SREE NARAYANA GURU
Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.
SREE NARAYANA GURU
Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
Sunday, 30 December 2012
എബ്രഹാമിന്റെ കസേര
(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ് തയ്യാറാക്കിയത്്)
കുട്ടനാട്ടിലെ കോന്നിയാംപറമ്പില്‍ ഏബ്രഹാം ഒരു വള്ളുമൂന്നുകാരനായിരുന്നു. അയാള്‍ക്ക് സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. അയാള്‍ ശ്രീനാരായണഗുരുസ്വാമിയുടെ അത്ഭുതസിദ്ധികളെപ്പറ്റി കേട്ടറിഞ്ഞ് ഗുരുവിനെ നേരില്‍കാണാന്‍ ആഗ്രഹിച്ചു. ഏബ്രഹാം സത്യവ്രതസ്വാമിയെകണ്ട് ആഗ്രഹം അറിയിച്ചു. ഗുരുദേവന് തന്റെ വീട്ടില്‍ ഒന്നു കൊണ്ടുവരുമോ എന്നും ചോദിച്ചു. എന്നാല്‍ സത്യവ്രതസ്വാമികള്‍ക്ക് അതിന് സാധിച്ചില്ല.
മാസങ്ങള്‍ പോയി. ഏബ്രഹാം വീട്ടുപകരണങ്ങള്‍ ഉണ്ടാക്കാന്‍വേണ്ടി തടിവാങ്ങി പണിതുടങ്ങി. ആ കൂട്ടത്തില്‍ ഒരു കസേരയും പണികഴിപ്പിച്ചു. ഈ കസേര നാണുഗുരുസ്വാമിക്ക് ഇരിക്കാനാണ് എന്നുപറഞ്ഞ് പ്രത്യേകം സൂക്ഷിച്ചു. കസേര പണികഴിപ്പിച്ചതിന്റെ പിറ്റേദിസം ഗുരുദേവന് കുട്ടനാട്ടില്‍ വന്ന് ശക്തിപറമ്പ് ക്ഷേത്രത്തില്‍ പോവാന്‍ തയ്യാറായി. ഭക്തജനങ്ങള്‍ വള്ളം കൊണ്ടുവന്നു. ഗുരു വള്ളത്തില്‍കയറി യാത്രയായി. യാത്രാമധ്യേ തോട്ടുവക്കിലെ ഒരു വീടിനുമുമ്പിലെത്തിയപ്പോള്‍ വള്ളം ആ കടവില്‍ അടുപ്പിക്കാന്‍ ഗുരു കല്പിച്ചു. എന്നിട്ട് ഗുരു കരയ്ക്കിറങ്ങി നടന്നു. ഭക്തജനങ്ങള്‍ നിശബ്ദരായി പിന്തുടര്ന്നു. കോന്നിയാംപറമ്പില്‍ ഏബ്രഹാമിന്റേതായിരുന്നു ആ ഭവനം. തന്റെ വീട്ടിലേക്ക് ഗുരുദേവന് വരുന്നതുകണ്ട് ഏബ്രഹാമും കുടുംബാംഗങ്ങളും സന്തോഷത്തോടെ ഓടിച്ചെന്ന് താണുവണങ്ങി അദരിച്ച് അകത്തേക്ക് കൊണ്ടുപോയി. എന്നിട്ട് പുതിയ കസേര എടുത്തുകൊണ്ടുവന്ന് ഗുരുവിനെ ആദരവോടെ ആസനസ്ഥനാക്കി. പഴവര്‍ഗ്ഗങ്ങള്‍നല്കി യഥാശക്തി സത്കരിച്ചു. ഗുരുവിനുവേണ്ടി പണിതീര്‍ത്ത കസേരയില്‍ ആ പുണ്യാത്മാവിനെ ഇരുത്താന്‍ കഴിഞ്ഞതില്‍ ഏബ്രഹാമും കുടുംബാംഗങ്ങളും സന്തുഷ്ടരായി. ഏബ്രഹാം പാദവന്ദനം നടത്തി. ഗുരുദേവന് അനുഗ്രഹിച്ചു. ഏബ്രഹാമിന്റെ ഉയര്‍ച്ച അവിടെ നിന്നാരംഭിച്ചു. അയാള്‍ സാമ്പത്തികമായി ഉന്നതനിലയിലായി.
കടപ്പാട് : (ശ്രീനാരായണ ജ്ഞാനസമീക്ഷ)
ഗുരുദേവന് വക്കം കൊച്ചുകൃഷ്ണ നമ്പ്യാര്‍ക്ക് സംസാരശേഷി നല്കുന്നു
(വക്കം കൊച്ചുകൃഷ്ണ നമ്പ്യാര്‍ രേഖപ്പെടുത്തിയത്, ഗുരുദേവ സ്മരണകള്‍ പേജ് 31)
ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ് തയ്യാറാക്കിയത്്
ഗുരുദേവന് സംസാരശേഷി നല്കിയ മറ്റൊരു കഥയിതാ.........
മൂന്നു വയസ്സ് പ്രായമായെങ്കിലും എനിക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. അച്ഛന്, അമ്മ എന്നൊക്കെ അവ്യക്തമായി പറയാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ. അതിനാല്‍ ഒരുദിവസം അച്ഛന് എന്നെ ഗുരുദേവനെ കാണിക്കാന്‍ വക്കം വേലായുധന്‍നടയില്‍ കൊണ്ടുപോയി. ഗുരുദേവന് അവിടെ ക്ഷേത്രനടയില്‍ വിശ്രമിക്കുകയായിരുന്നു. കുറച്ച് കല്‍ക്കണ്ടം അച്ഛന് കാഴ്ചവച്ചു. ഗുരുവിനെ നമസ്കരിച്ചു. വിവരം ഉണര്‍ത്തിച്ചു. ഗുരുദേവന് എന്നെ അടുക്കല്‍ വിളിച്ച് വായ് തുറക്കാന്‍ പറഞ്ഞു. ഞാന്‍ വായ തുറന്നു. ഒരു ചെറിയ കഷ്ണം കല്‍ക്കണ്ടം എന്റെ വായില്‍ ഇട്ടുതന്നു. അതിനുശേഷം ഒരു വലിയ കഷണം കല്‍ക്കണ്ടം എടുത്ത് കാണിച്ച് ഇത് കല്ക്കണ്ടമാണ് നീ ഇതിന്റെ പേര് പറഞ്ഞാല്‍ കല്‍ക്കണ്ടം തരാമെന്ന് ഗുരുദേവന് പറഞ്ഞു.
ഗുരുവിന്റെ കയ്യില്‍നിന്നും കല്‍ക്കണ്ടം കിട്ടണമെന്നുള്ള ആഗ്രഹത്താല്‍ ഞാന്‍ ശ്രമിച്ചുനോക്കി. വളരെ പ്രയാസപ്പെട്ടു. പെട്ടെന്ന് എനിക്ക് കല്‍ക്കണ്ടം എന്ന് ഉറക്കെ പറയാന്‍ സാധിച്ചു. സാരമില്ല. ഇനി സംസാരിച്ചോളും എന്ന് ഗുരുദേവന് അരുളിച്ചെയ്തു. അതിനുശേഷം എനിക്ക് സംസാരിക്കാനുള്ള ശേഷി കുറേശ്ശെ കിട്ടിത്തുടങ്ങി. അച്ഛന് പറഞ്ഞ വിവരമാണിത്...-- വക്കം കൊച്ചുകൃഷ്ണ നമ്പ്യാര്‍. ഗുരുദേവ സ്മരണകള്‍ പേജ് 31.
ഇതുപോലെ എത്രയെത്ര അത്ഭുതകഥകള്‍ ഗുരുവുമായി ബന്ധപ്പെട്ടുണ്ട്. ഇതെല്ലാം വെറും കെട്ടുകഥകളായി മാറ്റാനുള്ള ശ്രമങ്ങളെ ഗുരുതന്നെ തിരുത്തുന്ന കഥകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കണ്ടിട്ടും കാണാതിരിക്കുന്ന അന്ധന്മാരെക്കുറിച്ച് എന്തുപറയാന്‍.
കടപ്പാട് : (ശ്രീനാരായണ ജ്ഞാനസമീക്ഷ)
തെറ്റുദ്ധരിക്കപ്പെട്ട; അഥവാ തെറ്റിദ്ധരിപ്പിക്കപ്പെട്ട ശ്രീനാരായണസൂക്തങ്ങൾ
എന്നും ഏറ്റവും ചർച്ചചെയ്യപ്പെടുന്ന രണ്ടു് ഗുരുദേവ സൂക്തങ്ങളാണു് “ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്”; “മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി”; ഇവ. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടതും തെറ്റിദ്ധരിപ്പിക്കപ്പെട്ടതും ഇവ തന്നെ. മതങ്ങളിൽ ആൾചേർക്കാൻ നടക്കുന്നവർ, കേരളത്തിൽ അവരുടെ ആദ്യ ഇരകളായി കണക്കാക്കിയിരിക്കുന്നത് “ശ്രീനാരായണീയരെ”യാണു്. പറഞ്ഞു മയക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന തന്ത്രങ്ങളിലെമന്ത്രങ്ങളും ഇവ രണ്ടും തന്നെ.
ഗുരുദേവന് ഈ ആപ്തവാക്ക്യങ്ങൾ പറഞ്ഞതു കൊണ്ട്; സ്ത്രീയും പുരുഷനും തമ്മില്‍ അടുപ്പം തോന്നിയാല്‍, അവർ തമ്മില്‍ ചേര്‍ച്ചയുണ്ടോ എന്നു പോലും നോക്കാതെ; പ്രത്യേകിച്ചും ഒരു ഭാഗം, കൃസ്ത്യാനിയോ മുസ്ലിമോ ആണെങ്കിൽ; കല്ല്യാണം നടത്താം എന്നാണ് “ശ്രീനാരായണീയരിൽ” ബഹുഭൂരിപക്ഷത്തിന്റെയും നിഗമനം. ഒരുപക്ഷേ “നടത്താം” എന്നു പറയുന്നതിലും “നടത്തണം” എന്നാണു് “ശ്രീനാരായണീയരിൽ” ബഹുഭൂരിപക്ഷത്തിന്റെയും നിഗമനം എന്നു പറയുന്നതായിരിക്കും ശരി. ഈ പ്രേമനാടകങ്ങളിൽ ബഹുഭൂരിപക്ഷവും അവരുടെ “മതാവാഹനത്തിനും” (മത+ആവാഹനത്തിനും) തുടർന്നുള്ള “മതബന്ധന”ത്തിനും ഉള്ള ഒരു ഉപായം മാത്രമാണു്. സ്ത്രീയും പുരുഷനും തമ്മിലുള്ള അടുപ്പം അതിനുള്ള ഒരു ഉപകരണം ആക്കപ്പെടുന്നു എന്നുമാത്രം. മറ്റൊരുവിധം പറഞ്ഞാല്‍, ഇതു് അവരുടെ മതത്തിലേക്കുള്ള വെറും ആളുചേർക്കൽ പരിപാടിയാണു്. അംഗസഖ്യ വർദ്ധിപ്പിക്കുക, അതുവഴി അധികാരം കൈയ്യിലാക്കുക എന്നതാണു ലക്ഷ്യം. ആ പദ്ധതിയിലെ ഒരിനം മാത്രമാണു് ഈ “പ്രേമവിവാഹനാടകങ്ങൾ”. ഇതിനെ ശരിക്കും “ക്രൈസ്തവീകരണപ്രണയം” (Evangelical Love) എന്നാണു വിളിക്കേണ്ടതു്.
ഒരു യുദ്ധത്തിനെന്നപോലെയുള്ള തയ്യാറെടുപ്പോടുകൂടി, വളരെ തന്ത്രപരിമായി രൂപീകരിച്ച പരിപാടികൾ അനുസരിച്ചാണു് മതപ്രലോഭനക്കാർ നീങ്ങുക, യുദ്ധത്തിൽ എങ്ങനെ പട്ടാളം പങ്കെടുക്കുന്നുവോ അതുപോലെ. ഇതിൽ പങ്കെടുക്കുന്ന പടയാളികൾക്കു് വിദഗ്ധമായി രൂപകല്പനചെയ്ത പാഠ്യപദ്ധതികളനുസരിച്ചുള്ള പരിശീലനവും നൽകാറുണ്ടു്.
ഈ നാടകത്തിന്റെ തുടക്കത്തിൽ അവരുടെ മതത്തിലേക്കു് ചേരണം എന്നു നിർബന്ധം പിടിക്കും. ആദ്യ മുറ “മാമ്മുദീസ” തന്നെ. “അതൊരു വെറും ചടങ്ങല്ലേ, അങ്ങു സമ്മതിച്ചേക്കൂ, കഴപ്പമൊന്നും ഉണ്ടാകുന്നില്ലല്ലോ, സാരമില്ല.” എന്നുള്ള ഭംഗിവാക്കുകൾ പറഞ്ഞു മയക്കാൻ നോക്കും. അതിൽ വീഴുന്നില്ല എന്നു കണ്ടാൽ, “രണ്ടു കല്ല്യാണം ആക്കാം – ഒന്നു അമ്പലത്തിൽ, ഒന്നു പള്ളിയിൽ” എന്നാകും പറയുക. നല്ലൊരു വിഭാഗവും ഇതിൽ അടിയറ പറയും. അങ്ങനെ രണ്ടു കല്ല്യാണം നടത്തി സംതൃപ്തരാകും. കൃസ്ത്യൻ വിഭാഗം ഒരാളിനെ കിട്ടിയതിൽ സന്തോഷിക്കും. കാരണം “മാമ്മുദീസ” മുങ്ങാതെ പള്ളിയിൽ വച്ചു കല്ല്യാണം നടത്തില്ല. അപ്പോൾ ശരിക്കും രണ്ടാളും കൃസ്ത്യാനിയായിക്കഴിഞ്ഞു. കാലക്രമത്തിൽ ഈ ബന്ധനത്തിലായവർ പൂർണ്ണമായും അങ്ങോട്ടു ചേർന്നു കൊള്ളും. കാരണം ബന്ധനത്തിലായവരെ മരുക്കിയെടുക്കാൻ വേണ്ട എല്ലാവിധ പരിശീലനവും അവർ എല്ല കൃസ്ത്യാനികൾക്കും നല്‍കിയിട്ടുണ്ട്. അതുപ്രാവർത്തികമാക്കത്തവർ വളരെവിരളവുമാണു്. എന്നാൽ പല കൃസ്ത്യാനികൾക്കും അതു സ്വയം അറിയുകപോലും ഇല്ലായിരിക്കാം.
സ്ത്രീയും പുരുഷനും വീട്ടുകാരെ ധിക്കരിച്ചു വിവാഹം കഴിച്ചാൽ ആദ്യം കൃസ്തുവിഭാഗം എതിർക്കും. സകലബന്ധങ്ങളും വിട്ടു എന്നു പറയും. വിടുകയും ചെയ്യും – കുറച്ചു കാലത്തേക്കു്. എന്നാൽ കാലക്രമേണ അടുക്കും, അടുപ്പിക്കും. കാലാന്തരത്തിൽ നിരന്തരമായ ആശയപ്രചരണത്തിലൂടെയും മാനസിക സമ്മർദ്ദത്തിലൂടെയും രൂപപ്പെടുത്തി “മാമ്മുദീസ” നടത്തി സ്വീകരിക്കുകയും ചെയ്യും.
പരിശീലനം ഇവർ വിവാഹത്തിൽക്കൂടിയല്ലാതെയുള്ള “മതത്തിൽ ചേർക്കൽ” പരിപാടിയിൽ വ്യാപൃതരായിരിക്കുന്നവർക്കും കൊടുക്കാറുണ്ടു്. അതും, ശരിക്കും ഉപയോഗിക്കുന്നും ഉണ്ട്. ഇതിലേക്കായി ഇവർ ആദ്യം അവരുടെ “ലക്ഷ്യവ്യക്തി”കളെ പാകപ്പെടുത്തിയെടുക്കാനാണു ശ്രമിക്കുക. അങ്ങനെ പാകപ്പെടുത്തി എടുക്കാൻ വരുന്ന പലര്‍ക്കും അവരെ ഇതിലേക്കായി പരിശീലിപ്പിച്ചിട്ടുണ്ടെന്നു തന്നെ അറിയുകയും ഇല്ല. കാരണം അവർ ശുദ്ധഗതിക്കാരായ സാധരണക്കർ ആണു എന്നതു തന്നെ. ഇതിൽ ‘ലക്ഷ്യവ്യക്തി’കളുടെ അടുത്ത സ്നേഹിതരും കണ്ടെന്നു വരാം. അവരോടുള്ള സ്നേഹം കാരണം അല്ലെങ്കിൽ “എല്ലാം ഒന്നെന്ന തെറ്റായ ധാരണയാൽ” പലപ്പോഴും അവർ പറയുന്ന കാര്യങ്ങൾ കേട്ടുകൊണ്ടേയിരിക്കും. അറിഞ്ഞുകൊണ്ടു തന്നെ “ലക്ഷ്യവ്യക്തി”കളെ പാകപ്പെടുത്തിയെടുക്കാനായി വരുന്നവരും ധാരാളം ഉണ്ട്.
ആദ്യവസരങ്ങളിൽ ഇവർ ഭാരതത്തിന്റെ അത്മീയതയെ പുകഴ്ത്തി സംസാരിക്കും. ഇതു പ്രീതിനേടാനുള്ള ഒരു തന്ത്രം മാത്രമാണു്. അടുത്ത പടിയായി അവരുടെ മതത്തിനെപ്പറ്റിയുള്ള അപദാനങ്ങൾ തുടങ്ങും. കേൾക്കുന്നരുടെ മനസ്സിൽ ആ മതത്തോടു് പ്രതിപത്തി ഉണ്ടാക്കുകയാണു ലക്ഷ്യം. ഉണ്ടായിക്കഴിഞ്ഞാൽ ആ പ്രതിപത്തി കൂട്ടുക എന്നതാണു അടുത്ത ലക്ഷ്യം - ഒരുതരം മാനസികമായ പ്രക്ഷാളനം. ഭാരതത്തിന്റെ ആത്മീയതത്ത്വങ്ങളിൽ നിന്നും കേഴ്വിക്കാരേ അകറ്റുക എന്നതാണു് അടുത്തപടി. അതിനായി നമ്മുടെ ആത്മീയതയിൽ തെറ്റുകൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടാൻ തുടങ്ങും. അതുനുവേണ്ട തെളിവുകൾ വളരെ ഉണ്ടുതാനും. വളരെയധികം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടു്. അതു് നമ്മുടെ ആത്മീയതയെ തെറ്റായി ചിത്രീകരിച്ചും തെറ്റായി വിശകലനം ചെയ്തും സൃഷ്ടിച്ചവയാണെന്ന സത്യം ഭൂരിപക്ഷത്തിനും അറിവും ഇല്ല. ഇവയെ സൃഷ്ടിച്ചതു വിദേശികൾ മാത്രമല്ല; ഭാരതീയപൈതൃകത്തിന്റെ അനന്തരാവകാശികളും ധാരാളം സൃഷ്ടിച്ചിട്ടുണ്ടു്, പണ്ടും, എന്നും, ഇന്നും. കൂടാതെ കേഴ്വിക്കാരിൽ ഭൂരിപക്ഷത്തിനും ആത്മീയതയിൽ കാര്യമായ ജ്ഞാനമോ വിജ്ഞാനമോ ഇല്ലതാനും. ഉള്ള ധാരണകള്‍ തന്നെ പലപ്പോഴും മുകളിൽ സൂചിപ്പിച്ചതു പോലെ, തെറ്റായ ധാരണകളും ആണു്. ഇതു രണ്ടും കൂടിയാകുമ്പോൾ അവർ ഒരു വലിയ ആശയക്കുഴപ്പത്തിലും ആകും.
ഇവിടെ ഗുരുദേവന്റെ “ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്”; “മതം ഏതായാലും മനുഷ്യന് നന്നായാൽ മതി” ഇവ രണ്ടും വളരെ വിജയകരമായി അവർ ഉപയോഗിക്കും. കൂടാതെ തെറ്റിദ്ധരിപ്പിക്കപ്പെട്ട മറ്റും ചില വാക്യങ്ങൾ ഉപയോഗിക്കപ്പെടും. “Only two kinds of people, male and female”, “Any male can marry any other female”, “Westerners and easterners have to merge'; ഇങ്ങനെ ചിലവ. ഗുരുദേവൻ ഇങ്ങനെ പറഞ്ഞിട്ടുള്ളതായി ഇക്കൂട്ടർ പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവ ഗുരുദേവൻ പറഞ്ഞതായി വിശ്വാസയോഗ്യമായ തെളിവുകളും ഇല്ല. ഇതിനോടു് സാദൃശ്യമുള്ള വാക്ക്യങ്ങൾ ഗുരുദേവൻ ഉപയോഗിച്ചിരിക്കാം. എന്നാൽ ആ വാക്യങ്ങൾ ഗുരുദേവൻ ഉപയോഗിച്ചതിന്റെ ശരിയായ പൊരുൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലാത്തവരാണു് ഭൂരിപക്ഷം “ശ്രീനാരായണീയരും” “ഹിന്ദുക്കളും”. അപ്പോൾ ഇതിൽ വീഴുക തന്നെ ചെയ്യും.
