SREE NARAYANA GURU
Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.
SREE NARAYANA GURU
Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
Thursday, 31 October 2013
സ്ത്രീ ശാക്തീകരണം ശ്രീ നാരായണനിലൂടെ
സ്ത്രീ സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍കും , വിപ്ലവങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കം ഉണ്ട് . സ്ത്രീ വെറും ഒരു ഭോഗവസ്തു എന്നനിലയില്‍നിന്ന്‍ സമൂഹത്തില്‍ പുരുഷനൊപ്പം നില്‍ക്കുന്ന ഘടകം എന്ന നിലയിലേക്ക് ഇന്നുയര്‍ന്നു കഴിഞ്ഞിരിക്കുന്നു . സ്ത്രീ സ്വാതന്ത്ര്യത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി നിരവധിയായ സംഘടനകളും , നിയമങ്ങളും ഇന്ന് നിലനില്‍ക്കുന്നു . സമൂഹത്തില്‍ സ്ത്രീ സമത്വം ഉറപ്പാക്കുന്നതിനായി ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തില്‍ വനിതകള്‍ക്ക് അമ്പതു ശതമാനം സംവരണം കേരളസര്‍ക്കാര്‍ നടപ്പിലാക്കിയതും...
തിരസ്‌കാരങ്ങളെ ഹാരമായണിഞ്ഞ സ്വാമി അനന്ദതീര്‍ത്ഥ

സാമൂഹ്യ പരിഷ്‌കരണ രംഗത്ത് ഒരു ഒറ്റയാള്‍ പട്ടാളമായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥന്‍.സമൂഹത്തില്‍ കാണപ്പെടുന്ന അനീതികളോട് സ്വാമി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിട്ടുള്ളത്.നാരായണഗുരുവിന്റെ ശിഷ്യനായിത്തീര്‍ന്ന സ്വാമിയെ പൂര്‍ണമായി ഉള്‍ക്കൊള്ളുവാനുള്ള വിശാല മനസ്‌കത പലര്‍ക്കം ഇല്ലാതെ പോയി.പേരിലുള്ള ജാതി സൂചനപോലും ദയവില്ലാതെ എതിര്‍ത്ത സ്വാമി ആനന്ദ തീര്‍ത്ഥ ജന്മംകൊണ്ട് സവര്‍ണ കുടുംബത്തിലായിരുന്നു.ഒരു പൂര്‍വാശ്രമത്തിലെ സവര്‍ണ പശ്ചാത്തലമാണ് പലയിടങ്ങളിലും സ്വാമിയെ അനഭിമതനാക്കിയത്.1928ല്‍ അക്കാലത്തെ ഉന്നത...
ശ്രീനാരായണ ധര്‍മ്മത്തിന്റെ സാര്‍വ്വകാലിക പ്രസക്തി - By : Dr. N.P. Sheela, ന്യൂയോര്‍ക്ക്
ജാതിയുടെയും മതത്തിന്റെയും വിവിധ കക്ഷിരാഷ്‌ട്രീയങ്ങളുടെയും വിഭിന്ന സംഘടനകളുടെയുമൊക്കെ പേരില്‍ വിഘടിച്ചു നിന്നു പോരാടി ഈ ലോക ജീവിതം പ്രതിനിമിഷം കലുഷ മാക്കിക്കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിഘട്ടത്തില്‍ ഗുരു ദേവദര്‍ശനത്തിലേക്ക് ഒരു മടക്ക യാത്രയാണ് പ്രതിവിധി.
നമുക്ക് ദര്‍ശനത്തിനോ ആദര്‍ശങ്ങള്‍ക്കോ ക്ഷാമമില്ല. ബുദ്ധനും കൃഷ്‌ണനും, ക്രിസ്‌തുവും നബി തിരുമേനിയും മാര്‍ക്‌സും മുതല്‍ ശ്രീനാരായണ ഗുരുവരെ എത്രയെത്ര ക്രാന്തദര്‍ശികള്‍; എന്തെന്തു തത്ത്വസംഹിതകള്‍. ഒന്നും വേരോടിയില്ല. നാലു വേദങ്ങളും ആറു ശാസ്‌ത്രങ്ങളും പിരിവും ഉള്‍പ്പിരിവുകളുമുള്‍പ്പെടെ എത്രയെത്ര...
