Wednesday, 18 December 2013

നവോത്ഥാന കാലഘട്ടത്തിലെ ത്രിമൂര്‍ത്തികള്‍ - രാജന്‍ കെ. പാച്ചല്ലൂര്‍

സ്വാമി വിവേകാനന്ദന്‍ മനുഷ്യര്‍ക്കിടയിലെ ജാതി വിവേചനത്തിന്റെ മൃഗീയതകണ്ട് കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച ഇരുളടഞ്ഞ കാലഘട്ടത്തില്‍ സൂര്യ തേജസികളായി ജ്വലിച്ചുയര്‍ന്ന ത്രിമൂര്‍ത്തികളായിരുന്നു ശ്രീ ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുവും ശ്രീഅയ്യന്‍കാളിയും. ഈ ത്രീമൂര്‍ത്തികളില്‍ പ്രതികൂലസാഹചര്യങ്ങളോട് ഏറോ മല്ലിട്ട് താന്‍ ജനിച്ച സമുദായത്തിലെ അധസ്ഥിത വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി വീറോടെ പോരാടിയവരില്‍ അയ്യന്‍കാളിയുടേത് അഗ്രിമസ്ഥാനത്താണ്. മനുഷ്യകുലത്തില്‍ പിറന്നവര്‍ക്ക് മൃഗങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണനപോലും നല്കാതെ അടിയാളവര്‍ഗ്ഗമായി അകറ്റി നിര്‍ത്തിയ നികൃഷ്ടതക്കെതിരെ സ്വയം പോരാടുകയും ആ പോരാട്ടവീര്യം തന്റെ സമുദായത്തിലുള്ളവരിലേക്കും പകര്‍ന്ന് മനുഷ്യന്‍ മനുഷ്യനായി തന്നെ മരിക്കേണ്ടവരാണെന്നും, എന്നും മേലാളരുടെ കീഴാളരായി ജീവിക്കേണ്ടവരല്ലെന്നും സ്വന്തം ജീവിതംകൊണ്ട് മാര്‍ഗ്ഗദീപം തെളിയിച്ച പുലയനേതാവായ അയ്യന്‍കാളിതന്നെയാണ് നവോത്ഥാന നായകരില്‍ പ്രഥമസ്ഥാനീയന്‍.

