Wednesday, 3 July 2013
ശ്രീ നാരായണ ഗുരുവിന്റെ സിലോണ്‍ സന്ദര്‍ശനം
സിലോണ്‍ സന്ദര്‍ശനം ലക്ഷ്യമാക്കി 1094 ചിങ്ങമാസത്തില്‍ ഗുരുവും സംഘവും അദ്വൈതാശ്രമത്തില്‍ നിന്നും പുറപ്പെട്ടു. സിലോണിലെ എല്ലാ പത്രങ്ങളും ഗുരുവിന്റെ സന്ദര്‍ശന വാര്‍ത്ത വലിയ പ്രാധാന്യത്തില്‍ പ്രസിദ്ധീകരിച്ചു. ആയിരക്കണക്കിന് ആളുകള്‍ ഗുരുവിനെ എതിരേല്‍ക്കാന്‍ റയില്‍വേ സ്ടെഷനില്‍ തടിച്ചുക്കൂടി. സിനിമയര്‍ ഗാര്‍ഗ്ഡനിലുള്ള കൊട്ടാരതുല്യമായ ഒരു രമ്യ ഹര്‍മ്യം ആയിരുന്നു സ്വാമിക്ക് താമസിക്കുവാന്‍ ഒരുക്കിയത്. ആര്‍ഭാടത്തോടുകൂടിയാണ് സ്വാമിയെ വരവേറ്റത്. മലയാളികള്‍ക്ക് പുറമേ ധാരാളം സിംഹളരും തമിഴരും സ്വീകരിക്കുവാന്‍ എത്തിയിരുന്നു. ധാരാളം ബുദ്ധ ക്ഷേത്രങ്ങള്‍ ഗുരു സന്ദര്‍ശിക്കുകയും ബുദ്ധപണ്ഡിതന്‍മാരുമായും സംഭാഷണം നടത്തുകയും ചെയ്തു. ഗുരുവിന്റെ നിര്‍ദേശപ്രകാരം സിലോണിലെ മലയാളികളുടെ ക്ഷേമത്തിനായി 'ജ്ഞാനോദയ യോഗം ' എന്നാ സഭ രൂപികരിക്കുകയും സഭയുടെ നേതൃത്വത്തില്‍ നിശാപഠനശാലകള്‍ നടത്തികയും ചെയ്തു.
0 comments:
Post a Comment