SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Friday, 31 May 2013

പറവൂര്‍ ശ്രീധരന്‍ തന്ത്രി

ജാതിസ്പര്ദ്ധയും, കിടമത്സരങ്ങളും ഉച്ചനീചത്വങ്ങളും ആടിത്തിമര്ത്തികരുന്ന താന്ത്രികജ്യോതിഷ മണ്ഡലത്തില്‍ സ്വന്തമായ സിംഹാസനം ഉറപ്പിക്കുവാന്‍ കഴിഞ്ഞ ഒരു ഈഴവന്‍ ആണ് പറവൂര്‍ ശ്രീധരന്‍ തന്ത്രി. ഈഴവ സമുദായത്തില്‍ പിറന്നതുകൊണ്ടുതന്നെ സ്വാഭാവികമായി ഉണ്ടായിരുന്ന എതിര്‍പ്പുകളും, മത്സരങ്ങളും തരണംചെയ്യാന്‍ കഠിനമായ പരിശ്രമവും, ഇടറാത്ത ഇചാശക്തിയിലൂടെയും അദ്ദേഹത്തിനായി. ചെറായി ഗൌരീശ്വര ക്ഷേത്രം, മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം എന്നിവടങ്ങളില്‍ ശാന്തിയായിരുന്നു. പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രം, എറണാകുളം...

Darsanamala (A Garland of visions of the Absolute)

1. Adhyaropa Darsanam (Vision of Supposition) In the beginning, there wasNon-existence indeed!Dream-wise then again, by mere willing,Everything existent created He, the Lord Supreme. - 1In the beginning, in the form of incipient memory-factors,(All) this remained. Then the Lord,By His own power of false presentiment, likea magician,Created all this world (of change). - 2This (world) before creation wasLatent within Himself.Thereafter, like sprout from seed,From Himself, by His power, by itself...

Wednesday, 29 May 2013

ബ്രഹ്മശക്തിയെ നിഷേധിക്കാനാവുമോ?​

By: സജീവ്‌ കൃഷ്‌ണന്‍  അമേരിക്കക്കാരനായ ലൂയിസ്‌ ഫിഷര്‍ എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ “ദി ലൈഫ്‌ ഒഫ്‌ മഹാത്‌മഗാന്‌ധി” എന്ന ഗാന്‌ധിജിയുടെ ജീവചരിത്രം ലോകപ്രശസ്‌തമാണ്‌.  ഈ ജീവചരിത്രം എഴുതുന്ന കാലത്ത്‌ ഗാന്‌ധിജി തന്റെ രാഷ്‌ട്രീയ കാഴ്‌ചപ്പാടിനെക്കുറിച്ച്‌ ലൂയിസ്‌ ഫിഷറിനോട്‌ ഇങ്ങനെ പറഞ്ഞു:“ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്‌ എന്റെ സംഘടന. പക്ഷേ, അത്‌ എന്നില്‍നിന്ന്‌ അകന്നുപോകുകയാണെങ്കില്‍, പിന്നീട്‌ എന്റെ സംഘടന ഞാന്‍ തന്നെയാണ്‌. ഒരാദര്‍ശം ഉള്‍ക്കൊണ്ടിട്ടുളള വ്യക്‌തിയാണ്‌ ഞാന്‍. എന്നെപ്പോലെ ഒരാള്‍ക്ക്‌ ഒരു സംഘടനയുടെ സാമീപ്യമോ സഹകരണമോ നഷ്‌ടപ്പെട്ടുപോവുകയാണെങ്കില്‍,...

നാളെ വരുന്നവർ നമ്മെ ശപിക്കുമോ?

By: സജീവ് കൃഷ്ണൻ  ശങ്കരൻ പരദേശി ഇടയ്ക്കിടെ ശിവഗിരിയിൽ വരും. തൃപ്പാദങ്ങളോടൊത്ത് വേദാന്തവും ലോകകാര്യങ്ങളുമൊക്കെ ചർച്ചചെയ്ത് കുറച്ചുദിവസം തങ്ങും. ദിവസവും ഉദയസമയത്ത് അഗ്നിഹോത്രം നിർബന്ധമുണ്ട് അദ്ദേഹത്തിന്. ഒരിക്കൽ ശങ്കരൻ പരദേശി ശിവഗിരിയിലെ ഒരു പ്ളാവ് മുറിച്ച് അതിന്റെ കാതൽ എടുത്ത് വിറകുണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ഗുരുദേവൻ അതുവഴി ചെന്നു:"എന്താണിതിന്റെ കാതൽമാത്രം എടുക്കുന്നത്. വെള്ളയും കത്തുമല്ലോ?'"വെള്ള ഹോമത്തിന് എടുത്തുകൂ‌ടാ എന്നാണ് സ്മൃതിയിൽ പറഞ്ഞിരിക്കുന്നത്.'അതുകേട്ട് ഗുരുദേവൻ ഗൗരവം പൂണ്ടു: "സ്മൃതി എഴുതിയ കാലത്ത് പ്ളാവിൻതടികൾ സുലഭങ്ങളായിരുന്നിരിക്കണം....

