Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man
Must be a cause for other's happiness too.
വർക്കലയിൽ സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ് ശിവഗിരി . ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണ് ഇത്.. ഡിസംബർ മാസത്തിലെ അവസാനത്തെ ആഴ്ചയാണ് ശിവഗിരി തീർഥാടനം. വർക്കലയ്ക്കടുത്തുള്ള ശിവഗിരിക്കുന്നിന്റെ മുകളിൽ 1904 ൽ ആണ് ശിവഗിരി മഠം സ്ഥീപിക്കപ്പെട്ടത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതചര്യയും " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന അദ്ദേഹത്തിന്റെ തത്വത്തിന് പൂരകയായ പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മ സംഘത്തിന്റെ ആസ്ഥാനം കൂടിയാണിത്. എല്ലാവർഷവും ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലാണ് ശ്രീനാരായണഗുരുവിന്റെ ജന്മദിനമായ " ഗുരുദേവ ജയന്തിയും ചരമദിനമായ ഗുരുദേവ സമാധിയും " ആചരിക്കപ്പെടുന്നത്. ആദ്യ തീർത്ഥാടനം.1933 ജനുവരി 1ന് ആദ്യത്തെ തീർത്ഥാടനം നടന്നു. അന്ന് ആകെ അഞ്ചുപേരാണ് പങ്കെടുത്തത്. തുടക്കം 1928 ജനുവരി 19ന് ഗുരു കോട്ടയും നാഗന്പടം ക്ഷേത്രത്തിൽ വിശ്രമിക്കുകയായിരുന്നു. വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യർ ടി.കെ. കിട്ടൻ റൈറ്റർ എന്നീ പ്രഗത്ഭ വ്യക്തികള്] ഗുരുവിനെ സമീപിക്കുകയും ശിവഗിരിയിലേക്ക് തീർത്ഥാടനം നടത്തുവാനുള്ള അനുമതിക്കായി അപേക്ഷിക്കുകയും ചെയ്തു. നീണ്ട നേരത്തെ ആശയ വിനിമയത്തിനുശേഷം ഗുരു ശിവഗിരി തീർത്ഥാടനത്തിനു അനുമതി നൽകി. ഇതു സംബന്ധിച്ച് ഗുരു താഴെപ്പറയുന്ന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
തീർത്ഥാടക സമയം - ഡിസംബർ 30, 31, ജനുവരി 1 വ്രതം - പത്തുദിവസത്തെ വ്രതം (ശ്രീബുദ്ധന് ) പഞ്ചശുദ്ധിയോടു കൂടി ആചരിച്ചാൽ മതി. (ശരീര ശുദ്ധി, ആഹാര ശുദ്ധി, മനശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി) വസ്ത്രം - മഞ്ഞവസ്ത്രം. തീർത്ഥാടനത്തിനു ആഡംബരങ്ങളും ആർഭാടങ്ങളും പാടില്ല. അനാവശ്യമായി കാശു ചെലവാക്കരുത്.
തീർത്ഥാടനത്തിന്റെ ഉദ്ദേശ്യം. 1. വിദ്യാഭ്യാസം 2. ശുചിത്വം 3. ഈശ്വരഭക്തി 4. സംഘടന 5. കൃഷി 6. കച്ചവടം 7. കൈത്തൊഴില് 8. സാങ്കേതിക ശാസ്ത്ര പരിശീലനം . ഈ വിഷയങ്ങളെക്കുറിച്ച് പ്രസംഗ പരന്പര നടത്തണം .
മന്നവരില്‍ മഹാഭൂരിപക്ഷവും മതത്തിലും ദൈവത്തിലും വിശ്വാസിക്കുന്നവരായും ദൈവത്തെ ആരാധിക്കുന്നവരായും കാണപ്പെടുന്നു, ആരാധിക്കപ്പെടുന്ന ദൈവം വിത്യസ്തമാണെങ്കിലും ദൈവത്ത ആരാധിക്കണം എന്നതില്‍ എല്ലാ മതങ്ങളും ഏകാഭിപ്രായക്കാരായാണ് കാണാന്‍ സാധിക്കുന്നത്..
ഭൂമിയില്‍ കാണപ്പെടുന്ന ജീവികളില്‍ ഏറ്റവും ഉല്‍കൃഷ്ടമായത് മനുഷ്യരാണ് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. വിശേഷബുദ്ധിയാണ് മനുഷ്യരെ അതിനു പ്രാപ്തനാക്കിയത് എന്നതിലും ആര്‍ക്കും വിഭിന്നാഭിപ്രായം ഉണ്ടാവാന്‍ സാധ്യതയില്ല. ഭൂമിയിലെ 'ബുദ്ധിരാക്ഷസന്മാരായ' മനുഷ്യരാല്‍ ആരാധിക്കപ്പെടുന്ന ദൈവം എങ്ങിനെയുള്ളതാണന്നത് അന്വേഷിക്കേണ്ടതും എങ്ങിനെയുള്ളത് ആയിരിക്കണമെന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുമാണ്.
ഒട്ടുമിക്ക മതവിശ്വാസികളാലും ആരാധിക്കപ്പെടുന്ന ദൈവത്തെ നിര്‍വചിക്കുകയാണെങ്കില്‍ ഒന്നാമതായി പറയാന്‍ സാധിക്കുന്ന വസ്തുത ദൈവം അദൃശ്യനായ ഒരു പരാശക്തിയാണ്, പ്രപഞ്ചത്തെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത ദൈവം പ്രപഞ്ചത്തെ നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു, എല്ലാം കാണുന്നവനും കേള്‍ക്കുന്നവനും അറിയുന്നവനുമായ ദൈവം സ്വഭീഷ്ടാനുസരണം പ്രവര്‍ത്തിക്കുന്നവന്‍, അങ്ങിനെ തുടരുന്നു ദൈവത്തിനെ കുറിച്ചുള്ള വിശ്വാസം. ഇതില്‍ നിന്നല്ലാം മനസിലാക്കാവുന്ന ഒരു യാഥാര്‍ത്ഥ്യം മനുഷ്യര്‍ക്ക് വര്‍ണ്ണിക്കാന്‍ സാധിക്കാത്ത വിധം വിത്യസ്ത കഴിവുകള്‍ ഉള്ള ഏതോ ഒരു ശക്തിയാണ് ദൈവം എന്നതിനാലാണ് മനുഷ്യര്‍ ദൈവത്തെ ആരാധിക്കുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്.
ദൈവത്തെ ആരാധിക്കുക എന്ന ബിന്ദുവില്‍ എല്ലാ മതങ്ങളും ഒന്നിക്കുന്നുണ്ടെങ്കിലും ദൈവം എന്ന പരാശക്തിയെ നിര്‍വജിക്കുന്നതില്‍ മതങ്ങള്‍ തമ്മില്‍ ഭിന്നാഭിപ്രായക്കാരാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ദൈവം ഒന്നാണോ അതോ ഒന്നിലധികമുണ്ടോ എന്ന കാര്യത്തിലാണ് മുഖ്യമായും വൈജാത്യമുള്ളത്, എല്ലാ മതഗ്രന്ഥങ്ങളിലും സൂക്ഷ്മപരിശോധനയില്‍ ഒരേഒരു ദൈവത്തെ കുറിച്ച് മാത്രമേ പരാമര്‍ശമുള്ളൂ വെങ്കിലും മതങ്ങളുടെ പഴക്കത്തിനനുസരിച്ച് അവര്‍ സ്വീകരിച്ച ദൈവങ്ങളുടെ എണ്ണവും അധികരിക്കുന്നതായി കാണാം.
മതഗ്രന്ഥങ്ങളില്‍ ഒരു മഹാപ്രളയത്തെ കുറിച്ച് പറയപ്പെടുന്നുണ്ട്, രൂപങ്ങള്‍ കൂടാതെ സൃഷ്ടാവായ ഏകദൈവത്തെ ആരാധിക്കാന്‍ കല്‍പ്പിച്ച ഒരു പ്രവാചകനെയും അദ്ദേഹത്തില്‍ വിശ്വസിച്ച അനുയായികളെയും ശത്രുക്കളായി ചിത്രീകരിച്ച് അവരെ അക്രമിച്ചവര്‍ നശിപ്പിക്കപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. ദൈവധിക്കാരികളായ അക്രമികളെ നശിപ്പിക്കുക എന്ന ശുദ്ധീകരണപ്രക്രിയയായിരുന്നു ആ സംഭവമെന്നാണ് വായനയില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുക, ശേഷം വളര്‍ന്നു വന്ന സമൂഹങ്ങളും തങ്ങളുടെ പൂര്‍വ്വികരുടെ ശത്രുക്കള്‍ നശിപ്പിക്കപ്പെടാന്‍ കാരണമായ അതെ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നതായി കാണാം. ദൈവത്തെ ആരാധിക്കാന്‍ വേണ്ടി രൂപങ്ങള്‍ ഉണ്ടാക്കുകയും അതോടപ്പം ആ രൂപങ്ങളെതന്നെ ആരാധിക്കുകയും ചെയ്യുന്ന തന്‍റെ പിതാവ് ഉള്‍പ്പെടെയുള്ള സമൂഹത്തെ എതിര്‍ത്തതിനാല്‍ അഗ്നിയില്‍ എരിയപ്പെടുകയും പിന്നീട് സ്വദേശം വെടിയുകയും ചെയ്യേണ്ടിവന്ന അബ്രഹാമിന്‍റെ പിന്മുറക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍ ഉള്‍പ്പെടെ - തങ്ങളുടെ വേദഗ്രന്ഥം വ്യക്തമായി എതിര്‍ത്തിട്ടു പോലും - ദൈവത്തെ ആരാധിക്കാന്‍ രൂപമുണ്ടാക്കുകയോ അല്ലെങ്കില്‍ ദൈവത്തിന്‍റെ തന്നെ രൂപം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് എങ്കില്‍ അവര്‍ക്കും മുമ്പ് നിലവില്‍ വന്ന സമൂഹങ്ങളില്‍ എന്തുമാത്രം വൈകല്യങ്ങള്‍ ഉടലെടുത്തിട്ടുണ്ടാവാം എന്ന് അനുമാനിക്കാവുന്നതാണ്.