1963 ആഗസ്റ്റ് 28ന് വെങ്ങാനൂരിലെ പ്ലാവത്തറ വീട്ടില്‍ അയ്യന്‍പുലയന്റെയും മാലയുടേയും പുത്രനായിട്ടാണ് അയ്യന്‍കാളി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും അര്‍ഹതയില്ലാതെ വളര്‍ന്ന അയ്യന്‍കാളി താനും തന്റെ സമുദായവും നേരിടുന്ന നീതികേടിനോട് വളരെ ചെറുപ്പത്തിലെതന്നെ ചിന്താകുലനായിത്തീര്‍ന്നു. അതിന്റെ ഫലമായിട്ടാണ് നീതിയ്ക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് അദ്ദേഹം നേതൃസ്ഥാനീയനായത്. ജന്മി സവര്‍ണ്ണ വര്‍ഗ്ഗത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നിരന്തരമായ എതിര്‍പ്പുകളെ കായികമായും ആശയപരമായും നേരിട്ടുകൊണ്ടായിരുന്നു സമുദായോദ്ധാരണയില്‍ പാതയില്‍ കുതിച്ചത്. അസാധാരണനായ ചങ്കുറപ്പുകൊണ്ട് എതിര്‍പ്പുകളെ ഒന്നൊന്നായി നേരിടുകയായിരുന്നു. അതിലൂടെ അടിയാളവര്‍ഗ്ഗത്തിന് കിട്ടിയത് മനുഷ്യരായി ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള അവസരമായിരുന്നു.വിദ്യാലയങ്ങള്‍ സ്ഥാപിച്ചും, പാടങ്ങളില്‍ പണി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ന്യായമായ കൂലിയും സമയക്ലിപ്തതയും ആവശ്യപ്പെട്ടുകൊണ്ടുള്ള നവോത്ഥാന പദ്ധതികള്‍ ഇരുള്‍മൂടിയിരുന്ന കേരള സമൂഹത്തില്‍ ഞെത്തലുളവാക്കുന്ന ചരത്രസംഭവങ്ങളായി മാറി. തച്ചുതകര്‍ക്കാനും, അടിച്ചമര്‍ത്താനുമുള്ള മേല്‍ക്കോയ്മക്കാരുടെ തന്ത്രങ്ങള്‍ അയ്യന്‍കാളിയുടെ സമരവീര്യത്തിനുമുന്നില്‍ ഒന്നൊന്നായി തകര്‍ന്നു വീണു. നിരക്ഷരനായിരുന്നിട്ടും ഭരണചക്രം തിരിയ്ക്കുന്ന ശ്രീമൂലം പ്രജാസഭയിലേക്ക് അയ്യന്‍കാളി നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയുണ്ടായി. അത് അദ്ദേഹം നടത്തിയ കീഴാളവര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രയത്‌നങ്ങള്‍ക്കുള്ള പ്രതിഫലമായിരുന്നു. പുലയരാജാവായി തനിയ്ക്ക് കിട്ടിയ ആ പദവിയെ തുടര്‍ച്ചയായി അദ്ദേഹം 28 വര്‍ഷം അലങ്കരിച്ചു. അവഗണനകളും എതിര്‍പ്പുകളും മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരുന്ന സമൂഹത്തിലെ വലിയൊരുവിഭാഗം ജനതയെ സമുദ്ധരിക്കാന്‍ അയ്യന്‍കാളി നടത്തിയ സേവനങ്ങള്‍ കേരളചരിത്രത്തില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്തതാണ്.

