SREE NARAYANA GURU
Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.
SREE NARAYANA GURU
Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
Friday, 25 September 2015
ഗുരുദേവന്‍ കല്‍പ്പിച്ച ആചാരപദ്ധതി
ശ്രീനാരായണ ഗുരുദേവന്‍ സമുദായത്തിന്റെ വൈദികമായ അഭിവൃദ്ധിയ്ക്കും പരിശുദ്ധമായ വിവാഹകര്‍മ്മത്തിന്റെ ഗൌരവത്തിന് അനുകൂലമാകുമാറ് വിവാഹവിധിയെ പരിഷ്കരിച്ചു. കൂടാതെ മരണാനന്തര ചടങ്ങുകള്‍, ശ്രാദ്ധം, പിതൃതര്‍പ്പണം എന്നിവ വൈദികമായി ആചരിക്കുന്നതിലേയ്ക്കുവേണ്ടി കൊഴുവല്ലൂര്‍ ശ്രീനാരായണ പബ്ലിഷിംഗ് ഹൗസ് അച്ചടിച്ച് വിതരണം ചെയ്തിരുന്ന ലഘുപുസ്തകമാണ് ‘ഗുരുദേവതൃപ്പാദങ്ങള്‍ കല്‍പ്പിച്ച വിവാഹച്ചടങ്ങ്, ചരമപ്രാര്‍ത്ഥന, പിതൃതര്‍പ്പണം’. പഴക്കമേറെയുണ്ട്, പ്രസിദ്ധീകരിച്ച വര്‍ഷം ലഭ്യമല്ല
ഗുരുദേവന്‍ കല്‍പ്പിച്ച ആചാരപദ്ധതി P...
Saturday, 12 September 2015
ഗുരു ഭക്തിയുടെ മൂര്ത്തിമത് ഭാവം എന്ത് ??
ഒരു ഗുരുഭക്തന്റെ ഭക്തിയുടെ പാരമ്യം ഗുരുവിനെ ദൈവമായി കണ്ടു ആരധിക്കുന്നതാണ് എന്ന് പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ ഗുരുഭക്തിയുടെ മൂര്ത്തിമത് ഭാവം എന്നത് ഗുരുവിനെ പരമഗുരുവായി തന്നെ കാണാന്‍ സാധിക്കുക എന്നതാണ് . പക്ഷെ സാധാരണക്കാരായ നമ്മെ പോലെയുള്ളവര്‍ക്ക് അത് സാദ്ധ്യമായെന്നു വരില്ല അങ്ങനെയുള്ള നമുക്ക് ആ മാര്‍ഗ്ഗത്തിലേക്ക് എത്തുന്നതിലെക്കായി ഗുരുവിനെ ദൈവമായി കണ്ടു ആരാധിക്കാം . പക്ഷെ അവിടെ ഉറച്ചു നില്‍ക്കാതെ ഗുരുവിന്റെ കൃതികള്‍ പഠിച്ചും മനനം ചെയ്തും നമുക്ക് അടുത്ത അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ ഉള്ള അവസരം സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്.
നടരാജ...
ഗുരുദേവന്‍ കല്‍പ്പിച്ച ആചാരപദ്ധതി
ശ്രീനാരായണ ഗുരുദേവന്‍ സമുദായത്തിന്റെ വൈദികമായ അഭിവൃദ്ധിയ്ക്കും പരിശുദ്ധമായ വിവാഹകര്‍മ്മത്തിന്റെ ഗൌരവത്തിന് അനുകൂലമാകുമാറ് വിവാഹവിധിയെ പരിഷ്കരിച്ചു. കൂടാതെ മരണാനന്തര ചടങ്ങുകള്‍, ശ്രാദ്ധം, പിതൃതര്‍പ്പണം എന്നിവ വൈദികമായി ആചരിക്കുന്നതിലേയ്ക്കുവേണ്ടി കൊഴുവല്ലൂര്‍ ശ്രീനാരായണ പബ്ലിഷിംഗ് ഹൗസ് അച്ചടിച്ച് വിതരണം ചെയ്തിരുന്ന ലഘുപുസ്തകമാണ് ‘ഗുരുദേവതൃപ്പാദങ്ങള്‍ കല്‍പ്പിച്ച വിവാഹച്ചടങ്ങ്, ചരമപ്രാര്‍ത്ഥന, പിതൃതര്‍പ്പണം’. പഴക്കമേറെയുണ്ട്, പ്രസിദ്ധീകരിച്ച വര്‍ഷം ലഭ്യമല്ല.
ലിങ്ക്: http://sreyas.in/gurudevan-kalpicha-acharapaddhathi-pdf#ixzz36ah4JaKj [...
ഗുരുവിനുകൊടുത്ത കുഞ്ഞുനുള്ളിന്റെ ഓര്‍മ്മയില്‍ നളിനിയമ്മ

