മാനവികതയെ പുല്‍കിനില്‍ക്കുന്ന മഹാതീര്‍ഥാടനകേന്ദ്രമാണ് ശിവഗിരി. ശ്രീനാരായണ ധര്‍മതീര്‍ഥം നിറഞ്ഞുകവിയുന്ന കേന്ദ്രമാണത്. തീര്‍ഥത്തിലേയ്ക്കുള്ള അടനം (യാത്ര) എന്നാണ് തീര്‍ഥാടനത്തിന്റെ അര്‍ഥം. 'തീര്‍ഥം' എന്ന പദത്തിന് നാനാര്‍ഥങ്ങളുണ്ട്. ശുദ്ധജലം, ജലാശയം, പുണ്യാസ്ഥലം, ശാസ്ത്രം, ഋഷികളാല്‍ സേവിക്കപ്പെട്ടത്, ആര്‍ത്തവം, ഉപസ്ഥം (ജനനേന്ദ്രിയത്തിന്റെ സ്ഥാനം), ഉപായം, കടവ്, ഉല്‍പ്പത്തി, ശരിയായ സ്ഥലം, ശരിയായ സമയം, അഗ്‌നി, രോഗനിര്‍ണയം എന്നിങ്ങനെ വിപുലമായ അര്‍ഥങ്ങളാണ് തീര്‍ഥത്തിനുള്ളത്. ശിവഗിരി തീര്‍ഥാടനത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവും ശാസ്ത്രീയവുമായ ലക്ഷ്യങ്ങളില്‍ ഈ അര്‍ഥതലങ്ങള്‍ക്കെല്ലാം പ്രസക്തിയുണ്ട്. കാളിദാസന്‍ തീര്‍ഥത്തിന് നല്‍കുന്ന നിര്‍വചനം തികച്ചും അന്വര്‍ഥമാണ്.
''യദധ്യാസിതമര്‍ഹദ്ഭിഃ
തദ്ധിതീര്‍ഥം പ്രചക്ഷതേ.''
മഹാന്‍മാര്‍ എവിടെ വാണരുള്ളുന്നുവോ അതാണ് തീര്‍ഥം എന്ന് സാരം.
സ്വന്തം നിവാസംകൊണ്ട് സാധാരണമായ സ്ഥലങ്ങള്‍ക്ക് തീര്‍ഥപദവി നല്‍കുന്ന മഹാന്‍മാരെ അനുസ്മരിക്കുവാനും അവരുടെ ആശയങ്ങളെയും ആദര്‍ശങ്ങളെയും സ്വന്തം ജീവിതത്തില്‍ പകര്‍ത്താനും അതുവഴി സമൂഹത്തെ നവീകരിക്കാനും ജനങ്ങള്‍ കൈക്കൊള്ളുന്ന ഉപാധിയാണ് തീര്‍ഥാടനം. ആത്മീയതയും ഭൗതികതയും സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര ജീവനകലയാണ് ഗുരു അവതരിപ്പിച്ചത്. ഈ ജീവനകലയുടെ നാനാര്‍ഥങ്ങള്‍ പഠിക്കുവാനുതകുന്ന തലത്തിലാണ് ഗുരു തീര്‍ഥാടനത്തെ സംവിധാനം ചെയ്തത്. ശിവഗിരി തീര്‍ഥാടനം എട്ട് വിഷയങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്നു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതികശാസ്ത്രപരിശീലനങ്ങള്‍ എന്നിവയാണവ. തീര്‍ഥാടനത്തിന്റെ പ്രസക്തിയെപ്പറ്റി നാരായണഗുരു തന്നെ പറയുന്നത് നോക്കുക: ''ഇവിടെ സൂചിപ്പിച്ച വിഷയങ്ങളെപ്പറ്റി പ്രസംഗപരമ്പര നടത്തണം. ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ളവരെ ക്ഷണിച്ചുവരുത്തി പ്രസംഗം ചെയ്യിക്കണം. ജനങ്ങള്‍ അച്ചടക്കത്തോടെ ഇരുന്ന് പ്രസംഗം ശ്രദ്ധിച്ചുകേള്‍ക്കണം. കേട്ടതെല്ലാം പ്രവൃത്തിയില്‍ വരുത്താന്‍ ശ്രമിക്കണം. അതില്‍ വിജയം പ്രാപിക്കണം. അപ്പോള്‍ ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാവും. അങ്ങനെ ജീവിതം മാതൃകാപരമായിരിക്കണം''.