കൂടാതെ പല വിധമായ പ്രലോഭനങ്ങളും തുടങ്ങും. പണം, പഴന്തുണി, പാൽപ്പൊടി, വിദ്യാഭ്യാസം, ജോലി, ചികിത്സ, മരുന്നു് തുടങ്ങി എല്ലാം. ഇതിനെല്ലാം ഉപരിയായി “സ്വര്‍ഗ്ഗരാജ്യ”വാഗ്ദാനവും. ഈയവസരത്തിൽ “ലക്ഷ്യവ്യക്തി” അവിവാഹിതരാണെങ്കിൽ പ്രേമം തലപൊക്കും അല്ലെങ്കിൽ തലപൊക്കിപ്പിക്കപ്പെടും. നേരത്തെവന്ന മുന്‍നിരക്കാർ ചിലപ്പോൾ പിന്മാറും. എന്നിട്ടു് പുതിയ ഭടന്മാർ - അവിവാഹിതർ - കടന്നു വരും. ആദ്യം വന്ന മുൻനിരപടയാളികൾ അവിവാഹിതരെങ്കിൽ അവർ തന്നെ രണ്ടാം ഘട്ടവും നയിക്കും. ചിലപ്പോള്‍ ഈ ആദ്യപടയാളികൾ ലക്ഷ്യം വച്ചിട്ടുള്ളവരുമായി ലിംഗഭേദം ഇല്ലാത്തവർ ആയിരിക്കാം. അങ്ങനെയിങ്കില്‍ അടുത്തു വരുന്നവർ ലിംഗഭേദം ഉള്ളവർ തന്നെ ആയിരിക്കും. അവര്‍ പ്രേമം തുടങ്ങും. ഭൂരിപക്ഷവും ഈ പ്രേമക്കുടുക്കിൽ വീഴും. (പ്രേമം 99 ശതമാനവും കാമം മാത്രമായിരിക്കും. യഥാര്ദ്ധമായി പ്രേമിക്കുന്നവർ ഇന്നു ലോകത്തു വളരെ വിളരം.) നല്ല തയ്യാറെടുപ്പോടുകൂടിയാണു് ഈ പദ്ധതി നടപ്പാക്കുക. നമ്മേ മയക്കിയെടുക്കാൻ മറ്റും ഉപായങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ടു്.
ഗുരുദേവന്റെ, മുകളില്‍പ്പറഞ്ഞ വാക്യങ്ങളുടെ, (“ലോകത്തു രണ്ടു ജാതിയേ ഉള്ളു, അതു ആണും പെണ്ണും ആണു”; “ഏതു പുരുഷനും സ്ത്രീയ്ക്കും തമ്മിൽ വിവാഹം കഴിക്കാം”, “കിഴക്കും പടിഞ്ഞാറും തമ്മില്‍ കലരണം” എന്നവ സഹിതം); തെറ്റായ വ്യാഖ്യാനങ്ങളും വിശകലനങ്ങളും കാരണം ഗുരുദേവഭക്തരായ നല്ലൊരു വിഭാഗം ഇതിന്റെ പിന്നിലെ നിഗൂഡമായ ഉദ്ദേശം മനസ്സിലാക്കുകയും ഇല്ല. ഈ തെറ്റായ വ്യാഖ്യാനങ്ങൾ പലപ്പോഴും ഇക്കൂട്ടർ തന്നെ തുടങ്ങിവച്ചതും ആകാം. അതിനായി “നല്ലപിള്ള” ചമഞ്ഞ പല പാതിരിമാരെയും നമുക്കു ചരിത്രത്തിൽ കാണാം. ഈ പരിപാടി ശരിക്കും ‘മാക്സ്മുള്ളറും’ ‘ഡൂസനും’ പണ്ടേ തുടങ്ങിവച്ചതാണല്ലോ? ഈ രണ്ടാളും, അതുപോലെയുള്ള മറ്റുപലരും - Mr William Jones, Huston Stewart Chamberlin, Joseph Boden, Monier Williams, Herbert Hope Risley; തുടങ്ങിയവർ ‘The Church Missionary Society’ and ‘The Bible Society’ എന്ന സംഘടനകളുടെ സഹായസഹകരണങ്ങളോടുകൂടി നമ്മുടെ ആത്മീയ ഗ്രന്ഥങ്ങൾ പലതും തർജ്ജിമ ചെയ്യുന്നു എന്ന വ്യാജേന വികലപ്പെടുത്തിയതും നമ്മിൽ വളരെ ചുരുക്കം ആളുകൾക്കേ അറിവുള്ളൂ. ഇപ്പോൾ ഗുരുദേവനേയും മറ്റു ഗുരുക്കന്മാരേയും പുകഴ്ത്തി പറഞ്ഞു നടക്കുന്ന പലരേയും ഇക്കൂട്ടരിൽക്കാണാം. നമ്മിൽ പലരും അവരെ ആദരിച്ചു പൂജിക്കാറും ഉണ്ടല്ലോ! എന്നാൽ ഈ ആദരവുകാട്ടലിൽക്കൂടി, അല്പം പോലും സൂക്ഷ്മതയില്ലാതെയും ലക്ഷ്യമില്ലാതെയും ആണു് ഇതിനെ നാം നേരിടുന്നതും. അപ്പോള്‍ പരാജയം ഭാരതീയനുതന്നെയാണു സംഭവിക്കുക.
ഇപ്പോഴത്തെ മാദ്ധ്യമപ്പെരുപ്പം കാരണം, ഇങ്ങനെയുള്ള പ്രചരണങ്ങള്‍ നിഷ്പ്രയാസം നടക്കുകയും ചെയ്യും. ഭാരതത്തിന്റെ സാസ്കാരികമായ ഏകത്വം തകിടം മറിച്ചു്; ഭാരതീയരെ ആദിവാസികൾ, ദ്രാവിഡർ, ആര്യന്മാർ, ദളിതർ, നായർ, നമ്പൂതിരി, ഈഴവർ, തീയർ, (തീയരും ഈഴവരും ഒന്നല്ല എന്ന വാദം ബലപ്പെടുത്തുവാനായും ശ്രമം ശരിക്കും നടക്കുന്നതിന്റെ മാദ്ധ്യമപ്രകടനം നാം ഏതാനും മാസം മുമ്പു കണ്ടതാണല്ലോ?) എന്നിങ്ങനെ തരം തിരിച്ചു. തരം തിരിക്കപ്പട്ടവരിലും നല്ലൊരു വിഭാഗം ഈ തരം തിരിക്കലിൽ കുറ്റവാളികൾ ആണെന്നതിനും സംശയവേണ്ടാ. 1901ൽ ‘ഹെർബർട്ട് ഹോപ് റിസ്ലി’ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഭാരതത്തിലെ ജനങ്ങളെ 2378 ജാതികളും (Caste) 43 വർഗ്ഗങ്ങളും (Race) ആക്കി തിരിച്ചു് ഭരണാധികാരത്തിലൂടെ അതിനെ സാധൂകരിച്ചു വച്ചിട്ടും ഉണ്ടു്. കൂടാതെ ഭാരതീയരെ ഇനിയും പല വർഗ്ഗക്കാരായി വിഭജിക്കേണ്ടവരാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ഉന്നതമായ വിശ്വവിദ്യാലയങ്ങളെ കേന്ദ്രീകരിച്ചു് ഇന്നും നടക്കുന്നും ഉണ്ടു്. അതേതാണ്ടു വിജയിച്ചു എന്നു തന്നെ പറയാം. കൂടാതെ, ഭാഷാശാസ്ത്രപരവും, സാസ്കാരീകവുമായി നാം പല വർഗ്ഗങ്ങളാന്നു കാട്ടാനായി പല കൃത്രമമായ തെളുവുകളും ഉണ്ടാക്കി കൂടുതൽ വിഘടനം ലക്ഷ്യമാക്കി നീക്കങ്ങൾ നടത്തുന്നുണ്ടു്. നല്ലൊരു വിഭാഗം ഭാരതീയരേയും അടർത്തിമാറ്റി വിഘടനം പൂർണ്ണമാക്കുകയാണു് അവരുടെ അന്തിമലക്ഷ്യം.
കൂടാതെ, ജാതിവിഭാഗങ്ങൾ തമ്മിൽ ഉണ്ടായിരുന്ന പൂർവ്വകാല വൈരാഗ്യവും വിദ്വേഷവും കൂട്ടാനും, വീണ്ടും കൂടുതൽ ജാതി-വർഗ്ഗ വിഭജനം നടത്തുവാനും ഉള്ള ശ്രമങ്ങൾ ഇന്നത്തെ പല മാദ്ധ്യമങ്ങളിലും ശരിക്കും കാണാൻ സാധിക്കും. വിദ്യാഭ്യാസകേന്ദ്രങ്ങൾ ഉപയോഗിച്ചു ശൃഷ്ടിക്കപ്പെട്ട തെളിവുകളുടെ കൂട്ടുപിടിച്ചാണു് ഇതു നടത്തുന്നതു്. അപ്പോൾ ഈ കഥകൾക്കു് ആധികാരികതയും ഉണ്ടാക്കിയെടുക്കാം. ആരാണീ പ്രവർത്തികൾക്കുപിന്നിൽ എന്നു നാം ചില അന്വഷണനിരീക്ഷണപരീക്ഷണങ്ങൾ നടത്തിയാൽ മനസ്സിലാക്കാം.
ഈ മാദ്ധ്യമങ്ങളിലും വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഭൂരിപക്ഷവും “മതന്യൂനപക്ഷം” അല്ലെങ്കിൽ “മതനിരപേക്ഷകർ” എന്ന മതക്കാരുടേതാണെന്ന സത്യം അല്പം അന്വഷണം നടത്തിയാൽ മനസ്സിലാക്കാം. ഒരു മതമല്ലാത്ത ഭാരതത്തിന്റെ ആത്മീയതയെ ഒരു മതമാക്കിമാറ്റി തകർക്കുക എന്നതായിരുന്നു ആദ്യലക്ഷ്യം. അതവർപണ്ടേ മാറ്റിയെടുത്തു കഴിഞ്ഞു. നമ്മുടെ പൂരവ്വികരും നാമും അതു സ്വീകരിക്കയും ചെയ്തു. അതിന്റെ തുടർച്ചയായി എഴുതപ്പെടുന്ന അർദ്ധസത്യങ്ങളും അസത്യങ്ങളും (ശൃഷ്ടിക്കപ്പെട്ട തെളിവുകൾ നിരത്തി) നല്ലൊരു ശതമാനം ഭാരതീയരും വിശ്വസിക്കുന്നു. അതിന്റെ വെളിച്ചത്തിൽ സ്വന്തം സാംസ്കാരിക പൈതൃകപങ്കാളികളെ പലരും വിരോധികളായിക്കാണുന്നു. അവർ നമ്മിൽനിന്നും അന്യരെന്നു കാണുന്നു. എന്നാൽ ഇതും അവരുടെ മതത്തിലേക്ക് ആൾ കൂട്ടാനുള്ള ഒരു മാർഗ്ഗം മത്രമാണെന്ന സത്യം നാം കാണുന്നില്ല. കണ്ടവർതന്നെ അതു മറക്കുന്നു, അല്ലെങ്കിൽ കണ്ടില്ലാ എന്നു നടിക്കുന്നു, താൽക്കാലികമായ ആവശ്യങ്ങളും കാമമോഹങ്ങളും നിറവേറ്റാൻ വേണ്ടി.
ഇതിനും ഉപരിയായി, പല കൂട്ടയ്മകളില്ക്കൂടിയും (പ്രത്യേകിച്ചും ഗുരുദേവ കൂട്ടായ്മകളില്ക്കൂടി) ഈ പരിപാടി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ചിലർ ഇതു ചെയ്യുന്നതു് അവർക്കുതന്നെ അറിയാൻ പാടില്ലാ എന്നതാണു് വാസ്ഥവം. കൂടാതെ അതിനായി മുഖമ്മൂടിയണിഞ്ഞ പലരും പല കൂട്ടായ്മകളിലും തലപൊക്കിയിട്ടും ഉണ്ട്. ഇതു മനസ്സിലാക്കാതെ അവര്‍ക്കു സഹായം പലരും നല്കുന്നും ഉണ്ട്. ഈ ചതിയുടെ സത്യം അറിയാതെ ഗുരുദേവ ഭക്തന്മാർ, മുകളിൽ പറഞ്ഞ ഗുരുദേവവാക്ക്യങ്ങളിൽ നിന്നും; ഗുരുദേവന്റെ വാക്യങ്ങളെന്നു് സ്ഥാപിച്ചെടുത്തവയിൽ നിന്നും; ഉള്‍ക്കൊണ്ട തെറ്റിദ്ധാരണകാരണം അക്കൂട്ടർക്കു് സഹായകമായ നിലപാടുകള്‍ സ്വീകരിക്കാറും ഉണ്ടു്. പലരും സ്വയം ഇങ്ങനെ ഒരു സഹായം ചെയ്യുന്നതായി മനസ്സിലാക്കാറില്ല. ചിലപ്പോള്‍, ആ ഗുരുദേവവചനങ്ങളെ തെറ്റിദ്ധരിച്ചു സ്വന്തം മക്കളെ കാര്യമായ ആലോചനയോ; ‘തമ്മിൽ യോജിച്ചു പോകാൻ പറ്റിയ വ്യക്തിത്ത്വങ്ങളാണോ വിവാഹിതരാകാൻ പോകുന്നവരെന്നു’ നോക്കതെയും; ‘ഉപരിപ്ലവമായ കാമം സ്നേഹമാണെന്നധാരണയിലും, ബന്ധത്തിനു തയ്യാറാകുന്ന മാതാപിതാക്കളേയും കാണം.
ലോകത്തുള്ള മിക്ക പോലീസ്സ് വകുപ്പുകളുടെയും ഒരു അടവാണു് “നല്ല പോലീസ്സ്-ചീത്ത പോലീസ്സ്” കളി. കേസ്സു് തെളിയിക്കാൻ വേണ്ടി കുറ്റവാളിയെന്നു സംശയമുള്ള ആളിന്റെയടുത്ത് ചില പോലീസ്സ്കാർ വളരെ സ്നേഹമായി ഇടപെടും. അതേസമയം മറ്റുള്ളവർ വളരെ കർക്കശമായും. കുറ്റവാളിയെ ഒരു മാനാസികമായ ആശയക്കുഴപ്പത്തിൽ ആക്കുകയാണു് ലക്ഷ്യം. അതിനായി പ്രതിനായകൻ കളിക്കുന്ന പോലിസ്സുകാരനും ചിലപ്പോൾ നല്ലവൻ കളിക്കയും ചെയ്യും. ഇങ്ങനെ നായകനും പ്രതിനായകനും കളിക്കുന്ന പലരേയും സമൂഹത്തിലും കാണാം. മുകളിൽ സൂചിപ്പിച്ച പാതിരിമാരും, വിദേശാധിപത്യകാലത്തെ ഭാരതത്തിലെ പല ഭരണാധിപന്മാരും അത്തരത്തിലുള്ളവരായിരിന്നു; ഇന്നും അങ്ങനെ തന്നെ.
ഇന്നത്തെ ബഹുഭൂരിപക്ഷം വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്ന പേരിൽ നടത്തപ്പടുന്ന വ്യവസായങ്ങളും ആതുരാലയങ്ങളും, ചികിത്സാകേന്ദ്രങ്ങളും മതത്തിൽ ചേർക്കൽ പരിപാടിയിലെ കണ്ണികൾ തന്നെയാണു്. “ഹിന്ദു”വാകാൻ വരുന്ന വിദേശികളാണു് സൂക്ഷിക്കേണ്ട മറ്റൊരുകൂട്ടർ. ഈ ശ്രിംഘലയിലെ വേറൊരു ക്ണ്ണി.
ഭാരതത്തിന്റെ പൈതൃകത്തിനു്, അവരും വിലകല്‍പ്പിക്കുന്നു എന്നു നമ്മെ തെറ്റിദ്ധരിപ്പിക്കുകയാണു് ഇവരുടെ പല പ്രവർത്തികളുടെയും ലക്ഷ്യം. ഈ പ്രവർത്തികളിൽക്കൂടി അവർ സാധിച്ചെടുക്കുകയും ചെയ്യും. ഇതു കണ്ടു് തെറ്റിദ്ധരിച്ചു്, അവരെ ബഹുമാനിച്ചും സ്നേഹിച്ചും കഴിയുന്ന വളരെപ്പേരെക്കാണാം. അങ്ങനെയുള്ള ഒരു സഭാനേതാവിനെ പൂജിക്കാൻ വരെ ഇയ്യിടെ നമ്മുടെ ചില നേതാക്കൾ തയ്യാറായി. ‘ഈ സഹസ്രാബ്ദത്തിൽ ഭൂരിപക്ഷം ഭാരതീയരേയും ക്രൈസ്തവീകരിക്കും’ എന്നു പ്രതിജ്ഞയെടുത്തിരിക്കുന്ന ഒരു കൂട്ടരുടെ നേതാവിനെ അദ്ദേഹം നമ്മുടെ പൈതൃകത്തേയും ഗുരുക്കന്മാരേയും ഇടയ്ക്കിടയ്ക്കു പുകഴ്ത്തിപ്പറയും എന്ന ഒറ്റക്കാരണം കൊണ്ട് പൂജിക്കുക എന്നതു വളരെ ബുദ്ധിഹീനമായ നടപടിയാണു്. അദ്ദേഹം ശരിക്കും നമ്മുടെ പൈതൃകത്തിനു വില കല്പ്പിക്കുന്നൊങ്കിൽ ആ സഭയിലെ ഉന്നതസ്ഥാനം സ്വീകരിക്കയില്ലായിരുന്നൂ. പകരം, തിരിച്ചു തന്റെ പൈതൃകത്തിലേക്കു പോരുമായിരിന്നൂ. അങ്ങനെ ചെയ്യാതെ “ഈ സഹസ്രാബ്ദത്തിൽ ഭാരതത്തെ ക്രൈസ്തവീകരിക്കും” എന്നു് ഉദ്ഘോഷിക്കുന്ന സഭയിലെ ഉന്നതസ്ഥാനത്തേക്കു കയറ്റം സ്വീകരിച്ച ഒരാളേ പൂജിക്കുക എന്നാൽ “ക്രൈസ്തവീകരിക്കാൻ ഞങ്ങൾ തയ്യാറാണു്” എന്നു പറയുന്നതിനു തുല്ല്യമല്ലേ അതു്?
ഇതാണു് സ്ഥിതി. പിന്നെ അവർ അവരുടെ എണ്ണം കൂട്ടൽ കളിയിൽ വിജയിക്കുക അതിശയമല്ലല്ലോ? എത്ര “സനാതൻധർമ്മികൾ”, എത്ര “ശ്രീനാരായണീയർ” ഇതിനെതിരായി എന്തെങ്കിലും ചെയ്യാൻ തയ്യാറകും? എസ്സ് എൻ ഡി പിയും എൻ എസ്സ് എസ്സും തയ്യാറാകുമോ? മറ്റേതെങ്കിലും സംഘടനകൾ തയ്യാറാകുമോ? കണ്ടറിയണം.
ഗുരുദേവവചനങ്ങളെ സത്യസന്ധമായി വിശകലനം ചെയ്തു് മനുഷ്യനിലെ ഏകത്വം; എല്ലാ ജീവജാലങ്ങളിലും ഉള്ള ഏകത്വം; എല്ലാ ചരാചരങ്ങളിലും ഉള്ള ഏകത്വം; അറിയാനും മനസ്സിലാക്കാനും അംഗീകരിക്കാനും സാധിക്കാതെ; സ്വന്തം ആത്മീയതയെ ശരിയായി മനസ്സിലാക്കാതെ; “ഞങ്ങളുടേതു മാത്രമേ ശരിയായതുള്ളൂ, അന്യദൈവങ്ങളെ പൂജിക്കുന്നരുടെ വിഗ്രഹങ്ങളെയും പൂജിക്കുന്നവരേയും തകർക്കുക” എന്നുദ്ഘോഷിക്കുന്ന മതത്തിലേക്കു് പോകുന്നതാണൊ ശരിയെന്നു എല്ലാ ഭാരതീയനും ചിന്തിക്കണം. അങ്ങനെ ചിന്തിക്കാനുള്ള ശക്തി ലഭിക്കണമെങ്കിൽ ആ പൈതൃകം ശരിയായ രീതിയിൽ പഠിക്കണം. അതിനു ഗുരുദേവസൂക്തങ്ങൾ പൂർണ്ണമായി പഠിച്ചാൽ മതിയാകും. അതിനുള്ള സൗകര്യങ്ങൾ ദ്രുതഗതിൽ സംഘടിപ്പിക്കുകയാണു് നേതാക്കൾ ചെയ്യേണ്ടതു്.
