SREE NARAYANA GURU
Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.
SREE NARAYANA GURU
Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
Sunday, 30 November 2014
അരുവിപ്പുറം ശിവ പ്രതിഷ്ഠ - ആത്മ ബോധത്തിന്റെ പ്രതിഷ്ഠ :
ലോകത്ത് എവിടെയും ഇങ്ങനെ ഒരു വിപ്ലവം നടന്നു കാണില്ല. ഒരുതുള്ളി രക്തം പോലും ചിന്താതെ, ഒരായുധം പോലും ഉപയോഗിക്കാതെ ഒരു പാതി രാത്രിയുടെ നിശബ്ദതയിൽ ഒരു ശിലയിൽ മറ്റൊരു ശിലാഖണ്ഡം എടുത്തു വച്ചുകൊണ്ട് കാലം കുറിച്ച മുഹൂർത്തത്തിൽ നടന്ന വിപ്ലവം. അതായിരുന്നു 1888 -ലെ ശിവരാത്രി ദിവസം ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ. ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഒരു മഹാ വിപ്ലവം ആയിരുന്നു അത്. നൂറ്റാണ്ടുകളായി അടിമത്തത്തിൽ ആണ്ടു കിടന്ന ഒരു ജനതതിയുടെ മോചനം ആണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ നടന്നത്. കാലങ്ങളായി ആത്മബോധ മില്ലാതെ ശവ തുല്യം കഴിഞ്ഞിരുന്ന ഒരു ജനതയെ ശിവമാക്കി തീർത്തത് ഈ ശിലാഖണ്ഡം ആയിരുന്നു. ശിവൻ ഒരു മൂർത്തി മാത്രമല്ല, ജീവനാണ് അഥവാ ഊർജ്ജമാണ്. വർണ്ണ വ്യവസ്ഥയിലൂടെ, ജാതി വ്യവസ്ഥയിലൂടെ നഷ്ടപ്പെട്ട ആ ആത്മബലത്തെയാണ് ഗുരു പ്രതിഷ്ഠിച്ചത്. കുദ്രോളിയിൽ ശിവ പ്രതിഷ്ഠ നടത്തിയ ശേഷം ഗുരു പറഞ്ഞത് "ശിവൻ ആദ്യം ഉണ്ടാകട്ടെ ആത്മബലം പുറകെ വരും" എന്നായിരുന്നു.
കടപ്പാട് : ഡോ. ഗീതാ സുരാജ് എഴുതിയ "ശ്രീ നാരായണ ഗുരു - അറിയേണ്ടതും അനുഷ്ടിക്കെണ്ടതും"
കേരള നവോദ്ധാനത്തിന്റെ പിതാവ് ആര് ?
ഭ്രാന്താലയം ആയിരുന്ന കേരളത്തെ അതില്‍ നിന്നും മോചിപിച്ചു തുടങ്ങിയത് ബ്രിടീഷുകാര്‍ തന്നെയായിരുന്നു . മുലക്കരം നിര്‍ത്തലാക്കിയ വിക്ടോറിയ രാജ്ഞി, അടിമത വ്യവസ്ഥിതി ഇല്ലാതാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച കേണല്‍ മണ്രോ , ഏകീകൃത ശിക്ഷാ നിയമം നടപ്പില്‍ വരുത്തിയ മെക്കാളെ സായിപ്പ് എന്നിവര്‍ ആധുനിക ഭാരതത്തിന്റെ ശില്‍പികള്‍ തന്നെ ആയിരുന്നു..
എന്നാല്‍, കേരള നവോദ്ധാനത്തിന്റെ പിതൃസ്ഥാനം ക്രിസ്ത്യന്‍ മിഷിനറിമാര്‍ക്ക് നല്‍കുന്നതില്‍ എനിക്ക് അശേഷം യോചിപില്ല.. അവര്‍ കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് അടക്കം ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ട് ഉണ്ട് എങ്കില്‍ തന്നെയും മത പരിവര്‍ത്തനം എന്ന ലക്‌ഷ്യം ആയിരുന്നു അതിന്റെ പിന്നില്‍ അല്ലാതെ വിശ്വ മനവീയതയില്‍ അധിഷ്ടിതം അല്ലായിരുന്നു .ഭാരതത്തെ ഒരു ക്രിസ്തുമത രാജ്യം ആക്കുക എന്ന ലക്‌ഷ്യം നേടുവാനുള്ള ഉപാധി ആയി അവര്‍ ഇവിടുത്തെ ചീഞ്ഞു നാറിയ ജാതി വ്യവസ്ഥയെ കണ്ടു. ഉച്ചനീച്ചത്വത്തില്‍ നിന്നുള്ള മോചനം എന്ന രീതിയില്‍ ക്രിസ്തു മത പ്രചരണം അവര്‍ നടത്തി.ചാവറയച്ചന്‍ ആയാലും, എവുപ്രാസ്യാമ്മ ആയാലും വ്യവസ്ഥാപിത ക്രിസ്തു മതത്തിനു ഉള്ളില്‍ നിന്ന് കൊണ്ടുതന്നെ ആയിരുന്നു പ്രവര്‍ത്തനം.
ഇവിടെ ആണ് ശ്രീനാരായണ ഗുരു എന്ത് കൊണ്ട് കേരള നവോദ്ധാനത്തിന്റെ പിതാവ് എന്ന സ്ഥാനത്തിനു അര്‍ഹന്‍ എന്ന് നാം മനസിലാക്കേണ്ടത്..
ബ്രിടീഷ് ഭരണകാലത്ത് ക്രിസ്ത്യന്‍ മിഷിനറിമാര്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭിച്ചിരുന്നു.. കൂടാതെ അവര്‍ക്ക് ജീവഭയം ഇല്ലാതെ പ്രവര്‍ത്തിക്കുവാനും കഴിഞ്ഞിരുന്നു . വൈക്കം സത്യാഗ്രഹ സമയത്ത് നിരോധിക്കപെട്ട വഴിയിലൂടെ കോട്ടന്‍ സായിപ്പിനോപ്പം അദ്ധേഹത്തിന്റെ പി.എ. ആയ ഒരു ഈഴവനും കൂടി നടന്നു പോയി. ഒരു സവര്‍ണ്ണനും തടഞ്ഞില്ല . ഇതേ കുറിച്ച് ഒരുവന്‍ ഗുരുദേവനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഇതായിരുന്നു " കന്നിന്‍ തോല്‍ ചെരുപ്പിലായാലെ ക്ഷേത്രത്തില്‍ കയറുന്നതിനു തടസം ഉള്ളൂ ചെണ്ടയില്‍ ആയാല്‍ കുഴപ്പം ഇല്ലല്ലോ"
അക്കാലത്തെ സാമൂഹ്യ സ്ഥിതിയെ കുറിച്ച് അറിയാന്‍ ഇതില്‍പരം ഒരു ഉദാഹരണം ഇല്ല..