ഗുരുവിന്റെ ഈ ഉപദേശം ഇന്നത്തെ തീര്‍ഥാടനത്തിലൂടെ നേടുന്നുണ്ടോ എന്നത് പഠനവിധേയമാക്കണം. ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ളവരെ ക്ഷണിച്ചുവരുത്തി പ്രഭാഷണം നടത്തണമെന്നാണല്ലോ ഗുരു പറഞ്ഞത്. ഇതിനുപകരം അനേകം മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ക്ഷണിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഭരണാധികാരികളെന്നനിലയില്‍ ഇവരുടെ പ്രാതിനിധ്യം ഉണ്ടാവണം. എന്നാല്‍ മന്ത്രിമാരെല്ലാം പണ്ഡിതരാണെന്ന ധാരണയില്‍ അവരെക്കൊണ്ട് പ്രഭാഷണവേദികള്‍ നിറക്കുന്ന സമീപനം ആശാസ്യമല്ല. രാഷ്ട്രീയ നേതാവ് വിദ്യാഭ്യാസവിചക്ഷണനായിക്കൊള്ളണ
ആത്മീയതയും ഭൗതികതയും സമഞ്ജസമായി സമ്മേളിക്കുന്ന വേദികള്‍ക്കുപകരം രണ്ടിന്റെയും ആത്മാവില്ലാത്ത വേദികള്‍ ഒരുങ്ങുന്നുണ്ടോ എന്നും സ്വയം വിമര്‍ശനത്തിന് വിധേയമാക്കണം. ആത്മീയ ഭൗതികരംഗങ്ങളില്‍ കേരളത്തിനും ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാകേണ്ട ശിവഗിരിക്ക് ആ ചരിത്രദൗത്യം നിര്‍വഹിക്കാനാവുന്നുവോ എന്നതും പരിശോധിക്കണം. ഗുരുസന്ദേശങ്ങളുടെ സാര്‍വലൗകികത എടുത്തുകാട്ടിയതുകൊണ്ടുമാത്രം ശിവഗിരിയുടെ ദൗത്യം അവസാനിക്കുന്നില്ല. ഒരു ലോക പാര്‍ലമെന്റുതന്നെ വിളിച്ചുകൂട്ടി മാനവികതയ്ക്ക് നവോന്മേഷം നല്‍കാന്‍ കഴിയുന്ന കേന്ദ്രമാണല്ലോ ശിവഗിരി. മതമേതായാലും മനുഷ്യന്‍ നന്നാവണമെന്ന് പറയുന്ന ഏതെങ്കിലും ഒരു കേന്ദ്രം വേറെയുണ്ടാവുമെന്ന് തോന്നുന്നില്ല. ശിവഗിരി അറിഞ്ഞോ അറിയാതെയോ ഉണ്ടാക്കിവച്ച ഈ ശൂന്യതയിലേയ്ക്കാണ് കേരളത്തില്‍ ആള്‍ ദൈവങ്ങള്‍ കടന്നുവന്നത്. സന്തോഷ് മാധവന്‍മാരും മറ്റും തഴച്ചുവളരാന്‍ അത് കാരണമായിട്ടുണ്ട്. ശിവഗിരി പുണ്യംനില്‍ക്കുന്ന ഇടമല്ലെന്ന് ഒരിക്കല്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഫലവൃക്ഷത്തൈകള്‍ പ്രസാദമായി കൊടുത്ത സന്ദര്‍ഭത്തിലാണ് ഈ ഉണര്‍ത്തുപാട്ടു ഉയര്‍ന്നത്. ഈ 'പുണ്യവിതരണം' മുളയിലേ നുള്ളപ്പെട്ടു.
ഗുരുവിന്റെ രാഷ്ട്രീയ ദര്‍ശനത്തിനും ഇന്ന് പ്രസക്തിയേറിയിട്ടുണ്ട്. ഇന്ത്യയിലെമ്പാടും അടിസ്ഥാന ജനവിഭാഗങ്ങള്‍ രാഷ്ട്രീയ ശാക്തീകരണത്തിന്റെ പാതയിലാണ്. ചരിത്രപരമായ കാരണങ്ങളാല്‍ രാഷ്ട്രീയ-സ്വയംഭരണാവകാശങ്ങളില്‍
ഗുരുസന്ദേശങ്ങളെ തിരിച്ചറിയുന്നതില്‍ അനുയായികള്‍ തന്നെ പരാജയപ്പെട്ടിരിക്കുന്നു. ബുദ്ധന്‍, നാരായണഗുരു, യേശുക്രിസ്തു തുടങ്ങിയവരെല്ലാം 'ജാതിയെ' എതിര്‍ത്തിട്ടും ജാതി പോയില്ലത്രെ! ഗുരു എതിര്‍ത്തത് ജാതികളെയല്ല, ജാതിയുടെ പേരില്‍ സൃഷ്ടിക്കപ്പെട്ട വിവേചനത്തെയാണ്, അഥവാ ഉച്ചനീചത്വത്തെയാണ്. മനുഷ്യരിലും വൃക്ഷങ്ങളിലും മൃഗങ്ങളിലും മത്സ്യങ്ങളിലും മറ്റും വ്യത്യസ്ത ഇനങ്ങളുണ്ട് (ജാതികളുണ്ട്). ജൂതനും യാദവനും നീഗ്രോയും ഈഴവനും പുലയനും നായരുമുണ്ടാകും. ഇത് പ്രകൃതിയിലെ വൈവിധ്യമാണ്, ജാതിവ്യവസ്ഥയാകട്ടെ വൈരുധ്യവുമാണ്. വൈവിധ്യത്തെ എതിര്‍ക്കുന്നത് അബദ്ധമാണ്. വൈരുധ്യത്തെ നശിപ്പിക്കാം. പട്ടികളില്‍ ഒരിനം മതിയെന്നു പറയാനാകുമോ? റോസാപ്പൂവില്‍ ഒരിനം മതിയെന്നു പറയുമോ? ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണ് ഗുരു ലക്ഷ്യമിട്ടത്. ജാതികളുണ്ടാവും ഭേദം പാടില്ല, മതങ്ങളുണ്ടാവും ദ്വേഷം പാടില്ല. വിദ്യകൊണ്ട് സ്വതന്ത്രരാകാന്‍ ഗുരു പറഞ്ഞു. അനുയായികള്‍ വിദ്യകൊണ്ടു, പക്ഷേ സ്വതന്ത്രരായില്ല! നീ ആര്? എന്ന് ജാതിചോദിച്ച് തീണ്ടാട്ടിമാറ്റിയവരോടാണ് ജാതി ചോദിക്കരുത്-പറയരുത് വിചാരിക്കരുത് എന്ന് വിലക്കിയത്. അതാകട്ടെ ഈഴവരോടു മാത്രം പറഞ്ഞതുമല്ല.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതി യുക്തിചിന്തയുടെ വെളിച്ചത്തില്‍ സമൂഹത്തെ പരിവര്‍ത്തനം ചെയ്തവരാണ് ഗുരുവും അദ്ദേഹത്തിന്റെ അനുയായികളും. തന്നെ ദൈവമാക്കി ആരാധിക്കരുതെന്ന് ഉപദേശിച്ച ഗുരുവിന്റെ പേരില്‍ ഗുരുക്ഷേത്രമുണ്ടാക്കുന്നത് ഗുരുനിന്ദയാണ്. ഗുരുക്ഷേത്രത്തില്‍ തുലാഭാരവും ഗരുഡന്‍തൂക്കവും ഉണ്ടാകുന്നത് ഗുരുവിന്റെ ധര്‍മപരിപാലനത്തിന് വിരുദ്ധമാണ്. മോക്ഷപ്രാപ്തിയെപ്പറ്റി ഗാന്ധിജി നാരായണഗുരുവിനോട് ചോദിച്ചപ്പോള്‍, ''ആധ്യാത്മിക മോക്ഷപ്രാപ്തിയെക്കാള്‍ ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങള്‍ അധികം ഇഷ്ടപ്പെടുന്നത്'' എന്നാണ് ഗുരു മറുപടി പറഞ്ഞത്. ഗുരുവിന്റെ സാമൂഹികദര്‍ശനത്തിന്റെ മര്‍മമാണിവിടെ തെളിയുന്നത്. ആഗോളീകരണകാലത്ത് ഈ ദര്‍ശനത്തിന്റെ പ്രസക്തിയും പ്രയോഗവും ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ഗുരു ഒരു മതസ്ഥാപകനായിരുന്നില്ല. മതങ്ങളുടെ ഏകത്വമാണ് ഗുരുവിന്റെ മതദര്‍ശനത്തിന്റെ കാതല്‍. ''നാമായി ഒരു മതത്തിലും പെടുന്നില്ലെന്ന്'' അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ഹിന്ദുമതം എന്നൊരു മതമില്ലെന്ന് ഗുരു വ്യക്തമാക്കിയിട്ടുമുണ്ട്. അദ്ദേഹത്തിനെ മതത്തിന്റെ അതിരുകള്‍ക്കുള്ളില്‍ തളക്കാനും മതേതരനാക്കാനും ശ്രമം നടക്കുന്നു. ''പല മതസാരവുമേകം'' എന്ന ദര്‍ശനൈക്യത്തിലാണ് അദ്ദേഹം എത്തിനില്‍ക്കുന്നത്. അവിടെ എത്താന്‍ കഴിയാത്തവര്‍ സ്വന്തം പക്ഷത്തേയ്ക്ക് അദ്ദേഹത്തെ പിടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നത് അവിവേകമാണ്.
ഗുരുമന്ദിരങ്ങളില്‍ വെടിവഴിപാടു വരുകയാണല്ലോ. വലിയവെടി 20 രൂപ, ചെറിയ വെടി 10 രൂപ എന്ന പരസ്യപ്പലക ഗുരുമന്ദിരങ്ങളില്‍ വരും. അപ്പോള്‍ ചീറ്റിപ്പോകുന്നത് വെടിമരുന്നായിരിക്കില്ല, ശ്രീനാരായണ സംസ്‌കാരമായിരിക്കും!! ഗുരോ ഇവരോടു പൊറുക്കരുതേ!
Source : http://www.janayugomonline.com/php/newsDetails.php?nid=1009108#.UqxQVISMJ_A.facebook
0 comments:
Post a Comment