Wednesday, 4 December 2013

ശുചിത്വം - തീര്‍ഥാടന ലക്ഷ്യങ്ങളില്‍ ഒന്ന്.

ജാതീയമായ വേര്തിരിവ് , വിദ്യാഭ്യാസം നല്കാതെ ഒരു ജനതയെ ഇരുട്ടിൽ ആക്കിയെന്നു മുൻപ് പറഞ്ഞത് ഓർക്കുന്നുണ്ടല്ലോ. വിദ്യാഭ്യാസം ലഭിക്കാത്തത് മൂലം അന്ന് ശുചിത്വത്തിന്റെ ആവശ്യകത ജനങ്ങൾ മനസ്സിലാക്കിയിരുന്നില്ല. ജാതീയമായി അയിത്തം കൽപ്പിക്കുന്നതിൽ വിദ്യാഭ്യാസത്തിന്‍റെ കുറവ് പോലെ തന്നെ ശുചിത്വത്തിനും തുല്യ പ്രാധാന്യം ഉണ്ടെന്നു ഗുരുദേവൻ മനസില്ലാക്കിയിരുന്നു .അതിനാലാണ് ഗുരുദേവൻ ശിവഗിരി തീര്താടനതിന്‍റെ പ്രഥമ ലക്ഷ്യങ്ങളിൽ ശുചിത്വത്തിന് പ്രാധാന്യം നല്കിയത്. 

ശുചിത്വം എന്നാൽ രാവിലെയും വൈകുന്നേരവും കുളിച്ചു കുറീം ഇട്ടു പോകുന്നതാണോ .അത് മാത്രമാണോ ശുചിത്വം .പിന്നെ ശുചിത്വം എന്നാൽ എന്താണ് ? ഹൈജീൻ (Hygiene) എന്ന ഗ്രീക്ക് പദത്തിനും, സാനിട്ടേഷൻ (Sanitation) എന്ന ആംഗല പദത്തിനും വിവിധസന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം . ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ(Hygeia)യുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം, ഗ്രിഹ ശുചിത്വം , സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ..
വ്യെക്തി ശുചിത്വത്തിന്റെ കാര്യത്തിൽ ഇന്ന് നമ്മുടെ ജനത മുൻപന്തിയിൽ ആണ് എന്നുള്ളത് സംശയം ഇല്ലാത്ത കാര്യമാണ് . ഗ്രിഹശുചിത്വതിന്റെ കാര്യത്തിലും കുഴപ്പമില്ല. എങ്കിലും ഇത് ഒന്നും തന്നെയും തന്റെ സമൂഹത്തിനെയും ബാധിക്കുന്ന ഒന്നല്ല എന്ന് വിചാരിക്കുന്ന ഒരു ചെറിയ വിഭാഗവുമുണ്ട് നമ്മുടെ കൂട്ടത്തിൽ . അങ്ങിനെ ഉള്ളവർ ഈ കൂട്ടായ്മയിൽ ഉണ്ടങ്കിൽ സ്വയം ചിന്തിക്കുവാനും ബാക്കി ഉള്ളവരെ പ്രേരിപ്പിക്കുവാനും വേണ്ടി ആണ് വ്യെക്തിശുചിത്വം എന്നതിനെകുറിച്ചു ഇനിയുള്ള വിവരണം .

വ്യക്തി ശുചിത്വം

നാം കഴിക്കുന്ന ഭക്ഷണം, ശരീര ശുചിത്വം, കായിക പരിശീലനം, സുരക്ഷിത ലൈംഗിക ബന്ധം ഇവയൊക്കെ ശരിയായ ആരോഗ്യം നിലനിര്‍ത്തുന്നതിന് നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. പല അസുഖങ്ങളും ഉടലെടുക്കുന്നത് ശുചിത്വക്കുറിവില്‍ നിന്നുമാണ്. പരോപജീവി, വിര, ചിരങ്ങ് വ്രണങ്ങള്‍, ദന്തക്ഷയം, അതിസാരം, വയറിളക്കം എന്നിവയ്ക്കും കാരണമാകുന്നത് വ്യക്തി ശുചിത്വമാണ്. ഇത്തരം രോഗങ്ങള്‍ ശുചിത്വ ശീലങ്ങളിലൂടെ പ്രതിരോധിക്കാം.

തല ശുചീകരണം
1. എന്നും രാവിലെ തല കഴുകി കുളിക്കണം. താളി, ഷാംബൂ, അല്ലെങ്കില്‍ മറ്റേതെങ്കിലും തല കഴുകാന്‍ ഉപയോഗിക്കുന്ന പദാര്ത്ഥുങ്ങള്‍ കൊണ്ട് തല ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കഴുകുക. എണ്ണ തേച്ചു കുളിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനില്കാടനും ചര്മ്മ് കാന്തി നിലനിര്ത്താെനും സഹായിക്കുന്നു.

