SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Sunday, 30 December 2012

എബ്രഹാമിന്റെ കസേര

(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌ തയ്യാറാക്കിയത്‌്‌) കുട്ടനാട്ടിലെ കോന്നിയാംപറമ്പില്‍ ഏബ്രഹാം ഒരു വള്ളുമൂന്നുകാരനായിരുന്നു. അയാള്‍ക്ക്‌ സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. അയാള്‍ ശ്രീനാരായണഗുരുസ്വാമിയുടെ അത്ഭുതസിദ്ധികളെപ്പറ്റി കേട്ടറിഞ്ഞ്‌ ഗുരുവിനെ നേരില്‍കാണാന്‍ ആഗ്രഹിച്ചു. ഏബ്രഹാം സത്യവ്രതസ്വാമിയെകണ്ട്‌ ആഗ്രഹം അറിയിച്ചു. ഗുരുദേവന്‍ തന്റെ വീട്ടില്‍ ഒന്നു കൊണ്ടുവരുമോ എന്നും ചോദിച്ചു. എന്നാല്‍ സത്യവ്രതസ്വാമികള്‍ക്ക്‌ അതിന്‌ സാധിച്ചില്ല. മാസങ്ങള്‍ പോയി. ഏബ്രഹാം വീട്ടുപകരണങ്ങള്‍ ഉണ്ടാക്കാന്‍വേണ്ടി തടിവാങ്ങി പണിതുടങ്ങി. ആ കൂട്ടത്തില്‍...

ഗുരുദേവന്‍ വക്കം കൊച്ചുകൃഷ്‌ണ നമ്പ്യാര്‍ക്ക്‌ സംസാരശേഷി നല്‍കുന്നു

(വക്കം കൊച്ചുകൃഷ്‌ണ നമ്പ്യാര്‍ രേഖപ്പെടുത്തിയത്‌, ഗുരുദേവ സ്‌മരണകള്‍ പേജ്‌ 31) ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌ തയ്യാറാക്കിയത്‌്‌ ഗുരുദേവന്‍ സംസാരശേഷി നല്‍കിയ മറ്റൊരു കഥയിതാ......... മൂന്നു വയസ്സ്‌ പ്രായമായെങ്കിലും എനിക്ക്‌ സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. അച്ഛന്‍, അമ്മ എന്നൊക്കെ അവ്യക്തമായി പറയാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ. അതിനാല്‍ ഒരുദിവസം അച്ഛന്‍ എന്നെ ഗുരുദേവനെ കാണിക്കാന്‍ വക്കം വേലായുധന്‍നടയില്‍ കൊണ്ടുപോയി. ഗുരുദേവന്‍ അവിടെ ക്ഷേത്രനടയില്‍ വിശ്രമിക്കുകയായിരുന്നു. കുറച്ച്‌ കല്‍ക്കണ്ടം അച്ഛന്‍ കാഴ്‌ചവച്ചു. ഗുരുവിനെ നമസ്‌കരിച്ചു....

തെറ്റുദ്ധരിക്കപ്പെട്ട; അഥവാ തെറ്റിദ്ധരിപ്പിക്കപ്പെട്ട ശ്രീനാരായണസൂക്തങ്ങൾ

എന്നും  ഏറ്റവും  ചർച്ചചെയ്യപ്പെടുന്ന  രണ്ടു്  ഗുരുദേവ സൂക്തങ്ങളാണു് “ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്”;  “മതം ഏതായാലും മനുഷ്യൻ  നന്നായാൽ മതി”; ഇവ. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടതും   തെറ്റിദ്ധരിപ്പിക്കപ്പെട്ടതും  ഇവ  തന്നെ.  മതങ്ങളിൽ  ആൾചേർക്കാൻ  നടക്കുന്നവർ,  കേരളത്തിൽ  അവരുടെ  ആദ്യ  ഇരകളായി  കണക്കാക്കിയിരിക്കുന്നത്  “ശ്രീനാരായണീയരെ”യാണു്.  പറഞ്ഞു  മയക്കാൻ  പ്രധാനമായും  ഉപയോഗിക്കുന്ന  തന്ത്രങ്ങളിലെമന്ത്രങ്ങളും  ഇവ രണ്ടും...

Saturday, 29 December 2012

ഒരുവന്‍ ചെയ്‌ത നല്ലകാര്യം മറക്കാതെയും നല്ലതല്ലാത്തവ ഉടനെ മറന്നുകളയുകയും വേണം?

