1. ശ്രീ നാരായണ ധര്‍മ പരിപാലന യോഗം, നിബന്ധനകളും, വിവരണങ്ങളും എന്ന പേരില്‍ 1079 വൃശ്ചികം പത്താം തീയതി യോഗം ജെനെറല്‍ സെക്രടറി എന്‍. കുമാരനാശാന്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള രൂല്സിന്റെ മുഖവുരയില്‍ നിന്നും ഒരു ഭാഗം താഴെ ചേര്‍ക്കുന്നു.
" ഒരു സമുദായ ശക്തിയുടെ ആവശ്യകത. നമ്മുടെ കാലോചിതമായ അഭിവൃദ്ധിക്ക് സര്‍വാത്മനാ ഒഴിച്ച് കൂടാതതാണ് . ഇവിടെ പ്രസ്തുതമായ ശ്രീനാരായണ ധര്‍മ പരിപാലന യോഗത്തെ കുറിച്ച് കേള്‍ക്കുന്നതും അതികം ശ്രധാര്‍ഹാമായിരിക്കും ഏന് തോന്നുന്നു.
ഈ യോഗം അര്‍ത്ഥത്തില്‍ കേവലം മലയാളത്തിലെ ഈഴവ മഹാജനയോഗമാകുന്നു.എന്നാല്‍ ഇതിന്റെ നാമം വെളിപെടുതിന്നില്ല തന്നെ . ആ നാമത്തിനു പ്രയോജനാന്തരം ഉണ്ട് . നമ്മുടെ ധര്‍മ പരിപാലന യോഗം വന്ധ്യനായ അരുവിപുറം മഠത്തില്‍ ബ്രഹ്മശ്രീ ശ്രീ നാരായണ ഗുരു സ്വാമികളുടെ നിര്‍മലമായ നാമകരണത്തില്‍ സ്ഥാപിക്കപെട്ടതാകുന്നു .
2. SNDP യോഗത്തിന്റെ അഞ്ചാമത്തെ യോഗ വാര്‍ഷികത്തിന് യോഗസ്ഥപകന്‍ ഡോ.പല്‍പു ചെയ്ത പ്രസംഗത്തില്‍ ഇപ്പ്രകാരം പറയുന്നു ...
" SNDP യോഗമെന്നത് ഈ പശ്ചിമ തീരത്ത് എത്രയും കോടി ജനസംഖ്യ ഉള്ള ഒരു ജന സമുദായമായ ഈഴവരുടെ ,അല്ലെങ്കില്‍ തെയന്മാരുടെ ഉദ്ഗതിയെ ഉദ്ദേശിച്ചു പ്രവര്‍ത്തിച്ചു പോരുന്ന രെജിസ്റെര്‍ ചെയ്തിട്ടുള്ള യോഗമാകുന്നു.ഈ യോഗം ഈ സമുദായത്തില്‍ ജനിച്ച ഒരു സന്യാസിയുടെ നാമത്തില്‍ സ്ഥാപിക്ക്പെട്ടിട്ടുള്ളതാകുന്നു".
3. 1916ല്‍ ആലുവ അദ്വൈത ആശ്രമത്തില്‍ ഇരുന്നു കൊണ്ട് മേയ് ഇരുപത്തിരണ്ടാം തീയതി ഗുരുദേവന്‍ ഡോ.പല്‍പുവിനു ഇപ്പ്രകാരം കത്തെഴുതി . ആ കത്തില്‍ ഇങ്ങനെ സൂചിപ്പിച്ചിരുന്നു
" മനസ്സില്‍ നിന്നും, വാക്കില്‍ നിന്നും, പ്രവര്‍ത്തിയില്‍ നിന്നും നാം യോഗത്തിനെ വിട്ടിരിക്കുന്നു ".
4.ശിവഗിരി സത്രത്തില്‍ വെച്ച് സഹോദരന്‍ അയ്യപ്പന്‍, എന്‍. കുമാരന്‍ ജഡ്ജി എന്നിവരുടെ സാന്നിധ്യത്തില്‍ ( യോഗത്തിന് സ്വന്തമായി ആസ്ഥനമുണ്ടാക്കാന്‍ ശിവഗിരി സ്വത്തുകളില്‍ ഏതെങ്കിലും ഗുരുദേവന്‍ അനുഗ്രഹിച്ചു തരണം എന്ന അപേക്ഷയുമായി ആണ് അവര്‍ ചെന്നത്) വന്‍ സി.ഓ. മാധവനെ നോക്കി ഇപ്പ്രകാരം പറഞ്ഞു
" നാം ചെയ്യേണ്ടത് ചെയ്തു" .
ഈ സമയത്ത് മെഴുകു തിരി വെക്കുന്ന ചിമിനി വിളക്കു കാറ്റടിച്ചു താഴെ വീണുടഞ്ഞു . ഇത് കണ്ടിട്ട് ആത്മഗതമായി ഗുരുദേവന്‍ പറഞ്ഞു -' സ്ഥാപനങ്ങള്‍ എല്ലാം മോശമാകും '.
(അവലംബം: ഗുരുദേവന്‍ കോലത്കരയില്‍ നിന്നും ശിവഗിരിയില്‍ നിര്‍ത്തി പഠിപ്പിച്ച ശ്രീ. ദിവാകരന്‍ അവര്‍കളുടെ ഓര്മ കുറിപ്പുകള്‍ )
Posted on Facebook Group by : DrKamaljith Abhinav
0 comments:
Post a Comment