SREE NARAYANA GURU
Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.
SREE NARAYANA GURU
Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
Friday, 19 July 2019
എസ്എൻഡിപി യോഗത്തിൻ്റെ ആദ്യ ശാഖ.
എസ്എൻഡിപി യോഗത്തിന് ആദ്യ ശാഖയുടെ രൂപീകരണം അതിമഹത്തായ ഒരു ചരിത്ര സംഭവത്തിലെ തുടക്കമായിരുന്നു.അതു നടന്നത് നീലംപേരൂർ എന്ന ഗ്രാമത്തിലാണ്. കൊല്ലവർഷം 1102 വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് നീലംപേരൂർ. പാവപ്പെട്ട ഈഴവർ തിങ്ങിപ്പാർക്കുന്ന നാട്.
ഈ കാലഘട്ടത്തിൽ കുട്ടനാടൻ പ്രദേശങ്ങളിൽ യോഗത്തിൻ്റെ സംഘടനാപ്രവർത്തനങ്ങളിൽ വ്യാപൃതനായി കഴിയുകയായിരുന്നു ടി കെ മാധവൻ .നൂറ്റാണ്ടുകളായി കുട്ടനാട്ടിലെ ജന്മിമാരുടെ ചൂഷണത്തിനും മർദ്ദനത്തിനും വിധേയരായി കഴിയുകയായിരുന്നു ഈഴവരായ തൊഴിലാളികൾ. ഇതിൽ നിന്നും മോചനം നേടാനായി അവർ ഓരോരോ സ്ഥലങ്ങളിൽ ഓരോ പേരുകളിൽ കൂട്ടങ്ങൾ സ്ഥാപിച്ചു .ഇന്നത്തെ അയൽക്കൂട്ടങ്ങൾ പോലുള്ളവ. ആനന്ദ പ്രദായിനി ,സന്മാർഗ പ്രദായിനി, തുടങ്ങിയവ ഈ വിധം രൂപംകൊണ്ട കൂട്ടങ്ങ ളായിരുന്നു .സംഘടിച്ച് ശക്തരാകുക എന്ന ഗുരുദേവൻ്റെ ആഹ്വാനത്തിൻ്റെ പ്രതിഫലനമായിരുന്നു ഈ രീതിയിലുള്ള കൂട്ടങ്ങളുടെ രൂപീകരണം .ഈ സാഹചര്യങ്ങൾ നിലവിൽ വന്ന സന്ദർഭത്തിലാണ് കുന്നുമ്മേൽ സംഭവം നടക്കുന്നത്. ജോലിക്ക് എത്താൻ താമസിച്ചുപോയി എന്ന കാരണം പറഞ്ഞ് തൊമ്മൻ എന്നഒരു ജന്മി അവിടത്തെ ഏതാനും തൊഴിലാളികളെ ക്രൂരമായി മർദ്ദിച്ച സംഭവം -ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ ടി കെ മാധവൻ്റെ അധ്യക്ഷതയിൽ ഒരു മഹാസമ്മേളനം കൂടി. ഈ സംഭവം പ്രതിയോഗികളെ അസ്തപ്രജ്ഞരാക്കി.
ടി കെ മാധവൻ പ്രസംഗിച്ചത് വള്ളങ്ങളിൽ തട്ടി കെട്ടിയായിരുന്നു' ഈ സംഭവത്തോടെ സംഘടന അനിവാര്യമായ ആവശ്യമാണെന്ന ബോധം തൊഴിലാളികൾക്കുണ്ടായി. സംഘടനയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വേണ്ടി കണ്ണൻ വേലായുധൻ എന്ന ഒരു തൊഴിലാളി കുറേ രൂപ പിരിച്ച് ഉണ്ടാക്കി ടി കെ മാധവൻ ഏൽപ്പിച്ചു .അദ്ദേഹം ശിവഗിരിയിലെത്തി അതു ഗുരുവിന് കൈമാറി. സംഘടനാ പ്രവർത്തനത്തിനുള്ള ആദ്യത്തെ രസീത് നീലംപേരൂർ ശാഖയ്ക്ക് വേണ്ടി ഗുരു എഴുതി മാറ്റി. 1103 നാഗമ്പടത്ത് ചേർന്ന് വിശേഷം പൊതുയോഗത്തിൽ വച്ചാണ് എസ്എൻഡിപി യോഗത്തിൻറെ ഒന്നാം നമ്പർ ശാഖാസർട്ടിഫിക്കറ്റ് ഗുരുദേവൻ നീലംപേരൂർ ശാഖയ്ക്കു നൽകിയത്. ചെറുകര ശാഖകളാണ് രണ്ടാം നമ്പർ സർട്ടിഫിക്കറ്റ് നൽകിയത്. ചങ്ങനാശ്ശേരി ആനന്ദാശ്രമം ശാഖക്കാർ ഒന്നാം നമ്പർ ശാഖയ്ക്ക് വേണ്ടി അവകാശമുന്നയിച്ചു എന്നാൽ ഒരു അവർക്ക് നൽകിയത് 1- A എന്ന നമ്പറാണ് .ടി . കെ.മാധവൻ്റെ ശ്രമഫലമായി രൂപീകരിച്ച കുട്ടനാട്ടിലെ ശാഖകളാണ് ഒന്നാം നമ്പർ മുതൽ 25 വരെയുള്ള നമ്പരുകൾ നൽകിയിരിക്കുന്നത്.
ജല പരപ്പിനെ അപേക്ഷിച്ച് കര വളരെ കുറച്ചു മാത്രം ഉള്ള പ്രദേശമാണ് നീലംപേരൂർ: എങ്കിലും ശാഖയുടെ വകയായി ഒരു ഏക്കർ സ്ഥലമുണ്ട് .ഇതിൽ ശാഖാമന്ദിരവും ഓഡിറ്റോറിയവും പണികഴിപ്പിച്ചിട്ടുണ്ട്. " "പൂതനാട്ടു കാവു ക്ഷേത്രം " നീലംപേരൂർ ശാഖയുടെ വകയാണ്.
ഇപ്പോൾ അവിടെ പഴയ ക്ഷേത്രങ്ങൾ ഇരുന്നിടം പൊളിച്ചു മാറ്റി പുതിയ ക്ഷേത്രത്തിൻറെ പണികൾ നടക്കുകയാണ്.
ഒരേയൊരു ഗുരുദേവൻ. സർവ്വവും ഗുരുദേവനു സമർപ്പിച്ച് ആന്ധ്രയിൽ നിന്നും ഒരു ഗുരു ഭക്ത സത്യസായി ശിവദാസ്
വിശ്വത്തിനു മുഴുവൻ മാതൃകയും വഴികാട്ടിയുമായ ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും സന്ദേശങ്ങളും കൃതികളും തെലുങ്ക് ജനതയുടെ മനസ്സിലേക്ക് പകരാൻ കാൽ നൂറ്റാണ്ടു മുൻപാരംഭിച്ച ദൗത്യം അക്ഷീണം തുടരുകയാണ് ആന്ധ്രപ്രദേശിന്റെ മരുമകൾ കൂടിയായ മലയാളി അദ്ധ്യാപിക സത്യഭായി ശിവദാസ്.തെലുങ്കാനയിലും ആന്ധ്രയിലും ചിന്തകരിലും ബുദ്ധിജീവികളിലും സാമൂഹ്യ പ്രവർത്തകരിലും ഗുരു സന്ദേശങ്ങൾ എത്തിച്ചു. സാധാരണക്കാരായ ജനങ്ങളിലേക്കും ഗുരുവിനെ പരിചയപെടുത്താനുള്ള ശ്രമത്തിലാണ് സത്യഭായി ശിവദാസും ശ്രീനാരായണ ഗുരുധർമ്മപ്രചരണ സഭയും. ഗുരുദേവ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ശിവഗിരിക്കു സമീപം കായിക്കരയിലെ തൈ വിളാകം കുടുബാംഗമാണ് സത്യഭായി.അറുപത് വർഷം മുൻപ് ആന്ധ്രാപ്രദേശിൽ അധ്യാപിക ആയി എത്തി.ഗുണ്ടൂർ വിമൻസ് കോളേജിൽ ആയിരുന്നു ആദ്യ നിയമനം.ഇംഗ്ലീഷ് ആയിരുന്നു വിഷയം.വിജയവാഡ, കുർണൂൽ കാക്കിനഡ എന്നിവടങ്ങളിൽ ജോലി ചെയ്ത് 1968 ൽ ഹൈദ്രാബാദിലെത്തി.ഗുരുദേവനുമായി സത്യഭായിയുടെ മുത്തഛൻ സബ് രജിസ്ട്രാർ വേലായുധന് അടുത്ത ബന്ധമായിരുന്നു.ഗുരുവായിരുന്നു അദ്ദേഹത്തിനു വഴികാട്ടി. കായിക്കരയിലെ പഴയ തറവാട്ടുവീട്ടിൽ ഗുരുദേവൻ പല തവണ വന്നിട്ടുണ്ട്. ഗുരുദേവൻ വിശ്രമിച്ച വീട് ഇപ്പോഴും പഴമ നഷ്ടപെടാതെ സംരക്ഷിച്ചിട്ടുണ്ട്. മുത്തച്ചൻ ശിവഗിരിയിൽ പോകുമ്പോൾ സത്യഭായിയെ ഒപ്പം കൂട്ടും. റേഞ്ചറായിരുന്ന ശിവദാസ് പിതാവും കല്യാണി അമ്മയുമാണ്.
സത്യഭായി വിവാഹം കഴിച്ചിരിക്കുന്നത് ആന്ധ്ര സ്വദേശിയെ ആണ്. റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന പ്രഭാകർ റാവുവാണ് ഭർത്താവ്.1995 ൽ വിരമിച്ചെങ്കിലും സത്യഭായി സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവം ആണ്. തെലുങ്കിൽ പ്രമുഖ ചാനൽ സംവിധാനകായ മഞ്ജുള നായിഡു, തിരക്കഥാ കൃത്തായ ബിന്ദു നായിഡു, അമേരിക്കയിൽ സോഫ്റ്റുവെയർ എഞ്ചിനീയർ ആയ ശാരദ എന്നിവരാണ് മക്കൾ.