ഗുരുദേവന്റെ സഹോദരിമാരില്‍ ഒരാളായ മാതയുടെ മകള്‍ ഭഗവതിയുടെ പുത്രിയാണ് നളിനി. സന്യാസിയായ ഏക സഹോദരനെ കാണാന്‍ മാത ഇടക്കിടെ ശിവഗിരിയില്‍ പോകുമായിരുന്നു. മുത്തശ്ശിയോടൊപ്പം നളിനിയും കൂടെപ്പോകുക പതിവാണ്.
ഉച്ചയുറക്കത്തിലായിരിക്കുന്ന ഗുരുവിനെ നളിനി പലപ്പോഴും പിച്ചി ഉണര്‍ത്തുമായിരുന്നു. അതിന് ഒരു കാര്യവുമുണ്ട്. അങ്ങനെ ഉണര്‍ന്നുവരുന്ന ഗുരു പുഞ്ചിരിച്ചുകൊണ്ട് അവള്‍ക്ക് കുറേ മുന്തിരിയും കല്‍ക്കണ്ടവും നല്‍കുക പതിവാണ്. മുത്തശ്ശിയോടൊപ്പമുള്ള ശിവഗിരിയാത്രക്ക് നളിനിയെ പ്രേരിപ്പിക്കുന്നതും അതുതന്നയാണ്....
ശ്രീനാരായണ ഗുരുദേവ സൂക്തങ്ങള്‍ :

കോയമ്പത്തൂരില്‍ വച്ച് കുറെ പൗരന്മാര്‍ സ്വാമിജിയെ ദര്‍ശിക്കുവാന്‍ ചെന്നപ്പോള്‍ അവരോട് നടത്തിയ സംഭാഷണം
സ്വാമികള്‍ " എവിടെ ഉള്ളത് ?
പൌരന്‍ : ഞങ്ങളുടെ സമുദായം ഇപ്പോള്‍ കുറെ കഷ്ട ദശയില്‍ ഇരിക്കയാണ്.
സ്വാമികള്‍ : നിങ്ങളുടെ സമുദായം എന്നാല്‍ എന്താണ് ?
പൌരന്‍ : ഞങ്ങളുടെ സമുദായം ശംകുന്തനര്‍ എന്ന് പറയും.ചിലര്‍ നട്ടുവര്‍ അല്ലെങ്കില്‍ ദേവദാസി സമുദായം എന്നും പറയും.
സ്വാമികള്‍ : ശംകുന്തനര്‍ എന്ന പദത്തിന്റെ അര്‍ത്ഥം അറിയുമോ ?
പൌരന്‍ : ശൈം എന്നാല്‍ ചുവപ്പ് എന്നാണ്. കുന്തനര്‍ എന്നാല്‍ കുന്തത്തോട് കൂടിയവര്‍.ഇവര്‍...
"കന്നിന്‍തോല്‍ കാലില്‍ ചേര്‍ന്നാല്‍ ക്ഷേത്രത്തില്‍ കടന്നുകൂടല്ലോ,ചെണ്ടയില്‍ ആയാല്‍ ക്ഷേത്രത്തില്‍ കൊണ്ടുപോകുന്നതിന് വിരോധമില്ല !!!!!!സായിപ്പിന്റെ ഭരണം കൊണ്ട് പലഗുണങ്ങളും ഉണ്ടായിട്ടുണ്ട്"

