SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Thursday, 31 January 2013

ധര്‍മ്മ ഏവ പരം ദൈവം - വ്യാഖ്യാനം – പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍


ധര്‍മ്മ ഏവ പരം ദൈവം
ധര്‍മ്മ ഏവ മഹാധനം
ധര്‍മ്മസ്സര്‍വ്വത്ര വിജയീ
ഭവതു ശ്രേയസേ നൃണാം

ഈ ശ്ലോകം വിഷ്ണ്വാഷ്ടകം കഴിഞ്ഞ് ‘ഇതും ഗുരുസ്വാമി അവര്‍കള്‍ എഴുതിയതാകുന്നു’ എന്നാ കുറിപ്പോടെ ശിവലിംഗദാസ സ്വാമികളുടെ നോട്ടുബുക്കില്‍ ചെര്‍ത്തിരുന്നതാണ്.

വ്യാഖ്യാനം – പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

ധര്‍മഃ ഏവ – ധര്‍മം തന്നെയാണ്; പരം – പ്രപഞ്ചത്തിനാദികാരണമായ; ദൈവം-പരബ്രഹ്മം; ധര്‍മഃ ഏവ – ധര്‍മം തന്നെയാണ്; മഹാധനം-ഏറ്റവും വലിയ സമ്പത്ത്; ധര്‍മഃ സര്‍വത്ര – ധര്‍മം എല്ലായിടത്തും; വിജയീ-വിജയം കൈവരിക്കുന്നു; നൃണാം ശ്രേയസേ – അങ്ങനെയുള്ള ധര്‍മം മനുഷ്യര്‍ക്ക്‌ മോക്ഷത്തിനായി; ഭവതുഃ – ഉപകരിക്കുമാറാകട്ടെ.

ധര്‍മം തന്നെയാണ് പ്രപഞ്ചത്തിനാദികാരണമായ പരബ്രഹ്മം. ധര്‍മം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. ധര്‍മം എല്ലായിടത്തും വിജയം കൈവരിക്കുന്നു. അങ്ങനെയുള്ള ധര്‍മം മനുഷ്യര്‍ക്ക്‌ മോക്ഷത്തിനായി ഉപകരിക്കുമാറാകട്ടെ.

ധര്‍മ ഏവ പരം ദൈവം
നിലനില്‍പ്പിന്റെ ഭാഗങ്ങളായി കര്‍മം, ബ്രഹ്മം ഇങ്ങനെ രണ്ടെണ്ണമേ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വേര്‍തിരിയുന്നുള്ളൂ. കര്‍മത്തിന്റെ വിവിധ രൂപങ്ങളാണ് പ്രപഞ്ചം.ഈ കര്‍മത്തിനധിഷ്ഠാനമാണ് ബ്രഹ്മം. ഇങ്ങനെയിരിക്കെ എന്താണ് ധര്‍മം? സത്യമറിയാതെ കുഴങ്ങുന്ന വലിയ ചിന്തകന്മാര്‍ക്കുപോലും വ്യക്തമായ ഒരു നിര്‍വചനം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. സത്യനിഷ്ഠനായ ഗുരുദേവനാകട്ടെ ഇവിടെ ആദ്യത്തെ വരിയില്‍ത്തന്നെ ധര്‍മത്തിന് വ്യക്തമായ നിര്‍വചനം നല്‍കിയിരിക്കുന്നു. പ്രപഞ്ചത്തിനാദികാരണമായ പരബ്രഹ്മം തന്നെയാണ് ധര്‍മം. ധരിക്കുന്നത് ‘ധര്‍മം’ എന്നാണല്ലോ ധര്‍മ പദത്തിനര്‍ത്ഥം. കര്‍മരൂപേണ കാണപ്പെടുന്ന പ്രപഞ്ചത്തെ ധരിക്കുന്നത് ബ്രഹ്മമാണെന്നു വേദാന്തശാസ്ത്രത്തിനു തെളിഞ്ഞിട്ടുണ്ട്.

സദാചാരങ്ങളാണ് ധര്‍മമെന്നു പ്രസിദ്ധിയുണ്ടല്ലോ, അതോ? അതോ, സത്ത് ബ്രഹ്മസ്വരൂപമാണല്ലോ. ബ്രഹ്മം ധര്‍മമായതുകൊണ്ട് ബ്രഹ്മത്തോടടുപ്പിക്കുന്ന കര്‍മത്തെയും ധര്‍മമെന്നു ലാക്ഷണികമായി പറയാം. സത്തിനോടടുപ്പിക്കുന്ന കര്‍മമാണ് സദാചാരം. സത്യത്തില്‍നിന്നും അകറ്റികളയുന്ന കര്‍മം അധര്‍മവും. അപ്പോള്‍ ഭേദചിന്തയകറ്റി ഏകത്വത്തെ ഉറപ്പിക്കാന്‍ സഹായിക്കുന്ന ഏതു കര്‍മവും ധര്‍മമാണ്. ദാനാദികര്‍മങ്ങള്‍പോലും ഭേദചിന്തയ്ക്കും അഹങ്കാരത്തിനും ശക്തികൂട്ടി സത്യത്തില്‍ നിന്നും അകറ്റുന്നതായാല്‍ അത് അധര്‍മമാണെന്ന് ഓര്‍ക്കേണ്ടതാണ്.

ധര്‍മ ക്ഷേത്രമാണ് പ്രപഞ്ചം. പരമാത്മാവിന്റെ ശരീരമാണ് പ്രപഞ്ചമെന്നര്‍ത്ഥം. ഭഗവദ്‌ഗീത തുടങ്ങുമ്പോള്‍ തന്നെ പ്രയോഗിച്ചിട്ടുള്ള ‘ധര്‍മക്ഷേത്ര’ പദം ഈ നിലയില്‍ താല്പര്യ നിര്‍ണ്ണയം ചെയ്യപ്പെടേണ്ടതാണ്. ധര്‍മത്തിന് ഗ്ലാനി വരുമ്പോഴും അധര്‍മത്തിന് അഭ്യു‍ത്ഥാനം സംഭവിക്കുമ്പോഴും താന്‍ അവതരിക്കുമെന്നും ഭഗവാന്‍ പ്രഖ്യാപിക്കുന്നതും ഈ പശ്ചാത്തലത്തില്‍ ധരിക്കേണ്ടതാണ്. അദ്വൈതബോധത്തിന് മങ്ങല്‍തട്ടി ദ്വൈതബോധത്തിന് ശക്തി കൂടുമ്പോള്‍ ഈശ്വരബുദ്ധി ഉറപ്പിക്കാനായി ഏതെങ്കിലും രൂപത്തില്‍ താന്‍ വന്നെത്തുമെന്ന് താല്പര്യം.

സത്യത്തോടടുക്കാന്‍ അതെത്രകണ്ട് സഹായിക്കുന്നു എന്നുമാത്രമാണ് ഒരു കര്‍മത്തെ ധര്‍മമാക്കി മാറ്റുന്നത്. ധര്‍മത്തിന്റെ അഥവാ ബ്രഹ്മത്തിന്റെ പൂര്‍ണ്ണ സാക്ഷാത്കാരത്തില്‍ കര്‍മം മുഴുവന്‍ മറഞ്ഞുപോകുമെന്നും ഓര്‍ക്കേണ്ടതാണ്.

ധര്‍മ ഏവ മഹാധനം
ധര്‍മമാണ്‌ ഏറ്റവും വലിയ സമ്പത്ത്. എന്തിനാണൊരാള്‍ സമ്പത്ത് സഞ്ചയിക്കുന്നത്? സുഖം കണ്ടെത്താന്‍. ബ്രഹ്മം ഒന്നുമാത്രമാണ് സുഖസ്വരൂപം. ഭൗതിക സമ്പത്തുകൊണ്ടനുഭവിക്കുന്ന ക്ഷണികസുഖങ്ങള്‍പോലും ബ്രഹ്മാനന്ദത്തിന്റെ ലേശങ്ങള്‍ മാത്രമാണ്. അപ്പോള്‍ ബ്രഹ്മലാഭമാണ് ഏറ്റവും വലിയ സമ്പത്തെന്നു പറയേണ്ടതില്ലല്ലോ. അതിനു സഹായിക്കുന്ന ധര്‍മരൂപമായ കര്‍മവും വലിയ സമ്പത്താണ്. അര്‍ത്ഥകാമങ്ങള്‍ ധര്‍മരൂപമായ കര്‍മത്തിനും ധര്‍മം മോക്ഷത്തിനും വഴിതെളിക്കണം. അപ്പോള്‍ മാത്രമേ അര്‍ത്ഥകാമങ്ങള്‍ക്ക് പുരുഷാര്‍ത്ഥസിദ്ധിയുള്ളൂ. മഹാഭാരതത്തിലെ മാഹാത്മ്യകഥനത്തില്‍ സൂതന്‍ പറയുന്നത് നോക്കുക:

ഊര്‍ദ്ധ്വബാഹുര്‍വിരൗമേഷ
ന ച കശ്ചിച്ഛൃണോതിമേ
ധര്‍മാദര്‍ത്ഥശ്ചകാമശ്ച
സ കിമര്‍ഥം ന സേവ്യതേ.

‘കൈപൊക്കി ഞാനിതാ വിളിച്ചുപറയുന്നു. പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല. ധര്‍മത്തിലൂടെ മാത്രമേ അര്‍ത്ഥകാമങ്ങള്‍ സഫലമാവൂ. പിന്നെന്തുകൊണ്ട് ആ ധര്‍മം അനുസരിക്കപ്പെടുന്നില്ല‘. ഭാഗവതം ആദ്യംതന്നെ പ്രഖ്യാപിക്കുന്നതിങ്ങനെയാണ്. അര്‍ത്ഥകാമങ്ങളെ ധര്‍മപരമാക്കാനും ധര്‍മ്മത്തെ മോക്ഷലക്ഷ്യത്തിലെത്തിക്കാനും ഒരൊറ്റ വഴിയേയുള്ളൂ. നിലയ്ക്കാത്ത തത്ത്വജിജ്ഞാസ. എന്താണ് തത്ത്വം? അദ്വൈതാഖണ്ഡബോധമാണ് തത്ത്വം.

ധര്‍മസ്സര്‍വ്വത്ര വിജയീ
ഇതൊരു പ്രപഞ്ച പ്രവര്‍ത്തന നിയമമാണ്. അലംഘനീയമായ നിയമം. ധര്‍മബുദ്ധിയോടെ ആര് സത്യത്തെ സമീപിക്കുന്നുവോ അവന്‍ ഭqതികമായും അദ്ധ്യാത്മികമായും വിജയിക്കും. അധര്‍മത്തിലൂടെ ആര് അസത്യത്തെ സമീപിക്കുന്നുവോ അവന്‍ എല്ലാം നഷ്ടപ്പെട്ട് പരാജയമടയും. മനുഷ്യചരിത്രം പുരാതനകാലം മുതന്‍ ഇന്നുവരെ തെളിയിച്ചിട്ടുള്ള നിയമമാണിത്. മഹാഭാരതത്തില്‍ വ്യാസപ്രഖ്യാപിതങ്ങളായ രണ്ടു മുദ്രാവാക്യങ്ങളുണ്ട്. “ധര്‍മോ രക്ഷതി രക്ഷിതഃ - ധര്‍മം രക്ഷിക്കപ്പെട്ടാല്‍ അത് തിരിച്ചും രക്ഷിക്കും; ‘യതോധര്‍മസ്തതോജയഃ – എവിടെ ധര്‍മമുണ്ടോ അവിടെ ജയമുണ്ടാകും”. ജീവിതത്തിന്റെ അന്തിമവിജയം സത്യാനുഭവം കൊണ്ടുള്ള ധന്യതയാണെന്നോര്‍ക്കണം. അത് ധര്‍മം കൊണ്ടുമാത്രമേ സാദ്ധ്യമാവൂ.

ഭവതു ശ്രേയസേ നൃണാം
‘ശ്രേയസ്സ്’ എന്ന പദത്തിന്റെ നിഷ്കൃഷ്ടമായ അര്‍ഥം ബ്രഹ്മപ്രാപ്തി അഥവാ മോക്ഷം എന്നാണ്. ധര്‍മം മോക്ഷാനുഭവത്തിലെത്തുന്നതാണെന്ന് ഗുരുദേവന്‍ ഈ വരിയില്‍ വ്യക്തമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. സത്യബോധം വളര്‍ത്താത്ത കര്‍മമൊന്നും ധര്‍മമല്ല. അവ ജീവിതത്തെ ആയാസപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. “ധര്‍മസ്യ തത്ത്വം നിഹിതം ഗുഹായാം – ധര്‍മ രഹസ്യം ഹൃദയഗുഹയില്‍ ഒളിഞ്ഞിരിക്കുന്നു” എന്ന് വ്യാസന്‍ മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നത് ഇക്കാര്യം സൂചിപ്പിക്കാനാണ്. ഹൃദയ ഗുഹയില്‍ ഒളിഞ്ഞിരിക്കുന്നത് ആത്മാവാണ്. അതിനെ മറമാറ്റി തെളിക്കുന്നതെന്തോ അതാണ്‌ ധര്‍മം. ഇതാണ് ധര്‍മരഹസ്യം.

ഇങ്ങനെ ഒരു കൊച്ചു പദ്യത്തില്‍ ധര്‍മ രഹസ്യം മുഴുവന്‍ ഉള്ളടക്കി ഒരു ദിവ്യമന്ത്രം പോലെ നമുക്ക് അനുഗ്രഹിച്ഛരുളിയ അനുകമ്പാനിധിയായ ഗുരുദേവനെ പാദപാതം പ്രണമിക്കാം.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

What Great men Said About Guru



“I have been touring different parts of the world. During these travels, I have had good fortune to come into contact with several and Monarchies.
But I have frankly to admit I have never come across none is spiritually greater than Swami Shree Narayana Guru of Malayalam may a person who is on a par with him in spiritual attainment.
I am sure, I shall never forget that radiant face illuminated by the self effulgent light of divine glory and those Yogic eyes fixing their gaze on a far remote in the distant horizon.”

Raveendra Nath Tagore
Sivagiri Mutt
22-11-19
-----------------------------------------------------------------------------------------------------------
“I feel it as the greatest privilege in my life to have visited the beautiful state of Travancore and to have a darshan of venerable sage Shree Narayana Guru. I had the fortune to say one day in his holy Ashram. Her Excellency the Regent Empress also spoke to me about the greatness of Guruswamy. I fervently hope that you

Mahatma Gandhi
1925, March 13.
-----------------------------------------------------------------------------------------------------------
“I feel very happy to come to a place where a great man lived and gave his message to the people. Where great men have lived, that place becomes a holy ground something like temple, because of their thoughts and prayers that lie enshrined there. Shree Narayana Guru lived here and from here radiated his message-the message of no cast, no division and he wanted to build up a casteless and classless society. That message is still very much needed in these days. In order to get a casteless, classless society what are we to do ? Many things have to be done. But the general approach which I presume is Shree Narayana Guru’s approach-the approach through the mind and heart and not of compulsion and coercion. Where there is not this taming of the heart and mind all other changes are likely to be superficial.

I am most happy to have come to this place to pay my tribute to his great man who lived here and spread his message from here.”

Jawaharlal Nehru
Sivagiri Mutt 1985
---------------------------------------------------------------------------------------------------------------
“Among the galaxy of erudite Saints who ennobled and enriched Indian’s cultural heritage, Shree Narayana Guru occupies a pride of place. By Sheer dint of his lofty ideals, unflinching loyalty to the canons of humanity, justice, truthfulness, ‘Bhakti’ and his utter selflessness, transparent sincerity, humility, total renunciation of mundane desires and a commanding grip over spiritual Knowledge, Shree Narayana Guru acquired a halo of His own and en-dared Himself to all strata of his devotes. Nothing gave him greater joy than to witness the amelioration of the deplorable plight of the ‘have nits’ and underdogs of human society. He was peerless in compassion for the poorer sections of the community. A purely materialistic existence divorced from the ethical and spiritual elevation of the individual is inimical to the development of harmoniously balanced, integrated human society. The spiritual leaders like Shree Narayana Guru have made valiant efforts towards focusing the attention of our people on these vital facts of deriving spiritual solace and blissful joy.”

V.V. Giri
1967 December
------------------------------------------------------------------------------------------------------------
“Shree Narayana Guru who felt the presence of God all the living beings of the Universe, is the Philosopher of Adwaitha-Vedanta of 20th century. It is said that sanyasin by virtue of their indomitable spiritual favor and power of meditation project the World to sustain itself. Shree Narayana Guru has provided the veracity of the above statement beyond suspicion. Viewing from the above prospective, Shree Narayana Guru is none other the than the true reflection of the term ‘divinity’. His sublime Philosophy has enlightened the humanity beyond the frontiers of India. The message of Shree Narayana Gurus all more important in the present world than anything else.”

Dr. Zakir Hussain
Sivagiri Mutt-1967 December
-------------------------------------------------------------------------------------------------------------
“Shree Narayana Guru is considered as one of the five or ten Avatars that have appeared in India during the last hundred years. I had an opportunity of meeting him in the year 1925 when I had been to Kerala for Vaikom Styagraha. In those days he was residing at Varkala. There I had talked to him for an hour or two. My humble respects to the memory of this great sage.”

Acharya Vinobabhave
------------------------------------------------------------------------------------------------------------

Glasenapp does not say anything regarding the new religious manufestations in South India which are not negligible, such for e.g. is the great influence during the past 40 years in the State of Travancore on nearly two millions of this followers (He passed away in 1928) His teaching permeated with the philosophy compared with the mysticism of Bengal, of which effusions of love (Bhakthy) inspire in him a certain mistrest. He was, one might say, a Janine of action, a great religious intellectual, who had a keen living sense of the people and of social necessities. He has contributed greatly to the elevation of the times with that of Gandhi.

