Wednesday, 10 July 2013

ഒരു റിക്ഷയുടെ കഥ.

ശിവഗിരി സ്കൂള്‍ പണിയുന്ന കാലം. ടാര്‍ ചെയ്യാത്ത വലുതും ചെറുതുമായ കൂര്‍ത്ത പാറക്കഷണങ്ങ-ള്‍ നിറഞ്ഞ വഴിയിലൂടെ പണി സ്ഥലത്തേയ്ക്ക് ഗുരുദേവന്‍ നടന്നു പോകാറുണ്ടായിരുന്നു. ഒരു ദിവസം തിരികെ വന്ന ഗുരുവിന്‍റെ പാദങ്ങളി-ല്‍ പല ഭാഗത്തും രക്തം പൊടിഞ്ഞിരിക്കുന്നത് ശിഷ്യന്മാര്‍ കണ്ടു. ഏതോ പച്ചില പറിച്ച് പുരട്ടിയപ്പോള്‍ മുറിവുണങ്ങി. ഈ സംഭവം അറിഞ്ഞ പ്രാക്കുളം പുതുവേലില്‍ അയ്യന്‍ കേശവന്‍ എന്ന ഗൃഹസ്ഥ ശിഷ്യന്‍ വ്രണിത ഹൃദയനായി തൃപ്പാദ സന്നിധിയിലെത്തി. വൈദികമഠത്തിന്‍റെ വരാന്തയില്‍ ഒരു കസേരയില്‍ വിശ്രമിക്കുകയായിരുന്ന അവിടുത്തെ മുന്‍പില്‍ തൊഴുകൈകളോടെ കേശവന്‍ നിന്നു. തുടര്ന്ന് നടന്ന സംഭാഷണം.

ഗുരുദേവന്‍ :- കേശവന് എന്താണാവശ്യം? 
കേശവന്‍ :- ഞാന്‍ തൃപ്പാദങ്ങളി-ല്‍ നിന്നും അനുവാദം 
വാങ്ങാനഗ്രഹിക്കുന്നു.
ഗുരുദേവന്‍ :- പണച്ചെലവുണ്ടാക്കുന്ന കാര്യത്തിനല്ലേ?
കേശവന്‍ :- പണം ചെലവായാലും അതു മൂലം ആനന്ദമുണ്ടാകും.
ഗുരുദേവന്‍ :- ആനന്ദം ലഭിക്കുന്നത് അവരവരുടെ പ്രവര്‍ ത്തനത്തിന്‍റെ ഫലമായിട്ടാണ്. കേശവന്‍റെ ആഗ്രഹം എന്താണ്?
കേശവന്‍ :- ഒരു റിക്ഷാ വാങ്ങി തൃപ്പാദങ്ങളില്‍ കാഴ്ച 
വയ്ക്കണമെന്നുള്ളതാണ് ആഗ്രഹം. 
ഗുരുദേവന്‍ :- നാം റിക്ഷാ ഉപയോഗിക്കാറില്ലല്ലോ?
കേശവന്‍ :- തൃപ്പാദങ്ങള്‍ ചെറിയ യാത്രയ്ക്ക് റിക്ഷാ 
ഉപയോഗിക്കണമെന്നതാണ് എന്‍റെ ആഗ്രഹം. 
ഗുരുദേവന്‍ :- നാം സുഖമായിട്ടു നടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.
കേശവന്‍ :- ഇന്നലെ കൂര്ത്തു മൂര്ച്ച യേറിയ കല്ലുകളില്‍ തട്ടി 
തൃപ്പാദങ്ങളുടെ കാല്‍ മുറിഞ്ഞിരിക്കുന്നത് 
കാണാനിടയായി.
ഗുരുദേവന്‍ :-നാംവേളിമലയിലുംമരുത്വാമലയിലുംഅരുവിപ്പുറത്തും 
സഞ്ചരിച്ച കാലത്ത് കല്ലും, മുള്ളും, കാടും, മേടും 
ഉണ്ടായിരുന്നു. അവിടത്തെക്കാള്‍ എത്രയോ സുഖമുള്ള 
അവസ്ഥയാണ്‌ ഇവിടത്തേത്. ഇവിടത്തെ മണ്ണ് പൂമെത്ത 
പോലെ കിടക്കുകയല്ലേ? 
കേശവന്‍ :- എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് 
ഒരു റിക്ഷാ വാങ്ങി കാഴ്ച വയ്ക്കുക എന്നത്.
ഗുരുദേവന്‍ :- റിക്ഷാ വാങ്ങുമ്പോള്‍ അതു വലിക്കാന്‍ ആളു 
വേണ്ടേ? ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ റിക്ഷയില്‍ 
ഇരുത്തി വലിച്ചു കൊണ്ടു പോകുന്നത് നന്നല്ല. അത് 
പാപമാണ്. 
കേശവന്‍ :- തൃപ്പാദങ്ങളെ ആ റിക്ഷയിലിരുത്തി വലിക്കുമ്പോള്‍ 
ഞങ്ങള്‍ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കില്‍ ആ 
പാപം തീരുമെന്നാണ് ഞങ്ങളുടെ വിശ്വാസം. 
ഗുരുദേവന്‍ :- വിശ്വാസം രക്ഷിക്കട്ടെ.