എല്ലാ മതങ്ങളിലും വിശ്വാസപരമായ കാര്യങ്ങളില്‍ ദൈവം പഠിപ്പിച്ചതിനു വിഭിന്നമായി പഠിക്കാനോ മനസ്സിലാക്കാനോ അനുവാദമില്ലങ്കിലും മതപരമായി തങ്ങള്‍ക്ക് ലഭിക്കപ്പെട്ടതല്ലാം ദൈവത്താല്‍ പടിപ്പിക്കപെട്ടത് തന്നെയാണോ അതല്ല തങ്ങളുടെ മുന്‍ഗാമികളാല്‍ വികലമാക്കപ്പെട്ടതാണോ എന്ന് അന്വേഷിക്കാനും സത്യം കണ്ടെത്താനും വിശേഷബുദ്ധി നല്‍കപ്പെട്ട ഉല്‍ക്രിഷ്ടജീവിയായ ഓരോ മതവിശ്വാസിക്കും ബാധ്യതയുണ്ട്.
നിര്‍ജീവമായ തടിയോ കല്ലോ മണ്ണോ കൊണ്ട് മനുഷ്യരാല്‍ രൂപപ്പെടുത്തപ്പെട്ട വസ്തുക്കള്‍ മനുഷ്യരുടെ ദൈവമാകുക എന്നത് അസംഭവ്യമാണ്, യഥാര്‍ത്ഥത്തില്‍ ആ രൂപങ്ങളുടെ ദൈവം മനുഷ്യന്‍ ആവണം, കാരണം മനുഷ്യന്‍ ആണല്ലോ അവകളെ രൂപപ്പെടുത്തിയത്. മതഗ്രന്ഥങ്ങള്‍ പഠിക്കുകയും അതോടപ്പം ചിന്തിക്കുകയും ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സില്‍ ആക്കാന്‍ സാധിക്കുന്ന ഒരു സത്യം, ഇത്തരം രൂപങ്ങള്‍ തുടക്കത്തില്‍ ദൈവങ്ങള്‍ ആയി സൃഷ്ടിക്കപ്പെട്ടതല്ലെന്നും അദൃശ്യനായ ദൈവത്തെ ആരാധിക്കാനുള്ള സൗകര്യാര്‍ത്ഥം ഉണ്ടാക്കപ്പെട്ട രൂപങ്ങളായിരുന്നു അവ എന്നതുമാണ്. ഇത്തരം രൂപങ്ങളെ ആരാധിക്കുന്നവര്‍ ഒന്നാമതായി തങ്ങള്‍ ചെയ്യുന്നത് എന്താണന്നും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാന്‍ സാധിക്കുന്നവയാണോ ഈ രൂപങ്ങള്‍ എന്നും ചിന്തിക്കേണ്ടതാണ്, ശേഷം ഈ രൂപങ്ങളോട് പ്രാര്‍ത്ഥിക്കുന്നതിനു പകരം ദൈവത്തോട് നേരിട്ട് പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരം രൂപങ്ങള്‍ക്ക് മുന്നില്‍ നിന്ന്കൊണ്ട് ദൈവത്തെ നേരിട്ട് വിളിക്കുന്നവര്‍ ദൈവത്തെ വിളിക്കാന്‍ ഇത്തരം രൂപങ്ങള്‍ തങ്ങളുടെ മുമ്പില്‍ അനിവാര്യമാണോ എന്നും ചിന്തിക്കുന്നത് നല്ലതാണ്, യഥാര്‍ത്ഥത്തില്‍ പ്രപഞ്ചസൃഷ്ടാവായ ദൈവത്തെ മനുഷ്യര്‍ തടികൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയ രൂപങ്ങളിലേക്ക് ചുരുക്കുന്നത് മനുഷ്യരുടെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണോ, മനുഷ്യരുടെ ആരാധനക്ക് അര്‍ഹനായ ഒരു ദൈവത്തിനു മനുഷ്യരുടെ വിളി കേള്‍ക്കാന്‍ അത്തരം രൂപങ്ങളുടെ ആവശ്യം ഇല്ല എന്നതല്ലേ സത്യം.
ദൈവം ഏകനാണ്, പരാശക്തിയായ ദൈവം ഒന്നിലധികം ഉണ്ടാവേണ്ടതുണ്ടതില്ലല്ലോ. അവന്‍ എല്ലാവര്‍ക്കും എല്ലാറ്റിനും ആശ്രയമായിട്ടുള്ളവനാകുന്നു, ദൈവം ആശ്രയമായിട്ടുള്ളവനായത് കൊണ്ടുതന്നെയാണെല്ലോ നാം അവനെ ആരാധിക്കുന്നത്. അവനു സന്താനങ്ങള്‍ ഇല്ല, അവനു സന്താനത്തിന്‍റെ ആവശ്യമില്ലല്ലോ. അവന്‍ ആരുടേയും സന്താനവുമല്ല, നാം ആരാധിക്കുന്ന നാം പ്രതീക്ഷ അര്‍പ്പിക്കുന്ന ദൈവം ആരുടെയെങ്കിലും / എന്തിന്‍റെയെങ്കിലും സന്താനമാവുക എന്നത് നമ്മുക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അവനു തുല്യനായിട്ട് ആരും / ഒന്നും തന്നെയില്ല, നാം പ്രതീക്ഷ അര്‍പ്പിക്കുന്ന ദൈവത്തിനു തുല്യനായിട്ട് ആരെങ്കിലും ഉണ്ടാവുക എന്നത് യുക്തിക്ക് ചേരുന്നതല്ല. ദൈവത്തില്‍ വിശ്വാസിക്കുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ അഗീകരിക്കാവുന്ന ചില സത്യങ്ങള്‍ ആണിവ.
ദൈവത്തിന് സഹായികള്‍ ആയി ചില (കുട്ടി) ദൈവങ്ങള്‍ ഉണ്ട് അല്ലെങ്കില്‍ പലപല കാര്യങ്ങള്‍ക്കായി വെവ്വേറെ ദൈവങ്ങള്‍ ഉണ്ട് എന്ന് ചിലര്‍ പറയുന്നതായി കേട്ടിട്ടുണ്ട്, നമ്മളാല്‍ ആരാധിക്കപ്പെടുന്ന ദൈവത്തിന് സഹായികള്‍ ഉണ്ടാവുന്നത് യുക്തിഭദ്രമാണോ? അത്തരത്തില്‍ സഹായികളെ ആവശ്യമായിട്ടുള്ള ഒരു ദൈവത്തെ നമ്മുക്ക് എങ്ങിനെ ആരാധിക്കാനാവും? ചിലപ്പോള്‍ ദൈവത്തിന്‍റെ ആക്ഞ്ഞാനവര്‍ത്തികളായി വേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട മലക്കുകളെയാവാം സഹായികള്‍ എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നിലധികം ദൈവം ഉണ്ടായിരുന്നു വെങ്കില്‍ ഈ ലോകത്തിന്‍റെ അവസ്ഥ എന്തായിരിക്കും എന്നത് ഒന്ന് ചിന്തിച്ചു നോക്കൂ, ലോകം ഈ അവസ്ഥയില്‍ നിലനില്‍ക്കുമായിരുന്നോ?
ദൈവത്തിന് സന്താനങ്ങള്‍ ഉണ്ട് അതുപോലെ ചില ദൈവങ്ങള്‍ ദൈവത്തിന്‍റെ സന്താനങ്ങള്‍ ആണ് എന്നല്ലാമാണ് ചിലരുടെ വാദം, ദൈവത്തിന് സന്താനങ്ങളെ ഉണ്ടാവതാണോ? ദൈവത്തിന്‍റെ സന്താനങ്ങളായി പറയപ്പെടുന്നവര്‍ ഉന്നതരായ മനുഷ്യര്‍ ചെയ്തിട്ടുള്ളതില്‍ നിന്ന് വിഭിന്നമായി എന്താണ് അധികമായി ഭൂമിയില്‍ ചെയ്തിട്ടുള്ളത്? ആ സന്താനദൈവങ്ങള്‍ക്ക് ഉന്നതരായ മനുഷ്യരെക്കാള്‍ എന്ത് പ്രത്യേകതയാണ് ഉള്ളത്? എല്ലാ മനുഷ്യരും കഴിക്കുന്നത് പോലെ ഭക്ഷണം കഴിക്കുന്നു, അങ്ങാടിയിലൂടെ നടക്കുന്നു, മറ്റുള്ളവരുമായി സംവദിക്കുന്നു... ഒരു പക്ഷെ ഈ സന്താനങ്ങള്‍ എന്ന് വിളിക്കപ്പെട്ടത് ദൈവം മനുഷ്യരില്‍ നിന്ന് തിരഞ്ഞെടുത്തു മനുഷ്യരിലേക്ക് നിയോഗിച്ച ദൈവദൂതന്‍മാര്‍ ആവാം, ഇത്തരം ദൈവദൂതന്‍മാര്‍ ജനങ്ങളോട് ഒരേ ഒരു അധ്യാപനമാണ് നടത്തിയത് "ഏക ദൈവത്തിനെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്, അവനോടു മാത്രമേ നിങ്ങള്‍ സഹായം തേടാവൂ", ഈ സന്താനങ്ങള്‍ പറയപ്പെട്ടവരില്‍ ആരെങ്കിലും തങ്ങളെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ ജനങ്ങളോട് ആവിശ്യപ്പെട്ടിട്ടുണ്ടോ? മറ്റു മനുഷ്യരെ പോലെ ജനിച്ചു ജീവിച്ചു മരിച്ചുപോയവര്‍ എങ്ങിനെയാണ് ദൈവത്തിന്‍റെ സന്താനങ്ങള്‍ ആകുന്നത്?