M. Romain Rolland
--------------------------------------------------------------------------------------------------------------
A great Social Reformer, a staunch Promoter of Hindu Religion, and a true Philosopher Shri Narayana Guru was a revolutionary Yogi of Kerala, Chopping of heads, and creation of chaos and confusion are not the necessary ingredients of revolution. Any sincere effort to transform of civilized life is revolution.

Dr. Radhakridhnan
1967 December
------------------------------------------------------------------------------------------------------------
I had a vision of God in human form. Shri Narayana Guru who was renown in the Southem - most of India was that "Supreme Being."

Deena Bandhu C.F. Andrews
1922 November 15
------------------------------------------------------------------------------------------------------------
During recent centuries no one in India has enjoyed so much reverence as Shri Narayana Gurudev commanded, a reverence so glorious so enduring, so comprehensive, so universal and so pure. Like the sun, by mere presence, he spread his light and love...... His life or renunciation has shown to numerous people the secret of the path of dedicated service or Karma Yoga. Rishi Narayana who has awakened Kerala patanjali in Yoga, Sankara in wisdom, Manu in the art of Government, Buddha in renunciation, Muhammad in strength of sprit and Christ in humility, after 72 years spend in the drama of human life has gone to whence he came......For future generations he will be one of the divine personalities among the incarnations of God and the superhuman beings of India's religious.

Theosophical Society
1928 September
------------------------------------------------------------------------------------------------------------
Shri Narayana Guru had not much to talk to me. For he was the "Mahatma" Of high intellectual Supremacy.

Ramana Maharshi
------------------------------------------------------------------------------------------------------------
Can India rediscover Her Heart? Can Religion a Philosophy of the Upanishads help us in meeting the challenges of our Nation? Can they rediscover our moral balance? All these burning questions are answered in living life by the Sivagiri Ashram. May his blessings be upon all of us, Gurudev was the personification of love as Jesus Christ and Lord Buddha.

Swami Chinmayananda


Bodhananda Swami



Bodhananda Swami was already a Sanyasin before he became Sree Narayana Guru's disciple. He was born in a middle class family in Chirakkal village in Trichur district. His parents named him Velayudhan. He had an extraordinary physique and piercing eyes. Besides Malayalam, he also had some knowledge of Sanskrit. He was well versed in Ayurvedic treatment. From an early age he argued against inequality in the society. Due to the compulsion from his family he got married, but that relationship lasted only two years. He traveled to many places in North India and he accepted the Sanyasin life at Jyothir Mutt in Kasi. Jyothir Mutt, which followed the tradition of Sree Sankaracharya. Later he went to Bombay and stayed in an Ashram for a short time. He came back to Kerala and started agitations against untouchability and caste-lunacy. He opposed idol worship. When he heard of Guru's program about the idol installation at Jagannatha Temple , he went there. He talked to many youngsters there about the meaninglessness of idol worship and asked them stay away from the function. They requested Bodhananda Swami to meet and talk to Narayana Guru. He went to the hermitage where Guru was staying, but did not get a chance to talk with the Guru. He went there again to meet with the Guru; he prostrated in front of the Guru. Bodhananda Swami expressed his opinion to Guru, but Guru's explanation about the necessity of Temples and Idols made Bodhananda Swami stay there until the function was over. Guru introduced him to Sivalinga Swami and Chaitanya Swami who were staying there. Sivalinga Swami invited him to Peringottukara Mutt. After this he became a frequent visitor to Aruvippuram and Peringottukara. He became a member and Treasurer of Sharada idol installation committee. In 1912, on the third day of Sharada idol installation, Guru accepted Bodhanda as his Sanyasi disciple. Guru sent him as his representative in many meetings and committees. Bodhananda Swami who opposed idol worship served as a member of the Sree Narayana Guru statue committee at Jagannatha Temple , Tellicherry. This will show the depth of his devotion towards Sree Narayana Guru. He helped Nataraja Guru to set up the Narayana Gurukulam in Neelagiri. He spent a major portion of his life up-lifting the status of down-trodden people in his native state. He established the Cochin National Bank that helped the economic progress of the backward people in general. He codified Guru's precept on “Caste, Religion, Morality, Celibacy, Household duties etc, and published a book by name, “Sree Narayana Dharmam”. The Guru registered his will in Bodhananda Swami's name and made him his successor. But unfortunately Bodhananda Swami attained Samadhi two days after Guru's Samadhi, in 1928.

Wednesday, 30 January 2013

ശ്രീനാരായണഗുരുവും സവര്‍ണ താന്ത്രികതയും

[ എം വി സുബ്രഹ്മണ്യന്‍ എഴുതിയ ലേഖനമാണിത്. ]

തലവാചകമായി കൊടുത്തിരിക്കുന്ന വിഷയത്തെക്കുറിച്ചു ചിന്തിക്കേണ്ടിവന്നത് 12-09-11ന് ആലുവ അദ്വൈതാശ്രമത്തില്‍ ആരംഭിച്ച താന്ത്രിക പഠന ശിബിര സമാപനവുമായി ബന്ധപ്പെട്ട് അദ്വൈതാശ്രമം അധിപതി സ്വാമി ശിവസ്വരൂപാനന്ദ 15-9-11ല്‍ കേരളകൌമുദി പത്രത്തില്‍ എഴുതിയ കുറിപ്പു വായിച്ചപ്പോഴാണ്. ആ കുറിപ്പിന്‍റെ പൊതു ഉള്ളടക്കം ഗുരുദേവന്‍റെ ക്ഷേത്രസങ്കല്‍പ്പവുമായി ഒട്ടും പൊരുത്തപ്പെടുന്നില്ല. എന്നുമാത്രമല്ല, തികച്ചും വിരുദ്ധവുമാണ് .ആ തോന്നലാണ് ഈ കുറിപ്പിന് ആധാരം.
ഗുരുദേവന്‍ സ്വപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രൂപപ്പെടുത്തിയ മൂന്നു സുപ്രധാന കേന്ദ്രങ്ങളില്‍ മൂന്നാമത്തേതാണല്ലോ അദ്വൈതാശ്രമം. അരുവിപ്പുറത്തെന്നപോലെയോ ശിവഗിരിയിലെന്നപോലെയോ ഒരു പ്രതിഷ്ഠാ പദ്ധതിക്കും ആലുവായില്‍ ഗുരു തയ്യാറായില്ലെന്നോര്‍ക്കണം. ഗുരുവിന്‍റെ പ്രവര്‍ത്തനങ്ങളുടെ ക്രമബദ്ധവും സുചിന്തിതവുമായ ഒരു നൈരന്തര്യമായിട്ടാണു് അതിനെ കരുതിപ്പോരുന്നത്. 1914 മുതല്‍ ഗുരുദേവന്‍ ഇരുന്നരുളിയ ആ ഇരിപ്പിടത്തിലാണ് ഇന്ന് ശിവസ്വരൂപാനന്ദസ്വാമി ഇരിക്കുന്നത്. സ്വാമിയില്‍നിന്നു സ്വാഭാവികമായും നാം പ്രതീക്ഷിക്കുന്നതു ഗുരുദേവ ദര്‍ശനാനുസാരിയായ അഭിപ്രായങ്ങളും നടപടികളുമാണ്. അങ്ങനെയല്ലാതെ വരുമ്പോള്‍ അതിനോടു പ്രതികരിക്കാതിരിക്കുന്നതു കൃത്യവിലോപമാണെന്ന് ഇതെഴുതുന്നയാള്‍ കരുതുന്നു.

എന്താണ് ഗുരുദേവന്‍ ക്ഷേത്രങ്ങള്‍ കൊണ്ട് ഉദ്ദേശിച്ചത്? മനുഷ്യരെ അദ്വൈതചിന്തയിലേക്ക് അടുപ്പിക്കുന്നതിനുള്ള ഒരു മാധ്യമം എന്നനിലയിലാണ് ആ മഹാത്മാവ് ക്ഷേത്രങ്ങളെ കണ്ടിരുന്നത്. നേരേമറിച്ച് ഗുരുദേവ കാലഘട്ടം വരെ സവര്‍ണ ക്ഷേത്രങ്ങള്‍ നിര്‍വഹിച്ചിരുന്ന ധര്‍മം മനുഷ്യര്‍ തമ്മില്‍ ഭേദചിന്ത വളര്‍ത്തുക എന്നതായിരുന്നു. ഇന്നും ആ ദൌത്യത്തില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്നതിന് സ്വരൂപാനന്ദ സ്വാമിയുടെ ലേഖനത്തിലെ അഞ്ചാം ഖണ്ഡിക മുതലുള്ള ഭാഗം തെളിവു നല്‍കുന്നു. അതേ ക്ഷേത്ര മാതൃകകളെ ഉപയോഗിച്ച് അഭേദ ചിന്ത വളര്‍ത്തുക എന്ന കര്‍മം ദുഷ്ക്കരമായിരുന്നെങ്കിലും സുദുഷ്ക്കരമായ ആ കര്‍മം ഗുരുദേവന്‍ ഏറ്റെടുക്കുകയായിരുന്നു. അതിനു കാരണം ക്ഷേത്രപ്രതിഷ്ഠയും ആരാധനയും അവര്‍ണ ജനതയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം കൂടി ആയിരുന്നു എന്നതാണ്.

ക്രിസ്തീയ വിഭാഗങ്ങള്‍ക്കോ ഇസ്ലാം മതക്കാര്‍ക്കോ ദൈവാരാധനയില്‍ ഒരു വിലക്കുമുണ്ടായിരുന്നില്ല. മതം മാറിയാല്‍ വഴിനടക്കുനും ആരാധിക്കാനുമുള്ള അവര്‍ണരുടെ വിലക്ക് ഇല്ലാതാവുകയും ചെയ്തിരുന്നു. അക്കാര്യത്തില്‍ അവര്‍ണര്‍ക്ക് അതേവരെ വിധിച്ചിരുന്ന വിലക്കു ലംഘിച്ചുകൊണ്ടാണ് ഗുരുദേവന്‍ ക്ഷേത്രസ്ഥാപനം നിര്‍വഹിച്ചതെന്നതു സുവിദിതമാണല്ലോ. ഈ വസ്തുത പരിഗണിക്കാതെയാണ് ചില യുക്തിവാദികള്‍ ഗുരുദേവന്‍ ഇതര ആരാധനാലയങ്ങള്‍-ക്രിസ്തീയവും ഇസ്ളാമികവുമായവ-സ്ഥാപിച്ചില്ല എന്ന വിമര്‍ശനം ഉന്നയിക്കുന്നത്. ഇതര മതസ്ഥര്‍ക്കാവശ്യമെങ്കില്‍ അവര്‍ക്കു വേണ്ടതായ ആരാധനാലയങ്ങള്‍ നിര്‍മിക്കാനും തയ്യാറെന്നു ഗുരു പ്രഖ്യാപിച്ചതും അത്തരം വിമര്‍ശകര്‍ ശ്രദ്ധിക്കുന്നില്ല. ക്ഷേത്രസ്ഥാപനത്തിന്‍റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍, 1917ല്‍ ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
“ ഇനി ക്ഷേത്രനിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്.. .. ..
എങ്കിലും ക്ഷേത്രങ്ങള്‍ വേണ്ടെന്നു പറഞ്ഞാല്‍ ജനങ്ങള്‍ കേള്‍ക്കുകയില്ല. ജാതിഭേദംകൂടാതെ പൊതുആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചുചേര്‍ക്കാന്‍ ക്ഷേത്രങ്ങള്‍ക്കു കഴിയുമെന്നു കരുതിയിരുന്നു. അനുഭവം നേരെ മറിച്ചാണ്. ക്ഷേത്രങ്ങള്‍ ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ”

സമകാല സാഹചര്യത്തില്‍ ഈ ഗുരുനിരീക്ഷണത്തിനു വല്ല പ്രസ്ക്തിയുമുണ്ടോ എന്നു ശിവസ്വരൂപാനന്ദ സ്വാമിയെപ്പോലുള്ളവര്‍ വ്യക്തമാക്കിത്തരേണ്ടതാണ്. ക്ഷേത്രങ്ങള്‍ ഇപ്പോള്‍ ജാതിചിന്തയേയും തജ്ജന്യമായ ഭേദചിന്തയേയും വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ ചെയ്യുന്നത്? മദ്യഷാപ്പുകളുടെ എണ്ണപ്പെരുപ്പത്തിനൊപ്പം എല്ലാ മതത്തിലും പെട്ട ആരാധനാലയങ്ങളും ഒരു നിയന്ത്രണവുമില്ലാതെ വര്‍ധിച്ചുവരുന്നത് ദൈവവിചാര വര്‍ധനവിന്‍റെ സാക്ഷ്യമാണോ? അതോ ദൈവവിചാര നാട്യലക്ഷണമോ?
നമുക്കറിയാവുന്നതുപോലെ സവര്‍ണ ദൈവവിചാരത്തെ അതിന്‍റെ എല്ലാ ആര്‍ഭാടങ്ങളില്‍നിന്നും വിമോചിപ്പിച്ച് ഏറ്റവും ലളിതമായ ധ്യാനക്രിയയിലൂടെ ഈശ്വരസാക്ഷാല്‍ക്കാരം പ്രാപിക്കുക എന്ന ശൈലിയാണു ഗുരുദേവന്‍ അവലംബനീയമാക്കിയത്. ക്ഷേത്രകാര്യങ്ങളില്‍ ഒരു പുതിയ ഗുരുദേവ ശൈലി അങ്ങനെ രൂപപ്പെട്ടു വന്നു. ശിവഗിരി ശാരദാ പ്രതിഷ്ഠ മുഖാന്തരം ആ ശൈലീസന്ദേശമാണു വിളംബരപ്പെട്ടത്. അവിടെ സാത്വിക സാമഗ്രിയായ പുഷ്പം കൊണ്ടല്ലാതെ ആരാധന പാടില്ല എന്നു വിലക്കിയിരിക്കുന്നു. (നിര്‍ഭാഗ്യവശാല്‍ അങ്ങനെ നിര്‍ദേശിച്ച് അവിടെ മതിലില്‍ രേഖപ്പെടുത്തപ്പെട്ടിരുന്ന കല്‍പ്പന ഇന്നവിടെ കാണാതായിരിക്കുന്നു.) സവര്‍ണരുടെ ക്ഷേത്രനിര്‍മാണ ശാസ്ത്രമായ തന്ത്രസമുച്ചയ പ്രകാരം ഒരു ക്ഷേത്രനിര്‍മിതി പോലും ഭാരിച്ച ചെലവുവരുന്ന, സമ്പന്നര്‍ക്കുമാത്രം സാധ്യമാകുന്ന കാര്യമാണ്. ആരാധനാക്രമങ്ങളാകട്ടെ, സാധാരണക്കാര്‍ക്ക് അചിന്ത്യമായ ചടങ്ങുകള്‍ നിറഞ്ഞതും ബ്രാഹ്മണര്‍മാത്രം നിര്‍വഹിക്കേണ്ടവയും വമ്പിച്ച പണംമുടക്ക് ആവശ്യപ്പെടുന്നവയുമാണ്. ഇതൊന്നുമില്ലാതെ, സാധാരണ മനുഷ്യര്‍ക്കു സാധ്യമാകുന്ന ക്ഷേത്രനിര്‍മാണ കുശലതയും ദൈവവിചാര ആചാരക്രമങ്ങളുമാണു ഗുരുദേവന്‍ ഉപദേശിച്ചുതന്നത്. ലൈംഗികതയും ധനാസക്തിയും ഭേദചിന്തയും മാത്രം നിറഞ്ഞുനിന്ന സവര്‍ണ ദൈവാരാധനാ സമ്പ്രദായങ്ങളെ സാത്വികവും ശുദ്ധവുമാക്കി അവര്‍ണര്‍ക്കു പ്രാപ്യമാക്കുക എന്ന മഹദ്കര്‍മമാണ് ആ ഉപദേശങ്ങളുടെ കാതല്‍. അതില്‍ ദൈവമാധ്യസ്ഥനായ ബ്രാഹ്മണനോ പൂജാരിയോ ആവശ്യമായി വരുന്നില്ല. അതുകൊണ്ടാണല്ലോ ക്ഷേത്രങ്ങള്‍ ചെലവു കുറഞ്ഞവയും ഉത്സവങ്ങള്‍ കരികളെ ഒഴിവാക്കിയവയും ആരാധന പുഷ്പം കൊണ്ടുമാത്രം ആയിരിക്കണമെന്നും മറ്റും നിഷ്ക്കര്‍ഷിച്ചത്. സവര്‍ണ താന്ത്രികവിധികളനുസരിച്ചുള്ള നടപടിക്രമങ്ങളൊന്നും ക്ഷേത്രകാര്യങ്ങളില്‍ പ്രധാനങ്ങളാണെന്നോ ഒഴിവാക്കാനാകാത്തവയാണെന്നോ ഗുരുദേവന്‍ ധരിച്ചിരുന്നില്ല. അങ്ങനെ അഭിപ്രായപ്പെട്ടിരുന്നുമില്ല. മുഹൂര്‍ത്തം, ദേവപ്രശ്നം, അഷ്ടബന്ധം, ലക്ഷാര്‍ച്ചന, കോടിയര്‍ച്ചന, താമ്പൂലപ്രശ്നം, മഷിനോട്ടം തുടങ്ങിയ സവര്‍ണ താന്ത്രിക വിഷയങ്ങളില്‍ ഗുരുദേവന്‍റെ നിലപാടുകളെന്തെന്നറിയാന്‍പോലും ശ്രമിക്കാതെ ദേവപ്രശ്നത്തിനും അതുപോലുള്ള ചടങ്ങുകള്‍ക്കുമൊരുങ്ങുന്ന ശ്രീനാരായണീയരാണ് ഇന്നുള്ളതെന്നത് ഒരു ദുര്യോഗമാണ്