By Udayabhanu Panickar Posted in SNDP YOGAM YOUTH MOVEMENT(OFFICIAL) Facebook Page
Saturday, 29 December 2012
ഒരുവന് ചെയ്ത നല്ലകാര്യം മറക്കാതെയും നല്ലതല്ലാത്തവ ഉടനെ മറന്നുകളയുകയും വേണം?
നല്ലതല്ലൊരുവന്‍ ചെയ്ത
നല്ലകാര്യം മറപ്പത്
നല്ലതല്ലാത്തതുടനേ
മറന്നീടുന്നതുത്തമം (സദാചാരം 1)
ഒരാള്‍ നമുക്ക് ചെയ്തുതന്ന നല്ല കാര്യം നാം ഒരിക്കലും മറക്കരുത്. നല്ലതല്ലാത്തത് വല്ലതും ഉണ്ടായാല്‍ അത് മറക്കുകയുംവേണം. കാരണം വൈരം നമുക്കുതന്നെ ദോഷകരമായി ഭവിക്കുമല്ലോ.
ഒരിക്കല്‍ അയല്‍വീട്ടിലെ ഒരു യുവാവിന് തന്റെ വൃക്കവരെ ദാനം ചെയ്യേണ്ടിവന്നു ദാമോദരന്‍. അയല്‍വീട്ടുകാരുമായി നല്ല ബന്ധമായിരുന്നു അക്കാലത്ത്. അടുത്തകാലത്ത് അവര്തമ്മില് നല്ല ബന്ധത്തിലല്ല. അതിന്റെ കാര്യം തിരക്കി. മറ്റൊന്നുമായിരുന്നില്ല. ദാമോദരന്റെ പറമ്പിലെ വാഴയും തെങ്ങുംതൈയ്യുമെല്ലാം അയല്‍വാസിയുടെ പശുക്കള്‍ കടിച്ചു നശിപ്പിച്ചു. ഈ വിവരം അവരെ ബോധ്യപ്പെടുത്തി പശുക്കളെ മേലില്‍ ഇങ്ങനെ കയറൂരി വിടരുത് എന്ന് പറഞ്ഞു. അതില്പിന്നെ അയല്‍വാസി അത്ര അടുപ്പം കാണിക്കാതായി. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അകല്‍ച്ച വലുതായിമാറി. ഇപ്പോള്‍ ഒട്ടും മിണ്ടാറുമില്ല. തന്റെ മകന് ഇന്നും ജീവിച്ചിരിക്കുന്നത് ദാമോദരന്റെ കാരുണ്യമാണ് എന്ന് ആ അയല്‍വാസിക്ക് എന്നാണ് ബോധ്യമാവുന്നത്.
1. ഇനിമേല്‍ ആരേയും അകാരണമായി ദ്വേഷിച്ച് സംസാരിക്കരുത്
2. മറ്റൊരാള്‍ നിനക്കു ചെയ്തുതരുന്ന ഉപകാരം എത്ര ചെറുതായാല്കൂടി അതിന് എപ്പോഴും അയാളോട് നന്ദിയുള്ളവനായിരിക്കുക. അയാളോട് ഏറ്റവും വിനയമുള്ളവനായിരിക്കുക.
3. സഹായം ചോദിച്ചുവരുന്നവന് ആരായാലും ഹൃദയം തുറന്ന് സഹായിക്കുക. നിന്റെ സമ്പാദ്യത്തിന്റെ ഒരു ചെറിയ അംശം അതിനായി നീക്കിവയ്ക്കുക. അത് ഈശ്വരപൂജയായി കരുതുക.
4. വൃഥാ മറ്റുള്ളവരുമായി, സുഹൃത്തുക്കളുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.
5. എപ്പോഴും വിനയം ശീലമാക്കിവയ്ക്കുക. മുഖവും മനസ്സും പ്രസന്നമാക്കിവയ്ക്കുക.
6. കോപം ഒഴിവാക്കി വാക്കുകളില്‍ സ്നേഹവും വിനയവും തുളുമ്പിനില്‍ക്കാന്‍ ശ്രദ്ധിക്കുക.
7. ഓരോദിനവും തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും നിനക്ക് തുണയായിരിക്കുന്ന ശ്രീലക്ഷ്മീദേവിയെ സ്മരിക്കുക.ഗുരുദര്‍ശനം ജീവിതത്തിന് ലക്ഷ്യബോധം ഉണ്ടാക്കിത്തരുന്നു.
1922 നവംബര്‍ 22ന് വിശ്വമഹാകവി ടാഗോര്‍ ശിവഗിരിയി സന്ദര്‍ശിച്ചപ്പോള്‍ ഗുരുവിന്റെ ചിന്തയും പ്രവര്‍ത്തികളും മനസ്സിലാക്കി പറഞ്ഞു... ജനങ്ങളുടെ കണ്ണു തെളിച്ചുകൊടുക്കണം... എന്ന്. അപ്പോള്‍ ഗുരു പറഞ്ഞു..... ജനങ്ങളുടെ കണ്ണ് തുറന്നുതന്നെയാണിരിക്കുന്നത്. എന്നിട്ടും അവര്‍ക്ക് കാണാന്‍ കാഴിയുന്നില്ലല്ലോ....
മുറയ്ക്ക് പഠിച്ചോരേ കണ്ണുള്ളൂ... അപരര്‍തന്‍ മുഖത്തുകാണുന്നതോ... രണ്ടുപുണ്ണുകള്‍ മാത്രം..(തിരുക്കുറള്‍ പരിഭാഷ)നമ്മുടെ കണ്ണുകള്‍ തുറന്നിരുന്നാലും ലക്ഷ്യബോധമില്ലെങ്കില്‍ ഒന്നും കാണാന്‍ സാധിക്കില്ല. മനസ്സ് ലക്ഷ്യത്തില്‍ ഉറക്കണം. ശ്രദ്ധ കേന്ദ്രീകരിക്കാതെ നമുക്ക് ലക്ഷ്യം നേടാനുമാവില്ല. ഇതിനുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ ഗുരുദര്‍ശനത്തിന് സാധിക്കും.1952 ജൂലായ് 4ന് ഫ്ളോറന്‍സ് ചാഡ്വിക് എന്ന് വനിത കാറ്റലീന ചാനല്‍ നീന്തിക്കടക്കുന്ന ആദ്യത്തെ വനിതയാകാനുള്ള ശ്രമത്തിലായിരുന്നു. കനത്ത മഞ്ഞും എല്ലുമരവിപ്പിക്കുന്ന തണുപ്പും കൊമ്പന് സ്രാവുകളുമായി മല്ലിട്ടുംകൊണ്ട് അവര്‍ നീന്തി. കഠിനമായി പരിശ്രമിച്ചെങ്കിലും മൂടല്‍മഞ്ഞിനാല്‍ മറുകര കാണാന്‍ സാധിക്കാതെ അവര്‍ ശ്രമം ഉപേക്ഷിച്ചു. ലക്ഷ്യത്തിന് വെറും അരനാഴിക അകലെവച്ചാണ് താന്‍ ശ്രമം ഉപേക്ഷിച്ചതെന്ന് മനസ്സിലാക്കിയ ചാഡ്വിക് നിരാശയായി. രണ്ടുമാസത്തിനുശേഷം അവര്‍ ശ്രമം തുടര്‍ന്നു. ഇത്തവണ കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടുകൂടി ലക്ഷ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതുകൊണ്ട് വിജയിച്ചു. പുരുഷന്മാരുടെ റിക്കാര്‍ഡ് ഭേദിക്കാനും സാധിച്ചു.യാത്രാമധ്യേ ഒരാള്‍ റോഡുകള്‍ കൂടിച്ചേരുന്നിടത്തെത്തിയപ്പോള് അവിടെ കണ്ട പ്രായം ചെന്ന മനുഷ്യനോട് ഒരു ഭാഗത്തേക്ക് പോകുന്ന റോഡ് എവിടെയെത്തിച്ചേരും എന്ന് ചോദിച്ചു. നിങ്ങള്‍ക്ക് എവിടെയാണ് പോകേണ്ടത് എന്ന മറുചോദ്യം അയാള്‍ ചോദിച്ചു. ....എനിക്കറിയില്ല.... എന്ന് യാത്രക്കാരന് പറഞ്ഞപ്പോള്‍ പ്രായം ചെന്ന മനുഷ്യന്റെ മറുപടി ഇപ്രകാരമായിരുന്നു. .......... എന്നാല്‍ നിങ്ങള്‍ക്ക് ഏത് റോഡിലൂടെയും യാത്ര ചെയ്യാം. അതുകൊണ്ട് ഒരു വ്യത്യാസവും വരാനില്ലല്ലോ.... അത് എത്രശരിയാണ്.ലക്ഷ്യങ്ങളും സ്വപ്നങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് ആവശ്യമാണ്. സ്വപ്നങ്ങളും ആഗ്രഹങ്ങളും പലപ്പോഴും മോഹങ്ങള്‍ മാത്രമാണ്. അവ ദുര്‍ബലങ്ങളുമാണ്. സമയപരിധിയോടും പ്രവര്‍ത്തന പദ്ധതിയോടും കൂടിയ സ്വപ്നങ്ങളാണ് ലക്ഷ്യങ്ങള്‍. ലക്ഷ്യങ്ങള്‍ വിലയേറിയതോ അല്ലാത്തതോ ആകാം. വെറും ആഗ്രഹമല്ല. തീവ്രമായ വികാരമാണ് സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കിമാറ്റുന്നത്.ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ 4 വഴികളുണ്ട്.1. കൃത്യവും വ്യക്തവുമായ ഒരു ലക്ഷ്യം മനസ്സില്‍ കുറിച്ചിടുക.2. ഈ ലക്ഷ്യം നേടുവാനായി ഒരു പദ്ധതി രൂപീകരിക്കുക.3. അത് കുറിച്ചുവയ്ക്കുക.4. ഇത് ദിവസവും രണ്ടുനേരം വായിക്കുക.ലക്ഷ്യം നിര്‍ണ്ണയിക്കപ്പെടാതെ പോകുന്ന കാരണങ്ങള്‍1. ശുഭാപ്തി വിശ്വാസമില്ലായ്മ.- അപകടങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക.2. പരാജയഭീതി.- ചെയ്യാന്‍ കഴിഞ്ഞില്ലങ്കിലോ എന്ന ഭീതി.3. വിജയത്തെക്കുറിച്ച് ഒരുതരം ഭയം കുറഞ്ഞ ആത്മാഭിമാനം - വിജയിച്ചാല്‍ വിജയിയുടെ നിലവാരത്തില്‍ ജീവിക്കേണ്ടിവരുമല്ലോ എന്നുള്ള ഭയം.4. ഉല്ക്കര്ഷേച്ഛയുടെ അഭാവം - പൂര്‍ത്തീകരിക്കപ്പെട്ട ജീവിതം നയിക്കാനുള്ള ആഗ്രഹമില്ലായ്മ. പരിമിതമായ ചിന്താഗതി പുരോഗതിക്ക് തടസ്സമാകുന്നു.വലയില്‍ കുടുങ്ങിയ വലിയ മത്സ്യങ്ങളെയെല്ലാം ഒരാള്‍ തിരികെ പുഴയിലേക്ക് തന്നെ എറിയുകയായിരുന്നു. ഈ വിചിത്ര പ്രവര്‍ത്തി കാണാന്‍ ഇടയായ മറ്റൊരാള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ മീന്‍ പിടുത്തക്കാരന് പറയുകയാണ്....എന്റെ വറവുചട്ടി തീരെ ചെറുതാണ്..... ഈ പരിമിതമായ ചിന്താഗതിയാണ് പലരുടേയും പുരോഗതിക്ക് തടസ്സം.5. തിരസ്കരിക്കപ്പെടുമെന്നുള്ള ഭയം - ഞാന്‍ ലക്ഷ്യത്തിലെത്തിയില്ലെങ്കില്‍ മറ്റുള്ളര്‍ എന്തുപറയും എന്ന ചിന്ത.6. നീട്ടിവയ്ക്കുന്ന സ്വഭാവം - എന്നെങ്കിലും ഞാന്‍ എന്റെ ലക്ഷ്യം നിര്‍ണ്ണയിക്കും എന്ത ചിന്ത. അടുത്തമാസമാകട്ട.......7. കുറഞ്ഞ ആത്മാഭിമാനം -8. ലക്ഷ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ - അവരെ ആരും പഠിപ്പിച്ചുമില്ല.. അവര്‍ പഠിച്ചതുമില്ല.9. എങ്ങനെ ലക്ഷ്യം നിര്‍ണ്ണയിക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്ത അവസ്ഥ. - ഇതിനെ അതിജീവിക്കാന്‍ സത്സംഗം അനിവാര്യമാണ്.ലക്ഷ്യങ്ങള്‍ സമീകൃതമായിരിക്കണംനമ്മുടെ ജീവിതം 6 അഴികളുള്ള ഒരു ചക്രം പോലെയാണ്.1. കുടുംബം - നാം ജീവിക്കുന്നതിനും ഉപജീവനമാര്‍ഗ്ഗം തേടുന്നതിനും കാരണം നാം സ്നേഹിക്കുന്ന കുടുംബാംഗങ്ങളാണ്.2. സാമ്പത്തിക ഘടകം - ഇത് നമ്മുടെ ജോലിയെയും പണം കൊണ്ടു വാങ്ങാന്‍ കഴിയുന്ന വസ്തുക്കളെയും സൂചിപ്പിക്കുന്നു.3. ഭൗതിക ഘടകം - ആരോഗ്യമില്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല (ചുമരില്ലാതെ ചിത്രമെഴുതാന്‍ സാധിക്കില്ല)4. മാനസികമായ ഘടകം - ഇത് അറിവിനെയും ബുദ്ധിയേയും സൂചിപ്പിക്കുന്നു.5. സാമൂഹികഘടകം - ഓരോ വ്യക്തിക്കും സംഘടനയ്ക്കും സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. ഇതിന്റെ അഭാവത്തില്‍ സമൂഹം നശിക്കുന്നു.6. ആത്മീയ ഘടകം - മൂല്യസംഹിത നമ്മുടെ സദാചാരബോധത്തെയും സ്വഭാവഗുണത്തെയും പ്രതിനിധീകരിക്കുന്നു.ഇതിലേതെങ്കിലും ഘടകങ്ങളുടെ ക്രമം തെറ്റുമ്പോള്‍ ജീവിതത്തിന്റെ സമീകൃതസ്വഭാവം നഷ്ടപ്പെടുന്നു. ഗുരുദര്‍ശനം നമ്മുടെ ജീവിതത്തെ സമീകൃത സ്വഭാവമുള്ളതാക്കുന്നു.(ശ്രീനാരായണ ജ്ഞാനസമീക്ഷായജ്ഞം)ആചാര്യന്, ശ്രീനാരായണ ജ്ഞാനസമീക്ഷ
ഭൈരവന് ശാന്തി
(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ് തയ്യാറാക്കിയത്)
1818 ല്‍ വക്കത്തായിരുന്നു ജനനം. നെയ്ത്തുകാരനായി ജീവിതം ആരംഭിച്ചു. ഭൗതികസുഖങ്ങളില് വിരക്തനായി. ആത്മാവിന്റെ സുഖംതേടി യാത്രയായി. അങ്ങനെ അരുവിപ്പുറത്ത് ഗുരുസമക്ഷം എത്തിച്ചേര്‍ന്നു. പിന്നെ എങ്ങോടുമില്ല. സദാസമയവും ഗുരുവിനെ പരിചരിച്ചു. അരുവിപ്പുറത്ത് ഗുരുവിന്റേയും ശിഷ്യഗണത്തിന്റെയും മാതൃസ്ഥാനമായിരുന്നു ഭൈരവന് ശാന്തിക്ക്. ഏവര്‍ക്കും രുചികരമായ ഭക്ഷണം വെച്ചുവിളമ്പും.
ഒരിക്കല്‍ കുന്നിനുമുകളില്‍ ഗുരുവും ഭൈരന്‍ശാന്തിയും ചേര്‍ന്ന് ഒരു മഹാഗണി നട്ടു. ഇതുകായ്ക്കുമ്പോളന്‍ നാം ഉണ്ടാകില്ല എന്ന് ഗുരു പറഞ്ഞു. അത് ഭൈരവന് ശാന്തിയില്‍ അശാന്തിയുണ്ടാക്കി. വര്‍ഷങ്ങള്‍ കടന്നുപോയി. മഹാഗണി പൂത്തു. ഭൈരവന്‍ശാന്തിക്ക് ഉള്‍ക്കിടിലം. ശിവഗിരിയിലേക്ക് ഓടി. ഗുരു അവിടെ സുസ്മേരവദനനായിരിക്കുന്നു..... അത് കൊഴിഞ്ഞു പൊയ്ക്കൊളും... എന്ന് പറഞ്ഞു. വീണ്ടും ഒരിക്കല്‍ മഹാഗണി പൂത്തു. ഗുരുചിത്രംവച്ച് അദ്ദേഹം പൂജചെയ്തു. കന്നി 5ന് 3.30. നമ്മുടെ ഗുരു പോയി എന്ന് വിലപിച്ച് അദ്ദേഹം ദുഃഖിതനായി. ഭൈരവന്‍ശാന്തി ശിവഗിരിയിലെത്തി. നിറയെ പൂക്കള്‍കൊണ്ട് അലംകൃതമായ ചേതനയറ്റ ഗുരുവിന്റെ ശരീരം. പിന്നീടുള്ള രാത്രികള്‍ അദ്ദേഹത്തിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഗുരുവിന്റെ ദര്‍ശനം ഉണ്ടായി. ....നാം എന്നും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും..... എന്ന് മൊഴിഞ്ഞുവത്രേ.
ഒരിക്കല്‍ ആശ്രമത്തില്‍ ഉറങ്ങാന്‍ കിടന്ന ഗുരുവിനെ കണ്ടാണ് ഭൈരവന് തലചായ്ച്ചത്. ഇടക്ക് ഉണര്‍ന്ന് കട്ടിലില്‍ നോക്കിയപ്പോള്‍ ഗുരുവില്ല. പുറത്തിറങ്ങി നോക്കി. അരുവിപ്പുറം ക്ഷേത്രത്തിന്റെ ഒരു ഭാഗത്ത് അതാ ചൈതന്യസ്വരൂപനായ ഗുരു നില്ക്കുന്നു. അവിടെ മറ്റ് ആരോക്കെയോഉണ്ട്. അത്തരം ആളുകളെ താന്‍ ഇതുവരെ കണ്ടിട്ടേയില്ല. അദ്ദേഹം ഭയപ്പെട്ട് ഒരു മരത്തിന്റെ മറവില്‍ പോയിരുന്നു. കുറേകഴിഞ്ഞ് തിരികെവന്ന ഗുരു ഭൈരന് ഇനി ഇങ്ങനെ വരരുത്. അത് അവര്‍ക്ക് ചിലപ്പോള്‍ ഇഷ്ടമായെന്നു വരില്ല. എന്ന് മൊഴിഞ്ഞു. പിന്നെ ഭൈരവന് ഗുരുവിനെ അന്വേഷിച്ച് ഇതുപോലെ പോവാറില്ല.
കോടിതൂക്കിമലയില് ഗുരു ധ്യാനത്തിലിരിക്കുമ്പോള്‍ ഗുരുവിനുള്ള പാലും പഴങ്ങളുമായി ഭൈരവന് പോവാറുണ്ടായിരുന്നു. ഒരിക്കല്‍ അങ്ങനെ ചെല്ലുമ്പോള്‍ അവിടെ ഗുഹാകവാടം അടഞ്ഞ് നിന്ന് ആരോ ഗുരുവുമായി സംസാരിക്കുന്നു. ഇപ്പോള്‍ അങ്ങോടുപോയാല് ഗുരുവിന് അഹിതമാവുമോ എന്ന് വിചാരിച്ച് അദ്ദേഹം അവിടെ മാറിയിരുന്നു. അല്പം കഴിഞ്ഞ് നോക്കുമ്പോള്‍ ആരെയും കണ്ടില്ല. ഗുരുസമക്ഷം ചെന്ന് അത് ആരായിരുന്നു എന്ന് ചോദിച്ചു. ഗുരു തിരികെ ചോദിച്ചു... കണ്ടോ... ഭൈരവന് .. കണ്ടു.... ദീര്‍ഘായുസ്സായിരിക്കും എന്ന് ഗുരു പ്രതിവചിച്ചു.... ഭൈരവന് 114 വയസ്സുവരെ ജീവിച്ചു...1938ലായിരുന്നു മഹാസമാധി. അരുവിപ്പുറത്ത് ഇന്നും ഭൈരന്ശാന്തിയുടെ മഹാസമാധിസ്ഥാനം ഉണ്ട്.
