ്രികള്‍ വാങ്ങി ശേഖരിച്ച് വച്ചു, അത് മൂലം ദരിദ്രരായവര്‍ക്ക് ഒട്ടും തന്നെ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാതെ വരികയും അവരുടെ ജീവിതം കൂടുതല്‍ കഠിനമാക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ ആ ഗ്രാമത്തിലെ ജീവിതം നരക തുല്യമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. എല്ലാ വീടുകളിലും വിശന്നു പിടയുന്ന കൊച്ചു കുഞ്ഞുങ്ങളുടെ കരച്ചില്‍ മുഴങ്ങി, പട്ടിണിയും ദാരിദ്ര്യവും അസുഖങ്ങളും മൂലം ആദ്യം കുഞ്ഞുങ്ങളും പിന്നെ പ്രായപൂര്‍ത്തി ആയവര്‍ പോലും മരണത്തിനു കീഴടങ്ങാല്‍ തുടങ്ങി. ശേഷിച്ചവര്‍ ഓരോ നിമിഷവും മരണത്തെ മുന്നില്‍ കണ്ടു പട്ടിണിയില്‍ ഓരോ ദിവസവും തള്ളി നീക്കി.

ഇതേ ഗ്രാമത്തില്‍ മൂന്നു സന്യാസിമാരും ജീവിച്ചിരുന്നു. സാധാരണയായി ഗ്രാമത്തിലെ വീടുകളില്‍ നിന്ന് ഭിക്ഷയെടുത്തായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. ഗ്രാമത്തിന്റെ ഈ അവസ്ഥയില്‍ അവരും പട്ടിണിയിലായി. കയ്യില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ ആര് ഭിക്ഷ കൊടുക്കും..? കാരണം കയ്യില്‍ ഉള്ളത് കഴിഞ്ഞാല്‍ പിന്നെ ഭിക്ഷ കൊടുക്കുന്നവര്‍ പിന്നീട് എന്ത് ഭക്ഷിക്കും...? അങ്ങിനെ വിശന്നു വലഞ്ഞ ഒരു സന്യാസി ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ എത്തി, അതായത് നേരത്തെ മുകളില്‍ പറഞ്ഞ വനം. സന്യാസി ചിന്തിച്ചു, ഈ വനത്തിനു അകത്തേക്ക് പോയാല്‍ എന്തെങ്കിലും കിട്ടിയാലോ? ഇനി വല്ല മൃഗങ്ങളും എന്നെ പിടിച്ച് തിന്നുമോ...? എന്തായാലും സാരമില്ല ശരീരം എന്നായാലും ഉപേക്ഷിക്കണം പക്ഷെ വിശന്നു പൊരിഞ്ഞു മരിക്കാന്‍ വയ്യ. രണ്ടും കല്‍പ്പിച്ച് സന്യാസി വനത്തിനു അകത്തേക്ക് നടന്നു. ഇരുട്ടില്‍ തപ്പിത്തടഞ്ഞും ഉരുണ്ടു വീണും ദേഹത്തില്‍ ചില മുറിവുകളും മറ്റും ഉണ്ടായി എങ്കിലും സന്യാസി മുന്നിലേക്ക്‌ തന്നെ നടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഇരുട്ട് നീങ്ങി, അവിടമെല്ലാം കണ്ണഞ്ചിപ്പിക്കുന്ന ദിവ്യമായ പ്രകാശം. അവിടെ കണ്ട കാഴ്ച അത്ഭുതാവഹമായിരുന്നു. നിറയെ ഫല വൃക്ഷങ്ങള്‍, അതില്‍ നിറയെ പല നിറത്തിലും തരത്തിലും ഉള്ള ഫലങ്ങള്‍. വിശന്നു വലഞ്ഞ സന്യാസി വേഗം തന്നെ കുറെ പഴങ്ങള്‍ പറിച്ച് കഴിച്ച് വിശപ്പടക്കി. ഇനിയുള്ള കാലം ഇവിടെ തന്നെ കഴിയാം. ധ്യാനത്തില്‍ ഇരിക്കാന്‍ ആരുടെ ശല്യവും ഇല്ല. ഇഷ്ടം പോലെ ഭക്ഷണവും കഴിക്കാം, അടുത്ത് തന്നെയുള്ള അരുവിയില്‍ കുളിക്കാം, ഇതില്‍ പരം എന്ത് വേണം...? അദ്ദേഹം അവിടെ സ്ഥിരതാമസം തുടങ്ങി.

