Sunday, 6 September 2015

തലശ്ശേരി ജഗന്നാഥ ക്ഷേത്രം


കണ്ണൂർ ജില്ലയുടെ തെക്ക് ഭാഗത്താണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്.ക്ഷേത്രം തന്നെ ക്ഷേത്രത്തെ ഉണ്ടാക്കികൊള്ളും : പൂരിപ്പിക്കനാകാത്ത ഒരു സമസ്യ പോലെ കേട്ടവരുടെയോക്കയും മനസ്സില് അത് ദഹിക്കാതെ തന്നെ കിടന്നു; മാസങ്ങളോളം. തലശ്ശേരിയിലെ ക്ഷേത്ര നിർമ്മാണത്തിനു മുൻപ് ഗുരുദേവൻ നടത്തിയ അഭിപ്രായ പ്രകടനമായിരുന്നു ഇത്.ഇ ക്ഷേത്രം പണിയിക്കാൻ നാട്ടുകാർക്ക് പണമുണ്ടായിരുന്നില്ല.1906 മാർച്ച്‌ 29 ന് സ്വാമികളുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിനു കുറ്റി തറച്ചു. അതിനു ശേഷം ഗുരുദേവന്റെ നിർദേശാനുസരണം അവിടെ ഒരു ഭണ്ടാരപ്പെട്ടി സ്ഥാപിച്ചു.ആ ഭണ്ടാര പെട്ടിയിൽ നിന്നും ഒരു വർഷം കൊണ്ട് ലഭിച്ചത് 7568 രൂപയായിരുന്നു.അതൊരു വലിയ തുകതന്നെയായിരുന്നു അന്ന്.ഒരു രൂപയുണ്ടെങ്കിൽ ഏഴു തൊഴിലാളികള്ക്ക് കൂലി കൊടുക്കാവുന്ന കാലം.അല്ലെങ്കിൽ ഒരു പ്രൂപയുടെ എഴിൽ ഒരു ഭാഗം കൊടുത്താൽ രണ്ടു പക്ക അരി കിട്ടുന്ന കാലം.തടിയും കല്ലും ഒക്കെയായി ധാരാളം രൂപയുടെ സാധനങ്ങളും കിട്ടി.1908 ഫെബ്രുവരിയിൽ ഗുരുദേവൻ ക്ഷേത്രത്തിന്റെ പ്രതിഷ്ടാ കര്മ്മവും നിർവ്വഹിച്ചു .അപ്പോഴാണ്‌ ക്ഷേത്രം തന്നെ ക്ഷേത്രത്തെ നിർമ്മിക്കുമെന്ന ഗുരുദേവന്റെ അഭിപ്രായത്തിന്റെ പൊരുൾ ജനം മനസിലാക്കുന്നത്‌.
തലശ്ശേരിയിലെ ഇപ്പോളത്തെ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനു 60 വർഷങ്ങൾക്ക് മുൻപ് അവിടെയൊരു ക്ഷേത്ര നിര്മ്മാണ സംരംഭം നടന്നിരുന്നു.അതിനു മുന്കൈ എടുത്തത്‌ തീയ്യരുടെ ഇടയിലെ ആദ്യകാല ഉധ്യോഗസ്ഥന്മാരിൽ ഒരാളും സമ്പന്നനും മഹാനുഭാവനുമായിരുന്ന ചുര്യയിൽ കാണാരൻ ആയിരുന്നു.ക്ഷേത്ര നിർമ്മാണത്തിനു ആവശ്യമായ വസ്തുവും മറ്റെല്ലാ കാര്യങ്ങളും അദ്ദേഹം ശരിയാക്കി.ഒരു ശിവ ക്ഷേത്രം നിർമ്മിച്ച്‌ നല്കാം എന്ന് ഒരു നമ്പൂതിരി ഒറപ്പ് കൊടുത്തു.അതൊരു വഞ്ചനയായിരുന്നു.അയിത ജാതിക്കാരന് ശിവ ക്ഷേത്രം നിർമ്മിച്ച്‌ കൊടുക്കുകയോ !!!! ക്ഷേത്ര നിർമ്മാണത്തിനു ഒരു വിധത്തിലും കൊടുക്കുവാൻ പറ്റാത്തത്ര ഭാരിച്ച തുക നമ്പൂതിരി ആവശ്യപെട്ടു.തന്മൂലം കണാരന്റെ പദ്ധതികൾ എല്ലാം പൊളിഞ്ഞു അഥവാ പൊളിച്ചു.കണാരന്റെ ഇ ആഗ്രഹം അടുത്ത തലമുറയ്ക്കും പകർന്നു കിട്ടി.ഇ ഘട്ടത്തിലാണ് ശ്രീ നാരായണ ഗുരുദേവൻ പ്രതിഷ്ഠകൾ നടത്തി യാഥാസ്ഥിതികത്വത്തെ അമ്പരപ്പിച്ചു കൊണ്ട് ദക്ഷിണ കേരളത്തിലാകെ വിപ്ലവാത്മകമായ പരിവർത്തനങ്ങൾ സൃഷ്ടിച്ചത് .തലശ്ശേരിയിലെ സാമുദായിക നേതാക്കൾ ഗുരുദേവനെ വന്നു കണ്ടു അവരുടെ ആഗ്രഹം അറിയിച്ചു.ഗുരുദേവന്റെ പ്രധിനിധിയായി മഹാ കവി കുമാരനാശാൻ തലശ്ശേരിയിലെത്തി.ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നാട്ടുകാരെ പ്രേരിപ്പിച്ചു.അവിടുത്തെ അന്നത്തെ പ്രവർത്തകരിൽ പ്രമുഖൻ കൊറ്റിയത്‌ രാമുണ്ണിയായിരുന്നു.
