ശിവഗിരിയിലെ മഹാസമാധിമണ്ഡപവും ബ്രഹ്മവിദ്യാലയമന്ദിരവും സ്വന്തം ചെലവില്‍ പണികഴിപ്പിച്ച ഗുരുഭക്തനാണ് എം.പി.മുത്തേടം. ഒരിക്കല്‍ മുത്തേടം ഗുരുവിനെ കാണാന്‍ വന്നു. തനിക്ക് വരുമാനം ലഭിക്കുന്ന ഒരു തൊഴില്‍ ഇല്ലെന്നും അനുഗ്രഹിക്കണമെന്നും ഗുരുവിനോട് പറഞ്ഞു. ഗുരു നാല് വെള്ളിനാണയം കൊടുത്തു. കോന്നിമേസ്‌തരിയോടൊപ്പം റെയില്‍വേ കോണ്‍ട്രാക്‌ട് പണിയുടെ ഓവര്‍സീയറായിരുന്നു അന്ന്. ഗുരുനല്‍കിയ പണം ഉപയോഗിച്ച് അദ്ദേഹം സ്വന്തമായി കോണ്‍ട്രാക്‌ട് എടുത്തു. ആദ്യം കിട്ടിയ ലാഭം ഗുരുസമക്ഷം കാഴ്‌ചവച്ചു. അതില്‍ രണ്ട് വെള്ളിരൂപമാത്രം എടുത്ത് ബാക്കി തിരികെ കൊടുത്തു.നമുക്കുള്ളത് നിനക്കും നിനക്കുള്ളത് നമുക്കും എന്ന് അനുഗ്രഹിക്കുകയും ചെയ്‌തു. ഗുരുകാരുണ്യത്താല്‍ മുത്തേടം പിന്നീട് ലക്ഷാധിപതിയായി. മഹാസമാധിക്കു ശേഷം അനേകലക്ഷം രൂപ ചെലവ്‌ചെയ്‌ത് അദ്ദേഹം ഗുരുവിന് മഹാസമാധിമണ്ഡപവും ബ്രഹ്മവിദ്യാലയമന്ദിരവും പണികഴിപ്പിച്ചു. അവിടെയങ്ങും അദ്ദേഹത്തിന്റെ പേര് കൊത്തിവച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
[അറിവുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക ]
0 comments:
Post a Comment