വൈക്കം സത്യാഗ്രഹം നടന്നിരുന്ന കാലത്ത്,നിരോധിക്കപെട്ട ഒരു റോഡിലൂടെ കോട്ടന്‍ സായിപ്പിന്‍റെ കൂടെ ഒരു തീയ്യന്‍ പോയെന്നും അതിന് ബ്രഹ്മണാദികള്‍ക്ക് യാതൊരു വിരോധം ഇല്ലന്നും ഒരു ഭക്തന്‍ ഗുരുദേവനെ അറിയിച്ചു.
ഗുരുദേവന്‍ : "കന്നിന്‍തോല്‍ കാലില്‍ ചേര്‍ന്നാല്‍ ക്ഷേത്രത്തില്‍ കടന്നുകൂടല്ലോ,ചെണ്ടയില്‍ ആയാല്‍ ക്ഷേത്രത്തില്‍ കൊണ്ടുപോകുന്നതിന് വിരോധമില്ല !!!!!!സായിപ്പിന്റെ ഭരണം കൊണ്ട് പലഗുണങ്ങളും ഉണ്ടായിട്ടുണ്ട്"
ഇതിന്‍റെ സാരം വ്യക്തമാണല്ലോ.കാലിലിടുന്ന ചെരുപ്പും മൂരിത്തോല് കൊണ്ടുണ്ടാക്കിയതാണ്.ചെണ്ടയ്ക്കുള്ളതും...
ഗുരുചൈതന്യത്തിന്റെ ആവേശവുമായി വി.കെ മുഹമ്മദ്

ആലുവ അദ്വൈതാശ്രമം ശദാബ്തി ആഘോഷ സമാപനവേദിയില്‍ വേറിട്ട സാന്നിധ്യമായി വി.കെ മുഹമ്മദ്.ഭിലായി ശ്രീനാരായണ ഗുരുധര്‍മ്മ സമാജത്തിലെ അമരക്കാരനായ വി.കെ മുഹമ്മദ്.ഗുരുദേവ ദര്‍ശനങ്ങള്‍ മനസ്സിലും പ്രവൃത്തിയിലും ഉള്‍ക്കൊള്ളുന്ന 71 കാരനായ മുഹമ്മദ് ചെറുപ്പം മുതലേ ഒരു ഗുരുദേവ ഭക്തനാണ്.33 വര്‍ഷമായി ഭിലായില്‍ സന്മതി കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് നടത്തിവരികയാണ് തൃശ്ശൂര്‍ മതിലകം വലിയകത്ത് കൈപ്പുള്ള വീട്ടില്‍ വി.കെ മുഹമ്മദ്.
1967 മുതല്‍ ഭിലായ് ശ്രീനാരായണ ഗുരുധര്‍മ്മ സമാജത്തിന്റെ പ്രസിഡണ്ട്,രക്ഷാധികാരി സ്ഥാനങ്ങള്‍...
ബാലോപചാരണം -- ശ്രീനാരായണ സിദ്ധാന്തങ്ങള്‍ -- കെ.ബാലരാമ പണിക്കര്‍
നല്ല ശീലവും ആചാരവുമുള്ളവരും ആരോഗ്യവും കാരുണ്യമുള്ളവരും പ്രസന്നതയോടും വിനയത്തോടും കൂടിയവരുമായ സ്ത്രീകള്‍ വേണം കുഞ്ഞിനെ ഉപച്ചരിക്കേണ്ടത്.കുഞ്ഞിനെ കിടത്തേണ്ടത് വിശുദ്ധവും നേര്‍ത്തതും ആയ വസ്ത്രം വിരിച്ച കിടക്കയില്‍ ആയിരിക്കണം.വീടിനുള്ളില്‍ മനോഹരമായ ഒരു സ്ഥലത്ത് വേണം കുഞ്ഞിന് കിടക്കയൊരുക്കേണ്ടത്.കിടക്കയും ചുറ്റുപാടും എപ്പോഴും ശുദ്ധമായിരിക്കണം.ചുറ്റുപാടും ഉണ്ടായിരിക്കുന്ന വസ്തുക്കളും സുന്ദരങ്ങളായിരിക്കണം.കുഞ്ഞുങ്ങള്‍ അനാശാസ്യങ്ങളായ വാക്കുകള്‍ കേള്‍ക്കുവാനോ അമംഗളങ്ങളായ വസ്തുക്കള്‍ കാണുകയോ അറിയുവാനോ ഇടവരുത്.
അഞ്ച് വയസുവരെ കുഞ്ഞുങ്ങളെ ലാളിച്ചും വേണ്ട...
ശ്രീ നാരായണ ഗിരി അടുത്ത് കാണുമ്പോള്‍ (അവലംബം-- പാര്‍വ്വതി അമ്മ അശരണരുടെ അമ്മ,പ്രൊഫ്.എം.കെ സാനു മാഷ് )

