SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Wednesday, 31 July 2013

ഗാരി ഡേവിസ്


ശ്രീനാരായണഗുരുവിന്റെ ഒരു ജാതി, ഒരു മതം, ഒരുദൈവം മനുഷ്യന് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഏകലോകം എന്ന ആശയം വിഭാവനം ചെയ്ത് പ്രവർത്തിച്ചുവന്ന ഗാരി ഡേവിസ്, ശ്രീനാരായണഗുരുവിന്റെ ശിഷ്യൻ നടരാജഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ടാണ് ഏകലോകത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. ഇതിന്റെ ഭാഗമായി ലോകഗവൺമെന്റ് എന്ന പ്രസ്ഥാനവും തുടങ്ങിയിരുന്നു. രാഷ്ട്രീയ വേര്‍തിരിവുകളില്ലാത്ത ഒരു ലോകത്ത് യുദ്ധങ്ങളുണ്ടാവില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഇ.ബി. വൈറ്റ്, ജീന്‍ പോള്‍ സാര്‍ത്ര് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഏകലോകമെന്ന ആശയം പങ്കുവെച്ചപ്പോള്‍ ലോക പൗരന്മാരുടെ ലോക ഭരണകൂടത്തിനു തന്നെ ഡേവിസ് രൂപംനല്‍കി.

രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ ബോംബർ വിമാനത്തിന്റെ പൈലറ്റായിരുന്നു ഗാരി. ജർമ്മനിയിലെ ആശുപത്രികൾക്കുമുകളിൽ ബോംബുവർഷിക്കേണ്ടിവന്നതിൽ മനംനൊന്ത് 1948 മെയ് 25ന് പാരിസിലെ അമേരിക്കന്‍ എംബസിയിലെത്തി അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചുകൊണ്ട് താൻ ലോകപൗരനാണെന്ന് പ്രഖ്യാപിച്ചു. ലോക പൗരത്വത്തിനു വാദിച്ച ആദ്യ വ്യക്തി ഡേവിസ് അല്ലെങ്കിലും അതിനുവേണ്ടി പരസ്യമായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. തുടര്‍ന്നുള്ള ദശകങ്ങള്‍ പോരാട്ടത്തിന്റേതായിരുന്നു. പൗരത്വമില്ലാത്ത കാരണത്താൽ ഒരു രാജ്യത്തും പ്രവേശനം ഇല്ലാതെവന്നതിനെത്തു‌ടർന്ന് പാരീസിലെ യു. എൻ കേന്ദ്രത്തിനുള്ളിൽ കൂടാരമടിച്ച് താമസിച്ചു. ഫ്രാൻസ് സർക്കാർ അദ്ദേഹത്തെ അമേരിക്കയിലേക്ക് തിരികെ നാടുകടത്തി. ആ യാത്രയിൽ കപ്പലിൽവച്ചാണ് നടരാജഗുരുവിനെ പരിചയപ്പെടുന്നത്. ലോകത്തെ ഒന്നായി കാണുന്നത് തെറ്റാണോ എന്നു ചോദിച്ചപ്പോൾ അത് തെറ്റാണെങ്കിൽ എന്റെ ഗുരു പഠിപ്പിച്ചതും തെറ്റായിവരും എന്നായിരുന്നു നടരാജഗുരുവിന്റെ പ്രതികരണം. അങ്ങനെയാണ് ഗാരി ഡേവിസ് നടരാജഗുരുവിന്റെ ഗുരുവായ ശ്രീനാരായണഗുരുവിനെക്കുറിച്ച് അറിയുന്നത്. അതിനുശേഷം ഗാരി വേൾഡ് പാസ്പോർട്ട് ഉണ്ടാക്കി ആവശ്യക്കാർക്ക് അയച്ചുകൊടുത്തു. ഈ പാസ്പോർട്ടിന്റെ നിയമസാധുത ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചിട്ടുള്ള യു. എൻ ചാർട്ടറിലെ വകുപ്പുകൾ തന്നെയാണ്. പക്ഷേ, ലോക പാസ്പോർട്ടുമായി സഞ്ചരിച്ച ഗാരി നിരവധി രാജ്യങ്ങളിൽ ജയിലിൽ കിടന്നു. ഇന്ത്യയിലെത്തി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനും ലോക പാസ്പോർട്ട് കൊടുത്തു. നെഹ്രു ഗാരിക്ക് ആശയപരമായ പിന്തുണ നല്കിയിരുന്നു. പല തവണ ഇന്ത്യ സന്ദർശിച്ച ഗാരി നടരാജഗുരുവിനു ശേഷം ശിഷ്യൻ ഗുരു നിത്യചൈതന്യ യതിയുമായും പിന്നീട് ഗുരു മുനി നാരായണപ്രസാദുമായും അടുത്ത ബന്ധം പുലർത്തി. ദി വേൾഡ് ഈസ് മൈ കൺട്രി, പാസ്പോർട്ട് ടു ഫ്രീഡം, വേൾഡ് ഗവൺമെന്റ് റെഡി ഓർ നോട്ട്, ഡിയർ വേൾഡ് എ ഗ്ളോബൽ ഒഡിസി എന്നിവയാണ് പ്രധാന കൃതികൾ.

അര്‍ബുദ രോഗത്തോടു പോരാടുമ്പോള്‍ പോലും അദ്ദേഹം സജീവ ജീവതം നയിച്ചു. മരിക്കുന്നതു വരെ അതു തുടരുകയും ചെയ്തു.  2013 ജൂലൈ  31-നു‍ ഗാരി ഡേവിസ് അതിര്‍വരമ്പുകളില്ലാത്ത ലോകത്തേക്ക് യാത്രയായി.




Tuesday, 30 July 2013

ആരാണ് നല്ല ഭ്രാന്തന്‍?

ഗാരി ഡേവിസിനെക്കുറിച്ച് അമേരിക്കന്‍ സര്‍ക്കാരിനോട് ചോദിച്ചാല്‍, "നല്ല ഒന്നാന്തരം ഭ്രാന്തന്‍" എന്നേ പറയൂ. മറ്റുരാജ്യങ്ങളും അതുതന്നെ പറയാനാണ് സാധ്യത. ഒരു രാജ്യത്തുതന്നെ അധികാരം പങ്കിടുമ്പോള്‍ അടിയാണ്. അപ്പോഴാണ് ലോകത്താകെ ഒരു ഗവണ്‍മെന്റ് മതിയെന്ന് വാദിക്കുന്നത്. ഭ്രാന്തെന്നല്ലാതെ എന്തുപറയും? 

ഈ ചോദ്യം ഗാരി ഡേവിസിനോട് തന്നെ ചോദിച്ചാല്‍ "ഞാനൊരു ഗുരുഭക്തന്‍" എന്നാകും മറുപടി. ആരാണ്  ഇപ്പറഞ്ഞ ഗുരു?

"ശ്രീനാരായണഗുരു"

ഗാരി ഡേവിസ് ഗുരുഭക്തന്‍ ആയതിനുപിന്നിലെ കഥ കുറച്ചു പഴയതാണ്. കഥയുടെ ആദ്യഭാഗത്ത് ഗാരി ഒരു അമേരിക്കന്‍ പോര്‍വിമാന പൈലറ്റായിരുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് ജര്‍മ്മനിക്കുമുകളില്‍ ബോംബുവര്‍ഷിച്ച പോരാളി. താന്‍ ബോംബിട്ടു നശിപ്പിച്ച ഇടങ്ങള്‍ ബൈനോക്കുലറിലൂടെ കണ്ടപ്പോള്‍ കലിംഗയുദ്ധഭൂമിയിലൂടെ കടന്നുപോയ അശോകനെപ്പോലെ ഗാരി അതീവ ദു:ഖിതനായി. തനിക്കോ തന്റെ രാജ്യത്തിനോ ഒരു ദ്രോഹവും ചെയ്യാത്ത പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പാവപ്പെട്ട തൊഴിലാളികളും വെന്തുവെണ്ണീറായി കിടക്കുന്നു. താനിനി ബോംബിടില്ല എന്ന് ഗാരി സര്‍ക്കാരിനെ അറിയിച്ചു. പട്ടാളക്കോടതി അദ്ദേഹത്തെ തടവിലിട്ടു. വിമുക്തനായപ്പോള്‍ ഗാരി നേരേ പോയത് ജര്‍മ്മനിയിലേക്ക.് താന്‍ ബോംബിട്ടുനശിപ്പിച്ച ഇടങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്കൊപ്പംകൂടി. 1948 ല്‍ അദ്ദേഹം അമേരിക്കന്‍ പൌരത്വം ഉപേക്ഷിച്ചു. ഇനി ഒരു രാജ്യത്തിന്റെയും പൌരത്വംവേണ്ടെന്ന് തീരുമാനിച്ചു. താന്‍ ലോകപൌരനാണെന്ന് ഗാരിയുടെ പ്രഖ്യാപനംകേട്ട് ചിരിക്കാത്ത ഏക ഭരണാധികാരി ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. ഗാരിയുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു. പക്ഷേ ഗാരി ശരിക്കും പീഢനങ്ങള്‍ അനുഭവിച്ചു. ഒരു രാജ്യത്തും ചെല്ലാന്‍ വയ്യ. എല്ലാവരും പിടിച്ചുകെട്ടി അമേരിക്കയ്ക്ക് കൈമാറും. പൌരത്വമില്ലാത്തതിനാല്‍ അമേരിക്കയില്‍ വന്നാലും തടങ്കല്‍തന്നെ. ഒരിക്കല്‍ ഫ്രാന്‍സില്‍നിന്ന് പിടിച്ചുകെട്ടി അമേരിക്കയ്ക്ക് കൊണ്ടുപോകുംവഴിക്കാണ് കപ്പലില്‍വച്ച് ഗാരി ഒരു യഥാര്‍ത്ഥ മനുഷ്യനെക്കണ്ടത്. അത് ശ്രീനാരായണ ഗുരുശിഷ്യനായ നടരാജഗുരുവായിരുന്നു. 

" ഈ ലോകത്തുളള മനുഷ്യര്‍ എല്ലാംകൂടി ഒരു സമുദായമാണെന്നു വിശ്വസിക്കുന്നതില്‍ വല്ല തെറ്റുമുണ്ടോ?" എന്നായിരുന്നു ഗാരിയുടെ ആദ്യചോദ്യം. " അതൊരു പരമാര്‍ത്ഥമാണ്" എന്ന് നടരാജഗുരു പറഞ്ഞു.   "ഇങ്ങനെ വിശ്വസിക്കുന്നതിനാല്‍ ഞാനൊരുഭ്രാാന്തനാണെന്ന് എല്ലാവരും പറയുന്നു". ഗാരിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയിട്ട് നടരാജഗുരു കടുത്ത സ്വരത്തില്‍പറഞ്ഞു, "എങ്കില്‍ ഞാനൊരു ഭ്രാന്തനാണ്. എന്റെ ഗുരുവും ഭ്രാന്തനാണ്"

 " ആരാണ് അങ്ങയുടെ ഗുരു?"

"മനുഷ്യരെല്ലാം ഒരു ജാതിയില്‍പ്പെട്ടവരാണെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്ത ശ്രീനാരായണഗുരു". 'ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്' എന്നും 'മനുഷ്യന്റെ ജാതി മനുഷ്യത്വ'മാണെന്നും പറഞ്ഞ ഗുരുവിന്റെ ദര്‍ശനത്തില്‍ ആകൃഷ്ടനായി ഗാരി ഡേവിസ്. ഒരു ജാതിയെന്ന് ഗുരു പറയുമ്പോള്‍ നമുക്ക് ഇവിടെ അത് ഹിന്ദുമതത്തിലെ സങ്കുചിത ജാതി തിരിവിനെക്കുറിച്ച് പറഞ്ഞതായി മാത്രമേ വ്യാഖ്യാനിക്കാന്‍ കഴിഞ്ഞിട്ടുളളൂ. ലോകജനത ഒന്നാണെന്നും ലോക മനുഷ്യന്‍ ഒരു ജാതിയാണെന്നും ഉദ്ദേശിച്ചാണ് ഗുരു അത് പറഞ്ഞതെന്ന് എത്രപേര്‍ക്ക് മനസ്സിലായി? അത് മനസ്സിലായതോടെ ഗാരി ഡേവിസ് കടുത്ത ഗുരുഭക്തായി. ഗാരിയുടെ ഏകലോകവിശ്വാസത്തെ ഗുരുദേവദര്‍ശനമുപയോഗിച്ച് ഏകലോകദര്‍ശനമെന്ന മഹത്തായ തത്വചിന്തയുണ്ടാക്കികൊടുത്തു നടരാജഗുരു. അതിന്റെ തേരിലേറി ഗുരു വിഭാവനം ചെയ്ത സമത്വസുന്ദരലോകം പ്രാവര്‍ത്തികമാക്കാന്‍ ഗാരിയുടെ പ്രയത്നം തുടരുകയാണ്. ഗാരിക്കെതിരെ വ്യവസ്ഥിതിയുടെ ഇരുമ്പുചങ്ങലകളും മുറുകിത്തന്നെ തുടരുന്നു. ഗാരി ഡേവിസിന്റെ ഒരു മലയാളം പതിപ്പാണ് നാട്ടിലെ ജാതിപ്പിശാചിനെ ഓടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ഗുരുശിഷ്യനായ ആനന്ദതീര്‍ത്ഥ സ്വാമി. ജന്മനാ സവര്‍ണ്ണനായിട്ടും ദളിതരെ കൈപിടിച്ച് പൊതുസ്ഥലങ്ങളില്‍ കയറ്റിയതിന്റെ പേരില്‍ ഭ്രാന്തനെന്നുവിളിച്ചു.കിട്ടിയ അടിക്ക് കൈയും കണക്കുമില്ല. മണ്ണെണ്ണ ഒഴിച്ചു കത്തിക്കാന്‍വരെ ജാതിവാദികള്‍ ശ്രമിച്ചു. ഗുരു ശരീരത്തോടെ ഇരുന്നകാലത്തും വിപ്ളവകക്ഷികള്‍ കേരളത്തില്‍ അധികാരത്തിലിരുന്ന കാലത്തുമൊക്കെ പെരുവഴിയിലും അമ്പലനടയിലുമൊക്കെ അയിത്തജാതിക്കാരെ കൊണ്ടുചെന്നതിന്റെ പേരില്‍  ആനന്ദതീര്‍ത്ഥര്‍ അടിവാങ്ങിക്കൂട്ടി. 1987ല്‍ സമാധിയാകുമ്പോഴും അദ്ദേഹത്തിന് ജാതിരഹിത കേരളംകാണാന്‍ കഴിഞ്ഞില്ല.  അപ്പോള്‍ ഗാരി ഡേവിസിന്റെ " അതിരുകടന്ന" സ്വപ്നത്തെക്കുറിച്ച് പറയണോ? ഭ്രാന്തല്ലാതെ എന്ത് , അല്ലേ?.. ഗുരുശിഷ്യന്മാര്‍ ഇങ്ങനെയുമുണ്ട് ലോകത്ത് എന്നറിഞ്ഞാല്‍ നമ്മള്‍ക്ക് അത്ഭുതമാണ്.  ഇക്കാര്യത്തില്‍ നമ്മള്‍ വളരെ സേഫാണ്. ഗുരുഭക്തരാണോ എന്നു ചോദിച്ചാല്‍,അതെ.പക്ഷേ, വര്‍ഷത്തിലൊരിക്കല്‍ ശിവഗിരിയില്‍ ചെന്ന് ഗുരുപൂജ നടത്തുക, അല്ലെങ്കില്‍ നാട്ടിലെ ചതയദിനറാലിയില്‍ പങ്കെടുക്കുക, സമാധിക്ക് പിരിവെടുത്ത് ദാനക്കഞ്ഞി വയ്ക്കുക എന്നതിനപ്പുറമുളള ത്യാഗമൊന്നും നമുക്കുപറ്റില്ല. നല്ല ഭ്രാന്തനാകാനും വേണം ശരിയായ ത്യാഗം..

