Wednesday 10 July 2013

ഫോട്ടോനോക്കി പ്രാര്‍ത്ഥിക്കാനല്ല ഗുരു ദൈവദശകം പഠിപ്പിച്ചത് -സ്വാമി സന്ദീപാനന്ദഗിരി

കൊല്ലം: ശ്രീനാരായണ ഗുരു ദൈവദശകം പഠിപ്പിച്ചത് അദ്ദേഹത്തിന്റെ ഫോട്ടോനോക്കി പ്രാര്‍ത്ഥിക്കാനല്ലെന്ന് എസ്.എന്‍. കോളേജില്‍ ശ്രീ നാരായണ സ്റ്റഡി സെന്റര്‍ ഉദ്ഘാടനച്ചടങ്ങില്‍ ദൈവദശകത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്ന സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. ദൈവദശകത്തിലൂടെ ഈശ്വരനിലേക്കും പ്രകൃതിയിലേക്കും നോക്കുവാനാണ് ഗുരു പറഞ്ഞതെന്നും പക്ഷെ നാം നോക്കുന്നത് ഗുരുവിന്റെ നേര്‍ക്കാണെന്നും സ്വാമി പറഞ്ഞു. ഈശ്വരന്‍ പ്രപഞ്ചത്തില്‍നിന്ന് ഭിന്നനല്ല. ഈശ്വരനില്‍നിന്ന് വേറിട്ട് ഒന്നിനും അസ്തിത്വമില്ല. നമ്മെ ലക്ഷ്യത്തിലേക്ക് നയിക്കുന്ന നാവികനായിട്ടാണ് ഈശ്വരനെ ഗുരു ചിത്രീകരിച്ചത്. ശ്രീനാരായണ ഗുരു വെറും സാമൂഹിക  പരിഷ്കര്‍ത്താവല്ല. അദ്ദേഹം അഗ്നിസമാനനാണ്. ആ അഗ്നിയില്‍ സമൂഹത്തിലെ ദുരാചാരങ്ങള്‍ മുഴുവന്‍ ഭസ്മമായി. ഗുരുവിനെക്കുറിച്ച് പറയാന്‍ ഈഴവനാകണമെന്നില്ല. അദ്ദേഹം ഒരുമതവും സ്ഥാപിച്ചിട്ടില്ല. ബാഹ്യപ്രതിഷ്ഠകളെ തച്ചുടച്ച് അഗ്നിസമാനനായ ഗുരുവിനെ പ്രതിഷ്ഠിക്കണമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

Posted : October 20, 2010, 4:07 am
http://enewskerala.com/index.php?id=3049&menu=keralam&view=full&article=Kollam&news=Kollam+News&date

0 comments:

Post a Comment