(ശ്രീനാരായണ ജ്ഞാനസമീക്ഷ)
ധര്‍മ്മഷോടതിയും ധര്‍മ്മസോദരീമഠവും
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ നാരായണഗുരുവിന്റെ ആശീര്‍വാദത്തോടെ ഡോക്ടര്‍ രൂപംകൊടുത്ത രണ്ട് പ്രസ്ഥാനങ്ങളാണ് ധര്‍മ്മഷോടതിയും ധര്‍മ്മസോദരീമഠവും. ലോട്ടറി ടിക്കറ്റിലൂടെ ധര്‍മ്മസ്ഥാപനങ്ങള്‍ക്ക് പണം സ്വരൂപിക്കാനുള്ള ശ്രമമായിരുന്നു ധര്‍മ്മഷോടതി. മുന്‍പ് ആരും പരീക്ഷിക്കാത്ത ഒരു ആശയമായിരുന്നു അത്. ടിക്കറ്റ് വില ഒരുരൂപ. പ്രാദേശിക സമാജങ്ങളോ സ്ഥാപനങ്ങളോ വഴിക്കാണ് ടിക്കറ്റ് വിറ്റിരുന്നത്. മൂന്നുമാസത്തിലൊരിക്കലാണ് നറുക്കെടുപ്പ്. നറുക്ക് കിട്ടിയാല്‍ പണം വ്യക്തികള്‍ക്ക് ലഭിക്കില്ല. ഏതു സമാജം വഴിക്കാണോ ടിക്കറ്റ് വിറ്റിട്ടുള്ളത് ആ സമാജത്തിന് സംഖ്യ ലഭിക്കും. ആ സംഖ്യകൊണ്ട് പൊതുജനങ്ങള്‍ക്ക് പ്രയോജനകരമായ ഒരു സ്ഥാപനം ഉണ്ടാക്കണം. ഏതെല്ലാം സ്ഥാപനങ്ങളാണ് ഉണ്ടാക്കേണ്ടതെന്ന കാര്യത്തിലും വ്യക്തമായ മാര്‍ഗ്ഗദര്‍ശനം നല്‍കിയിരുന്നു. ധാര്‍മ്മിക കലാവിദ്യാലയങ്ങള്‍, നിശാപാഠശാലകള്‍, സഹകരണ സേവാസംഘങ്ങള്‍, വ്യവസായങ്ങള്‍, ആതുരശുശ്രൂഷാ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍, ധര്മ്മസത്രങ്ങള്, മൃഗരക്ഷാ കേന്ദ്രങ്ങള്‍ തുടങ്ങി ആ പ്രദേശത്തിന് അനുയോജ്യമായ ഏതെങ്കിലും ഒരു ധര്‍മ്മസ്ഥാപനം ഉണ്ടാക്കാനായിരിക്കണം ഈ പണം ഉപയോഗിക്കേണ്ടത്. ഇത്തരം സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍ ആദര്‍ശബുദ്ധിയും സേവനമനഃസ്ഥിതിയും ഉള്ളവരെ മാത്രമേ ഈ പ്രസ്ഥാനത്തില്‍ അംഗങ്ങളായി ചേര്‍ക്കാവൂ എന്നും വ്യവസ്ഥ ചെയ്തിരുന്നു.
സമൂഹത്തില്‍ സ്ത്രീകളുടെ പദവി ഉയര്‍ത്തുക എന്ന ലക്ഷ്യം വെച്ചിട്ടാണ് ധര്മ്മസോദരീമഠം സ്ഥാപിച്ചത്. ഈ രണ്ട് സ്ഥാപനങ്ങളും വളര്‍ത്തിക്കൊണ്ടുവരാന്‍ ഡോക്ടര്‍ പരമാവധി ശ്രമിച്ചെങ്കിലും ആദര്‍ശശുദ്ധിയുള്ള പ്രവര്‍ത്തകരുടെ അഭാവംമൂലം ഈ പ്രസ്ഥാനങ്ങള്‍ ഏറെ മുന്നോട്ടുപോയില്ല. ഡോക്ടറുടെ സമയവും ധനവും കുറേ നഷ്ടപ്പെട്ടതുമാത്രം മിച്ചം. ചെറിയ മനസ്സുകള്‍ക്ക് ഡോക്ടറുടെ വലിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനായില്ല.
ആചാര്യന്, ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്)
തൈക്കാട് അയ്യാവ് സ്വാമികള്‍
(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ് തയ്യാറാക്കിയത്)
കശ്യപഗോത്രജനായ മഹര്‍ഷി ഹൃഷികേശരുടെ പൗത്രനും മഹായോഗിവര്യനുമായിരുന്ന മുത്തുക്കുമരന്റെ പുത്രനായിരുന്നു അയ്യാവ്ഗുരു എന്ന സുബ്ബരായന്‍. ടിപ്പുവിന്റെ പടയോട്ടകാലത്ത് പലസ്ഥലങ്ങളിലേക്ക് പാലായനം ചെയ്യവേ നകുലാപുരം എന്ന സ്ഥലത്ത് വച്ച് ഹൃഷികേശന്‍ സമാധിയായി. തുടര്‍ന്ന് മുത്തുക്കുമരന് കുടുംബഭാരം ഏറ്റെടുത്ത് അമ്മാവന്റെ കൂടെ താമസമാക്കി. വിവിധ ഭാഷാ പണ്ഡിതനായ മുത്തുക്കുമരന് ശ്രീലങ്കയില്‍ ദ്വിഭാഷിയായി ജോലി ലഭിച്ചെങ്കിലും അധികം താമസിക്കാതെ മദിരാശിലിലേക്ക് മടങ്ങി. എന്നാല്‍ അദ്ദേഹം സഞ്ചരിച്ച് പായ്ക്കപ്പല്‍ ദിശമാറി കൊല്ലത്തെത്തി. അവിടെ കപ്പലിറങ്ങിയ മുത്തുക്കുമരന് കുറേക്കാലം കൊല്ലത്ത് താമസിച്ചു. ഇതിനിടെ വെള്ളാള സമുദായത്തില്‍പെട്ട രുഗ്മിണിയെ വിവാഹം കഴിക്കുകയും അവരുമൊന്നിച്ച് മദിരാശിക്ക് പോവുകയും ചെയ്തു. മദിരാശിയില്‍വച്ച് അവര്‍ക്ക് അശ്വതി നക്ഷത്രത്തില്‍ ജനിച്ച പുത്രനാണ് സുബ്ബരായന്‍ എന്ന അയ്യാഗുരു.
ആദ്ധ്യാത്മികാന്തരീക്ഷമായിരുന്ന അദ്ദേഹത്തിന്റെ വീട്ടില്‍ വരാറുണ്ടായിരുന്ന ശ്രീസച്ചിദാനന്ദര്, ശ്രീചട്ടിപരദേശി എന്നിവര്‍ സുബ്ബരായര്ക്ക് ദിവ്യമന്ത്രങ്ങള്‍ ഉപദേശിക്കുകയും പിന്നീട് ശിഷ്യനായി സ്വീകരിച്ച് കൂട്ടിക്കൊണ്ടു പോവുകയും 3 വര്‍ഷക്കാലം യോഗമുറകള്‍ അഭ്യസിപ്പിക്കുകയും ചെയ്തു. പിന്നീട് തിരിച്ചെത്തിയ സുബ്ബരായര്‍ തമിഴ്, ഇംഗ്ലീഷ് എന്നിവയില്‍ പാണ്ഡിത്യം നേടി. തന്റെ ആരാധനാമൂര്‍ത്തിയായ ദേവിയുടെ ദര്‍ശനം ലഭിക്കണമെങ്കില്‍ അനന്തപുരത്ത് ചെല്ലേമണെന്ന് അദ്ദേഹത്തിന് സൂചന ലഭിച്ചതനുസരിച്ച് അനന്തപുരിയിലെത്തി. അദ്ദേഹത്തിന്റെ യോഗമാഹാത്മ്യങ്ങള് കേട്ടറിഞ്ഞ സ്വാതിതിരുനാള്‍ മഹാരാജാവ് അദ്ദേഹത്തെ തന്റെ ആത്മീയഗുരുവായി സ്വീകരിച്ചു. ഇതിനിടയില്‍ അയ്യാവിന് ജഗദംബയുടെ പ്രത്യക്ഷദര്‍ശനം ലഭിച്ചു. പഴനിയില്‍ ദര്‍ശനത്തിന് എത്തിയ അയ്യാവ് അവിടെവച്ച് ഗുരുവായി സച്ചിദാനന്ദരെ കാണുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുകയും ചെയ്തു. പൊന്നേരി ഗ്രാമത്തിലെ കമലമ്മാള് ആയിരുന്നു അദ്ദേഹത്തിന്റെ പത്നി.
ഉപജീവനാര്‍ത്ഥം കോഴിക്കോട് മിലിട്ടറി സപ്ലൈസില്‍ സുബ്ബരായര്‍ അസിസ്റ്റന്റ് സെക്രട്ടറിയായും തുടര്‍ന്ന് ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂര്‍ റിസിഡന്‍സി മാനേജരായും സേവനമനുഷ്ഠിച്ചു. തിരുവനന്തപുരത്ത് ഉദ്യോഗം ലഭിച്ചതുമുതല്‍ അദ്ദേഹം തൈക്കാട്ടുള്ള ഔദ്യോഗിക വസതിയിലായിരുന്നു താമസം. അവിടെ ധാരാളം ആളുകള്‍ എത്തുകയും ജനങ്ങള്‍ക്കിടയില്‍ തൈക്കാട് അയ്യാസ്വാമികള്‍ എന്ന് അറിയപ്പെടുകയും ചെയ്തു. അദ്ദേഹത്തിന് 5 മക്കള്‍ ഉണ്ടായിരുന്നു. ലോകനാഥ പണിക്കര്‍, പഴനിവേലയ്യ, മാണിക്യം, തടാതകപട്ടമ്മാള്, കാര്‍ത്ത്യായനി. കാര്‍ത്ത്യായനിയും മാണിക്യവും ചെറുപ്പത്തിലേ മരിച്ചുപോയി.
അദ്ദേഹം നിത്യവും സുബ്രഹ്മണ്യപൂജ ചെയ്യുമായിരുന്നു. അദ്ദേഹം നല്ല വേദാന്തിയും സിദ്ധനും മഹാജ്ഞാനിയുമായിരുന്നു എന്ന് ഗുരുസ്വാമിതന്നെ പറഞ്ഞിട്ടുണ്ട്. കാവിയുടുക്കാതെ, കമണ്ഡുലുവും യോഗദണ്ഡം എടുക്കാതെ, കാട്ടില്‍ കഴിയാതെ നാട്ടില്‍ സാധാരണക്കാര്‍ക്കൊപ്പം ജീവിച്ച ഉജ്ജ്വലമൂര്ത്തിയായിരുന്നു അയ്യാവ്ഗുരു. ജാതിമത ചിന്തകള്‍ക്കതീതമായി കുടില്‍തൊട്ട് കൊട്ടാരംവരെയുള്ള ശിഷ്യ സമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തില്‍നിന്നും ജ്ഞാനദീപം ഏറ്റുവാങ്ങിയ ശിഷ്യരില്‍ പ്രമുഖരായിരുന്നു ശ്രീ. അയ്യാ വൈകുണ്ഠനാഥര്‍, ശ്രീകൊല്ലത്തമ്മ, ശ്രീചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, തക്കല പീര്‍മുഹമ്മദ്, മക്കടി ലബ്ബ, ഫാദര്‍. പേട്ടയില്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍.
കൊല്ലവര്‍ഷം 1048 മുതല്‍ 1084 വരെ 96 വയസ്സുവര ബ്രിട്ടീഷ് റസിഡന്‍സി മാനേജരായി അദ്ദേഹം സേവനം അനുഷ്ഠിച്ചു. 1084 കര്‍ക്കിടകം 6ന് രാത്രി 8 മണിക്ക് മകം നക്ഷത്രത്തില്‍ സ്വഭവനത്തില്‍വച്ച് അദ്ദേഹം മഹാസമാധി പ്രാപിച്ചു. തന്റെ മഹാസമാധി നേരത്തെ അദ്ദേഹം പ്രവചിച്ചിരുന്നു.
തൈക്കാട് ശ്മശാനത്തിന്റെ വടക്കുഭാഗത്തുള്ള തൈക്കാട് അയ്യാഗുരുദേവ മഹാസമാധി സ്ഥാനത്ത് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് 1943-ല്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ച് ശിവപ്രതിഷ്ഠ നടത്തി. ശ്രീ അയ്യാമിഷന്‍ എന്ന സംഘടനയുടെ മേല്‍നോട്ടത്തില്‍ അവിടെ ശ്രീ അയ്യാഗുരുകുലവും ആശ്രമവും പ്രവര്‍ത്തിക്കുന്നുണ്ട്.
(ശ്രീനാരായണ ജ്ഞാനസമീക്ഷ)
ചിത്രത്തിനുമുന്നില്‍ ചെയ്ത പ്രാര്‍ത്ഥന
അരിവിപ്പുറം സ്മരണകള്‍ (ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ് തയ്യാറാക്കിയത്)
തിരുവനന്തപുരം പേട്ട സ്വദേശിയായ രാമന് ഓവര്‍സീയര്‍ പേച്ചിപ്പാറ അണയില്‍ ഒരു കോണ്‍ട്രാക്ട് എടുത്തു. ആ പ്രദേശം മലമ്പനിബാധിത പ്രദേശവും അണ അപകടവുമുള്ള പ്രദേശവുമായിരുന്നു. ആദ്യത്തെ കോണ്‍ട്രാക്ട് ആയതിനാല്‍ വൈഷമ്യങ്ങള്‍ നേരിടാതെ ജോലി സുഖകരമായി അവസാനിക്കണമെന്നാഗ്രഹിച്ചു. അരുവിപ്പുറം ക്ഷേത്രത്തില്‍ അവിടെ പൂജിച്ചുവച്ചിരുന്ന ഗുരുവിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥനനടത്തി. പ്രാര്‍ത്ഥനയോടുകൂടി ഒരു പ്രതിജ്ഞയും എടുത്തു. കോണ്‍ട്രാക്ട് ജോലി തടസ്സമൊന്നുമില്ലാതെ ഭംഗിയായി അവസാനിച്ചാല്‍ അരുവിപ്പുറത്ത് സ്വന്തം ചെലവില്‍ ഒരു കിണര്‍ വെട്ടിച്ചു കൊടുക്കാമെന്നായിരുന്നു പ്രതിജ്ഞ. അത് അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും അറിയില്ലായിരുന്നു.
കോണ്‍ട്രാക്ട് ഭംഗിയായി അവസാനിച്ചെങ്കിലും കിണര്‍ വെട്ടിക്കുന്നത് അദ്ദേഹം മറന്നു. കുറേ നാളുകള്‍ക്കുശേഷം അരുവിപ്പുറം ക്ഷേത്രത്തിനു വടക്കും തെക്കും ഭാഗങ്ങളില്‍ രണ്ടു നീണ്ട കെട്ടിടം ഉണ്ടായി. ആ കെട്ടിടങ്ങള്വന്നപ്പോള് ഒരു കിണര്‍ ഉണ്ടായിരിക്കേണ്ടത് വലിയ അത്യാവശ്യമായിത്തീര്‍ന്നു. കിണറിന്റെ ആവശ്യകതയെപ്പറ്റി അന്തേവാസികള്‍ ഗുരുവിനെ അറിയിച്ചു. അപ്പോള്‍ ഗുരു ഇങ്ങനെ പറഞ്ഞു.... പേച്ചിപ്പാറ അണയിലെ കോണ്‍ട്രാക്ട് പൂര്‍ത്തിയായാല്‍ ഇവിടെ ഒരു കിണര്‍ വെട്ടിക്കാമെന്ന് രാമന് നമ്മുടെ മുന്നില്‍ ഏറ്റിട്ടുണ്ട്. അതുചെയ്യാന്‍ അവന് മറന്നു. അത് അവനെ അറിയിക്കണം. ഉടനെ തിരുവനന്തപുരത്തിനു അള് പോയി ഗുരു കല്പിച്ച വിവരം പറഞ്ഞു. രാമന് ഓവര്‍സീയര്‍ക്ക് അപ്പോഴാണ് കാര്യം ഓര്‍മ്മയില്‍വന്നത്. പ്രായശ്ചിത്തമായി രണ്ടു കിണറുകള്‍ വെട്ടിച്ചു മഠത്തിനു നല്കി. ഗുരുദേവന് ശിവഗിരിയില്‍ വിശ്രമിക്കുമ്പോള്‍ അരുവിപ്പുറത്തു തന്റെചിത്രത്തിനു മുമ്പില്‍ ചെയ്ത് പ്രാര്‍ത്ഥന ഗുരുവിന്റെ മുമ്പില്‍ നേരിട്ടു ചെയ്ത പ്രതിജ്ഞയായി ഗുരു സ്വീകരിച്ചു.
(ശ്രീനാരായണ ജ്ഞാനസമീക്ഷ)
ഈശ്വരകാര്യാര്‍ത്ഥമായി പോകുന്നവരെ ഈശ്വരന്‍തന്നെ രക്ഷിക്കാതിരിക്കില്ല.
(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്് തയ്യാറാക്കിയത്്)
ഗുരുദേവന് പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രത്തില്‍ വിശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് വി.കെ.കുഞ്ഞിക്കണ്ണന് ഗുരുവിനെ തലശ്ശേരിയിലേക്ക് ക്ഷണിക്കുവാന്‍ അവിടേയ്ക്ക് യാത്രയായി. കൊച്ചിയില്‍നിന്നും വള്ളത്തിലായിരുന്നു യാത്ര. മഴയും കാറ്റും ശക്തിപ്പെട്ടു. കനത്ത ഒളങ്ങളില്‍പ്പെട്ട് വള്ളം ആടിയുലഞ്ഞു. നിയന്ത്രണം വിട്ട് വള്ളം മറിയുമെന്ന നിലയിലായി. പെട്ടെന്ന് ഗുരുവിനെ ധ്യാനിച്ചു. വള്ളം സാധാരണനിലയിലായി. അയാള്‍ സുരക്ഷിതനായി കരയ്ക്കെത്തി. ഉണ്ടായതൊന്നും ആരോടും പറഞ്ഞുമില്ല.
പിറ്റേന്ന് ഗുരുവിന്റെ മുന്നിലെത്തി. അപ്പോള്‍ ഗുരുവിന്റെ വാത്സല്യം നിറഞ്ഞ വാക്കുകള്‍ കേട്ടി. .. ഈശ്വരകാര്യാര്‍ത്ഥമായി പോകുന്നവരെ ഈശ്വരന്‍തന്നെ രക്ഷിക്കാതിരിക്കില്ല....
ഈശ്വരധ്യാനത്തിന്റെ മഹത്ത്വത്തിലേക്കും തീവ്രതയിലേക്കും നമ്മേ നയിക്കുന്ന ഒരു മഹത് വചനമാണിത്. ഈശാവാസ്യ ഉപനിഷത്തില്‍ ഈശന് ജഗത്തിലെല്ലാം ആവസിക്കുന്നു എന്ന് ഉദ്ഘോഷിച്ചിരിക്കുന്നു. ഈശ്വരന് നമ്മില്‍ വസിക്കുന്നുണ്ട്. പക്ഷേ നാം അത് അറിയാതെ പുറമേ തപ്പിനടക്കുകയാണ്. എല്ലായ്പ്പോഴും ഈശ്വരന് നമ്മോടുകൂടെയുണ്ടെന്നുള്ള സദ്ചിന്ത വിടാതെ നിറുത്തണം. അങ്ങനെയൊരു ധ്യാനമനസ്സുണ്ടായാല് ഈശ്വരന് നമ്മെ സദാ രക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന വിശ്വാസം ദൃഢപ്പെടും. അത്തരം അസ്ഥയില്‍ ഏതു പ്രവര്‍ത്തിയിലും ലഘുത്വം അനുഭവപ്പെടും.
(ശ്രീനാരായണ ജ്ഞാനസമീക്ഷ)
നമ്മുടെ ധര്‍മ്മം ശരിയായി അനുഷ്ഠിച്ചാല്‍ ഒന്നിനേയും ഭയപ്പെടാനില്ല.
ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്് തയ്യാറാക്കിയത്))
ഗുരു തന്റെ സന്ന്യാസി ശിഷ്യനായ ശിവലിംഗദാസ സ്വാമിയോട് പറഞ്ഞതാണിത്. ധര്‍മ്മവും അധര്‍മ്മവും ഇരുട്ടും വെളിച്ചവുംപോലെയാണ്. വെളിച്ചം വസ്തുക്കളെ വ്യക്തമാക്കിത്തരുമ്പോള്‍ ഇരുട്ട് മറച്ചുകളയും. ഇരുട്ട് ഭയത്തിന്റെ ഇരിപ്പിടമാണ്. ഇരുളും ഭയവും അധര്‍മ്മത്തിന്റെ രണ്ട് അവയവങ്ങളാണ്. അധര്‍മ്മത്തെ ധര്‍മ്മംകൊണ്ട് ജയിക്കണം. അതാണ് മനുഷ്യന്റെ കര്‍ത്തവ്യം.
എന്താണ് ധര്‍മ്മം: അത് പുസ്തകത്തില്‍ എഴുതിവച്ചിരിക്കുന്ന എന്തെങ്കിലും സിദ്ധാന്തങ്ങളല്ല. നമ്മില്‍ അന്തര്‍ലീനമായിക്കിടക്കുന്ന ജന്മസിദ്ധമായ വാസനയാണ്. അതിനെ കണ്ടെത്തി അത് ലോക ഗുണത്തിനായി അനുഷ്ഠിക്കലാണ് ധര്‍മ്മാനുഷ്ഠാനം. അതിനെ കണ്ടെത്താന്‍ നാം നമുക്കൊപ്പം ഇരിക്കേണ്ടതുണ്ട്. ഇന്ന് നാം നമുക്കൊപ്പം ഇരിക്കുമ്പോള്‍ ബോറടിക്കുകയാണ്. അങ്ങനെ നാം അറുബോറന്മാരായിരിക്കുന്നു. നാം നമുക്കൊപ്പംഇരുന്ന് നമ്മേ അറിയാന്‍ ശ്രമിക്കുമ്പോള്‍ നമ്മിലെ ശുദ്ധവാസനകളെ തിരിച്ചറിയാന്‍ സാധിക്കും. അതിനെ തനിക്കും ലോകത്തിനുമായി സമര്‍പ്പിക്കുമ്പോഴാണ് ഒരുവന്റെ ജീവിതം ധന്യമാകുന്നത്. നമുക്ക് നമ്മേ വെളിവാക്കിത്തരുന്നത് പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയുമാണ്.
(ശ്രീനാരായണ ജ്ഞാനസമീക്ഷ)
Wednesday, 26 December 2012
സ്വാമി രക്ഷിക്കണേ
സ്വാമി രക്ഷിക്കണേ എന്ന് ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ഒരാള്‍ ഓടിവന്നു. ഗുരുവിന്റെ മുന്നില്‍ അയാള്‍ കമഴ്ന്നടിച്ച് വീണൂ കാര്യമറിയാതെ പലരും ചാടിയെഴുന്നേറ്റൂ ഗുരുവാകട്ടെ ശാന്തത കൈവിടാതെ അയാളെ ഉറ്റു നോക്കുന്നുണ്ട്. അവസാനമായി വീണയാള്‍ പറഞ്ഞത് “എന്നെ പാമ്പ് കടിച്ചേ, രക്ഷിക്കണേ”എന്നായിരുന്നു പിന്നെ അയാളുടെ ചലനം നിലച്ചു ഞങ്ങള്‍ക്കെല്ലാം തോന്നിയത് ആള് മരിച്ചു കഴിഞ്ഞു എന്നായിരുന്നു. ഗുരു എഴുന്നേറ്റു. അയാളുടെ നാഡി പരിശോധിച്ചിട്ട് ഗുരു പറഞ്ഞു “ എത്രയും വേഗം ഒരു ക്ഷുരകനെ വിളിച്ചു കൊണ്ട് വരിക “ രണ്ടു സന്യാസിമാര്‍ ക്ഷുരകനെവിളിക്കാന്‍ പോയി സ്വാമിയാകട്ടെ പറമ്പില്‍ പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്നിടത്തേക്ക് പോയി. സ്തബ്ദരായ സന്യാസിമാരും ഞങ്ങളും മരിച്ചയാളിന് കാവലായി. നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി .ഇതിനിടയില്‍ ക്ഷുരകന് എത്തിച്ചേര്‍ന്നു . പറമ്പില്‍ നിന്ന് ഏതോ പച്ചിലയുമായി വന്ന സ്വാമി വണങ്ങിനില്ക്കുന്ന ക്ഷുരകനെനോക്കി പറഞ്ഞു അയാളുടെ നെറുകയില്‍നിന്നു മുടി വടിച്ചു മാറ്റുക. തെല്ല് അത്ഭുതത്തോടെ ക്ഷുരകന് തന്റെ ജോലി തുടങ്ങി രണ്ടു സന്യാസിമാര്‍ മുന്നോട്ട് വന്ന് വീണു കിടക്കുന്നയാളുടെ തല ക്ഷുരകന് മുടി വടിക്കുവാന്‍ പാകത്തില്‍ പിടിച്ചു കൊടുത്തു. അപ്പോള്‍ അടക്കിയ സ്വരത്തില്‍ യശ്വന്ത്( son of B.R Ambedkar) എന്റെ ചെവിയില്‍ പറഞ്ഞു “He is Dead “ ഞാന്‍ തലയാട്ടി ആ മനുഷ്യന്റെ ചലന രഹിതമായ ശരീരം കണ്ട ആരും അയാള്‍ മരിച്ചുവെന്നേ കരുതു. ഗുരു ശേഖരിച്ചു കൊണ്ടുവന്ന പച്ചിലകള്‍ ഒരു സന്യാസി ഇടിച്ചു പിഴിഞ്ഞ് ഗുരുവിനെ ഏല്‍പ്പിച്ചു. നെറുകയിലെ കുറച്ചു മുടി വടിച്ചുമാറ്റിക്കഴിഞ്ഞപ്പോള് സ്വാമിപറഞ്ഞു ‘മതി’ തന്റെ കയ്യിലുള്ള പച്ചില മിശ്രിതം ഗുരുതന്നെ അയാളുടെ തലയില്‍ വലംകൈകൊണ്ട് പൊത്തിവച്ചു. ഞങ്ങളെല്ലാം ആകാംക്ഷാഭരിതരായി രംഗം വീക്ഷിക്കുകയാണ്. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മരിച്ചുവെന്നു ഞങ്ങളെല്ലാം കരുതിയ ആള് കണ്ണകള്‍ തുറന്നു. അല്‍പ്പം വിശ്രമത്തിനു ശേഷം അയാള്‍ സംസാരിക്കുവാന്‍ തുടങ്ങി, അപ്പോള്‍ ഗുരു അയാളോട് ചോദിച്ചു “നിങ്ങള്‍ക്ക് നമ്മുടെയടുത്തേക്ക് വരുവാന്‍ തോന്നിയതെന്തുകൊണ്ടാണ്? “അയാള്‍ പറഞ്ഞു സ്വാമിയുടെയടുത്തു വന്നാല്‍ രക്ഷപ്പെടുമെന്ന് തോന്നി.
ഇത് പറഞ്ഞു തന്ന ( സംഭവത്തിന് സാക്ഷിയായ ) എന്റെ അച്ഛന് ( സി. ജി. സദാശിവന് ) ശ്രീനാരായണ ഗുരുവിനു എന്തെങ്കിലും ദൈവിക ശക്തിയുണ്ടായിരുന്നു എന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. സംഭവത്തിന് ഭൌതിക സത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരം കാണുവാന്‍ കഴിഞ്ഞേക്കാം. പക്ഷെ സംഭവങ്ങളെ നിഷ്പക്ഷമായ ഉള്‍ക്കാഴ്ചയോടെ തുറന്ന് വീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഗുരു കൊളുത്തിയ ആത്മീയതയുടെ നെയ്വിളക്കുകള്‍ വരും കാലഘട്ടങ്ങളിലും മാനവരാശിക്ക് അസംഖ്യം ഭൌതികനേട്ടങ്ങള്‍ പ്രദാനം ചെയ്യുമെന്ന് ന്യായമായും ദീര്‍ഘവീക്ഷണം ചെയ്യുവാന്‍ കഴിയും
സി, എസ് സുരേഷ്
( ഗുരുദേവന് മാസിക )
ഇത് പറഞ്ഞു തന്ന ( സംഭവത്തിന് സാക്ഷിയായ ) എന്റെ അച്ഛന് ( സി. ജി. സദാശിവന് ) ശ്രീനാരായണ ഗുരുവിനു എന്തെങ്കിലും ദൈവിക ശക്തിയുണ്ടായിരുന്നു എന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. സംഭവത്തിന് ഭൌതിക സത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരം കാണുവാന്‍ കഴിഞ്ഞേക്കാം. പക്ഷെ സംഭവങ്ങളെ നിഷ്പക്ഷമായ ഉള്‍ക്കാഴ്ചയോടെ തുറന്ന് വീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഗുരു കൊളുത്തിയ ആത്മീയതയുടെ നെയ്വിളക്കുകള്‍ വരും കാലഘട്ടങ്ങളിലും മാനവരാശിക്ക് അസംഖ്യം ഭൌതികനേട്ടങ്ങള്‍ പ്രദാനം ചെയ്യുമെന്ന് ന്യായമായും ദീര്‍ഘവീക്ഷണം ചെയ്യുവാന്‍ കഴിയും
സി, എസ് സുരേഷ്
( ഗുരുദേവന് മാസിക )
Tuesday, 18 December 2012
കാലുഷ്യങ്ങളിൽനിന്ന് കരകയറ്റുന്ന ഗുരുദേവന് ............ By : ഡോ. ഗീതാ സുരാജ്
ഗുരുവിൽനിന്നും നേരെ എതിർദിശയിലേക്ക് എല്ലാംകൊണ്ടും സമൂഹം ഒഴുകിക്കൊണ്ടിരിക്കുന്ന കാലയളവിലാണ് നാം ജീവിക്കുന്നത്. ഈ ഒഴുക്കിനെതിരെ നീന്തിക്കയറുന്നത് ഏറെ പ്രയാസം തന്നെ. ജാതിഭേദമോ മതദ്വേഷമോ ഇല്ലാത്ത, മദ്യം മണക്കാത്ത, അനീതിയും അധർമ്മവും നിഴൽ പടർത്താത്ത, സാഹോദര്യത്തിന്റെയും സ്നേഹകാരുണ്യങ്ങളുടേയും പച്ചത്തുരുത്ത് - ഗുരുവിന്റെ സ്വപ്നഭൂമി - ഇന്നും നമ്മുടെയൊക്കെ ഉള്ളിൽ നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം. പക്ഷേ അത് സാക്ഷാത്കരിക്കാനുള്ള വഴികൾ തേടുകയാണ് നമ്മളിൽ പലരും.അതിന്ഇടപ്പള്ളി ഗുരുസ്മരണ സമിതി പ്രസിഡന്റ് ടി.എസ്. സിദ്ധാർത്ഥൻ കണ്ടെത്തിയ വഴിയാണ് ‘ഗുരുദേവ പാരായണ മാസാചരണം’. ഏഴ് വർഷം മുന്‍പാണ് അതിന് നാന്ദികുറിച്ചത്. ഗുരുവിന്റെ നിയോഗത്താൽ ഒരു വ്യക്തിയിൽ മുളപൊട്ടിയ ഈ ആശയം മഹത്തായ പ്രസ്ഥാനമായി വളർന്നു കൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ലയിലും സമീപ പ്രദേശങ്ങളിലുമൊക്കെ ഇത് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഇന്നത്തെ മൃഗതുല്യമായ ജീവിതത്തിൽ നിന്നും മനുഷ്യത്വമുള്ള മനുഷ്യരെ സൃഷ്ടിച്ചെടുക്കാൻ ഈ പ്രസ്ഥാനം അതിരുകളില്ലാതെ വ്യാപകമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയായി തീർന്നിരിക്കുകയാണ്.ജാതിമത രാഷ്ട്രീയ ഭേദങ്ങളും, അധികാരത്തിനും സന്പത്തിനും താത്കാലികമായ ശാരീരിക സുഖങ്ങൾക്കും വേണ്ടിയുള്ള അമിതമായ ആർത്തിയും സമകാലിക ജീവിതത്തെ ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണ്. മദ്യപാനത്തിലും കുറ്റകൃത്യങ്ങളിലും കേരളം ഒന്നാംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. മാലിന്യ കൂന്പാരങ്ങളെക്കൊണ്ട് ദൈവത്തിന്റെ ഈ സ്വന്തം നാട് ദുർഗന്ധം നിറഞ്ഞതായി. സാക്ഷര കേരളത്തിന് എന്ത് പറ്റി എന്ന ചിന്ത ഹൃദയാലുവായ ഓരോരുത്തരുടെയും മനസിനെ കലുഷമാക്കുന്നുണ്ട്. അത്തരം കാലുഷ്യങ്ങളിൽ നിന്ന് രക്ഷ തേടാനുള്ള പോംവഴികൂടിയാണ് ‘ഗുരുദേവ പാരായണ മാസാചരണം’
ഏതാനുംവർഷങ്ങളായി കർക്കടക മാസത്തിൽ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം വായിക്കുക എന്ന ആചാരം മലയാളിയുടെ ജീവിത്തിന്റെ ഭാഗമായിട്ട്. രാമായണം വായനയിലൂടെ ധർമ്മത്തിന്റെ പക്ഷത്ത് നിൽക്കാനും, ഭക്തിയിലൂടെ മുക്തി നേടാനും ഉള്ള ഉൾപ്രേരണ ഉണ്ടാക്കാൻ ഈ പാരായണം ഒട്ടൊക്കെ സഹായിക്കുന്നുമുണ്ട്. ക്ഷേത്രങ്ങളിലൊക്കെ ഇതോടനുബന്ധിച്ച് കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളും മറ്റും നടത്തിപ്പോരുന്നുണ്ട്. വളരുന്ന തലമുറയിലെങ്കിലും ആദ്ധ്യാത്മിക സംസ്കാരത്തിന്റെ വിത്ത് പാകാൻ ഇതുകൊണ്ടൊക്കെ കഴിയും എന്ന് നമുക്ക് പ്രതീക്ഷിക്കാം.രാമായണമാസം തീരുന്പോൾ ചിങ്ങ മാസം വരവായി. ആടി മാസത്തിന്റെ സങ്കടങ്ങൾ പെയ്തൊഴിയുന്പോൾ പ്രകൃതിക്കും മനുഷ്യനും പുതുജീവിതത്തിന്റെ നാന്പുകളും പ്രതീക്ഷകളുമായാണ് ചിങ്ങം എത്തുന്നത്. ചിങ്ങമാസത്തിലെ ചതയദിനത്തിലാണ് ശ്രീനാരായണ ഗുരുദേവന്റെ അവതാരം. ധർമ്മം ക്ഷയിക്കുന്പോഴൊക്കെ അധർമ്മത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ അവതാരങ്ങൾ സംഭവിക്കുമെന്നാണല്ലോ നമ്മുടെയൊക്കെ വിശ്വാസം. ‘മാനുഷരെയെല്ളാം ഒന്നായി കണ്ടു’ മാവേലി എന്ന രാജാവ്. മനുഷ്യരെ മാത്രമല്ല സർവ ചരാചരങ്ങളെയും ഒന്നായിക്കണ്ട മഹാഋഷിയുടെ ജനനം മാവേലിക്കാലത്തു തന്നെ ആയത് വിധി നിയോഗം. 1928 ലെ കന്നിമാസം അഞ്ചിനാണ് ഗുരു സമാധിയാകുന്നത്. ചിങ്ങം ഒന്നാം തീയതി മുതൽ കന്നി അഞ്ച് വരെയുള്ള മുപ്പത്തിയഞ്ച് ദിവസങ്ങളാണ് ‘ഗുരുദേവ പാരായണ മാസമായി’ ആചരിക്കേണ്ടത്.എല്ലാമതവിഭാഗങ്ങളിൽപ്പെട്ടവർക്കും അവരവരുടെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള നൊയ്ന്പുകളും വ്രതങ്ങളും ഉണ്ട്. ജീവിതത്തെ ശുദ്ധീകരിക്കാനും നവീകരിക്കാനുമുള്ള ഇടവേളയാണ് ഓരോ നൊയ്ന്പ് കാലവും. ഇതൊരു വ്രതശുദ്ധിയുടെ കാലയളവായി ഗുരുദേവഭക്തർക്ക് കണക്കാക്കാം. ഗുരുദേവൻ ശ്രീനാരായണ ധർമ്മത്തിൽ നിശ്ചയിച്ചിട്ടുള്ള പഞ്ചധർമ്മം, പഞ്ചശുദ്ധി, പഞ്ച മഹായജ്ഞം എന്നിവ നിഷ്ഠയോടെ ആചരിക്കാൻ ഈ മാസത്തെ നമുക്ക് ഉപയോഗപ്പെടുത്താം.സത്യം,അഹിംസ, അസ്തേയം, അവ്യഭിചാരം, മദ്യവർജ്ജനം എന്നിവയാണ് പഞ്ചധർമ്മങ്ങൾ. ദേഹശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി എന്നിവയാണ് പഞ്ചശുദ്ധികൾ. ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, ഭൂതയജ്ഞം, മാനുഷ യജ്ഞം എന്നിവയാണ് പഞ്ചയജ്ഞങ്ങൾ. ഒരു മാസം നിഷ്ഠയോടെ ഇവ ആചരിക്കുന്പോൾ പിന്നീടു വരുന്ന ദിവസങ്ങളിലും അപ്രകാരം തന്നെ ജീവിക്കാൻ നമുക്ക് പ്രേരണയുണ്ടാകും. ഗുരു പാരായണർ എന്നാൽ ഗുരുവിൽ താത്പര്യം - ഭക്തി ഉള്ളവർ എന്നുകൂടി അർത്ഥമുണ്ട്. ഗുരുവിനെ ഗുരുവിന്റെ വചനങ്ങളിലൂടെ അറിഞ്ഞ് അനുഭവിച്ച് ആചരിച്ചാലേ ഗുരു പാരായണരായി തീരാൻ സാധിക്കൂ. അതിനാണ് ഗുരുദേവകൃതികൾ നിർബന്ധമായും പാരായണം ചെയ്യാൻ ഇപ്രകാരമൊരു കാലയളവിനെ ചിട്ടപ്പെടുത്തിയത്.
അദീതി,ബോധം, ആചരണം, പ്രചാരണം എന്നിങ്ങനെ നാല് തലങ്ങളാണ് ഓരോ ദർശനത്തിന്റെയും സ്വീകരണത്തിനുള്ളത്. ആദ്യം അറിയണം, പിന്നെ മനനത്തിലൂടെ ബോധാംശമാക്കണം പിന്നെ സ്വന്തം ജീവിത്തിൽ അത് ആചരിക്കണം. അതിന് ശേഷം മാത്രമേ പ്രചരിപ്പിക്കാൻ നാം അധികാരി ആകുന്നുള്ളൂ. ആദ്യത്തെ മൂന്നും ഇല്ലാതെ പ്രചരിപ്പിക്കാൻ ഇറങ്ങുന്നതുകൊണ്ടാണ് നമ്മുടെ ലക്ഷ്യത്തിലെത്താൻ സാധിക്കാതെ പോകുന്നത്.
അറുപത്തിയഞ്ചോളംകൃതികളാണ് ഗുരുവിന്റേതായി കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. ശാരീരികമായി ഗുരു നമ്മുടെ ബാഹ്യദൃഷ്ടിയിൽ നിന്ന് അപ്രത്യക്ഷമായാലും, അകക്കണ്ണിലെ പ്രത്യക്ഷഗുരു സാന്നിധ്യമാണ് ഗുരുവിന്റെ രചനകൾ. അത് ദിവസവും ഒരു നിഷ്ഠപോലെ വായിച്ചാൽ തന്നെ ശ്രവണമായി. മനനവും നിസിദ്ധ്യാസനവും പുറകെ സ്വാഭാവികമായി വന്നുകൊള്ളും.