ദൈവത്തിന് തുല്യനായ മറ്റു ചില ദൈവങ്ങള്‍ ഉണ്ട് എന്നാണ് ചിലരുടെ വാദം, ദൈവത്തിന് അവന്‍റെ ഉന്നതമായ കഴിവുകളെ ആസ്പദമാക്കി കുറെ വിശിഷ്ടമായ നാമങ്ങള്‍ ഉണ്ട്, ഈ നാമങ്ങളെ വിതസ്തമായ ദൈവങ്ങളായി തെറ്റിദ്ധരിച്ചതാകാം ഇത്തരക്കാരെ ഇങ്ങിനെ പറയാന്‍ പ്രേരിപ്പിച്ചത്. ഇവിടെ മലക്കുകളെയോ പ്രവാചകന്മാരെയോ ദൈവത്തിന്‍റെ വിശിഷ്ട നാമങ്ങളെയോ - ആരോ എന്തോ ആവട്ടെ - ഏകനായ ദൈവത്തിന്‍റെ സഹായികളായോ സന്താനങ്ങളായോ സഹദൈവങ്ങളായോ ചിത്രീകരിക്കുന്നത് ഭീമാബദ്ധമാണ്, അതോടപ്പം തങ്ങളുടെ സൃഷ്ടാവിനെ അറിയേണ്ടുന്ന / മനസ്സിലാക്കേണ്ടുന്ന വിധം അറിയാതിരിക്കുക / മനസ്സിലാക്കാതിരിക്കുക എന്ന മഹാപാതകവുകൂടിയാണത്.
എനിക്ക് എല്ലാവരോടുമായി വിനീതമായി പറയാനുള്ളത് നാം ആരാധിക്കുന്നത് എന്തിനെയാണോ / പ്രാര്‍ത്ഥിക്കുന്ന എന്തിനോടാണോ അതിനു ബുദ്ധിയും ചിന്താശേഷിയും ഉള്ള നമ്മളാല്‍ ആരാധിക്കപ്പെടാനുള്ള / പ്രാര്‍ത്ഥിക്കപ്പെടാനുള്ള യോഗ്യതയുണ്ടോ എന്ന് ചിന്തിച്ചു ഉറപ്പു വരുത്തണം, നാം ആരാധിക്കുന്നത് യഥാര്‍ത്ഥ ദൈവത്തെ തന്നെ ആയിരിക്കണം, നാം പ്രാര്‍ത്ഥിക്കുന്നത് യഥാര്‍ത്ഥ ദൈവത്തോടായിരിക്കണം എന്നര്‍ത്ഥം. നാം അബദ്ധത്തില്‍ അകപ്പെട്ടുക്കൂടാ, നാം നന്‍മ മാത്രം ഉദ്ദേശിച്ചു / ആഗ്രഹിച്ചു അനുവര്‍ത്തിക്കുന്ന ആരാധനയും പ്രാര്‍ത്ഥനയും നമ്മുക്ക് ശിക്ഷലഭിക്കാന്‍ കാരണമായികൂടാ. നിങ്ങള്‍ നിലവില്‍ ദൈവത്തെ ആരാധിക്കുന്നവെനെങ്കില്‍ നിങ്ങള്‍ക്ക് ഏകനായ നമ്മുടെ സൃഷ്ടാവായ ദൈവത്തെ ആരാധിക്കുന്നതില്‍ എന്താണ് തടസം?
ദൈവ വിശ്വാസികളെല്ലാം, തങ്ങള്‍ വിശ്വാസിക്കുന്ന ദൈവത്തെ യഥാര്‍ത്ഥ രൂപത്തില്‍ മനസ്സിലാക്കുകയും ഏകനായ ദൈവം തമ്പുരാനെ മാത്രം ആരാധിക്കുകയും അവനോടു മാത്രം പ്രാര്‍ത്ഥിക്കുകയും ചെയ്യണം എന്നതാണ് എനിക്ക് എളിമയോടെ അഭ്യര്‍ത്തിക്കാനുള്ളത്.
'ഒരുജാതി, ഒരുമതം, ഒരു ദൈവം' എന്ന ഗുരുദേവ സന്ദേശം പ്രസരിപ്പിക്കുന്ന അര്‍ത്ഥതലങ്ങളിലൊന്ന് ജനാധിപത്യ ജീവിതരീതിയുടെ തത്വവും പ്രയോഗവുമാണ്. വൈവിധ്യമാര്‍ന്ന ജീവിതരീതികളുടെയും ആശയസംഹിതകളുടെയും സഹകരണ സഹവാസങ്ങളാണു ജനാധിപത്യത്തിന്റെ അടിസ്ഥാനഭാവം.
സംഹാരമോ പുറംതള്ളലോ അല്ല, സമന്വയവും ഉള്‍ക്കൊള്ളലുമാണു ജനാധിപത്യ ജീവിതരീതിയുടെ ആധാരശില. തിഭേദവും മതദ്വേഷവും സംഹാരവും പുറംതള്ളലുമാണ്. ജാതിഭേദവിചാരത്തിന്റെ പേരില്‍ പരസ്പരം പുറംതള്ളാനും മതദ്വേഷത്താല്‍ പരസ്പരം സംഹരിക്കാനും സന്നദ്ധരായി നിന്ന കേരളീയ സമൂഹത്തിലാണു ഗുരുദേവന്‍ 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന സന്ദേശം പ്രചരിപ്പിച്ചത്. ഒരു ജാതി എന്നു മലയാളത്തില്‍ പറഞ്ഞാല്‍ ഏതെങ്കിലും ഒരു സവിശേഷ ജാതി എന്നല്ല അര്‍ത്ഥം. ഏതൊരു ജാതിയും എന്ന ബഹുവചനത്തെയാണ് അതു സൂചിപ്പിക്കുന്നത്. ഏതൊരു ജാതിയും എന്നാല്‍, ഒന്നിലേറെ ജാതികള്‍ എന്നു സാരം. അതായത് 'ഒരു' എന്ന വാക്കിനെ 'ഒന്ന്' എന്ന ഗണിതശാസ്ത്ര സംജ്ഞയായി കരുതിയാല്‍ അതില്‍ യുക്തിഭംഗമുണ്ട്. ഒരു ജാതി എന്നാല്‍ അനേകം ജാതികള്‍ എന്നാണു ഗുരുദേവ പാഠാവലിയില്‍ അര്‍ത്ഥം.
ജാതിയെക്കുറിച്ചുള്ള തന്റെ വിചാരങ്ങള്‍ ജാതി നിര്‍ണയം, ജാതിലക്ഷണം എന്നീ കൃതികളിലാണു ഗുരുദേവന്‍ വിശദീകരിക്കുന്നത്. ഓരോ പ്രതിഭാസത്തെയും ഇനംതിരിച്ച് അറിയുന്നതിനുള്ള അടയാളമാണു 'ജാതി' എന്ന് 'ജാതിലക്ഷണ'ത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ഈ അടയാളങ്ങള്‍ എല്ലാത്തിലും ഉള്ളതുകൊണ്ട് അതിനെ ആസ്പദമാക്കി ഉണ്ടാകുന്ന തരംതിരിവുകള്‍ അസംബന്ധമാണ്. അതുകൊണ്ടാണ്
'ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
ഒരു യോനി ഒരാകാരം
ഒരു ഭേദവുമില്ലതില്‍' എന്നു ഗുരുദേവന്‍ അനുശാസിച്ചത്. അതായത്, ജാതിയെ അല്ല ജാതിഭേദവിചാരത്തെയാണു ഗുരുദേവന്‍ ഇല്ലാതെയാക്കാന്‍ പരിശ്രമിച്ചത്.
കാരണം, സര്‍വസാധാരണമായ അടയാളത്തെ ഇല്ലാതാക്കാനാകില്ല. എന്നാല്‍, അതിനെ ആസ്പദമാക്കിയുള്ള ഭേദവിചാരത്തെ ഇല്ലാതാക്കുകയും ചെയ്യാം.
ജാതിമതഭേദവിചാരങ്ങള്‍ ഉണ്ടാകുമ്പോഴാണ് അവയെ ആസ്പദമാക്കിയുള്ള തരംതിരിവുകളുടെ അടിസ്ഥാനത്തില്‍ ജാതിമതങ്ങള്‍ തമ്മിലുള്ള താരതമ്യങ്ങളും ഉച്ചനീചഭേദവിചാരവും ഉണ്ടാകുന്നത്. മതഭേദവിചാരം മതദ്വേഷത്തിലും സംഘര്‍ഷത്തിലും സംഹാരത്തിലും എത്തിക്കുന്നതു പോലെ ജാതിഭേദവിചാരവും ജാതിദ്വേഷത്തിലും സംഘര്‍ഷത്തിലും സംഹാരത്തിലും എത്തിക്കും. മതഭേദവിചാരമുള്ളവര്‍ തന്റെ മതം മാത്രം ഉന്നതമെന്നും ബാക്കിയെല്ലാം അധമമെന്നും കരുതുന്നതുപോലെ ജാതിഭേദവിചാരമുള്ളവര്‍ തന്റെ ജാതി നല്ലതെന്നും ബാക്കി അധമമാണെന്നും കരുതും.
ജാതിയെ ഇല്ലാതാക്കാന്‍ കഴിയില്ലെങ്കിലും ജാതിഭേദവിചാരത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയും; അതിനു പരിശ്രമിക്കണമെന്നുമാത്രം. അങ്ങനെ പരിശ്രമിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നു എന്നതാണു ശ്രീനാരായണ ഗുരുദേവ ദര്‍ശനത്തിന്റെ പ്രസക്തി. അങ്ങനെ പരിശ്രമിക്കുന്ന ആരും 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മാതി' എന്നു വിശ്വസിക്കും. ഈ ആപ്തവാക്യത്തെ ജാതി ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നുകൂടി വ്യാപിപ്പിച്ചു വായിക്കേണ്ടതാണ്.നന്നാകാത്ത മനുഷ്യന്‍, അവന്‍ ഏതു മതത്തില്‍ പെട്ടവനായാലും നാശം വരുത്തും. ജാതിഭേദവിചാരം അകലാത്തവന്‍ ഏതു ജാതിയില്‍ പെട്ടവനായാലും നാശം വിതയ്ക്കും. ഇക്കാര്യത്തില്‍ സവര്‍ണാവര്‍ണ ഭേദമില്ല. അതായത്, സവര്‍ണന്റെ ജാതിഭേദവിചാരം തീയ്യതും അവര്‍ണന്റെ ജാതിഭേദവിചാരം നല്ലതും എന്നു കരുതാനാകില്ല.