ഒരു ക്ഷേത്രപ്രതിഷ്ഠയ്ക്കുശേഷം, അവിടെ പൂജാരി ആരായിരിക്കണമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചനടന്ന സംഭവം ഗുരുദേവ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിവച്ചിട്ടുള്ളത് ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്. സമീപത്തുള്ള ഒരു പോറ്റിയെ നിയോഗിക്കാമെന്ന അഭിപ്രായത്തോടുള്ള ഗുരുദേവന്‍റെ പ്രതികരണം താഴെ കാണുന്ന പ്രകാരമായിരുന്നു
” ഓ, അങ്ങനെയാണോ അഭിപ്രായം? അങ്ങനെയായാല്‍ പോയതെല്ലാം ക്രമേണ വന്നുകൊള്ളും. ”

ആരാധന നിഷേധിക്കപ്പെട്ടിരുന്ന താഴ്ന്ന ജാതിക്കാരുടെ, പുതുതായി സ്ഥാപിക്കപ്പെട്ട ക്ഷേത്രങ്ങളില്‍ മേല്‍ജാതിക്കാര്‍ കടന്നുവന്ന് ആരാധനാകാര്യങ്ങള്‍ നിയന്ത്രിക്കാനിടയായാല്‍ സവര്‍ണ ആരാധനാക്രമങ്ങള്‍ മാത്രമല്ല, പോയ ജാതിയും തിരിച്ചുവരും എന്ന കാര്യത്തില്‍ സ്വാമിക്ക് ഒരു സന്ദേഹവുമുണ്ടായിരുന്നില്ല.കാരണം, സവര്‍ണരുടെ പാരമ്പര്യശൈലി ഒഴിവാക്കാനവര്‍ക്കു കഴിയുകയില്ല. അതു തിരുത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് പുലിയുടെ ശരീരത്തിലെ പുള്ളി മായ്ക്കാന്‍ ശ്രമിക്കുന്നതാണ്. അവര്‍ണര്‍ക്കു പ്രത്യേകമായി ക്ഷേത്രങ്ങളും ആരാധനാക്രമങ്ങളും വേണ്ടിവന്നത് അതുകൊണ്ടാണ്. എന്താണോ സ്വാമി സന്ദേഹിച്ചത്, അതു തന്നെയാണ് ഇപ്പോള്‍ നടന്നുവരുന്നതും. ക്ഷേത്രങ്ങള്‍ ജാതിചിന്തയെ അധികമാക്കുന്നു എന്ന ഗുരുനിരീക്ഷണം തെറ്റിപ്പോകാതിരിക്കാനുള്ള കഠിനശ്രമത്തിലാണു തങ്ങളെന്ന് ഇന്നത്തെ സന്യാസിമാര്‍ക്ക് അഭിമാനിക്കാന്‍ വേണ്ടുവോളം വകയുണ്ട്. അതിന്‍റെ ഭാഗമായിട്ടാണ് അദ്വൈതാശ്രമം പോലുള്ള ഗുരുകേന്ദ്രങ്ങളെ താന്ത്രിക പഠനപദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. ഗുരുദേവന്‍ സശരീരനായിരുന്ന കാലത്ത് സഹോദരപ്രസ്ഥാനം പോലെയുള്ള മഹാ സമാരംഭങ്ങള്‍ക്കും സര്‍വമത സമ്മേളനത്തിനുമെല്ലാം സൌമനസ്യപൂര്‍വം വിട്ടുകൊടുത്തിരുന്ന വേദികളാണ് ഇപ്പോള്‍ ഈ വിധത്തില്‍ ഉപയോഗപ്പെടുത്തുന്നത്.

‘മനമലര്‍ കൊയ്തു മഹേശപൂജചെയ്യും
മനുജനു മറ്റൊരു വേലവേണ്ട’

എന്നു പഠിക്കാനും പഠിപ്പിക്കാനും സന്യാസിമാര്‍ക്കു സമയമില്ലാതായിരിക്കുന്നു. ഈശ്വരാരാധനാ വിഷയത്തില്‍ ചടങ്ങുകള്‍ക്ക് ഏകീകരണം വേണമെന്നത് ഗുരുദര്‍ശനാനുസാരിയായ നിലപാടാണോ എന്ന കാര്യം പരിശോധിക്കണം. പലമതസാരവുമേകം എന്ന തത്ത്വത്തെ അനുസരിക്കുന്ന ശ്രീനാരായണീയര്‍ക്ക്, ഏതു തരത്തിലുള്ള ആരാധനാക്രമവും, അതു ക്രൈസ്തവമായാലും ഇസ്ളാമികമായാലും ബൌദ്ധമായാലും ഈശ്വരോന്മുഖമായിരിക്കണമെന്നതിനേക്കാളപ്പുറമുള്ള താല്‍പ്പര്യം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ആരാധന ആര്‍ഭാടമാകരുതെന്ന ഒരൊറ്റ സംഗതി മാത്രമാണ് ഗുരുചിന്താനുസൃതം എന്നതാണ് ഈ ലേഖകന്‍റെ അഭിപ്രായം. ഏകീകരണാഭിപ്രായക്കാര്‍ എല്ലാ ക്ഷേത്രങ്ങളിലും ദൈവദശക പാരായണം നടപ്പാക്കാന്‍ തയ്യാറാകണം. അതുകൂടാതെയുള്ള ഐകരൂപ്യം വേണമെന്നു ശാഠ്യം പിടിക്കുന്ന മനസ്സിനു ഗുരുദര്‍ശന വിരോധിയായ ഇതര ലക്ഷ്യങ്ങളാണുള്ളത്. പഴയ ക്രമത്തിലുള്ള സവര്‍ണ താന്ത്രിക വിധികള്‍ അനുസരിച്ച്, തന്ത്രസമുച്ചയമനുസരിച്ച് ഈഴവന് ആരാധനപോലും നിഷിദ്ധമാണ്. ഗുരുവായൂര്‍, ശബരിമല, ശ്രീപദ്മനാഭസ്വാമി തുടങ്ങിയ മഹാക്ഷേത്രങ്ങളില്‍ തന്ത്രിമാര്‍ നമ്പൂതിരിമാര്‍ തന്നെയായിരിക്കണമെന്നു വാദിക്കുന്നവര്‍ പറയുന്നത് പഴയ ആചാരങ്ങള്‍ അലംഘനീയങ്ങളാണെന്നാണല്ലോ. അപ്പോള്‍പ്പിന്നെ തന്ത്രസമുച്ചയത്തില്‍ വെള്ളം ചേര്‍ത്ത് ഈഴവനടക്കമുള്ളവരെ പൂജാരിമാരും തന്ത്രിമാരും മറ്റുമാക്കുന്നത് ഏതു ശാസ്ത്രപ്രകാരമാണു നീതീമത്കരിക്കപ്പെടുകയെന്നു ശാസ്ത്രശര്‍മന്‍ നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ , അറിവില്ലാത്ത നമുക്കു വ്യക്തമാക്കിത്തരേണ്ടതാണ്. അതുമാത്രമല്ല, ക്ഷേത്രങ്ങളും ബ്രഹ്മസ്വങ്ങളും ദേവസ്വങ്ങളും എല്ലാം അടക്കിവാണിരുന്ന നമ്പൂതിരിമാര്‍ ശുദ്ധ ഭൌതികജീവികളായിരുന്നതല്ലാതെ, അവരില്‍നിന്ന് പേരിനെങ്കിലും ഒരു സന്ന്യാസി ഇല്ലാതെ പോയതെന്തുകൊണ്ടാണെന്നും ഈയുള്ളവന് ഇതുവരെ മനസ്സിലായിട്ടില്ല. ഈഴവര്‍, പുലയര്‍ തുടങ്ങിയ ജാതികള്‍ക്കു സന്ന്യാസം നിരോധിക്കപ്പെട്ടിരുന്നതുകൊണ്ടാണല്ലോ അവരില്‍നിന്നു സന്ന്യാസിമാര്‍ ഉണ്ടാകാതിരുന്നത്. (തനിക്കു സന്ന്യാസം നല്‍കിയതു ബ്രിട്ടീഷുകാരാണെന്നു ഗുരുദേവന്‍) പണ്ട് നമ്പൂതിരി സമുദായത്തില്‍നിന്നു സന്ന്യാസദീക്ഷ സ്വീകരിച്ച ശ്രീശങ്കരാചാര്യരെ ആ സമുദായം തള്ളിപ്പറഞ്ഞതും നമ്മുടെ സ്മൃതിയിലുണ്ട്. ആ സംഭവത്തോടെ ആ സമുദായത്തിനു സന്ന്യാസം വേണ്ടാതായോ? അഥവാ സന്ന്യാസം ഒരു ആത്മീയവിരുദ്ധ നടപടിയാണോ? കേരളത്തില്‍ സന്ന്യാസവൃത്തി പ്രത്യക്ഷപ്പെടുന്നത് ഭൌതികവും ആത്മീയവുമായ നവോത്ഥാനപ്രക്രിയയുടെ ഭാഗമായിട്ടാണല്ലോ. നവോത്ഥാനത്തെ നയിച്ചതുതന്നെ വൈകുണ്ഠസ്വാമി, ഗുരുദേവന്‍, ചട്ടമ്പിസ്വാമി തുടങ്ങിയ ബ്രാഹ്മണേതര സന്ന്യാസിമാരാണല്ലോ. അദ്വൈതചിന്തയുടെ മഹാസന്ദേശ വാഹകരും മറ്റാരുമായിരുന്നില്ല. അതിലൊന്നും പങ്കുചേരാന്‍ കഴിയാത്ത നമ്പൂതിരി സമുദായത്തിന് ആത്മീയക്കുത്തക വന്നുചേര്‍ന്നുവെന്നത് ക്ഷേത്രകാര്യങ്ങള്‍ ഗുരുദര്‍ശനസീമവിട്ട് അദ്വൈതവിരുദ്ധമായ ദിശയിലേക്കു തിരിഞ്ഞുവീണതിന്‍റെ പരിണതിയാണ്. ഈ പരിണതിക്കെതിരെ എസ് എന്‍ ഡി പി യോഗം ചില ഘട്ടങ്ങളില്‍ ചില പ്രമേയങ്ങള്‍ പാസ്സാക്കിയതായി കാണുന്നുണ്ടെങ്കിലും അതൊന്നും കാര്യമായ ഫലമുളവാക്കിയതായി കാണുന്നില്ല. ഇപ്പോഴാകട്ടെ ആവക സംഗതികളില്‍ അവര്‍ക്കു താല്‍പ്പര്യവുമില്ല. പൂജിക്കാന്‍ കൊള്ളാവുന്ന ഒരു നിര്‍ജീവ വിഗ്രഹമെന്നതിനേക്കാള്‍ വലിയസ്ഥാനമൊന്നും ഗുരുവിന് അവര്‍ കല്‍പ്പിക്കുന്നില്ല. മതിലെഴുതാന്‍ കൊള്ളാവുന്ന ആകര്‍ഷക വചനങ്ങളെന്നതിനേക്കാള്‍ പ്രാധാന്യം ഗുരുസന്ദേശങ്ങള്‍ക്കു നല്‍കാന്‍ അവര്‍ തയ്യാറല്ല.
ശ്രീനാരായണഗുരുദേവന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ള വിഷയങ്ങളിലൊന്ന് മത-ജാതിസ്പര്‍ധയെക്കുറിച്ചാണല്ലോ. പൊരുതാലൊടുങ്ങാത്തതാണത് എന്നാണു സ്വാമിയുടെ നിലപാട്. പരമത ഖണ്ഡനം അരുത്. അത്തരമൊരു നിലപാടു മാത്രമേ വിവിധ മതങ്ങളില്‍പ്പെടുന്നവരെ അടുപ്പിക്കുകയുള്ളൂ. ചട്ടമ്പിസ്വാമി പോലും ക്രിസ്തുമത ഛേദനം പോലുള്ള കൃതികളെഴുതുമ്പോള്‍, ഗുരുമുഖത്തുനിന്ന് അത്തരത്തിലൊരു അഭിപ്രായം പോലും ഉയരാതിരുന്നതെന്ത്? ഈ ഗുരുനിലപാടാണോ ശിവസ്വരൂപാനന്ദസ്വാമിയുടെ കേരളകൌമുദി ലേഖനത്തില്‍നിന്നു പ്രസരിക്കുന്നതെന്ന സംഗതിയില്‍ ഞാന്‍ വലിയ സംശയാലുവാണ്. സര്‍വസംഗപരിത്യാഗിയായ സ്വരൂപാനന്ദസ്വാമിയില്‍നിന്ന് ഭൌതികൈശ്വര്യമാത്രവാദിയും പരമത വിദേഷിയുമായ ഒരു ഹിന്ദുവിന്‍റെ സങ്കുചിത വചനങ്ങളാണു പുറത്തുവന്നത്. ഏതുസന്ദര്‍ഭത്തിലാണ് ഗുരുദേവന്‍ ഹിന്ദുവിനെക്കുറിച്ചുമാത്രം അഭിസംബോധന ചെയ്തു സംസാരിച്ചതെന്ന് എത്രയാലോചിച്ചിട്ടും എനിക്കു പിടികിട്ടുന്നില്ല .മാത്രമല്ല,
‘ ക്ഷേത്രങ്ങളില്‍ കിട്ടുന്ന ധനം സാധുജനങ്ങള്‍ക്കു പ്രയോജനപ്പെടത്തക്കവിധം ചെലവഴിക്കുകയാണ് വേണ്ടത്’എന്ന ഗുരുദേവാഭിപ്രായത്തിനു വിരുദ്ധമായി ശിഷ്യന്‍ എഴുതുന്നതെങ്ങനെ? ഗുരുദേവന്‍റെ മേല്‍നിലപാടുപോരേ, ശ്രീപദ്മനാഭസ്വാമിക്ഷേത്രസ്വത്ത് പാവങ്ങള്‍ക്കു പ്രയോജനകരമായി വിനിയോഗിക്കണമെന്ന് ഉറപ്പിച്ചുപറയാന്‍? ഇനി ഗുരുദേവനെ തിരുത്തുന്നതിനു പര്യാപ്തമായതു വല്ലതും ശിവസ്വരൂപാനന്ദസ്വാമിയുടെ കൈവശമുണ്ടെങ്കില്‍ അതറിഞ്ഞാല്‍ക്കൊള്ളാമെന്നുണ്ട്. സ്വാമി അതു വെളിപ്പെടുത്തുമെന്നാണു കരുതുന്നത്. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്‍റെ നടത്തിപ്പു കമ്മറ്റിയില്‍ ഒരു പുലയനും വേണം എന്ന അഭിപ്രായം പിന്‍തള്ളപ്പെട്ടത് എന്തുകൊണ്ടാണെന്നു സ്വാമി നമുക്കു വിശദീകരിച്ചുതരും. എല്ലാ മതസ്ഥാപനങ്ങളും ഒന്നൊഴിയാതെ, ട്രസ്റ്റ് രൂപവത്കരിച്ച് സ്വന്തം സ്വത്തുക്കള്‍ അവയില്‍ നിക്ഷേപിച്ച് കൃതമ്രായ കണക്കു സൂക്ഷിച്ചു വെളിപ്പെടുത്തണമെന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ പരസ്യമാക്കപ്പെട്ട നിലപാട് ശിവസ്വരൂപാനന്ദസ്വാമിയുടെ എതിര്‍പ്പു ക്ഷണിച്ചുവരുത്തിയതെങ്ങനെ എന്നതും എന്‍റെ ചിന്തയെ സങ്കീര്‍ണമാക്കുന്നു.

