Thursday, 16 May 2013
ബ്രഹ്മശ്രീ ശങ്കരാനന്ദസ്വാമികള്‍
തൃശൂരിലെ പുതുക്കാടു കോമത്തുകാടു തറവാട്ടില്‍ 1061 ല്‍ ആണ് മീനത്തില്‍ ശങ്കരന്‍ ജനിച്ചത്. ആലത്തൂര്‍ ബ്രഹ്മാനന്ദശിവയോഗിയുടെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് അമ്മയോടൊപ്പം ഗുരുദേവനെ സന്ദര്‍ശിച്ചു. 1090 ല്‍ സ്വാമികള്‍ ഗുരുദേവന്റെ ശിഷ്യപരമ്പരയിലെ കണ്ണിയായിമാറി.
1943 മുതല്‍ 1959 വരെ ശിവഗിരി മഠാധിപതിയായി. എസ്.എന്‍.ഡി.പി.യോഗവും ശിവഗിരിമഠവുമായി നടത്തിയിരുന്ന കേസ് ഒത്തുതീര്‍പ്പാക്കാനായത് ഒരു പ്രധാനസംഭവമാണ് 1954, 55, 56 എന്നീ വര്‍ഷങ്ങളില്‍ സ്വാമികളുടെ അധ്യക്ഷതയിലാണ് ഗുരുദേവജന്മശതാബ്‌ദി ആഘോഷിച്ചത്. ഗുരുദേവകൃതികള്‍ ആദ്യമായി ശിവഗിരിയില്‍ നിന്ന് പ്രസാധനം ചെയ്‌തത് ഈ കാലത്താണ്. അദ്ദേഹം 1976 ജനുവരി 12 ന് ശിവഗിരിയില്‍ സമാധിയായി.
0 comments:
Post a Comment