അദ്വൈതാചാര്യന്മാരും ക്ഷേത്രാരാധനയും


അദ്വൈതാചാര്യനായ ആദിശങ്കരാചാര്യര്‍ ക്ഷേത്രാരാധനയെ വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്‌. ആചാര്യസ്വാമികള്‍ തന്നെ വിഗ്രഹപ്രതിഷ്ഠകള്‍ നടത്തിയിട്ടുണ്ട്‌. ശ്രീശങ്കരന്‍, ഭാരതത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ക്ഷേത്രനിമയങ്ങള്‍ പാലിച്ചുകൊണ്ട്‌ ആരാധന നടത്തിയിട്ടുണ്ട്‌. മണ്ഡനമിശ്രനുമായുള്ള സംവാദത്തില്‍ ശ്രീശങ്കരന്‍ കര്‍ത്താവില്ലാതെ ഒന്നും ഉണ്ടാവുകയില്ലെന്നും, അതിനാല്‍ ഈ ജഗത്തിന്‌ ഒരു കര്‍ത്താവുണ്ടാകണമെന്നും അതാണ്‌ ഈശ്വരനെന്നും അഭിപ്രായപ്പെട്ടു. ഈശ്വരനെ അനുഭവവേദ്യമാക്കാന്‍ ധാരാളം സാധനാപദ്ധതികളുണ്ടെന്നും അതിലൊന്നാണ്‌ ക്ഷേത്രാരാധനയെന്നും ആചാര്യസ്വാമികള്‍ വിശ്വസിച്ചിരുന്നു. തന്റെ ദിഗ്‌വിജയയാത്രയില്‍ താന്‍ സന്ദര്‍ശിച്ച പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ പോയിദര്‍ശനം നടത്തുക എന്നത്‌ ആചാര്യസ്വാമികളുടെ പതിവായിരുന്നു. ഗോകര്‍ണത്തു ചെന്ന്‌ സമുദ്രസ്നാനം നടത്തിഗോകര്‍ണേശ്വരനെ വണങ്ങി അവിടെ മൂന്നുദിവസം ശ്രീശങ്കരന്‍ താമസിച്ച്‌ ‘ഭൂജംഗപ്രയാതം’ എന്ന സ്തോത്രം രചിച്ചു എന്ന്‌ ശങ്കരദിഗ്‌വിജയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. രാമേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ഭാഷ്യകാരന്‍ കാഞ്ചിപുരത്ത്‌ ചെന്ന്‌ അവിടെ ഒരു ദേവീക്ഷേത്രം ഭക്തന്മാരുടെ സഹകരണത്തോടെ നിര്‍മിച്ചു. തുടര്‍ന്ന്‌ ആ ക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചശേഷം ആചാര്യപാദര്‍ നിത്യപൂജ നടത്തേണ്ട വിധത്തെപ്പറ്റി പൂജാരിമാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ഉജ്ജയിനി നഗരത്തിലെത്തിയ ശ്രീശങ്കരന്‍ പ്രസിദ്ധമായ മഹാകാളേശ്വരക്ഷേത്രത്തില്‍ ചെന്ന്‌ പ്രദക്ഷിണം ചെയ്ത്‌ ശ്രീപരമേശ്വരനെ ദര്‍ശനം നടത്തിയശേഷമായിരുന്നു അവിടെയുള്ള മണ്ഡപത്തിലിരുന്ന്‌ പ്രസിദ്ധ പണ്ഡിതനായ ഭട്ടഭാസ്കരനുമായി വാദപ്രതിവാദത്തിലേര്‍പ്പെട്ടത്‌. വാദപ്രതിവാദത്തില്‍ ഭട്ടഭാസ്കരന്‍ ശ്രീശങ്കരനോട്‌ പരാജയപ്പെട്ടു. ഹിമാലയത്തിലുള്ള ബദരിനാഥ ക്ഷേത്രത്തിലെ നഷ്ടപ്പെട്ടുപോയ വിഗ്രഹത്തെ വീണ്ടെടുത്ത്‌ പുനഃപ്രതിഷ്ഠ നടത്തി പൂജാവിധികള്‍ പുനരാവിഷ്ക്കരിച്ചത്‌ കാലടീശനായിരുന്നു. മാത്രമല്ല, കേരളത്തില്‍നിന്ന്‌ പൂജാരിയെ കൊണ്ടുവന്ന്‌ ശാന്തികര്‍മത്തിനായി നിശ്ചയിച്ചത്‌ ശ്രീശങ്കരനായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വാമികള്‍ പലപ്പോഴായി ദര്‍ശനം നടത്തിയിരുന്നുവത്രേ. കാടാമ്പുഴ ദേവീക്ഷേത്രത്തില്‍ കിരാതി സ്വരൂപിണി വിലയംപ്രാപിച്ച സ്ഥാനത്ത്‌ ദേവിയെ സ്വയംഭൂവായി സങ്കല്‍പ്പിച്ച്‌ ആരാധിക്കുവാനുള്ള ഉപദേശങ്ങള്‍ നല്‍കിയത്‌ ശ്രീശങ്കരനായിരുന്നു. പൂമൂടല്‍ എന്ന ആരാധന അവിടെ ആരംഭിച്ചത്‌ ആചാര്യസ്വാമികളുടെ നിര്‍ദ്ദേശത്തോടെയായിരുന്നു.

ശ്രീശങ്കരനെ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയ ഒരു കഥയുണ്ട്‌. കാല്‍നടയായി സഞ്ചരിച്ച ശ്രീശങ്കരന്‍ ഒരിക്കല്‍ വളരെ ക്ഷീണിതനായി ഒരു അരയാല്‍ വൃക്ഷത്തണലില്‍ കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ ഒരു വഴിപോക്കന്‍ സ്വാമിക്ക്‌ ദാഹം തീര്‍ക്കാനായി ഒരു പാത്രം നിറയെ പാല്‍ ശേഖരിച്ച്‌ സമീപത്തുവെച്ച്‌ കടന്നുപോയി. ഉറക്കം ഉണര്‍ന്ന ശ്രീശങ്കരന്‍ തന്റെ അടുത്ത്‌ ഒരു പാത്രം നിറയെ പാല്‍ ഇരിക്കുന്നതു കണ്ടു. സന്തോഷപൂര്‍വം അത്‌ എടുത്ത്‌ കുടിക്കാനായി ശ്രമിച്ചപ്പോള്‍ ക്ഷീണം കാരണം സാധിക്കാതെ വന്നു. പാല്‍ എടുത്ത്‌ കുടിക്കുവാനുള്ള ശക്തിപോലും തനിക്കില്ലല്ലോ എന്ന്‌ പറഞ്ഞ്‌ സ്വാമികള്‍ സങ്കടപ്പെട്ടു. ഈ സമയത്ത്‌ അന്തരീക്ഷത്തില്‍ സ്ത്രീ ശബ്ദത്തില്‍ ഒരു അശരീരി ഉണ്ടായി. “ശങ്കരന്‌ എപ്പോഴാണ്‌ ശക്തിയെപ്പറ്റി ബോധമുണ്ടായത്‌. സര്‍വം ശിവമയം എന്നല്ലെ ഇതുവരെ പറഞ്ഞത്‌.” ഇതായിരുന്നു അശരീരി. ഇത്‌ ശ്രവിച്ച ശ്രീശങ്കരന്‌ അത്‌ പരാശക്തിയുടെ മൊഴികളാണെന്ന്‌ ബോധ്യപ്പെടുകയും ശക്തിയാണ്‌ പ്രപഞ്ചത്തെ പ്രവര്‍ത്തിപ്പിക്കുന്നതെന്ന്‌ മനസിലാക്കുകയും ചെയ്തു. ഉടനെ അവിടെ വെച്ചുതന്നെ ആദിപരാശക്തിയെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ മനോഹരമായ ഒരു കാവ്യം രചിച്ചു. അതാണ്‌ ലോകപ്രസിദ്ധമായ ‘സൗന്ദര്യലഹരി’. സൗന്ദര്യലഹരി തന്നെ ഒരു തന്ത്രശാസ്ത്രമാണ്‌. ശക്തി ആരാധനയുടെ മാഹാത്മ്യത്തെ സൗന്ദര്യലഹരിയെന്ന തന്റെ കാവ്യത്തിലൂടെ ശ്രീശങ്കരന്‍ ലോകത്തിന്‌ മനസ്സിലാക്കിക്കൊടുത്തു. മൂകാംബികയുടെ അനുഗ്രഹമാണ്‌ ഇത്തരത്തിലൊരു മഹാകാവ്യം രചിക്കാന്‍ ശ്രീശങ്കരന്‌ സാധിച്ചത്‌.

ശ്രീശങ്കരന്റെ കുടുംബപരദേവത ശ്രീകൃഷ്ണനായിരുന്നു. ആ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചത്‌ ആചാര്യപാദരായിരുന്നു. തന്റെ കുടുംബപരദേവതയെ അനുസ്മരിച്ചുകൊണ്ട്‌ ആചാര്യര്‍ “പ്രബോധനസുധാകര’ത്തില്‍ അസ്മാകം ജയന്തി കുലദേവോയദുപതി” എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. അദ്വൈത വേദാന്തം പ്രചരിപ്പിക്കുവാന്‍വേണ്ടി ശ്രീശങ്കരന്‍ ഭാരതത്തിന്റെ നാലുഭാഗത്ത്‌ മഠങ്ങള്‍ സ്ഥാപിച്ചു. കിഴക്ക്‌ പുരിയും തെക്ക്‌ ശൃംഗേരിയും പടിഞ്ഞാറ്‌ ദ്വാരകയും വടക്ക്‌ ബദരീനാഥും ആയിരുന്നു ആ മഠങ്ങള്‍. ആദ്യം മഠം സ്ഥാപിച്ചത്‌ ശൃംഗേരിയിലായിരുന്നു. കര്‍ണാടക സംസ്ഥാനത്തിലെ മംഗലാപുരം നഗരത്തില്‍നിന്ന്‌ ഏകദേശം 135 കി.മീ. അകലെയായി വടക്ക്‌ കിഴക്ക്‌ ഭാഗത്ത്‌ പശ്ചിമഘട്ട മലനിരകള്‍ക്ക്‌ സമീപം ഒഴുകുന്ന തുംഗാ നദിയുടെ തീരത്താണ്‌ ശൃംഗേരിമഠം സ്ഥിതിചെയ്യുന്നത്‌. ശ്രീശങ്കരന്‍ തന്നെയാണ്‌ ആ സ്ഥലം തിരഞ്ഞെടുത്തത്‌. ആചാര്യപാദര്‍ അവിടെ ഒരു പാറയില്‍ ശ്രീചക്രം വരച്ച്‌ ശ്രീശാരദാദേവിയുടെ ദാരു വിഗ്രഹം പ്രതിഷ്ഠിച്ചു. ശാരദാദേവിയെ പൂജിച്ചതിനുശേഷമാണ്‌ മഠത്തിന്റെ നിര്‍മാണം ആരംഭിച്ചത്‌. നിത്യവും ശാരദാക്ഷേത്രത്തില്‍ പൂജ കഴിച്ചതിനുശേഷം വേണം വേദപഠനവും പ്രചരണവും നടത്തേണ്ടതെന്ന്‌ തന്റെ ശിഷ്യന്മാരോട്‌ ശ്രീശങ്കരന്‍ നിര്‍ദ്ദേശിച്ചു. ഭഗവദ്പാദരുടെ ഈ നിര്‍ദ്ദേശം ഇന്നും അക്ഷരംപ്രതി ശൃംഗേരി മഠാധിപതി അനുസരിച്ചുവരുന്നു. തന്റെ പ്രധാന ശിഷ്യന്മാരിലൊരാളായ സുരേശ്വരാചാര്യരെയാണ്‌ പ്രഥമ ശൃംഗേരി മഠാധിപതിയായി ശ്രീശങ്കരന്‍ അവരോധിച്ചത്‌. താന്‍ നിത്യവും ആരാധിച്ചുവന്നിരുന്ന ചുവന്ന കല്ല്‌ പതിച്ച സ്ഫടിക നിര്‍മിതമായ ശ്രീമഹാഗണപതി വിഗ്രഹവും ചന്ദ്രമൗലീശ്വര വിഗ്രഹവും പിന്നീട്‌ ആചാര്യന്‍ സുരേശ്വരാചാര്യരെ ഏല്‍പ്പിച്ചു. വിഗ്രഹാരാധനയില്‍ യാതൊരപാകതയും ശ്രീശങ്കരന്‍ ദര്‍ശിച്ചില്ല എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ്‌ ഇതെല്ലാം.