ഗുരുദേവന്റെയും, വൈകുണ്ട സ്വാമികളുടെയും , മഹാത്മാ അയ്യങ്കാളിയുടെയും ഒന്നും പാത പൂമൂടിയത് ആയിരുന്നില്ല മറിച്ചു കല്ലും മുള്ളും, വിഷസര്‍പ്പങ്ങളും നിറഞ്ഞതായിരുന്നു...വൈകുണ്ട സ്വാമി ക്രിസ്തു മതതോട് എതിര്‍പ്പ് ഉള്ള വ്യക്തി ആയിരുന്നു .. അയ്യങ്കാളിക്ക് ആകട്ടെ തന്റെ സമുദായത്തിന്റെ ഭൌതിക ദുര്‍ഗതി അകറ്റാന്‍ ജീവിതം മുഴുവന്‍ പ്രവര്‍ത്തിക്കേണ്ടി വന്നു ..
ക്രിസ്ത്യന്‍ മിഷിനറിമാര്‍ മതത്തില്‍ അധിഷ്ടിതമായി, മത പ്രചാരണത്തിന് ഉള്ള വേദിയായി സാമൂഹ്യ പ്രവര്‍ത്തനത്തെ കണ്ടപ്പോള്‍ "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുദേവ വചനം സ്വാതന്ത്ര്യത്തിലേക്കുള്ള തുറന്ന വാതായനം ആയിരുന്നു . മുട്ടുവിന്‍ തുറക്കപെടും എന്നതിനേക്കാള്‍ അര്‍ത്ഥവത്താണ് മുട്ടേണ്ട കാര്യമില്ല വാതില്‍ തുറന്നു തന്നെ കിടക്കുകയാണ് എന്നുള്ളത് .
ഒരു മതത്തില്‍ നിന്ന് മറ്റൊരു മതം ഉയര്‍ന്നതോ താനതോ അല്ലെന്നല്ല ഗുരു പറഞ്ഞത്. ജാതികൃതമായ വൈകൃതങ്ങളില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയുള്ള മതം മാറ്റം ഒരു കളിലെ മന്ത് മറു കാലില്‍ ആക്കുന്നത് പോലെയുള്ള വികല്പം മാത്രം ആണെന്ന് ഗുരുദേവന് ഉറപ്പായിരുന്നു. മനുഷ്യനെ നന്നാക്കാന്‍ മതത്തിനു കഴിയും എങ്കില്‍ എല്ലാ മതത്തിനും അതിനു കഴിയും എന്ന് ഗുരുവിനു വ്യക്തമായിരുന്നു. നേരെ മറിച്ചു മനുഷ്യന്റെ മാനസിക ഉദ്ധാരണത്തിന് മതത്തിനു സംഭാവന്‍ ഒന്നും നല്‍കാന്‍ കഴിയില്ല എങ്കില്‍ ഒരു മതത്തിനും അതിനു കഴിയില്ല എന്നാ സത്യം ഗുരു മനസിലാക്കി ആണ് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നു പറഞ്ഞത്.
ഗുരുദേവന്റെ മതം ഏതെങ്കിലും പ്രത്യേക മതം ആയിരുന്നില്ല. എല്ലാ മതങ്ങളുടെയും സാരസര്‍വസ്വം ആയിരുന്നു.ഗുരുദേവന്റെ ദൈവം അറിവ് ആയിരുന്നു . അറിവ് എന്നത് ഏകവും അഖണ്ടവും ആണ്.. സ്നേഹം , ജ്ഞാനം എന്നിവ കൊണ്ടാണ് ഗുരുദേവനില ജനങ്ങള്‍ ആകര്ഷിക്കപെട്ടത്. ഗുരുദേവന്റെ ഒരു മതം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് മത സമന്വയം ആണ്.ഈശ്വരനിലേക്കുള്ള മാര്‍ഗം ആണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്.. ഓരോ മതങ്ങള്‍ക്കും വ്യത്യസ്ഥങ്ങളായ അനുഷ്ടാന രീതികളും,ചിന്താപദ്ധതികളും ഉണ്ട്.പക്ഷെ എല്ലാം എത്തി ചേരുന്നത് ഒരേ ലക്ഷ്യത്തില്‍ തന്നെ ആണ്. പലമാതസാരവുമേകം എന്ന ഗുരുദേവ വചനം ഈ ആശയം ആണ് നമുക്ക് നല്‍കുന്നത്.ആത്മാനുഭാവതിലൂടെയുള്ള ഈശ്വര ദര്‍ശനതിലെക്കാന് മതങ്ങള്‍ വഴിതെളിക്കുന്നത്.
ദൈവത്തിന്റെ ഏകാത്വതിലാണ് മതങ്ങളുടെ അസ്ഥിവാരം നില നില്‍ക്കുന്നത് ലാ ഇലാഹ ഇല്ലള്ളാ എന്നാ ഖുറാന്‍ വചനവും,സര്‍വം ഖ്വലിദം ബ്രഹ്മ എന്ന് ഉപനിഷത്തും, ഒരേ പിതാവിന്റെ മക്കള്‍ എന്ന് ബൈബിളും ഏക ദൈവ വിശ്വാസം ആണ് ഉയര്‍ത്തി കാണിക്കുന്നത്. എല്ലാം ഒരു പിതാവിന്റെ മക്കള്‍ എന്നത്തിലൂടെ സഹോദരന്മാര്‍ തമ്മിലുള്ള സമത്വവും, സ്നേഹവും ആണ് മനുഷ്യരില്‍ ഉണ്ടാകേണ്ടത് എന്ന് അര്‍ത്ഥമാക്കാം.
ജാതിയെ നിരസിച്ചതിലൂടെ മനുഷ്യ സമത്വത്തെയും,മത സമന്വയത്തിലൂടെ മനുഷ്യ സഹോദര്യത്തെയും ആണ് ഉയര്‍ത്തി കാട്ടുകയാണ് ഗുരു ചെയ്തത്.
കേവലം ബാഹ്യമായ സാമൂഹിക പ്രവര്‍ത്തനം മാത്രമാണ് നവോദ്ധാനത്തിന്റെ പിതാവ് എന്ന പദവിക്ക് അര്‍ഹത നല്‍കുകയെങ്കില്‍ ജീവിതം മുഴുവന്‍ പ്രതിസന്ധികല്‍ നേരിട്ട് ആദ്യത്തെ ശിവക്ഷേത്രം പണിത, അവര്‍ണ്ണ സ്ത്രീകളെ മാറിടങ്ങള്‍ മറപ്പിച്ചു തെരുവില്‍ നടത്തിയ, ഹോയ് ഹോയ് വിളിച്ച സവര്‍ണ്ണ മാടമ്പിയെ തൂക്കി കായലില്‍ എറിഞ്ഞ, സവര്‍ണ്ണ കലാരൂപം ആയ കഥകളിയെ അവര്‍ണ്ണനും അരങ്ങില്‍ അവതരിപിക്കാന്‍ അനുമതി നേടിയെടുത്ത , അവസാനം സവര്‍ണ്ണ ചതിയാല്‍ രക്ത സാക്ഷി ആകേണ്ടി വന്ന ആറാട്ടുപുഴ വേലായുധപണിക്കര്‍ ആണ് ചാവറയച്ചനേക്കാള്‍ നൂറു ശതമാനം അര്‍ഹന്‍...
