Wednesday 24 July 2013

ഗുരുദേവ ശിഷ്യനായ ദിവ്യ ശ്രീ നിശ്ചലദാസ് സ്വാമി


ശ്രീ നാരായണ ഗുരുദേവന്റെ ശിഷ്യന്മാരിൽ അപ്രസ്തനയിരുന്ന ഒരു ശിഷ്യോത്തമനായിരുന്നു ദിവ്യ ശ്രീ നിശ്ചലദാസ് സ്വാമികൾ.അരുവിപ്പുറത്തിനു അടുത്ത് ഏകദേശം 20 km ദൂരെ അറുമാനൂർ അവിടെ വലിയതോട്ടത്തിൽ പുരാതന ഈഴവ കുടുംബത്തിൽ 1876 നവംബർ 8 നു പൂയം നാളിൽ ജനിച്ച നാരായണൻ ആണ് ,വി ,കെ .നാണു സന്യാസി ,അറുമാനൂർ നാണു ,വലിയ തോട്ടത്തിൽ സന്യാസി എന്നൊക്കെ പ്രശസ്തി നേടിയ നിശ്ചലദാസ് സ്വാമികൾ.അക്കാലത്തു ഗുരുദേവൻ അറുമാനൂർ സന്ദർശിക്കുക പതിവായിരുന്നു .അങ്ങനെ ഈ കുടുംബത്തിലും ഗുരുദേവൻ വന്നിട്ടുണ്ട് ,ഈ കുടുംബങ്ങൾ എല്ലാം പില്ക്കാലത്ത് ഗുരു ആരംഭിച്ച ലോകസംഗ്രഹ പ്രവർത്തനങ്ങളിൽ തനതായ പ്രാതിനിധ്യം വഹിക്കുകയും ചെയ്തിരുന്നു .പൊതുവെ നാണു അന്തര്മുഘനയിരുന്നു ,കുടുംബത്തിലെ കാരണവരായ കൊച്ചൻ വൈദ്യൻ ഗുരുദേവന്റെ മുൻപിൽ നാണുവിനെ നിർത്തി തൊഴുകൈകളോട് ഇങ്ങനെ പറഞ്ഞു ''പഠിത്തത്തിൽ വിമുഖനായ നാണുവിനെ തൃപ്പാതങ്ങൾ അനുഗ്രഹിക്കണം ''.സർവഞ്ഞനായ ആ സദ്ഗുരു ആകട്ടെ ഒൻപതു വയസുള്ള ആ ബാലനോട് കാരുണ്യ പൂർവ്വം ചോദിച്ചു ''നാണുവിന് നമ്മുടെ കൂടെ വരാൻ ഇഷ്ടം ഉണ്ടോ"?ആ ബാലൻ സന്തോഷത്തോടെ '' എനിക്ക് സ്വാമിയോടൊപ്പം ജീവിക്കാനാണ് ആഗ്രഹം '. തൃപാദങ്ങൾ കൊച്ചൻ വൈദ്യനോട് മൊഴിഞ്ഞു '' എന്നാൽ നാണു നമുക്കിരിക്കട്ടെ ''.അങ്ങനെ ശ്രീ നാരായണ പരമഹംസദേവൻ ആ ബാലനെ അന്തെവാസിയായി.സ്വീകരിച്ചു അരുവിപ്പുരതെക്ക്‌ കൂട്ടികൊണ്ട് പോയി .ശിഷ്യന്മാരുടെ വാസനയും യോഗ്യതയും അറിഞ്ഞു അവരെ നയിച്ചിരുന്ന ഗുരുദേവൻ ഓരോരുത്തരുടെയും പഠന കാര്യങ്ങളിൽ പ്രതേകം$ ശ്രെധിച്ചിരുന്നു.ശിവലിന്ഗ സ്വമികൾക്കും,കുമാരൻ ആശാനും ,ചൈതന്യ സ്വമികൾക്കും എന്നത് പോലെ നാണു ഭക്തനും ഹിതമറിഞ്ഞു പഠന കാര്യത്തിൽ വേണ്ട സൌകര്യങ്ങൾ ഗുരുദേവൻ ചെയ്തു കൊടുത്തു . അക്കാലത്തെ ശിഷ്യന്മാരിൽ ഓരോരുത്തരും അതാത് നിലകളിൽ മഹാ പുരുഷന്മരായി പരിലസിക്കുകയും ചെയ്തു .നാണുവിനെ ഉപരി പഠനത്തിനു കാശിയിലേക്കാണ് അയച്ചത് .അദേഹത്തോടൊപ്പം ശങ്കരനെയും( ശങ്കരൻ പരദേശി സ്വാമികൾ ) അയച്ചു .