ചെണ്ടമേളം ഇങ്ങനെതന്നെ, എക്കാലത്തും...

By : സജീവ് കൃഷ്ണൻ  ഗുരുദർശനത്തെ കുടുംബബന്ധങ്ങളുടെ പരിചിതമായ പശ്ചാത്തലങ്ങളിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഒരു പ്രസംഗവേദിയിൽ. ഗുരുവിന്റെ സത്യദർശനത്തോട് പൊരുത്തപ്പെടാത്തതെന്തെങ്കിലും നാവിൽനിന്നു വീണുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ആ സത്യസ്വരൂപനോട് പ്രാർത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ച് വേദിവിട്ടിറങ്ങുമ്പോഴാണ് അയാൾ പെട്ടെന്ന് അടുത്തേക്ക് വന്നത്. ഗൗരവഭാവത്തോടെ അയാൾ ചോദിച്ചു.: "അരുവിപ്പുറം പ്രതിഷ്ഠയെക്കുറിച്ച് താങ്കളുടെ നിലപാ‌ടെന്താണ്? ഗുരു ഈഴവശിവനെന്നാണോ അതോ നമ്മുടെ ശിവനെന്നാണോ പറഞ്ഞത്?' ചെണ്ടപ്പുറത്ത് ആദ്യത്തെ കോൽവീഴുമ്പോൾ...

സ്ഫടികപ്പാത്രത്തിൽ ഇളനീർ കുടിക്കാറുണ്ടോ?

By: സജീവ് കൃഷ്ണൻ  കൊൽക്കത്തയിൽ നടന്ന ശാസ്ത്രകോൺഗ്രസിൽ ഒരു പ്രബന്ധം അവതരിപ്പിച്ചിട്ട് ശിവഗിരിയിൽ മടങ്ങിയെത്തിയതാണ് നടരാജഗുരു. ശ്രീനാരായണഗുരു ആ സമയം ശിവഗിരിയിലുണ്ട്. ശിഷ്യനെ കണ്ടപാടേ ഗുരു ചോദിച്ചു: "തമ്പീ നീ ഈയിടെ കൽക്കട്ടയിൽ പോയി ഒരു ഉപന്യാസം വായിച്ചെന്നു കേട്ടല്ലോ. അതെന്തായിരുന്നു?'"ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തെക്കുറിച്ചായിരുന്നു അത്.'"കുരങ്ങിൽനിന്ന് പരിണമിച്ച് മനുഷ്യനുണ്ടായി എന്ന് പറഞ്ഞ സായ്പിന്റെ സിദ്ധാന്തത്തെപ്പറ്റിയാണോ?'"അതേ.'ശിഷ്യനെ ശ്രദ്ധിച്ചുനോക്കിക്കൊണ്ട് ഗുരു വീണ്ടും ചോദിച്ചു: "അങ്ങനെയുള്ള ഒരു പരിണാമപ്രക്രിയ ഇപ്പോൾ നടക്കുന്നുണ്ടോ?'ശിഷ്യൻ...

