Saturday 12 September 2015

ശ്രീ നാരായണ ഗിരി അടുത്ത് കാണുമ്പോള്‍ (അവലംബം-- പാര്‍വ്വതി അമ്മ അശരണരുടെ അമ്മ,പ്രൊഫ്‌.എം.കെ സാനു മാഷ് )

ആലുവായില്‍ നിന്നും പെരുമ്പാവൂര്‍ക്ക് പോകുമ്പോള്‍ റോഡിലൂടെ അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വലതു ഭാഗത്തേക്ക്‌ നീങ്ങുന്ന ചെറിയൊരു റോഡു കാണാം.അവിടെ "ശ്രീ നാരായണ ഗിരി " എന്നാ ഒരു ബോര്‍ഡ്‌ കാണാം.അതിലൂടെ നിങ്ങള്‍ തിരിയുക.പാടങ്ങള്‍ക്കിടയിലൂടെ നീങ്ങുന്ന ആ റോഡ്‌ ഒരു കുന്നിന്റെ താഴ് വാരത്തിലാണ് എത്തുക.കുന്നിന്റെ മുകളിലേക്കും ആ റോഡു നീളുന്നുണ്ട്.അത് നിങ്ങളെ ഒരു കെട്ടിടത്തിന്റെ മുന്നിലാണ് എത്തിക്കുക.അതാണ് ശ്രീ നാരായണ സേവികാസമാജതിന്റെ ആസ്ഥാനം.വലിയ പ്രവര്‍ത്തനങ്ങള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതായി ഒറ്റ നോട്ടത്തില്‍ നിങ്ങള്ക്ക് തോന്നുകയില്ല.പക്ഷെ പരിസരത്തിന്റെ ഭംഗിയും,പച്ച തഴപ്പും നിങ്ങളുടെ കണ്ണുകള്‍ക്ക്‌ സന്തോഷമാരുലാതിരിക്കില്ല .അവിടെ പ്രകൃതി,അമ്മയെ പോലെ,നിങ്ങളില്‍ വാത്സല്യം നുകര്ന്നതിനു ശേഷം മാത്രം സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിച്ചാല്‍ മതി.
സ്ഥാപനമെന്നത് കല്ലും,സിമെന്റും കമ്പിയും മറ്റും ചേര്‍ത്ത് നിര്‍മ്മിച്ച കെട്ടിടമല്ല .അവയ്ക്കുള്ളില്‍ കഴിയുന്ന മനുഷ്യരും ആ മനുഷ്യര്‍ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങലുമാണ് ഇതു സ്ഥാപനത്തിന്റെയും ആത്മാവ്.
പല കെട്ടിടങ്ങളിലുമായി അവിടെ ഇരുന്നൂറ്റി അന്‍പതില്‍ അധികം പേര്‍ താമസിക്കുന്നു.കൊച്ചുകുഞ്ഞുങ്ങള്‍,കൌമാര പ്രായക്കാര്‍,യുവതികള്‍,മധ്യ വയസ്ക്കര്‍,വാര്‍ധക്യത്തില്‍ വലയുന്നവര്‍- അങ്ങനെ പല പല പ്രായക്കാരായ സ്ത്രീകള്‍ .സാധാരണ ഭാഷയില്‍ പറഞ്ഞാല്‍ "അന്തേവാസിനികള്‍" അവരാണ്.പലതരം കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.കുഞ്ഞുങ്ങള്‍ പള്ളിക്കുടത്തില്‍ പഠിക്കുന്നവരാണ്.മറ്റുള്ളവര്‍ തങ്ങള്‍ക്കു ചെയ്യാവുന്നതായ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.അങ്ങനെ ഏര്‍പ്പെടാന്‍ പറ്റിയ അഞ്ച് വിഭാഗങ്ങള്‍ അവിടെയുണ്ട്.പ്രിന്റിംഗ് പ്രസ്‌ ,തുന്നല്‍ കേന്ദ്രം,കറി പൌഡര്‍ യൂനിറ്റ് ,ബേക്കറി,കമ്പ്യൂട്ടര്‍ സെന്റര്‍ എനീ വിഭാഗങ്ങള്‍.
ജോലി ചെയ്യാന്‍ കഴിവില്ലാത്തവരും അവിടെയില്ലേ ?ഉണ്ട്,വാര്‍ധക്യത്തിന്റെ അവശത അനുഭവിക്കുന്നവര്‍ക്ക് ജോലി ചെയ്യുക സാധ്യമല്ലല്ലോ.അവരെ മറ്റുള്ളവര്‍ പരിചരിക്കുന്നു.ഇപ്രകാരം പരസ്പരം ആശ്രയിച്ചും സഹായിച്ചും അന്തേവാസികള്‍ സാഹോദര്യം എന്നാ പദത്തിന് അര്‍ത്ഥവും ചൈതന്യവും നല്‍കുന്നു.

0 comments:

Post a Comment