ഗുരുദേവവചനമനുസരിച്ചുള്ള വ്രതം അനുഷ്ഠിക്കുന്നതോടൊപ്പം കൃതികളുടെ പാരായണവും നടത്തുക എന്നതാണ് ഗുരുദേവ പാരായണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഗുരുവിലെത്താനുള്ള ആദ്യത്തെ പടവാണ് ‘ഗുരുദേവ പാരായണം’ സ്തോത്രകൃതികൾ, അനുശാസനകൃതികൾ, ദാർശനിക കൃതികൾ ഇവയെല്ലാം തന്നെ നിത്യപാരായണത്തിന് എടുക്കാം. അതോടൊപ്പം തന്നെ വരികൾ ഹൃദിസ്ഥമാക്കാൻ ശ്രമിക്കുകയും ചെയ്യാം. കുടുംബയോഗങ്ങളുടേയോ, സമിതികളുടേയോ, ആഭിമുഖ്യത്തിൽ ഗുരുമന്ദിരങ്ങളിൽ വച്ചോ, ശാഖായോഗങ്ങളിൽ വച്ചോ ആഴ്ചയിൽ ഒരിക്കൽ ഒന്നിച്ചു കൂടി സംഘമായി പാരായണം ചെയ്യാം.അഞ്ച്ഒഴിവ് ദിവസങ്ങൾ ഈ മുപ്പത്തിയഞ്ച് ദിവസങ്ങൾക്കുള്ളിൽ കിട്ടും. അന്ന് അറിവുള്ളവരെക്കൊണ്ട് കൃതികൾ വ്യാഖ്യാനിപ്പിക്കാം. അവിലോ, പഴമോ, കഞ്ഞിയോ പ്രസാദമായിട്ട് പങ്കിട്ട് പരിയാം. ഈയൊരു കൂട്ടായ്മ നൽകുന്ന ശുദ്ധിയും ശക്തിയും അനുഭവിച്ചറിയാം. ബാക്കി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് പാരായണം ചെയ്യണം. രാവിലെ സാധിച്ചില്ലെങ്കിലും വൈകിട്ട് നിർബന്ധമായും അപ്രകാരം ചെയ്യാം. മാത്രമല്ല ജോലികളിൽ ഏർപ്പെടുന്പോഴും മനസുകൊണ്ട് ‘ഓം ശ്രീനാരായണ പരമഗുരവേ നമഃ’ എന്ന് ജപിക്കാം. അപ്രകാരം നിരന്തരം ഗുരുപാരായണരാകാൻ ഈ കാലയളവിൽ ശ്രമിക്കണം. കുട്ടികളെയും നിർബന്ധമായും ഇതിൽ പങ്കെടുപ്പിക്കണം. ഗുരുവിനെക്കുറിച്ച് തെറ്റായ ധാരണകൾ പാഠപുസ്തകങ്ങളിലൂടെ പഠിപ്പിക്കപ്പെടുന്പോൾ അവർക്കു തന്നെ അത് തിരുത്താൻ സാധിക്കണം.
മറ്റെല്ലാമതവിശ്വാസികളും അവരവരുടെ മതവിശ്വാസത്തിന്റെ ഗ്രന്ഥം വിശുദ്ധഗ്രന്ഥമായി കരുതുകയും ദിവസവും അതിൽ നിന്ന് പാരായണം ചെയ്യുകയും ശീലമാക്കിയിട്ടുള്ളവരാണ്. ഹിന്ദുവിന് മാത്രമാണ് അത്തരം മതശീലനം ഇല്ലാത്തത്. ഗുരുദേവഭക്തർ ഗുരുദേവകൃതികളെ അത്തരം വിശുദ്ധഗ്രന്ഥമായി കണക്കാക്കണം. പ്രവാചകനിൽ നിന്ന് വരുന്ന വചനങ്ങൾ പോലെ തന്നെ വിശുദ്ധമാണ് ഗുരുവിന്റേയും വചനങ്ങൾ.ഗുരുപ്രതിഷ്ഠിച്ചതും, ഗുരുവിന്റെ പേരിലുള്ള വിവിധ പ്രസ്ഥാനങ്ങൾക്കു കീഴെ പ്രവർത്തിക്കുന്നതുമായ ധാരാളം ക്ഷേത്രങ്ങളും, ഗുരുദേവ മന്ദിരങ്ങളും, മഠങ്ങളും ഒരുപാടുണ്ട്. മറ്റേതെങ്കിലും ഗുരുവിന്റെ പേരിൽ ഇത്രയേറെ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ഉണ്ടോ എന്ന കാര്യം സംശയമാണ്. പക്ഷേ ചതയ, സമാധി ദിനങ്ങൾക്കല്ലാതെ നാം അവിടെ ഒത്തുചേരാറില്ല. ഗുരുപാരായണ മാസമായ ഈ മുപ്പത്തിയഞ്ച് ദിവസങ്ങളിൽ അവിടെ ഒത്തുചേർന്ന് ഗുരുദേവകൃതികൾ ഒരുമിച്ചിരുന്ന് വായിക്കാൻ തുടങ്ങണം. രാമായണ പാരായണവും, ഭാഗവത സപ്താഹവുമൊക്കെ ഗുരുദേവനുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിൽ നടത്താറുണ്ട്. പക്ഷേ ഗുരുവിന്റെ കൃതികൾ വായിക്കുക എന്ന ശീലം പലയിടത്തും കാണാറില്ല. കലിയുഗ സങ്കടങ്ങളെ തീർത്ത് ഭക്തിയും മുക്തിയും പ്രദാനം ചെയ്യാൻ ഗുരുദേവ കൃതികൾക്ക് സാധിക്കും. അവ പാരായണം ചെയ്ത്, മനനം ചെയ്ത് ‘മനുഷ്യ’രായി തീരാൻ നമുക്ക് സാധിക്കും. അതിനായി ‘ഗുരുദേവ പാരായണ മാസാചരണം’ എല്ലായിടത്തുമെത്തട്ടെയെന്ന് ആശംസിക്കാം.
Monday, 17 December 2012
"മതങ്ങള്‍ക്കതീതമായ് മനുഷ്യന് ..
മറ്റാരുമീ മധുര മന്ത്രക്ഷരം മന്ത്രം
ചൊല്ലിയില്ലിന്നെ വരെ
മരണം മരണം എന്നെപ്പോഴും
ഓര്‍മിപ്പിക്കും മതം ആ
മനുഷ്യന്റെ ശബ്ധത്തില്‍ നടുങ്ങിപ്പോയീ..
കര്‍മത്തില്‍ നിന്നേ ധര്‍മ ചൈതന്യം വിളയിച്ച
നമ്മുടെ ജന്മാന്തര സഞ്ചിത സംസ്കാരങ്ങള്‍
ആ ശിവഗിരി ക്കുന്നില് കത്തിച്ച വിളക്കത്ത്
വിശ്വ സൌഹാര്ധ ത്തിന്റെ യജ്ഞ മൊന്നാരംബിച്ചു"
(ശ്രീ നാരായണ ഗുരു -വയലാര്‍ രാമവര്‍മ )
വിശ്വ സൗഹാര്‍ദാത്തിന്റെ ,സ്നേഹത്തിന്റെ ,പാരസ്പര്യത്തിന്റെ ,പരസ്പര വിശ്വാസത്തിന്റെ ,അറിവിന്റെ ആനന്ദത്തിന്റെ സംഘ ബലത്തിന്റെ മതം ലോകത്തിനു കാണിച്ചു കൊടുത്ത, ലോകം കണ്ട എക്കാലത്തെയും മഹാഗുരു ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി യുടെ 83 -ആം വാര്‍ഷിക ദിനമാണിന്ന്.
ദൈവ ദശകം എന്ന പ്രാര്‍ത്ഥനാ ശ്ലോകത്തില്‍ ഗുരു ദൈവത്തെ വാഴ്ത്തി എഴുതിയ
"നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും
മൊഴിയുമോര്‍ക്കില്‍ നീ."
എന്ന പ്രവാചക തുല്യമായ വരികള്‍ കാലാന്തരത്തില്‍ സ്രഷ്ടാവിനു തന്നെ ചേരും വിധം ഒരു മനുഷ്യന് യഥാര്‍ത്ഥ നാരായണന് ആയി മാറിയ അത്യപൂര്‍വ ചരിത്രമാണ് ശ്രീ നാരായണ ഗുരു ദേവന്റെ തു .ഗുരുവിന്റെ ജീവിതവും കര്‍മവും ദര്‍ശനങ്ങളും ചിന്താവിപ്ലവും ലോകത്തിനു കാണിച്ചു കൊടുതതിതാണ് .
തൊട്ടു കൂടാത്തവരും തീണ്ടികൂടത്തവരും ദൃഷ്ടിയില് പെട്ടാലും ദോഷമുള്ളവരായ് ഒട്ടനവധി ജാതിക്കോമരങ്ങള്‍ കേരളീയ സാമൂഹ്യാവസ്ഥയെ അസ്വാതന്ത്രത്തിന്റെ ചങ്ങലകളാല്‍ വരിഞ്ഞു മുറുക്കി അയിത്തത്തിന്റെ യും അനാചാര ത്തിന്റെ യും പ്രാകൃത ലോകത്തിലേക്ക് നടത്തി കൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ "ജന്മം കൊണ്ട് ആരും നിക്രിഷ്ടര്‍ അല്ല .നിയന്താവിന്റെ സൃഷ്ടികളെ വൈകല്ല്യ പ്പെടുത്തുന്നത് മറ്റാരു മല്ല മനുഷ്യന് തന്നെ യാണ് ".എന്ന ചിന്താ വിപ്ലവം സൃഷ്ടിച്ച മഹാമന്ത്രം ഇവിടത്തെ പിന്നോക്ക വിഭാഗങ്ങളുടെ ജീവിത മണ്ഡലത്തെ മാറ്റി മറിച്ചു.അന്നേവരെ വരേണ്യന് അധസ്ഥിതരെന്നു പറഞ്ഞു ബഹു ഭൂരിപക്ഷത്തെ മാറ്റി നിര്‍ത്താന്‍ പാഞ്ഞു പഠിപ്പി ച്ചിരുന്ന "നിന്റെ ജീവിത ദുരവസ്ഥയുടെ കാരണം അലങ്ഘനീയമായ നിന്റെ വിധി യാണെന്ന പച്ച കള്ളത്തെ "അടിമത്തം ദൈവകല്പിത മല്ല "എന്ന മഹാ വചനത്തിലൂടെ ഗുരു മാറ്റി മറിച്ചു.
സ്വയം" അടിയനെന്നും" ഇവിടെ പണവും അധികാരവും സമ്പത്തും കയ്യടക്കി അടക്കിവാണ വരേണ്യനെ" തമ്പ്രാന് " എന്നും വിനീത വിധേയരായ് വിളിച്ചു ശീലിച്ച പിന്നോക്ക വിഭാഗങ്ങളുടെ മാനസികടിമാത്വത്തിന്റെ ജീര്‍ണി ച്ച മനസ്സിനെ ഗുരു തച്ചുടച്ചു .അവരോടു ഗുരു പറഞ്ഞു "വിദ്യ കൊണ്ട് പ്രബുധരാകുക സംഘടിച്ചു ശക്തരാകുക "അവകാശ ങ്ങള്‍ക്ക് വേണ്ടി യുള്ള സമര പോരാട്ടങ്ങള്‍ക്ക് സജ്ജ രാകാന്‍ അറിവും സംഘബലവുമാണ് പ്രധാനം .ക്ഷേത്രങ്ങളോട് ചേര്‍ന്ന് നാട്ടു പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു അറിവിന്റെ അദ്ധ്യാക്ഷരം ഓതി കൊടുക്കാന്‍ ഗുരു ഒരു അവധൂതനെ പ്പോലെ കേരളം മുഴുവന്‍ സഞ്ചരിച്ചു . 1888 ഇല് അരുവിപ്പുറത്തു ജാത്യാഭിമാനത്തിന്റെ വര്‍ണ്ണ സങ്കല പ്പത്തെ തകര്‍ത്തെറിഞ്ഞു ശിവ ലിംഗ പ്രതിഷ്ഠ നടത്തിയ ഗുരു ,പൂണുലിന്റെ യും പുണ്യാഹത്തിന്റെയും കപട മേന്മ മാത്രമല്ല കേരളം അന്നേവരെ അധികാരത്തിന്റെ ഹുംകില്‍ കൊണ്ടുനടന്ന സാമൂഹ്യാ ദുരാചാരത്തിന്റെ ,ദുരവസ്ഥ യുടെ നേടും തൂണുകള്‍ കൂടിയാണ് പിളര്‍ന്നത് .
അരുവിപ്പുറത്തെ ശിവക്ഷേത്രത്തിന്റെ ഭിത്തിയില്‍ ഗുരു കുറിച്ച് വച്ച" ജാതിഭേതം മത ദ്വേഷം .ഏതുമില്ലാതെ സര്‍വരും. സോദരേത്യേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" എന്ന വരികള്‍ മലയാളി ഇതം പര്യന്താ മായി കേട്ട സാഹോദര്യ ത്തിന്റെ യും മാനവീകതയുടെ യും മഹാസന്ദേശ മായിരുന്നു .കേരളം കാണാന്‍ കൊതിച്ച കാലത്തിന്റെ ചുവരെഴുത്തായിരുന്നു .അതുകൊണ്ടാണ് കേരത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മ പാടിയത് "മതങ്ങള്‍ക്ക് അതീതമായ് മനുഷ്യന് മറ്റാരുമീ മധുര മന്ത്രാക്ഷര മന്ത്രം ചൊല്ലിയില്ലിന്നെവരെ "എന്ന്.
"അവനവന് ആത്മ സുഖത്തിന്നച്ചരിക്കുന്നവ
അപരന് സുഖത്തിന്നായ് വരേണം ."എന്ന് ഗുരുവിനു പറയാന്‍ കഴിഞ്ഞത് മഹാകവി കുമാരനാശാന് എഴുതിയത് പോലെ അന്യര്‍ക്ക് ഗുണം ചെയ്യാന്‍ ആയുസ്സും വപുസ്സും തപം ചെയ്യ്തത് കൊണ്ടാണ്.
പിന്നോക്ക ക്ഷേമ വകുപ്പും ഡായരക്ട്രെട്ടും രൂപികരിക്കാന്‍ കേരള മന്ത്രിസഭാ തത്വത്തില്‍ തീരുമാനിക്കുമ്പോള്‍ 1903 ഇല് ഗുരു സ്വന്തം ഇഷ്ട പ്രകാരം രൂപികരിച്ച എസ്.എന്‍ ഡി .പി എന്ന മഹാപ്രസ്ഥാന ത്തിന്റെ കരുത്തും ശക്തിയും സാംഗത്യവും മഹത്വ വുമാണ് വെളിവാകുന്നത് .എങ്കിലും പിന്നോക്ക വിഭാഗങ്ങളുടെ ഏറ്റവും അടിസ്ഥാന പരമായ ആവശ്യങ്ങള്‍ പോലും അന്ഗീകരിക്കപ്പെടാന്‍ എത്ര ദശാബ്ദങ്ങള്‍ കാത്തിരിക്കണം .1957 മുതല്‍ ഇന്നേവരെ കേരളം ഭരിച്ച മുന്നണികള്‍ക്കു നേതൃത്വം കൊടുത്തവര്‍ വ്യക്ത മാക്കണം .
താന്‍ കുടിക്കുന്ന മദ്യവും താന്‍ കഴിക്കുന്ന മാംസവും രക്തവും തന്റെ ദൈവങ്ങള്‍ക്ക് കൂടി നല്കി മാടനെയും മറുതയെയും യക്ഷിയെയും വളരെ പ്രാകൃത മായ രീതിയില്‍ ആരാധിച്ചിരുന്ന ഇവിടുത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ശിവന് ,വിഷ്ണു,സരസ്വതി തുടങ്ങിയ സാത്വികരായ ദൈവങ്ങളെ മാത്രമല്ല ,ശിലാ വിഗ്രഹങ്ങളിലെ ദൈവിക ചൈതന്യ ത്തിന്ന പ്പുറത്ത് "അവനവനെ അറിയുന്നതാണ് ഏറ്റവും വലിയ അറിവ് എന്ന് കാട്ടി കൊടുക്കാന്‍ കണ്ണാടി പോലും പ്രതിഷ്ടിച്ചു ഗുരു!!
ശൂദ്ര ജാതിയില്‍ ജനിച്ചു പോയത് കൊണ്ട് മാത്രം ഒരുവന് വേദം പഠിച്ചു കൂടാ എന്ന ബ്രഹ്മ സൂത്രത്തിലെ അപശൂദ്രധികരണത്തെ പറ്റി യുള്ള ശങ്കരഭാഷ്യത്തെ
"ശങ്കരന് തെറ്റിപ്പോയി " എന്ന് തന്റേടത്തോടെ പറയാന്‍ കഴിഞ്ഞ ഏക സന്യാസി വര്യന് ശ്രീ നാരായണ ഗുരു മാത്രമാണ് .
" പല മത സാരവുമേകം " എന്ന തന്റെ ദാര്‍ശനീക കാഴ്ച പ്പാട് ലോകത്തോട് വിളംബരം ചെയ്യാന്‍ ഗുരു 1924 ഇല് ആലുവ യിലെ അദ്വൈ താശ്രമത്തില്‍ ഇന്ത്യയില്‍ ആദ്യമായി ഒരു സര്‍വമത സമ്മേളനം നടത്തി .വെറുപ്പിന്റെ ,വിദ്വേഷ ത്തിന്റെ , പകയുടെ,ജുഗുപ്സ യുടെ പരമ പുച്ജ ത്തിന്റെ മലീമസമായ വാക്കുകള്‍ അന്യനുമേല്‍ പ്രയോഗിക്കനല്ല .ഗുരു പറഞ്ഞു "വാദിക്കാനും ജയിക്കാന്‍ മല്ല ;അറിയാനും അറിയിക്കാനുമാണ് ഈ മഹാ സംരംഭം ആരംഭിച്ചിരിക്കുന്നത് .
1928 ഇല് ശിവഗിരിയിലേക്ക് ശരീരവും , ആഹാരവും, മനസ്സും ,വാക്കും, കര്‍മവും (ശ്രീ ബുദ്ധന്റെ പഞ്ച ശുദ്ധി )ശുദ്ധിയാക്കി മഞ്ഞ വസ്ത്രം ധരിച്ചു ലാളിത്യത്തിന്റെ
ആത്മീയ ഗിരി ശൃംഗത്തി ലേക്ക് ജീവിത കാമനകള്‍ ഉപേക്ഷിച്ചു നടന്നു കയറുവാന്‍ തീര്‍ഥാടന ത്തിനു ഗുരു അനുമതി നല്കി.
ദൈവത്തിന്റെ കരങ്ങളില്‍ സ്വജീവിതം സമര്‍പ്പിച്ച മഹാകവി കുമാരനാശാനെയും ,"ജാതി വേണ്ട ,മതം വേണ്ട ,ദൈവം വേണ്ട "എന്ന് പറഞ്ഞ സഹോദരന് അയ്യപ്പനെയും തന്റെ മഹാപ്രസ്ഥാനത്തിന്റെ ഒരു കുട ക്കീഴില് ഏകോപി പ്പിച്ചു നിര്‍ത്തി ഗുരു.
മലയാളിയുടെ പ്രിയപ്പെട്ട "ഇതിഹാസകാരന് "ഓ വി വിജയന് പറഞ്ഞു "ഗുരു സാന്നിധ്യം നിരന്തരമാണ് .സ്ഥലങ്ങളിലും കാലങ്ങളിലും അവന് ആവിര്‍ഭവിക്കുന്നു.ഈശ്വരനും സനതനത്തിനും ഇടയിലുള്ള ഉടമ്പടിയാണ് ഗുരു".
മലയാളിയുടെ തലവര മാറ്റി വരച്ചു അവനെ സംസ്കാരത്തിന്റെയും അറിവിന്റെയും ജീവിത മൂല്യങ്ങളുടെയും പാഠം പഠിപ്പിച്ച ഗുരുവിന്റെ ദര്‍ശനങ്ങള്‍ അനാദി യായ കാലത്തോളം ഇവിടെ അനശ്വര മായി നിലനില്ക്കും .മുന്‍ മുഖ്യ മന്ത്രി സി .അച്യുതമേനോന് ഗുരുവിനെ ക്കുറിച്ച് പറഞ്ഞത് നോക്കൂ.."മറ്റുള്ളവര്‍ക്കൊക്കെ മുദ്രാവാക്യം മുഴക്കാനും പ്രക്ഷോഭങ്ങള്‍ നയിക്കനുമേ കഴിയൂ..ഉപരിപ്ലവമായ ചില ചേഷ്ടകള്‍ കാണിക്കാന്‍ മാത്രം ..നേരെ മറിച്ചു ഇവിടെ ഇതാ ഒരു മനുഷ്യന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്തും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും കേരളത്തിന്റെ സാമൂഹ്യാ ഘടന യാകെ പിടിച്ചു കുലുക്കുന്നു .കുലുക്കി മറിക്കുന്നു. .മര്‍ദിത ജന സമുദായമാസകലം അദ്ധേഹത്തിന്റെ സ്പര്‍ശ മാത്രയില്‍ ഉണര്‍ന്നു എഴുന്നേറ്റ് അടരാടി വിജയം വരിക്കുന്നു..