Wednesday, 30 October 2013
അരുവിപ്പുറം പ്രതിഷ്ഠയും സ്വാമി വിവേകാനന്ദന്റെ സന്ദര്‍ശനവും
ഹിന്ദുമതത്തിലെ ജാതികളുടെ വേര്‍തിരിവിനും, അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കും എതിരെ വിദ്യാസമ്പന്നരായ യുവാക്കള്‍ അമര്‍ഷം കൊള്ളാന്‍ തുടങ്ങി. പക്ഷേ ഭരണകൂടങ്ങള്‍ പുരോഹിതന്മാരുടെയും യാഥാസ്ഥിതികരുടെയും പിടിയിലായിരുന്നു. ഇതിനെതിരെയുള്ള ആദ്യത്തെ പൊട്ടിത്തെറിയായിരുന്നു ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ. തിരുവനന്തപുരത്തിനു സമീപമുള്ള പ്രശാന്തസുന്ദരമായ അരുവിപ്പുറത്ത് 1888 ശിവരാത്രി ദിനത്തില്‍ നടത്തിയ അരുവിപ്പുറ ശിവപ്രതിഷ്ഠാ വാര്‍ത്ത അറിഞ്ഞ് സവര്‍ണര്‍ ഇളകിവശായി. എന്നാല്‍ താന്‍ "ഈഴവശിവ"നെയാണ് പ്രതിഷ്ഠിച്ചതെന്ന് ആയിരുന്നു ശ്രീനാരായണഗുരുവിന്റെ മറുപടി. കേരള...
എസ്.എന്‍.ഡി.പി. യോഗവും സാമുദായിക സംഘടനകളും
മലയാളി മെമ്മോറിയല്‍ , വിവേകാനന്ദന്റെ കേരള സന്ദര്‍ശനം, ഡോ. പല്പു മഹാകവി കുമാരനാശാന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനം, നായര്‍ സമുദായത്തിലെ വിദ്യാസമ്പന്നരായ യുവാക്കളുടെ ചിന്താഗതി, അധസ്ഥിത നേതാവ് അയ്യന്‍കാളിയുടെ പ്രവര്‍ത്തനം, നമ്പൂതിരി സമുദായത്തില്‍ പുതിയ ചിന്താഗതിക്കാരായ യുവാക്കളുടെ പ്രവര്‍ത്തനം തുടങ്ങിയ പല കാരണങ്ങളാലും ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ സാമുദായിക സംഘടനകള്‍ രൂപംകൊണ്ടു. ഈ സംഘടനകളുടെ പ്രവര്‍ത്തനം കേരളസമൂഹത്തെ കൂടുതല്‍ ചലനാത്മകമാക്കി. 1903 മേയ് 15ന് ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം രൂപംകൊണ്ടതാണ് സാമുദായിക സംഘടനകളില്‍ പ്രധാനം. 1904ല്‍ അരുവിപ്പുറത്ത്...
വ്യാശാശ്രമം -- ശ്രീനാരായണ ഗുരുവിന്‍റെ കാലടികളിലൂടെ "മലയാള സ്വാമി "
ശ്രീ നാരായണഗുരുവിന്‍റെ കാലടികളെ പിന്തുടര്‍ന്ന് , ഗുരുവിന്‍റെ അടുത്ത ശിഷ്യനായ , സിദ്ധ ശിവലിംഗ ഗുരുവില്‍നിന്നു സന്യാസദീക്ഷ സ്വീകരിച്ച അസംഗാനന്ദ ഗിരി സ്വാമികള്‍ സ്ഥാപിച്ചതാണ് ആന്ധ്രപ്രദേശിലെ , കാളഹസ്തിക്കടുത്ത് യേര്‍പ്പേട്ടിലെ വ്യാശാശ്രമം. ആന്ധ്രയിലെ പിന്നോക്ക സമുദായങ്ങളുടെയും , സ്ത്രീകളുടെയും സാമൂഹികപുരോഗതിയുടെ നാള്‍വഴികളില്‍ അസംഗാനന്ദ ഗിരി സ്വാമികളുടെയും വ്യാശാശ്രമത്തിന്‍റെയും പങ്ക് വളരെ വലുതാണ് .
കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ എന്ന ഗ്രാമത്തില്‍ 1855 മാര്‍ച് മാസം 27 ആം തീയതിയാണ് വേലപ്പന്‍ എന്ന അസംഗാനന്ദ ഗിരി സ്വാമികളുടെ ജനനം ....