അദ്വൈതദര്‍ശനത്തില്‍ ക്ഷേത്രാരാധനക്ക്‌ പ്രസക്തിയില്ല എന്ന ചില പണ്ഡിതരുടെ അഭിപ്രായം ശരിയല്ല എന്ന്‌, ശ്രീശങ്കരന്‍ ക്ഷേത്രാരാധനയോട്‌ കാണിച്ച അതീവതാല്‍പ്പര്യം വ്യക്തമാക്കുന്നു. നിരന്തരമായ സാധനയിലൂടെ സിദ്ധി ലഭിച്ച യോഗികള്‍ക്ക്‌ അത്‌ തുടര്‍ന്ന്‌ നിലനിര്‍ത്താനും സാധന അത്യാവശ്യമാണ്‌. സംഗീതത്തില്‍ പ്രശസ്തി നേടിയ വാഗേയകാരന്മാര്‍ തുടര്‍ന്നും സാധകം ചെയ്യുന്നതുപോലെയാണിത്‌. അതുപോലെ ജീവന്മുക്താവസ്ഥയിലെത്തിയവര്‍ക്കും അത്‌ നിലനിര്‍ത്താന്‍ യോഗപരിശീലനവും ധ്യാനപരിശീലനവും ക്ഷേത്രോപാസനയും അത്യാവശ്യമാണ്‌. മറ്റ്‌ മൂന്ന്‌ മഠങ്ങളിലും ദേവീദേവന്മാരുടെ വിഗ്രഹം ശ്രീശങ്കരന്‍ സ്ഥാപിച്ച്‌ ക്ഷേത്രാരധനയ്ക്ക്‌ ഊന്നല്‍ നല്‍കി. ദ്വാരകാമഠത്തിലുള്ള ക്ഷേത്രത്തിലെ ദേവന്‍ സിദ്ധേശ്വരനും, ദേവി ഭദ്രകാളിയുമാണ്‌. ബദരികാശ്രമത്തിലെ ക്ഷേത്രത്തില്‍ ശ്രീനാരായണനും പൂര്‍ണഗിരിയുമാണ്‌ ദേവനും ദേവിയും. പുരിയിലെ ഗോവര്‍ദ്ധന മഠത്തിലെ ക്ഷേത്രത്തിലുള്ള പ്രതിഷ്ഠാമൂര്‍ത്തികള്‍ ശ്രീജഗന്നാഥനും വിമലാദേവിയുമാണ്‌. ശൃംഗേരിയിലെ രാമേശ്വരക്ഷേത്രത്തില്‍ ശ്രീശാരദാദേവിക്ക്‌ പുറമേ വിഭാണ്ഡക മുനി ആരാധിച്ച ആദിവരാഹമൂര്‍ത്തിയുമുണ്ട്‌. ക്ഷേത്രാരാധന സമ്പ്രദായത്തിന്‌ മറ്റു പല കാരണങ്ങളാല്‍ ക്ഷയം സംഭവിച്ചപ്പോള്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി പുനരുജ്ജീവിപ്പിച്ചത്‌ വാസ്തവത്തില്‍ ശ്രീശങ്കരനായിരുന്നു. ഭാരതത്തിലെ മിക്ക പ്രധാനക്ഷേത്രങ്ങളിലും തീര്‍ത്ഥസ്നാനങ്ങളിലും ശ്രീശങ്കരന്‍ കാല്‍നടയായി ചെന്ന്‌ ദര്‍ശനം നടത്തിയിട്ടുണ്ട്‌. ഈ പ്രവര്‍ത്തിയിലൂടെ ക്ഷേത്രസംസ്കാരത്തിന്റെ അത്യാവശ്യകത ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ്‌ ശ്രീശങ്കരഭഗവദ്പാദര്‍ ചെയ്തത്‌. ക്ഷേത്രാചാരങ്ങള്‍ക്ക്‌ അനുസൃതമായിട്ടുതന്നെ ക്ഷേത്രദര്‍ശനം നടത്തണമെന്ന കാര്യത്തില്‍ ശ്രീശങ്കരന്‌ നിര്‍ബന്ധവുമുണ്ടായിരുന്നു.

താന്ത്രികവിഷയങ്ങള്‍ പ്രതിപാദിക്കുന്ന ‘പ്രപഞ്ചസാരതന്ത്രം’ എന്ന ഗ്രന്ഥം ശ്രീശങ്കരനാണ്‌ രചിച്ചത്‌. കൂടാതെ ദേവീദേവന്മാരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള നിരവധി സ്തോത്രങ്ങളും ശ്രീശങ്കരന്‍ രചിച്ചിട്ടുണ്ട്‌. വിഷ്ണുസഹസ്രനാമത്തിന്‌ ആചാര്യപാദര്‍ ഭാഷ്യം രചിച്ചിരുന്നു. തന്റെ ജീവിതദൗത്യം ഭംഗിയായി നിര്‍വഹിച്ചതിനുശേഷം കാശ്മീരിലെ ശാരദാക്ഷേത്രത്തിലുള്ള സര്‍വജ്ഞപീഠത്തില്‍ ആസനസ്ഥനായ ആ യുഗപുരുഷന്‍ കാലയവനികക്കുള്ളില്‍ തിരോധാനം ചെയ്തു.

Monday, 29 July 2013

DEAR ALL
WITH PROFOUND GRIEF WE REGRET TO INFORM THE SAD AND UNTIMELY DEMISE OF BROTHER OF SMT. OMANA MADHU PRESIDENT DELHI UNION VANITHA SAGHAM.

MAY GOD GIVE STRENGTH TO ALL HIS FAMILY MEMBERS, IN THIS HOUR.

Sunday, 28 July 2013

നടരാജ ഗുരുവും ശ്രീനാരായണ ഗുരുവും


പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും ശ്രീ നാരായണ ധർമ്മ പരിപാലന യോഗത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ ഡോ.പല്പു (പത്മനാഭൻ) എന്ന വിദഗ്ദ്ധ ഭിക്ഷഗ്വരന്റെ രണ്ടാമത്തെ മകനായി 1895 ഇൽ ബാംഗ്ലൂരിൽ നടരാജ ഗുരു ജനിച്ചു. തിരുവനന്തപുരത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കാൻഡി (ശ്രീലങ്ക) യിൽ നിന്നു മെട്രിക്കുലേഷൻ ചെയ്തു.മദ്രാസ് പ്രസിഡൻസി കോളെജിൽ നിന്നു ഭൂമിശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും അദ്ദേഹം ബിരുദാനന്തര ബിരുദം നേടി.മദ്രാസ് സർവകലാശാലയിൽ നിന്നു വിദ്യാഭ്യാസ മനശാസ്ത്രത്തിൽ അദ്ദേഹം ബിരുദം നേടിയ അദ്ദേഹത്തിന് പാരിസിലെ സോർബോൺ സർവകലാശാലയിൽനിന്ന് ഡി.ലിറ്റ് ലഭിച്ചു. ജനീവയിലെ അന്താരാഷ്ട്ര ഫെല്ലോഷിപ്പ് സ്കൂളിൽ അദ്ദേഹം അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചു.

അദ്ദേഹം നാരായണഗുരുവിനെ ആദ്യമായി കാണുന്നത് ബാംഗ്ലൂരിലെ തന്റെ ഭവനത്തിൽവെച്ചാണ്. പഠനത്തിനു ശേഷം അദ്ദേഹം ശ്രീനാരായണ ഗുരുവിനെ കണ്ട് ഗുരുവിന്റെ ആശ്രമത്തിൽ ചേരുവാനുള്ള തന്റെ ആഗ്രഹം അറിയിച്ചു. ശ്രീനാരായണ ഗുരു സന്യാസത്തിന്റെ ത്യാഗവും കഷ്ടതകളും പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടരാജ ഗുരുവിന്റെ ആത്മാർത്ഥതയിൽ ബോദ്ധ്യം വന്നപ്പോൾ അദ്ദേഹത്തെ ആശ്രമത്തിലെ അന്തേവാസിയായി സ്വീകരിച്ചു. ആലുവയിലെ അദ്വൈത ആശ്രമത്തിലും വർക്കല ശിവഗിരിയിലെആശ്രമത്തിലും അദ്ദേഹം തന്റെ സന്യാസത്തിന്റെ ആദ്യകാലം ചിലവഴിച്ചു. ശിവഗിരിയിൽ വെച്ച് ശ്രീനാരായണ ഗുരു നടരാജ ഗുരുവിനെ “വർക്കല ശ്രീനാരായണ ആംഗലേയ വിദ്യാലയ“ത്തിന്റെ പ്രധാനാധ്യപകനായി നിയമിച്ചു. നടരാജ ഗുരുവിന്റെ സമ്പൂർണാർപ്പണവും സ്കൂൾ നടത്തിപ്പിലെ അദ്ദേഹത്തിന്റെ വിപ്ലവകരമായ ആശയങ്ങളും ശ്രീനാരായണ ഗുരുവിന്റെ മറ്റ് പല ശിഷ്യന്മാരിൽനിന്നും എതിർപ്പുകൾ ക്ഷണിച്ചു വരുത്തി.

ശ്രീനാരായണ ഗുരുവിന്റെ മറ്റൊരു ശിഷ്യനായ സ്വാമി ബോധാനന്ദയുടെ അടുത്തേക്കു ഊട്ടിയിലേക്ക് അദ്ദേഹം പോയി. ഒരു സുഹൃത്ത് ഊട്ടിയിലെ ഫേൺ ഹില്ലിൽ ദാനം ചെയ്ത സ്ഥലത്ത് അദ്ദേഹം നാരായണ ഗുരുകുലം ആരംഭിച്ചു. ആത്മീയ പഠനത്തിനും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളുടെ പ്രചരണത്തിനുമായി നാരായണ ഗുരുകുലം നിലകൊള്ളുന്നു. നടരാജ ഗുരു അവിടെ നാലു വർഷത്തോളം കുട്ടികളെ പഠിപ്പിക്കുവാൻ ചിലവഴിച്ചു. ശ്രീനാരായണ ഗുരു ഒരിക്കൽ ഫേൺ ഹിൽ സന്ദർശിച്ച് അദ്ദേഹത്തിനു സ്ഥാപനത്തിന്റെ നടത്തിപ്പിൽ വിലപ്പെട്ട ഉപദേശങ്ങൾ നൽകി. സാമ്പത്തിക പ്രതിസന്ധിയും ചില അന്തേവാസികളുടെ വഴിവിട്ട പെരുമാറ്റവും കാ‍രണം നാരായണ ഗുരുകുലം 1927 ഇൽ അടച്ചു പൂട്ടേണ്ടി വന്നു.

നടരാജ ഗുരു വർക്കലയിൽ തിരിച്ചു പോയി ശ്രീനാരായണ ഗുരുവുമൊത്ത് ഏതാനും മാസങ്ങൾ ചിലവഴിച്ചു. ശ്രീ നാരായണ ഗുരുവിന്റെ ആരോഗ്യം മോശമാവുകയും അദ്ദേഹത്തെ ചികത്സക്കായി പല സ്ഥലങ്ങളിലും കൊണ്ടുപോവുകയും വേണ്ടിവന്ന ഈ കാലഘട്ടം ആയിരുന്നു അത്. ഈ യാത്രകളിൽ നടരാജ ഗുരു ശ്രീനാരായണ ഗുരുവിനെ അനുഗമിക്കുകയും ഇരുവരും ആശയങ്ങൾ കൈമാറുകയും ശ്രീനാരായണ ഗുരു നടരാജ ഗുരുവിന്റെ പല സംശയങ്ങളും നിവാരണം ചെയ്യുകയും ചെയ്തു. തന്റെ വിപുലമായ ശിഷ്യഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ ആവാതെ ശ്രീനാരായണ ഗുരു നടരാജ ഗുരുവിനെ ഉപരിപഠനത്തിനായി യൂറോപ്പിലേക്ക് അയച്ചു.

ലണ്ടനിലേക്കാണു അദ്ദേഹം കൊളംബോയിൽ നിന്നു യാത്ര തിരിച്ചതെങ്കിലും മാർഗ്ഗമദ്ധ്യേ അദ്ദേഹം തന്റെ നിശ്ചയം മാറ്റുകയും സ്വിറ്റ്സർലാന്റിലെ ജനീവയിൽ കപ്പലിറങ്ങുകയും ചെയ്തു. ആദ്യത്തെ കുറച്ചു കഷ്ടപ്പാടുകൾക്കു ശേഷം അദ്ദേഹത്തിനു ജനീവക്കു അടുത്തുള്ള ഗ്ലാന്റിലെ ഫെലോഷിപ് വിദ്യാലയത്തിൽ ജോലി ലഭിച്ചു. ഇവിടെ ഊർജ്ജതന്ത്ര അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടയിൽ അദ്ദേഹം ഫ്രഞ്ച് ഭാഷ പ്രാവീണ്യം നേടുകയും വിദ്യാഭ്യാസ മനശാസ്ത്രത്തിലുള്ള തന്റെ ഡോക്ടറേറ്റ് പ്രബന്ധം തയ്യാറാക്കാൻ ആരംഭിക്കുകയും ചെയ്തു. അദ്ദേഹം പ്രശസ്തമായപാരീസിലെ സോർബോൺ സർവകലാശാലയിൽ ഡോക്ടറേറ്റിനു ചേർന്നു. പ്രശസ്ത ഫ്രഞ്ച് തത്ത്വചിന്തകനായ ഹെന്രി ബെർഗ്ഗ്സൺ അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്നു. പ്രശസ്ത ചിന്തകനാ‍യ ഷാൺ ഷാക്ക് റൂസ്സോവിന്റെ പ്രബന്ധങ്ങൾ നാരായണ ഗുരുവിനെ സ്വാധീനിച്ചു. അഞ്ചു വർഷത്തെ പ്രയത്നത്തിനു ശേഷം അദ്ദേഹം വിദ്യാഭ്യാസത്തിലെ വ്യക്തി പ്രഭാവം (Le Facteur Personnel dans le Processus Educatif) എന്ന പേരിൽ തന്റെ പ്രബന്ധം സമർപ്പിച്ചു. ഗുരുശിഷ്യ ബന്ധത്തെ അടിസ്ഥാനമാക്കിയ ഈ ഗ്രന്ധത്തെ സോർബോണിലെ പ്രബന്ധ കമ്മിറ്റി സഹർഷം അംഗീകരിക്കുകയും ഏറ്റവും ഉയർന്ന മാർക്കോടെ അദ്ദേഹത്തിനു ഡി. ലിറ്റ് സമ്മാനിക്കുകയും ചെയ്തു. ജനീവയിൽ വെച്ച് സൂഫി ചതുർവാർഷികം എന്ന പ്രസിദ്ധീകരണത്തിൽ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും കുറിച്ച് “ഗുരുവിന്റെ വഴി” എന്ന ലേഖന പരമ്പര എഴുതി. ഇതു യൂറോപ്പിലെ പ്രബുദ്ധ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും റൊമെയ്ൻ റോളണ്ട് ഉൾപ്പെടെയുള്ള എഴുത്തുകാരെ സ്വാധീനിക്കുകയും ചെയ്തു. ഈ രചനകൾ നടരാജ ഗുരുവിന്റെ രചനയായ “ഗുരുവിന്റെ വാക്ക്” എന്ന പ്രശസ്ത ഗ്രന്ധത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യൂറോപ്പിലെ ഈ താമസത്തിനിടയിൽ അദ്ദേഹം ഗാന്ധിജിയെയും നെഹറുവിനെയും കണ്ടുമുട്ടി.