തിരുവനന്തപുരത്ത്  ചെമ്പഴന്തിയിലെ വയല്‍വാരത്തു വീട്ടില്‍ മാടനാശാന്റെയും കുട്ടിയമ്മയുടേയും ഇളയപുത്രനായിട്ടാണ് 1856ല്‍ മലയാളമാസം ചിങ്ങത്തില്‍ ചതയം നാളില്‍ ശ്രീനാരായണഗുരു ജാതനാകുന്നത്. നാരായണന്‍ എന്നായിരുന്നു ആദ്യ പേര് ഋഷിതുല്യമായ ജീവിതം നയിച്ച അദ്ദേഹത്തിന് അനുയായികളില്‍ നിന്നും, വിശ്വാസികളില്‍ നിന്നും പില്ക്കാലത്ത് ലഭിച്ചതാണ് നാരായണഗുരു എന്ന ദിവ്യനാമം. മാടനാശാന്റെ അമ്മാവനായ കൃഷ്ണന്‍ വൈദ്യനില്‍നിന്നാണ് നാരായണന്‍ മലയാളവും സംസ്‌കൃതവും ആദ്യം പഠിക്കുന്നത്. കൃഷ്ണന്‍ വൈദ്യന്റെ താത്പര്യപ്രകാരം ജ്യോതിഷവും വൈദ്യവും കൂടിനാരായണന്‍ ഹൃദ്യസ്ഥമാക്കി. പഠനത്തിലുള്ള താത്പര്യവും ഉത്സാഹവും മനസ്സിലാക്കി തിരുവിതാംകൂറിലെ വാരണപ്പള്ളിയില്‍ കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ വിദ്യാലയത്തില്‍ നാരായണനെ ഏല്‍പച്ചു. 23-ാമത്തെ വയസ്സില്‍ വിദ്യാഭ്യാസം പൂര്‍ത്തിയായി നാരായണന്‍ കുമ്മമ്പള്ളിയില്‍ നിന്നും മടങ്ങി. അതോടെ ഭക്തിമാര്‍ഗ്ഗത്തിലേക്കാണ് അദ്ദേഹം കൂടുതല്‍ ആദകൃഷ്ടനായത്. വീത്തുകാരുടെ നിര്‍ബന്ധപ്രകാരം ബന്ധുവായ ഒരു യുവതിയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികനാള്‍ തുടര്‍ന്നില്ല. ആത്മീയമായ ഉള്‍വിളിയുമായി അദ്ദേഹം വീടുപേക്ഷിച്ചിറങ്ങുകയായിരുന്നു. ബന്ധങ്ങളില്‍ നിന്നും വിമുക്തനായ അദ്ദേഹം ഒരു അവദൂതനായി നാട്ടുവ്പുറങ്ങള്‍തോറും അലഞ്ഞ് നടന്നു. ഈ അവദൂതയാത്രയിലാണ് കേരളത്തിന്റെ സാമൂഹ്യജീവിതത്തെ ഉടച്ചുവാര്‍ത്ത ഒരു മഹാസംഘമം അരങ്ങേറിയത്. അത് ചട്ടമ്പിസ്വാമികളും നാണു ആശാനും തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നു. നാണു ആശാനിലെ ദിവ്യത്തൊത്തെ തിരിച്ചറിഞ്ഞ ചട്ടമ്പിസ്വാമികള്‍ അദ്ദേഹത്തേയും കൂട്ടി തൈക്കാട്ടെ അയ്യാഗുരുവിന്റെ സമീപത്തെത്തി. ആ കാലത്ത് അയ്യാഗുരുവിന്റെ കീഴില്‍ ഹംയോഗവും വേദാന്തവും അഭ്യസിക്കുകയായിരുന്നു ചട്ടമ്പിസ്വാമികള്‍. അയ്യാഗുരുവിന് ശിഷ്യപ്പെട്ട് നാണു ആശാന്‍ കുറേനാള്‍ അവിടെ കഴിഞ്ഞുകൂടി. അയ്യാഗുരുവിന്റെ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ടാണ്. നാണു ആശാന്‍ മരുത്വാമലയില്‍ തപസനുഷ്ഠിക്കാന്‍ പോകുന്നത്. മരുത്വാമലയിലെ ദീര്‍ഘനാളത്തെ തപസിനും ഊരുചുറ്റലിനും ശേഷം അദ്ദേഹം അരുവിപ്പുറത്ത് എത്തിച്ചേരുകയായിരുന്നു. അതോടെയാണ് കേരളത്തിലെ സാമൂഹിക ജീവിതം അയിത്താചാരങ്ങളില്‍ നിന്നും ക്രമേണമാറിമറിയാന്‍ തുടങ്ങുന്നത്.

