Wednesday, 24 July 2013

ഇത്‌ മനോഹരമായ ഒരു ജൈന മന്ത്രമാണ്‌.

Posted on Facebook Group by : Smt. Subha Kumari Thulasidharan

നമോ നമോ അരി  ഹന്താനാം നമോ നമോ നമോ സിദ്ധാനാം നമോ നമോ നമോ ഉപജ്ജയാനാം നമോ നമോ നമോ ലോയേ സവ്വസഹൂനാം നമോ നമോ അക്‌ശോപഞ്ച്‌ നമുക്കാരോ സവ്വപാപപനാനോ മംഗളം ച്ഛ സവ്വേശം പഥമം ഹവയ്‌ മംഗളം ഹരഹന്തേ ശരണം തവജ്ജാമീ സിദ്ധേ ശരണം തവജ്ജാമീ സാഹൂ ശരണം തവജ്ജാമീ നമോ ഹരി ഹന്താനാം നമോ നമോ നമോ സിദ്ധാനാം നമോ നമോ നമോ ഉപജ്ജയാനാം നമോ നമോ ഓം ശാന്തി ശാന്തി ശാന്തി

ഞാന്‍ ഹരിഹന്തന്മാരുടെ ചരണങ്ങളില്‍ അഭയം പ്രാപിക്കുന്നു. ജൈനന്‍മാര്‍ ഹരിഹന്തന്‍ എന്നു വിളിക്കുന്ന വ്യക്തി സ്വയം സാക്ഷാത്‌കരിക്കുകയും ആ സാക്ഷാത്‌കാരത്തില്‍ അത്രമാത്രം മുങ്ങുത്താഴുകയും അതിന്റെ സൗന്തര്യാതിരേകത്തില്‍ അത്രമാത്രം ഉത്തമനായി തീരുകയും ചെയ്‌തുകൊണ്ട്‌ ലോകത്തെ മുഴുവന്‍ മറന്നിരിക്കുന്നവനാണ്‌. ഹരിഹന്തന്‍ എന്നാല്‍ "ശത്രുവിനെ നിഗ്രഹിച്ചവന്‍" എന്നാണ്‌. ആ ശത്രു അഹം ബോധമാകുന്നു. മന്ത്രത്തിന്റെ ഒന്നാം ഭാഗം ഇതാണ്‌ വ്യക്തമാക്കുന്നത്‌.

" സ്വന്തം സത്തയെ സാക്ഷാത്‌കരിച്ച അവന്റെ പാദത്തെ ഞാന്‍ സ്‌പര്‍ശിക്കുന്നു.

രണ്ടാംഭാഗം ഇതാണ്‌.

നമോ സിദ്ധാനാം നമോ നമോ - " സ്വന്തം സത്തായിത്തീര്‍ന്നിരിക്കുന്ന അവന്റെ പാദങ്ങളില്‍ ഞാന്‍ സ്‌പര്‍ശിക്കുന്നു. ഇവിടെ ഒന്നാമത്തെയും രണ്ടാമത്തെയും തമ്മിലുള്ള വ്യത്യാസം എന്താണ്‌ ? " ഹരിഹന്തന്‍" പിന്തിരിഞ്ഞ്‌ നോക്കുന്നില്ല, ഒരുതരത്തിലുള്ള സേവനത്തെക്കുറിച്ചും അവന്‍ പരിഗണിക്കുന്നില്ല - ക്രിസ്‌ത്യാനിയോ മറ്റ്‌ ആരുടെയെങ്കിലുമോ.
"സിദ്ധന്‍" വല്ലപ്പോഴുമൊരിക്കല്‍ മുങ്ങിത്താഴുന്ന മാനവികതയ്‌ക്കുമേലേ തന്റെ കൈ നീട്ടുന്നു. എന്നാല്‍ വല്ലപ്പോഴുമൊരിക്കല്‍മാത്രം., എല്ലായ്‌പ്പോഴുമില്ല. അത്‌ അത്യാവശ്യമല്ല നിര്‍ബന്ധമല്ല അയാള്‍ക്ക്‌ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാം. അദ്ദേഹം അത്‌ ചെയ്യാം ചെയ്യാതിരിക്കാം.