രണ്ടാമത്തെ സന്യാസിയും ഇത് പോലെ വിശന്നു വലഞ്ഞു വനത്തിനു അടുത്തെത്തി, ആദ്യത്തെ സന്യാസി ചെയ്തത് പോലെ അദ്ദേഹവും വനത്തിനു അകത്തേക്ക് കയറി, കഷ്ടപ്പെട്ട് നേരത്തെ പറഞ്ഞ ഉദ്യാനത്തില്‍ എത്തി. അവിടുത്തെ കാഴ്ച കണ്ടു സന്തോഷം കൊണ്ട് തുള്ളിച്ചാടി അവിടെ നിന്ന് ഉറക്കെ വിളിച്ച് പറഞ്ഞു "എല്ലാവരും ഇങ്ങോട്ട് പോന്നോളൂ ഇവിടെ ഇഷ്ടം പോലെ പഴങ്ങള്‍ ഉണ്ട്" എന്ന്. ഗ്രാമവാസികളില്‍ ചിലര്‍ ഇത് കേട്ടു, പക്ഷെ അവര്‍ കരുതി കാട്ടിലെ രാക്ഷസന്മാര്‍ നമ്മെ ചതിക്കാന്‍ വിളിക്കുന്നതാണ്; പട്ടിണി കിടന്നാലും വേണ്ടില്ല, രാക്ഷസന്റെ കൈ കൊണ്ട് മരിക്കാന്‍ വയ്യ എന്ന് പറഞ്ഞു ഭയന്ന് വിറച്ച് കഴിഞ്ഞു കൂടി. ഒരുപാട് കഷ്ടപ്പെട്ട് ആണ് ഉദ്യാനത്തില്‍ എത്തിയത് എന്നത് കൊണ്ട് ആ സന്യാസിയും തിരിച്ച് പോരാതെ വനത്തിനകത്ത് തന്നെ താമസമാക്കി.

മൂന്നാമത്തെ സന്യാസിയും ഇപ്രകാരം വളരെ ബുദ്ധിമുട്ടിയും ക്ലേശങ്ങള്‍ അനുഭവിച്ചും മേല്‍ പറഞ്ഞ ഉദ്യാനത്തില്‍ എത്തി. ഫലവൃക്ഷങ്ങള്‍ കണ്ടു വളരെ അധികം സന്തോഷത്തോടെ കുറച്ച് ഫലങ്ങള്‍ കഴിച്ച് വിശപ്പടക്കി. പക്ഷെ ഗ്രാമവാസികളുടെ അവസ്ഥ ആലോചിച്ചപ്പോള്‍ അദ്ദേഹത്തിന് ദുഃഖം തോന്നി. വേഗം തന്നെ ധരിച്ചിരുന്ന മേല്‍മുണ്ട്‌ എടുത്ത് അതില്‍ കുറെ ഫലങ്ങള്‍ പറിച്ച് ശേഖരിച്ചു. തന്നെക്കൊണ്ട് എടുക്കാന്‍ കഴിയുന്ന അത്രയും അധികം ഫലങ്ങളും കൊണ്ട് കഷ്ടപ്പെട്ട് വനത്തിനത്ത് നിന്നും ഗ്രാമത്തിലേക്ക് തിരിച്ച് വന്നു. കണ്ടവര്‍ക്ക് എല്ലാം ഫലങ്ങള്‍ നല്‍കി. ശേഷിച്ചവരോട് എന്റെ കൂടെ പോന്നോളൂ, ഞാന്‍ നിങ്ങളുടെ ദുഃഖം ശമിപ്പിക്കാം എന്ന് പറഞ്ഞു അവരെ കാട്ടിന് അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി, ഉദ്യാനം കാണിച്ചു കൊടുത്തു. പഴം പറിക്കാന്‍ അവരുടെ കൂടെ നിന്ന് സഹായിച്ചു, അങ്ങിനെ ആ ഗ്രാമത്തിന്റെ മുഴുവന്‍ സങ്കടവും അകറ്റി. ഗ്രാമവാസികള്‍ എല്ലാവരും ദുഃഖമകന്ന്‍ സന്തോഷത്തോടെ സമാധാനത്തോടെ ജീവിച്ചു.