സവര്‍ണന്റെയും അവര്‍ണന്റെയും ജാതിഭേദവിചാരം ഒരുപോലെ സമൂഹത്തെ ശിഥിലമാക്കും. മനുഷ്യര്‍ സഹോദരഭാവത്തില്‍ വാഴുന്ന മാതൃകാസ്ഥാനങ്ങളില്‍ ജാതിഭേദത്തിനും മതദ്വേഷത്തിനും സ്ഥാനമില്ല എന്നു ഗുരുദേവന്‍ ഉദ്‌ഘോഷിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഭേദവിചാരങ്ങള്‍ അസ്തമിക്കുന്ന അവസ്ഥയെയാണു മനുഷ്യന്‍ നന്നാവുക എന്നതുകൊണ്ടു ഗുരുദേവന്‍ അര്‍ത്ഥമാക്കുന്നത്. അങ്ങനെ നന്നാവുന്ന മനുഷ്യര്‍ തമ്മിലുള്ള ബന്ധമാണു സാഹോദര്യം. സാഹോദര്യം അനുഭവിക്കുന്നവരാണു സംഹാരവൃത്തികളില്‍ നിന്ന് അകന്നു സഹകരിച്ചു സഹവര്‍ത്തിക്കുന്നതും. ഇങ്ങനെ ജീവിക്കുന്നവരാണ് 'അവനവന്‍ ആത്മസുഖത്തിനാചരിക്കുന്നത് അപരന്നു സുഖത്തിനായ് വരേണമെന്നു' പ്രാര്‍ത്ഥിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.
ഒരുവന്റെ സുഖാന്വേഷണ ലക്ഷ്യം അപരന്റെ സുഖമായിരിക്കണം എന്നു പറഞ്ഞാല്‍ ഒരാള്‍ക്കും അവന്റെ സുഖം മാത്രം അന്വേഷിക്കാന്‍ അവകാശമില്ലെന്നു സാരം. ഈ ബോധ്യമാണു ജനാധിപത്യസംവിധാനത്തിന്റെ ധര്‍മതത്വം. ഈ തത്വം വ്യക്തികള്‍ക്ക് എന്നപോലെ പ്രസ്ഥാനങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ബാധകമാണെന്ന് ഈ സമാധിദിനത്തില്‍ നാമെല്ലാം ഓര്‍ക്കേണ്ടതാണ്.
2010ഫെബ്രുവരി ലക്കം ഛായക്ക് വേണ്ടി പിക്സൽ ബ്ലൂ എഴുതിയത്
കഴിഞ്ഞ എട്ടൊന്‍പത് വര്‍ഷത്തിലേറെയായി ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ ഒരു സിനിമാ ഗാന കാസ്സറ്റ് മാത്രമേ കൂടെ കൊണ്ടുപോകാറുള്ളൂ.- ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ഗാനങ്ങളുള്ള കാസ്സറ്റ്.
ദേവരാജന്‍ മാസ്റ്ററുടെ കമ്പനി ആയ രാജശ്രീ കാസ്സറ്റ്‌സ് ആയിരുന്നു ഈ കാസ്സറ്റ് 1985 -ല്‍ റിലീസ് ചെയ്തത്.
ആത്മബന്ധമുള്ള ഗാനങ്ങള്‍ അടങ്ങിയ കാസറ്റുകളും സി ഡി കളും ഒരുപാടെണ്ണം ഉണ്ടെങ്കിലും ഈ കാസ്സറ്റ് എനിയ്ക്കൊരു ധൈര്യം നല്കുന്നു. ഒരു കാസ്സറ്റ് എന്നതിലുപരി ഒരു രക്ഷാകവചമായി ഞാന്‍ ഇതു കൊണ്ടു നടക്കുന്നു. കാരണം, ഒരു കാലത്തെ എന്റെ ആത്മീയ പ്രതിസന്ധികളുടേയും സത്യാന്വേഷണങ്ങളുടേയും പശ്ചാത്തലത്തില്‍ ഉള്ളുരുകി കേട്ട ഒരു ഗാനം ഈ കാസ്സറ്റില്‍ ഉണ്ട്.
ശിവശങ്കര ശര്‍വ്വ ശരണ്യ വിഭോ എന്ന ഗാനം ആണത്.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായത് മാര്‍ക്സിസത്തിലും തീവ്രവാദ രാഷ്ട്രീയത്തിലും ആകൃഷ്ടനായ കാലത്ത് തന്നെയാണ്.
അക്കാലത്ത് തന്നെയാണ് സാഹിത്യത്തിലേയും ചിത്രകലയിലേയും എല്ലാം ആധുനികത മനസ്സില്‍ കൊടുംകാറ്റുകള്‍ അഴിച്ചു വിട്ടതും.
ആത്മീയതയുടെ മനുഷ്യമുഖം ആണ് ശ്രീനാരായണ ഗുരുവിലേയ്ക്ക് എന്നെ എത്തിച്ചത്. കുമാരനാശാന്‍-ന്റെ കവിതകളാണ് ആ വഴി കാണിച്ചു തന്നത്.
കൂടുതല്‍ അറിയാന്‍ വേണ്ടി പല സന്യാസിമാരെയും തേടി നടന്ന അക്കാലത്ത് ഞാനും എന്റെ സുഹൃത്തായ റഷീദും കൂടി നിത്യ ചൈതന്യ യതിയെ കാണാന്‍ ഒരു ദിവസം പാനൂരിനടുത്തുള്ള കനകമലയിലെശ്രീനാരായണ ഗുരുകുലത്തിലേയ്ക്ക് ചെന്നു. അതിനു മുന്‍പ് ഒരിയ്ക്കല്‍ വയനാട്ടിലെ ലക്കിടിയിലുള്ള ആശ്രമത്തില്‍പോയി വിദേശ സന്യാസിയും ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രാണേതാവുമായ ആശ്ചര്യാചാര്യയെ ഞാന്‍ കണ്ടിരുന്നു.
നിത്യ ചൈതന്യ യതി അവിടെ ഇല്ല. ഇപ്പോള്‍ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ആയ മൈത്രേയന്‍ആണ് അപ്പോള്‍ അവിടെയുള്ളത്. അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹം സൌഹൃദത്തോടെ പെരുമാറിയെങ്കിലും സംസാരത്തില്‍ എല്ലാം ഒരു ബോധ്യക്കുറവു തോന്നി. അതിനടുത്തൊരു ദിവസം സന്യാസി ജീവിതത്തോട് വിട പറഞ്ഞ് അദ്ദേഹം സാധാരണ മനുഷ്യന്‍ ആയി.
പിന്നെയൊരു ദിവസം നിത്യ ചൈതന്യ യതി അവിടെയുണ്ടെന്ന് അറിഞ്ഞു ഞാന്‍ ഒറ്റയ്ക്ക് പോയി.
ചില ചോദ്യങ്ങള്‍ എല്ലാം ഞാന്‍ ഒരു കടലാസ്സില്‍ എഴുതി വച്ചിരുന്നു.
അദ്ദേഹവുമായുള്ള കൂടിക്കാഴ്ച എന്നെ നിരാശപ്പെടുത്തി.
18 വയസ്സുകാരന്‍ ആയ എന്റെ ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം പുച്ഛത്തോടെ ഉത്തരം നല്കി.
അടുത്ത ചോദ്യങ്ങള്‍ ചോദിയ്ക്കാനേ കഴിഞ്ഞില്ല.
സൂര്യന്‍ അസ്തമിയ്ക്കുന്നത് കാണാന്‍ അദ്ദേഹം ഓടി.
അദ്ദേഹത്തിന്റെ കൂടെ ഞാനും സൂര്യാസ്തമയം കണ്ടു. അത്രയും സങ്കടത്തോടെ ഒരു അസ്തമയം ജീവിതത്തില്‍ പിന്നെ കണ്ടിട്ടുണ്ടാവില്ല.
ഇരുട്ട് കനത്തു വരുന്നത് പിന്നെ ഞാന്‍ കണ്ടു.
മലയുടെ താഴെ എത്തണമെങ്കില്‍ ഒരുപാട് ദൂരമുണ്ട്. ഇടുങ്ങിയ വഴിയും. എന്റെ വീടാണെങ്കില്‍ അടുത്ത ജില്ലയിലും. ഞാനെങ്ങനെ പോകും എന്നൊന്നും ഗുരു അന്വേഷിച്ചില്ല. 'അയ്യോ കുട്ടി എങ്ങനെ പോകും' എന്നു പരിതപിച്ചു അവിടെയുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടി ഒരു മെഴുകുതിരി കത്തിച്ചു തന്നു. ആ സ്നേഹത്തിന്റെയും മെഴുകുതിരിയുടെയും വെളിച്ചത്തില്‍ പേടിച്ചു കൊണ്ടു ഞാന്‍ ആ മലഇറങ്ങി.സംശയങ്ങള്‍ എഴുതിയ കടലാസ്സു വഴിയില്‍ വലിച്ചെറിഞ്ഞു.
ഞാന്‍ മലയുടെ താഴെ എത്തുമ്പോള്‍ കടകളെല്ലാം അടഞ്ഞിരുന്നു.
അവസാനത്തെ ബസ്സും പോയിക്കഴിഞ്ഞിരുന്നു.