അവിടെ നിന്നും പഠനം നാണു പൂര്ത്തിയാക്കി തഞ്ചാവൂരിൽ എത്തി തമിഴ് ൽ പണ്ധിത്യവും നേടി .പിന്ന്ട് തിരികെ അരുവിപ്പുറത്തു ഗുരുവിന്റെ സന്നിധിയിൽ എത്തി .അവിടെ നിന്നും ഗുരുദേവ അഞ്ജപ്രകാരം കുന്നുംപാറ ക്ഷേത്രത്തിൽ, അവിടെ കുറച്ചു കാലം കഴിഞ്ഞു . പിന്ന്ട് തിരികെ അരുമാനൂരിലേക്ക് പോകേണ്ടതായി വന്നു ,അവിടെ അദ്ദേഹം ഒരു പാഠശാല നടത്തുകയും ചെയ്തു .നാട്ടിൽ ഒരു സിദ്ധാനായി തന്നെ അറിയപെട്ടു തുടങ്ങിയിരുന്നു .ഇദേഹം സമാധി മുൻകൂട്ടി പ്രവചിച്ചിരുന്നു .ആ സമയത്ത് തന്നെയായിരുന്നു സമാധി(1910 ജൂലൈ 24 ) 34 വയസ്സിൽ .സമാധിക്കു മുൻപേ ചാണക ഭസ്മവും ,കർപ്പൂരവും ധാരാളം അവിടെ എത്തിച്ചിരുന്നു .സമാധി അറിഞ്ഞു ധാരാളംആളുകൾ സ്വാമികളെ കാണാൻ അന്നവിടെ എത്തിയിരുന്നു . സമാധി ആയതിനു ഏതാനും ദിവസം കഴിഞ്ഞപ്പോൾ വലിയതോട്ടത്തിൽ ഗുരുദേവൻ എത്തിയത് ,ശിഷ്യന്റെ സമാധി പീഠത്തിൽ ഏതാനും നിമിഷം മൌനിയായി നിന്നു.അപ്പോൾ സമാധിക്കുള്ളിൽ നിന്നും ഹുംകാര ധ്വനിയോടെ ചില ശബ്ധേങ്ങൾ ഉയര്ന്നുവത്രേ.'' ശാന്തമായിരിക്ക് നാം എല്ലാം അറിയുന്ന്ട് '' എന്ന് ഗുരു അരുൾ ചെയ്തതായി പറയുന്നു .അവിടെ നിന്നും മടങ്ങുമ്പോൾ തൃപ്പാദങ്ങൾ ഇങ്ങനെ മൊഴിഞ്ഞു '' മുൻപൊക്കെ നാം ഇരിക്കുമ്പോൾ നിശ്ചലൻ നിൽക്കും,ഇപ്പോൾ നാം നിൽക്കുമ്പോൾ നിശ്ചലൻ ഇരിക്കുന്നു ''. ഇപ്പോൾ അവിടെ സമാധി പീഠം നല്ല രീതിയിൽ തന്നെ പണിതിരിക്കുന്നു ,കുടുംബക്കാർ തന്നെയാണ് ഇതു പണിതത് .2010 സമാധി മണ്ഡപം പുതുക്കി പണിയാൻ അതിന്റെ അടി ഭാഗം പൊട്ടിച്ചപ്പോൾ കർപ്പൂരതിന്റെയും,ഭസ്മത്തിന്റെയും fresh അയ മണം അവിടെ അകെ പരന്നു.വെട്ടു കല്ലിന്റെ സൂഷ്മസുഷിരത്തിൽ കൂടെ പുറത്തു വന്നതായിരിക്കണം ഉള്ളിലുള്ള കർപ്പൂരതിന്റെയും,ഭസ്മത്തിന്റെയും വാസന എന്ന് കരുതുന്നു .100 വർഷം മുൻപ് നിറച്ച കർപ്പൂരതിന്റെയും,ഭസ്മത്തിന്റെയും സുഖന്ധം ഇപ്പോഴും അതുപോലെ നില്ക്കുന്നത് അത്ഭുതമായി തോന്നുന്നു ,


കടപ്പാട് :ശ്രീ നാരായണ നിശ്ചലാനന്ദം (സച്ചിധാനന്ത സ്വാമി )
Posted on Facebook Group by: Siju Raj


0 comments:

Post a Comment