ആനന്ദം നൽകുന്ന ഗുരുവിന്റെ വഴി

By: സജീവ് കൃഷ്ണൻ  എൺപത്തിയാറ് വർഷം മുമ്പ് ഇതുപോലൊരു മേയ്മാസത്തിലാണ് ശ്രീനാരായണഗുരുദേവനും ശിഷ്യരും മീനച്ചിലാറിന്റെ തീരത്തുള്ള പാലായിലെ ഇടപ്പാടിയിലെത്തിയത്.അന്ന് പരിയാരത്ത് കൊച്ചിക്കയെന്ന ഭക്തന്റെ നേതൃത്വത്തിൽ ഇടപ്പാടിദേശം അതിന്റെ ഹൃദയപത്മത്തിലേക്ക് തൃപ്പാദങ്ങളെ ആനയിച്ചിരുത്തി. പൊതു ആരാധനാലയങ്ങളിൽനിന്ന് ആട്ടിയകറ്റപ്പെട്ട മണ്ണിന്റെ മക്കൾക്കായി ഗുരുദേവൻ അവിടത്തെ പാറത്തടത്തിൽ ഒരു വേൽ പ്രതിഷ്ഠിച്ചു. തൃപ്പാദങ്ങളുടെ കരങ്ങളിൽനിന്ന് താമരക്കൂമ്പിനെ അനുസ്മരിപ്പിക്കുന്ന ആ വേൽരൂപത്തെ ഭൂമീദേവി നെഞ്ചോട് ചേർത്തുപിടിച്ചു. അപ്പോൾ അവിടമാകെ എന്തെന്നില്ലാത്ത ആനന്ദം...

തീത്തൈലം എടുക്കല്ലേ, ഗുരു ഇവിടെത്തന്നെയുണ്ട്

by  സജീവ് കൃഷ്ണൻകൊടുങ്ങല്ലൂരിലെ ഒരു ഭക്തന്റെ വസതിയിൽ ഇരിക്കുകയാണ് ഗുരുദേവൻ. അങ്ങോട്ടേക്ക് ഒരു വെളിച്ചപ്പാട് കടന്നുവന്നു. കട്യാവുടുത്ത്, കാപ്പുകെട്ടി, നെറ്റിയിൽ സിന്ദൂരവും മഞ്ഞൾപ്പൊടിയും പൂശിയാണ് വരവ്. ഒരു കൈയിൽ വലിയ വാൾ. മറ്റേക്കൈ ചുരുട്ടി അടച്ചുപിടിച്ചിരിക്കുന്നു. വന്നപാടെ അയാൾ ഒന്നലറി. ചുറ്റിനും നിന്ന ഭക്തർ അതുകേട്ട് കൈകൂപ്പി നിന്ന് വിറകൊണ്ടു. സ്വാമിക്കുമാത്രം ചാഞ്ചല്യമില്ല. വെളിച്ചപ്പാടിന്റെ ചുവന്നുകലങ്ങിയ കണ്ണുകളിലേക്ക് നോക്കിയിട്ട് ഗുരുസ്വാമി ചോദിച്ചു;"ആര്? എന്ത്?""എന്താ കണ്ടിട്ട് മനസിലായില്ലേ? ഭഗവതിയുടെ നിത്യദാസൻ""ആവട്ടെ, എന്തു വിശേഷം?""അമ്മയുടെ...

Tuesday, 28 May 2013

“ദൈവദശകം” വിഭജനവേദാന്തമോ?

© ഉദയഭാനു പണിക്കർ ഓർമ്മവച്ചനാൾ മുതൽ എന്റെ വഴികാട്ടിയായി, എനിക്കു ആത്മീയതയുടെ ബാലപാഠങ്ങൾ മുതൽ പഠിക്കാൻ സഹായിച്ചതും,ഇന്നും സഹായിച്ചു കൊണ്ടിരിക്കുന്നതും ഗുരുദേവകൃതികളാണു്.അവയിൽ ഒന്നാം സ്ഥാനത്തു നില്ക്കുന്നതു ദൈവദശകവും ആണു്. ഏതാനും ദിവസം മുമ്പ് ദൈവദശകത്തെപ്പറ്റി എഴുതപ്പെട്ട ഒരു ഭാഗീകമായ വിശദീകരണം അഥവാ വിശകലനം “ഗുരുദേവൻ” എന്ന കൂട്ടയ്മയിൽ ഒരു സ്നേഹിതൻ ചേർക്കുകയുണ്ടായി. ദൈവദശകം ഒരു പ്രത്യേകവിഭാഗം ജനങ്ങൾക്കുവേണ്ടിയും മറ്റൊരുവിഭാഗം ജനങ്ങൾക്കെതിരായും എഴുതിയതാണെന്നാണു ഇതിൽ ലേഖനകർത്താവ് അവകാശപ്പെടുന്നതു്.  അതു വായിച്ചപ്പോൾ ഗുരുദേവന്റെ ആദർശങ്ങളെയും...