പറവൂര്‍ പ്രദേശത്ത് അല്‍പ്പകാലത്തിനുള്ളില്‍ രണ്ടു താന്ത്രിക പഠനകേന്ദ്രങ്ങളാണു പ്രവര്‍ത്തനമാരംഭിച്ചത്. അവയില്‍ ആദ്യം തുടങ്ങിയത് പരേതനായ ശ്രീധരന്‍ തന്ത്രിയുടെ നേതൃത്വത്തില്‍ അദ്ദേഹം ദിവംഗതനാകുന്നതിനു മുന്‍പ് ആരംഭിച്ച ശ്രീനാരായണ താന്ത്രിക പഠനകേന്ദ്രമാണ്. അതിനുശേഷം തുടങ്ങിയതാണ് മാധവ്ജി മെമ്മോറിയല്‍ താന്ത്രിക പഠനകേന്ദ്രം. രണ്ടിന്‍റെയും ഉദ്ഘാടനച്ചടങ്ങുകളില്‍ വിഷയപണ്ഡിതന്മാരായ മഹാരഥന്മാരും ജനപ്രതിനിധികളും സമുദായ നേതാക്കളുമൊക്കെ പങ്കെടുത്തിരുന്നു. ഇവകൂടാതെ മുന്‍പേതന്നെ പ്രവര്‍ത്തിച്ചുപോരുന്ന വേറേയും കേന്ദ്രങ്ങളുണ്ട്. എല്ലാം ഒരേ വിഷയം തന്നെയാണു പഠിപ്പിക്കുന്നത്. പലയിടത്തും സൌജന്യമായിട്ടാണ് അധ്യയനം. ഒരു ചെറുപ്രദേശത്ത് എന്തിനാണ് ഇത്രയധികം താന്ത്രിക പഠനകേന്ദ്രങ്ങളെന്ന സംശയം ന്യായമാണല്ലോ. താന്ത്രിക ക്രിയകള്‍ ഏകീകൃതമാക്കാനാണെങ്കില്‍ ദംഗിയായി നടത്താവുന്ന ഒരു സ്ഥാപനം തന്നെ ധാരാളം മതിയാകും. എന്നാല്‍ പരസ്പരമുള്ള സ്പര്‍ധ മാത്രമാണ് ഈ വ്യത്യസ്ത സ്ഥാപനങ്ങളെ നയിക്കുന്നതെന്നതാണു വസ്തുത. ഈഴവരിലെ തന്നെ തന്ത്രിവര്യന്മാരാണ് ഇതെല്ലാം നയിക്കുന്നതെന്നതും ശ്രദ്ധേയമായിരിക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പെരുപ്പം വിദ്യാര്‍ഥികളുടെ നന്മയല്ല ലക്ഷ്യമാക്കുന്നതെന്ന വസ്തുത ഈയിടെ മറയില്ലാതെ ബോധ്യപ്പെടുത്തിയ സംഭവ വികാസങ്ങള്‍ എങ്ങനെയാണു നമ്മള്‍ മറന്നുകളയുക? താന്ത്രിക പഠനകേന്ദ്രങ്ങളുടെ പെരുപ്പം ദൈവവിചാര വ്യഗ്രത കൊണ്ടാണെന്നു കരുതാന്‍ നമുക്ക് അസാമാന്യമായ അന്ധവിശ്വാസം ആര്‍ജിക്കേണ്ടിവരും.
താന്ത്രിക പദ്ധതികളില്‍ ഈയടുത്തയിടെ പ്രചാരം ലഭിച്ച ഒന്ന് ദേവപ്രശ്നമാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ സംഭവവികാസം അവിടെനടന്ന ദേവപ്രശ്നമാണല്ലോ. ഇനി അവിടെ തുറക്കാന്‍ ശേഷിക്കുന്ന നിലവറകള്‍ തുറന്നാല്‍ കടുത്ത സാമൂഹിക വിപത്തുകളും ദുര്‍മരണങ്ങളുമുണ്ടാകുമെന്നാണ് അതിന്‍റെ പ്രവചനം. ആ പ്രവചനം ഫലവത്താകുമോ ഇല്ലയോ എന്ന വസ്തുത വെളിപ്പെടാനിരിക്കുന്നേയുള്ളു. എന്നാല്‍ ഫലം വെളിപ്പെട്ട ഒരു ദേവപ്രശ്ന വിധി നമുക്കു മുന്നിലുണ്ട്. പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ എന്ന താന്ത്രിക പ്രമുഖനും ജയമാലയെന്ന സിനിമാനടിയും ശബരിമലയിലെ പ്രമുഖതന്ത്രിവര്യന്മാരും ചേര്‍ന്നു നടത്തിയ ആ വേലകളി ഒരു വലിയ തട്ടിപ്പായിരുന്നുവെന്നു തെളിഞ്ഞുകഴിഞ്ഞു. ഇന്നതു കോടതിയുടെ മുന്നിലാണ്. സ്വന്തം ജീവന്‍ വരെ നല്‍കിയാണ് ഗുരുശിഷ്യനായിരുന്ന ആനന്ദതീര്‍ത്ഥര്‍ ഗുരുവായൂരില്‍ സവര്‍ണ ഊട്ട് എന്ന ദുരാചാരം ,സമരം ചെയ്തു നിര്‍ത്തലാക്കിയത്. അവിടെ നിര്‍ത്തലാക്കപ്പെട്ട ആ ദുരാചാരം ശബരിമലയില്‍ ആരംഭിക്കണമെന്നതായിരുന്നു ദേവപ്രശ്നവിധികളിലൊന്ന്. അത്തരം വേലകളികളില്‍ ഗുരുദേവന്‍ എന്നെങ്കിലും ഏര്‍പ്പെട്ടിരുന്നോ എന്ന സംഗതിയും ശിവസ്വരൂപാനന്ദസ്വാമി നമ്മുടെ അറിവിലേക്കു വെളിപ്പെടുത്തും എന്നാണു ഞാന്‍ വിചാരിക്കുന്നത്.

ഒരു ജനതയെ മുഴുവന്‍, അന്ധവിശ്വാസത്തിന്‍റെയും അനാചാരങ്ങളുടേയും ഇരുളില്‍നിന്നു വെളിച്ചത്തിലേക്കു നയിച്ച മഹാത്മാവിന്‍റെ പേരില്‍ താന്ത്രിക നാമധേയ സ്ഥാപനങ്ങളുയര്‍ത്തിക്കൊണ്ടുവരുന്നവര്‍, സാമാന്യജനങ്ങളുടെ ഈശ്വര വിചാരതയെ മുന്‍പെന്നപോലെ ഗുരുദേവാനന്തരവും സവര്‍ണ താന്ത്രികതയില്‍ തളച്ചിട്ടു പണം വാരാമെന്നു ചിന്തിക്കുന്നവര്‍, അവരെ സ്വന്തം വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സഹായിക്കുന്നവര്‍, പ്രത്യേകിച്ചും കാവിവസ്ത്ര ധാരികള്‍, കുറച്ചുകൂടി വിവേകം കാണിക്കണമായിരുന്നു എന്ന അപേക്ഷയാണ് ഈ ലേഖകന് ഉള്ളത്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന മഹാവാക്യം ഇങ്ങനെ വിപര്യയപ്പെടുന്നതു കാണുമ്പോള്‍, ‘നമുക്കാരുമില്ലല്ലോ തമ്പീ’
എന്ന ആ മഹാത്മാവിന്‍റെ അന്ത്യഘട്ടത്തിലെ മനോവിചാരം ഓര്‍ത്തുപോകുന്നു. വിശ്വൈക വന്ദ്യനായ ആ മഹാമനീഷിയുടെ പേരില്‍ മദ്യഷാപ്പുകള്‍ വരെ ഉണ്ടായെന്നുവരാം. അതിനോടെല്ലാം ശിവഗിരിയുമായി ബന്ധപ്പെട്ട സന്ന്യാസിമാര്‍ കൈക്കൊള്ളുന്ന സമീപനം സമീചീനമായിരിക്കണമെന്ന് ആഗ്രഹിക്കാനേ കഴിയൂ. കൊച്ചി രാജ്യത്തു നടന്നുപോന്ന ഭേദചിന്തകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ കൈമെയ് മറന്നു പോരാടിയ ബോധാനന്ദസ്വാമി, ഗുരുവായൂര്‍, ചെറായി അടക്കമുള്ള ക്ഷേത്രങ്ങളില്‍ സമരങ്ങള്‍ നയിച്ച ആനന്ദതീര്‍ത്ഥര്‍, വൈക്കം ക്ഷേത്രപ്രവേശന സമരത്തിന്‍റെ ജീവാത്മാവും പരമാത്മാവുമായിരുന്ന സത്യവ്രതസ്വാമി, തുടങ്ങിയ ഗുരുശിഷ്യരുടെ പിന്‍തുടര്‍ച്ചക്കാരാണു തങ്ങളെന്ന സംഗതി ശിവഗിരി സന്ന്യാസിമാര്‍ മറന്നുപോകുന്നത് അവിടെ ഇപ്പോഴും തുടര്‍ന്നുപോരുന്ന അനാശാസ്യമായ തര്‍ക്കവിതര്‍ക്കങ്ങളെ ആഴത്തിലാക്കാന്‍ സഹായകരമാകുമെങ്കിലും ഗുരുദര്‍ശനപ്രചാര വ്യാപനത്തെ അതൊരിക്കലും ആനുകൂല്യത്തിലാക്കുകയില്ല. കിരീടം വച്ചവരെല്ലാം രാജാക്കന്മാരായിരുന്നില്ലല്ലോ എന്നു സമാശ്വസിക്കുന്നതെങ്ങനെ എന്നാണിപ്പോഴത്തെ എന്‍റെ എളിയ വിചാരം.

അമ്മയെന്ന വിശ്വശക്തി

മാതാവാണ്‌ ശക്തിയുടെ ആദ്യത്തെ പ്രകടഭാവം. അതു പിതാവെന്ന ഭാവനയേക്കാള്‍ ഉത്‌കൃഷ്ടമായി കരുതപ്പെടുകയും ചെയ്യുന്നു. തന്റെ അമ്മ സര്‍വ്വശക്തയാണ്‌. എന്തുചെയ്യാനും കഴിവുള്ളവളാണ്‌ എന്ന്‌ ശിശു വിശ്വസിക്കുന്നതുപോലെ, മാതാവിന്റെ പേരിനോടൊപ്പം ശക്തിയെക്കുറിച്ചുള്ള ചിന്തയും വന്നുചേരുന്നു. നമ്മില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനിശക്തിയാണ്‌ ദിവ്യജനനി. ആ ദേവിയെ ആരാധിക്കാതെ, നമുക്കൊരിക്കലും നമ്മേ അറിയാന്‍ സാധിക്കില്ല.ദയാമയി, സര്‍വ്വശക്തി, സര്‍വ്വവ്യാപിനി എന്നിവ ദേവിയുടെ വ ിശേഷണങ്ങളാണ്‌. പ്രപഞ്ചത്തിലുള്ള ശക്തിയുടോ ഓരോ അഭിവ്യക്തിയും അമ്മയാണ്‌. അമ്മതന്നെ ജീവിതം. അമ്മതന്നെ ബുദ്ധി. അമ്മതന്നെ പ്രേമം. ദേവി പ്രപഞ്ചത്തില്‍ വര്‍ത്തിക്കുന്നു. എങ്കിലും അതില്‍നിന്നും ഭിന്നയാണ്‌. അവള്‍ ഒരു വ്യക്തിയാണ്‌. അവളെ കാണാനും അറിയാനും കഴിയും. ശ്രീരാമകൃഷ്‌ണന്‍ അറിയുകയും കാണുകയും ചെയ്‌തപോലെ. അമ്മ എന്ന ആശ്രയത്തില്‍ അടിയുറച്ചുകൊണ്ടു നമുക്കെന്തും ചെയ്യാം. ദേവി വേഗത്തില്‍ പ്രാര്‍ത്ഥനകള്‍ നിറവേറ്റിത്തരുന്നു.

അവള്‍ ഏതു നിമിഷവും ഏതു രൂപത്തിലും നമുക്കു ദര്‍ശനമരുളാന്‍ കഴിവുള്ളവളാണ്‌. ദിവ്യജനനിക്കു നാമവും ഉണ്ടാകാം. രൂപംകൂടാതെ നാമംമാത്രമുണ്ടാകാം. ഇങ്ങനെ നാം അമ്മയെ നാനാഭാവത്തില്‍ ആരാധിക്കുമ്പോള്‍, നമുക്കുനാമവും രൂപവുമില്ലാത്ത കേവലസത്തയിലേക്ക്‌ ഉയരാനും കഴിയും.`

(സ്വാമി വിവേകാനന്ദന്‍)


(ശ്രീനാരായണ ജ്ഞ്‌ാനസമീക്ഷ)
https://www.facebook.com/groups/sreenarayananjanasameksha3/

Saturday, 26 January 2013

വെള്ളാപ്പള്ളിയുടെ ആദ്യകാലത്തെ ഒരു ലേഖനം എന്ന രീതിയില്‍ ആണ് ഇത് കൊടുത്തിരിക്കുന്നത്‌ - ഇങ്ങിനെ ഒരു ലേഖനം അദ്ദേഹം എഴുതിയിട്ടുണ്ടോ എന്നെനിക്കറിയില്ല..


ജാതിക്കെതിരായ പോരാട്ടങ്ങള്‍ ഹിന്ദുധര്‍മ്മത്തിനെതിരാകണം: വെള്ളാപ്പള്ളി നടേശന്‍
കേരള കൗമുദി 1998 സെപ്തംബര്‍ 21

