Saturday, 12 September 2015

ഗുരുചൈതന്യത്തിന്റെ ആവേശവുമായി വി.കെ മുഹമ്മദ്‌

ആലുവ അദ്വൈതാശ്രമം ശദാബ്തി ആഘോഷ സമാപനവേദിയില്‍ വേറിട്ട സാന്നിധ്യമായി വി.കെ മുഹമ്മദ്‌.ഭിലായി ശ്രീനാരായണ ഗുരുധര്‍മ്മ സമാജത്തിലെ അമരക്കാരനായ വി.കെ മുഹമ്മദ്‌.ഗുരുദേവ ദര്‍ശനങ്ങള്‍ മനസ്സിലും പ്രവൃത്തിയിലും ഉള്‍ക്കൊള്ളുന്ന 71 കാരനായ മുഹമ്മദ്‌ ചെറുപ്പം മുതലേ ഒരു ഗുരുദേവ ഭക്തനാണ്.33 വര്‍ഷമായി ഭിലായില്‍ സന്മതി കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്‌ നടത്തിവരികയാണ് തൃശ്ശൂര്‍ മതിലകം വലിയകത്ത് കൈപ്പുള്ള വീട്ടില്‍ വി.കെ മുഹമ്മദ്‌.
1967 മുതല്‍ ഭിലായ് ശ്രീനാരായണ ഗുരുധര്‍മ്മ സമാജത്തിന്റെ പ്രസിഡണ്ട്‌,രക്ഷാധികാരി സ്ഥാനങ്ങള്‍ മാറി മാറി 17 വര്‍ഷക്കാലമായി വഹിക്കുകയാണ്.മതിലകം ജുമാമസ്ജിദ് ഇമാമായിരുന്ന പരേതനായ കാദര്‍ കുഞ്ഞ് മുസലിയാരുടെ മകനാണ്.17 വര്‍ഷക്കാലം വ്യോമസേനയില്‍ സേവനം ചെയ്തിട്ടുണ്ട്.വിരമിച്ച ശേഷമായിരുന്നു കുടുംബത്തോടൊപ്പം ഭിലായില്‍ എത്തിയത്.ഭാര്യ ജമീലയും മകന്‍ വികാസ് മരുമകള്‍ ഡോ.ഷെയ്നാസ് എന്നിവരും തികഞ്ഞ ഗുരുഭക്തര്‍.
പിതാവിന്റെ സുഹൃത്തുക്കള്‍ മുഖേനെയാണ് മുഹമ്മദ്‌ ശ്രീ നാരായണ ഗുരുദേവനെകുറിച്ചും ജാതിക്കും മതത്തിനും അതീതമായ മനുഷ്യനന്മയെകുറിച്ചും തിരിച്ചറിഞ്ഞത്.ഭിലായില്‍ എത്തിയപ്പോള്‍ ശ്രീനാരായണ ഗുരുധര്‍മ്മ സമാജത്തില്‍ അംഗത്വം എടുത്തു.എല്ലാ മാസത്തെയും ചതയം പ്രാര്‍ത്ഥനയിലും പൂജകളിലും മുഹമ്മദും കുടുംബവും എത്താറുണ്ട്.
വി.കെ മുഹമ്മദിനെ ശദാബ്തി ആഘോഷവേളയില്‍ വേദിയില്‍ വച്ച് ധര്‍മ്മ സംഘം പ്രസിഡണ്ട്‌ പ്രകാശാനന്ദ സ്വമിജികള്‍ ഉപഹാരം നല്‍കി ആദരിച്ചു."സാമൂഹ്യ സേവനം സ്വന്തം ഇഷ്ടപ്രകാരമല്ല,മറ്റുള്ളവരുടെ ഇഷ്ടപ്രകാരമായിരിക്കണം.സഹപ്രവര്‍ത്തകര്‍ സമാജം പ്രസിഡണ്ട്‌ ആകണം എന്ന് അവശ്യപെട്ടപ്പോള്‍ സന്തോഷപൂര്‍വ്വം ഏറ്റെടുക്കുകയായിരുന്നു.ശ്രീനാരായണ ഗുരുധര്‍മ്മ സമാജത്തിന്റെ ഭാരവാഹിത്വതിലേക്ക് എത്തിചേര്‍ന്നതിനെ കുറിച്ച് മുഹമ്മദ്‌ സ്നേഹത്തോട് പറയുന്നു.

0 comments:

Post a Comment