Wednesday, 7 November 2012

ഭാര്യാധര്‍മ്മം [നാരായണഗുരു ]


വസതിക്കൊത്ത ഗുണമു -
 ള്ളവളായി വരവില്‍ സമം ,
വ്യയവും ചെയ്യുകില്‍ തന്‍റെ
വാഴചയ്കു തുണയാമവള്‍.

ഗുണം കുടുംബിനിക്കില്ലാ -
താകിലെല്ലാമിരിക്കിലും
ഗുണമില്ല കുടുംബത്തി-
നീ, ല്ലാതാകും കുടുംബവും .

ഗുണം കുടുംബിനിക്കുണ്ടാ -
യീടിലെന്തില്ലവള്‍ക്കത്തു
ഇല്ലതെയാകിലെന്തുണ്ട് -
ങ്ങോന്നുമില്ലതെയായിടും.

ചാരിത്ര്യശുധിയാകുന്ന
ഗുണത്തോടോത്തു ചേര്‍ന്നിടില്‍
ഗൃഹനായികയെക്കാളും
വലുതെന്തു ലഭിച്ചിടാന്‍ .

ദൈവതിനെത്തോഴാതാത്മ-
നാഥനെത്തോഴുതെന്നുമേ
എഴുനേല്‍പ്പവള്‍ , പെയ്യെന്നു
ചൊല്ലീടില്‍ മഴപെയ്തിടും .

തന്നെ രക്ഷിച്ചു താന്‍ പ്രാണ -
നാഥനെ പേണി, പേരിനെ
സൂക്ഷിച്ചു ചോര്ച്ചയില്ലാതെ
വാണീടിലവള്‍ നാരിയാം .

അന്ത:പുരത്തില്‍ കാത്തീടി -
ലെന്തുള്ളതവരെ സ്വയം
നാരിമാര്‍ കാക്കണം സ്വാത്മ-
ചാരിത്ര്യം കൊണ്ടതുത്തമം .

നാരിമാര്‍ക്കിങ്ങുതന്‍ പ്രാണ-
നാഥപൂജ ലഭിക്കുകില്‍
ദേവലോകത്തിലും മേലാം
ശ്രേയസ്സോക്കെ ലഭിച്ചിടാം.

പേരു രക്ഷിക്കുന്ന നല്ല
നാരിയില്ലാതെയായിടില്‍
പാരിടത്തില്‍ സിംഹയാനം
ഗൌരവം തന്നില്‍ വന്നിടാ

നാരീഗുണം ഗൃഹത്തിന്നു
ഭൂരിമംഗളമായത്
സാരനാം പുത്രനതിനു
നേരായൊരു വിഭൂഷണം

0 comments:

Post a Comment