Sunday 6 September 2015

1.അഹിംസ

ശ്രീനാരായണ സിദ്ധാന്തങ്ങള്‍ -- കെ.ബാലരാമ പണിക്കര്‍ സാമാന്യധര്‍മ്മങ്ങള്‍ -

കാലദേശഭേദമില്ലാതെ സര്‍വ്വജനങ്ങളും സമാനമായി അംഗീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ട ധര്‍മ്മങ്ങളാണ് അഹിംസയും.സത്യവും,അസ്തേയവും,അവ്യഭിചാരിത്വവും,മദ്യവര്‍ജ്ജനവും.ഇവ ഓരോന്നിനെയും കുറിച്ച് ഭഗവാന്‍ ശ്രീ നാരായണഗുരുദേവന്‍ പ്രസ്താവിച്ചിരിക്കുന്നത് ഇവിടെ വിവരിക്കുന്നു.
ഈ ധര്‍മ്മങ്ങള്‍ അഞ്ചും തടവുകൂടാതെ അനുഷ്ഠിക്കുന്നവര്‍ ഐഹികവും പാരത്രികവുമായ സുഖം സമ്പൂര്‍ണ്ണമായ നിലയില്‍ നേടുമെന്നതില്‍ തര്‍ക്കമില്ല.മഹാന്മാര്‍ ഈ ധര്‍മ്മ പഞ്ചകത്തെക്കുറിച്ച് വളരെയധികം പ്രശസിച്ചിട്ടുണ്ട്.എല്ലാത്തിലും ഈ ധര്‍മ്മങ്ങള്‍ മുന്നണിയില്‍ നില്‍ക്കുന്നു.അതുകൊണ്ട് ഏതുകാലത്തും ഏതുദേശത്തും ഏതുവ്യസ്ഥിതിയിലും ഏതുജീവിതമണ്ഡലത്തിലും ഓരോ മനുഷ്യനും ഈ ധര്‍മ്മങ്ങളെ മുറുകിപിടിച്ചുതന്നെ ജീവിക്കണം എന്ന് നാം അനുശാസിക്കുന്നു.
1.അഹിംസ
എല്ലാ ധര്‍മ്മങ്ങളില്‍ വച്ച് ഏറ്റവും മുഖ്യമായ ഒന്നാണ് അഹിംസ.ബുധന്‍ തുടങ്ങിയ മഹാത്മാക്കള്‍ ഈ ധര്‍മ്മം കൊണ്ടാണ് പരമപദം പ്രാപിച്ചത്.മനസ്സ്കൊണ്ടോ,വാക്ക്കൊണ്ടോ,പ്രവര്‍ത്തികൊണ്ടോ ഒരു പ്രാണിക്കും ഒരു ഉപദ്രവും ഉണ്ടാവാതിരിക്കുകഎന്നതാണ് അഹിംസ.
എല്ലാ ധര്‍മ്മങ്ങളും അഹിംസയില്‍ അന്തര്‍ഭവിക്കുന്നു.അതുപോലെ അധര്‍മ്മങ്ങള്‍ മുഴുവനും ഹിംസയിലും അന്തര്‍ഭവിക്കുന്നു.അഹിംസാവൃതം ശീലിച്ച് സിദ്ധിവരുത്തുന്നവരോട് എല്ലാ ജന്തുക്കളും അമ്മയോട് എന്ന പോലെ സ്നേഹാദരപൂര്‍വ്വം പെരുമാറുന്നതാണ്.

0 comments:

Post a Comment