Wednesday, 24 July 2013

വിദ്യ അല്ല ധര്മ്മം ആണ് സര്‍വ്വശ്രേഷ്ടമായ സമ്പത്ത്.

ഏതൊരു കുട്ടിക്കും മനപ്പാഠം ആയതും, നമ്മള്‍ എല്ലാവരും പഠിച്ച ഒരു വാചകം ഉണ്ട്. “വിദ്യധനം സര്‍വ്വധനാല്‍ പ്രധാനം” എന്ന്. അര്‍ഥം വിദ്യ ആണ് ഈ ലോകത്തെ ഏറ്റവും അമൂല്യം ആയ സമ്പത്ത് എന്ന് അല്ലെ? 

അങ്ങിനെ ആണ് നിങ്ങള്‍ വിചാരിച്ചതെങ്കില്‍ തെറ്റി. വിദ്യ അല്ല “ധര്മ്മം” ആണ് സര്‍വ്വശ്രേഷ്ഠം. ഗുരുദേവന്‍റെ വചനങ്ങള്‍ നോക്കുക.

ധര്മ്മം ഏവ പരം ദൈവം
ധര്മ്മം ഏവ മഹാധനം
ധര്മ്മസര്‍വ്വത്ര വിജയീ
ഭവതു ശ്രേയസേ നൃണാം.

ഈ വരികളുടെ അര്ഥം നോക്കാം:

ധര്മ്മം തന്നെയാണ് ഈ പ്രവഞ്ചത്തിന്‍റെ സൃഷ്ടിക്കു കാരണമായ ദൈവം. ആ ധര്മ്മം തന്നെയാണ് ഏറ്റവുംവലിയ സമ്പത്തും. ധര്മ്മം എല്ലായിടത്തും വിജയം കൈവരിക്കുന്നു. ധര്മ്മം മനുഷ്യനെ മോക്ഷത്തിനു ഉപകരിക്കുമാറാകട്ടെ.

ഇന്നത്തെ ഈ ലോകത്ത് വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ കുറവായതുകൊണ്ടാണോ സമൂഹത്തില്‍ ഈ കാണുന്ന മൂല്യച്യുതിയും അധര്മ്മവും വിളയാടുന്നത്? അല്ലല്ലോ? ഗുരുദേവന്‍ ജീവിച്ചിരുന്ന കാലത്ത് ഉണ്ടായിരുന്നതിന്‍റെ എത്രയോ മടങ്ങ്‌ ഇന്ന് നമ്മുടെ ഇടയില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ ഉണ്ട്. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം. ധര്മ്മം പുലരുന്നില്ല. എവിടെ നോക്കിയാലും അധര്മ്മം പൂര്‍വ്വാധികം ശക്തിയോടെ, തലയെടുപ്പോടെ ഏറ്റവും മുന്പില്‍ത്തന്നെ ഉണ്ട്.

അധര്‍മികള്‍ കപട ധര്മ്മം പ്രസന്ഗിക്കുന്നു. മത തീവ്രവാദികള്‍ കപട മതേതരം പ്രസങ്ങിക്കുന്നു, കപട സന്യാസികള്‍ ആത്മീയത വില്‍ക്കുന്നു, വാക്കുകളിലും, ചിന്തകളിലും, പ്രവര്‍ത്തികളിലും തെറ്റുകള്‍ മാത്രമുള്ള കപട നേതാക്കളുടെ ലോകം. അവരില്ത്തന്നെ പലരും ഉന്നതബിരുദധാരികള്‍., അപ്പോള്‍ വിദ്യ അല്ല പ്രശ്നം. ആത്മീയത ഇല്ലാതെ ബന്ധങ്ങള്‍. “ധര്മ്മം” തൊട്ടു തീണ്ടാത്ത കര്മ്മങ്ങള്‍. അധാര്മികത, അതാണ്‌ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.

ഒരു സമൂഹത്തിന്‍റെ മേന്മ ആ സമൂഹം നേടിയ വിദ്യാഭ്യാസ പുരോഗതിയിലല്ല. ആ സമൂഹത്തിന്റെ ധര്മ്മ് ബോധത്തില്‍ ആണ് സമൂഹത്തിന്‍റെ മേന്മ കിടക്കുന്നത്. സര്‍വ്വസ്രെഷ്ടമായ “ധര്മ്മം” എന്ന സമ്പത്ത് ഉള്ളവരെ കൊണ്ട് നിറയുമ്പോള്‍ ആണ് നന്മ നിറഞ്ഞ സമൂഹം സൃഷ്ടിക്കപ്പെടുന്നത് . അതുകൊണ്ടാണ് ഗുരുദേവന്‍ പറഞ്ഞത് ഏറ്റവുംവലിയ സമ്പത്ത് “ധര്മ്മം” ആണെന്ന്.

0 comments:

Post a Comment