അയിത്ത ജാതിക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനോ, അകലെ നിന്നുപോലും ആരാധിക്കാനോ അവകാശം നിഷേധിച്ചിരുന്ന കാലത്ത് അരുവിപ്പുറത്ത് ഒരു ക്ഷേത്രം പണിയാനും, പ്രതിഷ്ഠ നടത്താനും തീരുമാനമെടുത്തു. ആത്മീയതയില്‍ ഊന്നിയ ആ സംഭവം ഉച്ഛനീചത്വങ്ങള്‍ വച്ചു പുലര്‍ത്തിയിരുന്ന കേരളത്തിലെ വരേണ്യവര്‍ഗ്ഗത്തിന്റെ നെറുകയില്‍ ഏറ്റ ഉഗ്രതാഡനമായിരുന്നു. ദൈവത്തിന് ജാതയില്ല, ഉണ്ടെങ്കില്‍ ഞാന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്ന് സ്വാമികള്‍ മറുപടി കൊടുത്തപ്പോള്‍ അതിന് മറുവാക്കില്ലാത്തവിധം സവര്‍ണ്ണമേധാവികളുടെ നാവിറങ്ങിപ്പോയത് തങ്ങള്‍ നിലനിര്‍ത്തിപ്പോന്ന അനാചാരങ്ങള്‍ക്ക് ഇനി അധികനാള്‍ നിലനില്‍ക്കാനാവില്ലെന്ന തോന്നല്‍ ഉണ്ടായതുകൊണ്ടാവണം. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് തുടങ്ങിവച്ച ആരാധനാ സ്വാതന്ത്ര്യം മറ്റുദേശങ്ങളിലേക്കും വളരുകയാണുണ്ടായത്. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ ജീവിതാഭിവൃത്തിയെ തടഞ്ഞുവച്ചിരുന്ന ഉന്നതവര്‍ഗ്ഗം നാരായണ ഗുരുവിന്റെ ആത്മീയപ്രവര്‍ത്തനങ്ങളെ തടയിടാന്‍ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. പക്ഷെ കാലസ്ഥിതി നവോത്ഥാന പ്രക്രിയയ്ക്ക് അനുകൂലമായി തീരുകയായിരുന്നു. അത് മനസ്സിലാക്കാന്‍ യാഥാസ്ഥിതികന്മാരില്‍ ചിലരെങ്കിലും തയ്യാറാവുകയും ചെയ്തിരുന്നു. എങ്കില്‍ തന്നൈയും സാമൂഹ്യ നീതിയ്ക്കുവേണ്ടി പോരാടിയ അയ്യന്‍കാളിയ്ക്ക് വരേണ്യവര്‍ഗ്ഗത്തില്‍ നിന്നും കിട്ടിയ എതിര്‍പ്പുകളും അവഗണനകളും നാരായണഗുരുവിന്റെ ആത്മീയപ്രവര്‍ത്ത നങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടാകുമോ എന്ന് സംശയമാണ്. കാരണം പുലയരാജാവായി വാഴ്ത്തപ്പെട്ട അയ്യന്‍കാളി കീഴാളവര്‍ഗ്ഗത്തിലെ ഏറ്റവും താഴ്ന്ന ജാതിയില്‍പ്പെട്ട നായകനായിരുന്നു. താഴ്ന്ന ജാതിക്കാരോടുള്ള അയിത്തം പുലയരെക്കാള്‍ ഉയര്‍ന്ന ഗണത്തില്‍പ്പെട്ട മറ്റുജാതിക്കാരും വച്ചു പുലര്‍ത്തിയിരുന്നു എന്നത് കേരളത്തിലെ ജാതി സബ്രദായത്തില്‍ നിലനിന്നിരുന്ന ഏറെ അറിയപ്പെടാത്ത സത്യമാണ്. അതുകൊണ്ടാണ് കേരളത്തിലെ ഇരുണ്ട കാലഘട്ടത്തിലെ നവോസ്ഥാന നായകരില്‍ പുലയനേതാവായ അയ്യന്‍കാളിക്ക് പ്രഥമസ്ഥാനം ഉണ്ടെന്ന് ഈ ലേഖനത്തില്‍ ആദ്യമായി പറഞ്ഞിരിക്കുന്നത്.