സത്യഭായി എത്തുന്ന കാലത്ത് ആന്ധ്രയിൽ ജാതിയുടെയും വേർതിരിവുകളുടെയും ഭീതിതമായ കാലമായിരുന്നു. ഗുരുദേവന്റെ ജീവിതവും സന്ദേശവും ആ നാട്ടിൽ വളരെ പ്രസക്തമാണെന്നു തിരിച്ചറിഞ്ഞു.ഗുരുദേവനെക്കുറിച്ച് അവിടുള്ളവർക്ക് കാര്യമായ അറിവില്ല. ഗുരുദേവന്റെ അനുഗ്രഹം ലഭിച്ച കുടുംബാംഗം എന്ന നിലയിൽ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വളർന്നു.1994 ൽ അംബേദ്ക്കർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി അധ:സ്ഥിതരുടെ ഉയർച്ച എന്ന വിഷയത്തിൽ ഹൈദരാബാദിൽ യു.ജി.സി. സംഘടിപ്പിച്ച സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചു.ശ്രീനാരായണ ഗുരുദേവൻ അധഃസ്ഥിതരുടെ ഉന്നമനത്തിനും ജാതിക്കെതിരെയും നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രബന്ധത്തിനു വലിയ അംഗീകാരം ആണ് ലഭിച്ചത്. ആന്ധ്രയിലെ ബൗദ്ധീകസമൂഹം ഗുരുവിനെ തിരിച്ചറിയാൻ സഹായിച്ച പ്രബന്ധം പുസ്തകമാക്കണമെന്ന് ഉസ്മാനിയ സർവ്വകലാശാലയിലെ പ്രൊ.എഫ്.ഡി. വക്കീൽ സത്യഭായിയോടു നിർദ്ദേശിച്ചു.ഗുരുദേവനെക്കുറിച്ചു പഠിച്ച പാഴ്സി ആയിരുന്നു പ്രൊ. വക്കീൽ .ഗുരുദേവന്റെ സന്ദേശങ്ങൾ ആന്ധ്രയിൽ പ്രചരിപ്പിക്കാൻ സത്യഭായിക്കാണ് നിയോഗമെന്ന് അദ്ദേഹം അറിയിച്ചു.
" ശ്രീനാരായണ ഗുരു ദി പ്രാക്ടിക്കൽ ഫിലോസഫർ ഇൻ കേരള ' എന്ന ഇംഗ്ലീഷ് പുസ്തകം ഹൈദ്രാബാദ് ബുക്ക് ട്രസ്റ്റാണ് പ്രസിദ്ധീകരിച്ചത്.ഗവേഷകരും ചിന്തകരും പുസ്തകം ശ്രദ്ധിച്ചു.
" ശ്രീനാരായണ ഗുരു ദി പ്രാക്ടിക്കൽ ഫിലോസഫർ ഇൻ കേരള ' എന്ന ഇംഗ്ലീഷ് പുസ്തകം ഹൈദ്രാബാദ് ബുക്ക് ട്രസ്റ്റാണ് പ്രസിദ്ധീകരിച്ചത്.ഗവേഷകരും ചിന്തകരും പുസ്തകം ശ്രദ്ധിച്ചു.
ഗജ്‌വേൽ കോളേജിൽ പ്രൊഫസറായിരുന്ന പാലാ സ്വദേശിനി മറിയക്കുട്ടി ജോസഫിനെയും സെമിനാറിൽ പരിചയപ്പെട്ടു. സെക്കന്തരാബാദിലെ ശ്രീനാരായണ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റി ഭാരവാഹികളെ പ്രൊഫ. മറിയക്കുട്ടി സത്യഭായിക്ക് പരിചയപ്പെടുത്തി. പ്രസിഡന്റായിരുന്ന കൊച്ചയ്യപ്പൻ, ഡോ.സി.കെ. ദിവാകരൻ, കോളേജ് പ്രിൻസിപ്പലായിരുന്ന കോമളം, ഡോ. അംബുജാക്ഷൻ എന്നിവർ ഗുരുവിനെക്കുറിച്ച് കൂടുതൽ അറിവുകൾ നൽകി. സൊസൈറ്റിയുടെ പ്രവർത്തകയായ സത്യഭായി വിരമിച്ച ശേഷം സെക്രട്ടറി സ്ഥാനവും ഏറ്റെടുത്തു. തെലുങ്ക് ഭാഷയിൽ ഗുരുവിനെ പരിചയപ്പെടുത്തുന്ന പുസ്തകവും ഹൈദരാബാദ് ബുക്ക് ട്രസ്റ്റാണ് പ്രസിദ്ധീകരിച്ചത്. പ്രൊഫ.കെ. ആനന്ദന്റെ സഹായത്തോടെ ഗുരുദേവന്റെ ജീവിതകഥ തയ്യാറാക്കി. ദൈവദശകം, നാരായണസംസ്‌കൃതി എന്നിവ തെലുങ്കിലേക്ക് വിവർത്തനം ചെയ്തു. 2000 ൽ ഉസ്മാനിയ സർവകലാശാലയിൽ ഗുരുദേവനെക്കുറിച്ച് ദേശീയ സെമിനാർ സംഘടിപ്പിച്ചു. പിന്നീട്, കുപ്പം ദ്രാവിഡ സർവകലാശാല, ഹൈദരാബാദിലെ തെലുങ്ക് സർവകലാശാല, തിരുപ്പതിയിലെ പത്മാവതി മഹിളാ സർവകലാശാല, വെങ്കടേശ്വര സർവകലാശാല, ഹൈദരാബാദ് സെൻട്രൽ സർവകലാശാല എന്നിവിടങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു.
''ആന്ധ്രയിലെ ബുദ്ധിജീവികൾക്കും ചിന്തകർക്കുമിടയിൽ ഗുരുവിനെ പരിചയപ്പെടുത്തുകയാണ് പ്രധാനമെന്ന തിരിച്ചറിവിലാണ് ആദ്യകാലങ്ങളിൽ പ്രവർത്തിച്ചത്. ജാതിയും സാമൂഹ്യപ്രശ്നങ്ങളും കുഴഞ്ഞുകിടന്ന ആന്ധ്രയിൽ സാധാരണ ജനങ്ങളിൽ സാമൂഹിക പരിഷ്‌കർത്താവ് എന്ന നിലയിൽ പോലും ഗുരുവിനെ എത്തിക്കുക എളുപ്പമല്ലായിരുന്നു.'' ആന്ധ്രയിലെ മന്ത്രിയായിരുന്ന ദേവേന്ദ്രഗൗഡയെ ശിവഗിരിയിൽ കൊണ്ടുവന്നു. ജയന്തി സമ്മേളനത്തിൽ പങ്കെടുത്തതോടെ അദ്ദേഹം ഗുരുവിന്റെ പ്രാധാന്യം ഉൾക്കൊണ്ടു. അദ്ദേഹത്തിന്റെ പിന്തുണയോടെ ഹൈദരാബാദ് ദൂരദർശനിൽ ഒന്നര മണിക്കൂർ ദൈർഘ്യത്തിൽ ഗുരുദേവനെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കി സംപ്രേഷണം ചെയ്തു. 'മാനവതാവാദി നാരായണഗുരു' എന്ന ഡോക്യുമെന്ററി ഗുരുദേവജയന്തി ദിവസങ്ങളിൽ ഇപ്പോഴും ദൂരദർശൻ കാണിക്കാറുണ്ട്. കുല നിർമൂലന സമിതിയുടെ പിന്തുണയോടെ ആന്ധ്ര മുഴുവൻ സെമിനാറുകൾ സംഘടിപ്പിച്ചു. ജാതിരഹിത സമൂഹം സൃഷ്ടിക്കാൻ ഗുരുദേവ സന്ദേശങ്ങളാണ് വഴികാട്ടിയെന്ന് വിവരിച്ചു.
ശിവഗിരിയോട് ഇടമുറിയാത്ത ബന്ധം
ശിവഗിരിമഠത്തോട് ഇടമുറിയാത്ത ബന്ധം ഇന്നും തുടരുകയാണ് സത്യഭായി. എല്ലാ വർഷവും തീർത്ഥാടന കാലത്ത് കുടുംബസമേതം ശിവഗിരിയിലെത്തും. ഭർത്താവ് പ്രഭാകർ റാവുവും ഗുരുദേവ ഭക്തനാണ്. ശിവഗിരിമഠത്തിന്റെ കീഴിലെ ശ്രീനാരായണ ഗുരുധർമ്മ പ്രചാരണസഭയുടെ ഹൈദരാബാദ് യൂണിറ്റ് സ്ഥാപിച്ച് 2011 മുതൽ പ്രവർത്തിക്കുന്നു. ഗുരുധർമ്മം പ്രചരിപ്പിക്കാൻ പരിപാടികൾ സംഘടിപ്പിക്കുന്നു. ഗുരുദേവ ജയന്തിയിൽ വിപുലമായ സമ്മേളനങ്ങൾ സംഘടിപ്പിക്കും. ആന്ധ്രയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആയിരങ്ങളാണ് പരിപാടികളിൽ പങ്കെടുക്കാൻ ഒഴുകിയെത്തുകയെന്ന് സത്യഭായി പറഞ്ഞു. നിരവധി സാംസ്‌കാരിക സാമൂഹിക സംഘടനകൾ സഭയുമായി സഹകരിക്കുന്നുണ്ട്. പാട്ടുകൾ, ചെറിയ പുസ്തകങ്ങൾ, പ്രസംഗങ്ങൾ തുടങ്ങിയവ വഴി ഗുരുസന്ദേശങ്ങൾക്ക് പരമാവധി പ്രചാരണം നൽകുകയാണ് ലക്ഷ്യം.
