Sunday 6 September 2015

പള്ളുരുത്തി ഭാവാനീശ്വര ക്ഷേത്രം


എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്.പള്ളുരുത്തിയിലെയും പരിസര പ്രദേശങ്ങളിലെയും സമുദായ അംഗങ്ങളുടെ ഒരു യോഗം ഗുരുദേവന്റെ നിർദേശമനുസരിച്ചു 1081-ൽ ചേരുകയുണ്ടായി.ഇവിടുത്തെ ആളുകള്ക്ക് ഒരു ആരാധനാലയം നിർമ്മിക്കണമെന്ന ആഗ്രഹം സഫലീകൃതമാക്കുവാൻ രൂപീകരിക്കപെട്ട സംഘടനയാണ് "ശ്രീധർമ്മപരിപാലനയോഗം".ഇതിന്റെ രൂപീകരണത്തിനും ക്ഷേത്ര നിര്മ്മാനതിനും മുൻകൈ എടുത്തു പ്രവർത്തിച്ചത് കെ.എസ് അയ്യപ്പനായിരുന്നു.ഭരണാധികാരികളുടെ അനുവാദമില്ലാതെ അക്കാലത്ത് ക്ഷേത്രങ്ങൾ നിർമ്മിക്കുവാൻ പാടില്ലായിരുന്നു.കൊച്ചി രാജാവിൽ നിന്നും ക്ഷേത്ര നിര്മ്മാനതിനു അനുമതി നേടിയത് അയ്യപ്പനായിരുന്നു. പള്ളുരുത്തിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ നിർല്ലൊഭമായ സഹായക സഹകരനങ്ങളാണ് നല്കിയത്.ഭാവാനീശ്വര ക്ഷേത്രത്തിൽ ഗുരുദേവൻ ശിവലിംഗം പ്രതിഷ്ഠ നടത്തിയത് 1091 കുംഭ മാസത്തിലാണ്.അന്ന് തന്നെ അവിടെ ഒരു വിദ്യാലയത്തിനു ഗുരുദേവൻ ശിലാസ്ഥാപനവും നിർവ്വഹിച്ചു.ഇന്ന് ആയിരത്തോളം വിദ്യാർത്ധികൾ പഠിക്കുന്ന ഒരു സ്കൂൾ സമുചയമായി അത് വളർന്നിരിക്കുന്നു.
ജാതി മത പരിഗണനകൾഒന്നും കൂട്ടാതെ സകലർക്കും ആരാധന നടത്താനുള്ള സ്വാതന്ത്ര്യം കൊച്ചി സംസ്ഥാനത്ത് ആദ്യമായി നല്കിയത് ഭാവാനീശ്വര ക്ഷേത്രത്തിലാണ്.ഗുരുദേവൻ പള്ളുരുത്തിയിൽ വരുമ്പോൾ ഉപയോഗിച്ചിരുന്ന കട്ടിലും,കിടക്കയും പാദരക്ഷകളും ഇവിടെ ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചുപോരുന്നു.നാലായിരത്തിൽ അധികം കുടുംബങ്ങൾ ഇ ക്ഷേത്രത്തിലെ അംഗങ്ങളായിട്ടുണ്ട്. മഹാത്മജി 1109-ൽ പള്ളുരുത്തി ഭാവാനീശ്വര ക്ഷേത്രം സന്ദർശിച്ചിരുന്നു.അന്ന് കൂടിയ മഹാ സമ്മേളനത്തിൽ സഹോദരന അയ്യപ്പൻ മഹാത്മജിക്ക്‌ ഒരു മംഗള പത്രം സമർപ്പിക്കുകയുണ്ടായി.ഇ സംഭവത്തിന്‌ ശേഷമാണ് ജാതി പൂർണ്ണമായും നശിക്കണമെന്നു മഹാത്മജി അഭിപ്രായപ്പെട്ടത്.

0 comments:

Post a Comment