വിദ്യാധിരാജനും, കാവി ധരിക്കാത്ത ശുഭ്രവസ്ത്രധാരിയായ സന്യാസിയും, കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രധാനിയുമാണ് അറിവിന്റെ അക്ഷയഖനിയായ ശ്രീ ചട്ടമ്പിസ്വാമികള്‍. തിരുവന്തപുരത്ത് കണ്ണമ്മൂലയില്‍ കൊല്ലൂരിലെ ഉള്ളൂര്‍ക്കോട് വീട്ടില്‍ 1853 ആഗസ്റ്റ്  25നായിരുന്നു ചട്ടമ്പിസ്വാമിയുടെ ജനനം. പേരിട്ടത് അയ്യപ്പന്‍ എന്നാണ്. കുഞ്ഞനെ വിദ്യാലയത്തില്‍ അയച്ച് പഠിപ്പിക്കാന്‍ കുടുംബത്തിന് സാമ്പത്തിക ശേഷിയില്ലായിരുന്നു. പക്ഷേ ഒടുങ്ങാത്ത വിജ്ഞാനദാഹവും അതിനൊത്ത ഗ്രഹണശേഷിയും ഉണ്ടായിരുന്ന ബാലന്‍ വിദ്യാലയത്തില്‍ നിന്നും മടങ്ങിവരുന്ന പഠിതാക്കളുടെ ഓലവാങ്ങി നോക്കിമലയാളവും തമിഴും കൂട്ടിവായിച്ചു പഠിയ്ക്കുകയായിരുന്നു. പിന്നീടാണ് കൊല്ലൂര്‍മഠം ശാസ്ത്രികളുടെ ശിഷ്യനായി തീരുന്നത്. പേട്ടയിലെ രാമന്‍പിള്ള ആശാന്റെ കുടിപ്പള്ളിക്കൂടത്തില്‍ പഠിക്കുമ്പോഴാണ് മോണിട്ടര്‍. (ചട്ടമ്പി) എന്ന പേര് കുഞ്ഞന് കിട്ടുന്നത്. ഷണ്മുഖദാസന്‍ എന്ന പേരിലാണ് അദ്ദേഹത്തിന് സന്യാസദീക്ഷ കിട്ടുന്നത് എങ്കിലും ചട്ടമ്പിസ്വാമികള്‍ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത്.

സവര്‍ണ്ണനായിരുന്നുവെങ്കിലും വീട്ടിലെ ദാരിദ്ര്യം മാറ്റാന്‍ കുഞ്ഞുനാളില്‍ കുഞ്ഞന്‍ പിള്ളയ്ക്ക് പല ജോലികളും ചെയ്യേണ്ടിവന്നു. അക്കാലത്ത് സെക്രട്ടറിയേറ്റിന്റെ (പഴയ ഹജൂര്‍ കച്ചേരി) നിര്‍മ്മാണ തൊഴിലാളികളില്‍ കുഞ്ഞന്‍പിള്ളയും മണ്‍കട്ട ചുമക്കാനായി പോയിട്ടുണ്ട്. മാതാവിന്റെ മരണശേഷമാണ് അദ്ദേഹം പൂര്‍ണ്ണമായും ആത്മീയജീവിതത്തിലേക്ക് തിരയുന്നത്. മതപരിവര്‍ത്തനത്തിനായി കേരളംവിട്ട് അയല്‍ രാജ്യങ്ങളില്‍ സഞ്ചരിച്ചു. ഈ സന്ദര്‍ഭങ്ങളില്‍ ഉന്നതരായ ആത്മീയാചാര്യന്മാരെ പരിചയപ്പെട്ടു. ഹൈന്ദവ പുരാണങ്ങള്‍ക്ക് പുറമെ, ബൈബിളും, ഖുറാനും ഹൃദ്യസ്ഥമാക്കി. ജന്മനാട്ടില്‍ മടങ്ങിയതിനുശേഷമാണ് തന്നി ലെ ആത്മീയ ശക്തിയെ സാമൂഹ്യപരിവര്‍ത്തനത്തിനുള്ള ഉപകരണമാ യിട്ടുകൂടി ഉപയോഗപ്പെടുത്തുന്നത്. ജാതിവിളിപ്പേര് കുഞ്ഞന്‍ എന്നായിരുന്നു. താമരശ്ശേ രി ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിയാണ് പിതാവ്. അമ്മ നായര്‍ സ്ത്രീയായ നങ്ങേ മുപ്പിള്ള. സവര്‍ണ്ണവര്‍ഗ്ഗത്തില്‍പ്പെട്ടവരാണെങ്കിലും ദാരിദ്ര്യത്തി ന്റെ പടുകുഴി യിലായിരുന്നു ജീവിതാരംഭം.


ലേഖനം - രാജന്‍ കെ. പാച്ചല്ലൂര്‍ ....Read

0 comments:

Post a Comment