മലയാള സാഹിത്യവും ശ്രീനാരായണ ഗുരുവും - By കോടിയേരി ബാലകൃഷ്ണന്‍
125 വര്‍ഷം മുമ്പ് അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു സ്ഥാപിച്ച പ്രതിഷ്ഠയോടുകൂടിയാണ് കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തിന് പുതിയ രൂപവും ഭാവവും കൈവരുന്നത്. അന്ന് ശ്രീനാരായണ ഗുരു ചെയ്തത് ഒരു വിപ്ളവ പ്രവര്‍ത്തനമായിരുന്നു. രാജഭരണത്തെ വെല്ലുവിളിച്ചുകൊണ്ടാണ് 32-ാമത്തെ വയസ്സില്‍, 1888ല്‍ ശ്രീനാരായണ ഗുരു ഈ ധീരകൃത്യത്തിനായി മുന്നോട്ടുവന്നത്. അധസ്ഥിത ജനവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടതിനെതിരായുള്ള പ്രതിഷേധമായിരുന്നു അത്. സ്വാമി വിവേകാനന്ദന്‍ ഒന്നേകാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളക്കരയെ...
കെ കേളപ്പന്‍ ( 1890 സെപ്തംബര്‍ 9 - 1971 ഒക്റ്റോബര്‍ 6 )
കേരള ഗാന്ധി എന്ന പേരില്‍ അറിയപ്പെടുന്ന കെ കേളപ്പന്‍ ഗാന്ധിജിയുടെ തികഞ്ഞ അനുയായി ആയിരുന്നു. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും അദ്ദേഹത്തെ മാതൃകാപുരുഷനാക്കി.കൊയിലാണ്ടിക്കു വടക്കുള്ള മുടാടിയിലെ മുച്ചുകുന്ന് ഗ്രാമത്തില്‍ 1890 സെപ്തംബര്‍ 9ന് ജനിച്ച കേളപ്പന്‍ നായരാണ്, കേളപ്പനും, കേളപ്പജിയും, കേരളഗാന്ധിയുയായി വളര്‍ന്നത്. കോഴിക്കോട്ടെ ഗാന്ധി ആശ്രമത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം -1971 ഒക്റ്റോബര്‍ ആറിന്.മാതൃഭൂമിയുടെ പത്രാധിപര്‍, കെ പി സി യുടെ അദ്ധ്യക്ഷന്‍, മലബാര്‍ ജില്ലാ ബോര്‍ഡിന്‍റെ പ്രസിഡന്‍റ് , നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്‍റ്...
പുത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രം (1893 ഫെബ്രുവരി 22 )1068 കുംഭം 10

ഗുരുദേവന്‍ അരുവിപ്പുറം പ്രതിഷ്ട നടത്തിയതിനു 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണു ഇവിടെ പ്രതിഷ്ട നടത്തുന്നത് .1884 -ല്‍ ഇവിടെ ക്ഷേത്രം പണി തുടങ്ങിയെങ്കിലും 9 വര്ഷം കഴിഞ്ഞാണ് പ്രതിഷ്ട നടത്താന്‍ പറ്റിയത് .അന്ന് അമ്പലം പണിയുന്നതിനു മുന്‍പ് ഒരു പ്രവര്‍ത്തി സ്കൂള്‍ ഉണ്ടായിരുന്നു .ഇതു സ്ഥാപിച്ചത് പാപ്പി വൈദ്യര്‍ എന്നാ മഹാനാണ് .അദ്ദേഹം തന്നെയാണ് വല്ലഭ ക്ഷേത്രം സ്ഥാപിക്കാന്‍ തുടക്കം ഇട്ടതും .ശിവ ക്ഷേത്രവും സുബ്രമണ്യ ക്ഷേത്രവും വെവ്വേറെ വേണമെന്നായിരുന്നു സ്ഥാപകരുടെ ഉദ്ദേശം എങ്കിലും ഗുരുദേവന്റെ നിര്‍ദേശ പ്രകാരം ക്ഷേത്രം...
ആമാചാടി തേവന്‍.
