Saturday, 12 September 2015

"കന്നിന്‍തോല്‍ കാലില്‍ ചേര്‍ന്നാല്‍ ക്ഷേത്രത്തില്‍ കടന്നുകൂടല്ലോ,ചെണ്ടയില്‍ ആയാല്‍ ക്ഷേത്രത്തില്‍ കൊണ്ടുപോകുന്നതിന് വിരോധമില്ല !!!!!!സായിപ്പിന്റെ ഭരണം കൊണ്ട് പലഗുണങ്ങളും ഉണ്ടായിട്ടുണ്ട്"

വൈക്കം സത്യാഗ്രഹം നടന്നിരുന്ന കാലത്ത്,നിരോധിക്കപെട്ട ഒരു റോഡിലൂടെ കോട്ടന്‍ സായിപ്പിന്‍റെ കൂടെ ഒരു തീയ്യന്‍ പോയെന്നും അതിന് ബ്രഹ്മണാദികള്‍ക്ക് യാതൊരു വിരോധം ഇല്ലന്നും ഒരു ഭക്തന്‍ ഗുരുദേവനെ അറിയിച്ചു.
ഗുരുദേവന്‍ : "കന്നിന്‍തോല്‍ കാലില്‍ ചേര്‍ന്നാല്‍ ക്ഷേത്രത്തില്‍ കടന്നുകൂടല്ലോ,ചെണ്ടയില്‍ ആയാല്‍ ക്ഷേത്രത്തില്‍ കൊണ്ടുപോകുന്നതിന് വിരോധമില്ല !!!!!!സായിപ്പിന്റെ ഭരണം കൊണ്ട് പലഗുണങ്ങളും ഉണ്ടായിട്ടുണ്ട്"
ഇതിന്‍റെ സാരം വ്യക്തമാണല്ലോ.കാലിലിടുന്ന ചെരുപ്പും മൂരിത്തോല് കൊണ്ടുണ്ടാക്കിയതാണ്.ചെണ്ടയ്ക്കുള്ളതും മൂരിതോല് തന്നെ.ചെരുപ്പ് ക്ഷേത്രത്തില്‍ കൊണ്ടുപോയിക്കൂട,ചെണ്ട കൊണ്ടുപോകാം.ചെണ്ട കൊണ്ട് ക്ഷേത്രത്തില്‍ ആവശ്യങ്ങളുണ്ട്.അതുപോലെ കോട്ടന്‍ സായിപ്പിനെ പോലെയുള്ള യൂറോപ്പിയന്‍ ഉദ്യോഗസ്ഥന്‍മാരെ കൊണ്ട് സവര്‍ണ്ണര്‍ക്ക് ആവശ്യമുണ്ട്.അതുകൊണ്ട് അവരോടൊപ്പം തീയ്യര്‍ക്കു ഏതു നിരോധിക്കപെട്ട സ്ഥലത്തുകൂടി വേണേലും പോകാം.

0 comments:

Post a Comment