ശിവഗിരിമഠത്തോട് ഇടമുറിയാത്ത ബന്ധം ഇന്നും തുടരുകയാണ് സത്യഭായി. എല്ലാ വർഷവും തീർത്ഥാടന കാലത്ത് കുടുംബസമേതം ശിവഗിരിയിലെത്തും. ഭർത്താവ് പ്രഭാകർ റാവുവും ഗുരുദേവ ഭക്തനാണ്. ശിവഗിരിമഠത്തിന്റെ കീഴിലെ ശ്രീനാരായണ ഗുരുധർമ്മ പ്രചാരണസഭയുടെ ഹൈദരാബാദ് യൂണിറ്റ് സ്ഥാപിച്ച് 2011 മുതൽ പ്രവർത്തിക്കുന്നു. ഗുരുധർമ്മം പ്രചരിപ്പിക്കാൻ പരിപാടികൾ സംഘടിപ്പിക്കുന്നു. ഗുരുദേവ ജയന്തിയിൽ വിപുലമായ സമ്മേളനങ്ങൾ സംഘടിപ്പിക്കും. ആന്ധ്രയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആയിരങ്ങളാണ് പരിപാടികളിൽ പങ്കെടുക്കാൻ ഒഴുകിയെത്തുകയെന്ന് സത്യഭായി പറഞ്ഞു. നിരവധി സാംസ്‌കാരിക സാമൂഹിക സംഘടനകൾ സഭയുമായി സഹകരിക്കുന്നുണ്ട്. പാട്ടുകൾ, ചെറിയ പുസ്തകങ്ങൾ, പ്രസംഗങ്ങൾ തുടങ്ങിയവ വഴി ഗുരുസന്ദേശങ്ങൾക്ക് പരമാവധി പ്രചാരണം നൽകുകയാണ് ലക്ഷ്യം.
''ഗുരുദേവനെപ്പോലെ എടുത്തുപറയാവുന്ന ഒരു ഗുരുവോ സാമൂഹ്യപരിഷ്‌കർത്താവോ തെലുങ്കർക്കില്ല. ജാതിവിവേചനം ഉൾപ്പെടെ ഗുരുദേവൻ കേരളത്തിൽ ഇല്ലാതാക്കിയ പലതും ഇന്നും ആന്ധ്രയിലും തെലങ്കാനയിലും നിലനിൽക്കുന്നുണ്ട്. മറ്റൊരു സംസ്ഥാനത്തെ മഹത്വ്യക്തിയെ അംഗീകരിക്കാൻ തെലുങ്കർക്ക് മടിയാണ്. ഗുരുദേവന് അർഹിക്കുന്ന അംഗീകാരം ആന്ധ്രയിൽ ലഭിക്കാത്തതിന് കാരണവുമതാണ്.'' സത്യഭായി പറയുന്നു.
''ഗുരുവിന്റെ ജീവിതവും സന്ദേശങ്ങളും സാമൂഹ്യപരിഷ്‌കരണ വിപ്ലവങ്ങളും അവർക്ക് മനസിലായിട്ടില്ല. ഗുരുദേവനെ സാമൂഹ്യ പരിഷ്‌കർത്താവ് എന്ന നിലയിലാണ് ആന്ധ്രയിലെ ബുദ്ധിജീവികൾ പോലും കാണുന്നത്. അദ്ദേഹത്തിന്റെ ആത്മീയതയ്ക്ക് വേണ്ടത്ര അംഗീകാരം ഇപ്പോഴും ലഭിച്ചിട്ടില്ല. സാമൂഹ്യ പരിഷ്‌കർത്താവ് എന്ന നിലയിൽ പോലും പാഠപുസ്തകങ്ങളിൽ ആന്ധ്രയിൽ ഗുരുദേവന് ഇടം ലഭിച്ചിട്ടില്ല. ഉസ്മാനിയ, കക്കാതിയ, ഹൈദരാബാദ് സെൻട്രൽ സർവകലാശാലകളിൽ സോഷ്യോളജി, ഫിലോസഫി സിലബസുകളിൽ ഗുരുദർശനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുദർശനങ്ങൾ വിഷയമാക്കി ഡോക്ടറേറ്റ് നേടിയവരും ആന്ധ്രയിലുണ്ട്. തെലുങ്കിൽ വെബ്‌സൈറ്റ് ഉൾപ്പെടെ നിരവധി പദ്ധതികൾ ഗുരുധർമ്മ പ്രചരണസഭയും ശ്രീനാരായണ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ശ്രീനാരായണധർമ്മം, നാരായണസ്തുതി തുടങ്ങിയ കൃതികൾ ഇംഗ്ലീഷിലും തെലുങ്കിലും വിവർത്തനം ചെയ്തിട്ടുണ്ട്. ഗുരുസന്ദേശങ്ങൾ പ്രചരിപ്പിക്കാൻ നാടോടിപ്പാട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. വിശ്വഗുരുവായ ശ്രീനാരായണഗുരുവിന്റെ ജീവിതത്തിന്റെയും സന്ദേശങ്ങളുടെയും ഗുണഭോക്താക്കളാണ് നമ്മൾ. ഗുരുദർശനം പ്രചരിപ്പിക്കുന്നത് ആ കടം വീട്ടൽ കൂടിയാണ്. എത്ര തലമുറകൾ ചെയ്താലും അത് മതിയാവില്ല.'' അവർ പറഞ്ഞു.
കൊച്ചിയിൽ സഹോദരൻ ഡോ.എസ്.ഡി. സിംഗിന്റെ വീട്ടിൽ കാണുമ്പോൾ സത്യഭായി ഇടമുറിയാതെ പറഞ്ഞതെല്ലാം ഗുരുദേവനെക്കുറിച്ചായിരുന്നു. ഗുരുധർമ്മ പ്രചരണസഭ, ശ്രീനാരായണ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റി എന്നിവയുടെ സജീവപ്രവർത്തകയായ സത്യഭായി ശിവഗിരി ഇംഗ്ലീഷ് മാസികയുടെ ചീഫ് എഡിറ്റർ കൂടിയാണ്.
സത്യഭായിയുടെ ഫോൺ: 9618777714
ഇമെയിൽ : sathyabaisivadas@yahoo.in
ഇമെയിൽ : sathyabaisivadas@yahoo.in
എം.എസ്.സജീവൻ.
(കേരളകൗമുദി ഫീച്ചർ)
(കേരളകൗമുദി ഫീച്ചർ)
ഗുരുദേവൻറെ വാക്കുകൾ അന്യർത്ഥമാക്കി അറവുകാട് ക്ഷേത്രയോഗം
ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലെ പ്രശസ്ഥമായ അറവുകാട് ക്ഷേത്രത്തെ കുറിച്ചു ഗുരു പറഞ്ഞതാണ് ഈ വാക്കുകള്‍, ഇത് മൃഗബലി കൊടുക്കണ്ട പ്രദേശം അല്ല സരസ്വതി ക്ഷേത്രം വരേണ്ട ഇടം ആണ്,ഭാവിയില്‍ അറവുകാട് അറിവിന്‍റെ കാടായി മാറും,ആ കാലത്ത് ക്ഷേത്രത്തോടനുബന്ധിച്ച് കുരുതിയുടെ ഭാഗമായി മ്യഗബലി,കോഴിവെട്ട് ഉള്‍പെടെയുള്ളവ നടന്നിരുന്നു ഇപ്പോള്‍ നോക്കു ഭഗവാന്‍ ശ്രീനാരായണഗുരുദേവന്‍ പറഞ്ഞതുപോ ലെ അറവുകാട് അറിവിന്‍റെ കാടായി മാറിയിരിക്കുന്നു
അറവുകാട് ശ്രീദേവി ക്ഷേത്രത്തോടനുബന്ധിച്ച് ഹൈസ്കൂള്‍,ഹയര്‍സെക്കന്‍ഡറി സ്കൂള്‍,
ശ്രീദേവി ഇംഗ്ളീഷ് മിഡിയം സ്കൂള്‍,അറവുകാട് ITC ഉള്‍പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നിരിക്കുന്നു,
ശ്രീദേവി ഇംഗ്ളീഷ് മിഡിയം സ്കൂള്‍,അറവുകാട് ITC ഉള്‍പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നിരിക്കുന്നു,
റോഡിനെതിര്‍വശം ക്ഷേത്രത്തിന് അഭിമുഖമായി കാര്‍മല്‍ സഭയുടെ വകയായി കാർമേല്‍ എന്‍ജിനീയറിങ്ങ് കോളേജ്, പോളിടെക്‌നിക്, എന്തിന് കൂടുതല്‍ പറയുന്നു മെഡിക്കല്‍ കോളേജ് പോലും വന്നു അറവുകാടേക്ക് (ആലപ്പുഴ TDമെഡിക്കൽ കോളേജ് ആലപ്പുഴ നഗരത്തില്‍ നിന്ന് മാറ്റി സ്ഥാപിച്ച വണ്ടാനമെന്ന സ്ഥലവും അറവുകാടും തമ്മില്‍ വളരെ അകലമില്ല...)
അറവുകാട് ക്ഷേത്രത്തിന് മുന്നിലായി ഗുരുദേവന്‍റെ മനോഹരമായ പഞ്ചലോഹപ്രതിഷ്ഠയോടു കൂടിയ ഒരു ഗുരുക്ഷേത്രം പില്ക്കാലത്ത് സ്ഥാപിതമായി...
ഗുരുദേവന്റെ അനുഗ്രഹങ്ങളും കാഴ്ചപ്പാടും ദീര്‍ഘദ്യഷ്ടിയും പറയാനാണെങ്കിൽ ഒരുപാട് പറയേണ്ടി വരും....ഇനിയുമുണ്ട് ഒരുപാട് സംഭവങ്ങള്‍...