മാക്രികള്‍ കരയുന്ന വയലുകളും കൊച്ചു ജലപാതങ്ങളെ മൂടിവെച്ച പാലങ്ങളും കടന്നു മൂന്നു നാല്
നാഴിക ദൂരെയുള്ള എന്റെ ഒരു ബന്ധുവീട്ടില്‍ എത്തിച്ചേര്‍ന്നു.
കുട്ടിക്കാലത്ത് കേട്ട കഥയിലെ പ്രേതങ്ങള്‍ താമസിയ്ക്കുന്ന ആള്‍പ്പാര്‍പ്പില്ലാത്ത ഒരു കോവിലകവും അതിനിടയ്ക്കുണ്ട്.
പലപ്പോഴും ചളിവെള്ളത്തില്‍ കാലു വഴുതിയപ്പോഴാണ് കാഴ്ച കുറഞ്ഞിട്ടുണ്ട് എന്നു മനസ്സിലായത്.
അടുത്തൊരു ദിവസം കണ്ണ് ഡോക്ടറെ കണ്ട് ഒരു കണ്ണട വാങ്ങി വച്ചു.
ആ കണ്ണട വെച്ചു ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ വീണ്ടും വായിക്കാന്‍ തുടങ്ങി.
ഗുരുവിന്റെ കവിതകളില്‍ അന്തര്‍ലീനമായ ദര്‍ശനവും സംഗീതവും ഇരുട്ടില്‍ വഴിത്താരകള്‍ നിര്‍മ്മിച്ചു
പിന്നെ നിത്യ ചൈതന്യ യതിയുടെ പല പ്രഭാഷണങ്ങളും എഴുതിയെടുക്കാന്‍ സംഘാടകര്‍ എന്നെ വിളിച്ചതുകൊണ്ട് ഞാന്‍ പോയിരുന്നു. കയ്യക്ഷരം നല്ലതായതു കൊണ്ടാകാം.
മുന്നില്‍ തന്നെയിരുന്നു എല്ലാം എഴുതിയെടുക്കുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ ഒന്നും എന്നെ തൊട്ടില്ല.
പിന്നെയുള്ള വര്‍ഷങ്ങളിലും നാരായണ ഗുരുവിനെ അറിയാന്‍ ശ്രമിച്ചു.
അങ്ങിനെയുള്ള പല യാത്രകളിലും എന്റെ സഹയാത്രികന്‍ ആയ ഒരു പ്രിയ സുഹൃത്ത് ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ഒരു മാര്‍ക്സിയന്‍ നിരൂപകന്‍ ആണ്.
(ഇപ്പോഴും ചിന്തകള്‍ ഒരുപാട് വഴികളിലൂടെ സഞ്ചരിയ്ക്കുമ്പോഴും ചോദ്യങ്ങള്‍ കൂടുമ്പോഴും ഇടയ്ക്ക് രമണ മഹര്‍ഷിയിലും ശ്രീനാരായണ ഗുരുവിലും എത്തിച്ചേരുന്നു.)
അക്കാലത്താണ് ശിവ ശങ്കര ശര്‍വ്വ ശരണ്യ വിഭോ എന്ന ഗാനം പുറത്തിറങ്ങുന്നത്.
ആദ്യത്തെ കേള്‍വിയില്‍ തന്നെ, ആഴവും പൊരുളുമുള്ള ഗുരു ചൈതന്യത്തിലെ മഹസ്സിലേയ്ക്ക് ഞാന്‍ എറിയപ്പെട്ടു.
ശിവ ശങ്കര ശര്‍വ്വ ശരണ്യ വിഭോ
ഭവ സങ്കട നാശന പാഹി ശിവ
കവി സന്തതി സന്തതവും തൊഴുമെന്‍
നവ നാടകമാടുമരുംപൊരുളേ....
ദേശീയോദ്ഗ്രഥനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ ഈ സിനിമ പി എ ബക്കര്‍ അവസാനമായി സംവിധാനം ചെയ്ത സിനിമയാണ്.ശ്രീകുമാര്‍, ജോസഫ് ചാക്കോ, കനകലത എന്നിവര്‍ പ്രധാന അഭിനേതാക്കള്‍ ആയിരുന്നു.ശ്രീകുമാര്‍ (ഇപ്പോഴത്തെ നടന്‍ അല്ല) ശ്രീ നാരായണ ഗുരുവിന്റെ വേഷത്തിലും ഗാന്ധി വേഷങ്ങളിലൂടെ പ്രശസ്തന്‍ ആയ ജോസഫ് ചാക്കോ ഗാന്ധിജി ആയും അഭിനയിച്ചു.
(ഈ ഗാനം വരുന്നതിനു രണ്ടു വര്‍ഷം മുമ്പ് ഈ ശ്രീനാരായണ ശ്ലോകംതരംഗിണിയുടെഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന കാസ്സറ്റില്ആലപ്പി രംഗനാഥ്ന്റെസംഗീതത്തില്യേശുദാസ്ആലപിച്ചത് പുറത്തുവന്നുവെങ്കിലും അതെന്നെ സ്വാധീനിച്ചില്ല. യേശുദാസ് ആലപിച്ചത് നന്നായെങ്കിലും,ദേവരാജ സംഗീതത്തിന്റെ ദേവസാക്ഷാത്ക്കാരങ്ങള്‍ ജയചന്ദ്രന്റെ ഗാനത്തെ ഉയര്‍ത്തുന്നു.)
ജയചന്ദ്രന്‍ ഈ ഗാനം ആലപിച്ചപ്പോള്‍ ഈ പ്രാര്‍ത്ഥനാഗീതത്തില്‍ ദുഃഖത്തിന്റേയും സമര്‍പ്പണത്തിന്റേയും ഭാവം അടിത്തട്ടില്‍ ഉണ്ടായിരുന്നു. ആ ദുഃഖം ഒരു വ്യക്തിയുടെ ദുഃഖം മാത്രമല്ല, മനുഷ്യസമൂഹത്തിന്റേയും ഒരു കാലത്തിന്റേയും ദുഃഖമായിരുന്നു. ഗുരുവിന്റെ കണ്ണുനീര്‍ ആ ഗാനത്തില്‍ പുരണ്ടിരുന്നു.
അയല്‍പക്കക്കാര്‍ക്ക് ശല്യം ആകുന്ന തരത്തില്‍ ശബ്ദം കൂട്ടിവെച്ചു ഞാന്‍ ഈ ഗാനത്തിന്റെ വേദനിപ്പിയ്ക്കുന്ന ലഹരിയില്‍ മുഴുകി.
കാണാത്ത ഈ സിനിമയിലെ ഗാനസന്ദര്‍ഭത്തെ കുറിച്ച് പിന്നെ വായിച്ചറിഞ്ഞപ്പോള്‍ ഈ ഗാനത്തില്‍ ഉയരുന്ന ഹൃദയവ്യഥയുടെ ആഴം മനസ്സിലായി.
കേരള ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് ഈ ഗാനം സിനിമയില്‍ വരുന്നത്. -അരുവിപ്പുറത്തെ ശിവലിംഗ പ്രതിഷ്ഠ.1888.
ആ വര്‍ഷത്തെ ശിവരാത്രിയ്ക്ക് നെയ്യാറില്‍ മുങ്ങിയെടുത്ത ശിവലിംഗാകൃതിയുള്ള കല്ല് ഗുരു അവിടെ പ്രതിഷ്ഠിച്ചപ്പോള്‍ ബ്രാഹ്മണര്‍ അദ്ദേഹത്തെ നേരിടുന്നു.
ഈഴവന് പ്രതിഷ്ഠ നടത്താന്‍ അവകാശമില്ല എന്ന് അവര്‍ വിധിച്ചു. അപ്പോള്‍ ഗുരു പറഞ്ഞു -
" ഞാന്‍ പ്രതിഷ്ഠിയ്ക്കുന്നത് ബ്രാഹ്മണ ശിവനെയല്ല, ഈഴവ ശിവനെയാണ്."
പ്രതിഷ്ഠയ്ക്ക് മുമ്പും പിമ്പും കണ്ണുനീരോടെ ഗുരു പ്രാര്‍ത്ഥിയ്ക്കുന്നതാണ് ഈ ഗാനം ചിത്രീകരിച്ചിരിയ്ക്കുന്നത്. വരികള്‍ ദൈവപ്രാര്‍ത്ഥന ആണെങ്കിലും എല്ലാ വിഭാഗീയ ചിന്തകള്‍ക്കുമെതിരെയുള്ള മനുഷ്യരാശിയുടെ രോദനവും പ്രാര്‍ത്ഥനയും ആയി മാറി ഈ ഗാനം.
(ഗുരുദേവനെ പോലും ചിലര്‍ തങ്ങളുടേതാക്കിക്കളഞ്ഞു എന്നത് ഒരു പില്‍ക്കാല ദുരന്തം തന്നെയാണ്.)
ഗാനസന്ദര്‍ഭം അര്‍ത്ഥങ്ങള്‍ക്ക് നാനാര്‍ത്ഥങ്ങള്‍ നല്കുന്നതിന്റെ ഒരു ഉദാഹരണം ആണ് ഈ ഗാനം.
ഈ കവിതയുടെ ആത്മാവ് ഒരു ഗാനം ആക്കി ദേവരാജന്‍ മാസ്റ്റര്‍ ജയചന്ദ്രന് നല്കിയപ്പോള്‍ അതു തന്റെ ജീവിതത്തിലും ഒരു ചരിത്രം എഴുതും എന്ന് ജയചന്ദ്രന്‍ കരുതിയിരിയ്ക്കയില്ല. മാസ്റ്റര്‍ കരുതിയിരുന്നു.അദ്ദേഹം മറ്റൊരു ഗുരുസാഗരം തന്നെയാണല്ലോ. ഈ ഗാനത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടുമെന്ന് റെക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ മാസ്റ്റര്‍ പറഞ്ഞ കാര്യം ജയചന്ദ്രന്‍ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്.