കൊല്ലവര്‍ഷം 1032 മാണ്ട് ചിങ്ങ മാസത്തിലെ ചതയം നക്ഷത്രത്തില്‍ (1856 ഓഗസ്റ്റ് 20 ) ജനിച്ചു കൊല്ലവര്‍ഷം 1104 കന്നി 5 (1928 സെപ്റ്റംബര്‍ 20 )മഹാസമാധി യാവുകയും ചെയ്ത ഈ മഹാഗുരു തന്റെ 72 വര്‍ഷത്തെ ജീവിതത്തി നിടയിലും അതിനു ശേഷവും ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്ക് വഴിയും ,വഴികാട്ടിയും ,വഴിവിളക്കുമായി ജ്വലിച്ചു നില്ക്കുന്നു ..
അക്ഷരാര്‍ത്ഥത്തില്‍ കേരളം ഗുരുവിന്റെതും ഗുരു കേരളത്തിന്റെ തുമാണ് .പക്ഷെ ,മഹാസമാധിയുടെ ഈ എണ്‍പത്തി മൂന്നാം വാര്‍ഷിക ദിനാചരണ ത്തിലും നാം ഗുരുവിനെ പഠിക്കുന്നതില്‍, അറിയുന്നതില്‍ ,ആ ചൂണ്ടു വിരലോളം വളരുന്നതില്‍ വിജയിച്ചോ !!!എന്നത് വലിയ ചോദ്യം തന്നെ ആണ്.
തയ്യാറാക്കിയത് : അമര്‍നാഥ് കെ ചന്തേര
--------------------------------
ശാരദാ പ്രതിഷ്ഠയുടെ പശ്ചാത്തലം
കേരളത്തിനകത്തും പുറത്തുമായി ഏകദേശം എഴുപത്തി ഒമ്പതോളം പ്രതിഷ്ഠകള്‍ ശ്രീ നാരായണ ഗുരുദേവന് നേരിട്ടും, ശിഷ്യ പ്രമുഖര്‍ വഴിയും നടത്തിയിടുണ്ട്. എന്നിരുന്നാലും ഗുരു സ്വന്തം ഇഷ്ടപ്രകാരം സ്ഥാപിച്ചത് പ്രധാനമായും മൂന്നെന്നമാണ്. മറ്റുള്ളതെല്ലാം അതതു പ്രദേശത്തുള്ളവരുടെ ആവശ്യപ്രകാരം നിര്‍വഹിച്ചു കൊടുത്തിട്ടുള്ളതാണ്. സ്വേച്ഛപ്രകാരം സ്ഥാപിച്ചത്, 1888 ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ, 1912 ലെ ശിവഗിരി ശാരദാ മഠം, 1913 ലെ ആലുവ അദ്വൈതാശ്രമം എന്നിവയാണ് ക്ഷേത്രം, മഠം, ആശ്രമം എന്നീ മൂന്നും ആത്മീയ വികാസത്തിന്റെ മൂന്നു തലങ്ങളെ കുറിക്കുന്നു.
അകവും പുറവും തിങ്ങുന്ന ദൈവത്തെ അതിന്റെ സ്വാത്വിക ഭാവത്തില്‍ ആരാധിക്കാന്‍ സവര്ണ്ണന് മാത്രമേ അക്കാലത്ത് അധികാരം ഉണ്ടായിരുന്നുള്ളൂ. ഏകദേശം പതിനൊന്നാം ശതകം മുതല്‍ ഇരുപതാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധം വരെയും ബ്രാഹ്മണ മേധാവിത്തം കേരളത്തില്‍ ശക്തമായി നില നിന്നു. ജാതി വ്യവസ്ഥ പണ്ടത്തേക്കാള്‍ രൂക്ഷമായി. ക്ഷേത്രങ്ങള്‍ക്കടുത്തുള്ള വഴിയില്‍ കൂടി പോലും നടക്കാന്‍ അധികാരമില്ലാത്ത, നാണം മറക്കാന്‍ അവകാശമില്ലാത്ത, അക്ഷരം പഠിക്കാന്‍ അവകാശമില്ലാത്ത, സ്വന്തം ശരീരത്തിലെ അവയവങ്ങള്‍കുവേണ്ടി കരം കൊടുക്കേണ്ടിയിരുന്ന ഒരു അടിമ വര്‍ഗ്ഗം ഇവിടെ നില നിന്നു. സകല ജീവിതാനന്ദങ്ങളില്‍ നിന്നും അസ്പര്‍ശ്യരാക്കി മാറ്റി നിര്‍ത്തിയിരുന്ന ഈ വിഭാഗത്തിന് ശെരിയായ ഈശ്വരാരാധന പോലും നിഷിദ്ധമായിരുന്നു. മാടന്, മറുത, ഇശക്കി, ചാത്തന്, വങ്കാരമാടന്‍, കരിങ്കാളി, തുടങ്ങിയ പ്രാകൃത ദൈവങ്ങളെ, കള്ളും, തവിടും, കൊഴിചോരയും നേദിച്ച് തുള്ളി കല്പിച്ച് ആരാധിക്കുന്നതായിരുന്നു അവര്‍ക്ക് വിധിച്ചിരുന്ന രീതി. അജ്ഞതയും അടിമത്തവും, താമസാരധനയും ഒക്കെ കൂടി മൃഗ സമാനമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. ഭൂരി പക്ഷം വരുന്ന അവര്‍ണ്ണ ജനത ഈ അടിമത്തത്തിന്റെ ആണിക്കല്ലായതാകട്ടെ ക്ഷേത്രങ്ങളും ക്ഷേത്രങ്ങള്‍ വഴി സ്ഥാപിചെടുക്കപ്പെട്ട ഈ സവര്‍ണ്ണ മേധാവിത്വത്തെ നിശബ്ദം വെല്ലുവിളിക്കാന്‍ ഗുരു ഉപാധി ആക്കിയതും ക്ഷേത്രങ്ങള്‍ തന്നെയായിരുന്നു. 1888 ലെ അരുവിപ്പുറം ശിവപ്രതിഷ്ഠയോടെയാണ്, ലോക ചരിത്രം ഇന്നോളം സാക്ഷ്യം വഹിക്കാത്ത ആ വിപ്ലവം അരങ്ങേറിയത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തിലും ആയി കേരളത്തില്‍ നടന്ന സവിശേഷമായ നവോത്ഥാനത്തിന്റെ ആണിക്കല്ലായി മാറിയത് അരുവിപ്പുറം ശിവപ്രതിഷ്ഠയാണ്. ശവ സമാനമായി കിടന്നിരുന്ന ജനതയെ ശിവമാക്കി തീര്‍ത്തതായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠ.
'ക്ഷയാത് ത്രായാതെ ഇതി ക്ഷേത്രം' എന്നതാണ് ക്ഷേത്രത്തിന്റെ നിര്‍വചനം. ബാഹ്യവും ആഭ്യന്തരവുമായ ജീര്‍ണതകളില്‍ നിന്നും വ്യക്തിയേയും സമഷ്ടിയെയും രക്ഷിക്കുന്നതാണ് ക്ഷേത്രം. ആത്മ ജ്ഞാനതിലെക്കുള്ള മനുഷ്യന്റെ വളര്‍ച്ചയുടെ ആദ്യ പടവാണ് ക്ഷേത്രങ്ങള്‍. ഉപാധിയിലൂടെയല്ലാതെ നിരുപാധികമായ ബ്രഹ്മത്തെ പ്രാപിക്കാന്‍ സാധിക്കുന്നതല്ല. വിഗ്രഹങ്ങളെ ഈശ്വര ബുദ്ധിയോടുകൂടി ഉപാസിച്ചാലേ, ഉപാസക ചിത്തം കാലക്രമേണ ശുദ്ധവും എകാഗ്രവുമാക്കി തീര്‍ക്കുവാന്‍ സാധിക്കൂ. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം സ്ഥൂലമായതിന്റെ ആരാധനയിലൂടെ വേണം സൂക്ഷമമായതിലേക്ക് ചെന്നെത്താന്‍. അതിനായിട്ടായിരുന്നു അരുവിപ്പുറത്തു ഗുരു ശിവനെ പ്രതിഷ്ഠിച്ചത്.
യാതൊരു ശില്പിയും കൊത്തിയ ശിലയല്ല ഗുരു പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്. നെയ്യാറിലെ ശങ്കരന് കുഴിയുടെ ആഴങ്ങളില്‍ ഗുരുവിന്റെ സ്പര്‍ശം കാത്തു കിടന്ന ആ ശില കാലം തന്നെ ഗുരുവിനു വേണ്ടി കാത്തു വെച്ചതായിരിക്കണം. നദിക്കു അഭിമുഖമായി ഒരു ശിലാതലം മാത്രമാണ് ഗുരു പ്രതിഷ്ഠയുടെ വേദിയായി ചൂണ്ടിക്കാണിച്ചു കൊടുത്തിരുന്നത്. മഹാകവി കുമാരനാശാന്റെ 'ബ്രഹ്മശ്രീ നാരായണ ഗുരു' എന്നാ ലഘു ജീവചരിത്രത്തില്‍ പ്രതിഷ്ഠാ കര്‍മ്മത്തെ വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്. "പ്രതിഷ്ഠയുടെ സംഭാരമായി ഉണ്ടായിരുന്നത് കുറെ പുഷ്പങ്ങളും വിളക്കുകളും, നാദസ്വര വായനയും മാത്രമായിരുന്നു. പീഠം ആയി സങ്കല്പ്പിച്ചിരുന്ന പാറയുടെ മീതെ ഒരു പന്തല്‍ കെട്ടിയിരുന്നു. അര്‍ദ്ധരാത്രിയോടു കൂടി സ്വാമി സ്നാനം ചെയ്തു വന്നു അതിനകത്ത് കടന്ന് പ്രതിഷ്ടിക്കാനുള്ള ശിലയെ കയ്യില്‍ എടുത്ത് ധ്യാനിച്ച് കൊണ്ട് മൂന്നു മണി വരെ ഒരേ നിലയില്‍ നിന്നു. സ്വാമിയുടെ തേജോമയമായ മുഖത്ത് ആ സമയം അശ്രുധാരകള്‍ പ്രവഹിച്ചു കൊണ്ടിരുന്നു. കാണികള്‍ ഭക്തി പരവശരായി പഞ്ചാക്ഷര മന്ത്രം ഉച്ചത്തില്‍ ജപിച്ചു ഏക മനസ്സോടെ ചുറ്റും നിന്നു. മൂന്ന് മണിക്ക് ശിലയെ സ്വാമി പീഠത്തില്‍ പ്രതിഷ്ഠിച്ച് അഭിഷേകം ചെയ്തു. ആ സമയത്ത് ചില അത്ഭുതങ്ങള്‍ നടന്നതായി പലരും പറയുന്നു". വൈദികമായ വിധികള്‍ ഒന്നും കൂടാതെയാണ് ഗുരുവിന്റെ 'ശിവന്' പ്രതിഷ്ടിതമായത്. ശങ്കരന് കുഴിയില്‍ നിന്നും ആ പാതി രാവില്‍ മുങ്ങിയെടുത്ത ശിലയില്‍ സ്വന്തം കണ്ണീരാകുന്ന ഗംഗാജലം കൊണ്ടാണ് ഗുരു ആദ്യം അഭിഷേകം നടത്തിയത്.
മനുഷ്യരായി ജനിച്ചിട്ടും മനുഷ്യരായി ജീവിക്കാന്‍ അക്കാലത്തു അവകാശമില്ലാതിരുന്ന ജനത്തിന് വേണ്ടിയാണ് കാരുണ്യ മൂര്‍ത്തിയായ ഗുരു അന്ന് കന്നീരോഴുക്കിയത്. ഉരുണ്ട ശിവലിംഗ സദൃശമായ ശില പരന്ന പാറയില്‍ ഉറച്ചതെങ്ങനെ എന്ന് നമുക്ക് അത്ഭുതം തോന്നാം. ആകാശത്ത് നിന്നും ഒരു മിന്നല്‍ പിണര്‍ ശിലയില്‍ സ്പര്ശിച്ചപ്പോള് കൈ പൊള്ളിയിട്ടെന്ന പോലെ ഗുരു പരന്ന പാറയില്‍ ശിഅല്‍ പ്രതിഷ്ഠിച്ചു. 'അഷ്ടബന്ധം ഒഴിക്കേണ്ടയോ'? എന്ന് വൈദ്യന്മാര് ചോദിച്ചപ്പോള്‍ "അത് ഉറച്ചു പോയല്ലോ" എന്ന് ഗുരു മറുപടി പറഞ്ഞു പോലും! ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഒരിക്കല്‍ പോലും അഷ്ടബന്ധ നവീകരണ കലശം അവിടെ നടത്തേണ്ടി വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഗുരുവിന്റെ തപസ്സിന്റെ ഊര്‍ജ്ജം തന്നെയാകാം ശിലകളെ തമ്മില്‍ ഉരുക്കി ചേര്‍ത്ത താപോര്‍ജ്ജമായി തീര്‍ന്നിരിക്കുക. പ്രതിഷ്ഠയ്ക്ക് ശേഷം ക്ഷേത്രം പണിതപ്പോള്‍ അതിന്റെ ചുമരില്‍ ഗുരു കുറിച്ചു വെച്ചത് പഞ്ചാക്ഷര മന്ത്രമല്ല പകരം
ജാതിഭേതം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃക സ്ഥാനമാണിത്.
എന്നാ വിശ്വ മാനവിക സൂക്തമാണ്. ഗുരുവിനെ സംബന്ധിച്ച് ക്ഷേത്രം എന്നത് ഈ വിശ്വം തന്നെ.
ഞാന്‍ ആര്? എന്ന ചോദ്യത്തിന്റെ ഉത്തരം മാത്രം ജ്ഞാനം. അല്ലാത്തതെല്ലാം അജ്ഞാനം എന്നരുളിയത് രമണ മഹര്‍ഷിയാണ്. ഈ ജ്ഞാനം ഒരു ഗുരുവില്‍ നിന്നെ വേണ്ട വിധം പകര്‍ന്നു കിട്ടൂ. ആത്മജ്ഞാനിയായ ഗുരുവിനോടൊപ്പം ശിഷ്യന്മാരും താമസിച്ച് ആത്മവിദ്യ അഭ്യസിക്കുന്ന ഇടമാണ് മഠം. ഗുരു സ്വരൂപിണിയും ശ്രീ വിദ്യയുമായ ശാരദയെ പ്രതിഷ്ഠിച്ച് ആത്മവിദ്യ അഭ്യസിച്ചു ജീവിതം അര്‍ത്ഥവത്താക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതായിരിക്കാം ശാരദാ പ്രതിഷ്ഠയിലൂടെ ഗുരു ലക്ഷ്യമിട്ടത്.
ജീവിത കാലം മുഴുവന്‍ നിരന്തരം സഞ്ചരിച്ചു കൊണ്ടിരുന്ന ഋഷി ആയിരുന്നു ശ്രീനാരായണഗുരുദേവന്‍. സന്ന്യാസി ഒരിടത്ത് തന്നെ സ്ഥിരമായി താമസിക്കുന്നത് ശരിയല്ല എന്നാണ് ശാസ്ത്രം. ചരതി ചരതി എന്നായിരിക്കണം സന്യാസിയുടെ ജീവിതം. എന്തുകൊണ്ടെന്നാല്‍ ഒന്നിനോടും പ്രതെയക മമത സന്യാസിക്കു ഉണ്ടാകാന്‍ പാടില്ല. 1903 ജനുവരി 7 ന് അരുവിപ്പുറത്തു വെച്ച് ആണ് സംഘടനകളുടെ മാതാവായ ശ്രീ നാരായണ ധര്‍മ പരിപാലന യോഗത്തിന് തുടക്കം കുറിക്കുന്നത്. അതിനടുത്ത വര്‍ഷം ഗുരു തന്റെ ആസ്ഥാനം അരുവിപ്പുറത്തു നിന്നു ശിവഗിരിയിലെക്ക് മാറ്റി.
ഗുരുവിനെ കുറിച്ചുള്ള മഹാകവി കുമാരനാശാന്റെ ജീവിത ചരിത്രത്തില്‍ ഇങ്ങനെ കാണുന്നു. "1079ാ൦ ആണ്ട് സ്വാമി വര്‍ക്കല ഇപ്പോള്‍ ശിവഗിരി മഠം സ്ഥാപിച്ചിരിക്കുന്ന കുന്നിനു സമീപം ഒരു ദിക്കില്‍ പതിവായി ചെന്നിരിക്കുകയും ഒരു കുടില്‍ കെട്ടി കുറെ നാള് താമസിക്കുകയും ചെയ്തിരുന്നു. അതിനു ചുറ്റും വഴുതിന, പയര്‍, കത്തിരി, വെണ്ട മുതലായ സസ്യങ്ങള്‍ കൃഷി ചെയ്യിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആ കൃഷി സ്ഥലത്തിന് തെക്കായി ഒരു കുന്നുണ്ടായിരുന്നത് ആരുടേയും പേരില്‍ പതിഞ്ഞിട്ടില്ലെനു മനസിലാവുകയാല്‍ തന്റെ ഇരിപ്പ് സ്വാമി ആ സ്ഥലത്തേക് മാറ്റി. കുന്നിന്റെ മുകളില്‍ ഒരു പര്‍ണശാല കെട്ടി മിക്കവാറും സ്ഥിരമായി താമസിച്ചു എന്ന് തന്നെ പറയാം. ഗുരു ആവശ്യപ്പെട്ടതനുസരിച്ച് കൈതക്കോണത്ത് കച്ചപ്പി ആശാന് ഓല കൊണ്ടും മുള കൊണ്ടും ഒരു മാടം കെട്ടി കൊടുത്തു. സഹചാരിയും പച്ചകക്കാരനുമായിരുന്ന പപ്പു ശാന്തിയോടൊപ്പം ഗുരു അവിടെ താമസം തുടങ്ങി. പിന്നീട് ഈ കുന്ന് തന്റെ പേരില്‍ പതിപ്പിച്ചു വാങ്ങി. ചുറ്റും ദാനമായി കിട്ടിയ സ്ഥലത്തിനടക്കം 'ശിവഗിരി' എന്ന് പേര് നല്‍കുകയും ചെയ്തു.
( Dr . ഗീത സുരാജിന്റെ "ശ്രീ നാരായണ ഗുരുദേവന്റെ ശാരദാ പ്രതിഷ്ഠയും ജനനീനവരത്നമഞ്ജരിയും" എന്ന കൃതിയില്‍ നിന്നും..)
43]ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശനത്താല്‍ ചൈതന്യവത്തായ ചങ്ങരംകുമരത്ത് ക്ഷേത്രം.
തൃശ്ശൂര്‍ ജില്ലയിലെ മുല്ലശ്ശേരി എന്ന മിതവാദി സി.കൃഷ്ണനെന്ന ഉല്പതിഷ്ണുവിന്റെ ക്ഷണം സ്വീകരിച്ച് എത്തിയ സാക്ഷാല്‍ ശ്രീ നാരായണ ഗുരുദേവന് തന്റെ സ്വചൈതന്യം ഇവിടെ പരത്തിക്കൊണ്ടാണ് മടങ്ങിയത്. ഗുരുവിന്റെ സഹായിയായആ പ്രാപഞ്ചിക ചൈതന്യവും പേറി ഇതാ ഇവിടെ ഒരു കൊച്ചു ക്ഷേത്രവും ഗുരു താമസിച്ച മുറിയും അതേ പ്രൌഢിയോടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മിതവാദി സി കൃഷ്ണനിലുണ്ടായിരുന്ന നാസ്തിക ആശയങ്ങളും ഗുരുദേവന്റെ ആത്യന്തിക പ്രബഞ്ചസത്യവുമായ ആസ്തിക ദര്‍ശനവും സമ്മേളിക്കുക കൂടി ചെയ്ത ഇടമാണ് ഈ പുണ്യ ഭൂമി. അനന്തതോളം ഏക്കര്‍ ഭൂമിയുടേയും അധികാരത്തിന്റെയും പ്രതാപികളായിരുന്നു തന്റെ തറവാടായ ചങ്ങരംകുമരത്ത്കാര് എങ്കിലും, അജ്ഞാനത്താലുണ്ടായിരുന്ന അനാചാരങ്ങളെ അകറ്റാന്‍ സാക്ഷാല്‍ പരബ്രഹ്മചൈതന്യത്തിന്റെ തന്നെ ഭാഗമായി മാറിയ ഗുരുദേവന്റെ പാദസ്പര്ശനത്തോളം വലുതൊന്നും തന്നെ തന്റെ തറവാട്ടിലെയും പ്രദേശത്തിന്റെയും സാംസ്കാരിക സാമൂഹിക ഉന്നതിക്ക് ബദലുണ്ടാവുകയില്ല എന്ന വിശ്വാസത്തിലാണ് സി.കൃഷ്ണന് ഗുരുവിനെ ക്ഷണിച്ചത്. 1918 ജനുവരി 15ന് അങ്ങിനെ ഗുരുദേവന് ഇവിടെ സന്ദര്‍ശിച്ചു. കുടുംബ പരദേവതകളും പിതാക്കന്മാരുടെയും അടക്കം 101 പ്രതിഷ്ഠകളോടെ ഉണ്ടായിരുന്ന "ചങ്ങരംകുമരത്ത് അച്ഛന്''ന്റെ അമ്പലം എന്നറിയപ്പെട്ടിരുന്ന ക്ഷേത്രത്തിലേക്ക് ഗുരുവിന്റെ ബ്രഹ്മചൈതന്യം ഗുരുവിന്റെ നേരിട്ടുള്ള സന്ദര്‍ശനത്തിലൂടെ അങ്ങിനെ ലഭ്യമായി.