ഗുരുവിന്റെ മഹാസമാധി സമ്മിശ്ര വികാരങ്ങളാണ് സാധാരണക്കാരില്‍ ഉണര്‍ത്താറുള്ളത്. മഹാനഷ്ടത്തിന്റെ ദുഃഖസ്മൃതികളും അസ്തമിക്കാത്ത പ്രത്യാശയുടെ മധുരസ്മരണകളും ഗുരുവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കടന്നുവരാറുണ്ട്. മരണങ്ങളെല്ലാം തീരാനഷ്ടങ്ങളാണ്. മനുഷ്യ പരിമിതിയിലേക്കാണ് മരണം വിരല്‍ചൂണ്ടുന്നത്. മനുഷ്യ പരിമിതിയിലേക്കാണ് മരണം വിരല്‍ചൂണ്ടുന്നത്. മരണത്തെ അതിജീവിക്കലാണ് സമാധി. സാധാരണക്കാര്‍ മരണത്തിലേക്ക് വഴുതിവീഴാറാണുള്ളത്. മരണബോധത്തോടുകൂടി മരണത്തെ സ്വീകരിക്കുന്നവരാണ് ഗുരുക്കന്മാര്‍. അപരിഹാര്യമായ നഷ്ടമായി മരണം നിലനില്ക്കുമ്പോള്‍ തന്നെ. വ്യത്യസ്ത സമീപനങ്ങള്‍ മരണത്തിന് ഭാവഭേദങ്ങള്‍ നല്‍കാറുണ്ട്.
.________________________________________________
“ജാതി വ്യവസ്ഥയെ അപകടകാരിയാക്കിയിരിക്കുന്നത്, ഹിന്ദു ദൈവങ്ങളും ഹിന്ദുമതവുമായിട്ടുള്ള ഗാഢ ബന്ധമാണ്. ഹിന്ദു പ്രമാണങ്ങളാണ് ജാതി വ്യവസ്ഥയെ സൃഷ്ടിച്ചിരിക്കുന്നതും നിലനിറുത്തിയിരിക്കുന്നതും. ഹിന്ദുമതത്തേയും ഹിന്ദു ദൈവങ്ങളേയും സഹോദരന്‍ ചോദ്യം ചെയ്തിരുന്നു. ഹിന്ദുമതത്തിന്റെ ജാതിപ്രീണനത്തോടുള്ള സഹോദരന്റെ ധാര്‍മ്മിക രോഷമാണ് ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ മനുഷ്യന് എന്ന പ്രഖ്യാപനത്തില്‍ പ്രതിഫലിക്കുന്നത്. ഹിന്ദു ദൈവങ്ങളുടേയും ഹിന്ദുമതത്തിന്റെയും തണലുണ്ടെങ്കില്‍ മാത്രമേ, ജാതിവ്യവസ്ഥയ്ക്ക് നിലനില്ക്കാനാകൂ..“
________________________________________
ഗുരുവിന്റെ ദേഹവിയോഗം അക്ഷരാര്‍ത്ഥത്തില്‍ തന്നെ, നമ്മെ അനാഥരാക്കിയിരുന്നു. എന്നാല്‍, ഗുരുധര്‍മ്മം കൊണ്ട് നമ്മെ സനാഥരാക്കിയിട്ടാണ് ഗുരു പിരിഞ്ഞുപോയത്. ജനനമരണ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന നിസ്തുലമായ ശാസ്ത്രമാണ് ഗുരുധര്‍മ്മം. മരണമില്ലാത്ത പ്രതീക്ഷകളാണ് ഗുരുധര്‍മ്മം നമുക്ക് നല്‍കുന്നത്. ഗുരുധര്‍മ്മത്തിന്റെ ആത്മീയമായ അര്‍ത്ഥതലങ്ങള്‍ നക്ഷത്ര വെളിച്ചമായി നിലകൊള്ളുന്നുണ്ട്. എന്നാല്‍ എസ്. എന്‍. ഡി. പി. യോഗം മുന്‍ഗണന നല്‍കുന്നത് ഗുരുധര്‍മ്മത്തിന്റെ സാമൂഹിക ലക്ഷ്യങ്ങള്‍ക്കാണ്. യോഗം പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക്, സാമൂഹിക ധര്‍മ്മങ്ങളില്‍ കൂടി മാത്രമേ ആത്മീയ ലക്ഷ്യങ്ങള്‍ നേടാനാകൂ. ആത്മീയാഹ്ളാദങ്ങളുടെ മുഹൂര്‍ത്തങ്ങളില്‍ പോലും ഗുരു സാധാരണക്കാരെ വിസ്മരിച്ചിരുന്നില്ല. മനുഷ്യ ദുഃഖങ്ങളുടെ താഴ്വരകളിലേക്ക് സഞ്ചരിക്കുവാനുള്ള കാരുണ്യപ്രചോദനം ഗുരുവിനുണ്ടായിരുന്നു. ഈ അലൌകികമായ സ്നേഹവായ്പാണ് ഗുരുവിനെ ജനലക്ഷങ്ങളുടെ ആരാധ്യനാക്കിയിരിക്കുന്നത്.
ആത്മീയതയുടെ ശംഖനാദങ്ങള്‍കൊണ്ട് ധന്യമായ അന്തരീക്ഷമാണ് ഭാരതത്തിനുള്ളത്. ഭാരതം ഗുരുക്കന്മാരുടെ പുണ്യഭൂമിയാണ്. എന്നാല്‍, ആത്മീയതയിലേക്കുള്ള നടപ്പാതകളായി സാമൂഹിക ദര്‍ശനങ്ങള്‍ നല്‍കിയ ഗുരുക്കന്മാര്‍ ഭാരതത്തില്‍ സുലഭമല്ല. ഈ അപൂര്‍വ്വഗണത്തിലെ അനശ്വരനാണ് ഗുരുദേവന്‍. ആത്മീയദര്‍ശനത്തിലേക്ക് നേരിട്ടു കടക്കുവാന്‍ ശേഷിയുള്ളവരായിരുന്നില്ല ഭാരതത്തിലെ ഭൂരിപക്ഷം ജനത. ഉണര്‍വിന്റെ വെളിച്ചം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. വെളിച്ചം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. വെളിച്ചം ദുഃഖമായി കാണുവാനുള്ള ശിക്ഷണമാണ് അവര്‍ക്ക് നല്‍കപ്പെട്ടിരുന്നത്. തമസിനെ ഉപാസിക്കുവാനുള്ള കല്പനകള്‍ ഹിന്ദുധര്‍മ്മ ശാസ്ത്രങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്നു. വെളിച്ചം നിഷേധിക്കുന്നതിനേക്കാള്‍, കിരാതമാണ് ഇരുട്ടിനെ സ്വീകരിക്കണമെന്നുള്ള അനുശാസനങ്ങള്‍. അന്ധകാരത്തിന്റെ ആഴങ്ങളിലാണ് പിന്നോക്കക്കാരും ദളിതരും ജീവിച്ചിരുന്നത്.
വിദ്യകൊണ്ട് വിപ്ളവം
ഗുരു വിദ്യാഭ്യാസ സന്ദേശം നല്‍കിയത് അക്ഷര ലോകത്തുനിന്നും ആട്ടിയോടിക്കപ്പെട്ട ജനതയ്ക്കാണ്. അക്ഷരവിദ്യകൊണ്ട് വിപ്ളവം സൃഷ്ടിക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. സാമൂഹിക നവോത്ഥാനത്തിന്റെ ഉണര്‍ത്തുഗീതമായി ഗുരു സ്വീകരിച്ചത് വിദ്യയെയാണ്. വിമോചനം ഏതു ജനതയുടേയും ഹൃദയമന്ത്രമാണ്. ഭാരതീയ വിമോചനത്തിന്റെ ദൂരക്കാഴ്ചകള്‍ ഗുരുസന്ദേശങ്ങളില്‍ അന്തര്‍ഭവിച്ചിട്ടുണ്ടണ്‍്. ഭൌതിക മോചനവും ആത്മീയമോചനവും തമ്മിലുള്ള ക്രമബദ്ധത. ഗുരുധര്‍മ്മത്തില്‍ കാണുവാനാകും. ഭൌതികമോചനത്തിലൂടെയല്ലാതെ, ആത്മീയമോചനത്തിന്റെ വഴിതുറുവാനാകുകയില്ല. ജാതിവ്യവസ്ഥയായിരുന്നു ഭൌതിക സ്വാതന്ത്യ്രത്തിന്റെ ഒന്നാമത്തെ ശത്രു. ജാതിവ്യവസ്ഥയെ തകര്‍ത്തെറിയാതെ, പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും ഭൌതികമോചനം നേടുവാനാകുകയില്ലായിരുന്നു. ജാതിവ്യവസ്ഥയായിരുന്നു ഭാരതീയാടിമത്വത്തിന്റെ കൈവിലങ്ങുകളും കാല്‍ചങ്ങലകളും നിര്‍മ്മിച്ചത്.
.________________________________________________
“ജാതിവിഷം തീണ്ടാത്ത ദൈവനിര്‍വചനവും മതസങ്കല്പവുമാണ്, ഗുരുധര്‍മ്മം അവതരിപ്പിച്ചിട്ടുള്ളത്. ഗുരുധര്‍മ്മത്തെ ശരീകരിക്കുകയും ഹിന്ദുദൈവങ്ങളേയും ഹിന്ദുമതത്തേയും തിരസ്കരിക്കുകയും ചെയ്യണമെന്നായിരുന്നു സഹോദരന്റെ നിലപാട്. ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ എന്ന് പ്രഖ്യാപിച്ച സഹോദരന്‍, ‘വേണം ധര്‍മ്മം’ എന്നുകൂടി പറഞ്ഞിരുന്നു. അത് ഗുരുധര്‍മ്മത്തെ ഉദ്ദേശിച്ചാണ്. ഹിന്ദുധര്‍മ്മം അടിച്ചേല്പിച്ച ജാതിവ്യവസ്ഥയില്‍ നിന്നും മോചനം നേടുവാനുള്ള രക്ഷാമന്ത്രമായിട്ടാണ് സഹോദരന്‍ ഗുരുധര്‍മ്മത്തെ കണ്ടിരുന്നത്”
. ________________________________________________
ജാതിക്കെതിരായി അടരാടുവാന്‍ ഗുരു രൂപംകൊടുത്ത വലിയ സേനയായിരുന്നു എസ്. എന്‍. ഡി. പി. യോഗം. ഗുരുവായിരുന്നു ഈ സേനയുടെ സര്‍വ്വസമ്മതനായ സര്‍വ്വ സൈന്യാധിപന്‍. ജാതിക്കെതിരായി അണിനിരന്ന വലിയ സേനയുടെ പടനായകനായിട്ടാണ്, സഹോദരന്‍ അയ്യപ്പന്‍ ഗുരുവിനെ കണ്ടത്. ഗുരുവിന്റെ മഹാസമാധിയെ പടനായകന്റെ നഷ്ടമായിട്ടാണ് സഹോദരന്‍ സമാധി ഗാനത്തില്‍, ചിത്രീകരിച്ചിട്ടുള്ളത്. ധീരനായിരുന്ന സഹോദരനെപ്പോലും ഗുരുവിന്റെ മഹാവിയോഗം കണ്ണീരിലാഴ്ത്തിയിരുന്നു. സഹോദരന്റെ ദുഃഖം അണപൊട്ടി ഒഴുകിയപ്പോഴാണ്, ‘സമാധി ഗാനം’ രൂപപ്പെട്ടത്. ജാതി നശിപ്പിക്കുവാന്‍. ജന്മമെടുത്ത, ‘അവതാരമൂര്‍ത്തി’ എന്നതായിരുന്നു ഗുരുവിനെക്കുറിച്ചുള്ള സഹോദരന്റെ കാഴ്ചപ്പാട്. ജാതിവ്യവസ്ഥയുടെ അടിവേരുകള്‍ ‘ഹിന്ദു ദൈവങ്ങളിലും ഹിന്ദുമതത്തിലും ആണ് ആഴത്തില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. ജാതി വ്യവസ്ഥയെ അപകടകാരിയാക്കിയിരിക്കുന്നത്, ഹിന്ദു ദൈവങ്ങളും ഹിന്ദുമതവുമായിട്ടുള്ള ഗാഢ ബന്ധമാണ്. ഹിന്ദു പ്രമാണങ്ങളാണ് ജാതി വ്യവസ്ഥയെ സൃഷ്ടിച്ചിരിക്കുന്നതും നിലനിറുത്തിയിരിക്കുന്നതും. ഹിന്ദുമതത്തേയും ഹിന്ദു ദൈവങ്ങളേയും സഹോദരന്‍ ചോദ്യം ചെയ്തിരുന്നു. ഹിന്ദുമതത്തിന്റെ ജാതിപ്രീണനത്തോടുള്ള സഹോദരന്റെ ധാര്‍മ്മിക രോഷമാണ് ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ മനുഷ്യന് എന്ന പ്രഖ്യാപനത്തില്‍ പ്രതിഫലിക്കുന്നത്. ഹിന്ദു ദൈവങ്ങളുടേയും ഹിന്ദുമതത്തിന്റെയും തണലുണ്ടെങ്കില്‍ മാത്രമേ, ജാതിവ്യവസ്ഥയ്ക്ക് നിലനില്ക്കാനാകൂ.
ജാതിവിഷം തീണ്ടാത്ത ദൈവനിര്‍വചനവും മതസങ്കല്പവുമാണ്, ഗുരുധര്‍മ്മം അവതരിപ്പിച്ചിട്ടുള്ളത്. ഗുരുധര്‍മ്മത്തെ ശരീകരിക്കുകയും ഹിന്ദുദൈവങ്ങളേയും ഹിന്ദുമതത്തേയും തിരസ്കരിക്കുകയും ചെയ്യണമെന്നായിരുന്നു സഹോദരന്റെ നിലപാട്. ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ എന്ന് പ്രഖ്യാപിച്ച സഹോദരന്‍, ‘വേണം ധര്‍മ്മം’ എന്നുകൂടി പറഞ്ഞിരുന്നു. അത് ഗുരുധര്‍മ്മത്തെ ഉദ്ദേശിച്ചാണ്. ഹിന്ദുധര്‍മ്മം അടിച്ചേല്പിച്ച ജാതിവ്യവസ്ഥയില്‍ നിന്നും മോചനം നേടുവാനുള്ള രക്ഷാമന്ത്രമായിട്ടാണ് സഹോദരന്‍ ഗുരുധര്‍മ്മത്തെ കണ്ടിരുന്നത്. ഗുരുധര്‍മ്മത്തിന്റെയും ഹിന്ദുധര്‍മ്മത്തിന്റെയും ഈ പശ്ചാത്തലബോധം, ശ്രീനാരായണീയരെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഗുരുധര്‍മ്മത്തിന്റെ മര്‍മ്മഗ്രാഹിയായ പ്രചാരകനായിരുന്നു സഹോദരന്‍. ഗുരുധര്‍മ്മത്തെ സഹോദരനെക്കാള്‍ വ്യക്തമായി മനസിലാക്കിയിരുന്നവര്‍ ഗുരുവിന്റെ കാലഘട്ടത്തില്‍ കുറവായിരുന്നു. “ഒരു മതം” എന്ന ഗുരുസന്ദേശത്തിന് സഹോദരന്‍ നല്‍കിയ വ്യാഖ്യാനം “മതം വേണ്ട” എന്നായിരുന്നു. ഹിന്ദുമതമായി “ഒരു മതം” വ്യാഖ്യാനിക്കപ്പെടുമെന്ന് സഹോദരനറിയാമായിരുന്നു. ആ ദൂരക്കാഴ്ചയില്‍ നിന്നുള്ള മുന്നറിയിപ്പാണ്, ‘മതം വേണ്ടാ’ എന്ന സന്ദേശത്തിലൂടെ സഹോദരന്‍ നല്‍കിയിരുന്നത്. മതങ്ങളുടെ നിറങ്ങളും പരിധികളുമില്ലാത്ത സ്വതന്ത്ര ആത്മീയതയാണ് ഗുരുധര്‍മ്മത്തിന്റെ ഉള്ളടക്കം. ഈ മതാതീത ദര്‍ശനത്തിന്റെ മാര്‍ഗ്ഗരേഖയെ, ഹൈന്ദവ ആത്മീയതയായി ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള സാദ്ധ്യത, ദീര്‍ഘദര്‍ശിയായിരുന്ന അയ്യപ്പന്‍ കണ്ടറിഞ്ഞിരുന്നു. അതുകൊണ്ടാണ് ‘മതം വേണ്ട’ എന്ന താക്കീത് സഹോദരന്‍ നല്കിയിരുന്നത്.
________________________________________________
“ഗുരുധര്‍മ്മത്തെ ഹിന്ദുധര്‍മ്മത്തിനകത്ത് അകപ്പെടുത്തിയാല്‍, അപ്രസക്തമാക്കുന്നത്, ഗുരുധര്‍മ്മത്തിന്റെ ജാതിവിരുദ്ധ കാഴ്ചപ്പാടുകളാണ്. ഹിന്ദുധര്‍മ്മത്തിന് ജാതിവിരുദ്ധ പോരാട്ടങ്ങള്‍ നടത്തുവാനാകുകയില്ല. പാലും വെള്ളവും പോലെയാണ്, ഹിന്ദുമതവും ജാതിവ്യവസ്ഥയും. രണ്ടിനേയും വേര്‍തിരിച്ചെടുക്കാനാകുകയില്ല. ജാതിക്കെതിരായ പോരാട്ടങ്ങള്‍ ഹിന്ദുധര്‍മ്മത്തിനെതിരായ നിലപാടുകളാക്കേണ്ട സാമൂഹിക ദാര്‍ശനിക സാഹചര്യങ്ങളാണ് ഇന്നും ഭാരതത്തിലുള്ളത്. ഗുരുധര്‍മ്മത്തെ ഹിന്ദുധര്‍മ്മമായി അവതരിപ്പിക്കുന്നത് പിന്നോക്കക്കാരിലും ദളിതരിലും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി മാത്രമാണ്.“
________________________________________
ഗുരുധര്‍മ്മത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍
സഹോദരന്റെ മുന്നറിയിപ്പുകള്‍ അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന ചുറ്റുപാടുകളാണ്. ഇന്ന് നമുക്ക് ചുറ്റുമുള്ളത്. ‘ഹിന്ദുധര്‍മ്മ’ത്തിലേക്ക് ഗുരുധര്‍മ്മത്തെ മടക്കിക്കൊണ്ടുപോകുവാനുള്ള സംഘടിത ശ്രമങ്ങള്‍ ഇന്ന് വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. ഗുരുധര്‍മ്മത്തെ ഹിന്ദുധര്‍മ്മത്തിനകത്ത് അകപ്പെടുത്തിയാല്‍, അപ്രസക്തമാക്കുന്നത്, ഗുരുധര്‍മ്മത്തിന്റെ ജാതിവിരുദ്ധ കാഴ്ചപ്പാടുകളാണ്. ഹിന്ദുധര്‍മ്മത്തിന് ജാതിവിരുദ്ധ പോരാട്ടങ്ങള്‍ നടത്തുവാനാകുകയില്ല. പാലും വെള്ളവും പോലെയാണ്, ഹിന്ദുമതവും ജാതിവ്യവസ്ഥയും. രണ്ടിനേയും വേര്‍തിരിച്ചെടുക്കാനാകുകയില്ല. ജാതിക്കെതിരായ പോരാട്ടങ്ങള്‍ ഹിന്ദുധര്‍മ്മത്തിനെതിരായ നിലപാടുകളാക്കേണ്ട സാമൂഹിക ദാര്‍ശനിക സാഹചര്യങ്ങളാണ് ഇന്നും ഭാരതത്തിലുള്ളത്. ഗുരുധര്‍മ്മത്തെ ഹിന്ദുധര്‍മ്മമായി അവതരിപ്പിക്കുന്നത് പിന്നോക്കക്കാരിലും ദളിതരിലും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി മാത്രമാണ്. യോഗം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഗുരുധര്‍മ്മത്തിന്റെ വെളിച്ചത്തിലുള്ള, ജാതിവിരുദ്ധ സന്ദേശത്തിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ തിരിച്ചറിയുവാന്‍ ജാതി സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ യോഗത്തിനെതിരായി ആശയ പ്രചരണങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ളത്. ജാതിരഹിത സമൂഹത്തിന് വേണ്ടി നിലകൊള്ളുന്ന എസ്. എന്‍. ഡി. പി. യോഗത്തെ, ജാതിസംഘടനയായി, അവര്‍ ചിത്രീകരിക്കുകയാണ്. ‘ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്’ എന്ന സന്ദേശത്തെപ്പോലും ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നു. ജാതീയമായ അവശതകള്‍ പരിഹരിക്കപ്പെട്ടാല്‍ മാത്രമേ, ജാതിരഹിത സമൂഹം കെട്ടിപ്പടുക്കാനാകൂ. ജാതിവ്യവസ്ഥയുടെ നേട്ടങ്ങള്‍ കൈവശം വച്ചനുഭവിക്കുന്ന ന്യൂനപക്ഷം, ജാതിയെക്കുറിച്ച് ശബ്ദിക്കാതിരിക്കണമെന്ന് ആവശ്യപ്പെടുന്നത് ആത്മവഞ്ചനയാണ്. ജാതിവ്യവസ്ഥ ഇല്ലാതാക്കുവാന്‍ വേണ്ടി ഭരണഘടന ഉറപ്പ് നല്‍കിയ, “സംവരണ”ത്തെപ്പോലും ഇവര്‍ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുവേണ്ടിയാണ് ക്രീമിലെയര്‍വാദം കൊണ്ടുവന്നിട്ടുള്ളത്. ഇത്തരം വാദങ്ങളുടെയെല്ലാം ശില്പശാല ഹിന്ദുധര്‍മ്മമാണ്.
പല മുഖങ്ങളും നിഗൂഢതലങ്ങളുമുള്ള വിചിത്ര വസ്തുവാണ് ജാതിവ്യവസ്ഥ. ഭാരതീയ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ജാതി സംസ്കാരം സ്വാധീനം ചെലുത്തുന്നുണ്ട്.
________________________________________________
“ജാതിവ്യവസ്ഥയുടെ നേട്ടങ്ങള്‍ കൈവശം വച്ചനുഭവിക്കുന്ന ന്യൂനപക്ഷം, ജാതിയെക്കുറിച്ച് ശബ്ദിക്കാതിരിക്കണമെന്ന് ആവശ്യപ്പെടുന്നത് ആത്മവഞ്ചനയാണ്. ജാതിവ്യവസ്ഥ ഇല്ലാതാക്കുവാന്‍ വേണ്ടി ഭരണഘടന ഉറപ്പ് നല്‍കിയ, “സംവരണ”ത്തെപ്പോലും ഇവര്‍ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുവേണ്ടിയാണ് ക്രീമിലെയര്‍വാദം കൊണ്ടുവന്നിട്ടുള്ളത്. ഇത്തരം വാദങ്ങളുടെയെല്ലാം ശില്പശാല ഹിന്ദുധര്‍മ്മമാണ്“
________________________________________________
സമഗ്രകാഴ്ചപ്പാടിലൂടെയുള്ള മനഃശാസ്ത്ര സമീപനമാണ്, ഗുരു ജാതിക്കെതിരായി സ്വീകരിച്ചിരുന്നത്. ഈ വീക്ഷണത്തിന്റെ ഉള്‍ക്കാഴ്ചയും പ്രായോഗികതയും ഏറ്റെടുക്കുവാന്‍; യോഗത്തിന്റെ കഴിഞ്ഞ കാലനേതാക്കള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍, ജാതിരഹിത സംസ്കാരം വളര്‍ത്തിയെടുക്കുവാന്‍ നമുക്ക് ഇനിയും സാധിച്ചിട്ടില്ല. ഗുരുവിന്റെ ഏകജാതി സന്ദേശം മുറുകെ പിടിച്ചുകൊണ്ടാണ്, യോഗം മുന്നേറിക്കൊണ്ടിരിക്കുന്നത്. ഈ മുന്നേറ്റത്തിനെ തളച്ചിടുവാന്‍ ശ്രമിക്കുന്ന, ശക്തികള്‍ ഇന്നും യോഗത്തിനകത്തും പുറത്തുമുണ്ട്. ശ്രീനാരായണ ധര്‍മ്മം തിരിച്ചറിയാത്തവരും ശ്രീനാരായണ ധര്‍മ്മത്തെ ഒറ്റിക്കൊടുക്കുന്നവരുമായ ഈ ശക്തികള്‍ക്കു നേരെ, യോഗ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
ഗുരുവിന്റെ മഹാസമാധി സ്ഥാനം പ്രശ്നഭൂമിയാക്കുന്നതില്‍, ഗുരുധര്‍മ്മ വിരുദ്ധ ശക്തികള്‍, വിജയിച്ചിട്ടുണ്ട്. ശാന്തിയും സാഹോദര്യവും ഐക്യവും ആഗ്രഹിക്കുന്നവരെല്ലാം സ്വാഗതം ചെയ്യേണ്ട സമഗ്ര ദര്‍ശനമാണ്, ഗുരുധര്‍മ്മം. ഗുരുധര്‍മ്മത്തിന്റെ ഈ സര്‍വ്വസമ്മതമായ നിലപാടാണ്, ഗുരുധര്‍മ്മത്തെ നേരിട്ടെതിര്‍ക്കുവാന്‍ അതിന്റെ ശത്രുക്കളെപ്പോലും അധൈര്യപ്പെടുത്തുന്നത്. ഗുരുധര്‍മ്മ കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറുവാനും, ഗുരുധര്‍മ്മത്തെ വിവാദവിഷയമാക്കുവാനും, ചില കേന്ദ്രങ്ങളെ പ്രേരിപ്പിക്കുന്നത് ഈ സാഹചര്യമാണ്. ശിവഗിരി പ്രശ്നങ്ങളുടെ സമീപക്കാഴ്ചകളിലൂടെ ലഭിച്ച ദാര്‍ഢ്യവും വ്യക്തതയും, ഇന്ന് എസ്. എന്‍. ഡി. പി. യോഗത്തിനുണ്ട്. കഴിഞ്ഞ യോഗ നേതൃത്വത്തിന്റെ തെറ്റുകള്‍ തിരുത്തുവാനും ശിവഗിരി സംരക്ഷണത്തിനുവേണ്ടി അചഞ്ചലമായി നിലകൊള്ളുവാനും ഇന്നത്തെ യോഗനേതൃത്വത്തിന് കഴിയുന്നുണ്ട്. ആ ചാരിതാര്‍ത്ഥ്യത്തിന്റെ പുഷ്പങ്ങള്‍ ഗുരുവിന്റെ മഹാസമാധി സ്മരണയ്ക്ക് മുന്‍പില്‍ അര്‍പ്പിച്ചുകൊണ്ട്, ഗുരുധര്‍മ്മത്തിനു വേണ്ടി നിലകൊള്ളുവാനുള്ള പ്രതിജ്ഞ നമുക്ക് വീണ്ടും പുതുക്കാം.