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം സൃഷ്ടിച്ചപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ അനുഭവിച്ച സര്‍ഗ്ഗവേദന പിന്നെ അദ്ദേഹം അനുഭവിച്ചത് ഈ ഗാനം സൃഷ്ടിച്ചപ്പോള്‍ ആയിരിയ്ക്കും.
ജയചന്ദ്രന് അവാര്‍ഡ് കിട്ടിയ പത്രവാര്‍ത്ത വായിച്ചപ്പോള്‍ ഗാനത്തിന്റെ മാത്രമല്ല, ആ ഗാനസന്ദര്‍ഭത്തിന്റെ കൂടി വിജയം ആയി ഞാന്‍ അതിനെ കണ്ടു.
ഉപജാപക കുമാരന്മാര്‍ക്കും അല്പപ്രതിഭകള്‍ക്കും കിട്ടുന്ന അംഗീകാരത്തിനുള്ള വിലയല്ല ഈ അവാര്‍ഡ് ജയചന്ദ്രന് കിട്ടുമ്പോഴുള്ള വില. ജയചന്ദ്രന്റെ ശബ്ദം തന്നെ മലയാള ഗാനങ്ങളില്‍ അധികം കേള്‍ക്കാതെ പോയ സമയത്തായിരുന്നു ഈ പുരസ്കാരം എന്നതും ശ്രദ്ധിയ്ക്കേണ്ടതുണ്ട്.
ശ്രീനാരായണ ഗുരുവിന്റെ കൃതി എന്ന നിലയില്‍ അധിക മാനങ്ങള്‍ ഉള്ള മറ്റൊരു ഗാനവും ഈ ചിത്രത്തില്‍ ഉണ്ട്.
ദൈവദശകത്തിലെ പ്രശസ്തമായ ആഴിയും തിരയും പോലെ എന്നു തുടങ്ങുന്ന വരികള്‍ ഉള്ള ഗാനം.
ഈ ശ്ലോകം ആയിരിയ്ക്കും സിനിമ കണ്ടവരെ ഏറ്റവും ദുഃഖത്തില്‍ ആഴ്ത്തിയത്.
'എന്റെ സമയം അടുത്തിരിയ്ക്കുന്നു' എന്നു പറഞ്ഞു ഗുരുദേവന്‍ സമാധി പ്രാപിയ്ക്കുമ്പോള്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഗാനം ആയാണ് സിനിമയില്‍ ഈ ഗാനം ചിത്രീകരിച്ചിരിയ്ക്കുന്നത്.
കാറ്റും ഇടിയും മിന്നലും മഴയും എല്ലാം അശരീരി പോലെ ഉയരുന്ന ഈ ഗാനത്തില്‍ നാം കേള്‍ക്കുന്നു.
ദൈവദശകത്തിന് പുതിയ വ്യാഖ്യാനം ഒരുക്കുകയായിരുന്നു ദേവരാജന്‍ മാസ്റ്ററും ജയചന്ദ്രനും.
ശിവശങ്കര ശര്‍വ്വ ശരണ്യ വിഭോ എന്ന ഗാനരംഗത്തിന്റെ അവസാനഭാഗത്ത് ജാതിഭേദം മതദ്വേഷംഎന്നു തുടങ്ങുന്ന പ്രശസ്തമായ ഗുരുവചനങ്ങള്‍ ഒരു പാറപ്പുറത്ത് എഴുതിയതായി കാണിയ്ക്കുന്നുണ്ട്. ഈ വരികള്‍ സാധാരണ സംഗീതപ്രേമികള്‍ പോലും അവരുടെ ഹൃദയഭിത്തിയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ എഴുതി വെച്ചവയാണ്.
കാരണം യേശുദാസിന്റെ ആദ്യ ഗാനത്തിന്റെ വരികള്‍ ആണവ.
കാല്‍പ്പാടുകള്‍-ല്‍ യേശുദാസിന്റെ ആദ്യ ഗാനം ആയി റിഹേഴ്സല്‍ നടത്തിയത് ശാന്ത പി നായരോടൊപ്പംപാടേണ്ട അറ്റെന്‍ഷന്‍ പെണ്ണേ എന്ന ഗാനം ആയിരുന്നു.
'ആ കുട്ടി ദൂരെ നിന്ന് വന്നതല്ലേ, ഒരു ശ്ലോകം കൂടി കൊടുത്തേക്കാം' എന്ന സംവിധായകന്‍ കെ എസ് ആന്റണിയുടെ സഹതാപത്തില്‍ പിന്നീട് യേശുദാസിന് കിട്ടിയതാണ് ജാതിഭേദം മതദ്വേഷം എന്ന ഈ വിശ്രുത ശ്ലോകം.
അത് ആദ്യ ഗാനം ആയി മാറുകയായിരുന്നു.
അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തന്റെ ആദ്യഗാനം ആയി ഓര്‍മ്മിയ്ക്കപ്പെടുക കാരിരുമ്പ് എന്നൊക്കെയുള്ള തമാശ ഗാനം ആയിരിയ്ക്കും എന്ന് യേശുദാസ് ഈയിടെ പറഞ്ഞിട്ടുണ്ട്. എല്ലാം ഗുരുവിന്റെ അനുഗ്രഹം എന്നും യേശുദാസ് പറഞ്ഞു.
മലയാളത്തിലെ ആദ്യത്തെ ശബ്ദ സിനിമയായ ബാലന്‍ പുറത്തു വരുന്നതിനു 10 വര്‍ഷം മുന്‍പാണ് ഗുരു ലോകത്തോട് വിട പറഞ്ഞത്.
നക്ഷത്രപ്രതിഭകളുടെ വിധി നിശ്ചയിക്കുന്നതില്‍ നിയതി എപ്പോഴും ചില വിസ്മയങ്ങള്‍ കാണിയ്ക്കുന്നു.
പ്രിയ ഗായകരായ യേശുദാസിന്റെയും ജയചന്ദ്രന്റെയും നിയോഗങ്ങള്‍ ആയിരുന്നു ഈ ഗാനങ്ങള്‍.
ഗുരുകാരുണ്യത്തിന്റെ അദൃശ്യകരങ്ങള്‍ രണ്ടു ചരിത്ര സന്ദര്‍ഭങ്ങളായി മലയാള സിനിമാസംഗീതത്തെ സ്പര്‍ശിച്ചത് ഇങ്ങനെയാണ്.
ജാതീയമായ വേര്തിരിവ് , വിദ്യാഭ്യാസം നല്കാതെ ഒരു ജനതയെ ഇരുട്ടിൽ ആക്കിയെന്നു മുൻപ് പറഞ്ഞത് ഓർക്കുന്നുണ്ടല്ലോ. വിദ്യാഭ്യാസം ലഭിക്കാത്തത് മൂലം അന്ന് ശുചിത്വത്തിന്റെ ആവശ്യകത ജനങ്ങൾ മനസ്സിലാക്കിയിരുന്നില്ല. ജാതീയമായി അയിത്തം കൽപ്പിക്കുന്നതിൽ വിദ്യാഭ്യാസത്തിന്‍റെ കുറവ് പോലെ തന്നെ ശുചിത്വത്തിനും തുല്യ പ്രാധാന്യം ഉണ്ടെന്നു ഗുരുദേവൻ മനസില്ലാക്കിയിരുന്നു .അതിനാലാണ് ഗുരുദേവൻ ശിവഗിരി തീര്താടനതിന്‍റെ പ്രഥമ ലക്ഷ്യങ്ങളിൽ ശുചിത്വത്തിന് പ്രാധാന്യം നല്കിയത്.
ശുചിത്വം എന്നാൽ രാവിലെയും വൈകുന്നേരവും കുളിച്ചു കുറീം ഇട്ടു പോകുന്നതാണോ .അത് മാത്രമാണോ ശുചിത്വം .പിന്നെ ശുചിത്വം എന്നാൽ എന്താണ് ? ഹൈജീൻ (Hygiene) എന്ന ഗ്രീക്ക് പദത്തിനും, സാനിട്ടേഷൻ (Sanitation) എന്ന ആംഗല പദത്തിനും വിവിധസന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം . ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ(Hygeia)യുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം, ഗ്രിഹ ശുചിത്വം , സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ.. വ്യെക്തി ശുചിത്വത്തിന്റെ കാര്യത്തിൽ ഇന്ന് നമ്മുടെ ജനത മുൻപന്തിയിൽ ആണ് എന്നുള്ളത് സംശയം ഇല്ലാത്ത കാര്യമാണ് . ഗ്രിഹശുചിത്വതിന്റെ കാര്യത്തിലും കുഴപ്പമില്ല. എങ്കിലും ഇത് ഒന്നും തന്നെയും തന്റെ സമൂഹത്തിനെയും ബാധിക്കുന്ന ഒന്നല്ല എന്ന് വിചാരിക്കുന്ന ഒരു ചെറിയ വിഭാഗവുമുണ്ട് നമ്മുടെ കൂട്ടത്തിൽ . അങ്ങിനെ ഉള്ളവർ ഈ കൂട്ടായ്മയിൽ ഉണ്ടങ്കിൽ സ്വയം ചിന്തിക്കുവാനും ബാക്കി ഉള്ളവരെ പ്രേരിപ്പിക്കുവാനും വേണ്ടി ആണ് വ്യെക്തിശുചിത്വം എന്നതിനെകുറിച്ചു ഇനിയുള്ള വിവരണം .
വ്യക്തി ശുചിത്വം
നാം കഴിക്കുന്ന ഭക്ഷണം, ശരീര ശുചിത്വം, കായിക പരിശീലനം, സുരക്ഷിത ലൈംഗിക ബന്ധം ഇവയൊക്കെ ശരിയായ ആരോഗ്യം നിലനിര്‍ത്തുന്നതിന് നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. പല അസുഖങ്ങളും ഉടലെടുക്കുന്നത് ശുചിത്വക്കുറിവില്‍ നിന്നുമാണ്. പരോപജീവി, വിര, ചിരങ്ങ് വ്രണങ്ങള്‍, ദന്തക്ഷയം, അതിസാരം, വയറിളക്കം എന്നിവയ്ക്കും കാരണമാകുന്നത് വ്യക്തി ശുചിത്വമാണ്. ഇത്തരം രോഗങ്ങള്‍ ശുചിത്വ ശീലങ്ങളിലൂടെ പ്രതിരോധിക്കാം.