എന്നാല്‍ നവോദ്ധാനം എന്നു പറയുമ്പോള്‍ അത് കേവലം ബാഹ്യം മാത്രമല്ല ആത്മീയവും , ഭൌതികവുമായ ഉയര്‍ച്ച ഉണ്ടാകണം എങ്കില് ആന്തരികമായ ഉണര്‍വ് കൂടി ഉണ്ടാകണം.. കേരളത്തില്‍ അതിനു കഴിഞ്ഞത് ശ്രീനാരായണ ഗുരുദേവന് മാത്രമാണ്.....
എസ്.എന്‍.ഡി.പി. എന്ന പ്രസ്ഥാനത്തില്‍ ആദ്യകാലത്ത് നായരും, ക്രിസ്ത്യാനിയും ഒക്കെ അംഗം ആയിരുന്നു. യോഗത്തില്‍ അംഗം ആയതു കൊണ്ട് മന്നത് പദ്മനാഭന്‍ ഈഴവന്‍ ആയില്ല .. ഗുരുദേവന്‍ ഈഴവ ജനതയുടെ നവോദ്ധാന നായകന്‍ എന്ന് പറയുന്ന കൂപ മണ്ടൂങ്ങളോട് എന്ത് പറയാനാണ്.. എന്നാല്‍ അവരെ പൂര്‍ണ്ണമായും തെറ്റ് പറയാനും കഴിയില്ല ഗുരുദേവ ദര്‍ശനതോട് ഒരു ശതമാനം പോലും നീതി പുലര്‍ത്താന്‍ കഴിയാത്ത വെള്ളപള്ളി നടേശനെ പോലുള്ള മദ്യ വ്യാപാരികള്‍ യോഗ നേതൃത്വത്തില്‍ എത്തിയത് യോഗത്തിന്റെ അപചയം തന്നെയാണ് . ആ അപചയം മുതലെടുത്ത് ആണ് ഇന്ന് കേരള നവോദ്ധാനത്തിന്റെ പിതൃസ്ഥാനം മാറ്റി എടുക്കാന്‍ കുത്സിത ശ്രമങ്ങള്‍ നടക്കുന്നത്..
Sunday, 23 November 2014
മഴപെയ്യിക്കുവാന്‍ കഴിയുന്ന അര്‍ദ്ധനാരീശ്വര സ്തവം...!
മഴയില്ലാത്തതിനാല്‍ നെയ്യാര്‍ വറ്റി വരണ്ടു, കൃഷികള്‍ നശിച്ച്, കുടിക്കാന്‍ പോലും ജലം ഇല്ലാത്ത അവസ്ഥയില്‍ സ്ഥലവാസികള്‍ അരുവിപ്പുറത്ത് ഉണ്ടായിരുന്ന ശ്രീനാരായണ ഗുരുദേവന് മുന്‍പില്‍ പോയി സങ്കടം ഉണര്‍ത്തിച്ചു. കുറച്ചു സമയം ധ്യാന നിമഗ്നനായി ഇരുന്ന ഗുരുദേവന്‍ അവിടെ വച്ച് ഈ സ്തോത്രം രചിച്ച് അവിടെ വന്നവരോട് അത് ചൊല്ലുവാന്‍ ആവശ്യപ്പെട്ടു. അവര്‍ ഈ സ്ത്രോത്രം ചൊല്ലി തീര്‍ന്നതിനു ശേഷമുണ്ടായ കനത്ത മഴയില്‍ നെയ്യാര്‍ കരകവിഞ്ഞ് ഒഴുകി...!
ദിവസവും അനേകം ശിശുക്കള്‍ പട്ടിണി കിടന്നു മരിക്കുന്ന ഈ ഭാരതത്തില്‍ മഴ പെയ്യിക്കുവാനായി കോടിക്കണക്കിനു രൂപ മുടക്കി യാഗവും യജ്ഞവും അന്ധവിശ്വാസങ്ങളും പരസ്യം ചെയ്ത് നടക്കുന്ന പുരോഹിത തൊഴിലാളി വര്‍ഗ്ഗം ഈ ശ്ലോകം ഒന്ന് പഠിക്കുന്നത് നന്നായിരിക്കും.
അര്‍ദ്ധനാരീശ്വര സ്തവം...!
---★----★----★----★----★---
അയ്യോയീ വെയിൽകൊണ്ടു വെന്തുരുകി വാ-
ടീടുന്നു നീയെന്നിയേ
കയ്യേകീടുവതിന്നു കാൺകിലൊരുവൻ
കാരുണ്യവാനാരഹോ!
പയ്യാർന്നീ ജനമാഴിയിൽ പതിവതിൻ-
മുന്നേ പരന്നൂഴിയിൽ
പെയ്യാറാകണമേ ഘനാംബു കൃപയാ
ഗംഗാനദീധാമമേ! 1
---★----★----★----★----★---
അയ്യോയീ വെയിൽകൊണ്ടു വെന്തുരുകി വാ-
ടീടുന്നു നീയെന്നിയേ
കയ്യേകീടുവതിന്നു കാൺകിലൊരുവൻ
കാരുണ്യവാനാരഹോ!
പയ്യാർന്നീ ജനമാഴിയിൽ പതിവതിൻ-
മുന്നേ പരന്നൂഴിയിൽ
പെയ്യാറാകണമേ ഘനാംബു കൃപയാ
ഗംഗാനദീധാമമേ! 1
നാടും കാടുമൊരേകണക്കിനു നശി-
ച്ചീടുന്നതും നെക്കിന-
ക്കീടും നീരുമൊഴിഞ്ഞു നാവുകൾ വറ-
ണ്ടീടുന്നതും നിത്യവും
തേടും ഞങ്ങളുമുള്ളു നൊന്തുതിരിയും
പാടും പരീക്ഷിച്ചു നി-
ന്നീടും നായകനെന്തു നന്മയരുളായ്-
വാനർദ്ധനാരീശ്വരാ? 2
ച്ചീടുന്നതും നെക്കിന-
ക്കീടും നീരുമൊഴിഞ്ഞു നാവുകൾ വറ-
ണ്ടീടുന്നതും നിത്യവും
തേടും ഞങ്ങളുമുള്ളു നൊന്തുതിരിയും
പാടും പരീക്ഷിച്ചു നി-
ന്നീടും നായകനെന്തു നന്മയരുളായ്-
വാനർദ്ധനാരീശ്വരാ? 2
ഊട്ടിത്തീറ്റി വളർത്തുമുമ്പർതടിനീ-
നാഥന്നുമിപ്പോളുയിർ-
ക്കൂട്ടത്തോടൊരു കൂറുമില്ല, കഥയെ-
ന്തയ്യോ കുഴപ്പത്തിലായ്
നാട്ടിൽക്കണ്ടതശേഷവും ബത നശി-
ച്ചീടുന്നതും കണ്ടു നീ
മൂട്ടിൽത്തന്നെയിരുന്നിടുന്നു, മുറയോ?