നടരാജ ഗുരു 1933 ഇൽ ഇന്ത്യയിൽ തിരിച്ചെത്തി. അദ്ദേഹം അദ്ധ്യാപകനായി ജോലി നോക്കുവാനായി ഇന്ത്യ മുഴുവൻ രണ്ടു വർഷത്തോളം സഞ്ചരിച്ചു. അർഹമായ ഒരു ജോലിയുടെ അഭാവത്തിൽ അദ്ദേഹം ഊട്ടിയിൽ തിരിച്ചെത്തുകയും നാരായണ ഗുരുകുലം പുനരാരംഭിക്കുകയും ചെയ്തു. ഒരു തകരക്കൂരയുൽ പതിനഞ്ചു വർഷത്തോളം താമസിച്ച് അദ്ദേഹം ഉപനിഷത്തുകളും ഭഗവദ് ഗീതയും നാരായണ ഗുരുവിന്റെ കൃതികളും പഠിച്ചു. ഈ കാലയളവിൽ ജോൺ സ്പീർസ് എന്ന സ്കോട്ട്ലാന്റുകാരൻ അദ്ദേഹത്തിന്റെ ആദ്യ ശിഷ്യനായി.

Friday, 26 July 2013

ഗുരു പുഷ്പാഞ്ജലി (നൂറ്റിയെട്ട് ഗുരുനാമ അര്‍ച്ചന )

ധ്യാനം ഒന്ന് 
*********
ഓം ഹംസഭ്യാം പരിവൃത്ത പത്രകമലേ ദിവ്യേ ജഗദ്കാരണം
വിശ്വോത്‌ കീര്‍ണ്ണമനേക ദേഹനിലയം സ്വച്ഛന്ദമാനന്ദകം
ആദ്യന്ധെകമഖന്ധചിത്ഘനരസം പൂര്‍ണ്ണം ഹൃനന്തം ശുഭം
പ്രത്യക്ഷാക്ഷര വിഗ്രഹം ഗുരുപദം ധ്യായേദ്വി ഭുംശാശ്വതം

01, ഓം ശ്രീ നാരായണ പരമ ഗുരവേ നമ :
02, ഓം സംസാരതാപശമനായ നമ:
03, ഓം മനുഷ്യ വിഗ്രഹായ നമ:
04, ഓം സത്വഗുണോത്തമായ നമ:
05, ഓം പ്രഹൃഷ്ടാത്മനേ നമ:
06, ഓം വീതരാഗ ഭയക്രോധശോക മോഹമാനസായ നമ:
07, ഓം അവ്യയായ നമ :
08, ഓം നിര്‍മ്മലായ നമ:
09, ഓം നിഗമാന്തജ്ഞായ നമ:
10, ഓം ആത്ഞാനുവര്‍ത്തിലോകായ നമ:
11, ഓം സച്ചിതാനന്ദ സ്വരൂപായ നമ:
12, ഓം അഗ്രാഹ്യായ നമ:
13, ഓം ദേഹാത്മബുദ്ധി നിഹന്ത്രേ നമ:
14, ഓം നാശിതാശേഷ കല്മഷായ നമ:
15, ഓം ഭക്തി സംയുക്തായ നമ:
16, ഓം സ്ഥൂല സൂക്ഷ്മകാരണ ശരീരാതിരിക്തായ നമ:
17, ഓം കാരുണ്യ സമ്പൂര്‍ണ്ണായ നമ:
18, ഓം ബാഹ്യ കര്‍മ്മേന്ദ്രിയാതിരിക്തായ നമ:
19, ഓം സഗുണ പൃഥ്വിവ്യാദിഭൂതോത്തരായ നമ:
20, ഓം അവസ്ഥാത്രയ സാക്ഷിണേ നമ:
21, ഓം ദേവതിര്യങ്ങ് മനുഷ്യവിച്ചിന്നാത്മനേ നമ:
22, ഓം അവബോധിത മായമയ പ്രപഞ്ചായ നമ:
23, ഓം അന്നമയാദികോശവിലക്ഷണായ നമ:
24, ഓം വര്‍ണ്ണാശ്രമാദ്യാചാരവ്യവഹാര പരാങ്ങ്മുഖായ നമ :
25, ഓം സര്‍വ്വജ്ഞായ നമ:
26, ഓം സര്‍വ്വ ശക്തായ നമ:
27, ഓം ആര്‍ത്താര്‍ത്തി ഹരണായ നമ:
28, ഓം ആനന്ദ ദായകായ നമ:
29, ഓം വാസ്തവ ജ്ഞാനതൃപ്തായ നമ:
30, ഓം ദൃക്‌ രൂപായ നമ:
31, ഓം ജഡബോധ വിവര്‍ജ്ജിതായ നമ:
32, ഓം സര്‍വ്വമുക്തായ നമ:
33, ഓം സദ്കൃത്യ ജ്ഞാനദാനോത്കര്‍ഷായ നമ:
34, ഓം അജ്ഞാന വിനാശിത വിജ്ഞാനായ നമ:
35, ഓം ഭിക്ഷാന്ന വിഭക് ത്രേ നമ :
36, ഓം യഥാര്‍ത്ഥ ജ്ഞാനദായ നമ :
37, ഓം ഭ്രാന്തിജ്ഞാന വിനാശകായ നമ :
38, ഓം ലോകവര്‍ത്തിനേ നമ:
39, ഓം വിപരീത ഗതിഹന്ത്രേ നമ:
40, ഓം സത്യമാര്‍ഗ പ്രദായകായ നമ:
41, ഓം ഭക്താമോദപ്രദായകായ നമ:
42, ഓം പൂര്‍ണ്ണാദ്വൈത നിരുപാധിക പരബ്രഹ്മവിദേ നമ :
43,ഓം ക്ഷണപ്രഭാവബുദ്ധ ഭോഗായ നമ:
44, ഓം ബാഹേന്ദ്രിയ മൃത്യുദാസീനായ നമ:
45, ഓം ആത്മ നിഷ്ഠാപരായ നമ :
46, ഓം തുഷ്ടായ നമ :
47, ഓം മായാവൃത്തിരഹിതായ നമ :
48, ഓം ആനന്ദ സ്വരൂപായ നമ:
49, ഓം ജ്ഞാനാമൃതപ്രദാത്രേ നമ:
50, ഓം സര്‍വ്വലോക പ്രപൂജിതായ നമ:
51, ഓം ഇന്ദ്രിയാര്‍ത്ഥരതിരഹിതായ നമ:
52, ഓം ആത്മാനന്ദ വിലീനാത്മനേ നമ:
53, ഓം നിഷ്കളാത്മനേ നമ:
54, ഓം ജന്മനാശരഹിതായ നമ:
55, ഓം ഉതീര്‍ണ്ണഭവാര്‍ണ്ണവായ നമ:
56, ഓം നിശ്ചലായ നമ:
57, ഓം ബ്രഹ്മ ഭിന്നവസ്തു ബോധഹീനായ നമ:
58, ഓം ശൈവാദിത ഭേദരഹിതായ നമ:
59, ഓം നിര്‍വ്വാപിത മാനസികമലായ നമ:
60, ഓം മോക്ഷോപദേശ പ്രദായ നമ:
61, ഓം ദുരാശാദി ദുര്‍ഗുണദൂരായ നമ:
62, ഓം ജന്മകാരണ പ്രദര്‍ശകായ നമ:
63, ഓം വിഷയവീചി ഭ്രാന്തശായ നാശകായ നമ:
64, ഓം ത്രികാലജ്ഞായ നമ:
65, ഓം നിവാരണ ചേതസേ നമ:
66, ഓം യോഗീന്രവര്യായ നമ:
67, ഓം കൃപാര്‍ദ്രഹൃദയായ നമ:
68, ഓം അഘൊഘ നാശകായ നമ :
69, ഓം പ്രാഗ്ഭാവദി സാക്ഷിണേ നമ:
70, ഓം ശിഷ്യാബ്ജ ഭാസ്കരായ നമ:
71, ഓം അജ്ഞാനാന്ധജ്ഞാന ദൃഷ്ടിപ്രദായകായ നമ:
72, ഓം ക്ഷണഭംഗുര വിഷയ വിരക്തായ നമ :
73, ഓം കാമാദി ജന്യഭൂതദേഹബോധായ നമ:
74, ഓം നിത്യാത്മനേ നമ :
75, ഓം പ്രകാശിത നിത്യാത്മ ബോധായ നമ:
76, ഓം അജ്ഞജന്മനിഷ്ഫല ബോധായ നമ :
77,ഓം ദര്‍ശനമാത്ര ഭഗവദ്‌ധ്യാനവാസന പ്രദായകായ നമ :
78, ഓം ദേഹമോഹവിനിര്‍മുക്തായ നമ:
79, ഓം പരാക്ഷേപ വിഹീനായ നമ:
80, ഓം ജ്ഞാനപ്രസംഗപ്രഹ്രുഷ്ടായ നമ:
81, ഓം ശ്രുതി സിദ്ധബ്രാഹ്മണായ നമ:
82, ഓം വിബോധിത വര്‍ണ്ണധര്‍മ്മായ നമ :
83, ഓം പ്രമോദിത സജ്ജനായ നമ:
84, ഓം ശുദ്ധജ്ഞാന ഘനാചാര്യായ നമ:
85, ഓം സങ്കല്‍പാര്‍ത്ഥ സര്‍വ്വലോക വീക്ഷകായ നമ:
86, ഓം നിദിദ്ധ്യാസിതവ്യായ നമ :
87, ഓം കാലത്രയ സമ്പൂര്‍ണ്ണായ നമ:
88, ഓം അഖന്ധ വസ്തു ജ്‌ഞായ നമ :
89, ഓം സര്‍വ്വോത്തമ സുഖദായ നമ:
90, ഓം പ്രാണിഹിംസാ പരാങ്ങ്മുഖായ നമ:
91, ഓം സ്നേഹസ്വരൂപായ നമ:
92, ഓം സംസാരരോഗഭിഷജേ നമ:
93, ഓം ബ്രാഹ്മണത്വാദി ജാതിരഹിതായ നമ:
94, ഓം സ്വയം പ്രകാശാഖന്ധരൂപായ നമ:
95, ഓം സത്യഗിരേ നമ:
96, ഓം ശിവായ നമ:
97, ഓം സമ്പൂര്‍ണ്ണ ചൈതന്യായ നമ:
98, ഓം സ്വായത്തമനസ്കായ നമ :
99, ഓം ധര്‍മ്മസംസ്ഥാപകായ നമ:
100,ഓം വിഷയ വിരക്തായ നമ:
101,ഓം സ്വസ്വരൂപ ജ്ഞാനഭ്രാന്തിനിവാരകായ നമ:
102,ഓം സ്വപരപ്രമോദപരകര്‍മ്മണേ നമ:
103,ഓം അകൃത്യ പരാങ്ങ്മുഖപ്രസംഗായ നമ :
104,ഓം ഭക്തവല്‍സലായ നമ :
105,ഓം സാനുഭോക്തവ്യപുണ്യ പാപബോധായ നമ:
106,ഓം പ്രീണിതാര്‍ത്തിനേ നമ :
107,ഓം വിദ്യാസംവിധേ നമ :
108,ഓം അഖന്ധ സച്ചിദാനന്ദ സ്വരൂപായ നമ :
***google Malayalam fontil ടൈപ്പ് ചെയ്തു തയ്യാറാക്കിയത് .

Posted on Facebook Group by Syam Kumar

Thursday, 25 July 2013

The Weaver With An Intellectual Mind & Divine Body And A Common But Divine Woman With Love & Devotion

By Udayabhanu Panickar

About 2200 years ago, deep in the south of bhAratham, there lived a simple and noble young woman by name Vasuki. She was the daughter of an affluent farmer, an ordinary village girl. Some say, they, Vasuki and her family, lived somewhere in the present day Chennai, which was and is actually Mylapore.

She lived near where a young weaver lived. Her Father, the farmer, who sow the weaver grow up; was very much impressed by this young weaver with Divine attributes. Therefore, He, the Father decided to give Vasuki in marriage to this weaver boy. However, the weaver boy was not that easy to be convinced to take Vasuki in marriage before a real test. Probably, un-like these days, this was a prevalent form of choice at that time. Tests were common then; as man testing a woman, his prospective wife; or the woman or her parents testing the would-be bridegroom; to see if compatibility existed between those who were being joined together. It was also common for a Guru to test a candidate for disciple, a politician being tested before getting appointed to be a minister, or a soldier getting tested before appointment. It was also common for an ordinary person to test a prospective friend before opening his heart and home for that friend. So, all were in agreement and the ‘bride-to-be’, to be was tested.