എല്ലാ ആത്മസഹോദരര്‍ക്കും ശുഭരാത്രി
മകേഷ്.കെ.ആര്
പുത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രം
1068 കുംഭം 10 (1893 ഫെബ്രുവരി 22 ) ഗുരുദേവന്‍ അരുവിപ്പുറം പ്രതിഷ്ട നടത്തിയതിനു 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണു ഇവിടെ പ്രതിഷ്ട നടത്തുന്നത് .1884 -ല്‍ ഇവിടെ ക്ഷേത്രം പണി തുടങ്ങിയെങ്കിലും 9 വര്ഷം കഴിഞ്ഞാണ് പ്രതിഷ്ട നടത്താന്‍ പറ്റിയത്. അന്ന് അമ്പലം പണിയുന്നതിനു മുന്‍പ് ഒരു പ്രവര്‍ത്തി സ്കൂള്‍ ഉണ്ടായിരുന്നു. ഇതു സ്ഥാപിച്ചത് പാപ്പി വൈദ്യര്‍ എന്നാ മഹാനാണ്. അദ്ദേഹം തന്നെയാണ് വല്ലഭ ക്ഷേത്രം സ്ഥാപിക്കാന്‍ തുടക്കം ഇട്ടതും. ശിവ ക്ഷേത്രവും സുബ്രമണ്യ ക്ഷേത്രവുംവെവ്വേറെ വേണമെന്നായിരുന്നു സ്ഥാപകരുടെ ഉദ്ദേശം എങ്കിലും ഗുരുദേവന്റെ നിര്‍ദേശ പ്രകാരം ക്ഷേത്രം ഒന്ന് മതി എന്ന് തീരുമാനിച്ചു. കിഴക്ക് ശിവ പ്രതിഷ്ട നടത്തുകയും പുറകില്‍ ആറാട്ട് ദേവതയായി സുബ്രമന്യനെ സങ്കല്‍പ്പിക്കുകയും, കുംഭ പൂയം കാവടി അഭിഷേകം എന്ന് നിച്ചയിക്കുകയും ചെയ്തു. വൈദ്യരുടെ അപേക്ഷ പ്രകാരം "'ശ്രീനാരായണ വല്ലഭക്ഷേത്രം"" എന്ന് പേരിടുകയും പൂജാതിക്രമങ്ങള്‍ നിച്ചയിക്കുകയും ചെയ്തത് ഗുരുദേവന്‍ ആണ്. പുറകില്‍ തുറക്കാവുന്ന കതകുള്ള ക്ഷേത്രം ഇതു മാത്രം ആണെന്ന് തോന്നുന്നു. കാവടി പൂജക്ക് വേണ്ടി ആണ്ടില്‍ ഒരിക്കല്‍ മാത്രം ഈ വാതില്‍ തുറക്കും. ആറാട്ട് ദിവസം സുബ്രമണ്യ സങ്കല്‍പ്പത്തില്‍ ശിവലിംഗത്തില്‍ പൂജ അര്‍പ്പിക്കുന്നു.
പ്രതിഷ്ട സമയത്ത് ചട്ടമ്പി സ്വാമികള്‍, പെരുനെല്ലി കൃഷ്ണന്‍ വൈദ്യര്‍, കുളവേലി കൃഷ്ണന്‍ വൈദ്യര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു ."ക്ഷേത്ര ചുറ്റും വിദ്യാലയങ്ങള്‍ വേണം "എന്ന് പ്രതിഷ്ട കഴിഞ്ഞു പുറത്തുവന്ന ഗുരുദേവന്‍ കൂടി നിന്ന ഭക്ത ജങ്ങളോട് അരുള്‍ ചെയ്തു .ഋഷി വാക്യം ഒരിക്കലും വൃഥാവിലാകില്ലല്ലോ എന്ന് തെളിയിച്ചു കൊണ്ട് വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഒരു നിണ്ടനിര തന്നെ അവിടെ കാണാം. പ്രതിഷ്ട കഴിഞ്ഞു പുറത്തുവന്ന ഗുരുദേവന്റെ തലമുട്ടി "ഇവിടെ മുട്ട് വരില്ല " എന്ന് ഗുരുദേവന്‍ അരുള്‍ ചെയ്തു .അത് സത്യം തന്നെ ആണെന്ന് അവിടെ ചെന്നാല്‍ നമുക്ക് മനസില്‍ ആകും, നല്ല രീതിയില്‍ ആണ് അവിടുത്തെ പ്രവര്‍ത്തനം. SNDP യോഗം ശാഖ 1103 ഭരണം നടത്തുന്നത്, വൈക്കം സത്യാഗ്രഹന്റെ പരീക്ഷണ ശാല പുത്തോട്ട ശ്രീ നാരായണ വല്ലഭക്ഷേത്രം ആയിരുന്നു. ടി .കെ. മാധവനും .സത്യവൃത സ്വാമികളും ഇവിടെ ഹരിജനങ്ങളെ ക്ഷേത്രത്തില്‍ കേറ്റാന്‍ ശ്രേമം നടത്തി, അതിനു കുറച്ചു ഈഴവ പ്രമാണിമാര്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയും, പിന്നിട് പ്രമാണിമാര്‍ അവരെ ക്ഷേത്രത്തില്‍ കൈ പിടിച്ചു കേറ്റുകയും ചെയ്തു, പുതോട്ടയില്‍ പരിക്ഷിച്ചു വിജയിച്ച അതെ സമര മാര്‍ഗം തന്നെയാണ് ടി .കെ .മാധവന്‍ വൈക്കം സത്യാഗ്രഹതിലും സീകരിച്ചത്.
ക്ഷേത്രം ഫോണ്‍ -0484 -792377
വർഷം ഒന്നു കഴിഞ്ഞല്ലോ.
തലശ്ശേരി ജഗന്നാഥക്ഷേത്രം സ്ഥാപിച്ചപ്പോൾ തന്നെ ജാതിഭേദം നോക്കാതെ എല്ലാ വിഭാഗം ജനങ്ങളെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണം എന്നതായിരുന്നു ഗുരുദേവന്റെ അഭിലാഷം. എന്നാൽ ചിലർക്കെല്ലാം ഹരിജനങ്ങളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ഭിന്നാഭിപ്രായം ആണുള്ളത് എന്ന് ഗുരുദേവൻ അറിയാനിടയായി .ഒരു കാര്യത്തിലും നിർബന്ധമോ വിദ്വേഷമോ പുലർത്തുക എന്ന ശീലം ഗുരുദേവന് ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ തർക്കവും, ക്ഷോഭവും ജനങ്ങൾക്കിടയിൽ വേർതിരിവ് ശക്തമാകുമെന്ന് ഗുരുവിനു അറിയാമായിരുന്നു. അതുകൊണ്ട് ഗുരുദേവൻ ഒരു സ്ഥാനം നിർണയിച്ച് കൊടുത്തിട്ട് " അവർ തൽക്കാലം ഇവിടം വരെ വന്നു കൊള്ളട്ടെ " എന്ന് കൽപ്പിച്ചു ആർക്കും അതിൽ എതിരഭിപ്രായം ഉണ്ടായിരുന്നില്ല"
പക്ഷേ കുറച്ചു കാലം കഴിഞ്ഞപ്പോൾ ചില യാഥാസ്ഥിതികന്മാർ ഒന്നിച്ചുകൂടി ആ സാധുക്കളെ ഗുരുദേവൻ അടയാളപ്പെടുത്തിയിരുന്നു സ്ഥാനത്തുനിന്നും കുറേക്കൂടി ദൂരത്തേക്ക് ആട്ടിയകറ്റി .ആ സംഭവമറിഞ്ഞ് ഗുരുദേവൻ തലശ്ശേരിയിൽ എത്തി. ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ ഒരു സഭ വിളിച്ചു കൂട്ടുവാൻ ആജ്ഞാപിച്ചു. അതനുസരിച്ച് ഗുരുദേവ സാന്നിധ്യത്തിൽ കൂടിയ സഭയിൽ പ്രമുഖരായ, കൊറ്റ്യത്തു കൃഷ്ണൻ വക്കീൽ, മല്ലിശ്ശേരി കണാരൻ, മൂർക്കോത്ത് കുമാരൻ ,അറക്കളത്തു രാഘവൻ റൈട്ടർ,തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു' ആ യോഗത്തിൽ. ഹരിജനങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നു ഗുരുദേവൻഅഭിപ്രായപ്പെട്ടു. എന്നാൽ ഒരു വിഭാഗം പേർക്ക് അതിനോട് യോജിപ്പില്ലെന്നും മനസ്സിലാക്കിയ ഗുരുദേവൻ എല്ലാവരോടുമായി ഇങ്ങനെ പറഞ്ഞു
" നിങ്ങളെ ഹൊ, , ഹൊ, എന്ന് വിളിച്ചുകൂവി ഉയർന്ന ജാതിക്കാർ ആട്ടി അകറ്റുമ്പോൾ നിങ്ങൾക്ക് വിഷമവും വിദ്വേഷവും ഉണ്ടാവില്ലേ അത് ഓർത്താൽ അധഃകൃതർ എന്ന് പറഞ്ഞ് ആരെയും നിങ്ങൾക്കും ആട്ടിയകറ്റാൻ തോന്നുകയില്ല. അതിനാൽ അവരെയും അടുത്തുവരാനും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനും അനുവദിക്കയാണു വേണ്ടത്. "
" നിങ്ങളെ ഹൊ, , ഹൊ, എന്ന് വിളിച്ചുകൂവി ഉയർന്ന ജാതിക്കാർ ആട്ടി അകറ്റുമ്പോൾ നിങ്ങൾക്ക് വിഷമവും വിദ്വേഷവും ഉണ്ടാവില്ലേ അത് ഓർത്താൽ അധഃകൃതർ എന്ന് പറഞ്ഞ് ആരെയും നിങ്ങൾക്കും ആട്ടിയകറ്റാൻ തോന്നുകയില്ല. അതിനാൽ അവരെയും അടുത്തുവരാനും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനും അനുവദിക്കയാണു വേണ്ടത്. "
അപ്പോൾ ആറക്കളത്ത് രാഘവൻ റൈറ്റർ ഒച്ച താഴ്ത്തി ഗുരുദേവന്റെ മുഖത്തേക്ക് നോക്കാതെ ഇപ്രകാരം പറഞ്ഞു ഒരുവർഷം കഴിഞ്ഞ് ഇക്കാര്യം ആലോചിച്ച് തീരുമാനിക്കാം."
അത് കേട്ടിട്ട് ഗുരുദേവൻ " ഉം "എന്ന് പലതവണ മൂളുകയും "ഒരുവർഷത്തിനുശേഷം അല്ലേ " എന്ന് ചോദിക്കുകയും ചെയ്തു.
കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല എല്ലാവർക്കുമിടയിൽ നിശബ്ദത മാത്രം കനത്തുനിന്നു. അല്പനേരത്തിനുള്ളിൽ എങ്ങുനിന്നോ ഒരു ശീതക്കാറ്റ് വന്നു എല്ലാവരെയും തണുപ്പിച്ചു .ആ തണുപ്പ് കൂടി കൂടി വന്നു .അതിനിടയിൽ മഴക്കാലം അല്ലാതിരുന്നിട്ടും പെട്ടെന്നൊരു മഴ പെയ്തു.