ആമാചാടി തേവന്‍.വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ഒരേയൊരു ദളിതന്‍.മറ്റുള്ളവരുടെ കണ്ണില്‍ ചുണ്ണാമ്പ് എഴുതിയപ്പോള്‍ തേവന്‍ അയിത്ത ജാതിക്കാരനായതിനാല്‍ ചുണ്ണാമ്പു വെള്ളം ദൂരെ നിന്ന് കണ്ണിലേക്കു ചീറ്റിക്കുക യായിരുന്നു.അതോടെ തേവന്റെ കണ്ണ് പൊടിഞ്ഞു.സത്യാഗ്രഹ കാലത്ത് അയ്യങ്കാളി തേവന്റെ വീട്ടില്‍ വന്നിരുന്നു.എറണാകുളം ആലപ്പുഴ കോട്ടയം ജില്ലകള്‍ സംഗമിക്കുന്ന വേമ്പനാട്ടു കായലിലെ ആമാചാടി തുരുത്തിലാണ് തേവന്‍ ജനിച്ചത്.വൈക്കം എറണാകുളം റൂട്ടില്‍ പൂത്തോട്ടയില്‍ പാലമുണ്ട്.അതില്‍ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാല്‍ ആമാചാടി തുരുത്ത് കാണാം.കോട്ടയം ഭാഗത്ത് അരയന്മാരുടെ...
ശ്രീ നാരായണ ദര്‍ശനങ്ങളെ പ്രചരിപ്പിക്കുക
"മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി"
"ഒരു ജാതി ,ഒരു മതം , ഒരു ദൈവം മനുഷ്യന്"
" അധര്‍മ്മത്തിന്റെ പാതയിലൂടെ സഞ്ചരിച്ചു വിജയിക്കുന്നതിനെക്കാള്‍ നല്ലത് ധര്‍മത്തിന്റെ പാതയിലൂടെ സഞ്ചരിച്ചു പരാജയപ്പെടുന്നതാണ് .
അങ്ങനെ പരാജയ പെടുന്നവരെയാണ് നമ്മുക്കാവശ്യം "
"അവനവന്‍ ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം"
...
ശ്രീ നാരായണ ഗുരുദേവന്റെ സസ്യാഹാര വീക്ഷണം
(കടപ്പാട് : ഗുരുദേവസൂക്തങ്ങൾ Sivagiri Math Publications,Varkkala-695141) * മത്സ്യമാംസങ്ങൾ കഴിക്കരുത് അത് അവ ശവക്കറിയാണ് *മാംസഭുക്കുകളുടെ ശരീരത്തിൽ തട്ടുന്ന കാറ്റ് പോലും അശുദ്ധം.അങ്ങനെയുള്ളവരുടെ കാറ്റ് ഏൽകുന്നതു തന്നെ നമുക്ക് ഇഷ്ടമില്ല *നിങ്ങൾ മാംസം തിന്നാതിരുന്നാൽ മാസമോന്നുക്ക് രണ്ട് ജീവനെ വീതം രക്ഷിക്കാമല്ലോ *മാംസം ഭക്ഷിക്കുന്നത് നാക്ക് മുറിക്കേണ്ടുന്നത്ര ഘോരമായ പാപമാണ് ചില ഉദരംഭരികൾ സകല പ്രാണികളെയും ദൈവം നമുടെ ഉപയോഗത്തിനായികൊണ്ടുതന്നെ സൃഷ്ടിച്ചിരിക്കുന്നു...
Saturday, 26 October 2013
ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശനത്താല്‍ ചൈതന്യവത്തായ ചങ്ങരംകുമരത്ത് ക്ഷേത്രം.
തൃശ്ശൂര്‍ ജില്ലയിലെ മുല്ലശ്ശേരി എന്ന മിതവാദി സി.കൃഷ്ണനെന്ന ഉല്പതിഷ്ണുവിന്റെ ക്ഷണം സ്വീകരിച്ച് എത്തിയ സാക്ഷാല്‍ ശ്രീ നാരായണ ഗുരുദേവന്‍ തന്റെ സ്വചൈതന്യം ഇവിടെ പരത്തിക്കൊണ്ടാണ് മടങ്ങിയത്. ഗുരുവിന്റെ സഹായിയായആ പ്രാപഞ്ചിക ചൈതന്യവും പേറി ഇതാ ഇവിടെ ഒരു കൊച്ചു ക്ഷേത്രവും ഗുരു താമസിച്ച മുറിയും അതേ പ്രൌഢിയോടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മിതവാദി സി കൃഷ്ണനിലുണ്ടായിരുന്ന നാസ്തിക ആശയങ്ങളും ഗുരുദേവന്റെ ആത്യന്തിക പ്രബഞ്ചസത്യവുമായ ആസ്തിക ദര്‍ശനവും സമ്മേളിക്കുക കൂടി ചെയ്ത ഇടമാണ് ഈ പുണ്യ ഭൂമി. അനന്തതോളം ഏക്കര്‍ ഭൂമിയുടേയും അധികാരത്തിന്റെയും പ്രതാപികളായിരുന്നു...