The weaver asked Vasuki to take a handful of sand and boil it into ‘cocked rice meal’ for him. She, without the slightest hesitation took up the challenge picked up the sand, cooked it into a very delicious and flavorful rice meal, and served the young man. The young weaver, satisfied by the divine attributes of Vasuki, married her and they turned out to be the best of ideal couples in the whole world; She the Divine, ideal and devoted wife; who never, disobeyed her husband, not even once. She always carried out His wishes implicitly and He the Divine, loving, caring and noble husband ever could be.

This young operate, the weaver; besides weaving cloths for which our land was famous even then, was also an accomplished intellectual and Divine Personality. He was none other than the Great Yogi, ThiruvalluvaR, who provided us with the Greatest of the ethical code of our ancestry and perhaps of the whole world, The Great ThirukkuRaL.  Some say ThiruvalluvaR was the son of one BhagavAn, a Brahmin, and Adi, a Pariah woman whom BhagavAn had married.

One legend says that it was in Madurai, the ancient capital of the kingdom we came to know as “Paandya Kingdom”, where Vasuki and ThiruvalluvaR lived. It may be so, because, Kings were the trustees of art and Culture those days and thus the Great Yogi who was a Poet also might have been or thought to have been associated with that Kingdom in Madhurai. However, really it does not matter much, where they lived. What matters is that they lived and showed us that how great family life can be, if the husband and wife are perfect for each other and also gave us “The ThirukkuRaL”.

Vasuki and ValluvaR had a perfect life. There are quite a few stories, how they complimented each other and how Devine they both were.

One day, Vasuki was drawing water, from the family well just outside the house. (Those days to fetch the water from wells a long wooden pole was setup high above the well. Then a container/bucket lowered into the well with a rope using a wheel on a pole or the pole itself as a pivotal point. Then the water-filled bucket pulled up with hand.) At the exact time, the bucket reached above ground level, and as Vasuki was to take it, ValluvaR called her to come to him. Her dedication was so high that she rushed to him, abandoning the rope. To the astonishment of all, the bucket was in midair, with full of water with no one holding the rope or anyone or anything supporting the bucket. The bucket filled with water, remained suspended in the air defying the law of gravity, until she returned.

On another time, ValluvaR was at breakfast, which consisted of cold rice from the day before (Pazhamchoru or Pazmkanji). The weaver said to his wife, "This rice is too hot to eat. It is burning my fingers!" Vasuki without any hesitation began fanning the rice and steam rose from the rice, a sign of heat, as she cooled it down for him to eat.

Another time, ValluvaR was working with his handloom at midday and dropped a needle to the floor. Even with bright sunlight shining, He called to his wife to bring a lamp so he could look for the lost needle. She immediately lit the oil lamp for her husband without the slightest of hesitation on his demand, which was seemingly unreasonable for the on lookers. Thus was her dedication and love for him, without which, the family life will not be what it should be.

ValluvaR and Vasuki lived a peaceful, loving life for a long time. They had children to delight them and family who offered them support, love and affection in their later life. As it was time for Vasuki to leave the body, which was the Temple of abode for that jeevAtman, ValluvaR asked her, if there was anything, he could do for her. Promptly the answer came, followed by a question. She said, “Yes”, “my Lord, all our life, from the very first day, you asked me to place a small cup of fresh water and a needle beside you at every meal.” “May I know, My Dear Lord, why you asked me to do this?"

ValluvaR said, “I asked for the water and needle to be kept nearby so that; if you ever spilled any food, (mostly rice then) while serving, I wanted to pick it up with the needle and rinse it with the water and eat it to avoid waste. However, my darling, you never dropped a single grain of rice in all these years. There was never an occasion to put the needle and water to use." With a fully satisfied mind, Vasuki passed on.  These stories idealize the perfect couple for a perfect family life.

Vasuki, the wife, the one with the lesser of the intellect and with the lesser knowledge of the two, kept her wifely attitude of never questioning her husband, as He was the one with better knowledge and understanding. She showed the world how a wife should conduct herself perfectly. She, not even once, in all their life, dropped a single grain of rice! Unmistakable was Vasuki and kept her side of the homily affairs perfect. In addition, ValluvaR kept fulfilling His dhaRMam, spreading the words of wisdom, through His words and deeds.

ValluvaR cremated Vasuki according to dedication and returned home. He then wrote: “0’ my beloved, who is sweeter than my daily food, 'O’ my darling, who has never even once disobeyed me, 'O’ gentle one, who rubbing my feet, would go to bed after me and rise before me every single day of our life, are You gone? How can slumber ever come again to my un-slumbering eyes?"

In ThirukkuRaL He wrote, “I now realize that her eyes produce two different effects on me. One: the look of her eyes produces pain in me; and the other, the very same eyes act as a healing balm and removes the pain.” On love, He wrote in ThirukkuRaL; “When the eyes of one convey the message of love, which eyes of the other gladly receive; of what use are the words uttered by lips.” {ThirukkuRaL 1091 and 1100}

Our Spirituality, which is actually ‘braHMavidya’, is not just a religion but the ‘Science of the Absolute’. NaTarAja Guru called it “The Science of the Absolute”, Swami VivekAnandan, called it “the Science of the soul” and ChinmayAanada Swami called it “The Science of the Self”.

Our Spiritual Masters, in fact has prescribed four legitimate goals of human life. They are dhaRMam, aRdham, kAmam and mOkSham. Though the exact meaning cannot be expressed in the language of the British, you may call these as virtue, wealth, love and liberation. Through ThirukkuRaL, ThiruvalluvaR discuss all the four in depth. He discusses everything human needs to function in the roles of the householder, the monk, the King, the merchant, the soldier, the farmer; how all should conduct their life. He discusses good conduct & the bad, wealth, business, government, politics and the building of the nation. He discusses the most important for the family life, the LOVE and the relationships of men and women. (This author is not referring to the present day term ‘relationship’).

ValluvaR also discussed the final goal of life, the MOkSham from birth & rebirth and renunciation. Through ThirukkuRaL, He carefully explains how to live a life while treading the path to that moksham.

The culture of the land portrayed by ThiruvalluvaR in ThirukkuRaL based on two principles, non-violence and a class/casteless society, as the foundation and structure and its economics.

ThirukkuRaL shows us that two centuries before the Christian era was supposed to have begun, the culture of the land of our ancestors, was based upon the non-violence and equality of all. But some Christian missionaries tried to establish that, their Bible have influenced ThirukkuRaL, and they still try doing so. They have been arguing that the ThirukkuRaL filled with such compassion, which can only be found in their bible. How can ThirukkuRaL written, more than 200 years before even the Christian era reported to have started can contain material from bible, written more than 300 years after the Christian era supposed to have started. That makes it a difference of more than500 years. The possibility is for the other way around, the bible being plagiarized from our Spiritual BOOKS. However, you could find many westerners claiming that the ThirukkuRaL was only written in first, second or even the third century ADE. Even the first mantRam of ThirukkuRaL itself is a proof against this. ThiruvalluvaR is referring to the “Absolute” in that, not as ‘God’ (KadavuL or Divam) but ‘Aadi bhagavAn’, which is the equivalent for parabrHMam.

Over and above there is a claim that ThiruvalluvaR was baptized by so-called St Thomas, of whom there is no historical proof and thus never visited our land. Even there is no historical evidence of a Christ ever living as described in the bible.

The life of Vasuki and ValluvaR gives the world a lesson that everyone has a role in this world and obeying the husband is not slavery for the female, and loving and caring for wife do not bring down the stature of husband either. It also tells us that roles of the two cannot be the same.

Success of every family depends on the relation between its members. Husband and wife being the main-stay; the “husband-wife” relation has to be based on Love and Devotion to each other; if not it must be made so; then only Family can be successful. In such a relation the husband shall be the Devan and wife the Devi. Husband should be the worshiped and the wife the worshiper; the same way the wife should be the worshiped and the husband the worshiper. Never one should be the ruler and the other ruled.

Written by and © Udayabhanu Panickar
Source : http://chinthaadhaaraksl.blogspot.in

Wednesday, 24 July 2013

ഗുരുദേവ ശിഷ്യനായ ദിവ്യ ശ്രീ നിശ്ചലദാസ് സ്വാമി


ശ്രീ നാരായണ ഗുരുദേവന്റെ ശിഷ്യന്മാരിൽ അപ്രസ്തനയിരുന്ന ഒരു ശിഷ്യോത്തമനായിരുന്നു ദിവ്യ ശ്രീ നിശ്ചലദാസ് സ്വാമികൾ.അരുവിപ്പുറത്തിനു അടുത്ത് ഏകദേശം 20 km ദൂരെ അറുമാനൂർ അവിടെ വലിയതോട്ടത്തിൽ പുരാതന ഈഴവ കുടുംബത്തിൽ 1876 നവംബർ 8 നു പൂയം നാളിൽ ജനിച്ച നാരായണൻ ആണ് ,വി ,കെ .നാണു സന്യാസി ,അറുമാനൂർ നാണു ,വലിയ തോട്ടത്തിൽ സന്യാസി എന്നൊക്കെ പ്രശസ്തി നേടിയ നിശ്ചലദാസ് സ്വാമികൾ.അക്കാലത്തു ഗുരുദേവൻ അറുമാനൂർ സന്ദർശിക്കുക പതിവായിരുന്നു .അങ്ങനെ ഈ കുടുംബത്തിലും ഗുരുദേവൻ വന്നിട്ടുണ്ട് ,ഈ കുടുംബങ്ങൾ എല്ലാം പില്ക്കാലത്ത് ഗുരു ആരംഭിച്ച ലോകസംഗ്രഹ പ്രവർത്തനങ്ങളിൽ തനതായ പ്രാതിനിധ്യം വഹിക്കുകയും ചെയ്തിരുന്നു .പൊതുവെ നാണു അന്തര്മുഘനയിരുന്നു ,കുടുംബത്തിലെ കാരണവരായ കൊച്ചൻ വൈദ്യൻ ഗുരുദേവന്റെ മുൻപിൽ നാണുവിനെ നിർത്തി തൊഴുകൈകളോട് ഇങ്ങനെ പറഞ്ഞു ''പഠിത്തത്തിൽ വിമുഖനായ നാണുവിനെ തൃപ്പാതങ്ങൾ അനുഗ്രഹിക്കണം ''.സർവഞ്ഞനായ ആ സദ്ഗുരു ആകട്ടെ ഒൻപതു വയസുള്ള ആ ബാലനോട് കാരുണ്യ പൂർവ്വം ചോദിച്ചു ''നാണുവിന് നമ്മുടെ കൂടെ വരാൻ ഇഷ്ടം ഉണ്ടോ"?ആ ബാലൻ സന്തോഷത്തോടെ '' എനിക്ക് സ്വാമിയോടൊപ്പം ജീവിക്കാനാണ് ആഗ്രഹം '. തൃപാദങ്ങൾ കൊച്ചൻ വൈദ്യനോട് മൊഴിഞ്ഞു '' എന്നാൽ നാണു നമുക്കിരിക്കട്ടെ ''.അങ്ങനെ ശ്രീ നാരായണ പരമഹംസദേവൻ ആ ബാലനെ അന്തെവാസിയായി.സ്വീകരിച്ചു അരുവിപ്പുരതെക്ക്‌ കൂട്ടികൊണ്ട് പോയി .ശിഷ്യന്മാരുടെ വാസനയും യോഗ്യതയും അറിഞ്ഞു അവരെ നയിച്ചിരുന്ന ഗുരുദേവൻ ഓരോരുത്തരുടെയും പഠന കാര്യങ്ങളിൽ പ്രതേകം$ ശ്രെധിച്ചിരുന്നു.ശിവലിന്ഗ സ്വമികൾക്കും,കുമാരൻ ആശാനും ,ചൈതന്യ സ്വമികൾക്കും എന്നത് പോലെ നാണു ഭക്തനും ഹിതമറിഞ്ഞു പഠന കാര്യത്തിൽ വേണ്ട സൌകര്യങ്ങൾ ഗുരുദേവൻ ചെയ്തു കൊടുത്തു . അക്കാലത്തെ ശിഷ്യന്മാരിൽ ഓരോരുത്തരും അതാത് നിലകളിൽ മഹാ പുരുഷന്മരായി പരിലസിക്കുകയും ചെയ്തു .നാണുവിനെ ഉപരി പഠനത്തിനു കാശിയിലേക്കാണ് അയച്ചത് .അദേഹത്തോടൊപ്പം ശങ്കരനെയും( ശങ്കരൻ പരദേശി സ്വാമികൾ ) അയച്ചു .അവിടെ നിന്നും പഠനം നാണു പൂര്ത്തിയാക്കി തഞ്ചാവൂരിൽ എത്തി തമിഴ് ൽ പണ്ധിത്യവും നേടി .പിന്ന്ട് തിരികെ അരുവിപ്പുറത്തു ഗുരുവിന്റെ സന്നിധിയിൽ എത്തി .അവിടെ നിന്നും ഗുരുദേവ അഞ്ജപ്രകാരം കുന്നുംപാറ ക്ഷേത്രത്തിൽ, അവിടെ കുറച്ചു കാലം കഴിഞ്ഞു . പിന്ന്ട് തിരികെ അരുമാനൂരിലേക്ക് പോകേണ്ടതായി വന്നു ,അവിടെ അദ്ദേഹം ഒരു പാഠശാല നടത്തുകയും ചെയ്തു .നാട്ടിൽ ഒരു സിദ്ധാനായി തന്നെ അറിയപെട്ടു തുടങ്ങിയിരുന്നു .ഇദേഹം സമാധി മുൻകൂട്ടി പ്രവചിച്ചിരുന്നു .ആ സമയത്ത് തന്നെയായിരുന്നു സമാധി(1910 ജൂലൈ 24 ) 34 വയസ്സിൽ .സമാധിക്കു മുൻപേ ചാണക ഭസ്മവും ,കർപ്പൂരവും ധാരാളം അവിടെ എത്തിച്ചിരുന്നു .സമാധി അറിഞ്ഞു ധാരാളംആളുകൾ സ്വാമികളെ കാണാൻ അന്നവിടെ എത്തിയിരുന്നു . സമാധി ആയതിനു ഏതാനും ദിവസം കഴിഞ്ഞപ്പോൾ വലിയതോട്ടത്തിൽ ഗുരുദേവൻ എത്തിയത് ,ശിഷ്യന്റെ സമാധി പീഠത്തിൽ ഏതാനും നിമിഷം മൌനിയായി നിന്നു.അപ്പോൾ സമാധിക്കുള്ളിൽ നിന്നും ഹുംകാര ധ്വനിയോടെ ചില ശബ്ധേങ്ങൾ ഉയര്ന്നുവത്രേ.'' ശാന്തമായിരിക്ക് നാം എല്ലാം അറിയുന്ന്ട് '' എന്ന് ഗുരു അരുൾ ചെയ്തതായി പറയുന്നു .അവിടെ നിന്നും മടങ്ങുമ്പോൾ തൃപ്പാദങ്ങൾ ഇങ്ങനെ മൊഴിഞ്ഞു '' മുൻപൊക്കെ നാം ഇരിക്കുമ്പോൾ നിശ്ചലൻ നിൽക്കും,ഇപ്പോൾ നാം നിൽക്കുമ്പോൾ നിശ്ചലൻ ഇരിക്കുന്നു ''. ഇപ്പോൾ അവിടെ സമാധി പീഠം നല്ല രീതിയിൽ തന്നെ പണിതിരിക്കുന്നു ,കുടുംബക്കാർ തന്നെയാണ് ഇതു പണിതത് .2010 സമാധി മണ്ഡപം പുതുക്കി പണിയാൻ അതിന്റെ അടി ഭാഗം പൊട്ടിച്ചപ്പോൾ കർപ്പൂരതിന്റെയും,ഭസ്മത്തിന്റെയും fresh അയ മണം അവിടെ അകെ പരന്നു.വെട്ടു കല്ലിന്റെ സൂഷ്മസുഷിരത്തിൽ കൂടെ പുറത്തു വന്നതായിരിക്കണം ഉള്ളിലുള്ള കർപ്പൂരതിന്റെയും,ഭസ്മത്തിന്റെയും വാസന എന്ന് കരുതുന്നു .100 വർഷം മുൻപ് നിറച്ച കർപ്പൂരതിന്റെയും,ഭസ്മത്തിന്റെയും സുഖന്ധം ഇപ്പോഴും അതുപോലെ നില്ക്കുന്നത് അത്ഭുതമായി തോന്നുന്നു ,