ഇനിയാണ് കഥയുടെ സാരം...

ആത്മസാക്ഷാത്കാരം നേടിയ ഗുരുക്കന്മാരും ഇങ്ങനെ മൂന്നു വിധം ഉണ്ട്.
ഒന്നാമത്തെ കൂട്ടര്‍ ചില ഗുഹയിലും വനത്തിലും ഒക്കെ പോയി അങ്ങ് കഴിയും, എല്ലാം മായ, സ്വന്തം കാര്യം സിന്ദാബാദ്. എല്ലാവരും അവരുടെ കര്‍മ്മ ഫലം അനുഭവിക്കുന്നു അതില്‍ എനിക്കെന്ത്‌ കാര്യം...? ആത്മാനന്ദത്തില്‍ ലയിച്ച് അവര്‍ അങ്ങിനെ കഴിഞ്ഞു കൂടും.

രണ്ടാമത്തെ കൂട്ടര്‍ ഒരു ആശ്രമം ഒക്കെ കെട്ടിപ്പൊക്കി അവിടെ അങ്ങിനെ ഇരിക്കും, അവരെ തേടി വരുന്നവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കും. വേണമെങ്കില്‍ വന്നോ എടുത്തോ. എന്തായാലും സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലില്ല. എല്ലാവരും അവരവരുടെ കര്‍മ്മത്തിന്റെ ഫലം അനുഭവിക്കുന്നു. അവരും അങ്ങിനെ ആത്മാനന്ദത്തില്‍ ലയിച്ച് അങ്ങിനെ കഴിഞ്ഞു കൂടും.

മൂന്നാമത്തെ തരം ഗുരുക്കന്മാര്‍ ലോകത്തില്‍ വളരെ വളരെ അപൂര്‍വ്വമാണ്. ഒരു കോടിയില്‍ ഒന്ന് എന്നു വേണമെങ്കില്‍ പറയാം. കാരണം അവര്‍ സത്യത്തെ സാക്ഷാത്കരിച്ച് ആത്മാവ് അഥവാ ബ്രഹ്മം മാത്രമാണ് സത്യം, കാണുന്നത് എല്ലാം മായയാണ് എന്ന് അറിഞ്ഞതിനു ശേഷവും, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലും. അവരുടെ സങ്കടങ്ങള്‍ തീര്‍ത്ത് കൊടുക്കും, അവരുടെ കണ്ണുനീര്‍ ഒപ്പിയെടുക്കും. അതുകൊണ്ട് തന്നെ അങ്ങിനെയുള്ള ഗുരുക്കന്മാര്‍ സാക്ഷാത് ഈശ്വരന്റെ പൂര്‍ണ്ണാവതാരം ആണ് എന്ന് നിശ്ശംസയം പറയാം.

ആത്മ സാക്ഷാത്കാരം നേടി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ദുഃഖങ്ങള്‍ തീരത്ത് കൊടുത്ത അപൂര്‍വ്വം ഗുരുക്കന്മാരില്‍ രണ്ടു പേരാണ് ശ്രീബുദ്ധനും ശ്രീനാരായണ ഗുരുവും. മലയാള മണ്ണിന്റെ പുണ്യമായ "ശ്രീനാരായണ ഗുരുദേവന്‍" സാക്ഷാത്കാരം നേടി ഒരു ഗുഹയില്‍ ഇരിക്കുകയോ , ആശ്രമം സ്ഥാപിച്ച് ഒതുങ്ങി കൂടുകയോ ചെയ്യാതെ മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന്‍ ആ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഉന്മൂലനം ചെയ്ത്, അജ്ഞാനത്തിന്റെ അന്ധതയില്‍ കിടന്നിരുന്ന മുഴുവന്‍ മനുഷ്യ സമൂഹത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിച്ചു.