മൂളർദ്ധനാരീശ്വരാ! 3
നാഥന്നുമിപ്പോളുയിർ-
ക്കൂട്ടത്തോടൊരു കൂറുമില്ല, കഥയെ-
ന്തയ്യോ കുഴപ്പത്തിലായ്
നാട്ടിൽക്കണ്ടതശേഷവും ബത നശി-
ച്ചീടുന്നതും കണ്ടു നീ
മൂട്ടിൽത്തന്നെയിരുന്നിടുന്നു, മുറയോ?
മൂളർദ്ധനാരീശ്വരാ! 3
ദാരിദ്ര്യം കടുതായ്, ദഹിച്ചു തൃണവും
ദാരുക്കളും ദൈവമേ!
നീരില്ലാതെ നിറഞ്ഞു സങ്കടമഹോ!
നീയൊന്നുമോർത്തീലയോ?
ആരുള്ളിത്ര കൃപാമൃതം ചൊരിയുവാ-
നെന്നോർത്തിരുന്നോരിലീ-
ക്രൂരത്തീയിടുവാൻ തുനിഞ്ഞതഴകോ?
കൂറർദ്ധനാരീശ്വരാ! 4
ദാരുക്കളും ദൈവമേ!
നീരില്ലാതെ നിറഞ്ഞു സങ്കടമഹോ!
നീയൊന്നുമോർത്തീലയോ?
ആരുള്ളിത്ര കൃപാമൃതം ചൊരിയുവാ-
നെന്നോർത്തിരുന്നോരിലീ-
ക്രൂരത്തീയിടുവാൻ തുനിഞ്ഞതഴകോ?
കൂറർദ്ധനാരീശ്വരാ! 4
മുപ്പാരൊക്കെയിതാ മുടിഞ്ഞു മുടിയിൽ
ചൊല്പൊങ്ങുമപ്പും ധരി-
ച്ചെപ്പോഴും പരമാത്മനിഷ്ഠയിലിരു-
ന്നീടുന്നു നീയെന്തഹോ!
ഇപ്പാരാരിനിയാളുമിപ്പരിഷയി-
ന്നാരോടുരയ്ക്കുന്നു നിൻ-
തൃപ്പാദത്തണലെന്നിയേ തുണ നമു-
ക്കാരർദ്ധനാരീശ്വരാ? 5
ചൊല്പൊങ്ങുമപ്പും ധരി-
ച്ചെപ്പോഴും പരമാത്മനിഷ്ഠയിലിരു-
ന്നീടുന്നു നീയെന്തഹോ!
ഇപ്പാരാരിനിയാളുമിപ്പരിഷയി-
ന്നാരോടുരയ്ക്കുന്നു നിൻ-
തൃപ്പാദത്തണലെന്നിയേ തുണ നമു-
ക്കാരർദ്ധനാരീശ്വരാ? 5
ഗുരുധര്‍മ്മം ജയിക്കട്ടെ, പുതിയൊരു ധര്‍മ്മം പുലരട്ടെ...!
==================================================
ഗുരുദേവ ദര്‍ശനങ്ങളെ അറിയുവാനും പഠിക്കുവാനും
JOIN ►►► www.facebook.com/groups/Guru.Buddhism ►►►

കുദ്രോളിയിൽ നിന്ന് ഒരു മാനവീയ സന്ദേശം ഇ.വി.ശ്രീധരൻ
Posted on: Saturday, 22 November 2014
നല്ല ദൈവങ്ങളെല്ലാം ഉയർന്ന ജാതിക്കാർക്കും ചീത്ത ദൈവങ്ങളെല്ലാം താഴ്ന്ന ജാതിക്കാർക്കുമെന്ന അവസ്ഥയുണ്ടായിരുന്നു. ജാതിസമ്പ്രദായത്തെ ഓമനിച്ച ഹിന്ദുമതത്തിന്റെ അകത്തളങ്ങളിലാകെയും കേരളത്തിലൊരു കാലത്ത് ഈ ദുരവസ്ഥ മനുഷ്യരിലൊരു വിഭാഗത്തോട് മറ്റൊരു വിഭാഗം വച്ചു പുലർത്തിയ ഒരു കടുത്ത അനീതി തന്നെയായിരുന്നു. ജാതിയും മതങ്ങളും സൃഷ്ടിച്ച ഇരുട്ട്. ഈ ഇരുട്ടിൽ ദൈവങ്ങളെയും ഉൾപ്പെടുത്തിക്കളഞ്ഞു. ജാതിമതാന്ധതയുടെ ഇരുട്ടിൽ നിന്ന് ദൈവങ്ങളെ മോചിപ്പിച്ച് താഴ്ന്ന ജാതിക്കാരായ പതിത വർഗ്ഗത്തിന് നൽകിയ ദൈവികപ്പോരാളിയായിരുന്നു നാരായണഗുരു. അതുകൊണ്ടാണ് നാരായണഗുരു ഏറ്റെടുത്ത മാനവിക കർമ്മങ്ങളിലൊന്ന് ക്ഷേത്രപ്രതിഷ്ഠകൾ നടത്തലായി മാറിയത്. നാരായണഗുരു ക്ഷേത്രപ്രതിഷ്ഠകൾ നടത്തിയത് മനുഷ്യരെ ദൈവത്തിലേക്ക് നയിക്കാനും ദൈവത്തെ മനുഷ്യരിലേക്ക് നയിക്കാനുമായിരുന്നു. അസ്പൃശ്യരായ പാവങ്ങൾക്ക് നല്ല ദൈവങ്ങളില്ലാത്തതിന്റെ വേദനയാണ് നാരായണഗുരു നെഞ്ചിലേറ്റിയത്. ഈ വേദന മാറ്റാനുള്ള ചികിത്സയുടെ തുടക്കമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ.
അരുവിപ്പുറത്തെ പ്രതിഷ്ഠയ്ക്കുശേഷം ഗുരുദേവൻ എൺപത് പ്രതിഷ്ഠകൾ നടത്തുകയുണ്ടായി. ഇവയിലൊന്നാണ് മംഗലാപുരത്തെ കുദ്രോളി ഗോകർണനാഥ ക്ഷേത്ര പ്രതിഷ്ഠ. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളെ കാലാന്തരത്തിൽ ശ്രീനാരായണീയർ ഗുരുദേവ ക്ഷേത്രങ്ങൾ എന്നു വിളിച്ചുപോന്നു. ഗുരുദേവ ക്ഷേത്രമായ കുദ്രോളിയിലെ ഗോകർണനാഥ ക്ഷേത്രത്തിൽ പുതിയൊരു മനുഷ്യനിർമ്മിതി നടക്കുകയാണ്. ഗോകർണനാഥ ക്ഷേത്രത്തിൽ സ്ത്രീകൾ പൂജാരിണിമാരായി. ഗുരുവിന്റെ ദൈവകേന്ദ്ര മാനവികതയിൽ നിന്ന് പൂജാരിണി രൂപത്തിൽ ആദ്യം പൊട്ടിവിരിഞ്ഞത് രണ്ട് നക്ഷത്രങ്ങളായിരുന്നു. ലക്ഷ്മിശാന്തിയും ഇന്ദിരശാന്തിയും. ഇപ്പോൾ പട്ടികജാതിക്കാരും വിധവകളുമായ രണ്ട് നക്ഷത്രങ്ങൾകൂടി പൊട്ടി വിരിഞ്ഞു. ബൈബിളിൽ പല നക്ഷത്രങ്ങളും ദൈവാംശം കലർന്ന സ്ത്രീകളുടെ പ്രതീകങ്ങളാണ്. ഗോകർണനാഥക്ഷേത്രത്തിലെ പൂജാരിണികളെ ബൈബിളിലെ ഇത്തരം ദിവ്യ നക്ഷത്രങ്ങളുടെ സ്വപ്ന തലത്തിലേക്ക് നമുക്ക് കൊണ്ടുപോകാം. സ്ത്രീപുരുഷ സമത്വത്തിന് ലഭിച്ച ദൈവഗീതം പൊഴിക്കുന്ന നക്ഷത്രങ്ങളാണ് ഇൗ പൂജാരിണികൾ. സ്ത്രീകൾക്ക് ഗുരുദേവനിൽനിന്ന് നക്ഷത്ര പദവി ലഭിച്ചിരിക്കുന്നു. ഗുരുദേവന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമായി ഗോകർണനാഥക്ഷേത്രത്തിലെ പൂജാരിണികൾ ദൈവത്തിന്റെ പ്രഭയിലേക്ക് ആവാഹിക്കപ്പെട്ടിരിക്കുന്നു.
സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങൾ കേരളത്തിൽ ഇപ്പോഴുമുണ്ട്. ഇങ്ങനെയുള്ള ക്ഷേത്രങ്ങളിൽ ദേവസ്വംബോർഡിന്റെ വകയായ ക്ഷേത്രങ്ങളും പെടുന്നു. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ സ്ത്രീ നിന്ദ നടക്കുന്നത് സർക്കാരിന്റെ കൂടി നേതൃത്വത്തിലാണെന്ന കാര്യം നമ്മുടെ മനുഷ്യത്വത്തെ അലോസരപ്പെടുത്തുന്നതേയില്ല. മാറി മാറി വരുന്ന സർക്കാരുകൾക്കാവട്ടെ ദേവസ്വം ബോർഡിനെക്കാൾ വലുതല്ല നമ്മുടെ നാട്ടിലെ സ്ത്രീ സമൂഹം. ഹിന്ദുമതത്തിന്റെ മതപരിസരങ്ങളിൽ സ്ത്രീകൾ ഇന്നും രണ്ടാംകിട (സെക്കൻഡ് സെക്സ്) ജന്മത്തിന്റെ ഉടമകളാണ്. 'വീത വികാരയായ് വില്ക്കപ്പെടാൻ" പിറന്ന ഇന്ദുലേഖമാർ മാത്രമല്ല, ലൈംഗിക ദാഹത്തിന്റെ ഭ്രാന്തിൽ പറിച്ചു കീറപ്പെടാൻ ജനിച്ചുപോയ ഇരകൾ കൂടിയാണ്. ഇങ്ങനെയൊക്കെയുള്ള സ്ത്രീ സമുദായത്തിലെ പാപികളായിട്ടാണ് വിധവകൾ കരുതപ്പെടുന്നത്. മറ്റൊരു മതത്തിലും സ്ത്രീകൾക്ക് ഇങ്ങനെയൊരവഗണനയില്ല. ഭർത്താവ് മരിച്ചാൽ അയാളുടെ ചിതയിൽ ചാടി മരിച്ച് സതിയായിത്തീരണമായിരുന്നു ഒരുകാലത്തെ ഹിന്ദുസ്ത്രീക്ക്. ചിതയിൽ ചാടി മരിച്ച് പരലോകത്തേക്ക് ഭർത്താവിനെ പിന്തുടരണമായിരുന്നു. അതൊക്കെ അവസാനിച്ചിട്ടും വിധവകൾ പാപികളായിത്തന്നെ ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളിൽ ഏറ്റവും ദുരിതവും അവഗണനയുമനുഭവിക്കുന്ന ഭ്രഷ്ട സമൂഹമാണ് വിധവകൾ. വിധവകളെ ദുശ്ശകനങ്ങളായി കരുതുന്ന അനാചാരത്തിന്റെ ഇന്ത്യയിലെ വിളനിലങ്ങളിലൊന്നാണ് കർണാടക ദേശം. എല്ലാവിധത്തിലും കീഴാള മനുഷ്യരുടെ നിലവിളി അത്യുച്ചത്തിൽ ഉയർന്ന ഒരു നാട്. അവിടെ നിന്ന് പ്രതീക്ഷയുടെ പ്രകാശം പരന്നൊഴുകാൻ തുടങ്ങിയിരിക്കുന്നു.
ഇക്കഴിഞ്ഞ ദീപാവലി നാളിൽ കുദ്രോളിയിലെ ഗോകർണനാഥ ക്ഷേത്ര മുറ്റത്ത് ആയിരക്കണക്കിന് വിധവകൾചേർന്ന് ദേവിയുടെ രഥം പതിനായിരക്കണക്കിന് സ്ത്രീകളുടെ മുമ്പിൽ വലിച്ചെഴുന്നള്ളിച്ചു. വിധവകൾ രഥം വലിച്ച് ക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്യുന്നതു കാണാൻ ഒരു നാടുണർന്നു വന്നു. ആ രഥത്തിലേക്ക് പൂജാരിണിമാരും കയറി. ദൈവം മാനവീയ നിറങ്ങളിൽ ചിരിക്കുകയായിരുന്നു. അങ്ങനെ കുദ്രോളിയിലെ ഗോകർണനാഥനു മുന്നിൽ ഒരു വിപ്ളവം പൂർത്തിയായിരിക്കുന്നു. ദൈവവും സ്ത്രീകളും പങ്കെടുത്ത വിപ്ളവം. ഈ വിപ്ളവത്തിന്റെ തത്വശാസ്ത്രം മാനുഷരെല്ലാരുമൊരുപോലെ എന്ന നാരായണ ഗുരുവിന്റെ സ്വപ്നങ്ങളാണ്.
കുദ്രോളിയിലെ ഗോകർണനാഥനു ചുറ്റും വിധവകൾ വലിച്ചുകൊണ്ടുപോയ ദേവിയുടെ തേര് കേരള മാനവീയതയ്ക്കു മുന്നിൽ സ്ത്രീകളെ ദൈവത്തിൽ നിന്നകറ്റരുതേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് കൈകൂപ്പി നില്ക്കുകയാണ്. പുരുഷന്മാരും സ്ത്രീകളും ദൈവത്തിനു മുന്നിൽ സമന്മാരാണെന്ന പ്രാർത്ഥനയാണ് കേരള മാനവീയത ഇനിയെങ്കിലും അതിന്റെ ആത്മമുദ്രയാക്കേണ്ടത്. ഇൗ ആത്മ മുദ്രയെ മുൻനിറുത്തിക്കൊണ്ട് കേരള മാനവീയത ക്ഷേത്ര സങ്കല്പങ്ങളോടാവശ്യപ്പെടണം സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാനുള്ള അനുവാദം നൽകേണമേയെന്ന്. ശബരിമലയിൽ സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനത്തിന് വേണ്ടിയാണ് ഇനി കേരള മാനവീയത ആശിക്കേണ്ടതും പൊരുതേണ്ടതും.