മൂന്നാമത്തേത്‌

"നമോ ഉപജ്ജയാനാം നമോ നമോ" - " ഞാന്‍ ഗുരുവര്യന്മാരുടെ - ഉവജ്ജയന്‍ - പാദങ്ങളെ സ്‌പര്‍ശിക്കുന്നു.". അവരും അതുപോലെ സാക്ഷാത്‌കാരം നേടിയവരാണ്‌. എന്നാല്‍ അവര്‍ ലോകത്തെ അഭിമുഖീകരിക്കുന്നു, ലോകത്തെ സേവിക്കുന്നു. അവര്‍ ഈ ലോകത്തില്‍ ജീവിക്കുന്നു, എന്നാല്‍ അതിന്റേതൊട്ടല്ലാതാനും...... എങ്കിലും അതിനകത്തുതന്നെയാണ്‌ ഉള്ളത്‌.

നാലാമത്തേത്‌

നമോ ലോയോ സവ്വസഹൂനാം നമോ നമോ - " ഞാന്‍ എല്ലാ ആചാര്യന്മാരുടേയും പാദങ്ങളെ സ്‌പര്‍ശിക്കുന്നു." ഗുരുവര്യന്മാരും ആചാര്യന്മാരും തമ്മിലുള്ള സൂക്ഷ്‌മമായ വ്യത്യാസം ഗുരുവര്യന്‍ അറിഞ്ഞവനാണ്‌. താന്‍ അറിഞ്ഞത്‌ എന്താണോ അതാണ്‌ അദ്ദേഹം പ്രദാനം ചെയ്യുന്നത്‌.

ആചാര്യന്‍ സ്വയം അറിഞ്ഞവനില്‍നിന്ന്‌ സ്വീകരിച്ചവനാണ്‌. അത്‌ അയാള്‍ അതേപടി ലോകത്തിലേക്ക്‌ എത്തിക്കുന്നു. എന്നാല്‍ അയാള്‍ സ്വയം അറിഞ്ഞ്‌ കഴിഞ്ഞിട്ടുമില്ല. ഈ മന്ത്രത്തിന്റെ രചയിതാക്കള്‍ സ്വയം അറിഞ്ഞിട്ടില്ലാത്തവരുടെ പാദങ്ങളില്‍ പോലും സ്‌പര്‍ശിക്കുന്നത്‌ അവര്‍ സുന്ദരാത്മാക്കള്‍ ആയതുകൊണ്ടല്ലേ.

അഞ്ചാമത്തേത്‌

" സ്വയം അറിഞ്ഞിട്ടുള്ള എല്ലാവരുടേയും പാദങ്ങളില്‍ ഞാന്‍ സ്‌പര്‍ശിക്കുന്നു......" യാതൊരു വിവേചനം ഇല്ലാതെ - അത്‌ ഹിന്ദുവായാലും ജൈനനായാലും ബുദ്ധമതക്കാരായാലും ക്രിസ്‌ത്യാനിയായിലും മുഹമ്മദീയനായാലും " സ്വയം അറിഞ്ഞിട്ടുള്ള എല്ലാവരുടേയും പാദങ്ങളില്‍ സ്‌പര്‍ശിക്കുന്നു". ഈ വരിക്ക്‌ അതിന്റേതായ ഒരു വിശാലതയില്ലേ. എത്ര മനോഹരമായ ഒരു മന്ത്രം.

( ഇനി ആചാര്യനാര്‌ ഗുരു ആര്‌ എന്ന്‌ നിങ്ങള്‍ സ്വയം വിലയിരുത്തുക. )

Posted on Facebook Group by : Smt. Subha Kumari Thulasidharan


0 comments:

Post a Comment