Friday, 14 December 2012

ബ്രഹ്മശ്രീ പ്രകാശാനന്ദസ്വാമികള്‍ - by : സുരേഷ്‌ബാബു മാധവന്‍

കൊല്ലം ജില്ലയിലെ പിറവന്തൂരില്രാമന്റേയും വെളുമ്പിയുടെയും മകനായി വൃശ്ചികമാസത്തിലെ അനിഴം നക്ഷത്രത്തില്ജനിച്ച കുമാരന്‍ 23-ാം വയസ്സില്സന്ന്യാസം സ്വീകരിച്ച്ശിവഗിരിയില്എത്തി പ്രകാശാനന്ദ എന്ന നാമം സ്വീകരിച്ചു. കന്യാകുമാരിമുതല്ഹിമാലയം വരെ 2 വര്ഷക്കാലത്തോളം പര്യടനം നടത്തി. അടിയുറച്ച ഈശ്വരഭക്തനായിരുന്ന സ്വാമികള്ക്ക്ആദിപരാശക്തിയുടെ ദര്ശനാനുഭൂതി ലഭിച്ചതായി അറിയുന്നു.


ശിവഗിരിയില്ആശ്രമാംഗമായതിനു ശേഷം ആശ്രമത്തിലെ ഊട്ടുപുര ഉള്പ്പെടെയുള്ള ആശ്രമകാര്യങ്ങളില്സജീവമായി സേവനം ചെയ്തു. വാക്ചാതുരിക്കുപരി നിരന്തരപഠനമായിരുന്നു സ്വാമികള്അവലംബിച്ചിരുന്നത്‌. സ്വയം ആത്മസത്യത്തെ അറിയാന്ശ്രമിക്കുകയും വ്രതാനുഷ്ഠാനങ്ങളും ധ്യാനവും ശീലമാക്കുകയും ചെയ്തു. 90 ന്റെ നിറവിലും അത്തരം നിഷ്ഠകള്ക്ക്യാതൊരു വിഘ്നവും വരുത്തിയിട്ടില്ല. മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നടക്കുന്ന ഏതു പരിപാടികളിലും ക്ഷണിച്ചാല്സ്വാമികള്വിമുഖത കാട്ടാതെ അവിടെ ഓടിയെത്തി ഗുരുദേവന്റെ സന്ദേശം ജനങ്ങളെ അറിയിക്കാന്ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ശിവഗിരി ശ്രീനാരായണ ധര്മ്മസംഘം ട്രസ്റ്റിനെ ആത്മീയചൈതന്യം നിലനില്ത്തി പരിപാലിച്ചുകൊണ്ട്കര്മ്മനിരതനായി ഗുരുസേവ ചെയ്യുന്ന സ്വാമികള്ക്ക്ഗുരുദര്ശനംവിതറുന്ന ജ്ഞാനപ്രകാശത്താല്പ്രകാശപൂരിതമായ ശിവഗിരിയെ അതിന്റെ തനിമയില്എന്നും നിലനിര്ത്താന്ബ്രഹ്മശ്രീപ്രകാശാനന്ദസ്വാമികള്ക്ക്കഴിയുമാറാകട്ടെ എന്ന്ആശംസിക്കുന്നു.

ഗുരുപ്രണാമം


0 comments:

Post a Comment