ആശിച്ചുകൂടേ, കേരള മാനവീയതയ്ക്ക് സ്ത്രീകളുടെ ശബരിമല പ്രവേശനം? സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കുന്നത് വിലക്കിയതിനു കാരണമായ സാഹചര്യങ്ങളെല്ലാം കാലഹരണപ്പെട്ടിരിക്കുന്നു. കാടും മൃഗങ്ങളും തണുപ്പുമൊക്കെയായിരുന്നല്ലോ തടസ്സ കാരണങ്ങൾ.
ആശിച്ചുകൂടേ കേരള മാനവീയതയ്ക്ക് എല്ലാ മതക്കാർക്കും ശബരിമലയടക്കമുള്ള എല്ലാ ഹിന്ദുദേവാലയങ്ങളിൽ പ്രവേശിക്കാൻ അനുവാദമുണ്ടാകണമെന്ന്.
ആശിച്ചുകൂടേ, കേരള മാനവീയതയ്ക്ക് ശബരിമലയടക്കമുള്ള എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾ കൂടി പൂജാരിണികളാകണമെന്ന്.
സ്വാമി അയ്യപ്പൻ മലയാളിയുടെ സ്വന്തം ദൈവമാണ്. കേരളത്തിൽ ജനിച്ച ദൈവമാണ്. ഈ ദൈവത്തിൽ കേരളത്തിലെ ആണിനും പെണ്ണിനും ഒരുപോലെ അവകാശമുണ്ട്. പിന്നെന്തുകൊണ്ട് സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിച്ചുകൂടാ? സ്വാമി അയ്യപ്പന്റെ ദർശനവും അനുഗ്രഹവും തങ്ങൾക്കെന്നപോലെ തങ്ങളുടെ സഹോദരിമാർക്കും ഭാര്യമാർക്കും പെൺമക്കൾക്കും ലഭ്യമാക്കാൻ നമ്മുടെ നാട്ടിലെ ആണുങ്ങളെന്താണ് മുന്നിട്ടിറങ്ങാത്തത്? ഋതുമതിയായതുമുതൽ ആർത്തവം നിലയ്ക്കുന്നതുവരെയുള്ള സ്ത്രീയെ അശുദ്ധയായി കരുതുന്ന യാഥാസ്തിതികയുടെ അന്ധവിശ്വാസം ആരാണിവിടെ മുറുകെ പിടിക്കുന്നത്. ഈ അന്ധവിശ്വാസം സ്ത്രീ സത്യത്തെ നിഷേധിക്കലാണ്.
സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കുന്നത് ക്രൂരതയിൽ കിളിർത്ത പലതരം അന്ധവിശ്വാസങ്ങളാണ്. ഇത്തരം അന്ധവിശ്വാസങ്ങളെക്കുറിച്ച് ഹിന്ദു സമൂഹത്തിലെ ആചാര്യന്മാരും സാമൂഹ്യ നായകന്മാരും സ്ത്രീകളുടെ സംഘടനകളും ചർച്ച ചെയ്ത് തീരുമാനമെടുക്കണം. കാരണം ശബരിമലയിൽ എന്നല്ല, ഏത് ദേവാലയങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് പ്രാകൃതമാണ്.
http://news.keralakaumudi.com/news.php?nid=7a44c587dc71c1615fdd42d59c30609c#.VHAk6Yq2oqs.facebook

Wednesday, 12 November 2014
ദൈവ വിശ്വാസം ഉണ്ടെങ്കിൽ നമുക്ക് വേണ്ട എല്ലാ കാര്യങ്ങളും, സഹായങ്ങളും ഇവിടെ തന്നെ സാധിക്കും ~ ശ്രീ നാരായണഗുരു
ഒരിക്കൽ ഗുരുദേവൻ മദ്രാസിൽ ആയിരുന്നപ്പോൾ മൂലയിൽ കൃഷ്ണന്റെ അതിഥിയായി താമസിച്ചിരുന്നു. ഒരുദിവസം വെളുപ്പിന് മൂന്നു മണിക്ക് ശിഷ്യനായ ഗുരുപ്രസാദുമായി വീട്ടിൽ നിന്നും ഇറങ്ങി കടൽത്തീരത്തു കൂടി നടന്നു രാവിലെ എട്ടു മണിക്ക് മൈലാവൂർ ക്ഷേത്രത്തിൽ എത്തി .
ആ സ്ഥലത്ത് സ്വാമിയും ശിഷ്യനും അപരിചിതരായിരുന്നു. ഒന്ന് ക്ഷീണം മാറ്റാൻ വേണ്ടി സർക്കിൾ ഇൻസ്പെക്ടർ P .T . കണ്ണന്റെ വീട്ടിലേക്കു പോകുന്നതിനു വേണ്ടി ഗുരുവുമായി ആലോചിച്ചു . ഉടൻ ഗുരു പറഞ്ഞു ദൈവ വിശ്വാസം ഉണ്ടങ്കിൽ നമുക്ക് വേണ്ട എല്ലാ കാര്യങ്ങളും, സഹായങ്ങളും ഇവിടെ തന്നെ സാധിക്കും.
അൽപ സമയം കഴിഞ്ഞപ്പോൾ ഒരു മുതലിയാർ സ്ത്രീ കുറച്ചു പഴവും പാലുമായി വന്നിട്ട് ഗുരുവിനു സമർപ്പിച്ചു. എന്നിട്ട് അവർ പറഞ്ഞു ഞാൻ ഇന്നലെ രാത്രി ഒരു സന്യാസിയെ സ്വപ്നം കണ്ടു. ആ സന്യാസി മൈലാപ്പൂർ ക്ഷേത്രത്തിൽ കാണും എന്നും ആരോ പറഞ്ഞതുപോലെയും തോന്നി.
അവരെ കണ്ട മാത്രയിൽ ഗുരു അവരുടെ വയറു വേദനയെക്കുറിച്ചു തിരക്കി. അവര്‍ക്ക് അതിശയം തോന്നി. തന്റെ വയറു വേദനയെക്കുറിച്ച് ഒരു സന്ന്യാസിയോടും ഇതുവരെ പറയുകയോ , സന്യാസിയെ താൻ കാണുകയോ ചെയ്തിട്ടില്ല. അവർ വളരെ വർഷങ്ങളായി അനുഭവിക്കുന്നതായിരുന്നു ഈ വയറുവേദന . ഗുരു അവരെ അനുഗ്രഹിച്ചിട്ട് പറഞ്ഞു ഇനി ഈ വയറുവേദന ഉണ്ടാകില്ല., അതിനുശേഷം അവർക്കു വയറുവേദന അനുഭവപ്പെട്ടിട്ടില്ല എന്ന് പറയപ്പെടുന്നു.