നല്ലതല്ലൊരുവന്‍ ചെയ്‌ത നല്ലകാര്യം മറപ്പത്‌ നല്ലതല്ലാത്തതുടനേ മറന്നീടുന്നതുത്തമം (സദാചാരം 1) ഒരാള്‍ നമുക്ക്‌ ചെയ്‌തുതന്ന നല്ല കാര്യം നാം ഒരിക്കലും മറക്കരുത്‌. നല്ലതല്ലാത്തത്‌ വല്ലതും ഉണ്ടായാല്‍ അത്‌ മറക്കുകയുംവേണം. കാരണം വൈരം നമുക്കുതന്നെ ദോഷകരമായി ഭവിക്കുമല്ലോ. ഒരിക്കല്‍ അയല്‍വീട്ടിലെ ഒരു യുവാവിന്‌ തന്റെ വൃക്കവരെ ദാനം ചെയ്യേണ്ടിവന്നു ദാമോദരന്‌. അയല്‍വീട്ടുകാരുമായി നല്ല ബന്ധമായിരുന്നു അക്കാലത്ത്‌. അടുത്തകാലത്ത്‌ അവര്‍തമ്മില്‍ നല്ല ബന്ധത്തിലല്ല. അതിന്റെ കാര്യം തിരക്കി. മറ്റൊന്നുമായിരുന്നില്ല. ദാമോദരന്റെ പറമ്പിലെ വാഴയും തെങ്ങുംതൈയ്യുമെല്ലാം...

ഗുരുദര്‍ശനം ജീവിതത്തിന്‌ ലക്ഷ്യബോധം ഉണ്ടാക്കിത്തരുന്നു.

1922 നവംബര്‍ 22ന്‌ വിശ്വമഹാകവി ടാഗോര്‍ ശിവഗിരിയി സന്ദര്‍ശിച്ചപ്പോള്‍ ഗുരുവിന്റെ ചിന്തയും പ്രവര്‍ത്തികളും മനസ്സിലാക്കി പറഞ്ഞു... ജനങ്ങളുടെ കണ്ണു തെളിച്ചുകൊടുക്കണം... എന്ന്‌. അപ്പോള്‍ ഗുരു പറഞ്ഞു..... ജനങ്ങളുടെ കണ്ണ്‌ തുറന്നുതന്നെയാണിരിക്കുന്നത്‌. എന്നിട്ടും അവര്‍ക്ക്‌ കാണാന്‍ കാഴിയുന്നില്ലല്ലോ.... മുറയ്‌ക്ക്‌ പഠിച്ചോരേ കണ്ണുള്ളൂ... അപരര്‍തന്‍ മുഖത്തുകാണുന്നതോ... രണ്ടുപുണ്ണുകള്‍ മാത്രം..(തിരുക്കുറള്‍ പരിഭാഷ) നമ്മുടെ കണ്ണുകള്‍ തുറന്നിരുന്നാലും ലക്ഷ്യബോധമില്ലെങ്കില്‍ ഒന്നും കാണാന്‍ സാധിക്കില്ല. മനസ്സ്‌ ലക്ഷ്യത്തില്‍ ഉറക്കണം....

ഭൈരവന്‍ ശാന്തി

(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌ തയ്യാറാക്കിയത്‌)  1818 ല്‍ വക്കത്തായിരുന്നു ജനനം. നെയ്‌ത്തുകാരനായി ജീവിതം ആരംഭിച്ചു. ഭൗതികസുഖങ്ങളില്‍ വിരക്തനായി. ആത്മാവിന്റെ സുഖംതേടി യാത്രയായി. അങ്ങനെ അരുവിപ്പുറത്ത്‌ ഗുരുസമക്ഷം എത്തിച്ചേര്‍ന്നു. പിന്നെ എങ്ങോടുമില്ല. സദാസമയവും ഗുരുവിനെ പരിചരിച്ചു. അരുവിപ്പുറത്ത്‌ ഗുരുവിന്റേയും ശിഷ്യഗണത്തിന്റെയും മാതൃസ്ഥാനമായിരുന്നു ഭൈരവന്‍ ശാന്തിക്ക്‌. ഏവര്‍ക്കും രുചികരമായ ഭക്ഷണം വെച്ചുവിളമ്പും. ഒരിക്കല്‍ കുന്നിനുമുകളില്‍ ഗുരുവും ഭൈരന്‍ശാന്തിയും ചേര്‍ന്ന്‌ ഒരു മഹാഗണി നട്ടു. ഇതുകായ്‌ക്കുമ്പോളന്‍ നാം ഉണ്ടാകില്ല...