കണ്ണ്, ചെവികള്‍, മൂക്ക് ശുചീകരണം
1. ദിനവും ശുദ്ധജലം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുക.
മെഴുക് ചെവിക്കുളളില്‍ നിറയുകയും അത് വായു തടസ്സപ്പെടുത്തുകയും വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. അതിനാല്‍ ചെവികള്‍ പഞ്ഞി കൊണ്ട് ആഴ്ചയി‌ലൊരിക്കലെങ്കിലും വൃത്തിയാക്കുക.
2. മൂക്കിലെ ദ്രാവകങ്ങള്‍ ഉണങ്ങിയ പദാര്‍ത്ഥമാക്കുകയും മൂക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യാം. ആയതിനാല്‍ ആവശ്യാനുസരണം മൂക്ക് വൃത്തിയാക്കുക. കുട്ടികള്‍ക്ക് ജലദോഷമോ മൂക്കൊലിപ്പോ ഉളളപ്പോള്‍ നേര്‍ത്ത തുണി കൊണ്ട് തുടയ്ക്കുക.

വായ് വൃത്തിയാക്കല്‍
1. നേര്‍ത്ത പല്‍‌‌പ്പൊടിയും പേസ്റ്റുകളുമാണ് പല്ല് വൃത്തിയാക്കാന്‍ അഭികാമ്യം. ദിനവും രണ്ട് നേരം പല്ല് വൃത്തിയാക്കുക. രാവിലെ ഉറക്കം ഉണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും. കരിപ്പൊടി, ഉപ്പ്, കടുപ്പം കൂടിയ പല്‍‌പ്പൊടി എന്നിവ ഉപയോഗിച്ചുളള പല്ല് വൃത്തിയാക്കല്‍ പല്ലിന്‍റെ ഉപരിതലത്തില്‍ പോറലുകള്‍ ഉണ്ടാക്കുന്നു.
2. ഓരോ ഭക്ഷണശേഷവും വായ് ശുദ്ധജലം ഉപയോഗിച്ച് കഴുകുക. ഇത് പല്ലുകള്‍ക്കിടയില്‍ ആഹാരശകലങ്ങള്‍ ഒളിഞ്ഞിരുന്ന് ദുര്‍ഗന്ധവും അത് മോണയുടെയും പല്ലിന്‍റെ ക്ഷതത്തിനും ഇടയാക്കും.
3. പോഷക ഗുണമുളള ഭക്ഷണക്രമം. മിഠായി, ചോക്കലേറ്റ്, ഐസ്ക്രീം, കേക്ക് എന്നീ മധുര പലഹാരങ്ങള്‍ കുറയ്ക്കുക.
4. ദന്തക്ഷയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ ദന്ത ഡോക്ടറെ കാണുക.
5. പതിവും കൃത്യവുമായ പല്ല് വൃത്തിയാക്കല്‍ രീതികള്‍ പല്ലില്‍ ദന്ത ശര്‍ക്കര എന്ന രോഗം തടയാന്‍ സഹായിക്കും.

ത്വക്ക് സംരക്ഷണം
1. ത്വക്ക് ശരീരത്തെ മുഴുവന്‍ പൊതിയുകയും ശരീരാവയവങ്ങളെ സംരക്ഷിക്കുകയും ശരീര ഊഷ്മാവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
2. ത്വക്ക് ശരീരത്തിലെ മാലിന്യത്തെ വിയര്‍പ്പിലൂടെ പുറം തളളാന്‍ സഹായിക്കുന്നു. വൈകല്യം വന്ന ത്വക്കില്‍ വിയര്‍പ്പ് ഗ്രന്ഥികളെ തടയുകയും അത് വ്രണങ്ങള്‍, കുരുക്കള്‍ എന്നിവ ഉടലെടുക്കാനും ഇടയാക്കുന്നു.
3. ത്വക്ക് വൃത്തിയായ് സംരക്ഷിക്കാന്‍ ദിവസവും ശുദ്ധ ജലവും സോപ്പും ഉപയോഗിച്ച് കുളിക്കണം.

