Friday 4 September 2015

ഉള്ളൂരും ഗുരുദേവനും


മഹാകവി ഉള്ളൂര്‍ 1920 ന് ശേഷം ഗുരുദേവനെ മിക്കവാറും സന്ദര്‍ശിക്കുമായിരുന്നു.അക്കാലത്ത് അദ്ധേഹം പേഷ്കാരാണ്.ഔദ്യോഗികകാര്യങ്ങള്‍ക്ക് ആറ്റിങ്ങല്‍ വരുമ്പോഴോക്കയും ഗുരുദേവനെ കാണുവാന്‍ എത്താറുണ്ടായിരുന്നു.ഗുരുദേവന്‍ തിരക്കില്‍നിന്നും ഒഴിഞ്ഞിരിക്കുന്നിടത്താണ് പലപ്പോഴും സന്ധിക്കുന്നത്.ശിവഗിരി ഹൈസ്കൂളിന്റെ പണിനടന്നിരുന്ന കാലം അന്നൊരിക്കല്‍ ഉച്ച സമയത്ത് ഉള്ളൂര്‍ വരുമ്പോള്‍ ഗുരുദേവന്‍ പണിസ്ഥലത്തുണ്ട്.രണ്ടാളും തമ്മില്‍ കുറെ സമയം സംസാരിച്ചിരുന്നു.ഒടുവില്‍ ഗുരുദേവന്‍ അദ്ധേഹത്തെ ഉച്ചയൂണിനു ക്ഷണിച്ചു.ഗുരുദേവന്‍ സ്വന്തം വാഹനത്തിലും ഉള്ളൂര്‍ ഔദ്യോഗിക വാഹനത്തിലും ശിവഗിരിയിലെത്തി.രണ്ടാളും ഭക്ഷണത്തിനിരുന്നു.നെല്ലുകുത്തിയ പച്ചരിച്ചോറും,ഒഴിക്കുവാന്‍ സാമ്പാറും മോരും,ഉപദംശങ്ങള്‍ പച്ചടി,അവിയല്‍,തോരന്‍,ചമ്പന്തി,പപ്പടം,പായസം എന്നിങ്ങനെ ആയിരുന്നു വിഭവങ്ങള്‍.ഭക്ഷണം പാകം ചെയ്യുന്നത് ശങ്കു ഭക്തനായിരുന്നു എങ്കിലും വിളമ്പുന്നത് രണ്ടു ഹരിജന്‍ ബ്രഹ്മചാരികള്‍ ആയിരുന്നു.കുളിച്ചു ചന്ദനക്കുറിയുമിട്ട് വെള്ള വസ്ത്രവും ധരിച്ചു നില്‍ക്കുകയായിരുന്നു അവര്‍.ഭക്ഷണം കഴിഞ്ഞു വിശ്രമിക്കുമ്പോള്‍ ഗുരുദേവന്‍ അവരെകൊണ്ട് ഉപനിഷത്തുക്കള്‍ ചൊല്ലിപ്പിച്ച് ഉള്ളൂരിനെ കേള്‍പ്പിച്ചു (ഇവര്‍ ദളിതരാണ് എന്നത് ഉള്ളൂര്‍ മനസിലാക്കിയിരുന്നു).


0 comments:

Post a Comment