കാലാവസ്ഥയിൽ പൊടുന്നനവേ വന്ന ആ മാറ്റം അവിടെ ഇരുന്നിരുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തി. അതൊന്നും ശ്രദ്ധിക്കാതെ ചെറിയൊരു മന്ദഹാസം ചൊരിഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു ഗുരുദേവൻ. അല്പസമയത്തിനകം ആ മഴ തോർന്നു. അപ്പോൾ ഗുരുദേവൻ രാഘവൻ റൈട്ടറെ നോക്കി പറഞ്ഞു
" എന്താ വർഷം ഒന്ന് കഴിഞ്ഞല്ലോ ഇനി ആ സാധുക്കളെ പ്രവേശിപ്പിച്ചു കൂടെയോ?
സംഭ്രമം വിട്ടുമാറാതെ നിന്നിരുന്ന രാഘവൻ റൈറ്റർ അതിനു സമാധാനം എന്ന നിലയിൽ പറഞ്ഞു "സ്വാമി പൊറുക്കണം ഞാൻ ഒരു വർഷം എന്ന് പറഞ്ഞത് ഒരാണ്ടിനെ ഉദ്ദേശിച്ചാണ്."
റൈറ്ററുടെ ആ വിശദീകരണത്തിൽ ഗുരുദേവന് അൽപവും തൃപ്തി ഉണ്ടായിരുന്നില്ല. തുടർന്ന് അവിടുന്ന് " ക്രമേണ ആകാം " എന്ന് പറഞ്ഞു അതോടുകൂടി ഗുരു ഹിതമനുസരിച്ച് ഹരി ജനങ്ങൾ ക്ഷേത്രത്തിൽ പ്രവേശിക്കുകയും കാണിക്ക അർപ്പിക്കുകയും ചെയ്തു. എന്നിട്ട് ഗുരുദേവ തൃപ്പാദങ്ങളിൽ പഴവും കൽക്കണ്ടവും മറ്റും കാഴ്ചവച്ചു അവർ സാഷ്ടാംഗം നമസ്കരിക്കുകയും നിലത്ത് ഉരുണ്ട് പ്രതിക്ഷണം വെയ്ക്കുകയും ചെയ്തു .ആ സാധുജനങ്ങളുടെ ഭക്തിയും വിശ്വാസവും കണ്ട് ഗുരുദേവൻറെ കണ്ണുകളിൽനിന്നും അശ്രുകണങ്ങൾ പൊഴിഞ്ഞു വീണു. അത്യന്തം വികാരഭരിതമായ ആ രംഗത്തിനു സാക്ഷിയായി നില്ക്കുകയായിരുന്ന മൂർക്കോത്തു കുമാരനും അപ്പോൾ ഗുരുദേവ പാദങ്ങളിൽ വീണു ദണ്ഡനമസ്ക്കാരം ചെയ്തു.
കടപ്പാട് - മങ്ങാട് ബാലകൃഷ്ണൻ:
ഗുരുദേവ കഥാസാഗരം.
ഗുരുദേവ കഥാസാഗരം.
ആരെയും ഉപദ്രവിക്കുന്നത് നന്നല്ലല്ലോ
തലശ്ശേരിയിൽ അച്യുതൻ എന്ന ഒരു കോൺട്രാക്ടർ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഒരിക്കൽ ബാധ കൂടുന്നതിന്റെ ഉപദ്രവം ഉണ്ടായി. ബാധയുടെ ഉപദ്രവം ആകുമ്പോൾ സാഹചര്യം അറിയാതെ അവർ നൃത്തം ചെയ്യുകയായിരുന്നു പതിവ് അത് കുടുംബാംഗങ്ങൾക്കെല്ലാം വലിയ സങ്കടവും അപമാനവും ഉണ്ടാക്കുന്നതിനു ഇടയാക്കി.
അച്യുതൻ പ്രസിദ്ധരായ ചില മന്ത്രവാദികളെയും മുസ്ലിം മത പുരോഹിതന്മാരെയും ഒക്കെ വരുത്തി ധാരാളം പണം ചെലവഴിച്ച് ഒട്ടേറെ കർമ്മങ്ങൾ ചെയ്യിച്ചു നോക്കി. അപ്പോഴെല്ലാം മന്ത്രവാദികൾ ഒരുക്കുന്ന കളങ്ങളിലെയും കർമ്മങ്ങളിലെയും മന്ത്രങ്ങളിലേയും തെറ്റുകൾ ചൂണ്ടിക്കാട്ടി അവരെയൊക്കെ കണക്കിനു ശകാരിച്ച് വിടുകയായിരുന്നു ആ സ്ത്രീയുടെ രീതി. അവർ ഒരിക്കലും കേൾക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ലാത്ത മന്ത്രങ്ങൾ ആ നേരങ്ങളിൽ ചൊല്ലുന്നത് കേട്ട് മന്ത്രവാദികൾ പോലും അത്ഭുതപ്പെടുകയും കർമ്മങ്ങൾ പൂർത്തിയാക്കാതെ മടങ്ങിപ്പോകുകയും ചെയ്തിരുന്നു. 14 കൊല്ലത്തോളം ആ ബാധ അങ്ങനെ തന്നെ നിലനിന്നു.
ഒരുദിവസം തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ ഗുരുദേവൻ എഴുന്നള്ളിയിരിക്കുന്ന വിവരമറിഞ്ഞ് അച്യുതൻ അവിടെ എത്തി ഗുരുദേവനെ കണ്ടു സങ്കടമുണർത്തിച്ചു. ശിവഗിരിക്ക് മടങ്ങും മുമ്പ് ഒരു ദിവസം അച്യുതന്റെ വീട്ടിലെത്താം എന്ന് അപ്പോൾ ഗുരുദേവൻ അറിയിച്ചു. കുടുംബാംഗങ്ങൾ എല്ലാം സകല പ്രതീക്ഷകളോടും കൂടി കാത്തിരിപ്പായി. അങ്ങനെ ഗുരുദേവൻ എത്താം എന്ന് പറഞ്ഞ് ദിവസം വന്നെത്തി.
അതറിഞ്ഞപ്പോൾ മുതൽ അച്ചുതന്റെ അമ്മയുടെ ബാധോപദ്രവം കൂടുതൽ മുറുകി .അവർ വലിയ ബഹളമുണ്ടാക്കുകയും കണ്ണിൽ കണ്ടവരെയൊക്കെ ശകാരിക്കുകയും ചടുലമായി നൃത്തം ചവിട്ടുകയും ഒക്കെ ചെയ്തുവന്നു.
പറഞ്ഞ് നേരത്തെതന്നെ ഗുരുദേവൻ അച്യുതനെ ഭവനത്തിൽ എത്തിച്ചേർന്നു. ആ സ്ത്രീ ഒഴികെ മറ്റുള്ളവരെല്ലാം കാഴ്ചദ്രവ്യങ്ങൾ സമർപ്പിച്ച ഗുരുദേവനെ നമസ്കരിച്ചു. വണങ്ങി അത് കണ്ടപ്പോൾ ആ സ്ത്രീക്കും അങ്ങനെ ചെയ്യണം എന്നായി .എന്നാൽ ബാധോപദ്രവമോർത്ത്മറ്റുള്ളവർ അതിനു സമ്മതിച്ചില്ല. അതറിഞ്ഞ് ഗുരുദേവൻ അവരെ അടുത്തേക്ക് വെളുപ്പിച്ചു. അവർ ഒരു സാധാരണ സ്ത്രീയെ പോലെ അടുത്തുചെന്നു
ഗുരുദേവന്റെ പാദങ്ങളിൽ തൊട്ടു വന്ദിച്ചു .അവരുടെ നോട്ടവും ഭാവവും ചടുലതയും ഒക്കെ ഒരു നിമിഷം നിരീക്ഷിച്ചശേഷം ഗുരുദേവൻ ചോദിച്ചു.
ഗുരുദേവന്റെ പാദങ്ങളിൽ തൊട്ടു വന്ദിച്ചു .അവരുടെ നോട്ടവും ഭാവവും ചടുലതയും ഒക്കെ ഒരു നിമിഷം നിരീക്ഷിച്ചശേഷം ഗുരുദേവൻ ചോദിച്ചു.
" നിങ്ങൾ ആരാണ്?"
യാതൊരു സങ്കോചവും കൂടാതെ ആ സ്ത്രീ മറുപടി പറഞ്ഞു ഞാനൊരു മന്ത്രവാദിയാണ് ,,
ഗുരുദേവൻ :-മന്ത്രവാദിനിയുടെ പേരെന്താണ്?
സ്ത്രീ: ചെറുകുന്നത്ത് കണ്ണൻ
ഗുരുദേവൻ:- കണ്ണൻ ഈ സാധു സ്ത്രീയെ നേരത്തെ കണ്ടിട്ടുണ്ടോ?
സ്ത്രീ :- തലശ്ശേരി നാരങ്ങാപ്പുറത്തെ തൃക്കൈയ്ക്കൽ ക്ഷേത്രത്തിൽ പോകുന്ന വഴിക്ക് കണ്ടിട്ടുണ്ട്.
ഗുരുദേവൻ :- ഓ '..അങ്ങനെയാണോ എന്നാൽ ഈ സാധു സ്ത്രീയെ ഉപദ്രവിക്കാതെ ഇപ്പോൾ ഒഴിഞ്ഞുപോയി ക്കൂടെയോ?"
ആരെയും ഉപദ്രവിക്കുന്നത് നന്നല്ലല്ലോ"
ആരെയും ഉപദ്രവിക്കുന്നത് നന്നല്ലല്ലോ"
സ്ത്രീ :- പൊയ്ക്കൊള്ളാം പൊയ്ക്കൊള്ളാം അതിനുശേഷം അവർ അവിടെനിന്നു സത്യം ചെയ്തു.
പിന്നീട് ഒരുകൊല്ലത്തോളം യാതൊരു ഉപദ്രവവും ഉണ്ടായില്ല. എന്നാൽ കുറേക്കാലം കഴിഞ്ഞപ്പോൾ വീണ്ടും ആ ബാധോപദ്രവം അതേവിധം തിരികെയെത്തി.