ആലുവായില്‍ നിന്നും പെരുമ്പാവൂര്‍ക്ക് പോകുമ്പോള്‍ റോഡിലൂടെ അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വലതു ഭാഗത്തേക്ക് നീങ്ങുന്ന ചെറിയൊരു റോഡു കാണാം.അവിടെ "ശ്രീ നാരായണ ഗിരി " എന്നാ ഒരു ബോര്‍ഡ് കാണാം.അതിലൂടെ നിങ്ങള്‍ തിരിയുക.പാടങ്ങള്‍ക്കിടയിലൂടെ നീങ്ങുന്ന ആ റോഡ് ഒരു കുന്നിന്റെ താഴ് വാരത്തിലാണ് എത്തുക.കുന്നിന്റെ മുകളിലേക്കും ആ റോഡു നീളുന്നുണ്ട്.അത് നിങ്ങളെ ഒരു കെട്ടിടത്തിന്റെ മുന്നിലാണ് എത്തിക്കുക.അതാണ് ശ്രീ നാരായണ സേവികാസമാജതിന്റെ ആസ്ഥാനം.വലിയ പ്രവര്‍ത്തനങ്ങള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതായി ഒറ്റ...
പിച്ചനാട്ടു കുറുപ്പന്മാര്‍ - ശിവഗിരി ചരിത്രം(കെ.കെ മനോഹരന്‍)

മദ്ധ്യതിരുവിതാം കൂറില്‍ പിച്ചനാട്ടു കുറുപ്പന്മാര്‍ എന്നൊരു വിഭാഗം ആളുകള്‍ ജീവിച്ചിരുന്നു.അന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ജാതി വ്യവസ്ഥയ്ക്ക് അനുസരിച്ച് ഇവര്‍ ഈഴവ വിഭാഗങ്ങളെക്കാള്‍ കുറഞ്ഞവരും,കണിയാന്‍ വിഭാഗത്തെക്കാള്‍ ഉയര്‍ന്നവരും ആയി കണക്കാക്കി പോന്നിരുന്നു.സംസ്കൃതം പഠിച്ച് ദൈവ വൃത്തിയും ജ്യോതിഷവും ആയിരുന്നു ഇവരുടെ തൊഴില്‍.അംഗസംഖ്യയില്‍ കുറവായിരുന്നതിനാല്‍ ഇവര്‍ക്ക് പല വൈഷമ്യങ്ങളും അനുഭവിക്കേണ്ടി വന്നിരുന്നു.അര്‍ഹിക്കുന്ന വിധം വിവാഹം നടത്തുവാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല.ചെറുക്കന്...
ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങള്‍ കല്‍പ്പിച്ച വിവാഹച്ചടങ്ങ്

സ്വാമി തൃപ്പാദങ്ങള്‍ സമുദായത്തിന്റെ വൈദികമായ അഭിവൃത്തിയ്ക്കും പരിശുദ്ധമായ വിവാഹകര്‍മ്മത്തിന്റെ ഗൌരവത്തിനു അനുകൂലമാകുമാറ് വിവാഹ വിധിയെ താഴെക്കാണും പ്രകാരം പരിഷ്കരിക്കുകയും ജനങ്ങളുടെ അറിവിനായി അതിനെ പ്രസിദ്ധപ്പെടുത്തുവാന്‍ ആജ്ഞാപിക്കുകയും ചെയ്തിരുന്നു.
വിവാഹവേദിയുടെ വലത്തുവശത്തു മേശപ്പുറത്ത് ശുഭവസ്ത്രം വിരിച്ച് തൃപ്പാദങ്ങളുടെ ചിത്രം വൈയ്ക്കുക.ചിത്രത്തിന് മുന്‍പില്‍ ഇരുവശങ്ങളിലായി ഒരേ സൈസില്‍ രണ്ടു നിലവിളക്കുകള്‍ അഞ്ച് തിരികള്‍ വീതം ഇട്ടു കത്തിക്കുക.തീര്‍ത്ഥം,പനിനീര്,ചന്ദനം,ആവശ്യത്തിനു പുഷ്പങ്ങള്‍...
ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങള്‍ കല്‍പ്പിച്ച വിവാഹച്ചടങ്ങ്