തല ശുചീകരണം 1. എന്നും രാവിലെ തല കഴുകി കുളിക്കണം. താളി, ഷാംബൂ, അല്ലെങ്കില്‍ മറ്റേതെങ്കിലും തല കഴുകാന്‍ ഉപയോഗിക്കുന്ന പദാര്ത്ഥുങ്ങള്‍ കൊണ്ട് തല ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കഴുകുക. എണ്ണ തേച്ചു കുളിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനില്കാടനും ചര്മ്മ് കാന്തി നിലനിര്ത്താെനും സഹായിക്കുന്നു.
കണ്ണ്, ചെവികള്‍, മൂക്ക് ശുചീകരണം 1. ദിനവും ശുദ്ധജലം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുക. മെഴുക് ചെവിക്കുളളില്‍ നിറയുകയും അത് വായു തടസ്സപ്പെടുത്തുകയും വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. അതിനാല്‍ ചെവികള്‍ പഞ്ഞി കൊണ്ട് ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കുക. 2. മൂക്കിലെ ദ്രാവകങ്ങള്‍ ഉണങ്ങിയ പദാര്‍ത്ഥമാക്കുകയും മൂക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യാം. ആയതിനാല്‍ ആവശ്യാനുസരണം മൂക്ക് വൃത്തിയാക്കുക. കുട്ടികള്‍ക്ക് ജലദോഷമോ മൂക്കൊലിപ്പോ ഉളളപ്പോള്‍ നേര്‍ത്ത തുണി കൊണ്ട് തുടയ്ക്കുക.
വായ് വൃത്തിയാക്കല്‍ 1. നേര്‍ത്ത പല്‍പ്പൊടിയും പേസ്റ്റുകളുമാണ് പല്ല് വൃത്തിയാക്കാന്‍ അഭികാമ്യം. ദിനവും രണ്ട് നേരം പല്ല് വൃത്തിയാക്കുക. രാവിലെ ഉറക്കം ഉണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും. കരിപ്പൊടി, ഉപ്പ്, കടുപ്പം കൂടിയ പല്‍പ്പൊടി എന്നിവ ഉപയോഗിച്ചുളള പല്ല് വൃത്തിയാക്കല്‍ പല്ലിന്‍റെ ഉപരിതലത്തില്‍ പോറലുകള്‍ ഉണ്ടാക്കുന്നു. 2. ഓരോ ഭക്ഷണശേഷവും വായ് ശുദ്ധജലം ഉപയോഗിച്ച് കഴുകുക. ഇത് പല്ലുകള്‍ക്കിടയില്‍ ആഹാരശകലങ്ങള്‍ ഒളിഞ്ഞിരുന്ന് ദുര്‍ഗന്ധവും അത് മോണയുടെയും പല്ലിന്‍റെ ക്ഷതത്തിനും ഇടയാക്കും. 3. പോഷക ഗുണമുളള ഭക്ഷണക്രമം. മിഠായി, ചോക്കലേറ്റ്, ഐസ്ക്രീം, കേക്ക് എന്നീ മധുര പലഹാരങ്ങള്‍ കുറയ്ക്കുക. 4. ദന്തക്ഷയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ ദന്ത ഡോക്ടറെ കാണുക. 5. പതിവും കൃത്യവുമായ പല്ല് വൃത്തിയാക്കല്‍ രീതികള്‍ പല്ലില്‍ ദന്ത ശര്‍ക്കര എന്ന രോഗം തടയാന്‍ സഹായിക്കും.
ത്വക്ക് സംരക്ഷണം 1. ത്വക്ക് ശരീരത്തെ മുഴുവന്‍ പൊതിയുകയും ശരീരാവയവങ്ങളെ സംരക്ഷിക്കുകയും ശരീര ഊഷ്മാവ് നിയന്ത്രിക്കുകയും ചെയ്യുന്നു. 2. ത്വക്ക് ശരീരത്തിലെ മാലിന്യത്തെ വിയര്‍പ്പിലൂടെ പുറം തളളാന്‍ സഹായിക്കുന്നു. വൈകല്യം വന്ന ത്വക്കില്‍ വിയര്‍പ്പ് ഗ്രന്ഥികളെ തടയുകയും അത് വ്രണങ്ങള്‍, കുരുക്കള്‍ എന്നിവ ഉടലെടുക്കാനും ഇടയാക്കുന്നു. 3. ത്വക്ക് വൃത്തിയായ് സംരക്ഷിക്കാന്‍ ദിവസവും ശുദ്ധ ജലവും സോപ്പും ഉപയോഗിച്ച് കുളിക്കണം.
കൈ കഴുകല്‍ 1. ഭക്ഷണം കഴിക്കുക, മല വിസര്‍ജ്ജനശേഷം വൃത്തിയാക്കുക, മൂക്ക് വൃത്തിയാക്കുക, ചാണകം നീക്കുക എന്നീ എല്ലാ പ്രവൃത്തികളും ചെയ്യുന്നത് നമ്മുടെ കൈകള്‍ കൊണ്ടാണ്. ഇത്തരം പ്രവൃകളില്‍ ഏര്‍പ്പെടുമ്പോള്‍ നഖത്തിനടിയിലോ തൊലിപ്പുറത്തോ രോഗങ്ങള്‍ക്ക് കാരണമാകുന്ന രോഗാണുക്കള്‍ അവശേഷിക്കുന്നു. ആയതിനാല്‍ ഓരോ പ്രവര്‍ത്തിക്കുശേഷവും കൈ സോപ്പും വെളളവും (കൈക്കുഴയ്ക്ക് താഴെയും നഖവും വിരലുകള്‍ക്കിടയിലും) ഉപയോഗിച്ച് വൃത്തിയാക്കുന്നത് ധാരാളം രോഗങ്ങള്‍ തടയുന്നു.
2. കൃത്യമായി നഖം മുറിക്കുക. നഖം കടിക്കുന്നതും മൂക്ക് തോണ്ടുന്നതും ഒഴിവാക്കുക.
3. കുട്ടികള്‍ ചെളിയില്‍ കളിക്കാറുണ്ട്. അവരെ ഭക്ഷണത്തിന് മുമ്പ് കൈ കഴുകാന്‍ പരിശീലിപ്പിക്കുക.
4. രക്തം, മലം, മൂത്രം ഛര്‍ദ്ദി എന്നിവയുമായുളള സമ്പര്‍ക്കം ഒഴിവാക്കുക.
മലമൂത്ര വിസര്‍ജ്ജന ശുചിത്വം
1. കക്കൂസുകള്‍, കുളിമുറികള്‍, അതിന് ചുറ്റുമുളള ഭാഗങ്ങള്‍ എന്നിവ ശുചിയായ് സൂക്ഷിക്കണം.
ഭക്ഷണ പാചക ശുചിത്വം
ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ശുചിത്വം പാലിക്കുന്നത് ഭക്ഷണ മലിനീകരണം, ഭക്ഷണത്തിലെ വിഷം, രോഗ വ്യാപനം എന്നിവ തടയാന്‍ സാധിക്കും.
1. പാചക പ്രദേശവും പാത്രങ്ങളും ശുചിയായ് സൂക്ഷിക്കുക ചീഞ്ഞതോ അണുബാധ ഏറ്റതോ ആയ ഭക്ഷണ പദാര്‍ത്ഥം ഭക്ഷിക്കുന്നത് ഉപേക്ഷിക്കുക. 2. പാചകത്തിന് മുമ്പും വിളമ്പുന്നതിന് മുമ്പ് കൈ കഴുകുക ഉപയോഗത്തിന് മുമ്പ് പച്ചക്കറി പോലുളള ഭക്ഷണപദാര്‍ത്ഥം ശരിയായി കഴുകുക. 3. ഭക്ഷണ പദാര്‍ത്ഥം കൃത്യമായി സൂക്ഷിക്കുക.ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് എത്രകാലം വരെ ഉപയോഗിക്കാം എന്ന് പരിശോധിക്കുക. 4. അടുക്കള മാലിന്യം ശരിയായ രീതിയില്‍ സംസ്കരിക്കുക.
ആരോഗ്യ ശുചിത്വം 1. ബാന്‍റ് എയ്ഡ് ഉപയോഗിച്ച് കെട്ടിയും ശുചിയായും മുറിവുകളെ ശ്രദ്ധിക്കുക. 2. മരുന്നുകള്‍ വാങ്ങുന്നതിന് മുമ്പ് കാലാവധിയാകാന്‍ പരിശോധിക്കുക 3. ഒരു ഡോക്ടറുടെ വിദക്ത ഉപദേശ പ്രകാരമല്ലാതെ ഏതൊരു മരുന്നും ഉപയോഗിക്കാന്‍ പാടില്ല.