Source : http://shreenarayanaguru.blogspot.in/2014/07/blog-post_29.html
''പിള്ളയാർക്ക് തേങ്ങ അടിച്ചാൽ മഴയുണ്ടാകും'' - ശ്രീ നാരായണഗുരുദേവൻ
ഒരിക്കൽ ശ്രീ നാരായണഗുരുദേവൻ മധുരയിൽ കുന്നിക്കുടി മഠത്തിനു സമീപം ഒരു ചെറു വനത്തിൽ വിശ്രമിച്ചിരുന്നു .
അവിടെ മഴ കിട്ടാതെ ജനങ്ങൾ കഷ്ടപെടുന്നതായി അവിടെയുള്ള ഒരു കൂട്ടം സന്യാസിമാർ ഗുരുദേവനെ അറിയിച്ചു .
തൃപാദങ്ങൾ ഇരുന്ന കാട്ടിൽ പിള്ളയാരുടെ ഒരു വിഗ്രഹം ഉണ്ടായിരുന്നു .
''പിള്ളയാർക്ക് തേങ്ങ അടിച്ചാൽ മഴയുണ്ടാകും'' എന്ന് ഗുരുദേവൻ കല്പ്പിച്ചു.
.അപ്രകാരം പിള്ളയാർക്ക് തേങ്ങ അടിച്ചു .കുറച്ചു സമയം കഴിഞ്ഞപ്പോൾ വമ്പിച്ച തോതിൽ മഴയുണ്ടായി.ജനങ്ങളുടെ കഷ്ടപാടുകൾക്കു നിവൃത്തി കിട്ടി .
പെട്ടന്നുണ്ടായ ആ വലിയ മഴ ഗുരുദേവന്റെ ശക്തി വിശേഷണത്താൽ ഉണ്ടായതാണെന്ന് ജനങ്ങൾ ധരിക്കതിരിക്കാനാണ് മഴ കിട്ടാൻ പിള്ളയാർക്ക് തേങ്ങ ഉടക്കണമെന്നു ഗുരുദേവൻ കല്പ്പിച്ചത് .
പിള്ളയാർപെട്ടി എന്ന സ്ഥലമാണ് ഇത് .ഇവിടെ ഒരു ആശ്രമം ഉണ്ട് .
'' ശ്രീ നാരായണ ആശ്രമം '' എന്നാണ് മഠത്തിന്റെ പേര് .
ഇവിടെ പല രോഗങ്ങള്ക്കും മരുന്നുണ്ട് .പ്രധാനമായും വാത രോഗം, വാതരോഗവുമായി വരുന്നവര്ക്ക് 14 ദിവസത്തെ ചികിത്സ കഴിയുമ്പോൾ രോഗം മാറിയാണ് അവിടെ നിന്ന് പോകുന്നത് .
ഇപ്പോഴത്തെ മഠതിപതി DR .ഗോവിന്ദനന്ദ ആണ്. അവിടെ ഗുരുദേവന്റെ അപൂർവ്വം ഫോട്ടോയുണ്ടായിരുന്നു .
ആ ആശ്രമം പഴയതുപോലെ തന്നെ നിലനിര്ത്തിയിരിക്കുന്നു എട്ടുകെട്ടാണ്.അവിടെ കുറെ അപൂർവ്വം ഫോട്ടോ കാണാനിടയായി ഒരു ഫോട്ടോയിൽ നല്ല പ്രായമുള്ള ഒരാളെ കാണാനിടയായി ചോദിച്ചപ്പോൾ ഏകദേശം 300 വര്ഷത്തോളം ജീവിച്ചിരുന്ന ഒരു വൈദ്യൻ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത് .
ഇവിടുത്തെ അഡ്രസ് -
ശ്രീ നാരായണ ആശ്രമം, പിള്ളയാർപെട്ടി, ശിവഗംഗ DIST, തമിഴ്നാട് .630207.
Source : http://shreenarayanaguru.blogspot.in/2014/07/blog-post_19.html
അക്ഷരം കുറിക്കല്‍:- ഗുരു മുനി നാരായണപ്രസാദ്
എല്ലാ വര്‍ഷവും വിജയദശമി ദിവസം നമ്മുടെ കുഞ്ഞുങ്ങളെക്കൊണ്ട് നമ്മള്‍ അക്ഷരം കുറിപ്പിക്കുന്നു. ഔപചാരികമായ വിദ്യാഭ്യാസത്തിലേക്കുള്ള ആദ്യപടിയാണിത്.ഭാഷയിലെ അക്ഷരമാലയുമായി പരിചയപ്പെടാന്‍ തുടങ്ങുന്ന ചടങ്ങാണത്. ഇങ്ങനെ തുടങ്ങുന്ന വിദ്യാഭ്യാസം എവിടെ ചെന്നവസാനിക്കും? ലോകദൃഷ്ട്യാ നോക്കിയാല്‍ അതിനു അവസാനമില്ല. എന്നാല്‍ അധ്യാത്മ ദൃഷ്ട്യാ ഈ വിദ്യാഭ്യാസം ചെന്നവസാനിക്കേണ്ടത് അക്ഷരമായ (ക്ഷരമല്ലാത്ത നാശരഹിതമായ) ഏക സത്യത്തെ അറിഞ്ഞു, അതുമായുള്ള ഏകാത്മകത സാക്ഷാത്കരിക്കുന്നിടത്താണ്. അങ്ങനെ നോക്കിയാല്‍ അക്ഷരത്തില്‍ തുടങ്ങി അക്ഷരത്തില്‍ അവസാനിക്കേണ്ടതാണ് വിദ്യാഭ്യാസം. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ അധ്യാത്മമായ പരിസമാപ്തിയെ സംബന്ധിച്ച് ഇന്ന് മിക്കവരും അജ്ഞരാണ്. പണ്ടാകട്ടെ ഈ വ്യക്തമായ കാഴ്ച്ചപ്പാടോടു കൂടിയതാണ് ഭാരതത്തിന്റെ പരമ്പരാഗതമായി നിലനിന്ന വിദ്യാഭ്യാസം. അത് സാര്‍വത്രികമല്ലായിരുന്നു എന്ന് മാത്രം. പാശ്ചാത്യ സംസ്കാരം ഭാരതത്തിലേക്ക് ഇരച്ചു കയറുകയും, ലോകപരിജ്ഞാനവും തൊഴിലും നേടുക മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും വന്നപ്പോഴാണ് കാഴ്ചപ്പാടില്‍ ഈ വ്യത്യാസമുണ്ടായത്. വിദ്യാഭ്യാസം സാര്‍വത്രികമായിരിക്കുമ്പോഴും, തൊഴില്‍ നേടുക ഒരാവശ്യമായിരിക്കുമ്പോഴും, അതിനു ആധ്യാത്മികവും അക്ഷരസത്യത്തില്‍ ഉറച്ചുനില്‍ക്കുന്നതുമായ ഒരു മാനം ഉണ്ടാക്കിക്കൊടുക്കാന്‍ സാധിക്കുകയില്ലേ? അപ്പോഴല്ലേ മനുഷ്യന് ജീവിതസൌകര്യങ്ങളോടോപ്പം സ്വസ്ഥതയും ഉറപ്പാകുന്നത്?
