Saturday, 29 December 2012

ഈശ്വരകാര്യാര്‍ത്ഥമായി പോകുന്നവരെ ഈശ്വരന്‍തന്നെ രക്ഷിക്കാതിരിക്കില്ല.

(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌്‌ തയ്യാറാക്കിയത്‌്‌)


ഗുരുദേവന്‍ പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രത്തില്‍ വിശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ്‌ വി.കെ.കുഞ്ഞിക്കണ്ണന്‍ ഗുരുവിനെ തലശ്ശേരിയിലേക്ക്‌ ക്ഷണിക്കുവാന്‍ അവിടേയ്‌ക്ക്‌ യാത്രയായി. കൊച്ചിയില്‍നിന്നും വള്ളത്തിലായിരുന്നു യാത്ര. മഴയും കാറ്റും ശക്തിപ്പെട്ടു. കനത്ത ഒളങ്ങളില്‍പ്പെട്ട്‌ വള്ളം ആടിയുലഞ്ഞു. നിയന്ത്രണം വിട്ട്‌ വള്ളം മറിയുമെന്ന നിലയിലായി. പെട്ടെന്ന്‌ ഗുരുവിനെ ധ്യാനിച്ചു. വള്ളം സാധാരണനിലയിലായി. അയാള്‍ സുരക്ഷിതനായി കരയ്‌ക്കെത്തി. ഉണ്ടായതൊന്നും ആരോടും പറഞ്ഞുമില്ല.

പിറ്റേന്ന്‌ ഗുരുവിന്റെ മുന്നിലെത്തി. അപ്പോള്‍ ഗുരുവിന്റെ വാത്സല്യം നിറഞ്ഞ വാക്കുകള്‍ കേട്ടി. .. ഈശ്വരകാര്യാര്‍ത്ഥമായി പോകുന്നവരെ ഈശ്വരന്‍തന്നെ രക്ഷിക്കാതിരിക്കില്ല....

ഈശ്വരധ്യാനത്തിന്റെ മഹത്ത്വത്തിലേക്കും തീവ്രതയിലേക്കും നമ്മേ നയിക്കുന്ന ഒരു മഹത്‌ വചനമാണിത്‌. ഈശാവാസ്യ ഉപനിഷത്തില്‍ ഈശന്‍ ജഗത്തിലെല്ലാം ആവസിക്കുന്നു എന്ന്‌ ഉദ്‌ഘോഷിച്ചിരിക്കുന്നു. ഈശ്വരന്‍ നമ്മില്‍ വസിക്കുന്നുണ്ട്‌. പക്ഷേ നാം അത്‌ അറിയാതെ പുറമേ തപ്പിനടക്കുകയാണ്‌. എല്ലായ്‌പ്പോഴും ഈശ്വരന്‍ നമ്മോടുകൂടെയുണ്ടെന്നുള്ള സദ്‌ചിന്ത വിടാതെ നിറുത്തണം. അങ്ങനെയൊരു ധ്യാനമനസ്സുണ്ടായാല്‍ ഈശ്വരന്‍ നമ്മെ സദാ രക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന വിശ്വാസം ദൃഢപ്പെടും. അത്തരം അസ്ഥയില്‍ ഏതു പ്രവര്‍ത്തിയിലും ലഘുത്വം അനുഭവപ്പെടും.

(ശ്രീനാരായണ ജ്ഞാനസമീക്ഷ)

0 comments:

Post a Comment