കടപ്പാട് :ശ്രീ നാരായണ നിശ്ചലാനന്ദം (സച്ചിധാനന്ത സ്വാമി )
Posted on Facebook Group by: Siju Raj


ഇത്‌ മനോഹരമായ ഒരു ജൈന മന്ത്രമാണ്‌.

Posted on Facebook Group by : Smt. Subha Kumari Thulasidharan

നമോ നമോ അരി  ഹന്താനാം നമോ നമോ നമോ സിദ്ധാനാം നമോ നമോ നമോ ഉപജ്ജയാനാം നമോ നമോ നമോ ലോയേ സവ്വസഹൂനാം നമോ നമോ അക്‌ശോപഞ്ച്‌ നമുക്കാരോ സവ്വപാപപനാനോ മംഗളം ച്ഛ സവ്വേശം പഥമം ഹവയ്‌ മംഗളം ഹരഹന്തേ ശരണം തവജ്ജാമീ സിദ്ധേ ശരണം തവജ്ജാമീ സാഹൂ ശരണം തവജ്ജാമീ നമോ ഹരി ഹന്താനാം നമോ നമോ നമോ സിദ്ധാനാം നമോ നമോ നമോ ഉപജ്ജയാനാം നമോ നമോ ഓം ശാന്തി ശാന്തി ശാന്തി

ഞാന്‍ ഹരിഹന്തന്മാരുടെ ചരണങ്ങളില്‍ അഭയം പ്രാപിക്കുന്നു. ജൈനന്‍മാര്‍ ഹരിഹന്തന്‍ എന്നു വിളിക്കുന്ന വ്യക്തി സ്വയം സാക്ഷാത്‌കരിക്കുകയും ആ സാക്ഷാത്‌കാരത്തില്‍ അത്രമാത്രം മുങ്ങുത്താഴുകയും അതിന്റെ സൗന്തര്യാതിരേകത്തില്‍ അത്രമാത്രം ഉത്തമനായി തീരുകയും ചെയ്‌തുകൊണ്ട്‌ ലോകത്തെ മുഴുവന്‍ മറന്നിരിക്കുന്നവനാണ്‌. ഹരിഹന്തന്‍ എന്നാല്‍ "ശത്രുവിനെ നിഗ്രഹിച്ചവന്‍" എന്നാണ്‌. ആ ശത്രു അഹം ബോധമാകുന്നു. മന്ത്രത്തിന്റെ ഒന്നാം ഭാഗം ഇതാണ്‌ വ്യക്തമാക്കുന്നത്‌.

" സ്വന്തം സത്തയെ സാക്ഷാത്‌കരിച്ച അവന്റെ പാദത്തെ ഞാന്‍ സ്‌പര്‍ശിക്കുന്നു.

രണ്ടാംഭാഗം ഇതാണ്‌.

നമോ സിദ്ധാനാം നമോ നമോ - " സ്വന്തം സത്തായിത്തീര്‍ന്നിരിക്കുന്ന അവന്റെ പാദങ്ങളില്‍ ഞാന്‍ സ്‌പര്‍ശിക്കുന്നു. ഇവിടെ ഒന്നാമത്തെയും രണ്ടാമത്തെയും തമ്മിലുള്ള വ്യത്യാസം എന്താണ്‌ ? " ഹരിഹന്തന്‍" പിന്തിരിഞ്ഞ്‌ നോക്കുന്നില്ല, ഒരുതരത്തിലുള്ള സേവനത്തെക്കുറിച്ചും അവന്‍ പരിഗണിക്കുന്നില്ല - ക്രിസ്‌ത്യാനിയോ മറ്റ്‌ ആരുടെയെങ്കിലുമോ.
"സിദ്ധന്‍" വല്ലപ്പോഴുമൊരിക്കല്‍ മുങ്ങിത്താഴുന്ന മാനവികതയ്‌ക്കുമേലേ തന്റെ കൈ നീട്ടുന്നു. എന്നാല്‍ വല്ലപ്പോഴുമൊരിക്കല്‍മാത്രം., എല്ലായ്‌പ്പോഴുമില്ല. അത്‌ അത്യാവശ്യമല്ല നിര്‍ബന്ധമല്ല അയാള്‍ക്ക്‌ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാം. അദ്ദേഹം അത്‌ ചെയ്യാം ചെയ്യാതിരിക്കാം.

മൂന്നാമത്തേത്‌

"നമോ ഉപജ്ജയാനാം നമോ നമോ" - " ഞാന്‍ ഗുരുവര്യന്മാരുടെ - ഉവജ്ജയന്‍ - പാദങ്ങളെ സ്‌പര്‍ശിക്കുന്നു.". അവരും അതുപോലെ സാക്ഷാത്‌കാരം നേടിയവരാണ്‌. എന്നാല്‍ അവര്‍ ലോകത്തെ അഭിമുഖീകരിക്കുന്നു, ലോകത്തെ സേവിക്കുന്നു. അവര്‍ ഈ ലോകത്തില്‍ ജീവിക്കുന്നു, എന്നാല്‍ അതിന്റേതൊട്ടല്ലാതാനും...... എങ്കിലും അതിനകത്തുതന്നെയാണ്‌ ഉള്ളത്‌.

നാലാമത്തേത്‌

നമോ ലോയോ സവ്വസഹൂനാം നമോ നമോ - " ഞാന്‍ എല്ലാ ആചാര്യന്മാരുടേയും പാദങ്ങളെ സ്‌പര്‍ശിക്കുന്നു." ഗുരുവര്യന്മാരും ആചാര്യന്മാരും തമ്മിലുള്ള സൂക്ഷ്‌മമായ വ്യത്യാസം ഗുരുവര്യന്‍ അറിഞ്ഞവനാണ്‌. താന്‍ അറിഞ്ഞത്‌ എന്താണോ അതാണ്‌ അദ്ദേഹം പ്രദാനം ചെയ്യുന്നത്‌.

ആചാര്യന്‍ സ്വയം അറിഞ്ഞവനില്‍നിന്ന്‌ സ്വീകരിച്ചവനാണ്‌. അത്‌ അയാള്‍ അതേപടി ലോകത്തിലേക്ക്‌ എത്തിക്കുന്നു. എന്നാല്‍ അയാള്‍ സ്വയം അറിഞ്ഞ്‌ കഴിഞ്ഞിട്ടുമില്ല. ഈ മന്ത്രത്തിന്റെ രചയിതാക്കള്‍ സ്വയം അറിഞ്ഞിട്ടില്ലാത്തവരുടെ പാദങ്ങളില്‍ പോലും സ്‌പര്‍ശിക്കുന്നത്‌ അവര്‍ സുന്ദരാത്മാക്കള്‍ ആയതുകൊണ്ടല്ലേ.

അഞ്ചാമത്തേത്‌

" സ്വയം അറിഞ്ഞിട്ടുള്ള എല്ലാവരുടേയും പാദങ്ങളില്‍ ഞാന്‍ സ്‌പര്‍ശിക്കുന്നു......" യാതൊരു വിവേചനം ഇല്ലാതെ - അത്‌ ഹിന്ദുവായാലും ജൈനനായാലും ബുദ്ധമതക്കാരായാലും ക്രിസ്‌ത്യാനിയായിലും മുഹമ്മദീയനായാലും " സ്വയം അറിഞ്ഞിട്ടുള്ള എല്ലാവരുടേയും പാദങ്ങളില്‍ സ്‌പര്‍ശിക്കുന്നു". ഈ വരിക്ക്‌ അതിന്റേതായ ഒരു വിശാലതയില്ലേ. എത്ര മനോഹരമായ ഒരു മന്ത്രം.

( ഇനി ആചാര്യനാര്‌ ഗുരു ആര്‌ എന്ന്‌ നിങ്ങള്‍ സ്വയം വിലയിരുത്തുക. )

Posted on Facebook Group by : Smt. Subha Kumari Thulasidharan


വിദ്യ അല്ല ധര്മ്മം ആണ് സര്‍വ്വശ്രേഷ്ടമായ സമ്പത്ത്.

ഏതൊരു കുട്ടിക്കും മനപ്പാഠം ആയതും, നമ്മള്‍ എല്ലാവരും പഠിച്ച ഒരു വാചകം ഉണ്ട്. “വിദ്യധനം സര്‍വ്വധനാല്‍ പ്രധാനം” എന്ന്. അര്‍ഥം വിദ്യ ആണ് ഈ ലോകത്തെ ഏറ്റവും അമൂല്യം ആയ സമ്പത്ത് എന്ന് അല്ലെ? 

അങ്ങിനെ ആണ് നിങ്ങള്‍ വിചാരിച്ചതെങ്കില്‍ തെറ്റി. വിദ്യ അല്ല “ധര്മ്മം” ആണ് സര്‍വ്വശ്രേഷ്ഠം. ഗുരുദേവന്‍റെ വചനങ്ങള്‍ നോക്കുക.

ധര്മ്മം ഏവ പരം ദൈവം
ധര്മ്മം ഏവ മഹാധനം
ധര്മ്മസര്‍വ്വത്ര വിജയീ
ഭവതു ശ്രേയസേ നൃണാം.

ഈ വരികളുടെ അര്ഥം നോക്കാം:

ധര്മ്മം തന്നെയാണ് ഈ പ്രവഞ്ചത്തിന്‍റെ സൃഷ്ടിക്കു കാരണമായ ദൈവം. ആ ധര്മ്മം തന്നെയാണ് ഏറ്റവുംവലിയ സമ്പത്തും. ധര്മ്മം എല്ലായിടത്തും വിജയം കൈവരിക്കുന്നു. ധര്മ്മം മനുഷ്യനെ മോക്ഷത്തിനു ഉപകരിക്കുമാറാകട്ടെ.

ഇന്നത്തെ ഈ ലോകത്ത് വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ കുറവായതുകൊണ്ടാണോ സമൂഹത്തില്‍ ഈ കാണുന്ന മൂല്യച്യുതിയും അധര്മ്മവും വിളയാടുന്നത്? അല്ലല്ലോ? ഗുരുദേവന്‍ ജീവിച്ചിരുന്ന കാലത്ത് ഉണ്ടായിരുന്നതിന്‍റെ എത്രയോ മടങ്ങ്‌ ഇന്ന് നമ്മുടെ ഇടയില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ ഉണ്ട്. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം. ധര്മ്മം പുലരുന്നില്ല. എവിടെ നോക്കിയാലും അധര്മ്മം പൂര്‍വ്വാധികം ശക്തിയോടെ, തലയെടുപ്പോടെ ഏറ്റവും മുന്പില്‍ത്തന്നെ ഉണ്ട്.

അധര്‍മികള്‍ കപട ധര്മ്മം പ്രസന്ഗിക്കുന്നു. മത തീവ്രവാദികള്‍ കപട മതേതരം പ്രസങ്ങിക്കുന്നു, കപട സന്യാസികള്‍ ആത്മീയത വില്‍ക്കുന്നു, വാക്കുകളിലും, ചിന്തകളിലും, പ്രവര്‍ത്തികളിലും തെറ്റുകള്‍ മാത്രമുള്ള കപട നേതാക്കളുടെ ലോകം. അവരില്ത്തന്നെ പലരും ഉന്നതബിരുദധാരികള്‍., അപ്പോള്‍ വിദ്യ അല്ല പ്രശ്നം. ആത്മീയത ഇല്ലാതെ ബന്ധങ്ങള്‍. “ധര്മ്മം” തൊട്ടു തീണ്ടാത്ത കര്മ്മങ്ങള്‍. അധാര്മികത, അതാണ്‌ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.