കന്യകാദാനം :
വധുവിന്‍റെ പിതാവോ പിതൃസ്ഥാനിയോ കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് വന്ന് വധുവിന്‍റെ വലത്തേ കൈപിടിച്ച് വരന്‍റെ വലത്തേ കൈയില്‍
ശുഭേ തിധൌ ധര്‍മ്മ പ്രജാ സമ്പത്തയേഏക വിശംകുലോത്തരണായവരസ്യാപിതൃഋണമോചനായചകന്യകാദാന മഹം കരിഷ്യേ
കന്യാം കനക സമ്പന്നാംസര്‍വ്വാഭരണ ഭൂഷിതാംദാസ്യാമി വിഷ്ണു വേതുഭ്യംബ്രഹ്മലോക ചികീര്‍ഷയാ
വിശ്വംഭരാ സര്‍വ്വഭൂതാസാക്ഷിണ്യ സര്‍വ്വ ദേവതാ :ഇമാം കന്യാ പ്രദാസ്യാമിപിതൃണാo താരാണായ ച "
എന്ന മന്ത്രം ചൊല്ലി സമര്‍പ്പിക്കുക.
സാരം :
1. നല്ല സമയത്ത് സല്‍ഗുണസമ്പൂര്‍ണ്ണരായ പ്രജാസമ്പത്തുണ്ടായി...
വിവാഹ മംഗളാശംസകള്‍

നാരായണഗുരുസ്വാമി കൃപയാല്‍ നിങ്ങളൂഴിമേല്‍ ചിരം ദാമ്പത്യ ബന്ധത്തില്‍ പരിശോഭിച്ചിടണമേ
നിങ്ങള്‍ക്കോജ്ജസ്സുമായുസ്സും നിങ്ങള്‍ക്കൊമനമക്കളും നിങ്ങള്‍ക്കധിക സമ്പത്തും തിങ്ങിവിങ്ങിബ്ഭവിക്കണംതേന്മാവും പിച്ചിയും പോലെ തമ്മില്‍ യോജിച്ചു നീണ്ടനാള്‍ നന്മ ലോകര്‍ക്കുചെയ്താത്മ ജന്മം സഫലമാക്കുവിന്‍ വര്‍ക്കല ശാരദാദേവി വാക് സൗഭാഗ്യപ്രദായിനി വിപഞ്ചിയേന്തുംമ്പോള്‍ നിങ്ങള്‍ക്കഭീഷ്ടം നല്കീടണമെശ്രീരാമധര്‍മ്മദാരങ്ങള്‍ ചീരാംബാരമണിഞ്ഞവള്‍ വീരമാതാവു നിങ്ങള്‍ക്ക് ഭൂരി ഭാഗ്യം തരേണമേആനന്ദഭൂതനാഥന്റെ കടക്കണ്ണിന്‍വിലോകനം...
Monday, 7 September 2015
ചേര്‍ത്തല താലൂക്കില്‍ വലിയൊരു ധനവാനായിരുന്ന പാറയില്‍ കൊച്ചുരാമന്‍ വൈദ്യര്‍ അവര്‍കള്‍ക്ക് 1081 ചിങ്ങം 26 ന് സ്വാമി തൃപ്പാദങ്ങള്‍ അയച്ച ഒരു കത്ത് താഴെ കൊടുത്തിരിക്കുന്നു.