കൈ കഴുകല്‍
1. ഭക്ഷണം കഴിക്കുക, മല വിസര്‍ജ്ജനശേഷം വൃത്തിയാക്കുക, മൂക്ക് വൃത്തിയാക്കുക, ചാണകം നീക്കുക എന്നീ എല്ലാ പ്രവൃത്തികളും ചെയ്യുന്നത് നമ്മുടെ കൈകള്‍ കൊണ്ടാണ്. ഇത്തരം പ്രവൃകളില്‍ ഏര്‍‌പ്പെടുമ്പോള്‍ നഖത്തിനടിയിലോ തൊലിപ്പുറത്തോ രോഗങ്ങള്‍ക്ക് കാരണമാകുന്ന രോഗാണുക്കള്‍ അവശേഷിക്കുന്നു. ആയതിനാല്‍ ഓരോ പ്രവര്‍ത്തിക്കുശേഷവും കൈ സോപ്പും വെളളവും (കൈക്കുഴയ്ക്ക് താഴെയും നഖവും വിരലുകള്‍ക്കിടയിലും) ഉപയോഗിച്ച് വൃത്തിയാക്കുന്നത് ധാരാളം രോഗങ്ങള്‍ തടയുന്നു.

2. കൃത്യമായി നഖം മുറിക്കുക. നഖം കടിക്കുന്നതും മൂക്ക് തോണ്ടുന്നതും ഒഴിവാക്കുക.

3. കുട്ടികള്‍ ചെളിയില്‍ കളിക്കാറുണ്ട്. അവരെ ഭക്ഷണത്തിന് മുമ്പ് കൈ കഴുകാന്‍ പരിശീലിപ്പിക്കുക.

4. രക്തം, മലം, മൂത്രം ഛര്‍ദ്ദി എന്നിവയുമായുളള സമ്പര്‍ക്കം ഒഴിവാക്കുക.

മലമൂത്ര വിസര്‍ജ്ജന ശുചിത്വം

1. കക്കൂസുകള്‍, കുളിമുറികള്‍, അതിന് ചുറ്റുമുളള ഭാഗങ്ങള്‍ എന്നിവ ശുചിയായ് സൂക്ഷിക്കണം. 

ഭക്ഷണ പാചക ശുചിത്വം

ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ശുചിത്വം പാലിക്കുന്നത് ഭക്ഷണ മലിനീകരണം, ഭക്ഷണത്തിലെ വിഷം, രോഗ വ്യാപനം എന്നിവ തടയാന്‍ സാധിക്കും.

1. പാചക പ്രദേശവും പാത്രങ്ങളും ശുചിയായ് സൂക്ഷിക്കുക
ചീഞ്ഞതോ അണുബാധ ഏറ്റതോ ആയ ഭക്ഷണ പദാര്‍ത്ഥം ഭക്ഷിക്കുന്നത് ഉപേക്ഷിക്കുക.
2. പാചകത്തിന് മുമ്പും വിളമ്പുന്നതിന് മുമ്പ് കൈ കഴുകുക
ഉപയോഗത്തിന് മുമ്പ് പച്ചക്കറി പോലുളള ഭക്ഷണപദാര്‍ത്ഥം ശരിയായി കഴുകുക.
3. ഭക്ഷണ പദാര്‍ത്ഥം കൃത്യമായി സൂക്ഷിക്കുക.ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് എത്രകാലം വരെ ഉപയോഗിക്കാം എന്ന് പരിശോധിക്കുക.
4. അടുക്കള മാലിന്യം ശരിയായ രീതിയില്‍ സംസ്കരിക്കുക. 

ആരോഗ്യ ശുചിത്വം
1. ബാന്‍റ് എയ്ഡ് ഉപയോഗിച്ച് കെട്ടിയും ശുചിയായും മുറിവുകളെ ശ്രദ്ധിക്കുക.
2. മരുന്നുകള്‍ വാങ്ങുന്നതിന് മുമ്പ് കാലാവധിയാകാന്‍ പരിശോധിക്കുക
3. ഒരു ഡോക്ടറുടെ വിദക്ത ഉപദേശ പ്രകാരമല്ലാതെ ഏതൊരു മരുന്നും ഉപയോഗിക്കാന്‍ പാടില്ല.

