1084 മീനമാസത്തിലാണ് രോഹിണി നാളിലാണ് ഗുരുദേവൻ ഇവിടെ അർദ്ധനാരീശ്വരനെ പ്രതിഷ്ടിച്ചത്.ഇ സംഭവത്തിന് ഏകദേശം 700 വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു ഭഗവതി ക്ഷേത്രം ഒണ്ടായിരുന്നു.ആ ക്ഷേത്രത്തിലേത് ലക്ഷ്മി നാരായണ പ്രതിഷ്ടയായിരുന്നു.കേരള ബ്രാഹ്മണർക്ക് ആയിരുന്നു ഇതിന്റെ ഉടമസ്ഥാവകാശം.ക്ഷേത്രത്തിന്റെ ശ്രീ കോവിലിലും മറ്റു ഭാഗങ്ങളിലും ഏതോ സാമൂഹിക വിരുദ്ധർ ഗോമാംസം കെട്ടി തൂക്കി അശുദ്ധി വരുത്തുക പതിവായിരുന്നു.ഇ ഹീന സംഭവത്തിൽ മനംനൊന്തു നമ്പൂതിരിമാർക്ഷേത്രം ഗൌഡസാരസ്വതബ്രാഹ്മണൻ മാരായ
"കംമാത്തി" കൾക്ക് കൈമാറി.ലക്ഷ്മി നാരായണ പ്രതിഷ്ഠ ബ്രാഹ്മണൻ മാര് കൊണ്ടുപോയി കുറെ കഴിഞ്ഞപ്പോൾ ഗൌഡസാരസ്വതബ്രാഹ്മണർക്കും ക്ഷേത്രം നടത്തികൊണ്ട് പോകുവാനാകാതെ വന്നു. ഇതിന്റെ ഫലമായി ക്ഷേത്രവും അതിന്റെ വസ്തു വകകളും അവർ ഈഴവരെ ഏല്പിച്ചു.ക്ഷേത്രത്തിന്റെ സർവ്വതോത്മുഖമായ പുരോഗതിക്കു വേണ്ടി വിജ്ഞാന പ്രദായിനി എന്നാ പേരില് ഒരു സമാജം രൂപീകരിച്ചു - അവർ സംഘടിതരായി.പ്രതിയോഗികളിൽ നിന്നും രക്ഷപെടുവാനായി ഇവർ ഇ ക്ഷേത്രത്തിൽ ഉഗ്ര മൂർത്തിയായ ഭദ്ര കാളിയെ പ്രതിഷ്ടിച്ചു.വെളിപറമ്പിൽ ചന്ദ്രൻ വൈദ്യർ, കുന്നേൽ അരവിന്ദൻ,നേടുംകണ്ടയിൽ നാരായണൻ തണ്ടാർ
തുടങ്ങിയവർ ഇ സഭയുടെ പ്രാരംഭ പ്രവർത്തകരായിരുന്നു.ഇവർ ഗുരുദേവനെ സമീപിച്ചു.ക്ഷേത്രത്തിൽ നടത്തിപോന്നിരുന്ന ജന്തു ബാലിയും ആഭാസ ജടിലമായ പൂരപ്പാട്ടും അവസാനിപ്പിക്കാം എങ്കിൽ അവിടെ പ്രതിഷ്ഠ നടത്തി കൊടുക്കാം എന്ന് ഗുരുദേവൻ സമ്മതിച്ചു.അദ്ധേഹത്തിന്റെ നിർദേശം അവിടുത്തെ നല്ലൊരു വിഭാഗം ആളുകൾ അംഗീകരിച്ചു.എന്നാൽ നിലവിലുള്ള ആരാധനാ ക്രമങ്ങൾ നിലനിർത്തുവാൻ ആഗ്രഹം കാണിച്ച കുറെ ആളുകൾ അവിടെ ഒണ്ടായിരുന്നു .ഗുരുദേവനെ അദ്ധേഹത്തിന്റെ സംരംഭങ്ങളിൽ നിന്നും പിന്തിരിപ്പിക്കുവാൻ സംഘട്ടനത്തിനു പോലും തയ്യാറായി ആയിരുന്നു അവർ വന്നത്. സംഘർഷത്മകമായ അന്തരീക്ഷമാണ് അവിടെ നിലനിന്നിരുന്നത്.ഗുരുദേവനെ ചെറുക്കാൻ നിന്നവർക്ക് അദ്ധേഹത്തെ കണ്ട മാത്രയിൽ തന്നെ മാനസാന്തരം ഒണ്ടായി പൊടുന്നനെ അവർ ശാന്തരായിതീർന്നു.അവർ അദ്ധേഹത്തെ സമീപിച്ചു വണങ്ങി നിന്നു.എതിർക്കാൻ വന്നവര സഹായികൾ ആയി മാറി,ഇ സാഹചര്യത്തിലാണ് ഗുരുദേവൻ കുമ്പളങ്ങി ക്ഷേത്രത്തിൽ അർദ്ധനാരീശ്വരനെ പ്രതിഷ്ടിച്ചത്.ഇ ക്ഷേത്രത്തിന്റെ കീഴിൽ ഏഴു കരകളിൽ നിന്നുമായി ഏതാണ്ട് ആയിരത്തിൽ അധികം ഈഴവ ഭവനങ്ങളുണ്ട്.അവരുടെ ആത്മാർഥമായ സഹായ സഹായസഹകരങ്ങളോടെയാണ് ഇ ക്ഷേത്ര കാര്യങ്ങൾ നടത്തികൊണ്ട് പോരുന്നത്.
1103 -ൽ ഗുരുദേവൻ വീണ്ടും ഇ ക്ഷേത്രത്തിൽ എത്തി.നേടുംകണ്ടയിൽ നാരായണൻ തണ്ടാരോട് 300 പേര്ക്ക് സദ്യയുണ്ടാക്കുവാൻ ആവശ്യപെട്ടു.സദ്യക്ക് മുൻപ് കെ .അയ്യപ്പനും എത്തിച്ചേര്ന്നു.നാനാജാതി മതസ്ഥരായ ആളുകൾ അടങ്ങുന്ന ഒരു മിശ്ര ഭോജനമാണ് ഗുരുദേവൻ ഇവിടെ നടത്തിയത്.ഈഴവരും,ക്രിസ്ത്യാനികളും,മുസല്മാൻ മാരുമെല്ലാം ഇതിൽ പങ്കെടുത്തു.എന്നാൽ കുറെ ഈഴവ യാഥാസ്ഥികർ ഇതിൽ പങ്കെടുത്തില്ല എന്ന് മാത്രമല്ല ഇത് കാണാൻ കഴിയില്ല എന്ന് പറഞ്ഞു വീടിനകത്ത് കതകുമടച്ചു സാക്ഷയുമിട്ടിരുന്നു എന്നാണ് രേഖപെടുതിയിട്ടുള്ളത്.

Posted in:
0 comments:
Post a Comment