ആ സംഭാഷണം അവിടെ അവസാനിച്ചു. തിരികെ വീട്ടിലെത്തിയ കേശവന്‍ അറിയിച്ച വിവരങ്ങള്‍ കേട്ട് കുടുംബാംങ്ങ ള്ക്കു ണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. നവീന രീതിയിലുള്ള റിക്ഷാ വാങ്ങുന്നതിനെ കുറിച്ചായിരുന്നു പിന്നീടുള്ള ആലോചന. അക്കാലത്ത് അത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം അദ്ദേഹത്തിന്‍റെ ബുദ്ധിയില്‍ ഇങ്ങനെ തെളിഞ്ഞു. “ കൊച്ചിയിലെ കമ്പനിയുമായി സംസാരിച്ചു നോക്കാം. ഒരു പക്ഷേ അവര്‍ വിദേശത്ത് നിന്നു റിക്ഷാ വരുത്തി തരും ” കയര്‍ വ്യവസായം നടത്തി വന്നിരുന്ന കേശവന്‍ മുതലാളിക്ക് കൊച്ചിയിലെ പല പ്രമുഖ കമ്പനികളുമായി അടുപ്പമുണ്ടായിരുന്നു. ഒരു കമ്പനിയോട് വിവരം അറിയിച്ചപ്പോള്‍ ജപ്പാനില്‍ നിന്ന്‍ ഒരെണ്ണം വരുത്താമോ എന്നാലോചിക്കം എന്നു മറുപടി കിട്ടി. കമ്പനിയുടെ പരിശ്രമം കൊണ്ട് അക്കാലത്ത് എഴുനൂറു രൂപ വില വരുന്ന ഒരു റിക്ഷാ വരുത്തി മുതലാളിയെ ഏല്പ്പി്ച്ചു. 

അലങ്കരിച്ച റിക്ഷാ വഞ്ചിയില്‍ കയറ്റി പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടു കൂടി ശിവഗിരിയില്‍ എത്തിച്ചു. ആഹ്ലാദ ഭരിതരായിരുന്ന ജനത ഈ കാഴ്ച കാണുവാന്‍ അവിടെ നേരത്തെ തന്നെ തടിച്ചു കൂടിയിരുന്നു. 

സുസ്മേര വദനനായ ഗുരുദേവന്‍ ഇങ്ങനെ കല്പ്പിച്ചു. 

" കേശവന്‍പണം ധാരാളം ചെലവാക്കിയിരിക്കുന്നല്ലോ. 
ഈപണംപാവപ്പെട്ടകുട്ടികളുടെവിദ്യാഭ്യാസകാര്യത്തിനുഉപയോഗിക്കാമായിരുന്നു.”

ആരും ഒരക്ഷരം മറുപടി പറഞ്ഞില്ല. നിറഞ്ഞു നിന്ന നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് വിനയാന്വിതനായി കേശവന്‍ മുതലാളി അപേക്ഷിച്ചു.

കേശവന്‍ :- ഒരു അപേക്ഷയുണ്ട്.
സ്വാമി :- എന്താണ്?
കേശവന്‍ :- തൃപ്പാദങ്ങ ള്‍ വണ്ടിയി ല്‍ കയറി ഇരിക്കണം. ഞങ്ങള്‍ 
തന്നെ ആദ്യമായി വണ്ടി വലിക്കും.
സ്വാമി :- “നിങ്ങളുടെ ആഗ്രഹം നടക്കട്ടെ.”

കേശവന്‍ മുതലാളിയും പ്രാക്കുളത്ത് പലകശ്ശേരിയില്‍ കുഞ്ഞുരാമന്‍ മുതലാളിയും കൂടി റിക്ഷാ വണ്ടി അല്പ്പം മുന്നോട്ടു വലിച്ചു നടന്നു. അക്കാലത്ത് ശിവഗിരിയുടെ മുമ്പില്‍ ഒരു മരപ്പാലം ഉണ്ടായിരുന്നു. അതു കഴിഞ്ഞപ്പോള്‍ തൃപ്പാദങ്ങള്‍ അരുളി. “ മതിയോ, ആശ സാധിച്ചില്ലേ? ഇനി വേറെ ആള്ക്കാ ര്‍ റിക്ഷാ വലിച്ചു കൊള്ളും ” 

(അവലംബം :- ശ്രീനാരായണ ഗുരുദേവന്‍ ജീവചരിത്രം - വാടയില്‍ സദാശിവന്‍ )

റിക്ഷാ ഇന്നും മണ്ഡപത്തില്‍ വളരെ പവിത്രതയോടെ ശിവഗിരിയില്‍ സൂക്ഷിച്ചു വരുന്ന കാര്യം ഏവര്ക്കും അറിവുള്ളതാണല്ലോ.

Posted by : K.g. Mohan Kunnel on Facebook Group.


0 comments:

Post a Comment