ശുദ്ധിയോടെ നടന്നാൽ തന്നെ ആരോഗ്യവും ഉന്മേഷവും മനസ്സിന് ഒരു ഉണർവും തോന്നും .ചടുലതയോടെ കാര്യങ്ങൾ നീങ്ങും. മാത്രമല്ല ശുദ്ധി എന്നത് ഒരു വ്യെക്തിയുടെ വ്യെക്തിത്ത്വത്തെ സൂചിപ്പിക്കുന്ന ഒന്ന് കൂടിയനെന്നത് മറക്കേണ്ട . ഒരാൾ എത്രത്തോളം അച്ചടക്കം ഉള്ളവനാണ് എന്നത് അയാളുടെ പേർസണൽ റൂം ഒറ്റനോട്ടത്തിൽ ഒന്ന് നോക്കിയാൽ മതിയാകും .അതുകൊണ്ട് സ്വന്തം വ്യെക്തിത്വത്തെ കുറിച്ചു വ്യാകുലപ്പെടുന്നവരും വീട് ശുചിത്വത്തോടെ പരിപാലിക്കുവാൻ മറക്കേണ്ട .ഇനി നമ്മുക്ക് ചിന്ധിക്കേണ്ടത് പരിസര ശുചിത്വത്തെ കുറിച്ചു ആണ് .മലയാളികള്ക്ക് പൊതുവായി ഇല്ലാത്ത ഒരു കാര്യം ആണിത് . കാര്യം മറ്റൊന്നുമല്ല സ്വാർത്ഥത കൂടുതൽ മലയാളിക്ക് എന്നുള്ളത് കൊണ്ട് തന്നെ. ഇല്ലെങ്കിൽ പിന്നെ സ്വന്തം കാര്യം ക്ലീൻ ആയിട്ടു നോക്കിട്ടു നാട് മുഴുവൻ നടന്നു തുപ്പുകയും ചപ്പുചവറുകൾ ഇടുകയും ചെയ്യുമോ ? 
യാതൊരു വെറുപ്പോ അറപ്പോ കൂടാതെ പുറത്തേക്കു വലിച്ചു നീട്ടി തുപ്പുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെയൊന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരരുടെ അറിവില്ലായ്മയാണ്ഒന്നാമത്തെ കാരണമെന്നു വ്യക്തം. മറുനാട്ടില്‍ ജീവിക്കുന്ന മലയാളികള് വൃത്തിയുള്ള സ്ഥലത്ത് ഒരു കടലാസ് കഷണമോ എന്തിനു അധികം? ഒന്നറിയാതെ തുപ്പാനോ മടിക്കുന്നു. ഒന്നാമത് വൃത്തിയുള്ള സ്ഥലത്തു അങ്ങനെ ചെയ്യാന്‍ തോന്നില്ല .വളരെ പെട്ടന്നു മനസ്സില്‍ രോഗം പടരുമെന്നുള്ള ചിന്തയൊന്നും ഓടി വരുന്നില്ലെയെങ്കിലും, അങ്ങനെ അറിയാതെയെങ്കിലും ചെയ്തു പോയെങ്കില്‍ പിഴയോ ജയില്‍ വാസമോ ആയിരിക്കും നമ്മുക്കതിനുള്ള മറുപടി.
.
നമ്മളുടെ ഭരണ കര്‍ത്താക്കള്‍ ഈ കാര്യങ്ങളില്‍ നിഷ്കര്‍ഷ പാലിക്കുന്നുണ്ടോ? ചിന്തിക്കേണ്ടിയിരിക്കുന്നു. അര്‍പ്പണബോധത്തോടെ തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള ജനത; കര്‍ശന നടപടി ഉറപ്പാക്കുന്ന അധികൃതര്‍; പ്രതിരോധ വകുപ്പിന്‍റെ ശക്തമായ മേല്‍നോട്ടമോ നഗരത്തിലെ ഓരോ മേഖലയിലും ജാഗരൂകരായ ആളുകളോ നമ്മള്‍ക്കില്ല, അരാജകത്വം പോലെ, നാഥനില്ല കളരിപോലെ, ചീഞ്ഞു നാറുന്ന റോഡുകള്‍ നഗര വീഥികള്‍ , മൂക്ക്പൊത്തി പോകുന്ന വിദേശിയര്‍., .... രാജ്യ വിക്സനത്തിനും ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനും വേണ്ടിനമ്മള്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴും കുറച്ചുക്കൂടി ശുദ്ധിവൃത്തിയുടെ കാര്യത്തിലും നല്‍കിയിരുന്നു വെങ്കില്‍ ജീവിതനിലവാരം മെച്ചപെടുത്താന്‍ നമ്മുടെ കൊച്ചു കേരളത്തിനു കഴിയില്ലേ? പിന്നെ ദൈവത്തിന്റെ നാടാണ് എന്ന് നമുക്ക് ധൈര്യപൂര്‍വ്വംഅവകാശപ്പെടാമല്ലോ. ബോധപൂര്‍വ്വം ഓര്‍മിച്ചു വെക്കേണ്ട ഉരുവിട്ട് പഠിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങള്‍ഉണ്ട്. അവ കൃത്യമായി പാലിച്ചാല്‍, പകര്‍ച്ചരോഗങ്ങളെയും ജീവിതശൈലി രോഗങ്ങളയും നമുക്ക് ഒഴിവാക്കുവാന്‍കഴിയും., നാട് സ്വര്‍ഗീയ നാടായി തീരട്ടെ.

ശുചിത്വം എല്ലാ രീതിയിലും എല്ലായിടത്തും എത്തിക്കുവാൻ നമ്മുക്ക് ഈ ശിവഗിരിതീര്താട്ന വേളയിൽ ശ്രെമിക്കാം .

By : Mr. Sarath Prasannakumar

0 comments:

Post a Comment