മനസ്സ് (mind), ബുദ്ധി (intellect), ബോധം (consciousness) എന്നിവയെ ഭാരത ഋഷിമാര്‍ യഥാക്രമം ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്ന് വിളിച്ചു...! ഇതില്‍ ബോധം അഥവാ consciousness നെ ആണ് ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്‍ "അറിവ്" എന്ന പച്ച മലയാള വാക്കിലൂടെ നമുക്ക് പരിചയപ്പെടുത്തിയത്. നാം ശരീരമല്ല, അറിവാകുന്നു എന്ന് പറയുന്നതിലൂടെ ഗുരുദേവന്‍ പറയുന്നത് "ശിവോഹം'' അഥവാ നാം ശിവന്‍ തന്നെ എന്നാകുന്നു...! ആ സത്യം സാക്ഷാത്കരിച്ച ഏതൊരാളും ദൈവം തന്നെയാണ്; അഥവാ ബ്രഹ്മത്തെ സാക്ഷാത്കരിച്ചവന്‍ ബ്രഹ്മം തന്നെ...
0 comments:
Post a Comment