Saturday, 12 September 2015
ബാലോപചാരണം -- ശ്രീനാരായണ സിദ്ധാന്തങ്ങള്‍ -- കെ.ബാലരാമ പണിക്കര്‍
നല്ല ശീലവും ആചാരവുമുള്ളവരും ആരോഗ്യവും കാരുണ്യമുള്ളവരും പ്രസന്നതയോടും വിനയത്തോടും കൂടിയവരുമായ സ്ത്രീകള്‍ വേണം കുഞ്ഞിനെ ഉപച്ചരിക്കേണ്ടത്.കുഞ്ഞിനെ കിടത്തേണ്ടത് വിശുദ്ധവും നേര്‍ത്തതും ആയ വസ്ത്രം വിരിച്ച കിടക്കയില്‍ ആയിരിക്കണം.വീടിനുള്ളില്‍ മനോഹരമായ ഒരു സ്ഥലത്ത് വേണം കുഞ്ഞിന് കിടക്കയൊരുക്കേണ്ടത്.കിടക്കയും ചുറ്റുപാടും എപ്പോഴും ശുദ്ധമായിരിക്കണം.ചുറ്റുപാടും ഉണ്ടായിരിക്കുന്ന വസ്തുക്കളും സുന്ദരങ്ങളായിരിക്കണം.കുഞ്ഞുങ്ങള്‍ അനാശാസ്യങ്ങളായ വാക്കുകള്‍ കേള്‍ക്കുവാനോ അമംഗളങ്ങളായ വസ്തുക്കള്‍ കാണുകയോ അറിയുവാനോ ഇടവരുത്.
അഞ്ച് വയസുവരെ കുഞ്ഞുങ്ങളെ ലാളിച്ചും വേണ്ട കാര്യങ്ങള്‍ ചെയ്യുവാന്‍ പ്രേരണകൊടുത്തും വളര്‍ത്തണം.മഹാന്മാരുടെ ചിത്രം കാണിച്ചുകൊടുക്കുകയും അവരുടെ കഥകള്‍ പറഞ്ഞുകേള്‍പ്പിക്കുകയും ചെയ്യണം.കുഞ്ഞുങ്ങളോട് നാം സംസാരിക്കുമ്പോള്‍ ഓരോ അക്ഷരവും വളരെ വ്യക്തമായിരിക്കണം.കുഞ്ഞുങ്ങളെ ധരിപ്പിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും എപ്പോഴും ശുദ്ധമായിരിക്കണം.കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ആഹാരവും ശുചിയായിരിക്കണം.
0 comments:
Post a Comment