"ഈഴവരുടെ ആചാരനടപടികള്‍ക്ക് ഒരു ഐക്യരൂപവും കാലാനുസൃതവുമായ പരിഷ്കാരവും വരുത്തേണ്ടത് അവരുടെ ഭാവി ശ്രേയ്യസ്സിനു ആവശ്യമാണെന്ന് തോന്നുകയാല്‍ ഓരോ പഴയ നടപടികളിലും കളയേണ്ട ഭാഗത്തെ കളഞ്ഞും എടുക്കേണ്ടവയെ എടുത്തും അനുഷ്ടിക്കേണ്ട ആചാരങ്ങളെ കുറിച്ചും വിവേകോദയം മാസികയില്‍ നമ്മുടെ അനുവാദപ്രകാരം പ്രസിദ്ധപ്പെടുത്തി വരുന്നതാകുന്നു.ഈ കൂട്ടത്തില്‍ താലികെട്ട് എന്ന അടിയന്തിരം ഈ ജാതിയുടെ ഇടയില്‍ അനുഷ്ടിക്കപ്പെടുന്നത്,വിവാഹകര്‍മ്മം വേറെ ഉണ്ടായിരിക്കുന്ന സ്ഥിതിയ്ക്ക് ആവശ്യമില്ലന്നും വിവാഹം തന്നെ വിവേകോദയത്തില്‍ പ്രസിദ്ധപ്പെടുത്തി...
മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം

തിരുവനന്തപുരത്ത് മണ്ണന്തലയിലെ ദേവീ ക്ഷേത്രത്തില്‍ 1889 ല്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തി.ഭക്തജനങ്ങള്‍ക്ക് ദേവിയെ സ്തുതിച്ചാരാധിക്കുവാന്‍ "മണ്ണന്തലദേവീ സ്തവം" എന്ന സ്തോത്രവും ഗുരുദേവന്‍ രചിച്ച് നല്‍കി.
തിരുവനന്തപുരത്ത് നിന്നും എം.സി റോഡില്‍ക്കൂടി പത്ത് കി.മി വടക്കോട്ട് പോയാല്‍ മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രമായി.ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയെ പറ്റി കേട്ടറിഞ്ഞ മണ്ണന്തലയിലെ ചില പ്രമാണിമാര്‍ ഗുരുദേവനെ സമീപിച്ച് അവര്‍ക്കൊരു സാത്വിക ദേവനെ പ്രതിഷ്ഠിച്ചു നല്‍കണമെന്ന് അപേക്ഷിച്ചു.നാട്ടുകാരുടെ...
Sunday, 6 September 2015
ഇല്ലിക്കൽ കുമ്പളങ്ങി അർദ്ധനാരീശ്വര ക്ഷേത്രം ഏറണാകുളം

1084 മീനമാസത്തിലാണ് രോഹിണി നാളിലാണ് ഗുരുദേവൻ ഇവിടെ അർദ്ധനാരീശ്വരനെ പ്രതിഷ്ടിച്ചത്.ഇ സംഭവത്തിന് ഏകദേശം 700 വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു ഭഗവതി ക്ഷേത്രം ഒണ്ടായിരുന്നു.ആ ക്ഷേത്രത്തിലേത് ലക്ഷ്മി നാരായണ പ്രതിഷ്ടയായിരുന്നു.കേരള ബ്രാഹ്മണർക്ക് ആയിരുന്നു ഇതിന്റെ ഉടമസ്ഥാവകാശം.ക്ഷേത്രത്തിന്റെ ശ്രീ കോവിലിലും മറ്റു ഭാഗങ്ങളിലും ഏതോ സാമൂഹിക വിരുദ്ധർ ഗോമാംസം കെട്ടി തൂക്കി അശുദ്ധി വരുത്തുക പതിവായിരുന്നു.ഇ ഹീന സംഭവത്തിൽ മനംനൊന്തു നമ്പൂതിരിമാർക്ഷേത്രം ഗൌഡസാരസ്വതബ്രാഹ്മണൻ മാരായ"കംമാത്തി" കൾക്ക് കൈമാറി.ലക്ഷ്മി...
തലശ്ശേരി ജഗന്നാഥ ക്ഷേത്രം