അക്ഷരം കുറിക്കുന്ന ചടങ്ങ് പരമ്പരാഗതമായ രീതിയില്‍ തുടങ്ങുന്നത് ഈ മന്ത്രോചാരണത്തോടു കൂടിയാണ്
"സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ"
ഈ മന്ത്രം വിദ്യാരംഭത്തിനു വിധേയമായിത്തീരുന്ന കുഞ്ഞു ചൊല്ലുന്ന തരത്തിലുള്ളതാണ്. അതിന്റെ അര്‍ഥം ഇങ്ങനെ : 'അല്ലയോ സരസ്വതീ ദേവീ, നിനക്ക് നമസ്കാരം,നീ വരങ്ങള്‍ ദാനം ചെയ്യുന്നവളാണ്. ആഗ്രഹിക്കുന്ന ഏതു രൂപവും കൈക്കൊള്ളുന്നവളാണ്. ഞാന്‍ ഇതാ വിദ്യാരംഭം നടത്തുന്നു. എനിക്ക് എല്ലായിപ്പോഴും സിദ്ധി ലഭിക്കുമാറാകട്ടെ !
സരസ്വതി അറിവിന്‍റെ ദേവതയാണന്നു ഏവര്‍ക്കും അറിയാം. ആ ദേവതയെ നമസ്കരിച്ചു കൊണ്ടാണ് അറിവിന്റെ ലോകത്തിലേക്ക് ആദ്യത്തെ ചുവടു വെക്കുന്നത്. സരസ്വതി വരങ്ങള്‍ ദാനം ചെയ്യുന്നവളാണ്. അതായത്, അറിവാണ് ജീവിതത്തില്‍ എന്തെല്ലാം വരികത്തക്കതായുണ്ടോ അതെല്ലാം ലഭ്യമാക്കിത്തീര്‍ക്കുകയും, ഒഴിവാക്കേണ്ടത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
അറിവ് സ്വന്തം ഇച്ഛ പ്രകാരം ഭാവം പകര്‍ന്നതാണ് സകലതും എന്ന് അക്ഷരമായ സത്യം കണ്ടെത്തിയവര്‍ക്കറിയാം. സകല ശാസ്ത്രങ്ങളായി രൂപപ്പെട്ടിരിക്കുന്നതും അറിവാണ്. അറിവിന്‍റെ ശക്തി അനന്തമാണ്. അതായത് ആഗ്രഹിക്കുന്ന ഏതു രൂപം കൈക്കൊള്ളാനും അറിവിന് സാധിക്കും. അങ്ങനെ സരസ്വതീ കാമരൂപിണിയാണ്.
ജീവിതത്തില്‍ വേണ്ട എല്ലാം സിദ്ധിക്കേണ്ടത് അറിവിന്‍റെ ബലം കൊണ്ടു വേണം. ഈ സിദ്ധികള്‍ ലോകസാധാരണമായ സുഖസൌകര്യങ്ങളും സമ്പത്തും മുതല്‍ അക്ഷരമായ സത്യം കണ്ടെത്തുന്നതുവരെ വ്യാപിച്ചു കിടക്കുന്നതാണ്. ഉപനിഷത്തുകളുടെ ഭാഷയില്‍ പറഞ്ഞാല്‍, പ്രേയസ്സ് മുതല്‍ ശ്രേയസ്സ് വരെയുള്ളതെല്ലാം അതില്‍ പെടും. ഈ സിദ്ധികളെല്ലാം അറിവിന്‍റെ ബലത്തില്‍ ജീവതത്തില്‍ കൈവരുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയാണ് ഈ മന്ത്രത്തില്‍ ഉള്ളത്.
അക്ഷരം കുറിക്കുമ്പോള്‍ അക്ഷരലോകത്ത് കുഞ്ഞു കൈവരിക്കാവുന്ന സിദ്ധികളെ സംബന്ധിച്ച് ഒട്ടേറെ പ്രതീക്ഷകളാണ് രക്ഷാകര്‍ത്താക്കള്‍ക്ക് ഉണ്ടായിരിക്കുക. അവരുടെ സാമ്പത്തികശേഷി അനുസരിച്ച് ഈ പ്രതീക്ഷകള്‍ അതിമോഹങ്ങളായി മാറാറുണ്ട്, ഈ കുഞ്ഞ് നല്ല അറിവുള്ള നല്ല മനുഷ്യനായിത്തീരണമെന്നു മിക്കവരും ആഗ്രഹിക്കാറില്ല. ധാരാളം ധനംസമ്പാദിക്കുന്നവനായി തീരണമെന്നാണ് ആ അതിമോഹം. ഈ അതിമോഹം കുട്ടികളുടെ സ്വാഭാവികമായ വളര്‍ച്ചയെയും, അവരില്‍ രൂഢമായിത്തീരേണ്ട മാനുഷിക മൂല്യങ്ങളെയും സാരമായി ബാധിക്കാറുണ്ട്. മാനുഷിക മൂല്യങ്ങളില്‍ ഉറച്ചു നിന്ന്കൊണ്ട് സമൃദ്ധിയും സ്വസ്ഥതയും ജീവിതത്തില്‍ കൈവരുത്തുക എന്നതിനെ വിഗണിച്ചിട്ടു, സമ്പത്സമൃദ്ധിക്ക് വേണ്ടി മാനുഷികമൂല്യങ്ങളെ തീരെ വിഗണിക്കുകയോ അവയെ ബലികൊടുക്കുകയോ ചെയ്യുന്ന തരത്തില്‍ മനുഷ്യന്‍റെ ജീവിത വീക്ഷണം മാറി വരാന്‍ രക്ഷാകര്‍ത്താക്കാളുടെ ഈ അതിമോഹം ഇടവവരുത്താറുണ്ട്. ഒരു വ്യക്തിയുടെ ഭാവി മാത്രമല്ല,ലോകത്തിന്‍റെ ഭാവി പോലും, മനുഷ്യന്‍ നേടുന്ന വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു എന്ന ബോധം ഓരോ രക്ഷാകര്‍ത്താവിനും വേണം.
മകനോ മകളോ ഇന്നാരായിത്തീരണം എന്ന അതിമോഹം ഉപേക്ഷിച്ചിട്ട്,ഈ കുട്ടി പ്രകൃതി സഹജമായി ഏതു വ്യക്തിത്വത്തോടുകൂടിയവാനാണോ, അതിന്റെ പൂര്‍ണ്ണത കൈവരിച്ചു ആകെ ജീവിതത്തിന്റെ ഭാഗമായിരിക്കാനും, സ്വജീവിതം ധന്യമാക്കിക്കൊണ്ടു ലോകകല്യാണം ഉറപ്പു വരുത്താനും ഇടയാകട്ടെ എന്നായിരിക്കണം കുഞ്ഞിനോടും മനുഷ്യരാശിയോടും ഉത്തരവാദിത്ത്വമുള്ള ഓരോ രക്ഷിതാവും പ്രാര്‍ത്ഥിക്കേണ്ടത്.
Source : http://shreenarayanaguru.blogspot.in/2014/11/blog-post_5.html