ഈ പ്രാര്‍ത്ഥന തുടങ്ങുന്നത് 'ദൈവമേ ' എന്ന് വിളിച്ചു കൊണ്ടും അവസാനിക്കുന്നത് 'സുഖം'മെന്നു പറഞ്ഞുകൊണ്ടുമാണ് .എല്ലാ മതങ്ങളുടെയും ലക്‌ഷ്യം ഒന്ന് മാത്രമാകുന്നു -"ആത്മസുഖം".ദൈവസാക്ഷാത്കാരമാണ്
ദൈവമേ കാത്തുകൊള്കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികന്‍ നീ ഭാവാബ്ധിക്കൊ -
രാവിവന്‍തോണി നിന്‍ പദം .
ദൈവമേ =പ്രകാശങ്ങള്‍ക്കെല്ലാം പ്രകാശമായിരിക്കുന്ന ചൈതന്യമേ
കൈവിടാതിങ്ങു ഞങ്ങളെ =ഇങ്ങു ഈ സംസാരത്തില്‍ അകപ്പെട്ടിരിക്കുന്ന ഞങ്ങളെ
കൈവെടിയാതെ
കാത്തുകൊള്കങ്ങു =അങ്ങ് കാത്തു രക്ഷിച്ചാലും.
നാവികന്‍ നീ ഭാവാബ്ധിക്ക് =ജനന മരണങ്ങള്‍ കൊണ്ടും സുഖദുഃഖങ്ങള്‍ കൊണ്ടും ജീവികളെ സദാ അലട്ടികൊണ്ടിരിക്കുന്ന ഈ സംസാരസാഗരം തരണം ചെയ്യുവാന്‍ ഞങ്ങളെ
സഹായിക്കുന്ന അദൃഷ്ട്ടനായ കപ്പിത്താനാണ് അവിടുന്ന്.
ആവിവന്‍ തോണി നിന്‍ പദം =നിന്ടെ പദം ,അല്ലെങ്കില്‍ നിന്ടെ നാമം ശരണം പ്രാപിക്കുന്ന ഭക്തര്‍ക്ക് പരിപൂര്‍ണ സംരക്ഷണം നല്‍കി എല്ലാ ശോകങ്ങളെയും തരണം ചെയ്യുവാന്‍ സഹായിക്കുന്ന ആവികപ്പലാണ്.
(അല്ലയോ ദൈവമേ; ഞങ്ങള്‍ സംസാരസാഗരത്തില്‍ അകപ്പെട്ടിരിക്കുന്നു.നീ ഞങ്ങളെ കൈവെടിയരുതേ അദൃഷ്ട്ടനായ നീ മാത്രമാണ് ഞങ്ങള്‍ക്ക് ശരണ്യനായ നാവികന്‍ .നിന്ടെ പാദത്തെ ഞങ്ങള്‍ ശരണം പ്രാപിക്കുന്നു .അത് മാത്രമാണ് ഞങ്ങളെ ജനന മരണ ദുഃഖമാകുന്ന വന്കടലിന്ടെ മറുകര എത്തിക്കുന്ന ആവികപ്പല്‍.). .))))
0 comments:
Post a Comment