Saturday 29 December 2012

നമ്മുടെ ധര്‍മ്മം ശരിയായി അനുഷ്‌ഠിച്ചാല്‍ ഒന്നിനേയും ഭയപ്പെടാനില്ല.

ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌്‌ തയ്യാറാക്കിയത്‌))


ഗുരു തന്റെ സന്ന്യാസി ശിഷ്യനായ ശിവലിംഗദാസ സ്വാമിയോട്‌ പറഞ്ഞതാണിത്‌. ധര്‍മ്മവും അധര്‍മ്മവും ഇരുട്ടും വെളിച്ചവുംപോലെയാണ്‌. വെളിച്ചം വസ്‌തുക്കളെ വ്യക്തമാക്കിത്തരുമ്പോള്‍ ഇരുട്ട്‌ മറച്ചുകളയും. ഇരുട്ട്‌ ഭയത്തിന്റെ ഇരിപ്പിടമാണ്‌. ഇരുളും ഭയവും അധര്‍മ്മത്തിന്റെ രണ്ട്‌ അവയവങ്ങളാണ്‌. അധര്‍മ്മത്തെ ധര്‍മ്മംകൊണ്ട്‌ ജയിക്കണം. അതാണ്‌ മനുഷ്യന്റെ കര്‍ത്തവ്യം.

എന്താണ്‌ ധര്‍മ്മം: അത്‌ പുസ്‌തകത്തില്‍ എഴുതിവച്ചിരിക്കുന്ന എന്തെങ്കിലും സിദ്ധാന്തങ്ങളല്ല. നമ്മില്‍ അന്തര്‍ലീനമായിക്കിടക്കുന്ന ജന്മസിദ്ധമായ വാസനയാണ്‌. അതിനെ കണ്ടെത്തി അത്‌ ലോക ഗുണത്തിനായി അനുഷ്‌ഠിക്കലാണ്‌ ധര്‍മ്മാനുഷ്‌ഠാനം. അതിനെ കണ്ടെത്താന്‍ നാം നമുക്കൊപ്പം ഇരിക്കേണ്ടതുണ്ട്‌. ഇന്ന്‌ നാം നമുക്കൊപ്പം ഇരിക്കുമ്പോള്‍ ബോറടിക്കുകയാണ്‌. അങ്ങനെ നാം അറുബോറന്‍മാരായിരിക്കുന്നു. നാം നമുക്കൊപ്പംഇരുന്ന്‌ നമ്മേ അറിയാന്‍ ശ്രമിക്കുമ്പോള്‍ നമ്മിലെ ശുദ്ധവാസനകളെ തിരിച്ചറിയാന്‍ സാധിക്കും. അതിനെ തനിക്കും ലോകത്തിനുമായി സമര്‍പ്പിക്കുമ്പോഴാണ്‌ ഒരുവന്റെ ജീവിതം ധന്യമാകുന്നത്‌. നമുക്ക്‌ നമ്മേ വെളിവാക്കിത്തരുന്നത്‌ പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയുമാണ്‌.

(ശ്രീനാരായണ ജ്ഞാനസമീക്ഷ)

0 comments:

Post a Comment