Tuesday, 14 May 2013

ഗുരുദേവന് നെയ്‌വിളക്ക്.

വിളക്ക് വയ്ക്കുവാന്‍ നെയ്‌ വിളക്കാണ് അത്യുത്തമം. കാരണം ജീവന്‍റെ അംശം ഒരു രീതിയിലും ഹനിക്കാതെ നമുക്ക് പ്രകൃതി നല്കു്ന്ന ഒന്നാണ് നെയ്‌. അതിനാല്‍ നെയ്‌വിളക്കില്‍ നിന്നും ഉണ്ടാകുന്ന ഊര്ജം സാത്വികം ആണ്. പ്രാണന്‍ നശിപ്പിച്ചിട്ടു ഉണ്ടാകുന്നതല്ല നെയ്‌. 

വിളക്കുകളില്‍ സാദാരണ ഉപയോഗിക്കുന്ന മറ്റ് എണ്ണകള്‍ എല്ലാം തന്നെ ഏതെങ്കിലും ഒരു കായ ഉണക്കി അത് ആട്ടി ഉണ്ടാക്കുന്നതാണ്. ഓരോ കായയും ഒരു ജീവന്‍ ആണ്. ജീവന്‍റെ വിത്തുകള്‍ ഉണക്കി ഉണ്ടാക്കുന്ന എണ്ണകള്‍ എല്ലാംതന്നെ ഒരു രീതിയില്‍ നോക്കിയാല്‍ താമസ്സികം ആകയാല്‍ അവ വെളിച്ചം മാത്രം പരത്തും, ജീവന്‍റെ ചൈതന്യം അവയില്‍ ഇല്ല, അത് നെയ്‌ വിളക്കുകളില്‍ മാത്രമേയുള്ളൂ.

ഗുരുദേവന്‍റെ വിഗ്രഹത്തിനും പടത്തിനും മുന്പില്‍ കത്തിക്കുന്ന വിളക്കുകളില്‍ കഴിവതും നെയ്‌ മാത്രം ഉപയോഗിക്കുക. ജീവന്‍റെ, അല്ലെങ്കില്‍ അറിവിന്‍റെ മാത്രം പ്രതീകമായ ഗുരുദേവന്‍റെ മുന്പില്‍ ആ ചൈതന്യത്തിന്റെ് പ്രതീകമായ നെയ്‌വിളക്കുകള്‍ മാത്രം കത്തിക്കുക.

0 comments:

Post a Comment