കേരള കൌമുദിയിലെ എന്റെ ഒരു സുഹൃത്തിനോട് ഒരവസരത്തില്‍ ഞാന്‍ ചോദിച്ചു: ഈഴവരില്‍ അധികവും മറ്റു പത്രങ്ങള്‍ ആണ് വരുത്തുന്നത്, എന്താണ് കാരണം? അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു : അല്‍പ്പം സാമ്പത്തികം ആയിക്കഴിഞ്ഞാല്‍ ഈഴവനാണെന്ന് പറയാന്‍ പലര്‍ക്കും മടി ആണ്. അപ്പോള്‍ വീട്ടില്‍ കൌമുദി കിടക്കുന്നത് അവര്‍ക്ക് ആക്ഷേപമായി തോന്നും. പക്ഷെ അവര്‍ക്കുവേണ്ടി വാദിക്കാന്‍ ഇന്നും കൌമുദി മാത്രമെ ഉള്ളൂ. പലര്ര്കും ഈ അപകര്‍ഷതാ ബോധം ഉള്ളത് ശരിയല്ലെ? എങ്കില്‍ ഇനി ഈ അപകര്‍ഷത ബോധം തോന്നേണ്ട കാര്യമില്ല. തുടര്‍ന്ന് വായിക്കൂ......
കേരളത്തിലെ ഈഴവരുടെ ചരിത്രം കേരള കൌമുദി ശ്രീനാരായണ ഡയറക്ടറി ഇല്‍ വളരെ വിശദമായി നല്‍കിയിട്ടുണ്ട്. അതിലെ ചില ഭാഗങ്ങള്‍ അടര്‍ത്തി എടുത്തതാണ് താഴെ പറയുന്ന കാര്യങ്ങള്‍ : “ഗോത്ര സമൂഹത്തിന്റെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ബ്രാഹ്മണ മേധാവിത്വവും ചാതുര്‍വര്‍ണ്യവും ചേര്‍ന്നപ്പോള്‍ രൂപം കൊണ്ട സാമൂഹ്യവ്യവസ്ഥയാണ് ജാതി സമ്പ്രദായം. സംഘ കാലത്തിനു ശേഷമാണു ഇത്തരത്തിലുള്ള സാമൂഹിക ഘടന ഉരുതിരിഞ്ഞതെന്നു ഉറപ്പാണ്. കാരണം സംഘ കൃതികളില്‍ ചാതുര്‍വര്‍ണ്യ ജാതി സമ്പ്രദായങ്ങളെ പറ്റി യാതൊരു പരാമര്‍ശവും ഇല്ല എന്നത് തന്നെ." (page 73). ധനികരും ദാരിദ്രരുമായി സമൂഹം വളര്‍ന്നപ്പോള്‍ മേലോര്‍, കീഴോര്‍ വിഭജനം സ്വാഭാവികമായി ഉണ്ടായി തീര്‍ന്നു. എനോര്‍ , ഉയര്തോര്‍, എന്നി മേലോര്‍ വിഭാഗത്തെ കുറിച്ചും അടിയോര്‍ വിനൈന്തര്‍ എന്നീ കീഴോര്‍ വിഭാഗത്തെ കുറിച്ചും "തൊല്‍കാപ്പിയ "ത്തില്‍ പരാമര്‍ശമുണ്ട്. കടുത്ത ദാരിദ്ര്യതില്‍പെട്ടു കഷ്ടപ്പെട്ട് കഴിയുന്ന ഒരു വിഭാഗം അന്നുണ്ടായിരുന്നതായും "തൊല്‍കാപ്പിയ ത്തില്‍ കാണാം. സ്വകാര്യ സ്വത്ത് മറ്റെല്ലാ വര്‍ഗക്കരെയും അപേക്ഷിച്ച് ഈഴവര്‍ക്കയിരുന്നു കൂടുതല്‍- എന്ന പ്രൊഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ (കേരളം അഞ്ചും ആരും നൂറ്റാണ്ടുകളില്‍ ) വിലയിരുത്തലുകളും ഇവിടെ പ്രസക്തമാണ്......(page 73)