അത്തവണ അച്യുതൻ അമ്മയെയും കൂട്ടി നേരെ ശിവഗിരിക്ക് തന്നെ പുറപ്പെട്ടു.
ഗുരുദേവനെ കണ്ട് അച്യുതൻ കാര്യങ്ങൾ ധരിപ്പിച്ചു. ബാധോ ഉപദ്രവത്തിന്റെ യാതൊരു ലക്ഷണവും പുറത്തുകാട്ടാതെ ഭവ്യതയോടെ നിന്ന ആ സ്ത്രീയോട് ഗുരുദേവൻ ചോദിച്ചു.
" പൊയ്ക്കോളളാം എന്ന് നമ്മുടെ മുന്നിൽ വച്ച് സത്യം ചെയ്തതാണല്ല "
" പൊയ്ക്കോളളാം എന്ന് നമ്മുടെ മുന്നിൽ വച്ച് സത്യം ചെയ്തതാണല്ല "
സ്ത്രീ :- സ്വാമി അപ്പോൾ പോകണം എന്ന് ആവശ്യപ്പെട്ടത് അല്ലാതെ പിന്നീട് മടങ്ങി വരരുതെന്ന് കൽപ്പിച്ച് ഇല്ലല്ലോ"
ഗുരുദേവൻ :- "കൊള്ളാം നല്ല അനുസരണ ഉണ്ടല്ലോ എങ്കിൽ ഇനിമേൽ ഈ സ്ത്രീയെ ഉപദ്രവിക്കരുത് "
ഒരു ഭക്തൻ കാഴ്ചവച്ച പഴങ്ങളിൽ ഒന്നെടുത്ത് ഗുരുദേവൻ ആ സ്ത്രീക്ക് കൊടുത്തു അവർ ആ പഴം വാങ്ങി കഴിക്കുകയും പൂജകളിലും പ്രാർത്ഥനകളിലും സംബന്ധിച്ച് അന്ന് ശിവഗിരിയിൽ തന്നെ തങ്ങുകയും ചെയ്തു .അടുത്ത ദിവസം പ്രഭാതത്തിൽ അച്യുതനും അമ്മയും സമാധാനത്തോടെ തലശ്ശേരിക്ക് മടങ്ങി പിന്നീടൊരിക്കലും അവർക്ക് ആ ബാധോപദ്രവം ഉണ്ടായിട്ടില്ല.
ഒരു ഭക്തൻ കാഴ്ചവച്ച പഴങ്ങളിൽ ഒന്നെടുത്ത് ഗുരുദേവൻ ആ സ്ത്രീക്ക് കൊടുത്തു അവർ ആ പഴം വാങ്ങി കഴിക്കുകയും പൂജകളിലും പ്രാർത്ഥനകളിലും സംബന്ധിച്ച് അന്ന് ശിവഗിരിയിൽ തന്നെ തങ്ങുകയും ചെയ്തു .അടുത്ത ദിവസം പ്രഭാതത്തിൽ അച്യുതനും അമ്മയും സമാധാനത്തോടെ തലശ്ശേരിക്ക് മടങ്ങി പിന്നീടൊരിക്കലും അവർക്ക് ആ ബാധോപദ്രവം ഉണ്ടായിട്ടില്ല.
ഓരോ ഗുരുഭക്തരും പേജ് ലൈക്ക് ചെയ്ത് ഗുരുധർമ്മ പ്രചരണത്തിൽ പങ്കാളിയാവുക ⬇
കടപ്പാട്:- മങ്ങാട് ബാലചന്ദ്രൻ
ഗുരുദേവ കഥാ സാഗരം
ഗുരുദേവ കഥാ സാഗരം
പ്രമേഹ രോഗം ബാധിക്കാൻ ഇടയാകും.
' ഗുരുദേവൻ തൃശ്ശൂരിൽ സന്ദർശനം നടത്തി കൊണ്ടിരിക്കുന്ന വേളയിൽ തച്ചപ്പള്ളി അയ്യപ്പുകുട്ടി എന്ന ഒരാളുടെ ഭവനത്തിൽ എത്തി. അയാൾ വളരെ കാലമായി ഗുരുദേവനെ സ്വന്തം ഭവനത്തിൽ കൊണ്ടുവരണമെന്നും ആഗ്രഹിച്ച ഇരിക്കുകയായിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഗുരുദേവന്റെ അപ്പോഴത്തെ സന്ദർശനം .അതിനാൽ ആ നേരത്തു ഗുരുദേവന് കൊടുക്കാൻ വിശേഷപ്പെട്ട ദ്രവ്യങ്ങൾ ഒന്നും അയാളുടെ വീട്ടിൽ ഉണ്ടായിരുന്നില്ല.
അയ്യപ്പുകുട്ടി രഹസ്യമായി ഭാര്യയെ വിളിച്ച് പശുവിനെ കറക്കാൻ ഉള്ള പാത്രം എടുക്കാൻ പറഞ്ഞു. പറമ്പിൽ കെട്ടിയിരിക്കുന്ന പശുവിനെ അവിടെവച്ചുതന്നെ കറന്നുകൊണ്ടുവന്ന് അപ്പോഴേക്കും ഭാര്യവീട്ടിൽ ഉള്ളതിൽ ഏറ്റവും നല്ലത് ആയിട്ടുള്ള ഒരു പിച്ചള പാത്രം കഴുകി എടുത്തു കൊണ്ട് വന്നു.
അയ്യപ്പ കുട്ടി പിച്ചള പാത്രത്തിൽ പാൽ പകർന്നു ഗുരുദേവന്റെ മുന്നിൽ കൊണ്ടുവെച്ചു എന്നാൽ ഗുരുദേവൻ അതു കുടിക്കാതെ അവിടെത്തന്നെ മാറ്റിവച്ചു .കുറച്ചു നേരം കഴിഞ്ഞിട്ടും പാൽ കുടിക്കാതിരിക്കുന്നത് കണ്ടിട്ട് അയ്യപ്പുകുട്ടി മെല്ലെ ഗുരുദേവനെ ഓർമിപ്പിച്ചു.
"സ്വാമി, പാൽ കുടിച്ചില്ലല്ലോ ഇവിടെ വളർത്തുന്ന പശുവിന്റെതാണ് ഈ പാൽ."
ഗുരുദേവൻ :- ഓ! ആ കന്നുകുട്ടിക്ക് അല്പമെങ്കിലും ബാക്കി നിർത്തിയിട്ടുണ്ടൊ?
"സ്വാമി, പാൽ കുടിച്ചില്ലല്ലോ ഇവിടെ വളർത്തുന്ന പശുവിന്റെതാണ് ഈ പാൽ."
ഗുരുദേവൻ :- ഓ! ആ കന്നുകുട്ടിക്ക് അല്പമെങ്കിലും ബാക്കി നിർത്തിയിട്ടുണ്ടൊ?
അയ്യപ്പുകുട്ടി അതിനു മറുപടി പറയാതെ വിയർത്തു പതുങ്ങിനിന്നു അത് കണ്ടിട്ട് ഗുരുദേവൻ വീണ്ടും പറഞ്ഞു.
" പാൽ കറക്കുമ്പോൾ അതിന്റെ കുട്ടിക്ക് അവകാശപ്പെട്ടത് കൂടി കറന്ന് എടുക്കരുത് അത് മറന്നിട്ട് മുഴുവനും തനിക്ക് അവകാശപ്പെട്ടതുഎന്ന് കരുതി കറന്നെടുത്തു കുടിച്ചാൽ പ്രമേഹ രോഗം ബാധിക്കാൻ ഇടയാക്കും"
പശു കുട്ടികൾക്ക് കൊടുക്കാതെ മുഴുവൻ പാലും കറന്നെടുത്ത ശീലിച്ചിരുന്ന അയ്യപ്പുകുട്ടി അതുകേട്ട് ജാള്യതയോടെ തലതാഴ്ത്തി നിന്നു .യഥാർത്ഥത്തിൽ അയാൾ അപ്പോൾത്തന്നെ ഒരു പ്രമേഹരോഗിയായിരുന്നു. ഒടുവിൽ ആ രോഗത്താൽത്തന്നെ അയാൾ മരണപ്പെടുകയും ചെയ്തു.
കടപ്പാട്:- മങ്ങാട് ബാലചന്ദ്രൻ
ഗുരുദേവ കഥാസാഗരം
ചതയ വൃതം അനുഷ്ഠിക്കേണ്ട രീതി
ഗുരുദേവ ചരണം ശരണം
ഈ മാസത്തെ ചതയം കർക്കിടകം 4 ശനിയാഴ്ച (2019 ജൂലൈ 20)
ചതയം നാളിന്റെ തലേന്നാൾ രാത്രിതുടങ്ങി ,ചതയം നാളിൽ സായം സന്ധ്യയോടെ ചതയവൃതം അവസാനിപ്പിക്കാം . കഴിയുമെങ്കിൽ മൂന്നു നാൾ മുമ്പ് വൃതം അനുഷ്ഠിക്കുന്നത് നല്ലതാണ് . കഴിവതും മത്സ്യ മാംസാദി മദ്യം എന്നിവ ഒഴിവാക്കുന്നത് നല്ലതാണ് .
സന്ധ്യാവന്ദനം ഭക്തിപുരസ്സരം തുടരുക . 108 തവണ " ഓം ശ്രീനാരായണ പരമ ഗുരുവേ നമ: " എന്ന മന്ത്രം ജപിക്കുക . മനസ് ശുദ്ധമായി വേണം ഇതൊക്കെ അനുവർത്തിക്കാൻ എന്ന് മറക്കരുത് . എല്ലാവര്ക്കും താല്പര്യമുണ്ടെങ്കിൽ 5 ,7 ,9 നിലവിളക്കുകൾ (ഒറ്റ വരുന്ന സംഖ്യ കൂടാം ) കൊളുത്തി ഓം നമോ നാരായണായ എന്ന മന്ത്രം ഒന്നോ ,രണ്ടോ മൂന്നോ മണിക്കൂർ ജപിക്കാം . മനസ്സ് ശുദ്ധമാകാൻ ഇത് അനുവർത്തിക്കുന്നത് നല്ലതാണ് .
