Saturday, 10 November 2012

ആര്‍ .ശങ്കര്‍.....ഒരോര്‍മ്മക്കുറിപ്പ്‌.......



കേരളം കണ്ട ഏറ്റവും ശക്തനായ നേതാവാണ്‌ ആര്‍.ശങ്കര്‍ എന്ന് അറിയപ്പെടുന്ന രാമന്‍ ശങ്കര്‍...1909 ഏപ്രില്‍ 30 നു പുത്തൂരില്‍ രാമന്‍ -കുഞ്ഞാലിയമ്മ എന്നിവരുടെ മകനായി ജനിച്ചു... തികഞ്ഞ ഒരു ശ്രീ നാരായനീയന്‍ ആയ ശങ്കര്‍ ഗുരുവിന്റെ സംഗടന കൊണ്ട് ശക്തരാവുക, വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്ന സന്ദേശം ശിരസ്സാ വഹിച്ചു കൊണ്ട് മുന്നോട്ടു പോയി....കുമാരനാശാന്‍ ഇരുന്നലംഗരിച്ച എസ്സ്.എന്‍.ഡി.പി. യുടെ ജനറല്‍ സെക്രട്ടറി പദത്തില്‍ ഇരുന്നു കൊണ്ട് സമുദായത്തിന് വേണ്ടതെല്ലാം ചെയ്യുവാന്‍ അദേഹത്തിനു കഴിഞ്ഞു...വളരെക്കാലം എസ്സ്.എന്‍.ട്രസ്റ്റിന്റെ പ്രസിഡണ്ട്‌ ആയിട്ടും സേവനം അനുഷ്ടിച്ചു.യോഗത്തിന്റെ കീഴില്‍ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ട് വരാന്‍ കഴിഞ്ഞത് ഇദേഹം മൂലമാണ്.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായ അദേഹം തന്‍റെ മികവുറ്റ സംഗടന പാടവം തെളിയിച്ചു കൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രി പദം അലംകരിച്ചു....ഈ പദവീല്‍ ഇരുന്നു കൊണ്ട് സമുദായത്തിന് വീണ്ടുന്നതെല്ലാം ചെയ്യാന്‍ അദേഹത്തിന് കഴിഞ്ഞു.ഇന്നത്തെ എസ്സ്.എന്‍.കോലേജു ഉള്‍പെടെ ഉള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്പിറ്റലുകളും നമുക്ക് നേടിത്തന്നു.സംഗടന കൊണ്ട് ശക്തരും, വിദ്യ കൊണ്ട് പ്രബുദ്ധരും ആക്കാന്‍ വേണ്ട അടിത്തറ പാകിതന്നു.കേരളം കണ്ട ഏറ്റവും ശക്തനായ മുഖ്യമന്ത്രി എന്ന് അദേഹം അറിയപെട്ടു....സമുദായത്തിന്റെ ആ മുഖ്യ ശില്പി 1972 നവംബര്‍ 6 നു 63 വയസില്‍ നമ്മോടു വിട പറഞ്ഞു... അദേഹം സ്ഥാപിച്ച
ശ്രീ നാരായണ മെഡിക്കല്‍ മിഷന്‍(ഇന്നത്തെ ശങ്കര്‍'സ് മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിടല്‍ ) സമുച്ചയത്തില്‍ ആണ് അന്ത്യവിശ്രമം കൊള്ളുന്നത്‌......സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ച ആ മഹാപുരുഷന് ഒരായിരം സ്മരണജലികള്‍ അര്‍പ്പിക്കുന്നു.....

0 comments:

Post a Comment