ഒരു സമൂഹത്തിന്‍റെ മേന്മ ആ സമൂഹം നേടിയ വിദ്യാഭ്യാസ പുരോഗതിയിലല്ല. ആ സമൂഹത്തിന്റെ ധര്മ്മ് ബോധത്തില്‍ ആണ് സമൂഹത്തിന്‍റെ മേന്മ കിടക്കുന്നത്. സര്‍വ്വസ്രെഷ്ടമായ “ധര്മ്മം” എന്ന സമ്പത്ത് ഉള്ളവരെ കൊണ്ട് നിറയുമ്പോള്‍ ആണ് നന്മ നിറഞ്ഞ സമൂഹം സൃഷ്ടിക്കപ്പെടുന്നത് . അതുകൊണ്ടാണ് ഗുരുദേവന്‍ പറഞ്ഞത് ഏറ്റവുംവലിയ സമ്പത്ത് “ധര്മ്മം” ആണെന്ന്.

Monday, 22 July 2013

ANUKAMPA DASAKAM [English Meaning]

Such Mercy that even to an ant
Would brook not the least harm to befall,
O Mercy-Maker do vouchsafe with contemplation
Which from Thy pure Presence never strays.

            Grace yields blessedness; a heart Love-empty
            Disaster spells of every kind.
            Darkness as Love's effacer and as suffering's core,
            Is seed to everything.

Grace, Love, Mercy --all the three
Stand for one same reality --Life's Star.
"He who loves is he who really lives." Do learn
These syllables nine by heart, in place of lettered charm.

            Without the gift of Grace, a mere body
            Of bone and skin and tissue foul is man
            Like water lost in desert sand,
            Like flower or fruit bereft of smell.

Those phases six that life do overtake
Invade not wisdom's pure domain;
Likewise the mercy quality, when human form has gone,
As good reputation's form endures.

            That Dispenser of Mercy, could He not be that reality
            Who proclaiming words of supreme import, the chariot drives,
            Or compassion's ocean, ever impatient for all creation,
            Or who in terms clear non-dual wisdom expounds, the Guru?

In human semblance here is He a divinity,
Or perhaps the law of right in sacred human form?
Is He the pure begotten Son of the Lord Most High?
Or kindly Prophet Nabi, pearl and gem in one?

            Is He that soul personified who with holy ashes once
            Fever drove away and many wonders worked?
            Or yet that other of psychic power who wandering in agony,
            Allayed His ventral distress even with song?

Else is He that sage of crowning fame who uttered once again
That holy script already known and writ in Hara's name?
Or He devoted to the value of the Lord Supreme
Who here departed bodily ere life for him was stilled?

            Dealing bounty here on earth and taking human form
            Is He that Kama-Dhenu cow of all-providing good?
            Or perhaps that wonder-tree of heaven supreme,
            The Deva-Taru which to each its gifts bestows?

Source : http://www.sreenarayanalokam.com/popup_pages_others/anukampadasakam_english/index.html

ഗുരുപൂര്‍ണ്ണിമ - എന്റെ ജീവിതത്തിന്‌ ധന്യതയേകിയ പുണ്യദിനം

By Subha Kumari Thulasidharan

ഞാന്‍ ഇന്ന്‌ ധന്യയാണ്‌. എന്റെ ജീവിതം ശാന്തിയുടേയും ജ്ഞാനത്തിന്റേയും പുണ്യലോകത്തിലേക്ക്‌ ഒഴുകിയിറങ്ങിക്കൊണ്ടിരിക്കുന്നു. ഗുരുദേവന്‍ മൊഴിഞ്ഞ ആത്മസുഖം എന്തെന്ന്‌ ഞാന്‍ അനുഭവിക്കുന്നു. അതിന്‌ നിമിത്തമായതും ആ പുണ്യാത്മാവിന്റെ വിശ്വജ്ഞാനകൃതിയായ ആത്മോപദേശ ശതകവും.


ഞാന്‍ അവിചാരിതമായാണ്‌ ആ മഹത്‌ഗ്രന്ഥം വായിക്കാന്‍ ഇടയായത്‌. വായിക്കുന്തോറും ഏതോ ഉണര്‍വിന്റെ ലോകത്തിലേക്ക്‌ മെല്ലെമെല്ലേ അടുക്കുന്നതായി തോന്നു. ഭൗതികലോകത്തിന്റെ മാസ്‌മരികതയില്‍ രമിച്ച്‌ ആര്‍ഭാടങ്ങളുടെ സുഖഭോഗങ്ങള്‍ ആവോളം അനുഭവിച്ച എന്റെ മനസ്സിനെ ശാന്തിയുടെ അവാച്യമായ കുളിര്‍ത്തെന്നല്‍ തഴുകിയപ്പോള്‍ ഞാന്‍ അന്നേവരെ അനുഭവിച്ച ആര്‍ഭാടസുഖങ്ങള്‍ നശ്വരമായി തോന്നി. പെട്ടെന്ന്‌ ആ പുസ്‌തകത്തിന്റെ രചയിതാവ്‌ ആരെന്ന്‌ തിരഞ്ഞു. ആദ്യപേജ്‌ മറിച്ചുനോക്കി... 



സ്വാമിസുധി...



ആ നാമം എന്റെ മനസ്സില്‍ ഗുരുസ്ഥാനത്തേക്ക്‌ പ്രതിഷ്‌ഠിക്കപ്പെട്ടു. ഞാന്‍ അറിയാതെ.



പിന്നീട്‌ ഞാന്‍ ശിവഗിരിയില്‍ ചെന്ന സമയം. അവിടെ ഒരു വെള്ളവസ്‌ത്രധാരിണിയായ സ്‌ത്രീയുടെ ജനനീ നവരത്‌നമഞ്‌ജരിയുടെ പ്രഭാഷം നടക്കുന്നു. ഞാന്‍ അത്‌ ശ്രവിച്ചു. എന്റെ മനസ്സിനെ അത്‌ കീഴടക്കി. പ്രഭാഷം കഴിഞ്ഞ്‌ അവരോട്‌ പരിചയപ്പെട്ടു. അവര്‍ തിരക്കിലായിരുന്നു. എങ്കിലും അന്ന്‌ അവര്‍ നല്‍കിയ ഫോണ്‍നമ്പരില്‍ പിന്നീട്‌ ഞാന്‍ വിളിച്ചു. മറുഫോണില്‍നിന്ന്‌ ഒരു പുരുഷശബ്ദം. ഞാന്‍ ചോദിച്ചു...മാ നിത്യചേതന ഉണ്ടോ.... ആ പുരുഷശബ്ദം ശാന്തസുന്ദരവും അവാച്യവുമായ ശബ്ദത്തില്‍ മൊഴിഞ്ഞു... നിത്യ പുറത്തുപോയിരിക്കുന്നു.... പിന്നെ വിളിക്കു.. 



ഞാന്‍ തിരിച്ചു ചോദിച്ചു... അങ്ങ്‌ ആരാണ്‌... പെട്ടെന്ന്‌ മറുപടിവന്നു... ഞാന്‍ സ്വാമി സുധിയാണ്‌. 



അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിത്തരിച്ചുപോയി...എന്റെ മനസ്സിന്റെ ഗുരുപീഠത്തില്‍ പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്ന പുണ്യപുരുഷന്‍... ഹൃദയം തുറന്ന്‌ ഭക്തിയും സന്തോഷവും അടക്കാനാവാതെ ഞാന്‍ ഉറക്കെ പറഞ്ഞു.... സ്വാമീ........അവിടുന്ന്‌ എന്റെ ഗുരുവാണ്‌. ഞാന്‍ അവിടുത്തെ ഗുരുസ്ഥാനത്ത്‌ പ്രതിഷ്‌ഠിച്ചിട്ട്‌ കുറെ കാലമായി. അവിടുത്തെ കാണാനും സംസാരിക്കാനുമാണ്‌ ഞാന്‍ വിളിച്ചത്‌...



ഫോണിന്റെ മറുതലയ്‌ക്കല്‍നിന്ന്‌ ശാന്തമായ ഒരു ചിരി അത്‌ എന്റെ മനസ്സിനെ പെട്ടെന്ന്‌ ശാന്തമാക്കി. അവിടുത്തെ സമക്ഷം ചെല്ലുവാന്‍ അനുവാദവും നല്‍കി. പറഞ്ഞദിവസം ഞാന്‍ എന്റെ കുടുംബവുമൊന്നിച്ച്‌ സ്വാമിയെ ചെന്നു കണ്ടു. പിന്നീടുണ്ടായ മാറ്റം ഗുരുദേവന്റെ കാരുണ്യത്തിന്റെ കഥകളായിരുന്നു. ഞാന്‍ അറിഞ്ഞതും എന്റെ ജീവിതചര്യകളും ആഗ്രഹങ്ങളും അനുഭവങ്ങളും അന്ന്‌ സ്വാമികളോട്‌ വിശദമാക്കി. കൂടുതല്‍ അറിയാനുള്ള ആഗ്രഹങ്ങളും പറഞ്ഞു. 



പിന്നീട്‌ സ്വാമികളുടെ ആശ്രമവുമായി പലപ്പോഴും ബന്ധപ്പെടാറുണ്ടായിരുന്നു. 2012 ജൂലൈ മാസം സ്വാമിയുടെ മഠത്തില്‍നിന്ന്‌ ഫോണ്‍വന്നു. എനിക്ക്‌ മന്ത്രദീക്ഷ സ്വീകരിക്കാന്‍ സമയമായിരിക്കുന്നു എന്ന്‌. അതേക്കുറിച്ച്‌ ഒന്നും അറിയില്ല. എങ്കിലും എന്റെ ഗുരുനാഥന്‍ പറഞ്ഞത്‌ അനുസരിക്കും. അങ്ങനെ ഞാനും കുടുംബവും 2012 ജൂലൈമാസം 3ന്‌ സ്വാമിയുടെ ആശ്രമത്തില്‍ എത്തി. അന്ന്‌ ഗുരുപൂര്‍ണ്ണിമാ ദിനമാണ്‌. അന്ന്‌ അവിടെ വിശേഷപ്പെട്ട പല കാര്യങ്ങളും നടക്കുന്നു. ഞാന്‍ ആ പരിപാടികളില്‍ സംബന്ധിച്ചു. ഒരു പ്രത്യേക ഉണര്‍വ്വ്‌ എന്നിലുണ്ടായി.



ആ ദിനത്തിന്റെ ഒരു പുണ്യമൂഹൂര്‍ത്തത്തില്‍ സ്വാമികള്‍ പലര്‍ക്കും മന്ത്രസദീക്ഷനല്‍കിയ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. മന്ത്രദീക്ഷ രഹസ്യമാണ്‌. അത്‌ ഗുരു ശിഷ്യന്മാര്‍ക്ക്‌ മാത്രം ഒതിക്കൊടുക്കുന്നതുമാണ്‌. അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഗുരുവിനെ കണ്ടെത്തി അത്‌ ഗുരുവില്‍നിന്നും തന്നെ നേടണം. അല്ലാതെ ആരില്‍നിന്നെങ്കിലും നേടേണ്ടതുമല്ല.



മന്ത്രദീക്ഷ സ്വീകരിച്ച്‌ ഗുരുനാഥന്‍ പറഞ്ഞപ്രകാരം എല്ലാം അനുഷ്‌ഠിച്ചു അതിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും ഞാന്‍ അനുഭവിച്ചുകൊണ്ടിരുന്ന അനുഭൂതികള്‍ പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ്‌. 



സത്യത്തില്‍ ഇന്ന്‌ പലരും പറയും മത്സ്യം മാംസം, മദ്യം ഇതെല്ലാം ഉപേക്ഷിക്കണം അതിന്‌ ശ്രമിക്കണം എന്നെല്ലാം. ഇതെല്ലാം നിര്‍ബന്ധപൂര്‍വ്വം പിടിച്ചുകെട്ടി നിരോധിക്കേണ്ടതല്ല എന്ന്‌ ഞാന്‍ അനുഭവിച്ചറിഞ്ഞു. കാരണം ചെറുപ്പംമുതല്‍ ആര്‍ഭാട ജീവിതം നയിച്ചവളാണ്‌. സാഹചര്യം അതായിരുന്നു. വിദേശഭക്ഷണത്തിന്റെ രുചികള്‍ മാത്രമേ ഞാന്‍ അറിഞ്ഞിട്ടുള്ളൂ. മത്സ്യം മാംസം ഇവയില്ലാതെ ഒരു നേരവും ഭക്ഷണം കഴിക്കില്ലായിരുന്നു. ഞാന്‍ കഴിച്ച അത്ര വിവിധതരത്തിലുള്ള ഇത്തരം ഭക്ഷണങ്ങള്‍ വേറേ ആരെങ്കിലും കഴിച്ചിട്ടുണ്ടോ എന്ന്‌ സംശയം. എന്തിന്‌ ഞാന്‍ പാകം ചെയ്യുന്നപോലെ മത്സ്യവും മാംസവും മറ്റ്‌ ആരും പാകം ചെയ്യില്ല. അതെല്ലാം ചെറുപ്പംമുതലുള്ള വിദേശത്തെ ജിവിതത്തില്‍നിന്ന്‌ പരിശീലിച്ചിരുന്നു. എന്നാല്‍ മന്ത്രദീക്ഷ സ്വീകരിച്ച്‌ ഗുരുനാഥന്‍ പറഞ്ഞത്‌ അനുഷ്‌ഠിച്ചതോടുകൂടി എന്നില്‍നിന്ന്‌ ഞാന്‍ അറിയാതെ, പ്രത്യേക നിഷ്‌കര്‍ഷയോ വിരോധമോ ഇല്ലാതെ അതെല്ലാം സ്വയം നീങ്ങിപ്പോയി. ഇത്‌ ഇന്ന്‌ എന്റെ കുടുംബത്തിലുള്ളവര്‍ക്ക്‌ അത്ഭുതകരമായ കാര്യമാണ്‌. 