വീടും പരിസരവും പൂജാമുറിയും ശുചിയായി സൂക്ഷിക്കുക . കഴിയുമെങ്കിൽ അരിയാഹാരം ഒഴിവാക്കാം . അതിരാവിലെ കുളികഴിഞ്ഞു ബ്രഹ്മാമുഹൂർത്തത്തിൽ ഉണർന്നു കുളികഴിഞ്ഞു ഗുരുദേവ ചിത്രത്തിൽ മാലചാർത്തുകയും 6-15ന് നിലവിളക്കു കൊളുത്തി നിത്യേന ചൊല്ലുന്ന പ്രാർത്ഥനയിൽ ലയിച്ചു ജപിക്കാം .
( നിലവിളക്കു കൊളുത്തുമ്പോൾ കുമാരനാശാൻ രചിച്ച ദീപാർപ്പണത്തിന്റെ ആദ്യ നാലുവരിയെങ്കിലും ചൊല്ലണം )
( നിലവിളക്കു കൊളുത്തുമ്പോൾ കുമാരനാശാൻ രചിച്ച ദീപാർപ്പണത്തിന്റെ ആദ്യ നാലുവരിയെങ്കിലും ചൊല്ലണം )
ഗുരുമന്ദിരവും പരിസരവും ശുചിയാക്കി വെക്കുക . ഗുരുദേവന്റെ പ്രതിമയോ ,ചിത്രതിലോ മാലചാർത്തി അലങ്കരിച്ചു വെയ്ക്കുക . അതിന്റെ മുന്നിൽ ഭക്തജനങ്ങൾക്ക് ഇരുന്നു സമൂഹ പ്രാർത്ഥന നടത്താൻ മറ്റും സൗകര്യമായിരിക്കണം .
6-15 ൻറെ സവിശേഷത എന്ത് .?
ഗുരുദേവ ജനം ശിവഗിരി അംഗീകരിച്ചത് 1855 ആഗസ്റ്റ് 28 (മലയാളം 1031 ചിങ്ങം 14 നും ) ചതയദിനം കാലത്ത് 6-15നും ആണ് . ഈ സമയത്തിൽ നാം പ്രാർത്ഥനയിൽ ലയിക്കണം . ഗുരുധ്യാനം കഴിഞ്ഞാൽ ഗുരുവിന്റെ ആത്മോപദേശം തുടങ്ങിയ ആദ്ധ്യാത്മിക കൃതികൾ പാരായണം ചെയ്യാം . ഗുരുദേവന്റെ കീർത്തനങ്ങളും മറ്റു കീർത്തനങ്ങളും ചൊല്ലി സമർപ്പണം ശ്ലോകങ്ങൾ മംഗളാരതിയും കഴിഞ്ഞു (കർപ്പൂരാരാധന )പ്രഭാത പൂജകൾ അവസാനിപ്പിക്കാം . സായംസന്ധ്യവരെ വിളക്ക് കെടാതെ സൂക്ഷിക്കുക .ഇന്നരീതിയിൽ ഇരിക്കണം എന്ന് നിർബന്ധിക്കരുത് . മനസ്സ് ശുദ്ധമായാൽ എല്ലാം ശുഭമായിരിക്കും എന്നറിയുക .
ഓം ' എന്നു മന്ത്രം മൂന്നു തവണ ദീർഘമായി ഒരുവിട്ടുകൊണ്ടു ജപിച്ചു തുടങ്ങുക .
ഓം ..... മൂന്നു പ്രാവശ്യം ചൊല്ലുക ,
(നിലവിളക്കു കത്തിക്കുമ്പോൾ ചൊല്ലേണ്ടത് )
ഭാവബന്ധമൊടു സത്യരൂപണം
ദേവ, നിൻമഹിമയാർന്ന കോവിലിൽ
പാവനപ്രഭയെഴും വിളക്കിതാ
സാവധാനമടിയൻ കൊളുത്തിനേൻ ......
അതുകഴിഞ്ഞു പ്രാർത്ഥന തുടങ്ങാം ...
1 - ഗുരുധ്യാനം (ഗുരൂർ ബ്രഹ്മ )
2 - ഗുരുസ്തവം (നാരായണ മൂർത്തേ )
3 - ദൈവദശകം (ദൈവമേ കാത്തുകൊൾകങ്ങു )
4 - ഈശാവാസ്യോപനിഷത്തു (ഈശൻ ജഗത്തിലെല്ലാം )
5 - അനുകമ്പാദശകം (ഒരു പീഡയെറുമ്പിനും )
6 - ഗുരുഷ്ഡ്കം (ഓം ബ്രാഹ്മണേ )
7 - ഗദ്യ പ്രാർത്ഥന (കാണപ്പെടുന്നതൊക്കെയും )
8 - സമർപ്പണ ശ്ലോകങ്ങൾ നമാമി നാരായണ , അന്യഥാ ശരണം , ത്വമേവ ശരണം , അസതോ മ സത്ഗമയ , പൂർണ്ണമദ: പൂർണ്ണമിദം അത് കഴിഞ്ഞു ഓം ശാന്തി മൂന്നു തവണ ചൊല്ലണം . പ്രാർത്ഥനകൾ ഒരാൾ ചിട്ടയോടെ ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവർ അത് ഏറ്റുചൊല്ലുന്നതും നന്നായിരിക്കും .
9 - കർപ്പൂരം കത്തിക്കുമ്പോൾ ചൊല്ലേണ്ടത് .
(അന്തർ ജ്യോതി ബഹിർജ്യോതി
പ്രത്യഗ് ജ്യോതി പരാത്‌പരാ
ജ്യോതിർ ജ്യോതി സ്വയം ജ്യോതി-
ആത്മജ്യോതി ശിവോസ്മ്യഹം ...!
ഓം ..... മൂന്നു പ്രാവശ്യം ചൊല്ലുക ,
(നിലവിളക്കു കത്തിക്കുമ്പോൾ ചൊല്ലേണ്ടത് )
ഭാവബന്ധമൊടു സത്യരൂപണം
ദേവ, നിൻമഹിമയാർന്ന കോവിലിൽ
പാവനപ്രഭയെഴും വിളക്കിതാ
സാവധാനമടിയൻ കൊളുത്തിനേൻ ......
അതുകഴിഞ്ഞു പ്രാർത്ഥന തുടങ്ങാം ...
1 - ഗുരുധ്യാനം (ഗുരൂർ ബ്രഹ്മ )
2 - ഗുരുസ്തവം (നാരായണ മൂർത്തേ )
3 - ദൈവദശകം (ദൈവമേ കാത്തുകൊൾകങ്ങു )
4 - ഈശാവാസ്യോപനിഷത്തു (ഈശൻ ജഗത്തിലെല്ലാം )
5 - അനുകമ്പാദശകം (ഒരു പീഡയെറുമ്പിനും )
6 - ഗുരുഷ്ഡ്കം (ഓം ബ്രാഹ്മണേ )
7 - ഗദ്യ പ്രാർത്ഥന (കാണപ്പെടുന്നതൊക്കെയും )
8 - സമർപ്പണ ശ്ലോകങ്ങൾ നമാമി നാരായണ , അന്യഥാ ശരണം , ത്വമേവ ശരണം , അസതോ മ സത്ഗമയ , പൂർണ്ണമദ: പൂർണ്ണമിദം അത് കഴിഞ്ഞു ഓം ശാന്തി മൂന്നു തവണ ചൊല്ലണം . പ്രാർത്ഥനകൾ ഒരാൾ ചിട്ടയോടെ ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവർ അത് ഏറ്റുചൊല്ലുന്നതും നന്നായിരിക്കും .
9 - കർപ്പൂരം കത്തിക്കുമ്പോൾ ചൊല്ലേണ്ടത് .
(അന്തർ ജ്യോതി ബഹിർജ്യോതി
പ്രത്യഗ് ജ്യോതി പരാത്‌പരാ
ജ്യോതിർ ജ്യോതി സ്വയം ജ്യോതി-
ആത്മജ്യോതി ശിവോസ്മ്യഹം ...!
പ്രാർത്ഥന കഴ്‌തിഞ്ഞു കർപ്പൂരാരാധന നടത്തി തീർത്ഥവും പ്രസാദവും സ്വീകരിച്ചു പിരിയാം . കഴിയുന്നതും അന്ധവിശ്വാസങ്ങൾ ഒഴിവാക്കി ഗുരുദേവൻ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുക . ഗുരുദേവന്റെ അത്ഭുത പ്രവർത്തികൾ അല്ല ലോകത്തിനാവശ്യം . ഗുരുദേവന്റെ അത്ഭുത വചനങ്ങളും സന്ദേശങ്ങളുമാണെന്നു നാം മറക്കരുത് .
എല്ലാവര്ക്കും ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ .
വിവരണത്തിന് കടപ്പാട് : സച്ചിദാനന്ദസ്വാമി
വിവരണത്തിന് കടപ്പാട് : സച്ചിദാനന്ദസ്വാമി
പരമപദം പരിചിന്ത ചെയ്തിടേണം
നിനച്ചിരിക്കാതെയുണ്ടാകുന്ന ചില ആപത്തുകളും ദുരിതങ്ങളുമുണ്ട്. അത്തരമൊരവസ്ഥയിൽ പെട്ടുപോയാൽ കടലിൽ വീണ കടലാസു പോലെയായിത്തീരും ജീവിതം. ഇങ്ങനെ ആപത്തിലും ദുരിതത്തിലും പെട്ട് ക്ലേശഭാരമനുഭവിക്കുന്ന ഒട്ടേറെയാളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അവരെ കാണുമ്പോൾ മാത്രമാണ് ഇങ്ങനെയും ഒരവസ്ഥ ജീവിതത്തിലുണ്ടെന്നു ചിലർക്കെല്ലാം ആലോചനയുണ്ടാകുന്നത്. അവിടം വിട്ടാൽ അവരത് വേഗം മറന്നു പോകുകയും ചെയ്യും. മറ്റുള്ളവർക്ക് ആപത്തോ ദുരിതമോ സംഭവിച്ചാലും തനിക്ക് അതൊന്നും വരികയില്ലെന്നും വിശ്വസിച്ചാണ് അവരുടെ നടപ്പ്.