ഒരു രാജകുമാരന്‍ ആയിരുന്ന ശ്രീബുദ്ധന്‍ തനിക്ക് ചുറ്റുമുള്ള മനുഷ്യരുടെ ദുഖവും ദുരിതവും കണ്ടു സഹിക്കാന്‍ വയ്യാതെ കൊട്ടാരത്തിലെ സുഖസൌകര്യങ്ങള്‍ എല്ലാം ഉപേക്ഷിച്ച് സന്യാസിയായി അലഞ്ഞു തിരിഞ്ഞ് പ്രപഞ്ച സത്യം സ്വയം അന്വേഷിച്ചറിഞ്ഞു. ശേഷം എവിടെയും ഇരുന്നു സമയം കളയാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന്‍ അന്ധവിസാസങ്ങളിലും അനാചാരങ്ങളിലും ജാതി - ചാതുര്‍ വര്‍ണ്ണ്യ വ്യവസ്ഥകളിലും നശിച്ചിരുന്ന മനുഷ്യ സമൂഹത്തെ മുഴുവന്‍ നേരായ മാര്‍ഗ്ഗത്തിലേക്ക് ആനയിച്ചു. അതാതു കാലങ്ങളില്‍ നില നില്‍ക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലായ്മ ചെയ്യുവാന്‍ അവതരിക്കുന്നവര്‍ ആണ് യഥാര്‍ത്ഥ ഗുരുക്കന്മാര്‍. അവരെയാണ് നാം ഗുരുവായി സ്വീകരിക്കേണ്ടതും. മറിച്ച് സാങ്കല്‍പ്പിക കഥാപാത്രങ്ങളെയോ ഏതെങ്കിലും ഗുഹയിലോ ആശ്രമത്തിലോ ഇരുന്നു സിദ്ധികള്‍ കാണിക്കുന്ന ഇന്ദ്രജാലക്കാരെയോ അല്ല.

ഈ ഗുരുക്കന്മാര്‍ അവര്‍ നേടിയ ജ്ഞാനമാകുന്ന വനത്തില്‍ നിന്നും നമുക്ക് പറിച്ച് നല്‍കിയ പഴങ്ങള്‍ ആണ് അവരുടെ ഉപദേശങ്ങളും കൃതികളും. ഗുരുക്കന്മാര്‍ ആ ഉപദേശങ്ങളാകുന്ന പഴങ്ങള്‍ നമുക്ക് നല്‍കിയത് ഭുജിക്കുവാന്‍ വേണ്ടിയാണ്, ഏതെങ്കിലും പുസ്തകത്തില്‍ അച്ചടിച്ച് അലമാരയില്‍ സൂക്ഷിച്ച് വയ്ക്കുവാന്‍ വേണ്ടിയല്ല. അവരുടെ ഉപദേശങ്ങള്‍ സത്യം അന്വേഷിക്കുന്ന എല്ലാവര്ക്കും ജാതി-മത ഭേദമന്യേ ഒരുപോലെ അവകാശപ്പെട്ടതാണ്. എല്ലാ ജീവിത ദുഖങ്ങളും അകറ്റുവാന്‍ കഴിയുന്ന ആത്മാനന്ദത്തിന്റെ ഫലം ഭുജിക്കുവാന്‍ ഇനിയും വൈകുന്നത് ഒട്ടും നല്ലതല്ല. ഈ ജന്മം പാഴാക്കിയാല്‍; ഇനിയുള്ള ജന്മത്തില്‍ ഒരു പക്ഷെ ഇങ്ങനെയുള്ള ഗുരുക്കന്മാരെയോ അവരുടെ കൃതികളെയോ അറിയുവാനോ പഠിക്കുവാണോ ഉള്ള ഭാഗ്യം നമുക്ക് ലഭിക്കണം എന്നുമില്ല.

അതിനാല്‍ നൈമിഷികമായ ജീവിതത്തെ വെറുതെ നശിപ്പിച്ച് കളയാതെ എത്രയും വേഗം നമുക്ക് ആ മഹാഗുരുക്കന്മാര്‍ നമുക്ക് ഭിക്ഷയായി നല്‍കിയ അറിവിന്റെ ഫലങ്ങള്‍ ഭുജിക്കാം...!