കണ്ണൂർ ജില്ലയുടെ തെക്ക് ഭാഗത്താണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്.ക്ഷേത്രം തന്നെ ക്ഷേത്രത്തെ ഉണ്ടാക്കികൊള്ളും : പൂരിപ്പിക്കനാകാത്ത ഒരു സമസ്യ പോലെ കേട്ടവരുടെയോക്കയും മനസ്സില് അത് ദഹിക്കാതെ തന്നെ കിടന്നു; മാസങ്ങളോളം. തലശ്ശേരിയിലെ ക്ഷേത്ര നിർമ്മാണത്തിനു മുൻപ് ഗുരുദേവൻ നടത്തിയ അഭിപ്രായ പ്രകടനമായിരുന്നു ഇത്.ഇ ക്ഷേത്രം പണിയിക്കാൻ നാട്ടുകാർക്ക് പണമുണ്ടായിരുന്നില്ല.1906 മാർച്ച് 29 ന് സ്വാമികളുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിനു കുറ്റി തറച്ചു. അതിനു ശേഷം ഗുരുദേവന്റെ നിർദേശാനുസരണം അവിടെ ഒരു ഭണ്ടാരപ്പെട്ടി സ്ഥാപിച്ചു.ആ...
1.അഹിംസ

ശ്രീനാരായണ സിദ്ധാന്തങ്ങള്‍ -- കെ.ബാലരാമ പണിക്കര്‍ സാമാന്യധര്‍മ്മങ്ങള്‍ -
കാലദേശഭേദമില്ലാതെ സര്‍വ്വജനങ്ങളും സമാനമായി അംഗീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ട ധര്‍മ്മങ്ങളാണ് അഹിംസയും.സത്യവും,അസ്തേയവും,അവ്യഭിചാരിത്വവും,മദ്യവര്‍ജ്ജനവും.ഇവ ഓരോന്നിനെയും കുറിച്ച് ഭഗവാന്‍ ശ്രീ നാരായണഗുരുദേവന്‍ പ്രസ്താവിച്ചിരിക്കുന്നത് ഇവിടെ വിവരിക്കുന്നു.
ഈ ധര്‍മ്മങ്ങള്‍ അഞ്ചും തടവുകൂടാതെ അനുഷ്ഠിക്കുന്നവര്‍ ഐഹികവും പാരത്രികവുമായ സുഖം സമ്പൂര്‍ണ്ണമായ നിലയില്‍ നേടുമെന്നതില്‍ തര്‍ക്കമില്ല.മഹാന്മാര്‍ ഈ ധര്‍മ്മ പഞ്ചകത്തെക്കുറിച്ച്...
ശിവഗിരി : സ്ഥിതിചെയ്യുന്ന സ്ഥലവും ശബ്ദാര്‍ത്ഥവും
ശിവഗിരി എന്നതൊരു സമസ്ഥപദമാണ്.ഇതിന് ശിവന്‍റെ ഗിരി എന്നും (കൈലാസം),ശിവമായ ഗിരി (മംഗളകരമായ,ഐശ്വര്യപൂര്‍ണ്ണമായ) എന്നെല്ലാം അര്‍ത്ഥം പറയാം.പുരാണ ഇതിഹാസങ്ങളില്‍ എല്ലാം ശിവഗിരി എന്നത് ശിവന്‍റെ ആസ്ഥാനമായ കൈലാസം എന്നാണ് അര്‍ത്ഥം പറയുന്നത്.എന്നാല്‍ സംസ്കൃത നിഖണ്ടുകാരന്‍മാര്‍ രണ്ടാമത് പറഞ്ഞ അര്‍ത്ഥങ്ങളും നല്‍കുന്നു.തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ കേരളത്തിലെ ഇടുക്കിയോടു ചേര്‍ന്ന് കിടക്കുന്ന ഒരു പ്രദേശവും ശിവഗിരി എന്ന് അറിയപ്പെടുന്നു.സഹ്യപര്‍വ്വത നിരയില്‍ ഈ സ്ഥലത്തോട് ചേര്‍ന്ന്കിടക്കുന്ന ഒരു മലയുടെ പേരും ശിവഗിരി എന്നാണ്.(ഈ മലയുടെ തെക്ക്പടിഞ്ഞാറ് ചരുവില്‍...