ആപത്തും ദുരിതവും വരാൻ അധികനേരമൊന്നും വേണ്ട. അതിൽ നിന്നും രക്ഷപ്പെടാനുള്ള മുൻകരുതൽ ഉന്നതവിദ്യാഭ്യാസം കൊണ്ടോ ബാങ്ക് നിക്ഷേപം കൊണ്ടോ കൈക്കരുത്തുകൊണ്ടോ സാമർത്ഥ്യം കൊണ്ടോ സ്ഥാനമാനങ്ങൾ കൊണ്ടോ നേടാനാവുന്നതല്ല. കാരണം അജ്ഞനും വിജ്ഞനും കരുത്തനും ദുർബലനും സമ്പന്നനും ദരിദ്രനുമെല്ലാം ആപത്തിനും ദുരിതത്തിനും മുന്നിൽ സമന്മാരാണ്.
ആപത്തിലും ദുരിതത്തിലും അകപ്പെട്ടുപോകാതെ ജീവിക്കാൻ ഈശ്വരാനുഗ്രഹം കൊണ്ടുമാത്രമേ സാധിക്കൂ. ഈ ശരീരം നമ്മുടേതാണെന്നു കരുതി നാമതിനെ താലോലിക്കുമ്പോഴും പരിപാലിക്കുമ്പോഴും ശരീരത്തിൽ അതിന്റെ നാഥനായി നിലകൊള്ളുന്ന പ്രാണന്റെ തുടിപ്പിനെ അധികമാരും ഓർക്കാറില്ല . ആ പ്രാണന്റെ വിളക്ക് എരിഞ്ഞുകൊണ്ടിരിക്കുന്നതാകട്ടെ ഈശ്വരന്റെ അളവറ്റ അനുഗ്രഹപ്രവാഹത്താലുമാണ്. അതറിയാൻ ഏകാഗ്ര ചിന്ത വേണം.
ഒരാൾക്കുതന്നെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ടാകും. അതെല്ലാം അയാൾ അനുഭവിക്കുന്നത് സ്വന്തം ശരീരം കൊണ്ടും മനസുകൊണ്ടുമാണ്. ഒരാൾക്ക് യഥേഷ്ടം ലാളിക്കാനാവുന്നതും പീഡിപ്പിക്കാനാവുന്നതും ശരീരത്തെയും മനസിനെയുമാണ്. പക്ഷേ ഒരിക്കലും ഒരാൾക്കും തന്റെ ശരീരത്തെയും മനസിനെയും ജീവത്താക്കിവച്ചിരിക്കുന്ന പ്രാണനെ ലാളിക്കാനോ പീഡിപ്പിക്കാനോ നിയന്ത്രിക്കാനോ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമാക്കാനോ സാധിക്കില്ല. അതിനു കാരണം പ്രാണന്റെ നാഥൻ നമ്മളല്ല എന്നതാണ്. പ്രാണനാണ് നമ്മുടെ നാഥൻ. ആ നാഥനെ നമുക്കു വിധേയമാകാത്ത വിധവും നമ്മുടെ സർവസ്വമായും നമ്മിൽ നിലനിറുത്തിയിരിക്കുന്നത് സാക്ഷാൽ ജഗദീശ്വരനാണ്. ആ ജഗദീശ്വരനാണ് നമ്മെയും ഈ ജഗത്തിനെയും ഒരുപോലെ പരിപാലിക്കുന്ന പരമാത്മാവ്.
ഈ സത്യം സാക്ഷാത്കരിച്ച മഹാത്മാവിനെയാണ് ജ്ഞാനി എന്നും സത്യദർശി എന്നും വേദാന്തചിന്തകർ പറയുന്നത്. അങ്ങനെയുളള ഒരു സമ്പൂർണനായ സത്യദർശിയായിരുന്നു ഗുരുതൃപ്പാദങ്ങൾ. 'കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവിൽ നിന്നുമുണ്ടായി അതിൽത്തന്നെ ലയിക്കുന്നതുമാകുന്നു. അതിനാൽ പരമാത്മാവല്ലാതെ വേറൊന്നുമില്ല...."എന്നു തുടങ്ങി 'നീ എന്റെ സകലപാപങ്ങളേയും കവർന്നെടുത്തുകൊണ്ട് എനിക്ക് നിന്റെ പരമാനന്ദം നൽകേണമേ. എന്റെ ലോകവാസം കഷ്ടപ്പാടുകൂടാതെ കഴിഞ്ഞു കൂടുന്നതിനും ഒടുവിൽ നിന്റെ പരമപദം പ്രാപിക്കുന്നതിനും നിന്റെ അനുഗ്രഹം എന്നിൽ ഉണ്ടാകേണമേ "എന്നു അവസാനിക്കുന്ന ഒരു പ്രാർത്ഥന ഗദ്യരൂപത്തിൽ ഗുരുദേവൻ രചിച്ച് നമുക്കായി നല്‍കിയിട്ടുള്ളത് ഈ സത്യദർശനാനുഭവത്തിന്റെ നിരതിശയ മഹിമയിൽ നിന്നുകൊണ്ടാണ്.
ആസ്തികനായാലും നാസ്തികനായാലും പ്രത്യയശാസ്ത്രങ്ങളുടെയും ശാസ്ത്രസിദ്ധാന്തങ്ങളുടെയും ഉപജ്ഞാതാവായാലും വിപ്ലവകാരിയായാലും ഈ സത്യദർശനം നല്കുന്ന വെളിവിന്റെ, പരിധിയും പരിമിതിയുമില്ലാത്ത, സർവജ്ഞതയുടെ ആകാശത്തെ മറികടക്കാനാവുകയില്ല. ചിന്തയിലും ഭാഷയിലും കർമ്മങ്ങളിലും നമുക്ക് വിപ്ലവം തീർക്കാനാവും. എന്നാൽ ആ വിപ്ലവത്തിനു ശരീരമനസുകളെ സ്വാധീനിക്കാനാവുമെങ്കിലും പ്രാണനുമേൽ ഒരു സ്പർശനം പോലും നടത്താനാവില്ല. നമ്മുടെ എല്ലാ വിപ്ലവങ്ങളും നവോത്ഥാനങ്ങളും ഈശ്വരവിശ്വാസവും ഈശ്വരവിശ്വാസ നിഷേധങ്ങളും ഒക്കെത്തന്നെ അരങ്ങേറുന്നത് പ്രാണന്റെ വിളക്ക് തെളിഞ്ഞിരിക്കുന്നതു കൊണ്ടാണ്. ഈ സത്യത്തിന്റെ ബോധ്യത്തെ ഉറപ്പിക്കുന്നതിനുളളതാണു ഗുരുവിന്റെ ഗദ്യപ്രാർത്ഥനയെന്നു പറയാം.
ജനങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച യേശുദേവനും ഈ സത്യം തന്നെയാണ് 'സ്വർഗസ്ഥനായ പിതാവേ...." എന്നു തുടങ്ങുന്ന പ്രാർത്ഥനാ വചനങ്ങളിലൂടെയും വിളംബരം ചെയ്യുന്നത്.
പ്രാർത്ഥന എപ്പോഴും ഒരുവനു അവന്റെ പ്രാണനെ നിലയറ്റതാക്കാതെ നിലനിറുത്തിക്കൊണ്ടിരിക്കുന്ന ഈശ്വരനു മുന്നിൽ തന്റെ ഹൃദയത്തെ പ്രകാശിപ്പിക്കാനുള്ള അവസരമാണെന്നറിയണം. എന്നാൽ മനുഷ്യൻ ഇന്നു പ്രാർത്ഥനയെ വെട്ടിച്ചുരുക്കി തനിക്കാവശ്യമുള്ളതും തനിക്കിഷ്ടമുള്ളതും നേടാനുള്ള ഒരുപായമോ അപേക്ഷയോ ആക്കിത്തീർത്തിരിക്കുകയാണ്. അതിലൂടെ ഈശ്വരനു മുന്നിൽ തന്റെ ഹൃദയം തുറന്നു വയ്ക്കുന്നതിനു പകരം ഹൃദയത്തെ മൂടിവെയ്ക്കുകയാണ്. അഹന്തയും വൈരവും കൊണ്ടാണിത്.
ആയിരം മന്ത്രങ്ങളുരുവിടുന്നതിനേക്കാൾ, ക്ഷേത്രങ്ങളിൽ കയറിയിറങ്ങി വഴിപാടുകൾ നടത്തുന്നതിനേക്കാൾ, ഒരു നിമിഷമെങ്കിലും സ്വന്തം ഹൃദയത്തെ പരമാത്മസ്വരൂപനു മുന്നിൽ തുറന്നു വയ്ക്കുന്നവനാണു യഥാർത്ഥഭക്തൻ. ആ ഭക്തിയുടെ നിറവുണ്ടായാൽ അവൻ പറയുന്നതെന്തും പ്രാർത്ഥനയായിത്തീരും. അവനുമേൽ ഈശ്വരാനുഗ്രഹം വർഷകാലത്തെ പെരുമഴപോലെ വർഷിക്കപ്പെടും. അങ്ങനെയൊരു ഹൃദയപരിപാലനം നമുക്കുണ്ടാവണം. അതിനു നമ്മെ പ്രാപ്തനാക്കാനാണു 'പരമപദം പരിചിന്ത ചെയ്തിടേണം' എന്നു ഗുരുദേവൻ ആത്മോപദേശ ശതകത്തിലൂടെ നിരന്തരം മനുഷ്യനെ ഓർമ്മിപ്പിക്കുന്നത്. ഏതൊരു തത്ത്വത്തിലാണോ അന്യമായതിനെ കാണാത്തതും കേൾക്കാത്തതും അറിയാത്തതുമായിരിക്കുന്നത് അതാണു പരമപദം. ആ പരമപദ ചിന്തയുണ്ടായാൽ ഒരാപത്തിനും ഒരു ദുരിതത്തിനും നമ്മെ കീഴ്പ്പെടുത്താനാവില്ല.
സ്വാമി വിശുദ്ധാനന്ദ
( പ്രസിഡന്റ്, ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് )