Saturday, 29 December 2012
ധര്‍മ്മഷോടതിയും ധര്‍മ്മസോദരീമഠവും
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ നാരായണഗുരുവിന്റെ ആശീര്‍വാദത്തോടെ ഡോക്‌ടര്‍ രൂപംകൊടുത്ത രണ്ട് പ്രസ്ഥാനങ്ങളാണ് ധര്‍മ്മഷോടതിയും ധര്‍മ്മസോദരീമഠവും. ലോട്ടറി ടിക്കറ്റിലൂടെ ധര്‍മ്മസ്ഥാപനങ്ങള്‍ക്ക് പണം സ്വരൂപിക്കാനുള്ള ശ്രമമായിരുന്നു ധര്‍മ്മഷോടതി. മുന്‍പ് ആരും പരീക്ഷിക്കാത്ത ഒരു ആശയമായിരുന്നു അത്. ടിക്കറ്റ് വില ഒരുരൂപ. പ്രാദേശിക സമാജങ്ങളോ സ്ഥാപനങ്ങളോ വഴിക്കാണ് ടിക്കറ്റ് വിറ്റിരുന്നത്. മൂന്നുമാസത്തിലൊരിക്കലാണ് നറുക്കെടുപ്പ്. നറുക്ക് കിട്ടിയാല്‍ പണം വ്യക്തികള്‍ക്ക് ലഭിക്കില്ല. ഏതു സമാജം വഴിക്കാണോ ടിക്കറ്റ് വിറ്റിട്ടുള്ളത് ആ സമാജത്തിന് സംഖ്യ ലഭിക്കും. ആ സംഖ്യകൊണ്ട് പൊതുജനങ്ങള്‍ക്ക് പ്രയോജനകരമായ ഒരു സ്ഥാപനം ഉണ്ടാക്കണം. ഏതെല്ലാം സ്ഥാപനങ്ങളാണ് ഉണ്ടാക്കേണ്ടതെന്ന കാര്യത്തിലും വ്യക്തമായ മാര്‍ഗ്ഗദര്‍ശനം നല്‍കിയിരുന്നു. ധാര്‍മ്മിക കലാവിദ്യാലയങ്ങള്‍, നിശാപാഠശാലകള്‍, സഹകരണ സേവാസംഘങ്ങള്‍, വ്യവസായങ്ങള്‍, ആതുരശുശ്രൂഷാ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍, ധര്‍മ്മസത്രങ്ങള്‍, മൃഗരക്ഷാ കേന്ദ്രങ്ങള്‍ തുടങ്ങി ആ പ്രദേശത്തിന് അനുയോജ്യമായ ഏതെങ്കിലും ഒരു ധര്‍മ്മസ്ഥാപനം ഉണ്ടാക്കാനായിരിക്കണം ഈ പണം ഉപയോഗിക്കേണ്ടത്. ഇത്തരം സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍ ആദര്‍ശബുദ്ധിയും സേവനമനഃസ്ഥിതിയും ഉള്ളവരെ മാത്രമേ ഈ പ്രസ്ഥാനത്തില്‍ അംഗങ്ങളായി ചേര്‍ക്കാവൂ എന്നും വ്യവസ്ഥ ചെയ്‌തിരുന്നു.
സമൂഹത്തില്‍ സ്‌ത്രീകളുടെ പദവി ഉയര്‍ത്തുക എന്ന ലക്ഷ്യം വെച്ചിട്ടാണ് ധര്‍മ്മസോദരീമഠം സ്ഥാപിച്ചത്. ഈ രണ്ട് സ്ഥാപനങ്ങളും വളര്‍ത്തിക്കൊണ്ടുവരാന്‍ ഡോക്‌ടര്‍ പരമാവധി ശ്രമിച്ചെങ്കിലും ആദര്‍ശശുദ്ധിയുള്ള പ്രവര്‍ത്തകരുടെ അഭാവംമൂലം ഈ പ്രസ്ഥാനങ്ങള്‍ ഏറെ മുന്നോട്ടുപോയില്ല. ഡോക്‌ടറുടെ സമയവും ധനവും കുറേ നഷ്‌ടപ്പെട്ടതുമാത്രം മിച്ചം. ചെറിയ മനസ്സുകള്‍ക്ക് ഡോക്‌ടറുടെ വലിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനായില്ല.
ആചാര്യന്‍, ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്)
0 comments:
Post a Comment