വെള്ളാപ്പള്ളിയുടെ ആദ്യകാലത്തെ ഒരു ലേഖനം എന്ന രീതിയില്‍ ആണ് ഇത് കൊടുത്തിരിക്കുന്നത്‌ - ഇങ്ങിനെ ഒരു ലേഖനം അദ്ദേഹം എഴുതിയിട്ടുണ്ടോ ??????? 
________________________________________________
അവലംബം - http://sncpskerala.wordpress.com/

Friday, 25 January 2013

എല്ലാമനുഷ്യരേയും ഒന്നായിച്ചേര്‍ക്കുക - ശ്രീനാരായണ ഗുരുദേവന്‍)


`സംഘടനയുടെ ഉദ്ദേശ്യം ഒരു പ്രത്യേക വര്‍ഗ്ഗക്കാരെ മാത്രം ചേര്‍ത്ത്‌ ഒരു സമുദായത്തെ സൃഷ്ടിക്കുവാനായിരിക്കരുത്‌. മതപരിഷ്‌കാരം ഇന്നുള്ള ഏതെങ്കിലും ഒരു മതസംഘത്തെ ഉപേക്ഷിച്ച്‌ മറ്റൊരു മതസംഘത്തില്‍ ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുത്‌. നമ്മുടെ സമുദായസംഘടന എല്ലാമനുഷ്യരെയും ഒന്നായിച്ചേര്‍ക്കുന്നതായിരിക്കണം. മതവിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്‌്‌കൃതബുദ്ധികള്‍ക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരു ഉത്തമമായ ആദര്‍ശത്തിലേക്കു നയിക്കുന്നതും ആയിരിക്കണം. ഒരു ജാതി ഒരുമതം ഒരുദൈവം മനുഷ്യന്‌ എന്നുള്ള സനാതനധര്‍മ്മം അങ്ങനെയുള്ള ഒരു മതമാകുന്നു. ഈ സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഒന്നായിച്ചേര്‍ക്കുന്നത്‌ സംഘടനയ്‌ക്ക്‌ ഏറ്റവും ഉത്തമമായ രീതിയിലായിരിക്കുമെന്നു നമുക്കു തോന്നുന്നു. മതപരിവര്‍ത്തനം കൂടാതെ അസമത്വങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ലെന്നു വിചാരിക്കുന്നവര്‍ക്കു സനാതനധര്‍മ്മം മതമായി സ്വീകരിക്കുന്നത്‌ അവരുടെ മതപരിവര്‍ത്തനവും സ്വാതന്ത്ര്യപ്രഖ്യാപനവും ആയിരിക്കുന്നതാണ്‌.`

1927 ല്‍ പള്ളാത്തുരുത്തിയില്‍ നടന്ന എസ്‌.എന്‍.ഡി.പി.യോഗ വാര്‍ഷികത്തിന്‌ നല്‍കിയ സന്ദേശമാണിത്‌. ഒന്നായിക്കഴിയേണ്ട മനുഷ്യരെ പലതാക്കി നിര്‍ത്തുന്നത്‌ സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കുവേണ്ടിയും അധികാരസ്ഥാപനത്തിനും വേണ്ടിയാണ്‌. അതുകൊണ്ട്‌ സമുദായസംഘഠനയെന്നത്‌ എല്ലാ മനുഷ്യരേയും ജാതിമതഭേദമോ സ്ഥിതിഭേദമോ സ്ഥാനങേദമോ നോക്കാതെ ഒന്നായിച്ചേര്‍ക്കുന്നതായിരിക്കണം. ഒരു വൃക്ഷം തണലും ഫലവുംകൊണ്ട്‌ ഏതുവിധമാണോ മറ്റുള്ളവര്‍ക്കു ഗുണികളായി ഭവിക്കുന്നത്‌ അതുപോലെ മനുഷ്യര്‍ക്കു മേന്മയും സ്വാതന്ത്ര്യവും നല്‍കി സംഘടനകള്‍ നിലകൊള്ളണം.

(ശ്രീനാരായണ ജ്ഞാനസമീക്ഷാ)
https://www.facebook.com/groups/sreenarayananjanasameksha3/

കണ്ണടച്ച്‌ ഇരുട്ടാക്കരുത്‌

(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌)

`മൂങ്ങയ്‌ക്ക്‌ സൂര്യന്‍ അന്ധകാരമയമായ കാണുന്നതുപോലെ അജ്ഞാനിക്ക്‌ സ്വയം പ്രകാശവും ആനന്ദമയവുമായ ഈ ജഗത്തില്‍ അജ്ഞാനമേ കാണാന്‍ സാധിക്കൂ. നാലുഭാഗത്തുനിന്നും മേഘങ്ങള്‍ ദൃഷ്ടിമറയ്‌ക്കുമ്പോള്‍ സൂര്യനില്ലെന്ന്‌ നമുക്ക്‌ തോന്നുന്നതുപോലെ അജ്ഞാനാവൃതരായ മനുഷ്യര്‍ ഈശ്വരന്‍ ഇല്ലെന്ന്‌ കരുതുന്നു.`
(ആത്മപ്രബോധോപനിഷത്ത്‌ 2:2526)

ഒരു കുട്ടി ഒരുചെറിയ പക്ഷിയെ പിടിച്ച്‌ അവന്റെ പിറകില്‍ മറച്ചുപിടിച്ചിട്ട്‌്‌ ഗുരുവിനോട്‌ ചോദിച്ചു

`ഗുരോ, എന്റെ കൈയ്യിലുള്ള പക്ഷി ചത്തോ അതോ ജീവനുണ്ടോ?`

വൃദ്ധനായ ഗുരുവിനുമേല്‍ ഒരു സൂത്രം പ്രയോഗിക്കാനായിരുന്നു അവന്റെ ആലോചന. ഗുരു ചത്തത്‌്‌ എന്നുപറഞ്ഞാല്‍ അതിനെ ആകാശത്തേക്ക്‌ പറത്തിവിട്ട്‌ ജീവനുണ്ടെന്ന്‌ തെളിയിക്കാം. ജീവനുണ്ട്‌ എന്നുപറഞ്ഞാല്‍ അതിനെ ഞെരിച്ചുകൊന്ന്‌ ഗുരു പറഞ്ഞത്‌ തെറ്റാണ്‌ എന്നും തെളിയിക്കാം. ഇതായിരുന്നു അവന്റെ ഉദ്ദേശ്യം. ഇതുമനസ്സിലാക്കിതന്നെ ഗുരു പറഞ്ഞു.

`കുഞ്ഞേ, ഉത്തരം നിന്റെ കൈയ്യിലാണ്‌`.

ഈ കുട്ടിയേപ്പോലെ സ്വയം കണ്ണടച്ചുപിടിച്ചാണോ എന്റെ ജീവിതം എന്ന്‌ നാം ഓരോരുത്തരും ചിന്തിക്കുക. ഈ വിശ്വപ്രകൃതിയെ ഒരു കുടുംബംപോലെ ഒന്നിച്ചു ചേര്‍ത്തുനിര്‍ത്തുന്ന ആ മാഹാശക്തിയെപ്പറ്റി അപ്പോള്‍ മാത്രമേ നാം ബോധവാന്മാരാകുകയുള്ളൂ. (കടപ്പാട്‌: നമ്മെ നിത്യം പ്രചോദിപ്പിക്കുന്ന മഹത്തായ ചിന്തകള്‍)


(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌)

https://www.facebook.com/groups/sreenarayananjanasameksha3/

ധര്‍മത്തെ പരമ്പരകളിലൂടെ അറിയുന്ന ഈഴവര്‍ ! ധാര്‍മികതയുടെ സംസ്കാരത്തിന്റെ പൂര്‍വ്വ സൂരികള്‍ ആരെല്ലാം ..?



അടുത്തിടെ ഫേസ്ബുക്കില്‍ ആണോ അതോ മററിടത്താണോ എന്നറിയില്ല ( (ഒരു പക്ഷെ ഇവിടെ തന്നെയാണോ ... ശ്രീ ഹരിലാലിന്റെതാണ്  എന്ന് തോന്നുന്നു  ഈ ഉജ്ജ്വലമായ നിരീക്ഷണം ) സാമാന്യം യുക്തി ഭദ്രമായി എഴുതിയ ഒരു ലേഖനം കാണുവാന്‍ ഇടയായി .  പക്ഷെ അതില്‍ ഒരു ഭാഗത്ത്‌ അദ്ദേഹം സൂചിപ്പിച്ച ഒരു കാര്യം എനിക്കും താത്പര്യമുള്ള ഒരു വിഷയം ആയതിനാല്‍ എളുപ്പം ശ്രദ്ധയില്‍ പെട്ടു . അതിവിടെ സൂചിപ്പിക്കുന്നു :


ലേഖനത്തില്‍ പറയുന്നതിങ്ങനെ ( ഈഴവരുടെയും മറ്റും ബുദ്ധ പാരമ്പര്യത്തെ കുറിച്ച് പറയുന്നിടത്ത് ) ഉദ്ധരണി " "കേരളീയരില്‍ ഈഴവര്‍ തിയ്യര്‍ എന്നിവര്‍ക്കിടയില്‍ ധര്‍മപാലന്‍ , ധര്‍മന്‍ തുടങ്ങി ധര്‍മം എന്നാ വാക്ക് ഉള്‍ക്കോള്ളുന്ന പേരുകള്‍ സുലഭമാണ് . അതെ സമയം ഒരു ധര്‍മപാലന്‍ നമ്പൂതിരിയോ ധര്‍മപാലന്‍ നായരോ ഇത് വരെ നാം കേട്ടിട്ടില്ല താനും .."ഉദ്ധരണി അവസാനിക്കുന്നു.


എന്റെ അഭിപ്രായത്തില്‍ ഇത് ഏറെ പ്രസക്തമായ ഒരു നിരീക്ഷണം ആണ് .. പ്രത്യേകിച്ചും തൃശൂര്‍ ഭാഗത്ത്‌ ധര്‍മന്‍ - ധര്‍മപാലന്‍ എന്ന പേരുകള്‍ ഏറെ സാധാരണം ആണ് . എന്റെ വല്യച്ഛന്റെ പേര് ധര്‍മപാലന്‍ എന്നായിരുന്നു . അതെ സമയം നമ്പൂതിരി , നായര്‍ എന്നിവര്‍ക്കിടയില്‍ ( പ്രത്യേകിച്ചും ബ്രാഹ്മണരില്‍ ) ഇത്തരം പേരുകള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ അപ്രത്യക്ഷമാണ് . അത് എങ്ങനെ സംഭവിച്ചു എന്നുള്ളത് ചരിത്രപരമായ ഉള്ക്കഴ്ച്ചകളിലേക്ക് നമ്മെ എത്തിക്കുന്നു .

ഒന്നാമത്തെ കാര്യം ഇത് (ധര്‍മം എന്നത് )ഒരു സംസ്കൃത ധാതു ആണ് എന്നതാണ് . (ഒരു പക്ഷെ പാലിയിലും അങ്ങനെ ആയിരിക്കാം ) അതെ സമയം സംസ്കൃതം കേരളത്തില്‍ ഉപയോഗിച്ചിരുന്ന ചുരുക്കംനമ്പൂതിരിമാരില്‍ ആരും ഈ പേര്‍ തങ്ങള്‍ക്കായി ഉപയോഗിച്ചില്ല എന്നത്  ഏറെ പ്രസക്തമായ ഒരു വസ്തുതയാണ് . അതെ സമയം ബുദ്ധമതത്തില്‍ ധര്‍മം എന്നത് മത സംബന്ധിയായ ഒരു അടിസ്ഥാന സംജ്ഞയാണ് .. ( ബുദ്ധം ശരണം ..ധര്‍മം ശരണം .. സംഘം ശരണം ...അങ്ങനെ ). അങ്ങനെ വരുമ്പോള്‍ ഈഴവര്‍ ധര്‍മം എന്നതില്‍ തുടങ്ങുന്ന പേരുകള്‍ സ്വീകരിച്ചത് ബ്രാഹ്മണരെയോ മറ്റോ അനുകരിച്ചല്ല എന്ന് വ്യക്തമാണു .( അതെ സമയം ഹരിഹരന്‍, വാസുദേവന്‍ , അച്യുതന്‍ തുടങ്ങിയ പേരുകള്‍ ബ്രാഹ്മണ ഹിന്ദു മതത്തില്‍ നിന്നും കടം കൊണ്ടത്‌ തന്നെ ). അങ്ങനെ വരികില്‍ സംസ്കൃത ഭാഷയില്‍ പ്രാവീണ്യമുള്ള ബുദ്ധ ഭിക്ഷുക്കളുടെ പ്രേരയോ , അവരെ അനുകരിച്ചോ തന്നെ ആണ് ഈഴവര്‍ക്ക് മാത്രം ഇത്ര അധികമായി -ധര്‍മ- നാമധേയങ്ങള്‍ ഉണ്ടായത് എന്ന് കരുതാം . ശബരിമലയില്‍ ധര്‍മ ശാസ്താവ് കുടി കൊള്ളുന്നിടം സമാനരായ ഇതര ജാതികള്‍ക്കും പ്രിയംകരമാകുന്നതും മറ്റൊന്ന് കൊണ്ടല്ലല്ലോ .

അതോടൊപ്പം ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം , നമ്മുടെ പൂര്‍വ്വികര്‍ക്കിടയില്‍ ഏറെ പ്രചാരം ഉണ്ടായിരുന്ന കുമാരന്‍ എന്നാ നാമധേയം ആണ് . കുമാരന്‍ വൈദ്യരും , കുമാര പണിക്കരും , ടെയിലര്‍ കുമാരനും , കുമാരചോനും ഒക്കെയായി ഈഴവര്‍ തിയ്യര്‍ എന്നിവരില്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നു .. (എന്റെ ചെറിയപ്പൂപ്പന്റെ പേര്‍ കുമാരന്‍ ) എന്നാല്‍ ഞാന്‍ നോക്കിയിട്ട്  ഒരു കുമാരന്‍നമ്പൂതിരിയെപ്പോലും മഷി നോക്കിയിട്ട് കിട്ടുന്നില്ല . അങ്ങനെ വരുമ്പോള്‍ കുമാരന്‍ എന്ന സുബ്രഹ്മണ്യന്റെ പര്യായ പദം ഈഴവര്‍ക്ക് ഏറെ പഥ്യമാണ് എന്ന് കാണുന്നു .. അതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത് സുബ്രഹ്മണ്യന്റെ ഉത്സവമായ തൈപ്പൂയവും ഇരിപ്പിടമായ പഴനി മലയും ഈഴവര്‍ക്കും തിയ്യര്‍ക്കും (പ്രത്യേകിച്ചും മധ്യ കേരളത്തില്‍ ഉള്ളവര്‍ക്ക് ) ഏറെ പ്രിയകരമായ് ഒന്നാണ്  എന്നത് കൂടിയാണ് ..(ഇതര സമുദായങ്ങള്‍ക്ക് ഇല്ലാത്ത വിധം ) ധര്‍മം എന്നതില്‍ തുടങ്ങുന്ന ബുദ്ധമത ജന്യമായ പേരുകള്‍ക്കും അയ്യപ്പസ്വാമിക്കും , കുമാരന്‍ എന്നാ പേരിനും സുബ്രഹ്മണ്യ സ്വാമിക്കും മധ്യകേരളത്തിലെ ചോന്മാരുടെ ( ഈഴവര്‍ ,തിയ്യര്‍ എന്നിവര്‍) പൂര്‍വ്വികരില്‍ നിര്‍ണായകമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്ന് തന്നെയാണ് ഇവ തെളിയിക്കുന്നത് .