ചങ്ങരംകുമരത്ത് തറവാട്ടില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന കാരണവരായ ഉണ്ണിപ്പാറന്റെ അറിവുകളില്‍ ഗുരുവിന്റെ സന്ദര്‍ശനത്തോടെ തറവാടും പ്രദേശവും ചൈതന്യവത്തായി. ഗുരുവിന്റെ നിര്‍ദ്ദേശത്താല്‍ ആചരിച്ചുവരുന്ന മൃഗബലിയും മറ്റുമുള്ള എല്ലാതരത്തിലുള്ള ഹിംസകളും അവസാനിച്ചു. ചങ്ങരംകുമരത്തിനുണ്ടായിരുന്ന ഭൌതിക പ്രൌഢിക്കൊപ്പം അദ്ധ്യാത്മിക പ്രൌഢിയും ഇതോടെ വന്നു ചേര്‍ന്നു.
ചങ്ങരന്കുമരത്തുകാരെ "പാറന്'' എന്ന സ്ഥാനപ്പേരിലാണ് പാരമ്പര്യമായി അറിയപ്പെട്ടിരുന്നത്. പാറന്മാരുടെ പരമ്പര ഈ പ്രദേശത്തിന്റെ തന്നെ മനുഷ്യ ചരിത്രത്തിന്റെ വേരുകളാണ് കിഴക്കേ പാറന്, പടിഞ്ഞാറെ പാറന്, വടക്കേ പാറന് എന്നിങ്ങനെ പാറന്മാര് വളര്‍ന്നു. കിഴക്കേ പാറന്റെ വീട്ടില്‍ ജനിച്ച കുട്ടിയുടെ പേരിടല്‍ കര്‍മ്മം കൂടി ചെയ്ത് ഗുരുദേവന് അവിടത്തെ കാരണവരായ ഗോപാലന്റെ മകന് ഗോവിന്ദന് എന്നും വിളിപ്പേരായി ഗോപി എന്നും ഗുരു നാമകരണം ചെയ്തു. ഗോപി കുതിരപ്പുറത്ത് വിദ്യാലയത്തിലേക്ക് പോയിവരുന്നത് പ്രദേശത്തിന്റെ ആശ്ചര്യകാഴ്ചകളിയൊന്നായിരുന്നെന്ന് ഉണ്ണിപ്പാറേട്ടേന് സ്മരിക്കുന്നു. ഉല്തിഷ്ണു സി. കൃഷ്ണന്റെ ചരിത്രം ഒരുപക്ഷെ കേരളീയ നവോത്ഥാന ചരിത്രത്തോടൊപ്പം നില്‍ക്കുന്നതാണ്. എസ് എന്‍.ഡി.പി. യോഗത്തിന്റെ ജനറല്‍ ബോഡി യോഗത്തില്‍ 9 തവണ അദ്ധ്യത വഹിച്ചു. ഗുരുദേവന് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന്റെ ചുമതല സി.കൃഷ്ണനെയാണ് ഏല്പിച്ചത്. ഡോ.പല്‍പ്പുവുമായി ഏറെ അടുത്തു പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്ത സി.കൃഷ്ണന് ഈ ചങ്ങരംകുമരത്ത് തറവാടിന്റെ ചൈതന്യമാണ്.
ഗുരു ഇവിടെ താമസിച്ച മുറിയിലേക്ക് നോക്കുമ്പോള്‍ ഗുരുദേവന്റെ മുഖചൈതന്യം യഥാര്‍ത്ഥത്തില്‍ അനുഭവപ്പെടുക തന്നെ ചെയ്യും. ഇവിടെ ഭൂമിയും വെള്ളവും ആകാശവും ഗുരുവിന്റെ സന്ദര്ശനത്താല് ലഭ്യമായ ചൈതന്യം കൈവിട്ടിട്ടില്ല. ഇവിടത്തെ മനുഷ്യമനസ്സുകളിലും ക്ഷേത്ര പരിസരത്തിലും ഗുരുദേവനാല് പകര്‍ന്നു നല്കിയ ആത്മീയ ശാന്തിയില്‍ മുഗ്ദമാകുന്നു.
കടപ്പാട് : www.guruvayuronline.com
ചിജ്ജഡചിന്തനം
By Suresh Babu Madhavan (ശ്രീനാരായണ ജ്ഞാനസമീക്ഷ )
ഗുരുദേവന്റെ ബ്രഹ്മാനുഭൂതിയുടെ പരമകാഷ്ഠയാണ് ഈ കൃതി. ഈശ്വരാന്വേഷണത്തിന്റെ പ്രാരംഭദശയില്‍ നിലനില്‍പ്പ് ചിത്ത് ജഡം ഇങ്ങനെ രണ്ടായി പിരിഞ്ഞ് കാണപ്പെടുന്നു. ഒന്നൊന്നായി എണ്ണിയെണ്ണി പൊരുളൊടുങ്ങിയാല്‍ ജഡദര്‍ശനം പാടെ മാറി നിലനില്‍പ്പ് മുഴുവന്‍ ചിത്ത് മാത്രമായി തെളിയും. സത്യാന്വേഷണത്തിന്റെ സമഗ്രാവിഷ്കരണം അനുഭവത്തിന്റെ നിര്‍വൃതിയില്‍ ലയിച്ച് സുലളിതമാക്കി വിളമ്പുകയാണ് ഈ കൃതിയില്‍.
പത്ത് ശ്ലോകങ്ങളിലൂടെയാണ് ഗുരു തന്റെ ബ്രഹ്മാനുഭൂതി രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രഹ്മത്തെ പൂര്‍ണ്ണമായി അറിയാന്‍ സാധിക്കുമോ? അത് അറിഞ്ഞവര്‍ അതായിത്തീരുകയല്ലേ ചെയ്യുന്നത്? എന്നാല്‍ അനുഭൂതിയുണ്ടാവാം. അനുഭൂതിയെന്നത് ലയനമല്ലല്ലോ...ആണോ? അനുഭൂതി അനുഭവമാണല്ലോ....അനുഭവിച്ചു. പക്ഷേ അതായിത്തീര്‍ന്നത് മഹാസമാധിയിലായിരുന്നല്ലോ... നടന് കഥാപാത്രമായിമാറി അത് അനുഭവിച്ചു..പക്ഷേ പൂര്‍ണ്ണമായി ആ കഥാപാത്രമായില്ല. ആയാല്‍ അയാള്‍ അഭിനയിക്കുകയല്ല. അത് ആയിത്തീരലാണ്. അത് നടനമല്ലല്ലോ...
ചിത്തിനെയും ജഡത്തിനെയും കുറിച്ചുള്ള ചിന്തനമാണ് ചിജ്ജഡ ചിന്തനം. മലയാള ഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള പ്രൗഢവേദാന്ത കൃതിയാണിത്. സത്യാന്വേഷിക്ക് മാര്‍ഗ്ഗദര്‍ശിയാണ് ഈ കൃതി. ചിത്തിന്റെ പര്യായങ്ങളായി ഗണിക്കപ്പെടുന്ന മറ്റ് ചില ചിന്താപദ്ധതികളാണ് ദൃക്ക്-ദൃശ്യം, ക്ഷേത്രം- ക്ഷേത്രജ്ഞന്, പ്രകൃതി-പുരുഷന്, ക്ഷരം - അക്ഷരം തുടങ്ങിയവ.
എല്ലാ തലത്തിലും നിലനില്‍പ്പിനെ അനുഭവിക്കുന്നത് ചിത്താണ്. ഉണ്ടായി നശിക്കാത്ത, സ്വയം അറിഞ്ഞ് മറ്റുള്ളതിനേയും അറിയുന്ന ശാശ്വതസത്തയാണ് ചിത്ത്. സ്വയം അനുഭവമില്ലാതെ ചിത്തിനെ ആശ്രയിച്ച് അനുഭവത്തിന് പാത്രമാകുന്ന ഘടകമാണ് ജഡം. ഉണ്ടായി നശിക്കുന്നതായി കാണപ്പെടുന്നതെല്ലാം ജഡമാണ്. ജനനം, വളര്‍ച്ച, ക്ഷയം, നാശം ഇവയെല്ലാം ജഡസ്വഭാവങ്ങളാണ്.
നിലനില്‍പ്പിന്റെ രഹസ്യം കണ്ടെത്താന്‍ യോഗികള്‍ ആണ് സത്യത്തില്‍ ആദ്യത്തെ കണികാ പരീക്ഷണം നടത്തിയത്. ഇന്ന് ബാഹ്യമായാണ് കണികാപരീക്ഷണം നടത്തിയതെങ്കില്‍ അന്ന് ഋഷികള്‍ ആന്തരികമായാണ് നടത്തിയതെന്നു മാത്രം. ശ്രീനാരായണ ഗുരുദേവനേപ്പോലുള്ളവര് ആ പരീക്ഷണത്തില്‍ ബഹുദൂരം മുന്നേറി നിലനില്‍പ്പിന്റെ മൂലബിന്ദുവായ കരുവിനെ കണ്ടെത്തുകതന്നെ ചെയ്തു.
1500 കോടി വര്‍ഷംമുമ്പുനടന്ന മഹാസ്ഫോടനത്തിന്റെ വൈചിത്യത്തില്നിന്നും പ്രപഞ്ചം രൂപംകൊണ്ടു. വൈചിത്യം എന്നതുകൊണ്ട് അനന്തവക്രതയുള്ള ശൂന്യതയിലെ ബിന്ദുവാണ്. പ്രപഞ്ചം അതിന്റെ ആദ്യ സെക്കന്റിന്റെ ആദ്യ അംശത്തില്‍ (10�-35 സെക്കന്റഡ്) വിവരണാതീതമായി ഒരു ദ്രുതവികാസത്തിന് വിധേയമായി. ഈ ഘട്ടത്തിലാണ് ദ്രവ്യത്തിന്റേയും പ്രതിദ്രവ്യത്തിന്റെയും മിശ്രിതം ഉണ്ടാവുന്നത്.0.0001 സെക്കന്റില്‍ (10-4) ക്വാര്‍ക്കുകള്‍ രൂപം കൊണ്ടു. ഇതിനെ Fundamental Particles എന്നു പറയുന്നു. ഏതാണ്ട് 6 തരം ക്വാര്‍ക്കുകള്‍ ഉണ്ടെന്നാണ് പറയുന്നത്. Up Quark, Down Quark, Chaming Quark, Beauty Quark, Colour തുടങ്ങിയവയാണ് അത്. 10 സെക്കന്റിനും 20 സെക്കന്റിനും ഇടയില്‍ ദ്രവ്യം ക്വാര്‍ക്ക് ഗ്ലൂവോണ്‍ പ്ലാസ്മ എന്ന് അവസ്ഥയെ പ്രാപിച്ചു. മൂന്നു ക്വാര്‍ക്കുകള്‍ ചേര്‍ന്ന് പ്രോട്ടോണുകളും ന്യൂട്രോണുകളും ഉണ്ടായി. അതിനു മുമ്പ് ഹിഗ്സ് ഫീല്‍ഡ് വന്നിരുന്നു. അതിന്റെ കണമാണ് ഹിഗ്സ് ബോസോണ്‍. ഉല്പത്തിക്കുശേഷം 300,000 വര്‍ഷം കഴിഞ്ഞാണ് അണു രൂപം പ്രാപിക്കുന്നത്. പിന്നീട് ഗ്യാലക്സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളും ജീവജാലങ്ങളും ഉണ്ടായി.
സൃഷ്ടി ബ്രഹ്മസത്തിയില് ശക്തിരൂപത്തില്‍ ലയിച്ചുകിടക്കുന്ന നാമരൂപങ്ങളുടെ ആവര്‍ത്തനമാണ്. ശക്തി സ്പന്ദിച്ചുയരുമ്പോള്‍ നാമരൂപങ്ങള്‍ പ്രത്യക്ഷപ്പെടും. ശക്തി പിന്തിരിയുമ്പോള് തിരികെ ബ്രഹ്മത്തില്‍ ലയിച്ചുചേരും. ഇത് കടലിലെഴും തിരപോലെ.... കടലില്‍ അജസ്രവുമുള്ള കര്‍മ്മാണ് എന്ന് ഗുരു പറഞ്ഞിരിക്കുന്നു. വിത്തില്‍നിന്നും വൃക്ഷം ഉണ്ടാകുന്നതുപോലെ.
ചിത്രകാരന്മാര്ക്കും ശാസ്ത്രകാരന്മാര്ക്കും സമുദ്രത്തെയും അതിലെ ജീവജാലങ്ങളെയും മാപ്പിലൂടെ വരച്ച് കാട്ടാന്‍ സാധിക്കും. എന്നാല്‍ സമുദ്രത്തിലെ ഓരോ ജലകണങ്ങളിലും അടങ്ങിയിരിക്കുന്ന ഉപ്പുരസത്തെ വരച്ചുകാട്ടാന്‍ സാധിക്കുമോ? അനുഭവിച്ചറിയേണ്ടതായ രസങ്ങള്ക്കൊന്നും ദൃശ്യരൂപമുണ്ടായിരിക്കുകയില്ലല്ലോ. അതുപോലെ നമ്മുടെ ഉള്ളിലിരിക്കുന്ന ചിത്തിന്, ആത്മചൈതന്യത്തിന് ദൃശ്യരൂപമില്ല. അതുകൊണ്ട് അറിയേണ്ടതായ അതിനെ അറിയുന്നതേയില്ല. കാരണം അതിനെ മറച്ചുകൊണ്ട് വിഷയവാസനകള്‍ ഓരോദിനവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രകാശം പരത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരിയെ ഊതിക്കെടുത്തിയിട്ട് വസ്തുക്കളെ കാണുന്നില്ല, ഇരുട്ടാണ് എന്ന് പറയുന്നതുപോലെയാണ് ഇത്. ഈ ലോകജീവിതത്തില്‍ നാം അറിഞ്ഞും അറിയാതെയും നമ്മില്‍ വന്നുപെട്ടിരിക്കുന്ന ഈ ഇരുളിനെ ഒഴിവാക്കാതെ കര്‍മ്മബന്ധമായ ജീവിതത്തില്‍നിന്നും മുക്തിയുണ്ടാകുന്നതല്ല.
പ്രപഞ്ചം എത്ര വൈവിധ്യം നിറഞ്ഞതായായും അതിലെ അനുഭവമണ്ഡലം വ്യക്തിയുടെ അന്തഃകരണം മാത്രമാണ്. അതുകൊണ്ട് ശ്രീനാരായണ ഗുരുദേവനെപ്പോലുള്ള ആത്മാന്വേഷകര്‍, സത്യാന്വേഷികള്‍, അന്തര്‍മുഖമായി അന്തഃകരണത്തെ പരിശോധിച്ചു. പ്രാണസ്പന്ദനത്തെ ആശ്രയിച്ച് ഉണ്ടായി മറയുന്ന വികാരവിചാരങ്ങളുടെ പ്രവാഹമാണല്ലോ മനസ്സ്. മനസ്സിനെ നിയന്ത്രിക്കുന്നതോടുകൂടി വികാരവിചാരങ്ങളെയും നിയന്ത്രിതമാക്കാന്‍ സാധിക്കുന്നു. അതോടെ ചിത്തിന്റെയും ജഡത്തിന്റെയും സൂഷ്മം സാധകന് ഗ്രഹിക്കാന്‍ സാധിക്കുന്നു. ആ അനുഭവരഹസ്യമാണ് ഈ പത്തുശ്ലോകങ്ങളിലൂടെ ഗുരു നല്‍കുന്നത്.
1. ഒരുകോടി ദിവാകരരൊത്തുയരും
പടി പാരൊടു നീരനലാദികളും
കെടുമാറു കിളര്‍ന്നുവരുന്നൊരു നിന്
വടിവെന്നുമിന്നുമിരുന്നു വിളങ്ങിടണം.
ജ്ഞാനസൂര്യന് അതിന്റെ എല്ലാ പ്രഭാവത്തോടുകൂടിയും ജ്വലിച്ച് ഉദിച്ചുയര്‍ന്ന് ഭൂമി, ജലം, അഗ്നി തുടങ്ങിയ മുഴുവന്‍ ജഡദൃശ്യങ്ങളെല്ലാം മറച്ച് പരമസത്യമായ ഭഗവത് ദ്രൂപം, മഹാജ്ഞാനം, സാധകന് വെളിവാകും. അത് എല്ലായ്പ്പോഴും വിട്ടുപോകാതെ അനുഭവസ്വരൂപമായി വര്ത്തിക്കുമാറാകണം.
ചിത്തിനെ ആശ്രയിച്ചാണല്ലോ ജഡം നിലനില്‍ക്കുന്നത്. ചിത്ത് കൈവിട്ടാല്‍ ജഡം ഇല്ലാതെയാകും. അതാണല്ലോ മരണം. ചിത്താകട്ടെ അന്തഃകരണത്തിലൂടെയാണ് ബാഹ്യമായ ജഡദൃശ്യങ്ങളെ അനുഭവിക്കുന്നത്. അന്തഃകരണത്തെ നിര്‍മ്മിക്കുന്നത് പ്രാണസ്പന്ദനമാണ്. ജഡപ്രതിഭാസത്തിന്റെ മൂലമാണ് പ്രാണസ്പന്ദനവും അന്തഃകരണവും. ചിത്തിനെ അറിയാന്‍ ജഡത്തെയുളവാക്കുന്ന ഈ മൂലകാരണത്തെ മാറ്റിനിറുത്തണം. ഗീതയിലെ സംസാരവൃക്ഷത്തെ അസംഗശസ്ത്രംകൊണ്ട് മുറിച്ചുമാറ്റുന്ന പ്രക്രിയ ഇതാണ്. ധ്യാനമനനാദികളിലൂടെ നേടിയെടുക്കുന്ന അമനസ്കത ചിത്തത്തിലെ ജഡാവരണത്തെ മാറ്റുവാന്‍ ഉപയുക്തമാണ്. പാരൊടു നീരനലാദികളും കെടുമാറ് എന്ന് പറഞ്ഞിരിക്കുന്നത് ഇതാണ് വ്യക്തമാക്കുന്നത്. അതോടെ ചിത്തിന്റെ സ്വാഭാവികമായ ജ്ഞാനപ്രകാശം വെളിവാകുന്നു. ആത്മോപദാശശതകത്തിലെ ത്രിപുടി മുടിഞ്ഞു തെളിയുന്ന ദീപവും ഇതുതന്നെയാണ്. സമാധ്യാവസ്ഥ പരിപക്വമാകാതെയിരിക്കുകയും സംസാരസമുദ്രത്തില്‍ ആണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ഈ ദീപത്തിന്റെ കാഴ്ചയും അല്ലെങ്കില്‍ ജ്ഞാനപ്രകാശത്തിന്റെ അനുഭവവും ചിലപ്പോഴെല്ലാം വിസ്മരിക്കപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതെ അനുഭവിച്ചറിഞ്ഞ സത്യം സാധാരണവേളയിലും സദാ സ്മരിക്കാന്‍ കഴിയണേ എന്നാണ് എന്നുമിരുന്ന് വിളങ്ങിടേണം എന്ന ഭാഗം കൊണ്ട് സൂചിപ്പിക്കുന്നത്.
ചുരുക്കത്തില്‍ ധ്യാനമനനാദികളിലൂടെ നേടുന്ന മനസ്സിന്റെ സങ്കല്പനിരോധനത്തിലൂടെ ....ഒരു പതിനായിരം ആദിതേയരൊന്നായ് വരുവതുപോലെ വരും വിവേകവൃത്തി....എന്ന് ആത്മോപദേശശതകത്തില് മൊഴിഞ്ഞപോലെ ചിത്ത് സത്യമാണെന്നും ജഡം അസത്യമാണെന്നും വ്യക്തമായി അറിഞ്ഞ് സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്നും ആ സാക്ഷാത്കാരാനുഭവത്തിലൂടെ സംസാരസാഗരം താണ്ടുവാന്‍ സാധിക്കുമെന്നുമാണ് സ്വാനുഭവ ദാര്‍ഢ്യത്തോടെ ഗുരു ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്.