കേരളത്തിന്റെ വിദ്യാഭ്യാസ വികസനത്തിലും പാരമ്പര്യത്തിലും ബുദ്ധ മതം അനുഷ്ടിച്ച പങ്കിനെ പറ്റി വിഖ്യാത ചരിത്രകാരനായ എസ്. ശങ്കു അയ്യര്‍ നടത്തിയിട്ടുള്ള അഭിപ്രായം അത്യന്തം ശ്രദ്ധേയമാണ്... കൊല്ല വര്‍ഷത്തിന്റെ ആരംഭതോട് കൂടിയാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ബുദ്ധ മത സ്ഥാപനങ്ങള്‍ ഹൈന്ദ മത സ്ഥാപനങ്ങളായി മാറിയത്. ബുദ്ധനെ മഹാ വിഷ്ണുവിന്റെ അവതാരമാക്കി കൊണ്ടാണ് ബുദ്ധ വിഹാരാങ്ങളെ വിഷു ക്ഷേത്രങ്ങളാക്കി മാറ്റിയത്. ഇന്ന് പല വിഷു ക്ഷേത്രങ്ങളിലെയും വിഗ്രഹം പഴയപടി ശ്രീ ബുദ്ധ വിഗ്രഹം തന്നെയാണെന്ന് സൂഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാകുമെന്ന് ചരിത്ര പണ്ഡിതനായ കെ ജി നാരായണന്റെ വിലയിരുത്തല്‍ ശ്രേധേയമാണ്…..(page 76) ഈ ബുദ്ധ വിഹാരങ്ങളിലധികവും ഈഴവര്‍-തിയ്യര്‍ തുടങ്ങിയ ബുദ്ധ മതാനുയായികളുടെ നിയന്ത്രണത്തിലായിരുന്നു. അവരാണ് കാര്‍ഷിക വിപ്ലവത്തിന്റെയും ചികിത്സയുടെയും സാംസ്കാരിക മുന്നേറ്റ ത്തിന്റെയും നേട്ടങ്ങളിവിടെ ഉണ്ടാക്കിയത്. അതില്‍ നിന്നാണ് കൃഷിയിലും വൈദ്യത്തിലും പണ്ടിത്യതിലും ഒന്നുപോലെ പേരെടുത്ത നിരവധി കുടുംബങ്ങള്‍ ഈഴവ-തിയ്യ സമുദായ തിലുണ്ടായത്.
ആര്യ വല്കരനതിന്റെയും ഹൈന്ദവ വല്കരനതിന്റെയും അക്രമത്തില്‍ പെട്ട് ഇത്ര മഹത്തായ ഒരു മത വിശ്വാസംഉം അതിന്റെ അനുയായികളായിരുന്ന ജന വിഭാഗവും തകരുകയും അയിത്ത ജാതിക്കാരും അധ സ്ഥിതുമായി മാറുകയും ചെയിത ചരിത്ര സത്യം ഒരു പരിധി വരെ താമസ്കരിക്കപെട്ടു എന്നതും ക്രൂരമായ യാധാര്‍ധ്യമാണ്. അഷ്ടാംഗ ഹൃദയവും അമര കോശവും ബുദ്ധമത കൃതികളാണ്. നമ്പൂതിരി മേധാവിത്വം എന്ന് ചരിത്രകാരെന്മാര്‍ വിശേഷിപ്പിക്കുന്ന കേരളത്തിലെ ഫ്യൂഡല്‍ വ്യവസ്ഥ നടപ്പില്‍ വരുത്തുന്നതില്‍ ചാണക്യന്റെ അര്‍ത്ഥസാസ്ത്രം വഹിച്ച പങ്കു ചെറുതല്ല ബുദ്ധ ജൈന മതങ്ങളുടെ നാശവും ഹിന്ദു മതത്തിന്റെ സ്ഥാപനവും ജാതിക്കു യാതൊരു പ്രാബല്യവുമില്ലതിരുന്ന കേരളത്തില്‍ ജാതിഭേദം വേരുരയ്ക്കുന്നതിനും നമ്പൂതിരിമാര്‍ സര്‍വഅധിപതികളായി തീരുന്നതും മറ്റും കൊല്ലം ആദി ശതകങ്ങളിലെ ശാസനകളില്‍ കന്നടിയിലെന്ന പോലെ കാണാന്‍ കഴിയും"എന്ന്ചരിത്ര പണ്ഡിതനായ ഇളംകുളം കുഞ്ഞന്‍പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു. (കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍ -പ്രൊഫ് ഇളംകുളം കുഞ്ഞന്‍പിള്ള (page 77)