ധര്‍മ്മഷോടതിയും ധര്‍മ്മസോദരീമഠവും

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ നാരായണഗുരുവിന്റെ ആശീര്‍വാദത്തോടെ ഡോക്‌ടര്‍ രൂപംകൊടുത്ത രണ്ട്‌ പ്രസ്ഥാനങ്ങളാണ്‌ ധര്‍മ്മഷോടതിയും ധര്‍മ്മസോദരീമഠവും. ലോട്ടറി ടിക്കറ്റിലൂടെ ധര്‍മ്മസ്ഥാപനങ്ങള്‍ക്ക്‌ പണം സ്വരൂപിക്കാനുള്ള ശ്രമമായിരുന്നു ധര്‍മ്മഷോടതി. മുന്‍പ്‌ ആരും പരീക്ഷിക്കാത്ത ഒരു ആശയമായിരുന്നു അത്‌. ടിക്കറ്റ്‌ വില ഒരുരൂപ. പ്രാദേശിക സമാജങ്ങളോ സ്ഥാപനങ്ങളോ വഴിക്കാണ്‌ ടിക്കറ്റ്‌ വിറ്റിരുന്നത്‌. മൂന്നുമാസത്തിലൊരിക്കലാണ്‌ നറുക്കെടുപ്പ്‌. നറുക്ക്‌ കിട്ടിയാല്‍ പണം വ്യക്തികള്‍ക്ക്‌ ലഭിക്കില്ല. ഏതു സമാജം വഴിക്കാണോ ടിക്കറ്റ്‌ വിറ്റിട്ടുള്ളത്‌...

തൈക്കാട്‌ അയ്യാവ്‌ സ്വാമികള്‍

(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌ തയ്യാറാക്കിയത്‌)  കശ്യപഗോത്രജനായ മഹര്‍ഷി ഹൃഷികേശരുടെ പൗത്രനും മഹായോഗിവര്യനുമായിരുന്ന മുത്തുക്കുമരന്റെ പുത്രനായിരുന്നു അയ്യാവ്‌ഗുരു എന്ന സുബ്ബരായന്‍. ടിപ്പുവിന്റെ പടയോട്ടകാലത്ത്‌ പലസ്ഥലങ്ങളിലേക്ക്‌ പാലായനം ചെയ്യവേ നകുലാപുരം എന്ന സ്ഥലത്ത്‌ വച്ച്‌ ഹൃഷികേശന്‍ സമാധിയായി. തുടര്‍ന്ന്‌ മുത്തുക്കുമരന്‍ കുടുംബഭാരം ഏറ്റെടുത്ത്‌ അമ്മാവന്റെ കൂടെ താമസമാക്കി. വിവിധ ഭാഷാ പണ്ഡിതനായ മുത്തുക്കുമരന്‌ ശ്രീലങ്കയില്‍ ദ്വിഭാഷിയായി ജോലി ലഭിച്ചെങ്കിലും അധികം താമസിക്കാതെ മദിരാശിലിലേക്ക്‌ മടങ്ങി. എന്നാല്‍ അദ്ദേഹം സഞ്ചരിച്ച്‌...

ചിത്രത്തിനുമുന്നില്‍ ചെയ്‌ത പ്രാര്‍ത്ഥന

അരിവിപ്പുറം സ്‌മരണകള്‍ (ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌ തയ്യാറാക്കിയത്‌) തിരുവനന്തപുരം പേട്ട സ്വദേശിയായ രാമന്‍ ഓവര്‍സീയര്‍ പേച്ചിപ്പാറ അണയില്‍ ഒരു കോണ്‍ട്രാക്‌ട്‌ എടുത്തു. ആ പ്രദേശം മലമ്പനിബാധിത പ്രദേശവും അണ അപകടവുമുള്ള പ്രദേശവുമായിരുന്നു. ആദ്യത്തെ കോണ്‍ട്രാക്‌ട്‌ ആയതിനാല്‍ വൈഷമ്യങ്ങള്‍ നേരിടാതെ ജോലി സുഖകരമായി അവസാനിക്കണമെന്നാഗ്രഹിച്ചു. അരുവിപ്പുറം ക്ഷേത്രത്തില്‍ അവിടെ പൂജിച്ചുവച്ചിരുന്ന ഗുരുവിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥനനടത്തി. പ്രാര്‍ത്ഥനയോടുകൂടി ഒരു പ്രതിജ്ഞയും എടുത്തു. കോണ്‍ട്രാക്‌ട്‌ ജോലി തടസ്സമൊന്നുമില്ലാതെ ഭംഗിയായി...

