Saturday 11 May 2013

ശിവഗിരി വിശ്വ മാനവീയതയുടെ വിശുദ്ധ ആലയം


ശിവഗിരി ഹിന്ദു മഠം ആണോ അല്ലയോ എന്ന ഒരു പോള്‍ ഗ്രൂപ്പില്‍ ഉണ്ടാകുകയും അത് ഒരിടത്തും എത്താതെ തീര്‍ന്നു എന്ന് അംഗങ്ങള്‍ അഭിപ്രായപെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ശിവഗിരി എന്താണ് എന്തിനു വേണ്ടി ആണ് നിലകൊള്ളുന്നത് എന്നത് അംഗങ്ങള്‍ക്ക് വേണ്ടി പങ്കു വെക്കുകയാണ് 

ഗുരുദേവ ദര്‍ശനം മതങ്ങളോടും ഭൌതികവാദങ്ങലോടും ചേര്‍ന്ന് നില്‍ക്കുന്ന ഒന്നല്ല.ആത്മീയതയെ മാനവല്‍കരിക്കുക എന്നതാണ് ഗുരുദേവ ദര്‍ശനത്തിന്റെ കാതല്‍ .ഹിന്ദു മതം മാനുഷിക മൂല്യങ്ങള്‍ കൈവേടിഞ്ഞപ്പോള്‍ ആണ് ജാതി വ്യവസ്ഥ നിലവില്‍ വന്നത് ഒരു തരാം അടിമ വ്യവസ്ഥിതി ആണ് അത്. അടിമകള്‍ക്ക് കൂടി അല്പം ഗുണം വരുതക്ക രീതിയില്‍ ജാതി വ്യവസ്ഥിതിയെ ചോദ്യം ചെയ്ത ഹിന്ദു മത പരിഷകരണ വാദികളുടെ ശ്രമങ്ങള്‍ ഒഴുക്ക് വെള്ളത്തിന്റെ അവസ്ഥയില്‍ നീങ്ങി പോകുകയാണ് ചെയ്തിട്ടുള്ളത് .അതിനാല്‍ തന്നെ ഗുരുദേവനെ ഹിന്ദു മത പരിഷ്കരണ വാദി ആയി വിലയിരുത്തുന്നത് അസംബന്ധം ആണ്.ജാതീയത എന്നത് ഇല്ലാതെ ഹിന്ദു മതത്തിനു നിലനില്പില്ല എന്നത് തന്നെ ജാതി സങ്കല്‍പം ആ മതത്തില്‍ എത്ര മാത്രം രൂടമൂലമാണ് എന്ന് തെളിയിക്കുന്നു.ബ്രാഹ്മണനും, നായരും, ഈഴവനും ഒക്കെ ആയി മാത്രമേ ഹിന്ദു മതത്തില്‍ നില നില്‍ക്കാന്‍ കഴിയൂ. ഇതാണ് ഹിന്ദു മതത്തിന്റെ സാങ്കേതികത എന്തൊക്കെ പടു ന്യായങ്ങള്‍ പറഞ്ഞാലും ഇത് തികച്ചു സത്യം ആണ് . 

മതങ്ങള്‍ ഉണ്ടാക്കപെട്ടതാണ് , അത് നശിക്കുകയും ചെയ്യും ആത്മീയത ആകട്ടെ എക്കാലവും നില നില്‍ക്കും.മത നിയമങ്ങളുടെ പിടിയില്‍ നിന്നും മോചിതമായാലെ ശുദ്ധമായ ആത്മീയതക്ക് ശക്തി പ്രാപിക്കാന്‍ കഴിയുകയുള്ളൂ.

ഗുരുദേവന്റെ ഒരു ജാതി , ഒരു മതം ഒരു ദൈവം എന്ന വിശ്വ മനവീയതയുടെ മൂല മന്ത്രത്തിനു മതങ്ങളുടെ ചട്ടകൂട്ടിനകത്തു നിന്ന് കൊണ്ട് അര്‍ഥം കണ്ടെത്താന്‍ കഴിയില്ല.ഹിന്ദു മതവും ഏക ജാതി എന്ന സങ്കല്പവും ഒന്നിച്ചു പോകില്ല . ഹിന്ദുവായോ, മുസ്ലിം ആയോ ക്രിസ്ത്യാനി ആയോ ഒക്കെ മാത്രമേ മത വിശ്വാസിക്ക് മുന്നോട്ടു പോകാന്‍ കഴിയൂ.മതങ്ങളുടെ സഹായമില്ലാതെ തന്നെ, മതങ്ങളിലൂടെ അല്ലാതെ തന്നെ മനുഷ്യര്‍ക്ക്‌ ദൈവികതയെ അറിയാന്‍ കഴിയും . അതാണ്‌ ഗുരുദേവ ദര്‍ശനങ്ങളുടെ കാതല്‍.

സെമിടിക് മതങ്ങള്‍ ആകട്ടെ തങ്ങളുടെ ദൈവത്തെ പക്ഷപാതിയും, നിഷ്ടൂരനും ആയി കരുതുന്നു. മത തീവ്രവാദവും, മത പരിവര്‍ത്തന വാദവും സെമിടിക് മതങ്ങളുടെ ഇടയില്‍ വ്യാപിക്കുന്നത് ഇതിനാലാണ് .

ഗുരുദേവ ദര്‍ശനങ്ങള്‍ പഠിക്കുന്ന ഒരാള്‍ക്ക്‌ മതത്തിന്റെ ചട്ടകൂട്ടില്‍ നിന്ന് കൊണ്ടോ മതത്തെ ഉപേക്ഷിച്ചോ ദൈവികതയെ തേടാന്‍ കഴിയും. എന്നാല്‍ അതു ഹൃദയത്തില്‍ സ്വാംശീകരിക്കുന്ന ഒരാള്‍ക്ക് മതത്തിന്റെ കെട്ടുപാടുകള്‍ ഇല്ലാതെ തന്നെ ദൈവികതയെ പ്രാപിക്കാന്‍ കഴിയും.മത വൈരം കൂടുന്ന ഈ കാലത്ത് നാം പ്രച്ചരിപ്പിക്കെണ്ടതും ഈ ധര്‍മം തന്നെ.

ശിവഗിരി madathinte പ്രാധാന്യം ഇവിടെ ആണ് . ശിവഗിരിക്ക് മാത്രമേ മത മുക്ത ആത്മീയത പ്രചരിപ്പിക്കാന്‍ കഴിയൂ . അതാകണം മാനവ രാശിക്ക് വേണ്ടി ശിവഗിരി ചെയ്യേണ്ടതും 

ശ്രീനാരായണ ധര്‍മം അറിയാന്‍ ആഗ്രഹം ഉള്ളവര്‍ 
http://gurudharmam.com/sri-narayana-dharmam.html ഈ ലിങ്ക് നോക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു )

0 comments:

Post a Comment