Sunday, 26 May 2013

സുര എന്നാല്‍ മദ്യം (മദ്യത്തിനു സുര എന്ന പേര് വരാന്‍ ഉണ്ടായ കാരണം ഭഗവാന്‍ ബുദ്ധ പറഞ്ഞ കഥ )

ഒരിക്കല്‍ ഭഗവാന്‍ ബുദ്ധനോട് ശിഷ്യനായ വിശാക ഒരു സംശയം ചോദിച്ചു ..ഒരു മനുഷനെ കൊടും നാശത്തിലേക്ക് നയിക്കുന്ന സുര (മദ്യം) ഉണ്ടായതിന്റെ ഉല്പത്തി എന്താണ് ??അത് എങ്ങനെയാണ് മനുഷര്‍ക്ക് ഇടയില്‍ വ്യാപിച്ചത് ???ഭഗവന്‍ പറഞ്ഞു തന്നാലും ..മഹാനായ ബുദ്ധ മറുപടിപറഞ്ഞു ...പണ്ട് പണ്ട് വളരെ കാലം മുന്പ് ബനാറസില്‍ സുര എന്നൊരു മരം വെട്ടുക്കാരന്‍ ഉണ്ടായിരുന്നു..ഒരിക്കല്‍ മരം വെട്ടാന്‍ ചെന്നപ്പോള്‍ ഒരു വലിയ വട വൃക്ഷത്തിന് ചുവട്ടില്‍ ഒരു കുരങ്ങു ചത്ത്‌ കിടക്കുന്നത് കണ്ടു ...അടുത്ത് ചെന്ന് നോക്കിയപോള്‍ ആ മരത്തിനു സമീപത്തായ് ഒരു കാക്കയും അണ്ണാനും ചത്ത്‌ കിടക്കുന്നു..കുറച്ചു...

Saturday, 18 May 2013

മദ്യം മഹാ വിപത്ത്

1085 ചിങ്ങ മാസത്തിലെ  വിവേകോദയം മാസികയില്‍ കുമാരനാശാന്‍ എഴുതിയ ലേഖനം.  പുതിയ പരിഷ്ക്കാരത്തിന്റെ ദോഷഫലങ്ങളില്‍ പ്രധാനമായ ഒന്ന് നമ്മുടെ ജനങ്ങള്‍ പുകയായും പാനീയമായും ലഹരിപദാര്‍ഥങ്ങള്‍ പൂര്‍വാധികം ഉപയോഗിപ്പാന്‍ തുടങ്ങിയിരിക്കുന്നു എന്നുള്ളതാണ്. സിഗരറ്റും ചുരുട്ടും വലിക്കുന്നവരുടെയും മദ്യപാനികളുടെയും സംഖ്യ ചെറുപ്പക്കാരുടെ ഇടയില്‍ത്തന്നെ വളരെയധികമുണ്ട്. പല ദിക്കുകളില്‍ ഈ ദുശ്ശീലം ഭയകരമാംവണ്ണം വര്‍ദ്ധിച്ചുവരുന്നുതായി കാണുന്നു. ലഹരി ഉപയോഗിച്ച് ബുദ്ധി ദുഷിച്ചവരോട് അതിന്റെ ദോഷത്തെപ്പറ്റി എത്രതന്നെ പറഞ്ഞാലും ഫലം ഉണ്ടാവാന്‍ പ്രയാസം....

നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്...!

പരമശിവന്‍, പരമേശ്വരന്‍, മഹാദേവന്‍, മഹേശ്വരന്‍, സദാശിവന്‍, എന്നൊക്കെ കേള്‍ക്കുമ്പോള്‍ കഴുത്തില്‍ സര്‍പ്പ രാജാവായ വാസുകിയെയും, അരയില്‍ പുലിത്തോലുമായി, ദേഹം മുഴുവന്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ച, ജടയും, തിങ്കള്‍ കലയും, ഗംഗയും ശിരസ്സില്‍ ചൂടിയ, ചന്ദ്രാര്‍ക്ക വൈശ്വാനരന്മാര്‍ മൂന്നു നയനങ്ങള്‍ ആയ, ഡമരുവും കൊമ്പും കുഴലും മാനും മഴുവും ത്രിശൂലവും കൈകളില്‍ ഏന്തി, നന്ദീ ഗൌരീ ഗണേശ സ്കന്ദ സമേതനായ കൈലാസ വാസിയായ ഒരു ഈശ്വര രൂപമാണ് എല്ലാവരുടെയും മനസ്സില്‍ തെളിയുക. ഈ രൂപത്തെ സദ്‌ബുദ്ധികള്‍ ആയ കോടാനുകോടി മനുഷ്യര്‍...

Page 1 of 24212345Next