ഈഴവരുടെ ആദ്യത്തെ ശിവക്ഷേത്രം.
കീഴ്ജാതിക്കാര്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് സവര്‍ണര്‍ അനുവദിച്ചിരുന്നില്ല. മാത്രമല്ല ക്ഷേത്ര പരിസരത്തില്‍ കൂടി സഞ്ചരിക്കുന്നതിനും അനുവദിച്ചിരുന്നില്ല. ഇതിനു പരിഹാരമായി ഈഴവര്‍ക്കുവേണ്ടി ഒരു ശിവക്ഷേത്രം നിര്‍മ്മിക്കുവാന്‍ പണിക്കര്‍ തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി ഉത്തര കേരളത്തിലെയും കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ക്ഷേത്ര നിര്‍മ്മാണവും ആരാധനാ സമ്പ്രദായങ്ങളും ഉത്സവാദി ചടങ്ങുകളും ചോദിച്ചും കണ്ടും മനസ്സിലാക്കി മടങ്ങി വന്നതിനുശേഷം 1853-ല്‍ സ്വദേശമായ മംഗലത്ത് ഇടയ്ക്കാട്ട് മനോഹരമായ ഒരു ശിവക്ഷേത്രം പണിയിച്ചു....
മൂക്കുത്തി സമരം
താഴ്ന്ന ജാതിക്കാര്‍ ഓരോ വിഭാഗക്കാരും അണിയുന്ന ആഭരണത്തിന് ചില രീതികള്‍ ഏര്‍പ്പെടുത്തിയിരുന്ന കാലം.ധരിച്ചിരിക്കുന്ന ആഭരണം കണ്ടാല്‍ തിരിച്ചറിയാം അവര്‍ ഏത് ജാതിയില്‍ പെട്ടവളാണെന്ന്.മൂക്കുത്തി ആഭരണമിടാന്‍ ഈഴവ സ്ത്രീകള്‍ക്ക് അവകാശമില്ലായിരുന്നു.അത് സവര്‍ണ സ്ത്രീകള്‍ മാത്രം അണിയുന്ന ആഭരണമാണ്.ഈ നിയമം ലംഘിച്ച് ഒരു ഈഴവയുവതി ആഭരണം ധരിച്ച് നടന്നു പോകുന്നതു കണ്ടപ്പോള്‍ മൂക്കുത്തി ഊരാന്‍ സവര്‍ണര്‍ ആജ്ഞാപിച്ചു.അവര്‍ അനുസരിച്ചില്ല.ഒട്ടും താമസിച്ചില്ല,ആ മൂക്കുത്തി മാംസത്തോടെ വലിച്ചെടുത്തു ചവിട്ടിയരച്ചു.രണം ധാരധാരയായി ഒഴുകി.ഇതിനു പ്രതികാരം ചെയ്യാന്‍ പണിക്കരും സംഘവും...
പ്രതിഷ്ഠ

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ കടലോര പ്രദേശമായ ആറാട്ടുപുഴയിലെ സമ്പന്നമായ കല്ലശ്ശേരി തറവാട്ടില്‍ 1825ല്‍ വേലായുധപ്പണിക്കര്‍ ജനിച്ചു. അദ്ദേഹം ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷം അച്ഛനും അമ്മയും നിര്യാതരായി. അപ്പൂപ്പന്റെ കീഴില്‍ വളര്‍ന്നു.അപ്പൂപ്പന്‍ വലിയ ധനിക നായിരുന്നു. അദ്ദേഹത്തിന് നേരിട്ട് വിദേശ വ്യാപാരം ഉണ്ടായിരുന്നു.150 ഏക്കര്‍ തെങ്ങിന്‍ തോപ്പും 300 ഏക്കര്‍ കൃഷിനിലവും അനവധി കെട്ടിടങ്ങ ളുമുണ്ടായിരുന്നു. പായ്ക്കപ്പലു കളുടെയും ഉടമയായിരുന്നു. ഈ സ്വത്തുക്കള്‍ ക്കെല്ലാം ഏക അവകാശി...