ഈശ്വരകാര്യാര്‍ത്ഥമായി പോകുന്നവരെ ഈശ്വരന്‍തന്നെ രക്ഷിക്കാതിരിക്കില്ല.

(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌്‌ തയ്യാറാക്കിയത്‌്‌) ഗുരുദേവന്‍ പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രത്തില്‍ വിശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ്‌ വി.കെ.കുഞ്ഞിക്കണ്ണന്‍ ഗുരുവിനെ തലശ്ശേരിയിലേക്ക്‌ ക്ഷണിക്കുവാന്‍ അവിടേയ്‌ക്ക്‌ യാത്രയായി. കൊച്ചിയില്‍നിന്നും വള്ളത്തിലായിരുന്നു യാത്ര. മഴയും കാറ്റും ശക്തിപ്പെട്ടു. കനത്ത ഒളങ്ങളില്‍പ്പെട്ട്‌ വള്ളം ആടിയുലഞ്ഞു. നിയന്ത്രണം വിട്ട്‌ വള്ളം മറിയുമെന്ന നിലയിലായി. പെട്ടെന്ന്‌ ഗുരുവിനെ ധ്യാനിച്ചു. വള്ളം സാധാരണനിലയിലായി. അയാള്‍ സുരക്ഷിതനായി കരയ്‌ക്കെത്തി. ഉണ്ടായതൊന്നും ആരോടും പറഞ്ഞുമില്ല. പിറ്റേന്ന്‌...

നമ്മുടെ ധര്‍മ്മം ശരിയായി അനുഷ്‌ഠിച്ചാല്‍ ഒന്നിനേയും ഭയപ്പെടാനില്ല.

ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌്‌ തയ്യാറാക്കിയത്‌)) ഗുരു തന്റെ സന്ന്യാസി ശിഷ്യനായ ശിവലിംഗദാസ സ്വാമിയോട്‌ പറഞ്ഞതാണിത്‌. ധര്‍മ്മവും അധര്‍മ്മവും ഇരുട്ടും വെളിച്ചവുംപോലെയാണ്‌. വെളിച്ചം വസ്‌തുക്കളെ വ്യക്തമാക്കിത്തരുമ്പോള്‍ ഇരുട്ട്‌ മറച്ചുകളയും. ഇരുട്ട്‌ ഭയത്തിന്റെ ഇരിപ്പിടമാണ്‌. ഇരുളും ഭയവും അധര്‍മ്മത്തിന്റെ രണ്ട്‌ അവയവങ്ങളാണ്‌. അധര്‍മ്മത്തെ ധര്‍മ്മംകൊണ്ട്‌ ജയിക്കണം. അതാണ്‌ മനുഷ്യന്റെ കര്‍ത്തവ്യം. എന്താണ്‌ ധര്‍മ്മം: അത്‌ പുസ്‌തകത്തില്‍ എഴുതിവച്ചിരിക്കുന്ന എന്തെങ്കിലും സിദ്ധാന്തങ്ങളല്ല. നമ്മില്‍ അന്തര്‍ലീനമായിക്കിടക്കുന്ന ജന്മസിദ്ധമായ...