പലതും മൂടി വയ്ക്കുന്ന കേരളത്തില്‍ ആസ്ഥാന ചരിത്രകാരന്മാര്‍ / ഭാഷാ ശാസ്ത്രഞ്ജര്‍ / സാമൂഹ്യ ശാസ്ത്ര പണ്ടിതര്‍ / ഭാഷ വിശാരദര്‍ / ലാട വൈദ്യന്മാര്‍ എന്നിവര്‍ , പതിവ് പോലെ പ്രസക്തമായ ഇത്തരം നിരീക്ഷണങ്ങളും കണ്ടില്ല എന്ന് നടിച്ചു ചരിത്രത്തെ തമസ്കരിക്കയല്ലേ എന്ന്  ആരെങ്കിലും അത്ഭുതപ്പെട്ടാല്‍ അതില്‍ അതിശയോക്തിയില്ല തന്നെ ! 

Posted by Sanjeer K

Thursday, 24 January 2013

Jnana Vigraham of Sree Narayana Gurudevan



Jnana Vigraham is a distinctively styled statue of the revered saint Sree Nārāyana Guru. In Sanskrit the words Jñāna means knowledge, and Vigraham is the common term for statue (or embodiment). The name Jnana Vigraham signifies embodiment of knowledge. The first such statue was carved in wood and portrays facial likeness to Nārāyana Guru.The overall iconography incorporates aesthetic design elements, Sanskrit words of reverence and symbolic depiction of the Guru’s spiritual reform initiative, concepts of human equality and knowledge universe arivu. The aesthetic elements of the design of a Jnana Vigraham conform to ancient Eastern philosophic and religious iconography and carvings commonly seen across Hinduism, Buddhism and Jainism.
The first Jnana Vigraham
The first Jnana Vigraham was designed and commissioned by a private art collector and researcher of Nārāyana Guru’s philosophy and teachings. It was primarily intended as a trendsetter to improve the quality of Nārāyana Guru’s statues, that are kept in homes and in small chapel-like places of reverence and worship called Guru Mandirams that adorn the length and breadth of Kerala, the south-western part of India where Nārāyana Guru was born and lived during the period 1856 to 1928.
The Jnana Vigraham was sculptured in wood by the sculptor Artist Mani Mesthiri of Thiruvananthapuram, Kerala during 2006-2007. The work signified the period commemorating one and a half centuries since the Guru’s birth and also the 75th anniversary of the annual pilgrimage to Sivagiri, the chosen spiritual abode and eternal resting place of saint Nārāyana Guru.
Design elements
The design of Jnana Vigraham incorporates three parts of its structure - the anatomical statue, the pedestal and the radiance board (Prabha).
The anatomical statueT
he core anatomical statue is devoid of any decorative elements. It is a lifelike figure of Nārāyana Guru, supposedly in his mid-life, in a seated posture and with hands in the ‘dharmachakra mudra’, the gesture of teaching usually interpreted as turning the wheel of righteousness. The hands are held level with the heart, the thumbs and index fingers form circles, symbolising the teachings of the Nārāyana Guru. The legs are placed in ‘vajrāsana’ an iconographic yoga posture (also referred to as ‘padmasana’), symbolising that Narayana Guru had mastered various yoga practices and endorsed Raja Yoga, which is yoga of meditation and also incorporates Hatha Yoga
.The pedestal
The pedestal has three front-facing panels with relief carvings. The centre panel depicts the conch and lotus, the traditional Eastern symbol of dharma. One of the side panels illustrate the historic consecration of the Sivalinga in 1888 at Aruvippuram; an action of Nārāyana Guru that broke the centuries-old tradition of such spiritual practices that was reserved as a prerogative of orthodox priests of those days. The third panel depicts the eastern proverbial blind men and an elephant as represented by Nārāyana Guru in verse 44 of the Guru’s philosophical masterpiece and scripture Atmopadesa Satakam (one hundred verses of self-instruction).
The radiance board
The radiance board providing the backdrop and halo for the statue incorporates decorative elements and symbolism. The overall structure of the backdrop displays likeness to the Sarnath Buddha. The lower portion of the board figures the relief carvings of two elephants in outward facing and welcoming posture signifying Nārāyana Guru’s openness to the views and beliefs of other religions and philosophies. The radiance board also has relief carvings of fluttering birds representing the Guru’s words in verse 8 of the scripture Atmopadesa Satakam. The six fluttering birds represent the five senses and the sixth sense of philosophical intuition as visualised by the designers to venerate the Guru. The relief carvings of the birds are intertwined with creepers and flowers signifying the growth and fruition of wisdom.
Words of reverence
The Jnana Vigraham incorporates the citation of a befitting Sanskrit verse from the ancient Indian scripture Śrīmad Bhāgavatam to revere Nārāyana Guru as follows:
 eke tvākhila-karmāni
sannyasyopaśamaḿ gatāḥ
jñānino jñāna-yajñena
yajanti jñāna-vigraham
Translation: In pursuit of spiritual knowledge, some persons renounce all material activities and, having thus become peaceful, perform the sacrifice of philosophic investigation to worship You, the embodiment of knowledge

ബ്രഹ്മശക്തിയെ നിഷേധിക്കാനാവുമോ?​


അമേരിക്കക്കാരനായ ലൂയിസ്‌ ഫിഷര്‍ എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ “ദി ലൈഫ്‌ ഒഫ്‌ മഹാത്‌മഗാന്‌ധി” എന്ന ഗാന്‌ധിജിയുടെ ജീവചരിത്രം ലോകപ്രശസ്‌തമാണ്‌.  ഈ ജീവചരിത്രം എഴുതുന്ന കാലത്ത്‌ ഗാന്‌ധിജി തന്റെ രാഷ്‌ട്രീയ കാഴ്‌ചപ്പാടിനെക്കുറിച്ച്‌ ലൂയിസ്‌ ഫിഷറിനോട്‌ ഇങ്ങനെ പറഞ്ഞു:

“ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്‌ എന്റെ സംഘടന. പക്ഷേ, അത്‌ എന്നില്‍നിന്ന്‌ അകന്നുപോകുകയാണെങ്കില്‍, പിന്നീട്‌ എന്റെ സംഘടന ഞാന്‍ തന്നെയാണ്‌. ഒരാദര്‍ശം ഉള്‍ക്കൊണ്ടിട്ടുളള വ്യക്‌തിയാണ്‌ ഞാന്‍. എന്നെപ്പോലെ ഒരാള്‍ക്ക്‌ ഒരു സംഘടനയുടെ സാമീപ്യമോ സഹകരണമോ നഷ്‌ടപ്പെട്ടുപോവുകയാണെങ്കില്‍, പിന്നെ ആ ആള്‍ തന്നെ സ്വയം ഒരു സംഘടനയായിത്തീരുകയേ നിവൃത്തിയുളളൂ.”

ഗാന്‌ധിജിയുടെ  ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഒരു നദിയുടെ കഥയാണ്‌  ഓര്‍മ്മവരുന്നത്‌.  പ്രകൃതിയുടെ സര്‍വ സ്‌നിഗ്‌ധതയും സമ്മേളിക്കുന്ന വിശുദ്ധിയുടെ ഒരു ജലകണമായാണ്‌ നദി ജനിച്ചത്‌. സമാനകണങ്ങള്‍ ചേര്‍ന്ന്‌ ചെറിയ വെളളക്കെട്ടായി. പിന്നെ, അത്‌ പാറത്തടത്തില്‍നിറഞ്ഞ്‌ തുളുമ്പി അരുവിയായി ഒഴുകിത്തുടങ്ങി. സസ്യലതാദികളെ തഴുകിയും തലോടിയും ജീവജലംകൊടുത്തും അത്‌ ഒഴുക്കുതുടര്‍ന്നു. മറ്റ്‌ പലയിടങ്ങളില്‍നിന്നും അതിലേക്ക്‌ വീണ്ടും അരുവികള്‍ ഒഴുകിയെത്തുന്നതോടെ അത്‌ നദിയായും മഹാനദിയായും മാറി. ആ നദിയെ ആശ്രയിച്ച്‌ ഒരു ജനസമൂഹവും അവര്‍ക്ക്‌ തനതായ സംസ്‌കാരവും ഉണ്ടായി.  അവര്‍ക്ക്‌ വേണ്ടുന്നത്‌ എടുക്കാനും വേണ്ടാത്തത്‌ വലിച്ചെറിയാനുമുളള ഇടമായി പിന്നെ  ആ നദി മാറി.  സമൂഹവിഴുപ്പുകള്‍ പെരുകിയതോടെ കാലാന്തരത്തില്‍  അത്‌  മലിനപ്പെട്ടു. മാലിന്യം കുമിഞ്ഞ്‌ ഒഴുക്കുനിലച്ചപ്പോള്‍ ഭൂമിയെ  മലിനപ്പെടുത്തി എന്ന കുറ്റം   ഇതേ സമൂഹം തന്നെ നദിയുടെ മേല്‍ ആരോപിച്ചു.

രാഷ്‌ട്രീയത്തെക്കുറിച്ച്‌ ഗാന്‌ധിജി ലൂയിസിനോടു പറഞ്ഞതും ലോകത്ത്‌ നവോത്‌ഥാനം ലക്ഷ്യമിട്ട്‌ തുടങ്ങിയ വിവിധ സംഘടനകളുടെ ചരിത്രവും മുകളില്‍ പറഞ്ഞ നദിയുടെ കഥയോട്‌ ചേര്‍ത്തുവായിച്ചാല്‍ ഒരു കാര്യം വ്യക്‌തമാകും. ഒരു വ്യക്‌തി സ്വയം ഒരാദര്‍ശം ഉള്‍ക്കൊണ്ട്‌  അതില്‍ ജീവിച്ചുതുടങ്ങുമ്പോള്‍ അതില്‍ ആകൃഷ്‌ടരായി മറ്റു ചിലര്‍  ഒപ്പം ചേരുന്നു. അവര്‍  ഒരു സംഘടനയായിരൂപാന്തരം പ്രാപിക്കുന്നു.  സംഘടനയില്‍ എത്തുന്നവര്‍ക്കെല്ലാം ഒരു പൊതു ലക്ഷ്യത്തോടൊപ്പം സ്വകാര്യമായ ചില ആവശ്യങ്ങള്‍ ഉണ്ടാകും. അത്‌ ചിലപ്പോള്‍ സംഘടനയുടെ രൂപീകരണത്തിന്‌ കാരണമായ ആദര്‍ശങ്ങളോട്‌ നീതി പുലര്‍ത്താത്തതും ആയിരിക്കും. അങ്ങനെ വിവിധതാല്‌പര്യക്കാര്‍ ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി ഒന്നിക്കുന്ന ഇടമായി സംഘടനമാറുന്നു. അത്‌ വലുതാകുംതോറും   ഉളളിലെ അന്തരവും വര്‍ദ്ധിക്കുന്നു. അതോടെ ലക്ഷ്യം മറന്നുപോകുന്നു. അപ്പോള്‍ ചില മാനദണ്‌ഡങ്ങളുടെ പേരില്‍ ചിലര്‍ ചേര്‍ന്ന്‌  സംഘടനയ്ക്കുളളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നു. ഈ ഗ്രൂപ്പുകളിലും കാലക്രമത്തില്‍ വേര്‍തിരിവുണ്ടാകും. ഏകത്വം എന്നതില്‍നിന്ന്‌ ബഹുത്വം എന്നതിലേക്ക്‌ സംഘടന പൊട്ടിച്ചിതറുമ്പോള്‍  അത്‌ സമൂഹത്തിലെ സാംസ്‌കാരിക മാലിന്യമായി മാറുന്നു. സ്വയം സംഘടനയായി മാറിയ വ്യക്‌തിയും  അദ്ദേഹം ഉണ്ടാക്കിയ സംഘടനയും തമ്മില്‍ അപ്പോള്‍ അജഗജാന്തര വ്യത്യാസം കാണാം.

കാറല്‍ മാര്‍ക്‌സിന്റെ മുന്‍ഗാമിയായി അറിയപ്പെടുന്ന ഹെഗെല്‍  എന്ന ജര്‍മ്മന്‍ തത്വചിന്തകനാണ്‌  വൈരുദ്ധ്യവാദത്തിന്റെ അവതാരകന്‍. എന്നാല്‍  വൈരുദ്ധ്യവാദത്തിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്നത്‌ ഈശ്വരനിലായിരുന്നു. പ്രപഞ്ചത്തിന്‌ ആദികാരണമായ ഒരു ശക്‌തിയുണ്ടെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. പിന്നാലെ വന്ന മാര്‍ക്‌സ്‌ ഇത്‌ നിഷേധിക്കുകയും വൈരുദ്ധ്യവാദവുമായി മുന്നോട്ടു പോകുകയുമാണ്‌ ചെയ്‌തത്‌. മാര്‍ക്‌സ്‌ തന്റെ വൈരുദ്ധ്യാധിഷ്‌ഠിത ഭൌതികവാദവുമായി മുന്നോട്ടുവന്നപ്പോള്‍ അന്നുവരെയുളള മത, സംസ്‌കാര ചിന്താസരണികള്‍ കീഴ്‌മേല്‍ മറിക്കപ്പെട്ടു. മനുഷ്യര്‍ ആത്‌മീയവാദികളെന്നും ഭൌതികവാദികളെന്നും വേര്‍തിരിക്കപ്പെട്ടു. മാര്‍ക്‌സ്‌ തന്റെ ദര്‍ശനത്തെ അന്നോളമുളള ശാസ്‌ത്രവളര്‍ച്ചയുമായി ചേര്‍ത്തുവയ്ക്കാന്‍ ജാഗ്രതകാട്ടി. അത്‌ യുക്‌തിവാദത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടായിരുന്നു.

മാര്‍ക്‌സിസവും ശ്രീനാരായണദര്‍ശനവും മനുഷ്യസ്‌നേഹത്തില്‍ അധിഷ്‌ഠിതമാണ്‌. എന്നാല്‍ വഴികള്‍ വ്യത്യസ്‌തമാണെന്നുമാത്രം. മാര്‍ക്‌സിന്റെ ദര്‍ശനം സൃഷ്‌ടിച്ച രണ്ട്‌ വിഭാഗക്കാരെ ഒന്നിപ്പിക്കാനും ഒരേ ലക്ഷ്യത്തിലേക്ക്‌ നയിക്കാനുമായിരുന്നു ശ്രീനാരായണഗുരുദേവന്റെ ശ്രമം. ആത്‌മീയവാദികള്‍ മതപരമായ ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും നിന്നുകൊണ്ട്‌ ഈശ്വരനെ അറിയാന്‍ ശ്രമിച്ചപ്പോള്‍ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അവയുടെ പുറംമോടികളും ഒഴിവാക്കിക്കൊണ്ട്‌ ഈശ്വരനിലേക്ക്‌ അടുത്തു ഗുരു. കാഷായം ഉപേക്ഷിച്ചുളള സംന്യാസംപോലും ഈ പുറംമോടികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു.  ആ നിഷേധങ്ങള്‍ ഭൌതികവാദികളെ ഗുരുവിലേക്ക്‌ അടുപ്പിച്ചു. ഗുരുവിന്റെ ചിന്താസരണി ഈശ്വരനില്‍ അധിഷ്‌ഠിതമാണെന്ന അറിവ്‌ ആത്‌മീയവാദികളെയും അദ്ദേഹത്തിലേക്ക്‌ അടുപ്പിച്ചു. പ്രായോഗികതയ്ക്ക്‌ കൂടുതല്‍ പ്രാമാണികത നല്‍കിക്കൊണ്ടായിരുന്നു ഗുരു തന്റെ ദര്‍ശനം അവതരിപ്പിച്ചത്‌. പ്രപഞ്ചശക്‌തിയെ അംഗീകരിക്കാത്ത ഭൌതികവാദിയെയും ഈശ്വരനെ അംഗീകരിക്കുന്ന ആത്‌മീയവാദിയെയും ഗുരുദേവന്‍ തന്നോട്‌ ചേര്‍ത്തു നിറുത്തുകയും അവര്‍ തമ്മിലുളള ഭിന്നത ഇല്ലാത്തതാണ്‌ എന്ന്‌ ബോധിപ്പിക്കുകയും ചെയ്‌തു.  ആത്‌മീയവും ഭൌതികവും വേര്‍തിരിക്കേണ്ടതല്ല എന്ന്‌ ഗുരു പറയുന്നത്‌ ഇവര്‍ക്ക്‌  പൂര്‍ണ്ണമായി ഉള്‍ക്കൊളളാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും  ഈ രണ്ടുകൂട്ടര്‍ക്കും  ഗുരുദേവന്‍ എന്ന സത്യത്തെ വിട്ടുപോകാന്‍  ഇന്നും സാധിക്കുന്നില്ല.