കൊട്ടിയൂർ ക്ഷേത്രത്തിന്റെ ഇളനീർ അഭിഷേകത്തിനു ധാരാളം തീയ്യർ തലശ്ശേരിയിൽ നിന്നും പോവുക പതിവായിരുന്നു.ഗുരുദേവന്റെ നിർദേശാനുസരണം ഇ ചടങ്ങ് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ആരംഭിച്ചു.തന്മൂലം ക്ഷേത്രത്തിന്റെ വരവ് അസാധാരണമാം വിധം വർദ്ധിച്ചു. തലശ്ശേരി ക്ഷേത്രത്തിനു ജഗന്നാഥ ക്ഷേത്രം എന്ന് പേരിട്ടതിനു പിന്നിൽ വളരെ പ്രാധാനപ്പെട്ട ഒരു ലക്ഷ്യമുണ്ടായിരുന്നു.പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ ജാതി പരിഗണനയൊന്നും കൂടാതെ എല്ലാവർക്കും പ്രവേശനം നല്കിയിരുന്നു.അത് ഇവിടെയും തുടരണമെന്ന് ഗുരുദേവൻ ആഗ്രഹിച്ചു.എന്നാൽ ക്ഷേത്ര ഭാരവാഹികൾ ഭൂരി ഭാഗവും താണ ജാതിക്കാരെ ക്ഷേത്രത്തിൽ പ്രവേശി പ്പിക്കുന്നതിന് എതിരായിരുന്നു.പ്രശ്നം രൂക്ഷമായപ്പോൾ ഏറു വിഭാഗങ്ങളും തമ്മിൽ വലിയ തർക്കത്തിലായി. അത് ഗുരുദേവന്റെ അഭിപ്രായത്തിനു വിട്ടു .തീരുമാനം അറിയുവാൻ ഏറു വിഭാഗങ്ങളും ആകാംക്ഷയോടു കൂടി കാത്തു നില്ക്കുകയായിരുന്നു .
ഒടുവിൽ ഗുരുദേവന്റെ പ്രഖ്യാപനം വന്നു ; പുലയരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാം .ഇത് കേട്ടയുടനെ മൂർക്കോത്ത് കുമാരാൻ ഗുരുദേവന്റെ മുന്നിലെത്തി സാഷ്ടാംഗം വീണു കിടന്നു സന്തോഷാശ്രുക്കൾ പൊഴിച്ചു.ഗുരുദേവന്റെ തീരുമാനം അറിയുവാൻ കാത്തു നിന്ന നൂറു കണക്കിന് പുലയർ ഓടിയെത്തി ഗുരുടെവന് ചുറ്റും വീണു നമസ്കാരം ചെയ്തു ,സന്തോഷം സഹിക്കാനാവാതെ വിങ്ങിക്കരഞ്ഞു.വികാരം കൊണ്ട് ഗുരുദേവന്റെ നിയന്ത്രണം വിട്ടു പോയ അത്യ അപൂർവ്വം സന്ദർഭങ്ങളിൽ ഒന്നായിരുന്നു ഇത് എന്ന് അന്ന് കൂടെ ഒണ്ടായിരുന്നവർ രേഖ പെടുത്തിയിട്ടുണ്ട്.ഒരു അസാധാരണ മനുഷ്യനെ കൊണ്ടല്ലാതെ ഇങ്ങനെയുള്ള സന്ദർഭങ്ങൾ സൃഷ്ടിക്കുവാൻ കഴിയുകയില്ല.
തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിനു വളരെ പ്രധാനപെട്ട മറ്റൊരു പ്രത്യേകത കൂടിയുണ്ട്.ക്ഷേത്രത്തിനു വടക്ക് ഭാഗത്തുള്ള ഗുരു മന്ദിരത്തിൽ ഗുരുദേവന്റെ ഒരു ലോഹ വിഗ്രഹം പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.ഗുരുദേവൻ ജീവിച്ചിരുന്ന കാലത്ത് നടത്തിയ പ്രതിഷ്ഠയാണിത്‌ എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.ഇറ്റാലിയൻ ശില്പകലാ വിദഗ്ദ്ധനായ "തവറലി" യാണ് ഇ വിഗ്രഹത്തിന്റെ ശില്പി.ഇ വിഗ്രഹം കണ്ട ഗുരുദെവനിൽ നിന്നും അപ്പോൾ തന്നെ അതിന്റെ പ്രതികരണവും വന്നു. "ഒത്തു പോയല്ലോ ! ഇത് വളരെ ക്കാലം ജീവിച്ചുകൊള്ളും.അതിനു ആഹാരവും വേണ്ടല്ലോ " .മൂർക്കോത്ത് കുമാരാൻ തന്റെ ഗുരുവിനു നല്കിയ ശാശ്വത സ്മാരകമാണ് ഇ ശിൽപം.

0 comments:

Post a Comment