കേരള സമൂഹത്തിന്റെ പിന്നീടുണ്ടായ മാറ്റം ചരിത്ര പണ്ഡിതനായ p k ഗോപാലകൃഷ്ണന്‍ ഇങ്ങനെ വിലയിരുത്തുന്നു."ബ്രാഹ്മണരും അവരോടടുത്ത കൂട്ടരും ഒരു വശത്തും ബ്രാഹ്മണ മതത്തെ എതിര്‍ത്ത കൂട്ടര്‍ മറു വശത്തുമായി കേരളീയ സമുദായ ക്രമം വിഭജിക്ക പെട്ടത് . ശൈവ- വൈഷ്ണവര്‍ ഭക്തി പ്രസ്ഥാനത്തിന്റെ അനുയായികള്‍ ബ്രാഹ്മണ രോട് അടുത്തു, ജൈനരും ബുദ്ധരും പ്രത്യേകിച്ച് ബ്രാഹ്മണ മതത്തെ എതിര്‍ത്തു. ഈ അടിസ്ഥാനത്തില്‍ സമുദായം ക്രമേണ രണ്ടു ജാതിയായി പിരിയുകയാനുണ്ടായത്. ഒരു കൂട്ടര്‍ ഹിന്ദു മതക്കാര്‍,മറ്റേ കൂട്ടര്‍ ഹിന്ദു മതത്തിന്റെ പരിധിക്കു പുറത്തുള്ളവര്‍...(page 78) ഒരുവശത്ത് തൊഴിലിന്റെയും സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തില്‍ ബൌദ്ധരെ അയിത്ത ജാതിക്കാരായി തീണ്ടാ പാടകലെ നിരുത്തിയെങ്കില്‍ മറു വശത്ത് ബൌധരില്‍ തന്നെ പണ്ഡിതരും ബഹുമാന്യരുമായിരുന്ന വിഭാഗത്തെ നേരിട്ട് പൂണൂല്‍ നല്‍കി ബ്രഹ്മനത്വതിലേക്ക് ഉള്‍ക്കൊള്ളുകയും ചെയ്തു എന്നത് കേരള ചരിത്രത്തിലെ തന്നെ ഒരു വിരോധാഭാസമായി തോന്നാം.
കൊടുങ്ങല്ലൂര്‍ കുഞ്ഞ്ഹികുട്ടന്‍ തമ്പുരാന്‍ കേരളം എന്ന മഹാ കാവ്യത്തില് "നേരുല്ലോരെല്ലാം ബദ്ധരില്‍ ശ്രീ ഗുരുക്കന്മാരുണ്ടല്ലോ പണ്ട് പോറ്റി ദ്വിജന്മാര്‍; ചേരും പൂനുലംബലത്തില്‍ തൊഴില്‍ക്കാന്‍....... എന്ന് തുടങ്ങുന്ന വരികള്‍ ഈ വാദത്തിനു കിട്ടുന്ന വിലപ്പെട്ട തെളിവാണ്. (page 79) ഇങ്ങനെ ആദ്യം ബ്രാഹ്മണ മതത്തെ എതിര്‍ക്കുകയും പിന്നീട് ഹിന്ദു മതക്കാരായി തീരുകയും ചെയ്ത വിഭാഗമാണ് ഈഴവരെന്നാണ് പീ സി അലക്സാണ്ടര്‍ അഭിപ്രായപ്പെടുന്നത്. (Budhism in Kerala- P.C.Alexander) മിക്കവാറും ഇന്ത്യയിലെ ആകെത്തന്നെ ആദ്യകാല വിദ്യാഭ്യാസ പ്രചാരകരായിരുന്ന ജൈനരും, ബൌധരുമാണ് സംസ്കൃതത്തിലും ആയുര്‍വേദത്തിലും ഈഴവരെ പ്രാപ്തരാക്കി യാതെന്ന പ്രൊഫ്. എ. അയ്യപ്പന്റെ വിലയിരുത്തലും ഇവിടെ പ്രസക്തമാണ്”. (social revolution in a kerala village- A. Ayyappan) തുടര്‍ ചരിത്രം ഏറക്കുറെ എല്ലാവര്ക്കും അറിയാവുന്നതിനാല്‍ ഞാന്‍ ഇവിടെ വീണ്ടും പറയുന്നില്ല. ഇനി പറയാന്‍ മടിക്കുന്നതെന്തെ ഈഴവനാനെന്നു ?
0 comments:
Post a Comment