Monday, 7 September 2015

ചേര്‍ത്തല താലൂക്കില്‍ വലിയൊരു ധനവാനായിരുന്ന പാറയില്‍ കൊച്ചുരാമന്‍ വൈദ്യര്‍ അവര്‍കള്‍ക്ക് 1081 ചിങ്ങം 26 ന് സ്വാമി തൃപ്പാദങ്ങള്‍ അയച്ച ഒരു കത്ത് താഴെ കൊടുത്തിരിക്കുന്നു.

"ഈഴവരുടെ ആചാരനടപടികള്‍ക്ക് ഒരു ഐക്യരൂപവും കാലാനുസൃതവുമായ പരിഷ്കാരവും വരുത്തേണ്ടത് അവരുടെ ഭാവി ശ്രേയ്യസ്സിനു ആവശ്യമാണെന്ന് തോന്നുകയാല്‍ ഓരോ പഴയ നടപടികളിലും കളയേണ്ട ഭാഗത്തെ കളഞ്ഞും എടുക്കേണ്ടവയെ എടുത്തും അനുഷ്ടിക്കേണ്ട ആചാരങ്ങളെ കുറിച്ചും വിവേകോദയം മാസികയില്‍ നമ്മുടെ അനുവാദപ്രകാരം പ്രസിദ്ധപ്പെടുത്തി വരുന്നതാകുന്നു.ഈ കൂട്ടത്തില്‍ താലികെട്ട് എന്ന അടിയന്തിരം ഈ ജാതിയുടെ ഇടയില്‍ അനുഷ്ടിക്കപ്പെടുന്നത്,വിവാഹകര്‍മ്മം വേറെ ഉണ്ടായിരിക്കുന്ന സ്ഥിതിയ്ക്ക് ആവശ്യമില്ലന്നും വിവാഹം തന്നെ വിവേകോദയത്തില്‍ പ്രസിദ്ധപ്പെടുത്തി വരുന്ന മാതൃകയില്‍ നടത്തണം എന്നും നമ്മുടെ താല്പര്യപ്രകാരം തെന്നെ ഏര്‍പ്പെടുത്തിയിട്ടുള്ളതുമാകുന്നു.നമ്മില്‍ ഷെഹ വിശ്വാസമുള്ള ജനങ്ങള്‍ ഇപ്പോള്‍ അതിനെ ഈ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അംഗീകരിച്ചുതുടങ്ങിയിരിക്കുന്നതായി അറിയുന്നതില്‍ നമുക്ക് അധികമായ ചാരിതാര്‍ത്ഥ്യവും സന്തോഷവും തോന്നുന്നു.നിങ്ങള്‍ക്കും ഈ സംഗതിയില്‍ നാം നേരിട്ടറിയിചെങ്കിലല്ലാതെ ഉറപ്പ് തോന്നുന്നില്ലന്നു കരപ്പുറം ഈഴവ സമാജക്കാരുടെ ഒരു കത്ത് മൂലം അറിയുന്നതിനാല്‍ ഈ എഴുത്ത് എഴുതുന്നതാകുന്നു.സമുദായത്തിന്റെ നന്മയെ ഓര്‍ത്ത് നിങ്ങളും മേലാല്‍ ഈ പുതിയ രീതിയെ വിശ്വസിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുമെന്നു വിശ്വസിച്ചുകൊള്ളുന്നു.
സ്വാമികള്‍ ഇങ്ങനെ ഒരു എഴുത്ത് എഴുതുവാന്‍ സംഗതി വിവേകോദയത്തില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെപറ്റി പ്രസിദ്ധം ചെയ്തത് അവിടുത്തെ അനുമതിയോടുകൂടിയാണ് എന്ന് കൊച്ചുരാമന്‍ അവര്‍കള്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ലന്നു അറിയുകകൊണ്ടായിരുന്നു വെന്ന് തീര്‍ച്ചയാണല്ലോ.സ്വാമികളുടെ കത്ത് കിട്ടിയ ഒടനെ അദ്ധേഹം അതിലെഴുതിയ കാര്യങ്ങളെ സ്വീകരിക്കുകയും വലിയൊരു പ്രമാണിയും ധനവാനും ആയ അദ്ധേഹത്തിന്റെ പ്രവര്‍ത്തി മറ്റുള്ളവര്‍ അനുകരിക്കുകയും ചെയ്തു.അങ്ങനെ വടക്കന്‍ തിരുവിതാം കൂറില്‍ താലികെട്ട് കല്യാണം ഇല്ലാതായി.
ശ്രീനാരായണ ഗുരുസ്വാമികളുടെ ജീവചരിത്രം
മൂര്‍ക്കോത്ത് കുമാരന്‍

0 comments:

Post a Comment