ഗാന്‌ധിജി വരുന്നതിനുമുമ്പേ കോണ്‍ഗ്രസ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഗാന്‌ധിജിയുടെ വരവോടെ പ്രസ്‌ഥാനം  അദ്ദേഹത്തിലേക്ക്‌ ചേര്‍ന്നു. ലക്ഷ്യപ്രാപ്‌തിയോടെ പ്രസ്‌ഥാനവും ഗാന്‌ധിജിയും രണ്ടുവഴിക്ക്‌ പിരിയുകയും ചെയ്‌തു.  എന്നാല്‍ ഗുരുദേവന്റെ  ലോകം വ്യത്യസ്‌തമായിരുന്നു. അവിടെ ഒരിക്കലും ഗുരുവിനേക്കാള്‍ സ്‌ഥാനം അദ്ദേഹം ഉണ്ടാക്കിയ പ്രസ്‌ഥാനങ്ങള്‍ക്ക്‌ ലഭിച്ചില്ല. പ്രസ്‌ഥാനങ്ങള്‍ വളരുമ്പോള്‍ അതില്‍ അഴുക്കും വഴക്കും പ്രകടമാകും എന്ന്‌ അദ്ദേഹത്തിന്‌ നേരത്തേ അറിയാമായിരുന്നു. പ്രപഞ്ചവിഷയങ്ങളോട്‌ അടുത്തുനില്‍ക്കുമ്പോഴും അതില്‍നിന്ന്‌  അകലം പാലിക്കുകയാണ്‌ ഗുരുവിനെപ്പോലുളള ജീവന്‍മുക്‌തരുടെ  രീതി. അവര്‍ പുറമേ മയില്‍പ്പീലിപോലെ ചലിച്ചാലും ഉളളില്‍ മഹാമേരുവിനെപ്പോലെ അചഞ്ചലമായിരിക്കും.  അതുകൊണ്ടാണ്‌ പില്‍ക്കാലത്ത്‌ ഗുരുപ്രസ്‌ഥാനങ്ങളില്‍ ഉണ്ടായ ചേരിതിരിവുകളും വേര്‍തിരിവുകളും ഗുരുവിന്റെ ചൈതന്യത്തെ ബാധിക്കാതിരുന്നത്‌.  ആ ചൈതന്യം നിത്യസത്യമായി നിലനില്‍ക്കുന്നതിനാല്‍ ഗുരുപ്രസ്‌ഥാനങ്ങള്‍ക്ക്‌ വഴിതെറ്റുമ്പോള്‍ സത്യവിശ്വാസികള്‍ അത്‌ ചൂണ്ടിക്കാണിക്കുകയും തിരികെ ഗുരുവിലേക്ക്‌ മടങ്ങാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തുകൊണ്ടിരിക്കും.  ഗുരുവിന്റെ നാമം ധരിക്കുന്ന പ്രസ്‌ഥാനങ്ങള്‍ ആ ദര്‍ശനത്തോട്‌ നീതിപുലര്‍ത്തണമെന്ന്‌ സമൂഹം ശഠിച്ചുകൊണ്ടേയിരിക്കുന്നതും ഗുരു എന്ന ബ്രഹ്‌മശക്‌തിയുടെ പ്രേരണയാലാണ്‌.

കടപ്പാട് : സജീവ്‌ കൃഷ്ണന്‍

അമര്‍ത്യതയുടെ പൂക്കള്‍!


സ്‌നേഹം ഹൃദയത്തിലെ ആനന്ദപ്രവാഹമായി സര്‍വത്തിനെയും പുല്‍കി നില്‍ക്കുമ്പോള്‍ ജീവിതത്തിന്റെ ചക്രവാളത്തിന് അനുനിമിഷം വികസ്വരമാകാനാകും. പ്രകൃതിയുടെ അനുസ്യൂതമായ ഒഴുക്കിനെ പ്രതിരോധിക്കാതെ ഊറിവരുന്ന ഒരു അമൃതാനുഭവം. ജീവിതത്തിന്റെ വാതായനങ്ങളെല്ലാം ഇവിടെ തുറക്കപ്പെടുന്നു. ഉന്നയിക്കപ്പെട്ടേക്കാവുന്ന ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരമായിത്തീരുകയോ ചോദ്യങ്ങളെ ആഴത്തില്‍ സ്​പര്‍ശിച്ച് മറികടക്കുകയോ ചെയ്യുന്നു. ഇത് കാലത്തിന്റെ അനന്തതയെയും സ്ഥലത്തിന്റെ അപാരതയെയും അനുഭവിക്കാന്‍ ഹൃദയത്തെ വലിപ്പമുള്ളതാക്കുന്നു. ആന്തരികസത്തയുടെ സത്യത്തെ ഉണര്‍ത്തിക്കൊണ്ട് നമ്മെ ഇതിനു പ്രാപ്തരാക്കുകയാണ് പ്രൊഫ. ജി.കെ. ശശിധരന്റെ 'അദൈ്വതത്തെ ശാസ്ത്രമാക്കിയ മഹര്‍ഷി' എന്ന പുസ്തകം. അഗാധമായ അന്തഃശ്രദ്ധയോടെ ലോകത്തില്‍ വിലപിടിപ്പുള്ള ഒന്നിനെ അതിരറ്റ ആദരവോടെ, ഭവ്യതയോടെ പ്രൊഫസര്‍ നെഞ്ചിലേറ്റിയിരിക്കുന്നു. ജീവിതത്തിന്റെ ഉറവയില്‍നിന്ന് നേരിട്ട് പാനം ചെയ്തിരിക്കുന്നു.
വ്യാസനും (ബാദരായണനും) ആദിശങ്കരനും ശേഷം അദൈ്വതത്തിന്റെ വഴിയില്‍ അവര്‍ക്കിരുവര്‍ക്കും സമശീര്‍ഷനായി നില്‍ക്കുന്ന മഹര്‍ഷിയായ ശ്രീനാരായണഗുരുവിന്റെ ദര്‍ശനം ജാലകപ്പഴുതിലൂടെ ആവാഹിച്ച് പ്രപഞ്ചവിജ്ഞാനീയവുമായി സമന്വയിപ്പിക്കുകയാണ് ഗ്രന്ഥകര്‍ത്താവ് ചെയ്തിരിക്കുന്നത്. 'മഹാപ്രപഞ്ചം', 'കണികാപ്രപഞ്ചം' എന്നീ ഗ്രന്ഥങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനും പ്രിയങ്കരനുമായ പ്രൊഫ. ശശിധരന്റെ രചനകള്‍ മനസ്സിലാക്കാന്‍ പൂര്‍ണമായും ഭിന്നമായ ഒരു പുതുഭാഷ അറിയേണ്ടതുണ്ട്. പുതിയൊരു മനസ്സോടെയാണ് അദ്ദേഹം ഗുരുദേവദര്‍ശനത്തെ ഈ പുസ്തകത്തില്‍ വിശകലനം ചെയ്യുന്നത്. അതില്‍നിന്നു വെളിപ്പെട്ട വിവരങ്ങള്‍ ഇതുവരെ ആരും പറയാത്ത തരത്തിലുള്ള നവ്യതയോടെ, ജീവനോടെ പകര്‍ന്നു നല്‍കുന്നു.
സത്യത്തെ മുഴുവനായി വാക്കില്‍ രേഖപ്പെടുത്താന്‍ കഴിയുകയില്ല. എല്ലാറ്റിന്റെയും പ്രയാണം സുതാര്യമാണെങ്കിലും അതിനെ മനസ്സിലാക്കേണ്ടിവരുമ്പോള്‍ അതൊരു പ്രഹേളികയായി മാറുന്നു. ആത്മസമര്‍പ്പണത്തിലൂടെ നൊട്ടിനുണയാവുന്ന ഒരു സ്വച്ഛത. ബ്രഹ്മം, പ്രപഞ്ചം, ശിവന്‍- ഇവ മൂന്നും ഒന്നിന്റെ മൂന്ന് അവസ്ഥാഭേദങ്ങളാണെന്ന് ഗുരുദേവന്‍ വിശ്വസിക്കുന്നു. ഗുരുദേവന്റെ ദര്‍ശനത്തിലും കൃതികളിലും പ്രതിഷ്ഠാകര്‍മങ്ങളിലും ആരാധനാരീതികളിലും നിറഞ്ഞുനില്‍ക്കുന്നത് ഈ മൂന്നു ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ കൃതികളില്‍ ആത്മീയത്തെയും ഭൗതികത്തെയും സമന്വയിപ്പിച്ചത് സ്വാഭാവികമാകുന്നു. ഈ സമന്വയം കേവലാദൈ്വതത്തിന്റെ തേജസ്സ് നൂറു മേനിയാക്കുന്നു.
ഓരോ വാക്കും ഓരോ വായനയും കൃത്യതയോടെ പ്രയോഗിച്ച് ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളോട് കിടപിടിക്കുംവിധം അദൈ്വതസിദ്ധാന്തത്തെ ശാസ്ത്രമാക്കുകയാണ് ഗുരുദേവന്‍ ചെയ്തത് എന്നതാണ് പ്രൊഫസര്‍ ശശിധരന്റെ കണ്ടെത്തല്‍.
അദൈ്വതദര്‍ശനത്തെ ഒരു ചെറിയ വിഭാഗം ആളുകളുടെ കൈകളില്‍നിന്ന് സ്വതന്ത്രമാക്കുകയും അത് വിശ്വമാനവരുടെ പൊതുവായ പൈതൃകസ്വത്താണെന്നു സ്ഥാപിക്കുകയും ചെയ്തത് ഗുരുദേവനാണ്. ഒരടിസ്ഥാന ആത്മീയദര്‍ശനമായി അദൈ്വതത്തെ നിര്‍വചിച്ചത്, അതിന് മനുഷ്യബന്ധം തുടങ്ങിവെച്ചത് ആദിശങ്കരന്റെ ബ്രഹ്മസൂത്ര ഭാഷ്യമാണ്. എന്നാല്‍ അദൈ്വതദര്‍ശനത്തെ ജനങ്ങളുടെ ഇടയിലേക്ക് കൊണ്ടുവരുവാനോ അവയ്ക്ക് ജ്ഞാനകര്‍മരംഗങ്ങളില്‍ വേണ്ടത്ര സ്വാധീനം സൃഷ്ടിക്കുവാനോ ശങ്കരാചാര്യര്‍ക്ക് കഴിഞ്ഞില്ല. എങ്കിലും അദ്ദേഹത്തിന്റെ കൃതികള്‍ പ്രപഞ്ചവിജ്ഞാനീയത്തെ വലിയ തോതില്‍ വിപുലമാക്കി.
ആധുനിക ലോകത്ത് ശാസ്ത്രത്തിനുള്ള പ്രസക്തിയും നിരീക്ഷണപരീക്ഷണങ്ങളിലെ കണ്ടെത്തലുകളുടെ പ്രാധാന്യവും വിസ്മരിച്ചുകൊണ്ട് ഒരു ദര്‍ശനത്തിനും നിലനില്പില്ല. മഹര്‍ഷിമാരുടെയും ആദിശങ്കരന്റെയും കാലങ്ങളിലെ പ്രപഞ്ചവിജ്ഞാനീയം നേരിടുന്ന പ്രശ്‌നങ്ങളല്ല ആത്മീയദര്‍ശനത്തില്‍ ഇന്നു നേരിടുന്നത്. അക്കാലങ്ങളില്‍ മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചര്‍ച്ചചെയ്തിരുന്നത് മതവും ആത്മീയദര്‍ശനങ്ങളും മാത്രമായിരുന്നു.
ശാസ്ത്രം വളരെ പിന്നാക്കമായിരുന്ന കാലത്ത് ബാഹ്യലോകങ്ങളെക്കുറിച്ചുള്ള അറിവ് വളരെ ചുരുങ്ങിയതായിരുന്നു. അതുകൊണ്ട് മതങ്ങളും ദര്‍ശനങ്ങളും മുന്നോട്ടുവെച്ച പ്രപഞ്ചത്തെ സംബന്ധിച്ച വാദമുഖങ്ങളെ ഖണ്ഡിക്കുവാനോ നിരസിക്കുവാനോ ശാസ്ത്രത്തിനു കഴിയുമായിരുന്നില്ല. ഇന്ന് ശാസ്ത്രത്തിന്റെ സ്ഥിതി അതല്ല. ശാസ്ത്രപുരോഗതിയിലൂടെ മനുഷ്യന്‍ പ്രപഞ്ചത്തെയാകെ പിടിച്ചടക്കുമെന്നു സ്വപ്നംകാണുന്നു. അതേസമയം, ഭൗതികശാസ്ത്രരംഗത്തും പ്രപഞ്ചവിജ്ഞാനീയ ശാസ്ത്രരംഗത്തുമുള്ള ശാസ്ത്രജ്ഞന്മാര്‍ പ്രപഞ്ചരഹസ്യങ്ങളുടെ കാര്യത്തില്‍ ശാസ്ത്രത്തിന്റെ പരിമിതികളെക്കുറിച്ച് തികഞ്ഞ ബോധവാന്മാരാണ്. അത്തരത്തില്‍ ഒരു ബോധമാണ് ഏറ്റവും ഒടുവില്‍ ഭൗതികശാസ്ത്രത്തിന്റെ തന്നെ ഭാഗമായി മാറിയ മനുഷ്യനിവാസയോഗ്യ സിദ്ധാന്തത്തിന്റെ (ആന്ത്രോപിക് പ്രിന്‍സിപ്പിള്‍) ആവിര്‍ഭാവത്തിന് വഴിയൊരുക്കിയത്. മനുഷ്യനിവാസയോഗ്യസിദ്ധാന്തം ഭൗതികശാസ്ത്രത്തെയും ആത്മീയദര്‍ശനങ്ങളെയും കോര്‍ത്തിണക്കുന്ന വിജ്ഞാനശാഖയാണ്. ശാസ്ത്രം സര്‍വശക്തമാണെന്ന് ശാസ്ത്രജ്ഞര്‍ ഇന്ന് അവകാശപ്പെടുന്നില്ല. ആത്മീയദര്‍ശനങ്ങളുടെ സാംഗത്യത്തെക്കുറിച്ച് ആദികാല ശാസ്ത്രജ്ഞര്‍ക്കുണ്ടായിരുന്ന എതിര്‍പ്പോ അവഗണനാഭാവമോ ഇന്നത്തെ ശാസ്ത്രജ്ഞര്‍ക്കില്ല. അതിനു കാരണം ശാസ്ത്രരംഗത്തെ ഏറ്റവും ഒടുവിലെ കണ്ടെത്തലുകള്‍തന്നെ. ഈ കാഴ്ചപ്പാട് സാധാരണ ജനങ്ങളില്‍ ഇല്ലാത്തതിനാല്‍ വിലപ്പെട്ട ആത്മീയദര്‍ശനങ്ങള്‍ പഠിക്കുവാനും മനസ്സിലാക്കുവാനുമുള്ള വൈജ്ഞാനിക പാരമ്പര്യം ഉണ്ടാകുന്നില്ലെന്ന് ഗ്രന്ഥകര്‍ത്താവ് അഭിപ്രായപ്പെടുന്നു.
ഗുരുദേവ ദര്‍ശനങ്ങളുടെ പഠനത്തിന് ആധുനിക ശാസ്ത്രപഠനവും അനിവാര്യമാണ്. കാരണം അദൈ്വതദര്‍ശനവും ശാസ്ത്രവും അന്തിമമായി ലക്ഷ്യമാക്കുന്നത് ഒരേ സംഗതിയെയാണ്-മനുഷ്യന്റെ സ്വത്വം. അതിലേക്കുള്ള വഴിയാകട്ടെ, പ്രപഞ്ചത്തിന്റെ ഉത്പത്തിയും സ്ഥിതിയും ലയവും സംബന്ധിച്ച പഠനമാണെന്ന് അദൈ്വതദര്‍ശനവും ശാസ്ത്രവും പറയുന്നു. വേദങ്ങളിലും ഉപനിഷത്തുകളിലും ബ്രഹ്മസൂത്രത്തിലും ഗുരുദേവകൃതികളിലുമെല്ലാം നിറഞ്ഞുനില്ക്കുന്നത് പ്രപഞ്ചവീക്ഷണമാണ്. ഗുരുദേവകൃതികളില്‍ ഒന്നില്‍പ്പോലും പ്രപഞ്ചം കേന്ദ്രബിന്ദുവാകാത്ത വരികളില്ല. തെളിഞ്ഞും മറഞ്ഞും പ്രത്യക്ഷപ്പെടുന്നുവെന്നു മാത്രം. ഋഷിമാരും ശ്രീശങ്കരനും അവരുടെ കാലത്തിന്റെ പ്രത്യേകതകൊണ്ട് രചനകളില്‍ വിട്ടുപോയ ശാസ്ത്രത്തിന്റെ സ്​പര്‍ശം ഗുരുദേവന്‍ ക്രാന്തദര്‍ശിയായ ഒരു ഭൗതികശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ നല്കിയെന്നുള്ളതാണ് ഭാരതത്തിലെ ആത്മീയാചാര്യന്മാരില്‍ അഗ്രഗണ്യന്മാരുടെ നിരയിലേക്ക് ഗുരുദേവനെ ഉയര്‍ത്തുന്നത് എന്നതാണ് പ്രൊഫസര്‍ ശശിധരന്‍ സമര്‍ഥിക്കുന്നത്.
ശ്രീനാരായണ ഗുരുദേവനിലെ ശാസ്ത്രജ്ഞനെ കണ്ടെത്താനുള്ള ഒരു എളിയ ശ്രമത്തിന്റെ ഫലമാണ് ഈ ഗ്രന്ഥമെന്ന് സമര്‍പ്പണത്തില്‍ ഗ്രന്ഥകാരന്‍തന്നെ പറയുന്നുണ്ട്. ഗുരുദേവദര്‍ശനവും ആധുനിക ശാസ്ത്രദര്‍ശനവും സമന്വയിപ്പിച്ച് വെളിപ്പെടുത്തുന്നതില്‍ ഗ്രന്ഥകാരന്‍ കൈവരിച്ച വിജയം ഗുരുപ്രസാദംതന്നെയാണ്.
എന്താണ് സത്യത്തില്‍ പ്രധാനം? എന്താണ് സത്യത്തില്‍ ശ്രേഷ്ഠം? എന്താണ് സത്യത്തില്‍ നല്ലത്?
ചിന്തയുടെ ഓരോ ചലനത്തെയും ഗൗരവമായി നിരീക്ഷിക്കുമ്പോള്‍ ഇരുളില്‍ ഒരു വിളക്കു തെളിയുന്നതുപോലുള്ള മാറ്റമുണ്ടാകുന്നു. ഒരു ദീപം അകതാരില്‍ തെളിയുന്നു. എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനുള്ള ഒരു ഹൃദയവിസ്തൃതി ഈ പുസ്തകം ഒരുക്കിത്തരുന്നു. ഈ ഗ്രന്ഥം വായിക്കാതിരുന്നാല്‍ നാം ജീവിതത്തില്‍ അമൂല്യമായ ഒന്നിനെ അറിയാതെ പോകുമെന്നത് ഉറപ്പ്!

കടപ്പാട് : എം.പി. ഗോപിനാഥ്‌