മനുഷ്യാ, നീ സ്വയം ഈശ്വരനാണ്.
ഒരു നീണ്ട യാത്രയ്ക്ക് ശേഷം വിശ്രമിക്കുകയാണു ഗുരുദേവന്‍. ഒരു ഭക്തന്‍ അടുത്തെത്തി ചെറിയതോതില്‍ സംസാരം തുടങ്ങി. ചാള്‍സ് ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തത്തെക്കുറിച്ച് സൂത്രത്തില്‍ ഗുരുവിന്‍റെ അഭിപ്രായം അറിയുകയാണു ഭക്തന്‍റെ ഉദ്ദേശ്യം. പരിണാമസിദ്ധാന്തവും പ്രപഞ്ചോത്പത്തി സിദ്ധാന്തവും ഗുരുദേവന്‍ അംഗീകരിക്കുന്നുണ്ടോ എന്ന് ഭക്തന്‍ ചോദിച്ചു. ഡാര്‍വിനെ ഉദ്ദേശിച്ച് ഗുരുദേവന്‍ ചോദിച്ചു. "ജീവികളുടെ ഉത്ഭവത്തെക്കുറിച്ച് സായ്പ് എന്താണു പറഞ്ഞിരിക്കുന്നത്?""മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായതാണെന്നാണു ഡാര്‍വിന്‍റെ അഭിപ്രായം.“"ഓഹോ..... സായ്പ് കണ്ടോ കുരങ്ങില്‍...
ഗുരു ദര്‍ശനം - ജോസ് ചന്ദനപ്പള്ളി
ശ്രീനാരായണ ഗുരുവാണ് കേരളത്തിന്റെ സാമൂഹ്യ ബോധത്തെ കീഴ്‌മേല്‍ മറിച്ചത്. മൂര്‍ച്ചയേറിയ യുക്തിയും നര്‍മ്മവും അതിലേറെ കര്‍മ്മശക്തിയും ഇതിനായി അദ്ദേഹം ഉപയോഗിച്ചു. ഈഴവ ശിവനെയും കണ്ണാടിയും അരുവിപ്പുറത്ത് പ്രതിഷ്ഠിച്ച് അദ്ദേഹം വരേണ്യതയുടെയും പൗരോഹിത്യന്റെയും പൂച്ചുകള്‍ പൊളിച്ചു തീണ്ടാപ്പാടുകളെ തന്റെ അപ്രതിരോധ്യജ്ഞാനം കൊണ്ട് അളന്നു തീര്‍ത്തു.
കേരള നവോത്ഥാനത്തിന്റെ പിതാവെന്നറിയ്‌പ്പെടുന്ന ശ്രീനാരായണഗുരു തിരുവനന്തപുരം ജില്ലയില്‍ ചെമ്പഴന്തി ഗ്രാമത്തില്‍ വയല്‍വാരത്തു വീട്ടില്‍ മാടനാശന്റെയും കുട്ടിയമ്മയുടെയും...
കേരളത്തിലെ നവോത്ഥാന നായകർ -ശ്രീനാരായണൻ -കേരള നവോത്ഥാനത്തിന്റെ രാജശില്പി
പൂയപ്പിളളി തങ്കപ്പൻ
ലേഖനം
ഭാരതത്തിന്റെ നവോത്ഥാനചരിത്രം സ്പർശിക്കുമ്പോൾ, അതിലുൾപ്പെടുന്ന കേരള നവോത്ഥാന പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്ന പ്രധാനപ്പെട്ട ചില സംഗതികൾ കാണാനാകും. ഭാരതത്തിലെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വൈകിയാരംഭിച്ച നവോത്ഥാനപ്രക്രിയയുടെ ചരിത്രപരമായ പ്രത്യേകതയാണ് അവയിലൊന്ന്. രണ്ടാമത്തേത് ഭാരതത്തിലെ മറ്റു ഭാഗങ്ങളിൽ നടന്ന നവോത്ഥാനസംരംഭങ്ങളുടെ നേതൃസ്ഥാനങ്ങൾ അലങ്കരിച്ചിരുന്നത് ഉന്നതകുലജാതരായ മഹാനുഭാവന്മാരായിരുന്നെങ്കിൽ, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അവർണ്ണജാതിയിൽ ജനിച്ച ശ്രീനാരായണനായിരുന്നു എന്നതാണ്. രാജാറാം മോഹന്റായ് മുതൽ...