ഇന്ന്‌ ഈ ദിനത്തില്‍ ഞാന്‍ മന്ത്രദീക്ഷയുടെ അടുത്ത ഘട്ടത്തിനായി കാത്തിരിക്കുന്നു. അത്‌ ഗുരുനാഥന്‍ അറിയിക്കുന്നതും കാത്ത്‌. സമയമാകുമ്പോള്‍ ഗുരു അത്‌ നല്‍കും. എന്റെ ജീവിതത്തില്‍ ഒരിക്കലും ഈ ഗുരുപൂര്‍ണ്ണിമയെ മറക്കില്ല. ആ ദിനം എന്റെ ജീവിതത്തെ ധന്യമാക്കിയ ദിനമാണ്‌. ഞാന്‍ എന്നെ അറിഞ്ഞ ദിനം. എന്റെ മനസ്സ്‌ ഇന്ന്‌ വിഷയവാസനകളില്‍ രമിക്കുന്നില്ല. ഞാന്‍ ഒരു നല്ല ഭാര്യയും അമ്മയും എല്ലാമായി ഗൃഹസ്ഥയായിരിക്കുന്നതൊടൊപ്പം ആത്മസുഖത്തിന്റെ അനിര്‍വചനീയതയും അനുഭവിക്കുന്നു. കാര്യങ്ങളെ നിര്‍ദ്ദാരം ചെയ്യാന്‍ കൂടുതല്‍ കരുത്ത്‌ നേടിയിരിക്കുന്നു. ഭൗതിസ സുഖഭോഗങ്ങളും ആര്‍ഭാടങ്ങളും എന്നെ രമിപ്പിക്കുന്നില്ല. എവിടെയും സമനില നിലനിര്‍ത്താന്‍ എനിക്ക്‌ കഴിയുന്നു.



ഇത്തരം ദിനങ്ങള്‍ വരുമ്പോള്‍ പിന്നോട്ട്‌ ചിന്തിച്ചു പോകും.... ദൈവമേ.... ഞാന്‍ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ... അന്നുകണ്ട ഈ ലോകവും ഇതിലെ മായക്കാഴ്‌ചകളും സത്യത്തില്‍ ഋഷികള്‍ പറഞ്ഞ ഭ്രമങ്ങള്‍ മാത്രമല്ലേ. മരുഭൂമിയിലെ മായക്കാഴ്‌ചകള്‍... സത്യം.



ഗുരുപൂര്‍ണ്ണിമ. അതിന്റെ തത്ത്വങ്ങള്‍ എന്തുമാകട്ടെ. ഞാന്‍ ജീവിതത്തില്‍ അതിന്‌ കാണുന്ന മഹത്ത്വം എന്റെ അനുഭവത്തിന്റെ തലത്തിലുള്ളതാണ്‌.
ഗുരുപാദങ്ങളില്‍ പ്രണാമം.


Posted on Facebook Group by Subha Kumari Thulasidharan

ഗുരുപൂര്‍ണിമ

വ്യാസജയന്തിയാണ്‌ ഗുരുപൂര്‍ണിമയായി ആഘോഷിക്കുന്നത്‌. ഗുരുപരമ്പരയെന്നത്‌ മനുഷ്യകുലത്തിന്‌ മറക്കാന്‍ പാടില്ലാത്തതാണ്‌. ജീവിതത്തിന്‌ നേര്‍വഴി കാട്ടിത്തരുന്ന ഗുരുക്കന്മാര്‍ ഗുരുപരമ്പരയെ അലങ്കരിക്കുന്നു. അറിവിന്റെ വെളിച്ചം കാണിച്ചുതരുന്ന ഈ ഗുരുക്കന്മാരെ നാം മാനിക്കണം. 

വ്യാസമഹര്‍ഷിയുടെ ബ്രഹ്മസൂത്രം ശൂദ്രന്‌ ബ്രഹ്മവിദ്യ നിഷേധിക്കുന്നുവെങ്കിലും വ്യാസനെ ബ്രഹ്മവിദ്യയുടെ പരമാചാര്യനായി കണക്കാക്കണം എന്നാണ്‌ നടരാജഗുരുവിനെ പോലെയുള്ള ദാര്‍ശനികര്‍ പറഞ്ഞിരിക്കുന്നത്‌. ബ്രഹ്മവിദ്യക്ക്‌ കെട്ടുറപ്പുള്ള ഒരടിത്തറ നിര്‍മിച്ചത്‌ വ്യാസമഹര്‍ഷിയാണ്‌.

ഭഗവദ്ഗീതയിലൂടെ വ്യാസമഹര്‍ഷി പ്രദര്‍ശിപ്പിക്കുന്നത്‌ ബ്രഹ്മവിദ്യയുടെ മൂല്യനവീകരണവും പുനപ്രതിഷ്ഠയുമാണ്‌. ഗീതയിലൂടെ അദ്വൈതദര്‍ശനം മൂല്യനവീകരണം ചെയ്ത്‌ പുനഃപ്രതിഷ്ഠനടത്തിയ എല്ലാത്തരം ജീര്‍ണതകള്‍ക്കുമെതിരെ വിരല്‍ ചൂണ്ടുന്നു. ഭാരതത്തില്‍ അതിപുരാതന കാലത്ത്‌ നിലനിന്നിരുന്ന അഞ്ചുദര്‍ശനങ്ങളേയും ( ന്യായം- വൈശേഷികം,സാംഖ്യം- യോഗം, പൂര്‍വമിംമാംസ). വ്യാസന്‍ ചോദ്യം ചെയ്യുകയും വേദാന്തദര്‍ശനത്തിന്‌ ചിരപ്രതിഷ്ഠ നേടിക്കൊടുക്കുകയും ചെയ്യുന്നു. വ്യാസമഹര്‍ഷി ചോദ്യം ചെയ്ത്‌ അഞ്ച്‌ ദര്‍ശനങ്ങളും അടിസ്ഥാനപരമായി ദ്വൈത ദര്‍ശനങ്ങളാണ്‌. ഗീതയിലൂടെ വ്യാസന്‍ അദ്വൈതമാകുന്ന അമൃത്‌ പ്രദര്‍ശിപ്പിക്കുന്നു.

ആറ്‌ ദര്‍ശനങ്ങളെ ന്യായ-വൈശേഷികമെന്നും , സാംഖ്യ-യോഗമെന്നും, പൂര്‍വമീംമാംസ-ഉത്തരമീമാംസയെന്നും മൂന്ന്‌ ജോടികളായിതിരിക്കാം. ഓരോ ജോടിയെയും പ്രത്യേകമെടുത്ത്‌ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കുന്നത്‌ ജോടിയിലെ ആദ്യത്തെ ദര്‍ശനം സൈദ്ധ്യാന്തകപരമാണെങ്കില്‍ അടുത്തത്‌ പ്രായോഗികപരമാണ്‌. ഭാരതീയ ചിന്തയുടെ വളര്‍ച്ചയെ പരിശോധിച്ചാല്‍ ജോടികളായി ഇനം തിരിച്ചു വച്ച ദര്‍ശനങ്ങള്‍ പരിണമിച്ച്‌ വ്യാസന്റെ വേദാന്തദര്‍ശനത്തില്‍ എത്തിനില്‍ക്കുന്നതായി കാണാം. അനിഷേധ്യവും ആത്യന്തികവുമായ ദര്‍ശന സിദ്ധാന്തങ്ങള്‍ വേദാന്തത്തിലാണ്‌ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നത്‌. ഗീതയിലെ ഓരോ അദ്ധ്യായത്തിലൂടെയും കടന്ന്‌ പോകുമ്പോള്‍ ജീര്‍ണിച്ചുപോയ ദര്‍ശനങ്ങളുടെ മൂല്യ നവീകരണവും പുനപ്രതിഷ്ഠയും കാണാവുന്നതാണ്‌.

പരിശുദ്ധമായ തത്ത്വജ്ഞാനം അന്വേഷിക്കുമ്പോള്‍ വേദാന്തം ഒഴികെ മറ്റ്‌ ദര്‍ശനങ്ങള്‍ തള്ളപ്പെടുന്നതായി കാണാം. ന്യായദര്‍ശനം വൈദികമായ മാമുലുകളെ തൊട്ടുനില്‍ക്കുന്നു. വൈശേഷികദര്‍ശനം മതപരം എന്ന നിലയിലേക്ക്‌ തരം താണുപോയി. സാംഖ്യ-യോഗ ദര്‍ശനങ്ങളെ പരിശോധിച്ചാല്‍ സാംഖ്യം യുക്തിചിന്തക്ക്‌ പ്രാമുഖ്യം കൊടുക്കുന്നുവെങ്കിലും യോഗത്തിലേക്ക്‌ വരുമ്പോള്‍ ഈശ്വരനെ സങ്കല്‍പിക്കുകയാണ്‌. പൂര്‍വമീമാംസ വൈദികകര്‍മങ്ങളില്‍ പെട്ട്‌ ശ്വാസം മുട്ടിയ ദര്‍ശനമാണ്‌. പരിശുദ്ധമായ തത്ത്വജ്ഞാനമാണ്‌ വ്യാസന്‍ ഗീതയിലൂടെ പ്രദര്‍ശിപ്പിക്കുന്നത്‌.

ഗുരുപൂര്‍ണിമ ആഘോഷിക്കുന്ന ഈ വേളയില്‍ ദര്‍ശനങ്ങളെ മൂല്യനവീകരണം ചെയ്ത്‌ പുനപ്രതിഷ്ഠ നടത്തുന്ന അതീവസങ്കീര്‍ണമായ പ്രക്രിയയില്‍ മഹര്‍ഷി ശ്രീനാരായണന്റെ നിര്‍ണായകമായ ഇടപെടല്‍ സവിശേഷ സ്ഥാനം അര്‍ഹിക്കുന്നു. ശ്രീനാരായണഗുരുദേവന്‍ വേദാന്തത്തിന്റെ പരമോന്നതമായ ഹൃദയസ്പന്ദനം കേവലം 24 സൂത്രങ്ങള്‍കൊണ്ട്‌ ആണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. അദ്വൈതത്തിന്‌ പൂണൂല്‍ അണിയിച്ച്‌ കോലം കെട്ട കാലത്ത്‌ ഈ കാലഘട്ടത്തിന്റെ ‘വ്യാസന്‍’ ഇടപെടുന്നു. നാരായണഗുരു വേദാന്തസൂത്രത്തില്‍ പ്രദര്‍ശിപ്പിക്കുന്നു; അഥ ച ദാത്മനോ ജിജ്ഞാസുസ്തഭിദം ബ്രഹ്മൈവാഹം ( ഇനി യാതൊന്നിനെ ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ഒരുവന്‍ ആത്മാവിനെ അറിയുവാന്‍ ജിജ്ഞാസയുള്ളവനായിരിക്കുന്നത്‌ എന്ന്‌ പറയാം. അതിതാണ്‌: ഞാന്‍ ബ്രഹ്മം തന്നെയാകുന്നു.) വേദാന്തം.

Posted on Facebook by : Prithviraj E Rajan

Sunday, 21 July 2013

ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം മൂന്ന് ഭാഷകളില്‍ പുറത്തിറങ്ങുന്നു

ന്യൂഡല്‍ഹി, ബുധന്‍, 17 ജൂലൈ 2013( 15:00 IST )

ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര പരിഭാഷാ പരമ്പരയിലെ ആദ്യ മൂന്നു പുസ്‌തകങ്ങള്‍ അടുത്ത മാസം പുറത്തിറങ്ങുന്നു. തമിഴ്‌, തെലുങ്ക്‌, കന്നഡ ഭാഷകളിലാണ് ഗുരുവിന്റെ ജീവചരിത്രം പുറത്തിറങ്ങുന്നതെന്ന് പിടി തോമസ്‌ എംപി അറിയിച്ചു.

ശ്രീനാരായണ ജയന്തിയോടനുബന്ധിച്ചായിരിക്കും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2009ല്‍ പിടി. തോമസ്‌ പാര്‍ലമെന്റില്‍ ഗുരുവിന്റെ ജീവചരിത്രം 24 ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ച പ്രധാനമന്ത്രി കേന്ദ്ര സാഹിത്യ അക്കാദമിയെ പരിഭാഷപ്പെടുത്തുന്നതിന് ചുമതലപ്പെടുത്തുകയായിരുന്നു.

ഗുജറാത്തി, ഹിന്ദി, കശ്മീരി, ഇംഗിഷ്‌, ബംഗാളി, ബോഡോ, മറാഠി, ഒഡിയ, സിന്ധി ഭാഷകളിലേക്കും ജീവ ചരിത്രം പരിഭാഷപ്പെടുത്തുന്നുണ്ട്. ഇംഗിഷ്‌, ഹിന്ദി പുസ്‌തകങ്ങള്‍ പുറത്തുവന്ന ശേഷമായിരിക്കും മറ്റു ഭാഷകളിലേക്കുള്ള പരിഭാഷ നടത്തുന്നത്.
ശ്രീനാരായണ ഗുരുദേവന്, 

പണം കൊണ്ട് മാത്രം സന്തോഷം ഉണ്ടാവില്ല.


പണം കൊണ്ട് മാത്രം ആര്‍ക്കും സന്തോഷം ഉണ്ടാവില്ല. കടല്‍ക്കരയില്‍ ഒരു സന്യാസി കാലും നീട്ടി ശാന്തമായി വിശ്രമിക്കുന്നു. ആ വഴിയ്ല്‍ വന്ന ഒരു വ്യാപാരി ഇത് കണ്ടു ചോദിച്ചു. " എല്ലാവരും എന്തെങ്കിലും ജോലി ചെയ്തു ഓടി പാഞ്ഞു നടക്കുന്നു. നിങ്ങള്‍ ഇങ്ങനെ ജോലി ചെയ്യാതെ കിടക്കുന്നതെന്തു?" "ജോലി ചെയ്തിട്ടെണ്ടാണ് ഫലം?" "പണം കിട്ടും" "പണം കിട്ടിയാല്‍" "വീട് മുതലായ സൌകര്യങ്ങള്‍ ഉണ്ടാക്കാം" "അതൊക്കെ ഉണ്ടായാല്‍" "സ്വസ്ഥമായി കാലും നീട്ടി കിടക്കാമല്ലോ" സന്യാസി പൊട്ടിച്ചിരിച്ചു "ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് അത് തന്നെയല്ലേ" അദ്ധ്യാനിക്കാതെ മടിപിടിച്ചിരിക്കൂ എന്നല്ല ഇതിനര്‍ത്ഥം. സന്തോഷവും ശാന്തിയും പണം കൊണ്ട് നേടാനാവില്ല. നമ്മുടെ കാഴ്ചപ്പാടിലാണ് നമ്മുടെ സന്തോഷമുള്ളത്