ശുദ്ധിയോടെ നടന്നാൽ തന്നെ ആരോഗ്യവും ഉന്മേഷവും മനസ്സിന് ഒരു ഉണർവും തോന്നും .ചടുലതയോടെ കാര്യങ്ങൾ നീങ്ങും. മാത്രമല്ല ശുദ്ധി എന്നത് ഒരു വ്യെക്തിയുടെ വ്യെക്തിത്ത്വത്തെ സൂചിപ്പിക്കുന്ന ഒന്ന് കൂടിയനെന്നത് മറക്കേണ്ട . ഒരാൾ എത്രത്തോളം അച്ചടക്കം ഉള്ളവനാണ് എന്നത് അയാളുടെ പേർസണൽ റൂം ഒറ്റനോട്ടത്തിൽ ഒന്ന് നോക്കിയാൽ മതിയാകും .അതുകൊണ്ട് സ്വന്തം വ്യെക്തിത്വത്തെ കുറിച്ചു വ്യാകുലപ്പെടുന്നവരും വീട് ശുചിത്വത്തോടെ പരിപാലിക്കുവാൻ മറക്കേണ്ട .ഇനി നമ്മുക്ക് ചിന്ധിക്കേണ്ടത് പരിസര ശുചിത്വത്തെ കുറിച്ചു ആണ് .മലയാളികള്ക്ക് പൊതുവായി ഇല്ലാത്ത ഒരു കാര്യം ആണിത് . കാര്യം മറ്റൊന്നുമല്ല സ്വാർത്ഥത കൂടുതൽ മലയാളിക്ക് എന്നുള്ളത് കൊണ്ട് തന്നെ. ഇല്ലെങ്കിൽ പിന്നെ സ്വന്തം കാര്യം ക്ലീൻ ആയിട്ടു നോക്കിട്ടു നാട് മുഴുവൻ നടന്നു തുപ്പുകയും ചപ്പുചവറുകൾ ഇടുകയും ചെയ്യുമോ ? യാതൊരു വെറുപ്പോ അറപ്പോ കൂടാതെ പുറത്തേക്കു വലിച്ചു നീട്ടി തുപ്പുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെയൊന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരരുടെ അറിവില്ലായ്മയാണ്ഒന്നാമത്തെ കാരണമെന്നു വ്യക്തം. മറുനാട്ടില്‍ ജീവിക്കുന്ന മലയാളികള് വൃത്തിയുള്ള സ്ഥലത്ത് ഒരു കടലാസ് കഷണമോ എന്തിനു അധികം? ഒന്നറിയാതെ തുപ്പാനോ മടിക്കുന്നു. ഒന്നാമത് വൃത്തിയുള്ള സ്ഥലത്തു അങ്ങനെ ചെയ്യാന്‍ തോന്നില്ല .വളരെ പെട്ടന്നു മനസ്സില്‍ രോഗം പടരുമെന്നുള്ള ചിന്തയൊന്നും ഓടി വരുന്നില്ലെയെങ്കിലും, അങ്ങനെ അറിയാതെയെങ്കിലും ചെയ്തു പോയെങ്കില്‍ പിഴയോ ജയില്‍ വാസമോ ആയിരിക്കും നമ്മുക്കതിനുള്ള മറുപടി. . നമ്മളുടെ ഭരണ കര്‍ത്താക്കള്‍ ഈ കാര്യങ്ങളില്‍ നിഷ്കര്‍ഷ പാലിക്കുന്നുണ്ടോ? ചിന്തിക്കേണ്ടിയിരിക്കുന്നു. അര്‍പ്പണബോധത്തോടെ തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള ജനത; കര്‍ശന നടപടി ഉറപ്പാക്കുന്ന അധികൃതര്‍; പ്രതിരോധ വകുപ്പിന്‍റെ ശക്തമായ മേല്‍നോട്ടമോ നഗരത്തിലെ ഓരോ മേഖലയിലും ജാഗരൂകരായ ആളുകളോ നമ്മള്‍ക്കില്ല, അരാജകത്വം പോലെ, നാഥനില്ല കളരിപോലെ, ചീഞ്ഞു നാറുന്ന റോഡുകള്‍ നഗര വീഥികള്‍ , മൂക്ക്പൊത്തി പോകുന്ന വിദേശിയര്‍., .... രാജ്യ വിക്സനത്തിനും ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനും വേണ്ടിനമ്മള്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴും കുറച്ചുക്കൂടി ശുദ്ധിവൃത്തിയുടെ കാര്യത്തിലും നല്‍കിയിരുന്നു വെങ്കില്‍ ജീവിതനിലവാരം മെച്ചപെടുത്താന്‍ നമ്മുടെ കൊച്ചു കേരളത്തിനു കഴിയില്ലേ? പിന്നെ ദൈവത്തിന്റെ നാടാണ് എന്ന് നമുക്ക് ധൈര്യപൂര്‍വ്വംഅവകാശപ്പെടാമല്ലോ. ബോധപൂര്‍വ്വം ഓര്‍മിച്ചു വെക്കേണ്ട ഉരുവിട്ട് പഠിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങള്‍ഉണ്ട്. അവ കൃത്യമായി പാലിച്ചാല്‍, പകര്‍ച്ചരോഗങ്ങളെയും ജീവിതശൈലി രോഗങ്ങളയും നമുക്ക് ഒഴിവാക്കുവാന്‍കഴിയും., നാട് സ്വര്‍ഗീയ നാടായി തീരട്ടെ.
ശുചിത്വം എല്ലാ രീതിയിലും എല്ലായിടത്തും എത്തിക്കുവാൻ നമ്മുക്ക് ഈ ശിവഗിരിതീര്താട്ന വേളയിൽ ശ്രെമിക്കാം .
By : Mr. Sarath Prasannakumar
വര്‍ക്കലയ്‌ക്കടുത്ത് നാവായിക്കുളത്ത് വിളക്കത്തുമുത്ത് എന്ന നായര്‍ തറവാട്ടിലായിരുന്നു വിഷ്‌ണുഭക്തനായ നാരായണപിള്ള ജനിച്ചത്. കൊല്ലവര്‍ഷം 1052 മീനത്തിലെ മൂലം നക്ഷത്രം. 14-ാം വയസ്സില്‍ ചട്ടമ്പിസ്വാമിയിലാണ് നാരായണപിള്ള തന്റെ ഗുരുവിനെ കണ്ടെത്തിയത്. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് കേട്ടറിഞ്ഞതോടെ ഗുരുവിന്റെ സവിധത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ചട്ടമ്പിസ്വാമികളുടെ അനുവാദത്തോടെ അരുവിപ്പുറത്തെത്തി ഗുരുവിനെ കണ്ടു വണങ്ങി. നാരായണപിള്ളയെ കണ്ടപ്പോള്‍ ഗുരു മൊഴിഞ്ഞത് ഇപ്രകാരമാണ്. ജാതിയും മതവും ഗുരുശിഷ്യ ബന്ധത്തിന് തടസ്സമില്ല. കൊള്ളാം നാം രണ്ടുപേരും ഒരേപേരുകാര്‍. സംബോധന ചെയ്യുമ്പോള്‍ തകരാര്‍വരും പേരുമാറ്റം ആവശ്യമാണ്. നാരായണ ചൈതന്യന്‍ എന്തേ പോരേ? നാരായണപിള്ളക്ക് തൃപ്‌തിയായി. പിന്നീട് ആയുര്‍വേദത്തില്‍ പ്രാവിണ്യംനേടി ഗുരുവിന്റെ വലംകൈയ്യായി. ഗുരുവിന്റെ ഷഷ്‌ടിപൂര്‍ത്തി ചടങ്ങുകളില്‍ ശിഷ്യര്‍ക്ക് കാവി വസ്‌ത്രം നല്‍കിയപ്പോള്‍ നാരായണചൈതന്യത്തിന് കാവി നല്‍കിയില്ല. ചൈതന്യസ്വാമികള്‍ എന്നാണ് അന്നുമുതല്‍ അറിയപ്പെട്ടിരുന്നത്. കുളത്തൂര്‍, ആലുവ എന്നിവിടങ്ങളില്‍ ക്ഷേത്രം, ആശ്രമനിര്‍മ്മാണം എന്നിവയ്‌ക്ക് ചുക്കാന്‍പിടിച്ചു. കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന്റെയും കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തിന്റെയും നിര്‍മ്മാണ മേല്‍നോട്ടംവഹിച്ചതും ചൈതന്യസ്വാമികളായിരുന്നു.
ഗുരുദേവനെ പ്രത്യക്ഷദൈവമായി കണ്ട് ഓം ശ്രീനാരായണ പരമ ഗുരവേനമഃ എന്നുതുടങ്ങുന്ന 108 മന്ത്രമുള്ള അഷ്‌ടോത്തര ശതനാമാവലി രചിച്ച് ഗുരുവിന് സമര്‍പ്പിക്കുകയുണ്ടായി. ജാതിമത ചിന്തകള്‍ക്ക് അതീതമായിരുന്നു അദ്ദേഹം. ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയില്‍ സാക്ഷികളില്‍ ഒരാളായി നിന്നത് ചൈതന്യസ്വാമികളായിരുന്നു. കോഴിക്കോട് ശ്രീകണ്‌ഠേശ്വരക്ഷേത്രം പഴനി ക്ഷേത്രത്തിന്റെ രീതിയില്‍ നിര്‍മ്മിക്കണമെന്ന് ഗുരു. ക്ഷേത്രമാതൃകയും കണക്കും വാങ്ങിവരാന്‍ ചൈതന്യസ്വാമിയെ ചുമതലപ്പെടുത്തി. ചൈതന്യസ്വാമി പഴനിയില്‍ ചെന്നു. അവര്‍ കൊടുത്തില്ല. സ്വാമി അവിടെ നടവാതിക്കല്‍ സത്യാഗ്രഹമിരുന്നു. ഒടുവില്‍ ഗതികെട്ട് ഭാരവാഹികള്‍ കണക്കും പ്ലാനും നല്‍കി. ഒരിക്കല്‍ ഗുരു ചൈതന്യസ്വാമികളെക്കുറിച്ച് പറഞ്ഞത് ചൈതന്യന്റെ ചെയ്‌തികള്‍ നമ്മുടേതാണ് എന്നാണ്. 1953 ഡിസംബര്‍ 2ന് അദ്ദേഹം മഹാസമാധിയായി.
This is blog is dedicated to spread the words of Great Saint, Philosopher, Social reformer Sree Narayana Guru. Guru envisioned a world where all people live peacefully regardless of their race and religious beliefs.
Anybody Can Share, Copy the Original contents or posts without permission of the author in the original form. Please do share the articles in facebook, Twitter, Google Plus & Other networking sites to spread our GODS mission
Please blog your thoughts to make this world a better place....
The article content published on this blog is for the purpose of sharing useful information with blog readers and visitors. Some of these may contain excerpts from other internet sources. If you believe an article has infringed on your copyright, please contact us and we'll delete or revise it immediately.