Wednesday, 26 December 2012

സ്വാമി രക്ഷിക്കണേ

സ്വാമി രക്ഷിക്കണേ എന്ന് ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ഒരാള്‍ ഓടിവന്നു. ഗുരുവിന്റെ മുന്നില്‍ അയാള്‍ കമഴ്ന്നടിച്ച് വീണൂ കാര്യമറിയാതെ പലരും ചാടിയെഴുന്നേറ്റൂ ഗുരുവാകട്ടെ ശാന്തത കൈവിടാതെ അയാളെ ഉറ്റു നോക്കുന്നുണ്ട്. അവസാനമായി വീണയാള്‍ പറഞ്ഞത് “എന്നെ പാമ്പ് കടിച്ചേ, രക്ഷിക്കണേ”എന്നായിരുന്നു പിന്നെ അയാളുടെ ചലനം നിലച്ചു ഞങ്ങള്‍ക്കെല്ലാം തോന്നിയത് ആള്‍ മരിച്ചു കഴിഞ്ഞു എന്നായിരുന്നു. ഗുരു എഴുന്നേറ്റു. അയാളുടെ നാഡി പരിശോധിച്ചിട്ട് ഗുരു പറഞ്ഞു “ എത്രയും വേഗം ഒരു ക്ഷുരകനെ വിളിച്ചു കൊണ്ട് വരിക “ രണ്ടു സന്യാസിമാര്‍ ക്ഷുരകനെവിളിക്കാന്‍ പോയി സ്വാമിയാകട്ടെ പറമ്പില്‍ പുല്ലുകള്‍...

Tuesday, 18 December 2012

കാലുഷ്യങ്ങളിൽനിന്ന് കരകയറ്റുന്ന ഗുരുദേവന്‍ ............ By : ഡോ. ഗീതാ സുരാജ്

ഗുരുവിൽനിന്നും നേരെ എതിർദിശയിലേക്ക് എല്ലാംകൊണ്ടും സമൂഹം ഒഴുകിക്കൊണ്ടിരിക്കുന്ന കാലയളവിലാണ് നാം ജീവിക്കുന്നത്. ഈ ഒഴുക്കിനെതിരെ നീന്തിക്കയറുന്നത് ഏറെ പ്രയാസം തന്നെ. ജാതിഭേദമോ മതദ്വേഷമോ ഇല്ലാത്ത,​ മദ്യം മണക്കാത്ത,​ അനീതിയും അധർമ്മവും നിഴൽ പടർത്താത്ത,​ സാഹോദര്യത്തിന്റെയും സ്നേഹകാരുണ്യങ്ങളുടേയും പച്ചത്തുരുത്ത് - ഗുരുവിന്റെ സ്വപ്നഭൂമി - ഇന്നും നമ്മുടെയൊക്കെ ഉള്ളിൽ നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം. പക്ഷേ അത് സാക്ഷാത്കരിക്കാനുള്ള വഴികൾ തേടുകയാണ് നമ്മളിൽ പലരും.അതിന്ഇടപ്പള്ളി ഗുരുസ്മരണ സമിതി പ്രസിഡന്റ് ടി.എസ്. സിദ്ധാർത്ഥൻ കണ്ടെത്തിയ വഴിയാണ് ‘ഗുരുദേവ പാരായണ...

Monday, 17 December 2012

"മതങ്ങള്‍ക്കതീതമായ് മനുഷ്യന്‍ ..

മറ്റാരുമീ മധുര മന്ത്രക്ഷരം മന്ത്രം ചൊല്ലിയില്ലിന്നെ വരെ മരണം മരണം എന്നെപ്പോഴും ഓര്‍മിപ്പിക്കും മതം ആ മനുഷ്യന്റെ ശബ്ധത്തില്‍ നടുങ്ങിപ്പോയീ.. കര്‍മത്തില്‍ നിന്നേ ധര്‍മ ചൈതന്യം വിളയിച്ച നമ്മുടെ ജന്മാന്തര സഞ്ചിത സംസ്കാരങ്ങള്‍ ആ ശിവഗിരി ക്കുന്നില്‍ കത്തിച്ച വിളക്കത്ത് വിശ്വ സൌഹാര്‍ധ ത്തിന്റെ യജ്ഞ മൊന്നാരംബിച്ചു" (ശ്രീ നാരായണ ഗുരു -വയലാര്‍ രാമവര്‍മ ) വിശ്വ സൗഹാര്‍ദാത്തിന്റെ ,സ്നേഹത്തിന്റെ ,പാരസ്പര്യത്തിന്റെ ,പരസ്പര വിശ്വാസത്തിന്റെ ,അറിവിന്റെ ആനന്ദത്തിന്റെ സംഘ ബലത്തിന്റെ മതം ലോകത്തിനു കാണിച്ചു കൊടുത്ത, ലോകം കണ്ട എക്കാലത്തെയും മഹാഗുരു ശ്രീ നാരായണ ഗുരുദേവന്റെ...

