Sunday, 6 September 2015
ശ്രീ നാരായണന ഗുരുദേവന്റെ സൂക്തി ശകലങ്ങള്‍
വൈക്കത്ത് സത്യാഗ്രഹം നടന്നുകൊണ്ടിരുന്ന കാലത്ത് സ്വാമികള്‍ ഒരു ദിവസം സത്യാഗ്രഹാശ്രമം കാണുവാന്‍ ചെന്നിരുന്നു.ബോട്ടില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പായി ഒരു ഭക്തന്‍ ഖദര്‍ കൊണ്ടുണ്ടാക്കിയ ഒരു മാല സ്വാമിയേ അണിയിച്ചു.അത് ഖദര്‍ കൊണ്ടുണ്ടാക്കിയ മാലയാണ് എന്ന് ഭക്തന്‍ അറിയിച്ചപ്പോള്‍ സ്വാമികള്‍ " നിങ്ങള്‍ ഉണ്ണുന്നത് ഖദര്‍ ആണോ ? എന്ന് ചോദിച്ചു.പിന്നെ അത് മണത്തു നോക്കിയിട്ട് "ഇതിന് വാസനയില്ല അല്ലെ ?" അകത്തായിരിക്കും വാസന" എന്നും പറഞ്ഞു. ആശ്രമം നടന്നു കാണുകയും നൂലെടുപ്പ് സംബന്ധിച്ച് ചെയ്തിരുന്ന എല്ലാ പ്രവര്‍ത്തികളും പഴയ കാലം മുതല്‍ക്കേ ഇന്ത്യയില്‍ നടന്നിരുന്നതാണ് എന്ന് കണ്ട് സ്വാമികള്‍ പ്രത്യേകം സന്തോഷിക്കുകയും ചെയ്തു.അപ്പോള്‍ പാച്ചകശാലയില്‍ രണ്ടു മൂന്ന് വയസ്സ് പ്രായമുള്ള നഗ്നനായ ഒരു പുലയ കുട്ടിയെ കണ്ടപ്പോള്‍, "നിങ്ങള്‍ എല്ലാവരും യഥാര്‍ത്ഥത്തില്‍ പിന്നോക്കം പോവുകയാണ് .....പണ്ടെത്തെ പോലെ ജീവിക്കുവാന്‍ പോകുകയാണല്ലോ ..കൊള്ളാം " എന്ന് പറഞ്ഞു.
അവലംബം : ശ്രീനാരായണ ഗുരുസ്വാമികളുടെ ജീവചരിത്രം (മൂര്‍ക്കോത്ത് കുമാരന്‍)
0 comments:
Post a Comment