ശാരദാ പ്രതിഷ്ഠയുടെ പശ്ചാത്തലം

കേരളത്തിനകത്തും പുറത്തുമായി ഏകദേശം എഴുപത്തി ഒമ്പതോളം പ്രതിഷ്ഠകള്‍ ശ്രീ നാരായണ ഗുരുദേവന്‍ നേരിട്ടും, ശിഷ്യ പ്രമുഖര്‍ വഴിയും നടത്തിയിടുണ്ട്. എന്നിരുന്നാലും ഗുരു സ്വന്തം ഇഷ്ടപ്രകാരം സ്ഥാപിച്ചത് പ്രധാനമായും മൂന്നെന്നമാണ്. മറ്റുള്ളതെല്ലാം അതതു പ്രദേശത്തുള്ളവരുടെ ആവശ്യപ്രകാരം നിര്‍വഹിച്ചു കൊടുത്തിട്ടുള്ളതാണ്. സ്വേച്ഛപ്രകാരം സ്ഥാപിച്ചത്, 1888 ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ, 1912 ലെ ശിവഗിരി ശാരദാ മഠം, 1913 ലെ ആലുവ അദ്വൈതാശ്രമം എന്നിവയാണ്  ക്ഷേത്രം, മഠം, ആശ്രമം എന്നീ മൂന്നും ആത്മീയ വികാസത്തിന്‍റെ മൂന്നു...

43]ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശനത്താല്‍  ചൈതന്യവത്തായ ചങ്ങരംകുമരത്ത് ക്ഷേത്രം. തൃശ്ശൂര്‍ ജില്ലയിലെ മുല്ലശ്ശേരി എന്ന മിതവാദി സി.കൃഷ്ണനെന്ന ഉല്പതിഷ്ണുവിന്റെ ക്ഷണം സ്വീകരിച്ച് എത്തിയ സാക്ഷാല്‍ ശ്രീ നാരായണ ഗുരുദേവന്‍ തന്റെ സ്വചൈതന്യം ഇവിടെ പരത്തിക്കൊണ്ടാണ് മടങ്ങിയത്. ഗുരുവിന്റെ സഹായിയായആ പ്രാപഞ്ചിക ചൈതന്യവും പേറി ഇതാ ഇവിടെ ഒരു കൊച്ചു ക്ഷേത്രവും ഗുരു താമസിച്ച മുറിയും അതേ പ്രൌഢിയോടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മിതവാദി സി കൃഷ്ണനിലുണ്ടായിരുന്ന നാസ്തിക ആശയങ്ങളും ഗുരുദേവന്റെ ആത്യന്തിക പ്രബഞ്ചസത്യവുമായ ആസ്തിക ദര്‍ശനവും സമ്മേളിക്കുക കൂടി ചെയ്ത...

ചിജ്ജഡചിന്തനം

By Suresh Babu Madhavan (ശ്രീനാരായണ ജ്ഞാനസമീക്ഷ ) ഗുരുദേവന്റെ ബ്രഹ്മാനുഭൂതിയുടെ  പരമകാഷ്‌ഠയാണ്‌ ഈ കൃതി. ഈശ്വരാന്വേഷണത്തിന്റെ പ്രാരംഭദശയില്‍ നിലനില്‍പ്പ്‌ ചിത്ത്‌  ജഡം ഇങ്ങനെ രണ്ടായി പിരിഞ്ഞ്‌ കാണപ്പെടുന്നു. ഒന്നൊന്നായി എണ്ണിയെണ്ണി  പൊരുളൊടുങ്ങിയാല്‍ ജഡദര്‍ശനം പാടെ മാറി നിലനില്‍പ്പ്‌ മുഴുവന്‍ ചിത്ത്‌ മാത്രമായി  തെളിയും. സത്യാന്വേഷണത്തിന്റെ സമഗ്രാവിഷ്‌കരണം അനുഭവത്തിന്റെ നിര്‍വൃതിയില്‍  ലയിച്ച്‌ സുലളിതമാക്കി വിളമ്പുകയാണ്‌ ഈ കൃതിയില്‍. പത്ത്‌  ശ്ലോകങ്ങളിലൂടെയാണ്‌ ഗുരു തന്റെ ബ്രഹ്മാനുഭൂതി രഹസ്യം  വെളിപ്പെടുത്തിയിരിക്കുന്നത്‌....

Page 1 of 24212345Next